കുട്ടികളുണ്ടാകാത്തതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ദമ്പതിമാർ നമുക്കുചുറ്റും ഏറെയുണ്ട്. ചികിത്സകളും പൂജകളും വഴിപാടുകളുമായി നടക്കുന്നവർ. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഗർഭം ധരിക്കാനാകുമെന്ന തരത്തിൽ ഒട്ടേറെ വിശ്വാസങ്ങളും കേട്ടുകേൾവികളും രംഗത്തുണ്ട്. എല്ലാദിവസവും സെക്‌സിലേർപ്പടുക, കഫ് സിറപ്പ് കുടിക്കുക, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ കാലുകളുയർത്തിവെക്കുക, പൂർണചന്ദ്രനുള്ള ദിവസം ബന്ധപ്പെടുക തുടങ്ങി വിശ്വാസങ്ങളേറെയാണ്.
എന്നാൽ, ഗർഭിണികളാകാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ടെന്ന് വൈദ്യശാസ്തരംഗത്തെ വിദഗ്ദ്ധർ പറയുന്നു. വന്ധ്യതയെന്നത് പല കാരണങ്ങൾകൊണ്ടുണ്ടാകാം. പങ്കാളികളുടെ ആരോഗ്യകരമോ പാരമ്പര്യമോ ആയ തകരാറുകൾ അതിന് വഴിവെക്കാം. എന്നാൽ, അതൊക്കെ അതിജീവിച്ച് ഗർഭം ധരിക്കാൻ ചില മാർഗങ്ങൾ ഉണ്ടെന്ന് അവർ പറയുന്നു. ഗർഭധാരണത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നവ മാത്രമാണ് ഇവയെന്നും അവർ പ്രത്യേകം ഓർമിപ്പിക്കുന്നു.
കുട്ടികളുണ്ടാവുന്നില്ലെന്ന സമ്മർദത്തിൽ ലൈംഗികബന്ധത്തിലേർപ്പെടാതിരിക്കുകയാണ് ആദ്യം വേണ്ടത്. പ്രത്യുദ്പാദനത്തിനു മാത്രമായി സെക്‌സിലേർപ്പെടാതിരിക്കുക. മാനസികസംഘർഷമല്ല, മാനസികോല്ലാസമാണ് സെക്‌സിലാവശ്യമെന്ന് ഒഹായോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ഡോ. ഷെരിൽ കിങ്‌സ്ബർഗ് പറയുന്നു. സമ്മർദവും വന്ധ്യതയും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്നത് ഇതുവരെ തെളിയിക്കാനായിട്ടില്ലെങ്കിലും, അതൊരു കാരണമായേക്കാമെന്ന് അവർ പറയുന്നു.
സ്ത്രീ ഹോർമോണുകളെ സമ്മർദം ബാധിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. അണ്ഡോദ്പാദനത്തെയും ഇത് ബാധിക്കും. പുരുഷന്മാരുടെ ബീജോദ്പാദനത്തിനും സമ്മർദം പ്രതികൂലമാണെന്നും ഗവേഷണം തെളിയിച്ചിട്ടുണ്ട്. ബീജങ്ങളുടെ പോക്കിന് വേഗം കുറയുകയും അവ ഗർഭാശയത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാതെ വരികയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്.
എല്ലാ ദിവസവും ശാരീരിക ബന്ധത്തിലേർപ്പെട്ടില്ലെങ്കിലും, ഏർപ്പെടുമ്പോൾ ഒരുമണിക്കൂറിനിടെ രണ്ടുതവണയെങ്കിലും സാധിച്ചാൽ അത് ഗർഭധാരണസാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. മൂന്നുമടങ്ങോളം ഗർഭധാരണസാധ്യത വർധിക്കുമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഗർഭിണികളാകാനുള്ള സാധ്യത ആറ് ശതമാനത്തിൽനിന്ന് 21 ശതമാനമായി വർധിപ്പിക്കുമെന്ന് ബ്രിട്ടനിൽ നടന്ന പഠനം തെളിയിക്കുന്നു.
ഒരുമണിക്കൂറിനിടെ രണ്ടാം തവണ ബന്ധപ്പെടുമ്പോൾ, രണ്ടാമതുവരുന്ന ബീജങ്ങൾ ബീജസങ്കലന സാധ്യത കൂട്ടുമെന്നാണ് അവരുടെ കണ്ടെത്തൽ.
എല്ലാദിവസവും ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പുരുഷ ബീജത്തിന്റെ കൗണ്ട് കുറയ്ക്കുമെന്ന് ന്യൂഹോപ്പ് ഫെർട്ടിലിറ്റി സെന്ററിലെ ഡോ. സഹീർ മെർഹി പറയുന്നു. തുടർച്ചയായി രണ്ടുദിവസം സെക്‌സിലേർപ്പെട്ടാൽ ബീജത്തിന്റെ കൗണ്ട് ഗണ്യമായി കുറയും.
