Latest News

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ സം​സ്ഥാ​ന​ത്തു മ​ര​ണ സം​ഖ്യ 121 ആ​യി ഉ​യ​ർ​ന്നു. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മ​ല​പ്പു​റം ക​വ​ള​പ്പാ​റ​യി​ൽ നി​ന്ന് കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണു മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. മ​ണ്ണി​ന​ട​യി​ൽ പെ​ട്ട 21 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്തു 13 പേ​രെ​യും വ​യ​നാ​ട്ടി​ൽ ഏ​ഴു പേ​രെ​യും ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. കോ​ട്ട​യ​ത്തു നേ​ര​ത്തെ ത​ന്നെ കാ​ണാ​താ​യ ഒ​രാ​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മ​ഴ മാ​റി​യ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ വീ​ടു​ക​ളി​ലേ​ക്കു മാ​റി​ക്ക​ഴി​ഞ്ഞു. വീ​ടു​ക​ൾ ത​ക​ർ​ന്ന​വ​ർ മാ​ത്ര​മാ​ണ് ഇ​നി ദു​രു​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. 14,916 കു​ടും​ബ​ങ്ങ​ളി​ലാ​യി 47,622 പേ​ർ മാ​ത്ര​മാ​ണ് ക്യാ​ന്പു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്താ​കെ 14,542 വീ​ടു​ക​ളാ​ണു ത​ക​ർ​ന്ന​ത്. ഇ​തി​ൽ 1789 എ​ണ്ണം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നു.

ലോ​​ഡ്സ്: ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം ടെ​​സ്റ്റി​​ൽ നി​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ ബാ​​റ്റ്സ്മാ​​ൻ സ്റ്റീ​​വ് സ്മി​​ത്തി​​നെ പി​​ൻ​​വ​​ലി​​ച്ചു. ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ നാ​​ലാം ദി​​നം ഇം​ഗ്ലീ​​ഷ് പേ​​സ​​ർ ജോ​​ഫ്ര ആ​​ർ​​ച്ച​​റു​​ടെ ബൗ​​ണ്‍​സ​​ർ ക​​ഴു​​ത്തി​​ൽ കൊ​​ണ്ട് പ​​രി​​ക്കേ​​റ്റ​​തി​​നെ തു​​ട​​ർ​​ന്നാ​​ണി​​ത്. സ്മി​​ത്തി​​നു പ​​ക​​രം ടെ​​സ്റ്റി​​ന്‍റെ അ​​ഞ്ചാം ദി​​നം ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത് മാ​​ർ​​ന​​സ് ല​​ബു​​ഷെ​​യ്ൻ ആ​​യി​​രു​​ന്നു. ഐ​​സി​​സി​​യു​​ടെ പു​​തി​​യ നി​​യ​​മം അ​​നു​​സ​​രി​​ച്ച് ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ആ​​ദ്യ ടീ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ, ഇ​ത്ത​ര​ത്തി​ൽ ക​ള​ത്തി​ലെ​ത്തു​ന്ന ആ​ദ്യ താ​രം മാ​​ർ​​ന​​സ് ല​​ബു​​ഷെ​​യ്നും.

അ​തോ​ടെ ഓ​സീ​സ് യുവ താ​രം ച​രി​ത്ര സ​ബ് ആ​യി. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ന്‍റെ 77-ാം ഓ​​വ​​റി​​ൽ ആ​​ർ​​ച്ച​​റി​​ന്‍റെ മാ​​ര​​ക ബൗ​​ണ്‍​സ​​റേ​​റ്റ് വീ​​ഴു​​ന്പോ​​ൾ സ്മി​​ത്ത് 80 റ​​ണ്‍​സ് എ​​ടു​​ത്തു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ് ക്രീ​​സ് വി​​ട്ടെ​​ങ്കി​​ലും 40 മി​​നി​​റ്റി​​നു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ സ്മി​​ത്ത് 92 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​യി. തു​​ട​​ർ പ​​രി​​ശോ​​ധ​​ന​​യി​​ൽ സ്മി​​ത്ത് ആ​​രോ​​ഗ്യം വീ​​ണ്ടെ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്ന് ക​​ണ്ട​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ ക​​ളി​​ക്കാ​​രെ പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തി​​നു​​ള്ള ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​ന് അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​ത്. അ​​ഞ്ച് ടെ​​സ്റ്റ് ക​​ളി​​ച്ച പ​​രി​​ച​​യം മാ​​ത്ര​​മാ​​ണ് മാ​​ർ​​ന​​സ് ല​​ബു​​ഷെ​​യ്നു​​ള്ള​​ത്. ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​ൻ മ​​ത്സ​​ര​​ത്തി​​നി​​ടെ ക​​ളി​​ക്കാ​​രി​​ൽ ആ​​രെ​​ങ്കി​​ലും പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യാ​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ പ​​ക​​ര​​ക്കാ​​ര​​നെ ഇ​​റ​​ക്കു​​ന്ന​​ത് ക്രി​​ക്ക​​റ്റി​​ൽ പ​​തി​​വാ​​ണ്.

