ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച് യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങിയ ഒരു ഗർഭിണിയടക്കം 31 കുടിയേറ്റക്കാരെ ഫ്രഞ്ച് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 49 കുടിയേറ്റക്കാരെ കഴിഞ്ഞ ബോക്സിംഗ് ദിനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘത്തെ കണ്ടെത്തുന്നത്.
ആദ്യം രണ്ടു കുട്ടികളടക്കം 11 പേരെയാണ് കലൈസിനടുത്തുള്ള തീരത്തുവെച്ച് കണ്ടെത്തിയിരുന്നത്. പിന്നീട് അവരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഡങ്കിർക്കിനടുത്തുവെച്ച് ബാക്കി 20 പേരെക്കൂടി കണ്ടെത്തുകയായിരുന്നു. 31 പേരേയും ഫ്രഞ്ച് തുറമുഖത്തേക്ക് കൊണ്ടുപോവുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.
രക്ഷപ്പെടുത്തിയവരിൽ പലര്‍ക്കും ഹൈപ്പോഥെർമിയക്ക് ചികിത്സ നല്‍കുന്നുണ്ട്. അതിനിടെ , ഇറാനിൽ നിന്നുള്ളതാണെന്ന് കരുതുന്ന 10 പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന മറ്റൊരു സംഘത്തേയും കെന്റ് തീരത്ത് നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവരെയും ബോർഡർ ഫോഴ്‌സ് ബോട്ടുകൾ കരയ്ക്കെത്തിച്ചുവെന്നാണ് വിവരം. അടുത്തിടെ നിരവധി കുടിയേറ്റക്കാരെ ഫ്രാന്‍സിന്‍റെ തീരത്തുനിന്നും പിടികൂടിയിട്ടുണ്ട്.
ചെറു ബോട്ടുകളിലായി ഈ വർഷം യു.കെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 1,800 ൽ കൂടുതലാണെന്നാണ് നിഗമനം. കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ തീരത്ത് ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടെയാണ് കൂടുതല്‍ പേര്‍ പിടിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഫ്രഞ്ച് ബീച്ചുകളിൽ പട്രോളിംഗ് ഇരട്ടിയാക്കിയതായും, ഡ്രോണുകൾ, സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ എന്നിവ അടക്കം അത്യാധുനികമായ പല ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിന്‍റെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
‘അനധികൃത കുടിയേറ്റം ഒരു ക്രിമിനൽ കുറ്റമാണ്. നിയമവിരുദ്ധമായി യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരും യാത്രകൾക്ക് സൗകര്യമൊരുക്കുന്ന കുറ്റവാളികളും എല്ലാം നിയമം ലംഘിക്കുകയും ജീവിതം അപകടത്തിലാക്കുകയുമാണ് ചെയ്യുന്നത്’ എന്ന് അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
ബ്രിട്ടനില്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരവാന്‍ നിരവധിപേര്‍ രംഗത്തുണ്ട്. എന്നാല്‍ ജെറമി കോർബിനെ നേരിട്ട് വിമർശിക്കാതെ ‘പുരോഗമന ദേശസ്നേഹ’ വാഗ്ദാനവുമായി റെബേക്ക ലോംഗ്-ബെയ്‌ലി ലേബർ നേതൃത്വത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ് നടത്തിയിരിക്കുകയാണ്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി മുന്നോട്ടുവെച്ച ‘ഒത്തുതീര്‍പ്പ് പരിഹാരം’ ഫലപ്രദമായില്ല എന്ന ഭാഗികമായ വിമര്‍ശമാണ് അവര്‍ ഉന്നയിച്ചത്.
സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് ലോംഗ്-ബെയ്‌ലി വ്യക്തമാക്കി. ഡെപ്യൂട്ടി ലീഡറായി ഏഞ്ചല റെയ്‌നറിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. നിലവിലെ വിദ്യാഭ്യാസ സെക്രട്ടറി കൂടിയായ റെയ്‌നര്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതായും, സുഹൃത്ത് റെബേക്ക ലോംഗ്-ബെയ്‌ലിക്കുവേണ്ടി വഴിമാറിക്കൊടുക്കുകയാണെന്നും നേരത്തേ പ്രഖ്യാപച്ചിരുന്നു. എമിലി തോൺബെറി, ക്ലൈവ് ലൂയിസ് എന്നിവര്‍ പാര്‍ട്ടീ നേതൃ സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്ന് ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് അഞ്ച് എംപിമാർ കൂടി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
ഈ മാസം 12-ന് നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ടി വന്‍ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. 650-ല്‍ 364 സീറ്റുകളുടെ വമ്പന്‍ വിജയമാണ് അവര്‍ കരസ്ഥമാക്കിയത്. അതോടെയാണ് ലേബര്‍ പാട്ടി നേതാവ് കോര്‍ബിന്‍റെ നില പരുങ്ങലിലായത്. ‘കനത്ത തോല്‍വിയാണ് നേരിട്ടത്. അതിന്‍റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ലേബര്‍ പാര്‍ട്ടിക്ക് ഉടനെ പുതിയ നേതാവുണ്ടാകും. ആര് നേതാവായാലും ലേബര്‍ പാര്‍ട്ടി ലോക സമാധാനത്തിനും സമൂഹിക സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും’ എന്ന് കോര്‍ബിന്‍ പറഞ്ഞിരുന്നു. പുതിയ നേതാവിനെ കണ്ടെത്തുന്നത്വരെ അദ്ദേഹംതന്നെ തല്‍ സ്ഥാനത്ത് തുടരും. വരുന്ന ജനുവരി 31-നകം ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തെത്തിക്കുമെന്ന് ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി ഒന്നുമുതൽ എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി വരുന്നു. അനധികൃത ഇടപാടുകൾ തടയാൻ എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനമാണ് പുതിയ രീതി.
വരുന്ന ജനുവരി ഒന്നുമുതൽ രാജ്യത്തുള്ള എല്ലാ എസ്ബിഐയുടെ എടിഎമ്മുകളിലും പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. 10, 000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി.
ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്ബറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം. നിലവിൽ പണംപിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്ബോൾ ഈ സംവിധാനമുണ്ടാകില്ല.
പിൻവലിക്കാനുള്ള പണം എത്രയെന്ന് നൽകിയശേഷം അത് സ്ക്രീനിൽ തെളിയും. അപ്പോൾ മൊബൈലിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം ലഭിക്കും.
10, 000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി. പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും.
ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികളുള്‍പെടെ ആറ് പേര്‍ മരിച്ചു. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. മാരുതി എര്‍ട്ടിഗ കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭലില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡല്‍ഹിക്ക് സമീപം ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മഹേഷ്, കിഷന്‍, നീരേഷ്, രാം ഖിലാഡി, മല്ലു, നേത്രപാല്‍ എന്നിവരാണ് മരിച്ചത്.
കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ച തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഖേര്‍ലി കനാലിലേയ്ക്ക് പതിക്കുകയുമായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേര്‍ മരിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ടാഴ്ചയോളമായി ഡല്‍ഹിയിലും യുപി, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടല്‍ മഞ്ഞും വായുവിലെ പൊടിപടലങ്ങളും കാരണം പകല്‍ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡല്‍ഹിയില്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണയില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ പ്രമുഖ താരം ധന്‍രാജ് കുഴഞ്ഞുവീണ് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമാണ്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടി ഏറെക്കാലം കളിച്ചിരുന്നു.
മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം ധൻരാജ് പറയുകയും ഉടൻ കുഴഞ്ഞു വീഴുകയും ആയിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കൽ സംഘവും എത്തി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറിനകം മരണം സംഭവിച്ചു.
ബംഗാളിലും കേരളത്തിനും വേണ്ടിയാണ് സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുള്ളത്. സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു ധൻരാജ്.