ഏഴുദിവസത്തെയൊക്കെ ഇടവേളയിൽ ബന്ധപ്പെടുകയാണെങ്കിലും ഫലം ലഭിക്കണമെന്നില്ല. ഒരുമണിക്കൂറിനിടെ രണ്ടാമതുണ്ടാകുന്ന സ്ഖലനത്തിലെ ബീജങ്ങൾക്ക് ആരോഗ്യം കൂടുതലായിരിക്കുമെന്ന് മെർഹി പറയുന്നു.
കൃത്യമായ സമയത്ത് സെക്‌സിലേർപ്പെടുകയാണ് ഏറ്റവും ഫലപ്രദം. പങ്കാളിയുടെ ഓവുലേഷൻ പിരീഡീൽ, എല്ലാ രണ്ടാമത്തെ ദിവസവും തുടർച്ചയായി രണ്ടുതവണ വീതം സെക്‌സിലേർപ്പെടാൻ ഡോ. മിർഹി പറയുന്നു. ഇതിനിടെയുള്ള സമയം പങ്കാളികൾ അടുത്തിടപഴകിയും ലാളിച്ചും പരസ്പരം ഉത്തേജിപ്പിച്ചുകൊണ്ടിരിക്കണം. സമ്മർദമില്ലാതെ സെക്‌സിലേർപ്പെടുന്നതിന് ഇത്തരം ഉത്തേജിപ്പിക്കലുകൾ വഴിയൊരുക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
ചില പ്രത്യേക പൊസിഷനുകളിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഗർഭപാത്രത്തിലേക്ക് ബീജത്തെ എത്രയും വേഗമെത്തിക്കാൻ സഹായിക്കുമെന്നും ഗർഭധാരണ സാധ്യത വർധിപ്പിക്കുമെന്നും ചിലർ പറയാറുണ്ട്. എന്നാലിതിന് ശാസ്ത്രീയമായ തെൡവുകളൊന്നുമില്ല. എന്നാൽ,
സ്ഖലനത്തിന് ശേഷം കുറച്ചുനേരംകൂടി പങ്കാളിയെ ചൂടാക്കിനിർത്തുന്നത് ഗർഭസാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇങ്ങനെ ഉത്തേജിപ്പിച്ച് നിർത്തുമ്പോൾ, പങ്കാളിയുടെ ജനനേന്ദ്രയവും ഉത്തേജിതമായി നിൽക്കും. അത് അതിനുള്ളിലെത്തിയ ബീജത്തെയും കൂടുതൽ ശേഷിയുള്ളതാക്കുമെന്നും ഗവേഷകർ പറയുന്നു.
ലഹോർ∙ ചൈനീസ് പുരുഷന്മാരുടെ വധുവാക്കാൻ പാക്കിസ്ഥാനിൽ നിന്നു പെൺകുട്ടികളെ കടത്തുന്നതായി റിപ്പോർട്ട്. 629 പാക്ക് യുവതികളെ ചൈനയിലേക്കു കടത്തിയതായി രാജ്യാന്തര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്(എപി) റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിലെ മനുഷ്യക്കടത്ത് ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് എപി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. 2018 മുതൽ നടന്ന മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുള്ള വനിതകളുടെ വിവരങ്ങൾ എപി പുറത്തിറക്കിയ പട്ടികയിലുണ്ട്.
ഒറ്റക്കുട്ടി’ പദ്ധതിയും പെൺഭ്രൂണഹത്യയും കാരണം സ്ത്രീകളെക്കാൾ 3.4 കോടി അധികം പുരുഷന്മാരുള്ള ചൈനയിൽ വിദേശ വധുക്കളുടെ ആവശ്യം രാജ്യത്തിന്റെ ജനസംഖ്യ നിലനിർത്താൻ അത്യാവശ്യമാണ്. പാക്കിസ്ഥാനു പുറമേ കംബോഡിയ, മ്യാൻമർ, ഇന്തൊനീഷ്യ, നേപ്പാൾ, ഉത്തര കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ക്രൂരമായ പെൺകടത്ത് കച്ചവടത്തിന്റെ സ്രോതസ്സ് ആണെന്നാണു വിവരം. 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് മാഫിയ ചൈനീസ് വരന്റെ കയ്യിൽ നിന്നു കൈപ്പറ്റുന്നതെങ്കിലും 2 ലക്ഷം വരെ മാത്രമാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് നൽകുന്നത്.പാക്കിസ്ഥാനിൽ മനുഷ്യക്കടത്ത് മാഫിയക്കെതിരെ നടന്നുവന്ന അന്വേഷണം ജൂണോടെ അവസാനിച്ചിരുന്നു. ചൈനയുമായുള്ള ബന്ധത്തെ അന്വേഷണം ബാധിക്കുമെന്ന സമ്മർദമാണ് ഇതിനു കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വിവിധ വകുപ്പ് അധികാരികളിൽ നിന്നും സർക്കാരിൽ നിന്നും സമ്മർദമുണ്ടായിരുന്നതായും ഇവർ സമ്മതിക്കുന്നു.