എ​​ന്നാ​​ൽ, ഇ​​ങ്ങ​​നെ എ​​ത്തു​​ന്ന ക​​ളി​​ക്കാ​​ര​​ന് ബാ​​റ്റിം​​ഗും ബൗ​​ളിം​​ഗും ചെ​​യ്യാ​​ൻ അ​​വ​​കാ​​ശ​​മി​​ല്ലാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​നി​​ടെ ത​​ല​​യി​​ൽ പ​​ന്ത് കൊ​​ണ്ട് ഒ​​രു ബാ​​റ്റ്സ്മാ​​ൻ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യാ​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ​​ക​​ര​​മെ​​ത്തു​​ന്ന ക​​ളി​​ക്കാ​​ര​​ന് ബാ​​റ്റിം​​ഗും ബൗ​​ളിം​​ഗും ചെ​​യ്യാ​​ൻ അ​​നു​​മ​​തി ന​​ല്കു​​ന്ന​​താ​​ണ് ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​ന്‍റെ പ്ര​​ത്യേ​​ക​​ത. ഈ ​മാ​സം ഒ​ന്നാം തീ​യ​തി മു​ത​ലാ​ണ് ഐ​സി​സി ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി​യ​ത്. നി​ല​വി​ൽ ടെ​സ്റ്റി​ൽ മാ​ത്രാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ല​​ണ്ട​​ൻ: ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി ബോ​​റീ​​സ് ജോ​​ൺ​​സ​​ൻ ബു​​ധ​​നാ​​ഴ്ച ബ​​ർ​​ലി​​നി​​ലെ​​ത്തി ചാ​​ൻ​​സ​​ല​​ർ ആം​​ഗ​​ല മെ​​ർ​​ക്ക​​ലു​​മാ​​യി ബ്രെ​​ക്സി​​റ്റ് പ്ര​​ശ്ന​​ത്തി​​ൽ ച​​ർ​​ച്ച ന​​ട​​ത്തും. വ്യാ​​ഴാ​​ഴ്ച പാ​​രീ​​സി​​ലെ​​ത്തി പ്ര​​സി​​ഡ​​ന്‍റ് എ​​മ്മാ​​നു​​വ​​ൽ മ​​ക്രോ​​ണു​​മാ​​യും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. പു​​തി​​യ ബ്രെ​​ക്സി​​റ്റ് ക​​രാ​​ർ ഉ​​ണ്ടാ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചാ​​വും ച​​ർ​​ച്ച.ക​​രാ​​റു​​ണ്ടാ​​യാ​​ലും ഇ​​ല്ലെ​​ങ്കി​​ലും ഒ​​ക്ടോ​​ബ​​ർ 31നു ​​യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ വി​​ടു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ നീ​​ക്കു​​പോ​​ക്കി​​ല്ലെ​​ന്ന് ജോ​​ൺ​​സ​​ൻ ഇ​​രു​​ നേ​​താ​​ക്ക​​ളെ​​യും ധ​​രി​​പ്പി​​ക്കും. ബ്രെ​​ക്സി​​റ്റി​​നു​​ള്ള ജ​​ന​​വി​​ധി റ​​ദ്ദാ​​ക്കാ​​ൻ പാ​​ർ​​ല​​മെ​​ന്‍റി​​നു ക​​ഴി​​യി​​ല്ലെ​​ന്ന നി​​ല​​പാ​​ടാ​​ണു ജോ​​ൺ​​സ​​നു​​ള്ള​​ത്.