കീരിക്കാടൻ ജോസെന്ന മലയാള സിനിമയുടെ പ്രിയപ്പെട്ട വില്ലനെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് സുഹൃത്തും നടനും നിർമാതാവുമായ ദിനേശ് പണിക്കർ. വെരിക്കോസ് വെയിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കഴിയുന്ന കീരിക്കാടനെ(മോഹൻരാജ്) സന്ദർശിച്ച ശേഷമായിരുന്നു ദിനേശ് പണിക്കരുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ജനറൽ ആശുപത്രിയിൽ വച്ച് നടനെ കണ്ട ആരോ പകർത്തിയ ചിത്രങ്ങളാണ് നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് തെറ്റാണെന്നും ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതാണെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
ദിനേശ് പണിക്കരുടെ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങനെ..
‘കീരിക്കാടന്‍ ജോസ്, 1989ല്‍ ഞാന്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ ഒരിക്കലും മറക്കാനാകാത്ത വില്ലന്‍. ഇദ്ദേഹമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഗുരുതര രോഗം ബാധിച്ച് മോഹന്‍രാജ് ആശുപത്രിയിൽ വളരെ മോശം അവസ്ഥയിൽ കിടക്കുകയാണെന്നും അദ്ദേഹത്തിന് സാമ്പത്തിക സഹായം ആവശ്യമാണെന്നുമുള്ള തരത്തിൽ ആരോ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു.
ഞാൻ നിർമ്മിച്ച മൂന്ന് സിനിമകളിൽ (കിരീടം,ചെപ്പുകിലുക്കണ ചങ്ങാതി, സ്റ്റാലിന്‍ ശിവദാസ്) അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തെന്ന നിലയ്ക്ക് കീരിക്കാടനെ പോയി കണ്ടിരുന്നു. വെരിക്കോസ് വെയിനിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്. സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ മടങ്ങിയെത്തുകയും ചെയ്യും.
ആ കുടുംബത്തെ വളരെ അടുത്തറിയാവുന്ന ആളെന്ന നിലയിൽ അവരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് കൂടി എനിക്ക് ഉറപ്പ് നൽകാൻ സാധിക്കും. നിലവിൽ ആരുടെയും സാമ്പത്തിക സഹായം കീരിക്കാടന് ആവശ്യമില്ല. പൂർണ ആരോഗ്യത്തോടെ അഭിനയരംഗത്തേക്ക് കീരിക്കാടന് വേഗം മടങ്ങിയെത്താൻ എല്ലാ പ്രാർഥനകളും.’
തിരുവനന്തപുരം ∙ ഹൈക്കോടതിയും സർക്കാരും മൂക്കുകയറിട്ടതോടെ സംസ്ഥാനത്ത് ഹർത്താലുകളിൽ കുത്തനെ കുറവ്. 2017ൽ 120 ഹർത്താലുകൾ നടന്ന കേരളത്തിൽ 2019ൽ ഇതുവരെ നടന്നത് 12 ഹർത്താലുകൾ മാത്രം! അതിൽ തന്നെ രണ്ടു ദിവസം ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറിയതുമാണ്. 2018 ഏപ്രിലിൽ മാത്രം നടന്നത് 12 ഹർത്താലായിരുന്നു. ഇക്കൊല്ലം സംസ്ഥാന വ്യാപകമായി നടന്നത് 5 ഹർത്താലുകളാണ്. കഴിഞ്ഞ വർഷം നടന്നത് 98 ഹർത്താലുകൾ.
ഈ വർഷം മാർച്ച് 3ന് കൊല്ലം ചിതറയിൽ നടന്ന പ്രാദേശിക ഹർത്താലിനു ശേഷം ഒരു ഹർത്താൽ കേരളം കണ്ടത് 6 മാസത്തിനു ശേഷം സെപ്റ്റംബറിലാണ്. ഹർത്താൽ നടത്തുന്നത് 7 ദിവസം മുൻപ് പ്രഖ്യാപിക്കണമെന്ന ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ് വരുന്നത് ജനുവരിയിലാണ്. അക്രമങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിത്തം ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർക്കാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതിയുടെ ഇടപെടലിനു പിന്നാലെയാണ് ഹർത്താലിന്റെ പേരിൽ സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ ജീവപര്യന്തം തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമം സംസ്ഥാന സർക്കാർ ഓർഡിനൻസായി പ്രഖ്യാപിച്ചത്. ഇതിനു പുറമേ ലോക്സഭാ തിരഞ്ഞെടുപ്പ് വന്നതും ഹർത്താലുകൾ കുറയാൻ കാരണമായി. ഹർത്താൽ കേരളത്തിലെ സ്വകാര്യ–പൊതു രംഗത്തെ വ്യാപാര, വ്യവസായ, സേവന മേഖലകളെ പൂർണമായും തളർത്തിയാൽ 2000 കോടിയിലേറെ ഉൽപാദന നഷ്ടം വരുമെന്നാണ് ഏകദേശ കണക്ക്.
