Latest News

ശ​​​ബ​​​രി​​​മ​​​ല ആ​​​ചാ​​​രം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തി​​​ൽ ബി​​​ജെ​​​പി പാ​​​റ​​​പോ​​​ലെ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​മെ​​​ന്നു ബി​​​ജെ​​​പി അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​മി​​​ത് ഷാ. ​​​ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലാ​​​യാ​​​ലും ബി​​​ജെ​​​പി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. തൃ​​​ശൂ​​​ർ തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​ഹം.   ​ സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു നി​​​ര​​​വ​​​ധി വി​​​ധി​​​ക​​​ളു​​​ണ്ടാ​​​യി​​​ട്ടും ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ മാ​​​ത്രം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്.കോ​​​ട​​​തി​​​വി​​​ധി​​​യു​​​ടെ മ​​​റ​​​വി​​​ൽ ഭ​​​ക്ത​​​ർ​​​ക്കെ​​​തി​​​രേ അ​​​ക്ര​​​മ​​​ങ്ങ​​​ളാ​​​ണു കാ​​​ണി​​​ച്ച​​​ത്. ര​​​ണ്ടാ​​​യി​​​രം കേ​​​സു​​​ക​​​ളി​​​ലാ​​​യി മു​​​പ്പ​​​തി​​​നാ​​​യി​​​രം ആ​​​ളു​​​ക​​​ൾ​​​ക്കെ​​​തി​​​രേയാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഡി​​​വൈ​​​എ​​​ഫ്ഐ​​​ക്കാ​​​രെ പോ​​​ലീ​​​സു​​​കാ​​​രാ​​​ക്കി​​​യാ​​​ണ് സ​​​മ​​​ര​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ച​​​ത്.

ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ പ​​​രി​​​പാ​​​വ​​​ന​​​ത ന​​​ശി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​ക്കു​​​ന്ന ശ്ര​​​മ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​ത്തു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലും സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലും ബി​​​ജെ​​​പി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​മി​​​ത്ഷാ ആ​​​വ​​​ർ​​​ത്തി​​​ച്ചു. <br> <br> ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ ആ​​​ചാ​​​ര​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ്പൂ​​​ർ​​​ണ​​​മാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​മെ​​​ന്നും പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ലും ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.   കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 1,98,155 കോ​​​ടി രൂ​​​പ​​​യാ​​​ണ് വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​ത്. വി​​​ക​​​സ​​​ന കാ​​​ര്യ​​​ത്തി​​​ൽ യു​​​പി​​​എ സ​​​ർ​​​ക്കാ​​​ർ 45,393 കോ​​​ടി​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ സ​​മ്പൂ​​​ർ​​​ണ പ​​​രാ​​​ജ​​​യ​​​മാ​​​ണ്. പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ കാ​​​ര​​​ണം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ഴി​​​വി​​​ല്ലാ​​​യ്മ​​​യാ​​​ണെ​​​ന്ന അ​​​മി​​​ക്ക​​​സ് ക്യൂ​​​റി റി​​​പ്പോ​​​ർ​​​ട്ട് പോ​​​ലും പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്ക​​​യാ​​​ണ്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ സ​​​ഹാ​​​യം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ലും പ​​​രാ​​​ജ​​​യ​​​മാ​​​ണ്. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന് ഒ​​​രു നി​​​മി​​​ഷം പോ​​​ലും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രാ​​​നു​​​ള്ള ധാ​​​ർ​​​മി​​​ക അ​​​വ​​​കാ​​​ശം ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി അ​​​മി​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു. ബി​​​ജെ​​​പി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എ.​ ​​നാ​​​ഗേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വി.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​പി പ്ര​​​സം​​​ഗം പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്തി.

