ആലപ്പുഴ: ലോക്​ഡൗണിന്​ ശേഷം വിദേ​ശത്തു നിന്ന്​ മടങ്ങിയെത്തുന്ന ആലപ്പു​ഴ ജില്ലയിലെ പ്രവാസികൾക്ക്​ ഹൗസ്​ബോട്ടുകളിൽ ഐസൊ​േലഷനിൽ കഴിയാനുള്ള സാകര്യമൊരു​ക്കുമെന്ന്​ മന്ത്രി ജി. സുധാകരൻ. 2000 ഐസോലെഷന്‍ ബെഡുകൾ ഹൗസ് ബോട്ടുകളില്‍ സജ്ജമാക്കിയതായി അദ്ദേഹം അറിയിച്ചു. ഹൗസ് ബോട്ട് ഉടമകളുമായി ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ജില്ലയിലേക്ക് കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന കോവിഡ്​ വ്യാപന സാധ്യത തടയുന്നതിനുള്ള മുന്‍കരുതലായാണ് ഹൗസ് ബോട്ടുകളില്‍ ഐസോലെഷന്‍ ബെഡുകള്‍ ക്രമീകരിക്കുന്നത്​. ​ഹൗസ് ബോട്ട് ഐസൊലേഷന്​ വേണ്ടി വിട്ടുനൽകാൻ ഉടമകളുടെ സംഘടനകള്‍ നേരത്തെതന്നെ സന്നദ്ധതയറിച്ചിരുന്നു.