നാട്ടിലേക്കു യാത്രചെയ്യുന്ന മലയാളികളുടെ മാറാത്ത ശീലങ്ങളിൽ കാലിയാകുന്നത് കീശ. സാധനങ്ങൾ കുത്തിനിറച്ച പെട്ടികളുമായി യാത്ര ചെയ്യുമ്പോൾ കയ്യിലുള്ളത് ദുരിതങ്ങളുടെ ‘ഒാവർലോഡ്’ ആണെന്നു പലരും തിരിച്ചറിയുന്നില്ല. സ്ഥാപനങ്ങൾ ഒാഫറുകൾ പ്രഖ്യാപിക്കുമ്പോൾ വാങ്ങിക്കൂട്ടുന്ന സാധനങ്ങളൊക്കെ പെരുവഴിയിലാകുന്ന കാഴ്ചകളും പതിവാണ്.
ലഗേജിൽ 30 കിലോയാണ് പരമാവധി കൊണ്ടുപോകാനാവുക. പായ്ക്കിങ്ങിനു ശേഷം തൂക്കിനോക്കാത്തവരുമുണ്ട്. അധികമുള്ള തൂക്കത്തിനു പണം നൽകുകയോ സാധനങ്ങൾ മാറ്റുകയോ വേണം. സാധനങ്ങൾ കാർഡ്ബോഡ് പെട്ടിയിലാണെങ്കിൽ ഇരട്ടിദുരിതമാണ്. ഒറ്റയ്ക്കു പെട്ടി പൊളിക്കേണ്ടിവരും. എത്രകിലോ ലഗേജ് കൊണ്ടുപോകാമെന്നു ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കും ഹാൻഡ് ബാഗേജ് പരമാവധി 7 കിലോയാണ് അനുവദനീയം. തിരക്കു കുറവാണെങ്കിൽ ചില ഇളവുകൾ പ്രതീക്ഷിക്കാമെന്നു മാത്രം. എമിറേറ്റ്സ് വിമാനങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നു വാങ്ങുന്നതുൾപ്പെടെ 13 കിലോ ഹാൻഡ് ബാഗേജ് കൊണ്ടുപോകാം.
പുറമേ നിന്ന് 7 കിലോ മാത്രമേ ഹാൻഡ് ബാഗേജ് ആയി അനുവദിക്കൂ. ഡ്യൂട്ടി ഫ്രീയിൽ നിന്ന് മദ്യം ഉൾപ്പെടെ 6 കിലോ സാധനങ്ങൾ വാങ്ങാം. വിമാനത്തിൽ കയറും മുൻപ് വീണ്ടും ബാഗേജിന്റെ തൂക്കം പരിശോധിക്കും. കൂടുതലുള്ള ഒാരോ കിലയ്ക്കും 90 ദിർഹമാണു നിരക്ക്. ഇതിന്റെ നാലിെലാന്നു വിലപോലും ഇല്ലാത്ത സാധനങ്ങൾക്കും അമിതനിരക്ക് നൽകേണ്ടിവരുന്നു. പ്രിയപ്പെട്ടവർക്കായി വാങ്ങിയ സാധനങ്ങൾ ഉപേക്ഷിക്കാനുള്ള മടികൊണ്ട് ഭൂരിപക്ഷം യാത്രക്കാരും പണം നൽകുകയാണു പതിവ്.