സ്ഥാ​​​നാ​​​ർ​​​ഥി സു​​​രേ​​​ഷ് ഗോ​​​പി, ബി​​​ഡി​​​ജെ​​​എ​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി.​ സ​​​ദാ​​​ന​​​ന്ദ​​​ൻ, ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളാ​​​യ എം.​​​ടി.​ ര​​​മേ​​​ശ്, കെ.​​​പി.​ ശ്രീ​​​ശ​​​ൻ, എം.​​​എ​​​സ്.​ സ​​​മ്പൂ​​​ർ​​​ണ, ബി.​ ​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, പി.​​​എ​​​ൻ.​ ഉ​​​ണ്ണി​​​രാ​​​ജ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.  ശ​​​ബ​​​രി​​​മ​​​ല​​​യെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​യാ​​​തെ പ​​​റ​​​ഞ്ഞ് സു​​​രേ​​​ഷ് ഗോ​​​പി

യു​​​ഡി​​​എ​​​ഫും എ​​​ല്‍​ഡി​​​എ​​​ഫും മാ​​​റി​​​മാ​​​റി ഭ​​​രി​​​ച്ച​​തു വ​​ഴി വി​​​ക​​​സ​​​ന​​​മി​​​ല്ലാ​​​ത്ത സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ളം അ​​ധഃ​​പ​​​തി​​​ച്ച​​​താ​​​യി ബി​​​ജെ​​​പി ദേ​​​ശീ​​​യാ​​​ധ്യ​​​ക്ഷ​​​ന്‍ അ​​​മി​​​ത്ഷാ. കേ​​​ര​​​ള​​​ത്തി​​​ല്‍ ബി​​​ജെ​​​പി​​​ക്ക് അ​​​വ​​​സ​​​രം ന​​​ല്‍​കി​​​യാ​​​ല്‍ എ​​​ന്താ​​​ണു വി​​​ക​​​സ​​​ന​​​മെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​മി​​​ത്ഷാ പ​​​റ​​​ഞ്ഞു. നെ​​​ടു​​​മ്പാ​​​ശേ​​​രി അ​​​ത്താ​​​ണി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച എ​​​ന്‍​ഡി​​​എ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ​​ത്തി​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

തൃ​​​ശൂ​​​ർ: തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ൽ ത​​​നി​​​ക്കു​​​വേ​​​ണ്ടി ന​​​ട​​​ത്തി​​​യ പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യെ​​​ക്കു​​​റി​​​ച്ച് അ​​​മി​​​ത്ഷാ വീ​​​റോ​​​ടെ പ്ര​​​സം​​​ഗി​​​ച്ചെ​​​ങ്കി​​​ലും ഒ​​​ന്നും പ​​​റ​​​യാ​​​ൻ പ​​​റ്റാ​​​ത്ത​​​തി​​​ന്‍റെ വി​​​ഷ​​​മം പ​​​റ​​​യാ​​​തെ പ​​​റ​​​ഞ്ഞു​​​തീ​​​ർ​​​ത്ത് സു​​​രേ​​​ഷ് ഗോ​​​പി. നി​​​ങ്ങ​​​ൾ ഹൃ​​​ദ​​​യവി​​​കാ​​​ര​​​ത്തി​​​ന്‍റെ ഫ്യൂ​​​സ് ഉൗ​​​രി​​​ക്കോ​​​ളൂ, എ​​​ന്നാ​​​ൽ ഒ​​​രു കാ​​​ര്യം ഓ​​​ർ​​​ത്തോ​​​ളൂ, നി​​​ങ്ങ​​​ളു​​​ടെ പാ​​​ർ​​​ട്ടി​​​യു​​​ടെ ഫ്യൂ​​​സ് ഉൗ​​​രാ​​​ൻ പോ​​​കു​​​ക​​​യാ​​​ണ്.   മു​​​മ്പ് തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ ഒ​​​രു യോ​​​ഗ​​​ത്തി​​​ൽ ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം സം​​​സാ​​​രി​​​ച്ച​​​തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ നോ​​​ട്ടീ​​​സ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ താ​​​ൻ ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ വോ​​​ട്ടു ചോ​​​ദി​​​ച്ചി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് നോ​​​ട്ടീ​​​സി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