‘അന്വേഷണത്തിന്റെ ഭാഗമായി പലരെയും സ്ഥലം മാറ്റിയിട്ടു പോലുമുണ്ട്. പാക്കിസ്ഥാൻ ഭരണാധികാരികളോട് ഇതേക്കുറിച്ചു സംസാരിക്കുമ്പോൾ യാതൊരു പരിഗണനയും നൽകുന്നില്ല’-മനുഷ്യക്കടത്ത് വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന പാക്കിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഉദ്യോഗസ്ഥൻ പറഞ്ഞു. കടത്തുകാർക്കെതിരായ ഏറ്റവും വലിയ കേസും ഒക്ടോബറിൽ പാക്കിസ്ഥാൻ കോടതി ഒതുക്കിയിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ 31 ചൈനീസ് പൗരന്മാരെയാണ് അന്ന് ഫൈസലാബാദ് കോടതി മോചിപ്പിച്ചത്.
മനുഷ്യക്കടത്തിനെതിരെ സാക്ഷി പറയാൻ ആരും തന്നെ മുന്നോട്ടു വരാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഭീഷണികളും പ്രലോഭനങ്ങളും കൊണ്ട് ഇരകളുടെയും ബന്ധുക്കളുടെയും വായടയ്ക്കാൻ മനുഷ്യക്കടത്ത് മാഫിയയ്ക്കു സാധിക്കുന്നതാണ് ഇതിനു കാരണം. അന്വേഷണ ഉദ്യോഗസ്ഥരുമായി ആദ്യം സംസാരിച്ച ചില സ്ത്രീകൾ ഭീഷണികളെ ഭയന്ന് പിന്നീട് നിശ്ശബ്ദരാകുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
‘ആരും ഒരു സഹായവും ആ പെൺകുട്ടികൾക്ക് നൽകുന്നില്ല. മാഫിയ ഒരോ ദിവസവും വളർന്നു പന്തലിക്കുകയാണ്. മുന്നോട്ടു പോകാൻ ആരും തടസ്സമില്ലെന്ന് അവർക്കറിയാം. അധികാരികൾ അവരെ പിന്തുടരുന്നില്ല, അന്വേഷണം തുടരേണ്ട കാര്യമില്ലെന്ന രീതിയിലുള്ള സമ്മർദ്ദമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും വരുന്നത്. എന്റെ മനസ്സാക്ഷിയെ ബോധ്യപ്പെടുത്താനാണ് ഞാനിത് പറയുന്നത്. നമ്മുടെയൊക്കെ മനുഷ്യത്വം എവിടെ പോയി?’– അന്വേഷണവുമായ ബന്ധപ്പെട്ടു പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥൻ ചോദിക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളാണു മനുഷ്യക്കടത്തുകാരുടെ മുഖ്യ ഇരകൾ. ചൈനയിലെ പുരുഷന്മാർക്കു വിവാഹം ചെയ്തു നൽകാനെന്ന പേരിൽ മാതാപിതാക്കൾക്ക് പണം നൽകി കൊണ്ടുപോകുന്ന മിക്ക പെൺകുട്ടികളുടെ അവസ്ഥ ദയനീയമാണ്. പെൺകുട്ടികളിൽ മിക്കവരും ചൈനയിൽ ഉപേക്ഷിക്കപ്പെടുകയോ വേശ്യാവൃത്തിക്ക് വിധേയരാവുകയോ ചെയ്യുന്നു. ക്രൂരമായ മർദനമേറ്റ് വീട്ടുതടങ്കലിൽ കഴിയുന്ന പെൺകുട്ടികളുടെ തിരിച്ചുവരണമെന്ന നിലവിളി നിറഞ്ഞ ഫോൺകോണുകളും പാടേ അവഗണിക്കപ്പെടുകയാണ്. എങ്ങനെയൊക്കെയോ തടവിൽ നിന്നു മോചിതരായി തിരികെ വന്നവരിൽ നിന്നാണു ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിയുന്നത്.