കൂടുതലെങ്കിൽ പാഴ്സൽ
സാധനങ്ങൾ കൂടുതലാണെങ്കിൽ പാഴ്സൽ അയയ്ക്കുന്നതാണു സുരക്ഷിതം. നാട്ടിലെത്തുന്ന ദിവസം കണക്കാക്കി മുൻകൂട്ടി അയച്ചാൽ കൃത്യസമയത്തു കിട്ടും. പ്രഫഷനൽ സ്ഥാപനങ്ങൾ ഉള്ളതിനാൽ സാധനങ്ങൾ ഭദ്രമായെത്തും.
ഭക്ഷണം കഴിച്ചു പുറപ്പെടാം
പുറപ്പെടുംമുൻപ് ഭക്ഷണം കഴിക്കുന്നതാണ് ലാഭം. വിമാനത്താവളങ്ങളിലെ കടകളിൽ നിന്നു വാങ്ങിയാൽ ചെലവു കൂടുമെന്നു തിരിച്ചറിയണം. യാത്ര പോകുന്നതിന്റെ പിരിമുറുക്കത്തിൽ ചിലർ ഭക്ഷണം ഒഴിവാക്കുന്നു. യാത്രാദിവസം അമിത ഭക്ഷണം ഒഴിവാക്കുന്നതാണ് സുരക്ഷിതം.
യാത്രയ്ക്ക് മുൻപ് ഉറപ്പാക്കാൻ ഇതാ ചെക്ക് ലിസ്റ്റ്
∙ യാത്രയ്ക്കു മുൻപ് പാസ്പോർട്ട് കയ്യിലുണ്ടെന്ന് ഉറപ്പാക്കണം. ബോർഡിങ് പാസ് എടുക്കാനെത്തിയപ്പോൾ പാസ്പോർട് കാണാതെ തിരികെ പാഞ്ഞവരുണ്ട്. പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടോയെന്നും നോക്കണം.
∙ യാത്രചെയ്യുന്ന ദിവസം, വിമാനത്തിന്റെ സമയം എന്നിവ കൃത്യമായി നോക്കി ഉറപ്പുവരുത്തണം.
∙ ടിക്കറ്റിൽ എത്രകിലോ ലഗേജ് കൊണ്ടുപോകാമെന്നു രേഖപ്പെടുത്തിയിരിക്കും. അതു ശ്രദ്ധിക്കണം.
∙ മുറിയുടെ താക്കോൽ എടുക്കാൻ മറക്കരുത്. അവധി കഴിഞ്ഞു തിരികെ വരുമ്പോൾ ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.
∙ പതിവായി കഴിക്കുന്ന മരുന്നും കരുതണം.
∙ എയർപോർട്ടിലേക്ക് കൃത്യസമയത്ത് ഇറങ്ങുക. കുട്ടികളും വയോധികരും ഒപ്പമുണ്ടെങ്കിൽ നേരത്തേയിറങ്ങാം. ഗതാഗതക്കുരുക്കിനുള്ള സാധ്യതയും കണക്കിലെടുക്കണം.
∙ വിമാനസമയത്തിൽ മാറ്റമുണ്ടോയെന്ന് പരിശോധിക്കാം.
∙ പവർബാങ്ക്, ചാർജറുകൾ എന്നിവ ഹാൻഡ് ബാഗേജിലാണ് വയ്ക്കേണ്ടത്.
∙ സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങളും മരുന്നുകളും കൈയിലുണ്ടെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കണം.
പുലിവാല് പിടിക്കല്ലേ…
∙ വിമാനത്തിലേക്കു പോകാനുള്ള ഗേറ്റ് നമ്പരുകളിൽ ഏതു സമയത്തും മാറ്റമുണ്ടാകാം. അറിയിപ്പുകൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങാനിടയുണ്ട്.
∙ വിമാനത്താവളത്തിലും വിമാനത്തിലും അമിതമായി മദ്യപിക്കുന്നത് മറ്റു യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നു തിരിച്ചറിയണം.
∙ ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ വാങ്ങി നടക്കുന്നതിനിടെ ബാഗ് എവിടെയാണു വച്ചതെന്നു മറന്ന് പരിഭ്രാന്തരാകുന്നവരുമുണ്ട്. ബിൽ കൗണ്ടറിൽ പാസ്പോർട്ട് മറക്കുന്നതും ആവർത്തിക്കുന്ന അബദ്ധങ്ങളാണ്. വിമാനത്താവളത്തിൽ ബാഗ് മറക്കുന്നത് പുലിവാലായേക്കാം.