ഇ​​തി​​നി​​ടെ ബ്രെ​​ക്സി​​റ്റ് ന​​ട​​പ്പാ​​യാ​​ൽ ബ്രി​​ട്ട​​ൻ സാ​​ന്പ​​ത്തി​​കമാ​​ന്ദ്യ​​ത്തി​​ലേ​​ക്കു നീ​​ങ്ങു​​മെ​​ന്നു സൂ​​ചി​​പ്പി​​ക്കു​​ന്ന റി​​പ്പോ​​ർ​​ട്ട് സ​​ൺ​​ഡേ ടൈം​​സ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത് അ​​പ​​ല​​പ​​നീ​​യ​​മാ​​ണെ​​ന്നു ജോ​​ൺ​​സ​​ൻ ഭ​​ര​​ണ​​കൂ​​ടം പ​​റ​​ഞ്ഞു. ക​​രാ​​റി​​ല്ലാ​​തെ യു​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ വി​​ട്ടാ​​ൽ ബ്രി​​ട്ട​​ൻ ഇ​​ന്ധ​​ന, ഭ​​ക്ഷ്യ, മ​​രു​​ന്നു ക്ഷാ​​മം നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണ് ചോ​​ർ​​ത്തി പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച സ​​ർ​​ക്കാ​​ർ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്ന​​ത്. റി​​പ്പോ​​ർ​​ട്ട് കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട​​താ​​ണെ​​ന്നും പ​​ല മാ​​റ്റ​​ങ്ങ​​ളും ഇ​​തി​​ന​​കം ന​​ട​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നും സ​​ർ​​ക്കാ​​ർ പ​​റ​​യു​​ന്നു.

ഇരുമ്പുകമ്പി വൈ​​​ദ്യു​​​തലൈ​​​നി​​​ൽ ത​​​ട്ടി അ​​​ഞ്ചു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഷോ​​​ക്കേ​​​റ്റു മ​​​രി​​​ച്ചു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കൊ​​​പ്പൽ ടൗ​​​ണി​​​ലു​​​ള്ള ദേ​​​വ​​​രാ​​​ജ് അ​​​ര​​​സ് റ​​​സി​​​ഡ​​​ൻ​​​ഷൽ സ്കൂ​​​ളി​​​ലെ പ​​​ത്താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ(15), ബ​​​സ​​​വ​​​രാ​​​ജ്(15), ഒ​​​ൻ​​​പ​​​താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ദേ​​​വ​​​രാ​​​ജ്(14), കു​​​മാ​​​ർ(14), എ​​​ട്ടാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി ഗ​​​ണേ​​​ശ്(13) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ദുര ന്തം.  സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ൽ ദേ​​​ശീ​​​യ​ പ​​​താ​​​ക ഉ​​​യ​​​ർ​​ത്താ​​നാ​​​യി സ്ഥാ​​​പി​​​ച്ച 15 അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള ഇ​​​രു​​​ന്പു​​​ക​​​ന്പി ബോ​​​യ്സ് ഹോ​​​സ്റ്റ​​​ലി​​​ന്‍റെ ഒ​​​ന്നാം​​​നി​​​ല​​​യി​​​ലെ ടെ​​​റ​​​സി​​​ൽ​​​ നി​​​ന്നു​​​കൊ​​​ണ്ട് മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ സ​​​മീ​​​പ​​​ത്തെ 11 കെ​​​വി ലൈ​​​നി​​​ൽ ത​​​ട്ടി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മ​​​ണ്ണു നി​​​റ​​​ച്ച വീ​​​പ്പ​​​യ്ക്കു​​​ള്ളി​​​ലാ​​​ണ് തൂ​​​ൺ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്. ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ചേ​​​ർ​​​ന്നാ​​​ണ് ഇ​​​തു നീ​​​ക്കി​​​യ​​​ത്. തൂ​​​ൺ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു വൈ​​​ദ്യു​​​തലൈ​​​നി​​​ൽ ത​​​ട്ടി​​​യ​​​ത്. മൂ​​​ന്നു​​​പേ​​​ർ ര​​​ക്ഷി​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു.

ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാൾട്ടര്‍ ഭരണകൂടം തള്ളി. യുഎസ് ഉപരോധം യുറോപ്യൻ യൂണിയനു ബാധകമല്ലെന്നു ജിബ്രാൾട്ടർ അറിയിച്ചു. ജിബ്രാൾട്ടര്‍ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്‍റെ പേര് ‘ഗ്രേസ് 1 എന്നത് ‘ആഡ്രിയന്‍ ഡാരിയ’ എന്ന് മാറ്റി. കപ്പലില്‍ സ്ഥാപിച്ചിരുന്ന പാനമയുടെ പതാക താഴ്ത്തി പകരം ഇറാന്‍റെ പതാക ഉയര്‍ത്തി. കപ്പല്‍ തിങ്കളാഴ്ച പുലർച്ചയോടെ ജിബ്രാൾട്ടര്‍ തീരംവിടും.

സിറിയയിലേക്ക് ക്രൂഡ് ഒായില്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ജൂലൈ നാലിനു ബ്രിട്ടിഷ് സൈന്യം പിടിച്ചെടുത്ത കപ്പല്‍ ഓഗസ്റ്റ് 15 നാണ് ജിബ്രാൾട്ടർ സുപ്രീം കോടതി വിട്ടയച്ചത്. മൂന്നു മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്; ആകെ ജീവനക്കാർ 24. കപ്പൽ വിട്ടുകൊടുക്കുന്നതു തടയാൻ യുഎസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. നാവികർക്ക് വീസ നിഷേധിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി.

കപ്പൽ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ജിബ്രാൾട്ടർ കോടതി തള്ളിയതോടെ വാഷിങ്ടൻ ‍ഡിസിയിലെ ഡിസ്ട്രിക്ട് കോടതിയെ സമീപിക്കുകയായിരുന്നു യുഎസ്. തുടർന്നാണ് കപ്പൽ അതിലെ എണ്ണയും പത്തു ലക്ഷത്തോളം യുഎസ് ഡോളറും സഹിതം പിടിച്ചെടുക്കാൻ വെള്ളിയാഴ്ച കോടതി ഉത്തരവിട്ടത്. ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡുകളുമായി കപ്പലിനു ബന്ധമുണ്ടെന്നാണ് യുഎസിന്റെ ആരോപണം. റവല്യൂഷനറി ഗാർഡ്സ് ഇറാന്റെ സൈന്യമാണെങ്കിലും യുഎസ് ഇതിനെ ഭീകരസംഘടനയായാണു കണക്കാക്കുന്നത്.

വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണസല്‍ക്കാരം. ചൂരല്‍മല ചാലമ്പാട് റാബിയയുടെയും ഷാഫിയുടെ വിവാഹസല്‍ക്കാരമാണ് മേപ്പാടി സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ നടന്നത്. വിവാഹസല്‍ക്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായി കാത്തിരിക്കുമ്പോഴാണ് പെരുമഴ ഇവരെ ക്യാംപിലെത്തിച്ചത്.

ചാലമ്പാടന്‍ മൊയ്തീന്റേയും ജൂമൈലത്തിന്റേയും മകള്‍ റാബിയയുടേയും പേരാമ്പ്ര പള്ളിമുക്ക് ഷാഫിയുടേയും നിക്കാഹ് നേരത്തെ കഴിഞ്ഞതാണ്. വിവാഹ സല്‍ക്കാരം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ക്ഷണക്കത്തടിച്ചു, പുതു വസ്ത്രങ്ങള്‍ വാങ്ങി കാത്തിരിക്കുമ്പോഴാണ് ദുരന്തം പെരുമഴയായി പെയ്തിറങ്ങിയത്. വീട് വെള്ളം ഇരമ്പിക്കയറി വാസയോഗ്യമല്ലാതായി.

കയ്യില്‍ കൊള്ളാവുന്നതെല്ലാമെടുത്ത് ക്യാമ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിവാഹ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഒഴുകിപ്പോയി. പക്ഷെ കുടുംബത്തിന് കൂടെയുള്ളവര്‍ കരുത്തുപകര്‍ന്നു, വിവാഹ സല്‍ക്കാരത്തിന് സന്മനസ്സുകള്‍ കൈകോര്‍ത്തു. 5 പവന്‍ ആഭരണവും ഭക്ഷണ സാധനങ്ങളും സംഭാവനയായി ലഭിച്ചു. ക്യാമ്പിലുള്ളവരുടെ കൂട്ടായ്മയില്‍ ദിവസങ്ങള്‍ക്കകം സ്‌കുള്‍മുറ്റത്ത് കല്യാണപ്പന്തലൊരുങ്ങി. സല്‍ക്കാര ചടങ്ങില്‍ ജില്ലാ കലക്ടറും ജനപ്രതിനിധികളും പങ്കെടുത്തു.