പാക്കിസ്ഥാനിലെ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെയാണ് മനുഷ്യക്കടത്തു മാഫിയ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നതെന്നാണ് എപിയുടെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്ന വിഭാഗമെന്ന നിലയിലാണ് ഇവർ മനുഷ്യക്കടത്തുകാരുടെ ഇരകളാക്കപ്പെടുന്നത്. പാക്കിസ്ഥാൻ ബ്രോക്കർമാരെ കൂടാതെ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെടുന്ന മന്ത്രിമാരും മനുഷ്യക്കടത്തുകാർക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ പെൺകുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ഇത്തരത്തിൽ ഒരു പട്ടികയെക്കുറിച്ച് അറിവില്ലെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ചൈനയിലെയും പാക്കിസ്ഥാനിലെയും ആളുകൾ പരസ്പരം ചേർന്ന് ഒരു കുടുംബമാകുന്നതും ബന്ധം പുലർത്തുന്നതും ഇരു രാജ്യങ്ങളിലെ ഭരണാധികാരികളും പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ നിയമപരമായ കാര്യങ്ങളിൽ മാത്രമാണ് പിന്തുണ നൽകുന്നതെന്നും അനധികൃതമായി അതിർത്തി കടന്നു നടക്കുന്ന വിവാഹങ്ങളെയും മറ്റു പ്രവർത്തനങ്ങളെയും അനുകൂലിക്കില്ലെന്നുമാണ് ചൈനീസ് മന്ത്രാലയം പറയുന്നത്.
വിമാനയാത്രക്കളുടെ ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്ന പാക്കിസ്ഥാന്റെ ഇന്റർഗ്രേറ്റഡ് ബോർഡർ മാനേജ്മെന്റ് സിസ്റ്റത്തിൽ നിന്നാണ് മനുഷ്യക്കടത്തിന് ഇരയായ 629 പേരുടെ പട്ടിക ലഭിച്ചത്. പെൺകുട്ടികളുടെ പൗരത്വം, അവരുടെ ചൈനീസ് ഭർത്താക്കന്മാരുടെ പേരുവിവരങ്ങൾ വിവാഹ തീയതി തുടങ്ങിയവ ഇതിലുണ്ട്. 2018നും 2019 ഏപ്രലിനും ഇടയിലാണ് മിക്ക വിവാഹങ്ങളും നടന്നിരിക്കുന്നത്. ഈ പട്ടിക തയ്യാറാക്കുന്നതിന് മുൻപും ശേഷവും എത്ര പെൺകുട്ടികൾ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമല്ല.
ചൈനീസ് വിവാഹത്തിന്റെ വിവരങ്ങൾ അന്വേഷണ ഏജൻസി സെപ്റ്റംബറിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു കൈമാറിയിരുന്നു. എപിക്കു ലഭിച്ച ഈ റിപ്പോർട്ടിന്റെ പകർപ്പിൽ 52 ചൈനക്കാർക്കെതിരെയും 20 പാക്ക് ഇടനിലക്കാർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറയുന്നു. കേസ് റജിസ്റ്റർ ചെയ്ത 31 പേരെ ഫൈസലാബാദ് കോടതി പിന്നീട് വെറുതെ വിടുകയായിരുന്നു. ചൈനയിൽ നിന്ന് പാക്കിസ്ഥാന് കുറച്ചു നാളുകളായി ലഭിക്കുന്ന സഹായങ്ങളെ മനുഷ്യക്കടത്തുമായി കൂട്ടിവായിക്കേണ്ടിവരുമെന്നാണ് സൂചന. ചൈന ബെൽറ്റും റോഡു നവീകരണവുമായും ബന്ധപ്പെട്ട് നിരവധി സഹായങ്ങളാണ് പാക്കിസ്ഥാനു ലഭിക്കുന്നത്.
7500 കോടി ഡോളറിന്റെ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതി പ്രകാരം റോഡ് നിർമാണം, ഊർജ നിലയങ്ങൾ മുതൽ കൃഷി വരെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ വിശാലമായ പാക്കേജ് എന്നിവ പാക്കിസ്ഥാന് ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗ് ക്രമത്തിൽ വലിയമാറ്റം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോലി. ഋഷഭ് പന്തിന്റെ കഴിവിൽ ടീമിന് വിശ്വാസമുണ്ട്. ലോകകപ്പിന് മുന്‍പ് ടീം ഘടനയിൽ വലിയ അഴിച്ചുപണി ഉണ്ടാകില്ലെന്നും കോലി വ്യക്തമാക്കി. വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്ന ചര്‍ച്ച പൊടിപൊടിക്കേയാണ് കോലിയുടെ പ്രതികരണം.
സഞ‌്ജുവിനെ ഓപ്പണറായും പരിഗണിക്കണമെന്ന് ടീം മാനേജ്‌മെന്‍റിനോട് നിര്‍ദേശിച്ചതായി ബിസിസിഐ ജോ. സെക്രട്ടറി ജയേഷ് ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. “കേരളത്തിനായും ടി20യില്‍ രാജസ്ഥാന്‍ റോയല്‍സിനായും ഓപ്പണ്‍ ചെയ്ത് സഞ്ജുവിന് പരിചയമുണ്ട്. ഓപ്പണിംഗ് ബാറ്റ്സ്‌മാനായ ശിഖര്‍ ധവാന്‍ പരുക്കേറ്റ് കളിക്കാത്ത സാഹചര്യത്തില്‍ സഞ്ജുവിന് ആ സ്ഥാനം നികത്താനാകും എന്നാണ് പ്രതീക്ഷ” എന്നും ജയേഷ് ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.