ഇ​​​ത്ത​​​വ​​​ണ തൃ​​​ശൂ​​​രി​​​ലെ എം​​​എ​​​ൽ​​​എ കൂ​​​ടി​​​യാ​​​യ മ​​​ന്ത്രി സു​​​നി​​​ൽ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു പ്ര​​​സം​​​ഗം. കൃ​​​ഷി​​​യി​​​ൽ കേ​​​ര​​​ളം അ​​​ധഃ​​​പ​​​തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സു​​​രേ​​​ഷ്ഗോ​​​പി പ​​​റ​​​ഞ്ഞു. ബി​​​ജെ​​​പി മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ കൃ​​​ഷി​​​രീ​​​തി​​​ക​​​ൾ ക​​​ണ്ടു പ​​​ഠി​​​ക്ക​​​ണം. മ​​​ഹാ​​​രാ​​​ഷ്‌ട്ര യി​​​ൽ മൂ​​​ന്നേ​​​കാ​​​ൽ വ​​​ർ​​​ഷം​​​കൊ​​​ണ്ട് ര​​​ണ്ടേ​​​മു​​​ക്കാ​​​ൽ ല​​​ക്ഷം ഹെ​​​ക്ട​​​റി​​​ലാ​​​ണ് അ​​​ധി​​​ക കൃ​​​ഷി ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തൊ​​​ക്കെ ക​​​ണ്ട് മ​​​ന്ത്രി സു​​​നി​​​ൽ​​​കു​​​മാ​​​ർ പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്നു സു​​​രേ​​​ഷ്ഗോ​​​പി പ​​​റ​​​ഞ്ഞു. ജ​​​യി​​​ച്ചാ​​​ൽ താ​​​ൻ തൃ​​​ശൂ​​​രി​​​ൽ സ്ഥ​​​ലം വാ​​​ങ്ങി വീ​​​ടു​​​വ​​​ച്ചു താ​​​മ​​​സി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

രാജ്യത്തോടും ഭരണഘടനാ സ്ഥാപനങ്ങളോടും ബി ജെ പി ചെയ്ത അത്രയും ദ്രോഹമൊന്നും ഇടതുപാർട്ടികൾ ചെയ്തിട്ടില്ലെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യു ഡി എഫ് പൊതുയോയോഗത്തിലാണ് രാഹുൽ ഗാന്ധി ഇടതുപക്ഷത്തെ തലോടുന്ന ഈ പ്രസ്താവന നടത്തിയത്.
ബി ജെ പിയും ആർ എസ് എസും ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ അസ്ഥിവാരം തകർക്കുകയാണ് ചെയ്തത്. എന്നാൽ അത്തരത്തിൽ ഒന്നും ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

ആർ എസ് എസും ബി ജെപിയും ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയാണ്. എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം – രാഹുൽ പറഞ്ഞു. ആര്‍എസ്എസിനെ പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി ആലപ്പുഴയിൽ നടന്ന പറഞ്ഞു.

ആർഎസ്എസിനെ പ്രതിരോധിക്കാൻ കഴിയുക കോൺഗ്രസ്സിന് മാത്രമാണെന്നും രാഹുൽ ഗാന്ധി കൂട്ടി ചേര്‍ത്തു. ഇടത് പക്ഷത്തിനെതിരെ ഒരക്ഷരം പറയില്ലെന്ന് വയനാട്ടിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോൾ തന്നെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തെക്കൻ കേരളത്തിൽ പത്തനാപുരത്ത് നിന്ന് തുടങ്ങി പത്തനംതിട്ടയിലും ആലപ്പുഴയിലുമെല്ലാം പൊതുയോഗങ്ങളിൽ പങ്കെടുത്തെങ്കിലും ഒരു വിമര്‍ശനവും രാഹുൽ ഇടത് പക്ഷത്തിനെതിരെ പറഞ്ഞതുമില്ല.

അജു വര്‍ഗ്ഗീസിന്റെ സെല്‍ഫ് ‘സെല്‍ഫ് ട്രോളുകള്‍ എപ്പോഴും ആരാധകരെ രസിപ്പിക്കുന്നവയാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു ട്രോള്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഇട്ടിമാണി നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. അദ്ദേഹത്തിന്റെ അരികില്‍ ചാന്‍സ് ചോദിച്ച് ചെല്ലുന്നതും അങ്ങനെ അദ്ദേഹം സമ്മതിക്കുന്നതുമാണ് രസകരമായ ട്രോളില്‍ കാണാന്‍ കഴിയുക.