മഹാപ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും എത്തിയ മഴ ഏറ്റവും നാശം വിതച്ചത് വയനാട്ടിലും മലപ്പുറത്തുമാണ്. മലയോരപ്രദേശങ്ങളിൽ ഉരുൾപൊട്ടി നിരവധി വീടുകളും കൃഷിസ്ഥലവും മനുഷ്യജീവനുകളും നഷ്ടമായി. എന്നാൽ അവയ്ക്കിടയിൽ പ്രതീക്ഷ നൽകുന്ന ചില കാഴ്ചകളുമുണ്ട്.

കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം, ഭൂമിക്ക് ഭാരമാകാത്ത, പ്രകൃതിക്ഷോഭങ്ങളെ ചെറുക്കുന്ന വീടുകളാണ് ഇത്തരം പ്രദേശങ്ങളിൽ ആവശ്യമെന്നു തിരിച്ചറിഞ്ഞ തണൽ എന്ന സന്നദ്ധ സംഘടന, ഉർവി ഫൗണ്ടേഷനുമായി കൈകോർത്ത്, വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന വീടുകൾ നിർമിച്ചു തുടങ്ങി. ആദ്യമൊക്കെ പലർക്കും ഇത്തരം വീടുകളുടെ കെട്ടും മട്ടും ഇഷ്ടമായില്ല. പലരും മുൻവിധിയോടെയാണ് ഇത്തരം വീടുകളുടെ ഗുണഭോക്താക്കളായത്. എന്നാൽ ഇപ്പോൾ അവർ തിരിച്ചറിയുന്നു- ആ വീട് ഒരു ശരി ആയിരുന്നുവെന്ന്…

വിഷമയമായ കറിവേപ്പില കടയില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ നട്ടുവളര്‍ത്തുന്നതാണ്. വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. നട്ടുവളര്‍ത്താന്‍ കഴിയാത്തവര്‍ക്ക്
പുറത്തുനിന്ന് വാങ്ങുന്ന കറിവേപ്പില കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാനുള്ള മാര്‍ഗങ്ങളാണ് ഇവ

1. കറിവേപ്പില കുറച്ചു സമയം മഞ്ഞളിന്റെ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. വിഷാംശം മാറിക്കിട്ടും. വലിയ കൊമ്പായി കിട്ടുമ്പോള്‍ തണ്ടുകളായി അടര്‍ത്തിയെടുക്കുക.

2. വെള്ളം നന്നായി കുടഞ്ഞു കളഞ്ഞ ശേഷം വൃത്തിയുള്ള കോട്ടണ്‍ തുണിയിലോ പേപ്പറിലോ 10 മിനിറ്റ് നേരം വിടര്‍ത്തി വെക്കുക.

3. ജലാംശമില്ലാത്ത കറിവേപ്പില വായു കടക്കാത്ത ടിന്നുകളിലോ പ്ലാസ്റ്റിക് കവറിലോ കെട്ടിവെച്ച് സൂക്ഷിക്കാം.

4. കറിവേപ്പില കൂടുതലുള്ളപ്പോള്‍ വലിയ ടിന്നുകളില്‍ ഒന്നിച്ച് വെക്കരുത്. വായു കടന്ന് ചീഞ്ഞ് പോകാം. ചെറിയ ചെറിയ ടിന്നുകളിലോ കവറുകളിലോ സൂക്ഷിക്കുക. ഈ രീതിയില്‍ കറിവേപ്പില ഒരു മാസം വരെ കേടാകാതെ ഉപയോഗിക്കാം.