രോഹിത് ശര്‍മ്മയ്‌ക്കും കെ എല്‍ രാഹുലിനും കളിക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ സഞ്ജുവിന് ഓപ്പണിംഗില്‍ അവസരം ലഭിക്കാനിടയുള്ളൂ എന്ന സൂചനയാണ് കോലി നല്‍കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ ഋഷഭ് പന്തില്‍ വിശ്വാസമുണ്ട് എന്ന കോലിയുടെ വാക്കുകളും ടീം ഘടനയിലെ കൃത്യമായ സൂചനയാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരെ ഒരു മത്സരത്തില്‍ പോലും അവസരം ലഭിക്കാതിരുന്ന സഞ്ജു കാര്യവട്ടത്ത് കളിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതോടെ നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം ഇടക്കാൻ സാധിക്കും.
നിലവിൽ നീരവ് മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് രത്നവ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹുൽ ചോക്സിയും. കഴിഞ്ഞ വർഷം ജനുവരിയോടെയാണ് ഇരുവരും ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് ചേക്കറിയത്.
കേരളത്തിൽ ആരാണ് നിങ്ങളുടെ നേതാവ് എന്നു ചോദിച്ചാൽ തല്ക്കാലം മറുപടി പറയാൻ ബി ജെ പി ക്കാർ തയ്യാറല്ല. ഏറ്റവും ഒടുവിൽ കേരള ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന പി എസ് ശ്രീധരൻ പിള്ള വക്കീലിനെ മിസോറാം ഗവർണറായി നിയമിച്ചതിനു ശേഷം പുതിയ അധ്യക്ഷനെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നതു തന്നെ കാരണം. അധ്യക്ഷനെ നിയമിക്കാത്തതിൽ കടുത്ത അമർഷം ഉണ്ടെങ്കിലും തല്ക്കാലം അതൊന്നും വെളിയിൽ കാണിക്കാതെ കാത്തിരിക്കുകയാണ് പ്രവർത്തകരും നേതാക്കളും.
പറഞ്ഞു വരുമ്പോൾ അധ്യക്ഷൻ ഇല്ലെങ്കിലും ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ നിയമിതനായ എ പി അബ്ദുള്ളകുട്ടി അടക്കം ഒമ്പതു സംസ്ഥാന വൈസ് പ്രസിഡന്റുമാരും ആറ് സംസ്ഥാന ജനറൽ സെക്രട്ടറിമാരും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ട്രെഷററുമൊക്കെ പാർട്ടിക്കുണ്ട്. പാർട്ടി ഭരണഘടന അനുസരിച്ചു പ്രസിഡണ്ട് ഇല്ലാതായാൽ കമ്മിറ്റി തന്നെ ഇല്ലാതാകും എന്നതാണ് വ്യവസ്ഥയെങ്കിലും സംസ്ഥാന കമ്മറ്റി ഇപ്പോഴും നിലവിലുണ്ടെന്നാണ് കമ്മിറ്റിയിലുള്ള നേതാക്കൾ അവകാശപ്പെടുന്നത്. തന്നെയുമല്ല പ്രസിഡന്റിന്റെ അഭാവത്തിൽ വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന മട്ടിൽ അടുത്തിടെ പാർട്ടിയിൽ ചേക്കേറിയ അബ്ദുള്ളക്കുട്ടി അടക്കം ചിലരൊക്കെ ആക്ടിങ് പ്രസിഡണ്ട് ചമയുന്നുമുണ്ട്. ഇതും പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിക്കു കാരണമായിട്ടുണ്ട്. ‘വിരല് വെക്കാൻ ഇടം കിട്ടിയാൽ ചിലർ അവിടെ ഉലക്ക വെക്കാൻ ശ്രമിക്കും ‘ എന്നാണ് പാർട്ടിയിൽ ഇപ്പോഴും സജീവമായി തുടരുന്ന ഒരു മുൻ ജില്ലാ പ്രസിഡണ്ട് ഇതിനെക്കുറിച്ചു പ്രതികരിച്ചത്.
സംസ്ഥാന അധ്യക്ഷനാക്കാൻ പോന്ന യോഗ്യത ഉള്ളവരാരും ബി ജെ പി യിൽ ഇല്ലാഞ്ഞിട്ടല്ല ശ്രീധരൻ പിള്ളയെ മാറ്റിയ ഒഴിവിലേക്ക് പുതിയ അധ്യക്ഷനെ നിയമിക്കുന്നതിലെ അമാന്തത്തിനു കാരണം. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങി ഒരു വലിയ നേതൃനിര തന്നെയുണ്ട് കേരള ബി ജെ പി യിൽ. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എം ടി രമേശ് , എ എൻ രാധാകൃഷ്ണൻ എന്നിങ്ങനെ ഒരു നിര അധ്യക്ഷ പദവി കാത്തു രംഗത്തുണ്ടുതാനും. ഇനിയിപ്പോൾ പാർട്ടിക്ക് ഒരു വനിതാ അധ്യക്ഷയെ ആണ് വേണ്ടതെങ്കിൽ മറ്റൊരു സംസ്ഥാന ജനറൽ സെക്രട്ടറി ആയ ശോഭ സുരേന്ദ്രൻ എപ്പോഴേ റെഡി. എന്നാൽ നേതാക്കളുടെ അഭാവമല്ല കേരളത്തിൽ പാർട്ടിയിലെ പ്രബലമായ രണ്ടു ചേരികൾ തമ്മിലുള്ള തർക്കവും ഈ തർക്കത്തിൽ ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ ആർ എസ് എസ്സിനുള്ള സന്ദേഹവുമാണ് പ്രസിഡണ്ട് നിയമനം വൈകിപ്പിക്കുന്നതെന്നാണ് അണിയറ വർത്തമാനം.