∙ ലാപ്ടോപ് ബാഗിൽ ചോക്കലേറ്റും മറ്റും കുത്തിനിറയ്ക്കുന്നതിനും പിടിവീഴുമെന്നു മനസിലാക്കണം.
മണിമലയാർ മല്ലപ്പള്ളിയിൽ വീണ്ടും രണ്ടു പേരുടെ ജീവനെടുത്തു. മല്ലപ്പള്ളി തേലപ്പുഴക്കടവ് തൂക്കു പാലത്തിനു സമീപമാണ് അപകടമുണ്ടായതു.ചങ്ങനാശ്ശേരി മോർക്കുളങ്ങര സ്വദേശികളായ ആകാശ് (19) സച്ചിൻ (19)
എന്നിവരാണ് മുങ്ങി മരിച്ചത് പന്ത്രണ്ടു പേരടങ്ങുന്ന സംഘമായിട്ടാണ് വിദ്യാർത്ഥികൾ ആറ്റിൽ കുളിക്കാനായി എത്തിയതു
ഇവർ കുളിക്കുന്നതിനിടയിൽ അപകടം നിറഞ്ഞ കയത്തിലെ ചുഴിയിൽ പെടുകയായിരുന്നു ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളുടെ നിലവിളി കേട്ടു ഓടിയെത്തിയ നാട്ടുകാരുടെ രെക്ഷ ശ്രെമം വിഭലമായി.. തുടർന്ന് പോലീസും ഫയർ ഫോഴ്സും ചേർന്ന് ഇരുവരെയും കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു.
ആകാശിന്റെ പിതാവ് ചങ്ങനാശ്ശേരി മാർകെറ്റിൽ യൂണിയൻ തൊഴിലാളിയായും, സച്ചിന്റെ പിതാവ് മോർക്കുളങ്ങരയിൽ പന്തൽ ജോലിയും ചെയ്യുന്നതായാണ് പ്രാഥമിക വിവരം
സച്ചിൻ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്. അമ്മ : സുനി, സഹോദരി : സൗമ്യ. ആകാശ് പത്തനംതിട്ട മൗണ്ട് സിയോൺ കോളജിൽ ബികോം എൽഎൽബി വിദ്യാർഥിയാണ്. അമ്മ : ഗീത, സഹോദരിമാർ : ശ്രുതി, പൂജ. മൃതദേഹങ്ങൾ ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആകാശിന്റെ സംസ്കാരം ഇന്ന് 3 ന് മോർക്കുളങ്ങര കുടുംബി സേവാ സംഘം നമ്പർ-35 ശ്മശാനത്തിൽ
അപ്രതീക്ഷിത വിയോഗങ്ങളിൽ നടുങ്ങി ചങ്ങനാശേരി. ഒരു ദിവസത്തിനുള്ളിൽ 2 അപകടങ്ങളിലായി ചങ്ങനാശേരിക്ക് നഷ്ടമായത് 3 ജീവനുകൾ. പന്തളത്ത് ലോറി ബൈക്കിൽ ഇടിച്ച് നെടുംപറമ്പിൽ അഫ്സൽ ദേവസ്യയുമാണ് (30) ഇന്നലെ മരിച്ചത്.
വിയോഗം അറിയാതെ അമ്മമാർ
ചങ്ങനാശേരി സ്വദേശികളായ 2 വിദ്യാർഥികൾ മണിമലയാറ്റിൽ മുങ്ങിമരിച്ചു എന്നറിഞ്ഞതു മുതൽ ആശങ്കയിലായിരുന്നു നാട്. മക്കൾക്ക് എന്തോ ആപത്തുണ്ടായി എന്നറിഞ്ഞ് ഇരുവരുടെയും അച്ഛൻമാർ മല്ലപ്പള്ളിയിലേക്ക് തിരിച്ചെങ്കിലും അമ്മമാരും സഹോദരിമാരും ഒന്നും അറിഞ്ഞിരുന്നില്ല. നേരം വൈകുന്നതനുസരിച്ച് വീട്ടിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടി. കരഞ്ഞു തളർന്ന അമ്മമാർ മക്കൾക്ക് എന്തു പറ്റി എന്ന് ആളുകളോടു മാറിമാറി ചോദിച്ചെങ്കിലും മരണ വിവരം പറയാൻ ആർക്കും ധൈര്യമുണ്ടായില്ല. രാത്രി വൈകിയാണ് ഇരുവരുടെയും അമ്മമാരെ മരണവിവരം അറിയിച്ചത്.സ്കൂൾ പഠന കാലം മുതൽ ഉറ്റ ചങ്ങാതിമാരായിരുന്നു സച്ചിനും ആകാശും.