കൊ​ച്ചി: സി​പി​ഐ ന​ട​ത്തി​യ ഐ​ജി ഓ​ഫീ​സ് മാ​ര്‍​ച്ചി​നി​ടെ മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ എ​ല്‍​ദോ എ​ബ്ര​ഹാ​മി​നെ പോ​ലീ​സ് മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. എം​എ​ൽ​എ​യെ ത​ല്ലി​യ കൊ​ച്ചി സെ​ൻ​ട്ര​ൽ എ​സ്ഐ വി​പി​ൻ ദാ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​സ്ഐ​യു​ടെ ഭാ​ഗ​ത്ത് നോ​ട്ട​ക്കു​റ​വു​ണ്ടാ​യ​താ​യും എം​എ​ൽ​എ​യെ തി​രി​ച്ച​റി​യു​ന്ന​തി​ൽ പി​ഴ​വു​ണ്ടാ​യ​താ​യും വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടി.

ഞാ​റ​യ്ക്ക​ല്‍ സി​ഐ​യെ സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ന​ട​ത്തി​യ ഐ​ജി ഓ​ഫീ​സ് മാ​ര്‍​ച്ചി​നി​ടെ​യാ​ണ് എം​എ​ൽ​എ​യ്ക്കു മ​ർ​ദ​ന​മേ​റ്റ​ത്. എ​ല്‍​ദോ എ​ബ്ര​ഹാം ഉ​ള്‍​പ്പ​ടെ ഏ​ഴ് പേ​ര്‍​ക്ക് പ​രു​ക്കേ​റ്റി​രു​ന്നു. മാ​ര്‍​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ക​നാ​യി​രു​ന്ന എ​ല്‍​ദോ എ​ബ്ര​ഹാ​മി​നെ പോ​ലീ​സ് വ​ള​ഞ്ഞി​ട്ട് അ​ടി​ച്ചെ​ന്നാ​ണ് സി​പി​ഐ ആ​രോ​പി​ക്കു​ന്ന​ത്.

മു​തു​ക​ത്ത് ലാ​ത്തി​യ​ടി​യേ​റ്റ നി​ല​യി​ല്‍ ആ​ദ്യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച എം​എ​ല്‍​എ​യെ കൈ​യ്ക്ക് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കൈ​യ്ക്ക് പൊ​ട്ട​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്. മാ​ര്‍​ച്ച്‌ അ​ക്ര​മാ​സ​ക്ത​മാ​യ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന എം​എ​ൽ​എ​യെ വി​പി​ൻ ദാ​സ് മ​ർ​ദി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

10, 12 ക്ലാസുകളിലെ പരീക്ഷാഫീസ് കുത്തനെ കൂട്ടി സിബിഎസ്ഇ. പട്ടികവിഭാഗക്കാർക്ക് 50 രൂപയായിരുന്നത് 1200 രൂപയാക്കി ഉയർത്തിയപ്പോൾ, പൊതുവിഭാഗത്തിൽ ഫീസ് ഇരട്ടിയാക്കി– 1500 രൂപ. നേരത്തേ ഇത് 750 രൂപയായിരുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് അധിക വിഷയം എഴുതുന്ന പട്ടികവിഭാഗ വിദ്യാർഥികൾ മുൻപ് ഫീസ് അടയ്ക്കേണ്ടിയിരുന്നില്ല. എന്നാൽ, പുതിയ ഉത്തരവനുസരിച്ച് ഇനി മുതൽ 300 രൂപ അടയ്ക്കണം.

അധികവിഷയം തിരഞ്ഞെടുക്കുന്ന പൊതുവിഭാഗക്കാർ 150 രൂപയ്ക്കു പകരം 300 രൂപ അടയ്ക്കണം. മൈഗ്രേഷൻ ഫീസ് 150 രൂപയിൽ നിന്ന് 350 രൂപയാക്കി.

വിദേശത്തുള്ള സിബിഎസ്ഇ സ്കൂളുകളിൽ പഠിക്കുന്ന 10, 12 ക്ലാസ് വിദ്യാർഥികൾ 5 വിഷയങ്ങൾക്കായി 10,000 രൂപ ഫീസടയ്ക്കണം. മുൻപ് ഇത് 5,000 രൂപയായിരുന്നു.

പന്ത്രണ്ടാം ക്ലാസിലെ അധികവിഷയത്തിന് ഈ വിദ്യാർഥികൾ 2,000 രൂപ ഫീസടയ്ക്കണം. നേരത്തേ ഇത് 10,000 രൂപയായിരുന്നു.

RECENT POSTS
Copyright © . All rights reserved