മുൻ സംസ്ഥാന പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ നയിക്കുന്ന ഗ്രൂപ്പും മറ്റൊരു മുൻ സംസ്ഥാന പ്രസിഡണ്ട് പി കെ കൃഷ്ണദാസ് നയിക്കുന്ന എതിർ ചേരിയും തമ്മിലാണ് പ്രധാന തർക്കം. മുരളീധരൻ പക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ കെ സുരേന്ദ്രനുവേണ്ടി വാദിക്കുമ്പോൾ മറുപക്ഷം മറ്റൊരു ജനറൽ സെക്രട്ടറിയായ എം ടി രമേശിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നു. ഫലത്തിൽ ജാതി തർക്കവും ഈ ചേരിതിരിവിന് പിന്നിലുണ്ടെന്നാണ് വസ്തുത. ഇത് തന്നെയാണത്രെ ആർ എസ് എസ് നേതൃത്വത്തെയും കുഴക്കുന്നത്.
ഗ്രൂപ്പില്ലാത്ത നേതാവ് എന്ന പരിഗണന വെച്ചാണ് നേരത്തെ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കിയത്. എന്നാൽ അദ്ദേഹത്തിന്റെ കാലത്തു ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമായതും മെഡിക്കൽ കോളേജ് കോഴ പോലുള്ള വിഷയങ്ങൾ പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേപ്പിച്ചതും ആയിരുന്നു പൊടുന്നനെ കുമ്മനത്തെ മാറ്റി ശ്രീധരൻ പിള്ളയെ നിയമിക്കാൻ ഇടയാക്കിയത്. കുമ്മനത്തെ പോലെ തന്നെ ഗ്രൂപ്പിന് അതീതൻ എന്ന പ്രതിച്ഛായ പിള്ളക്കും ഉണ്ടായിരുന്നുവെങ്കിലും ലോക് സഭ തിരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭയിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പുകളിലും ഉണ്ടായ കനത്ത തിരിച്ചടി അദ്ദേഹത്തിനും വിനയായി.
കേരളത്തിൽ ബി ജെ പി കരുത്താർജ്ജിക്കുന്നുവെന്നു ബദ്ധ ശത്രുവായ സി പി എം പോലും സമ്മതിക്കുമ്പോഴും തിരഞ്ഞെടുപ്പുകളിൽ അതിന്റെ നേട്ടം കാണിക്കാൻ കഴിയാത്ത അവസ്ഥക്ക് പരിഹാരം കാണാൻ കഴിയുന്ന ഒരാളായിരിക്കണം പുതിയ അധ്യക്ഷൻ എന്നതാണ് അമിത് ഷായുടെ മനസ്സിലിരിപ്പ്. അതിനു പറ്റുന്ന ഒരാളെ കണ്ടെത്താനുള്ള ശ്രമം പക്ഷെ എങ്ങുമെത്താതെ ഇപ്പോഴും തുടരുക തന്നെയാണ്. കേരളത്തിൽ അതികം വൈകാതെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പുകളും അതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുമെന്നതിനാൽ ഈ നാഥനില്ലാക്കളി ഇനിയും തുടരുന്നത് ശരിയല്ലെന്ന അഭിപ്രായം സംസ്ഥാനത്തെ നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും ഇടയിൽ ശക്തമാണ്.
കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന തുരുത്തായ കേരളത്തിൽ കാവിക്കൊടി പാരിക്കണം എന്ന ലക്ഷ്യവും അമിത് ഷായ്ക്കുണ്ട്. അതുകൊണ്ടു തന്നെ പുതിയ അധ്യക്ഷൻ കേരളത്തിലെ പാർട്ടിയെ ഘട്ടം ഘട്ടമായി ഭരണത്തിൽ എത്തിക്കാൻ പോന്ന ആളാവണമെന്ന നിർബന്ധം നല്ലതാണെങ്കിലും അധ്യക്ഷ നിയമനം വൈകുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്ന വാദവും ഉയരുന്നുണ്ട്. കേരളത്തിലെ തർക്കം തീർത്തു അനുയോജ്യനായ അധ്യക്ഷനെ കണ്ടെത്താൻ ആർ എസ് എസ് നീക്കം നടത്തുന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആ വഴിക്കു ഒരു ശ്രമവും നടക്കാതിരിക്കുന്നതും അമിത് ഷാ നേരിട്ട് ഇടപെടാത്തതും തികഞ്ഞ ആശങ്കയോടുകൂടിയാണ് നേതാക്കളും പ്രവർത്തകരും കാണുന്നത്.