അവധി ദിവസങ്ങൾ ആയതിനാൽ നെടുംകുന്നം, ചങ്ങനാശ്ശേരി, മല്ലപ്പള്ളി, തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് പാലം കാണാനും കുളിക്കാനുമായി ഇവിടെ എത്തുന്നത് മുൻപും ഇവിടെ മുങ്ങി മരണങ്ങൾ തുടർക്കധയാണ്. ആറ്റിലെ ചുഴികളുംടെയും കയങ്ങളുടെയും കാര്യങ്ങൾ പറഞ്ഞു നാട്ടുകാർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും വിദ്യാർത്ഥികൾ ഇതനുസരിക്കാറില്ല.. ബന്ധപ്പെട്ട അധികാരികൾ കൂടുതൽ ജാഗ്രത പുലർത്തണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
10 മാസം പ്രായമുള്ള മകനു വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ യുവതിക്കു ജീവപര്യന്തം തടവ്. കറ്റാനം ഭരണിക്കാവ് തെക്ക് ഇലംപ്ലാവിൽ വീട്ടിൽ ദീപയെയാണ് (34) ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി ടി.കെ.രമേശ് കുമാർ ശിക്ഷിച്ചത്. തടവിനു പുറമേ 50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.
2011 ജനുവരി 1ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ ലാൻഡ് ഫോൺ ബിൽ കൂടിയതിനെത്തുടർന്ന് ഭർത്താവ് നടത്തിയ അന്വേഷണത്തിൽ ദീപയ്ക്കു മറ്റൊരാളുമായി സൗഹൃദമുണ്ടെന്നു കണ്ടെത്തിയതിനെച്ചൊല്ലി ഇരുവരും വഴക്കായി.
സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത മകൻ ഹരിനന്ദന് കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തുന്നതിനു ബെംഗളൂരുവിൽ പോകേണ്ട ദിവസം കൂടെ ചെല്ലാൻ ദീപ വിസമ്മതിച്ചതും വഴക്കിനു കാരണമായി. തുടർന്ന് ഭർത്താവ് ദീപയുടെ വീട്ടുകാരെ വിളിച്ചു വരുത്തി ദീപയെയും കുട്ടിയെയും അവർക്കൊപ്പം അയച്ചു. ബന്ധം തുടരാനാകില്ലെന്നും അറിയിച്ചു. വീട്ടിലെത്തിയ ശേഷം ദീപ കുട്ടിക്കു വിഷം നൽകിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും കേസിൽ പറയുന്നു. കുട്ടിക്കു ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിന്റെ ശ്വാസംമുട്ടലാണെന്നു സംശയിച്ചാണു വീട്ടുകാർ ആദ്യം ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചതു വിഷം ഉള്ളിൽച്ചെന്നാണെന്നു പിന്നീടു കണ്ടെത്തി.
ചികിത്സ തേടിയ ദീപ രക്ഷപ്പെട്ടു. ഇതേത്തുടർന്ന് ഭർത്താവ് കുറത്തികാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ദീപയുടെ പേരിൽ കൊലക്കുറ്റത്തിനു കേസെടുക്കുകയായിരുന്നു. ഇവർ വിവാഹബന്ധം വേർപിരിഞ്ഞു. വിവാഹേതര ബന്ധം പിടിക്കപ്പെട്ടതിലെ അപമാനം കാരണമാണ് കുട്ടിയെ കൊലപ്പെടുത്തി ദീപ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സി.വിധു ഹാജരായി.