വിക്കറ്റ് ആഘോഷങ്ങളിൽ എക്കാലവും വ്യത്യസ്തത സൂക്ഷിക്കുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ചൈനമാൻ ബോളർ ടബരേസ് ഷംസി. അതിന് ഐസിസിയുടെ താക്കീതും ലഭിച്ചിട്ടുണ്ട്. പറഞ്ഞിട്ടെന്ത്, ആഘോഷങ്ങളിലെ വൈവിധ്യം അങ്ങനങ്ങ് അവസാനിപ്പിക്കാൻ ഷംസിക്ക് ഉദ്ദേശ്യമില്ല. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗായ മാൻസി സൂപ്പർ ലീഗിനിടെ കഴിഞ്ഞ ദിവസം ഷംസി വിക്കറ്റ് നേട്ടം ആഘോഷിച്ചത് പുതിയൊരു രീതിയിലാണ്. ആരാധകരുടെയും ക്യാമറക്കണ്ണുകളുടെയും മുന്നിൽ ഉഗ്രനൊരു മാജിക് കാട്ടിക്കൊണ്ട്!
മാൻസി സൂപ്പർലീഗിൽ പാൾ റോക്സിന്റെ താരമായ ഷംസി, ഡർബൻ ഹീറ്റ്സിനെതിരായ മത്സരത്തിലാണ് മാജിക്കിന്റെ അകമ്പടിയോടെ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാൾ റോക്സ് നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ നേടിയത് 195 റൺസാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡർബൻ ഹീറ്റ്സിന്റെ വിഹാൻ ലുബ്ബിനെ പുറത്താക്കിയപ്പോഴാണ് ഷംസി മാജിക് പുറത്തെടുത്തത്.
ഡർബൻ ഹീറ്റ്സ് ഇന്നിങ്സിലെ 14–ാം ഓവറിലാണ് സംഭവം. ഷംസിയുടെ പന്ത് ഉയർത്തിയടിച്ച ലുബ്ബിനു പിഴച്ചു. പന്ത് നേരെ ഹാർദൂസ് വിൽജോയന്റെ കൈകളിലെത്തി. വിക്കറ്റ് നേട്ടത്തിനു പിന്നാലെ ഷംസി പോക്കറ്റിൽനിന്ന് ഒരു ചുവന്ന തുണി പുറത്തെടുത്തു. ആരാധകർ നോക്കിയിരിക്കെ ഷംസിയുടെ കയ്യിലിരുന്ന തുണി ഒരു വടി പോലെ തോന്നിക്കുന്ന ഒന്നായി രൂപം മാറി. ഇതിന്റെ വിഡിയോ മാൻസി സൂപ്പർ ലീഗിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചിട്ടുമുണ്ട്. മത്സരത്തിൽ നാല് ഓവറിൽ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ഷംസി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഡർബൻ ഹീറ്റ്സ് ഏഴു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
WICKET!
A bit of magic from @shamsi90 🎩
#MSLT20 pic.twitter.com/IxMqRYF1Ma— Mzansi Super League 🔥 🇿🇦 🏏 (@MSL_T20) December 4, 2019
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി സഫ നാട്ടുകാരുടെ കയ്യടി നേടി. മലപ്പുറം കരുവാരക്കുണ്ട് ഗവ.എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി ആണ് സഫ. പ്രസംഗം തുടങ്ങിയ രാഹുല്‍ ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കാമോ എന്ന് ചോദിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന സഫ താന്‍ തയ്യാറാണ് എന്ന് കയ്യുയര്‍ത്തി കാണിച്ചു. സഫയോട് സ്‌റ്റേജിലേയ്ക്ക് വരാന്‍ രാഹുല്‍ ആവശ്യപ്പെട്ടു.
ലളിതമായ ഇംഗ്ലീഷിലുള്ള രാഹുലിന്റെ പ്രസംഗം നാട്ടുകാര്‍ക്ക് വളരെ സിമ്പിളായി സഫ പരിഭാഷപ്പെടുത്തിക്കൊടുത്തു. There is no foolish question or wrong question എന്നതിന് രാഹുലിന്റെ പരിഭാഷ ഇങ്ങനെ – മണ്ടന്‍ ചോദ്യമെന്നോ പൊട്ട ചോദ്യമെന്നോ ഒരു സംഭവമില്ല. പ്രസംഗത്തിന് ശേഷം സഫയ്ക്ക് ചോക്ലേറ്റ് നല്‍കിയാണ് രാഹുല്‍ ഗാന്ധി മടക്കി അയച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരിലൊരാളായ ബോബ് വില്ലിസ് അന്തരിച്ചു. 70 വയസായിരുന്നു. ആറടി ആറിഞ്ച് പൊക്കമുളള വില്ലിസിന്റെ മാരകമായ പേസ് ബൗളിങ്ങിനെ അക്കാലത്ത് ബാറ്റ്‌സ്മാന്മാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. 1971നും 84നും ഇടയില്‍ 90 ടെസ്റ്റുകളിലും 64 ഏകദിന മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ചു. ടെസ്റ്റില്‍ 325 വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലീഷ് വിക്കറ്റ് വേട്ടക്കാരില്‍ 4ാം സ്ഥാനത്താണ്.
പരിക്കിന്റെ പിടിയികപ്പെട്ട് കരിയര്‍ നഷ്ടമാകുമെന്ന ആശങ്കയുണ്ടായെങ്കിലും ശക്തമായി കളിക്കളത്തില്‍ തിരിച്ചെത്തുകയും ശേഷം പത്തുവര്‍ഷത്തോളം തുടരുകയും ചെയ്തു. ആഷസിലൂടെ അരങ്ങേറിയ വില്ലിസ് വിരമിച്ചതിനുശേഷം കമന്റേറ്ററായും പരിചിതനായിരുന്നു. ഇക്കഴിഞ്ഞ ആഷസിലും സ്‌കൈ സ്‌പോര്‍ട്‌സിനായി അദ്ദേഹം കമന്ററി ചെയ്തു. ഒട്ടേറെ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചിട്ടുണ്ട്.
രാജ്യത്തിനായി 1982 മുതല്‍ 84 വരെ ക്യാപ്റ്റനായി. 18 ടെസ്റ്റുകളിലും 29 ഏകദിനങ്ങളിലും ടീമിന്റെ ക്യാപ്റ്റനായി. 1984ലാണ് വിരമിക്കുന്നത്. 1981ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 43 റണ്‍സ് വഴങ്ങി 8 വിക്കറ്റ് പ്രകടനമാണ് ശ്രദ്ധേയം. ആ ആഷസ് പരമ്പരയിലാകെ വില്ലിസ് നേടിയത് 29 വിക്കറ്റുകളാണ്. പരമ്പര ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു. 1982ല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് യുപിയിലെ ഉന്നാവില്‍നിന്ന് മറ്റൊരു ദുരന്തവാര്‍ത്ത. കൂട്ടബലാല്‍സംഗത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയി തീകൊളുത്തി. എണ്‍പതുശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവഗുരുതരാവ്ഥയിലാണ്. തീകൊളുത്തുന്നതിന് മുന്‍പ് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സംശയിക്കുന്നുണ്ട്. മൂന്നുപേരെ അറസ്റ്റുചെയ്തു.
ഹവായി: അമേരിക്കയില്‍ ഹവായിയിലെ ചരിത്രപ്രസിദ്ധമായ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിന് നേരെ വെടിവെയ്പ്. രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയേറ്റ ചിലരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.
വെടിവെയ്പ് നടത്തിയ അക്രമിയും സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വെടിവെയ്പിനെ തുടര്‍ന്ന് പേള്‍ഹാര്‍ബറിലേക്കുള്ള ഗേറ്റുകള്‍ അടച്ചു. പ്രദേശം സുരക്ഷാ ജീവനക്കാര്‍ വളഞ്ഞു.
ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ്.ബഹദുരിയയും സംഘവും വെടിവെപ്പ് നടക്കുന്ന സമയം പേള്‍ ഹാര്‍ബറിലുണ്ടായിരുന്നുവെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്നും സംഭവം സംഘത്തെ ബാധിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.
അമേരിക്കയടെ നാവിക-വ്യോമ സംയുക്ത താവളമാണ് പേള്‍ ഹാര്‍ബര്‍ ഹിക്കം. സൈനിക താവളത്തിനോട് ചേര്‍ന്ന് തന്നെ കപ്പല്‍ നിര്‍മാണ ശാലയും പേള്‍ ഹാര്‍ബറിലുണ്ട്. യുഎസ് സൈന്യത്തിന് വേണ്ട കപ്പലുകളും അന്തര്‍വാഹിനികളും ഇവിടെയാണ് നിര്‍മിക്കുന്നത്.
15 ഓളം അന്തര്‍വാഹിനികള്‍ ഇവിടെ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ നിര്‍മാണ ശാലയുടെ സമീപത്താണ് വെടിവെപ്പ് നടന്നത്. 1941-ല്‍ ജപ്പാന്‍ പേള്‍ ഹാര്‍ബറിന് നേരെ നടത്തിയ ആക്രമണമാണ് അമേരിക്കയെ രണ്ടാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചത്.