‘അങ്ങനെ ഇട്ടിമാണിയില്‍ ഒരു റോള്‍ കിട്ടി’ എന്ന അടിക്കുറിപ്പോടെയായിരുന്നു അജു ഈ ചിത്രം പങ്കുവച്ചത്. നവാഗതരായ ജിബി-ജോജു ടീം കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരില്‍ ആരംഭിച്ചു.

തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളാണ് മറ്റുലൊക്കേഷന്‍. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, അജു വര്‍ഗീസ്, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.

 

 

View this post on Instagram

 

അങ്ങനെ ഇട്ടിമാണിയിൽ ഒരു റോൾ കിട്ടി !!!

A post shared by Aju Varghese (@ajuvarghese) on

കാസര്‍കോഡ് ഉദുമ സ്വദേശി ഹസന്റെ മനസാന്നിധ്യമാണ് കുഞ്ഞു ജീവന്‍ ഒരു കുഴപ്പവും കൂടാതെ ആശുപത്രിയില്‍ എത്താന്‍ കാരണം. ഹസന്റെ മനസ്സ് നിറയെ ആ കുഞ്ഞു മാത്രമായിരുന്നു. മംഗലാപുരത്ത് നിന്നും എറണാകുളത്തേക്കുള്ള 400 കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ടാണ് ഹസന്‍ പിന്നിട്ടത്. എല്ലാവരുടെയും പിന്തുണ ഉള്ളത് കൊണ്ടാണ് ഇത്രയും ദൂരം പെട്ടെന്ന് പിന്നിടാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും നന്ദിയും ഹസന്‍ പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്കാണ് കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാനായി മംഗലാപുരത്ത് നിന്നും ഹസന്‍ ഡ്രൈവറായ വാഹനം തിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ആംബുലന്‍സ് ഡ്രൈവമാരുടെ കൂട്ടായ്മയും കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമും പൊലീസും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും എല്ലാത്തിനും സജ്ജരായി നിന്നു.

സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ എല്ലാവരും ജാഗരൂകരായി. ആംബുലന്‍സ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള പ്ലാന്‍ ഉച്ചയോടെ തിരുത്താനായി സര്‍ക്കാര്‍ ഇടപെട്ടു. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കുന്ന എല്ലാ ചികിത്സയും അമൃതയില്‍ ലഭ്യമാക്കാമെന്നും എല്ലാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ് ലഭിച്ചതോടെ ആംബുലന്‍സ് അമൃതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 10 മണിക്ക് പുറപ്പെട്ട ആംബുലന്‍സ് 400 കിലോമീറ്റര്‍ പിന്നിട്ട് നാലരയോടെ അമൃതയിലെത്തി.

ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസന്‍ സമാനമായ ദൗത്യത്തിന് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2017 ഡിസംബര്‍ 10ന് മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് എട്ട് മണിക്കൂറും 45 മിനിട്ടും എടുത്ത് ഹസന്‍

”തിരുവനന്തപുരത്തേക്കായിരുന്നു കുഞ്ഞിനെ കൊണ്ടുപോകേണ്ടിയിരുന്നത്. അന്‍പത് കിലോമീറ്റർ മുൻപാണ് അമൃതയിലേക്കാണെന്ന വിവരം ലഭിച്ചത്”- ഹസ്സൻ പറഞ്ഞു.

ഇത് ഹസ്സന്‍റെ രണ്ടാം ദൗത്യം

ഇതാദ്യമായല്ല ഹസ്സൻ ദേളി ദീർഘദൂര യാത്രകൾ ഏറ്റെടുക്കുന്നത്. 2017 ഡിസംബർ പത്താം തീയതി മംഗലാപുരത്തെ എജെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. കാസർഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് ഹസ്സൻ അന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമെടുത്താണ് ഹസ്സൻ രോഗിയെ എത്തിച്ചത്.

പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിന്റെ ജീവനായി വഴിയൊരുക്കി കേരളം ഒരുമിച്ചുനിന്നു. അടിയന്തര ഹൃദയശസ്ത്രക്രിയ വേണ്ട നവജാതശിശുവുമായി മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാനായി നാടൊന്നാകെ ഒരുമിക്കുന്ന കാഴ്ച. യാത്രാമധ്യേ ആരോഗ്യമന്ത്രിയുടെ ഇടപെടലില്‍ കുട്ടിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് സൗകര്യമേര്‍പെടുത്തി. രാവിലെ പതിനൊന്നിന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 400 കി.മീ. അഞ്ചരമണിക്കൂറില്‍ പിന്നിട്ട് ആംബുലന്‍സ് നാലരയോടെ കൊച്ചി അമൃത ആശുപത്രിയിലെത്തി. കാസര്‍കോട് സ്വദേശികളായ സാനിയ– മിത്താഹ് ദമ്പതികളുടെ കുഞ്ഞിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ആംബുലന്‍സ് ഒരുക്കിയത്. കുട്ടിയുടെ ചികില്‍സ ചെലവ് സര്‍ക്കാര്‍ വഹിക്കും.

വിവാഹ ഷൂട്ടിങ്ങിനിടെ വള്ളം മറിഞ്ഞ് വെള്ളത്തിൽ വീണ ദമ്പതിമാരെ ഓർമ്മയില്ലേ? അത്തരത്തിലൊരു വഞ്ചിമറിയൽ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

കയ്യിൽ വാഴയിലയും പിടിച്ചിരിക്കുന്ന പ്രതിശ്രുതവരൻ. സാരിയുടുത്ത് ശാലീനസുന്ദരിയായി യുവതി. പുഴയിൽ നിന്ന് വെള്ളം തെറിപ്പിച്ച് മഴയും ഫ്രെയിമിലുണ്ട്.

”രണ്ടുപേരും റൊമാൻഡിക് ആയി ചിരിച്ചിരിക്കണം. വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം”- ഷൂട്ടിങ്ങിന് മുൻപ് കാമറാമാൻ വിളിച്ചുപറയുന്നത് വിഡിയോയിൽ കേള്‍ക്കാം. തുടർന്ന് വെള്ളം എറിയാനും കിസ് ചെയ്യാനും പറയുന്നു. എന്നാല്‍ ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തിൽ. ആഴമില്ലാത്ത ഭാഗത്തായിരുന്നു ഷൂട്ടിങ്.

കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീടിനുനേരെ ആക്രമണം. പത്തനാപുരം മഞ്ചള്ളൂരിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെയാണ് ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

രാത്രി 12 മണിവരെ ഗണേഷ് കുമാര്‍ വീട്ടിലുണ്ടായിരുന്നു. പിന്നീടാണ് ആക്രമണമുണ്ടായിരിക്കുന്നത്. രാവിലെ പാചകക്കാരന്‍ വന്നപ്പോഴാണ് ജനലിന്റെ ചില്ലുകള്‍ തകര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന പോലീസില്‍ പരാതി നല്‍കി. പത്തനാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. തലക്ക് പരിക്കേറ്റ ശശിതരൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തെരെഞ്ഞെടുപ്പ് തിരിക്കിനിടയിലും തന്നെ സന്ദർശിച്ചിതിനിൽ തരൂർ സന്തോഷം പങ്കുവച്ചു. ട്വിറ്റലാണ് നിർമ്മല സീതാരാമനെ നന്ദി അറിയിച്ചത്. നിർമ്മല സീതാരാമൻ കാണിച്ച മര്യാദ രാഷ്ട്രീയക്കാരിൽ അപൂർവ്വമാണെന്നും തരും ട്വിറ്ററിൽ കുറിച്ചു

തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കല്‍കോളേജ് സൂപ്രണ്ട് അറിയച്ചു. പരിക്കേറ്റതിന് പിന്നാലെ തരൂരിന്‍റെ ഇന്നലത്തെ പര്യടന പരിപാടികള്‍ റദ്ദാക്കിയിരുന്നു.

 

ബീഫ് കഴിക്കുന്നവരെന്നും രാജദ്രോഹികളെന്നും ആരോപിച്ച് മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജമ്മുകശ്മീരിലെ കേന്ദ്ര സര്‍വകലാശാലയില്‍ കൊടിയ മര്‍ദ്ദനം.
നാനോ സയന്‍സ് വിദ്യാര്‍ത്ഥി വിഷ്ണു, നാഷണല്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥി ഭരത് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ആര്‍ട്ട് ഫെസ്റ്റ് നടക്കുന്നതിനിടെയാണ് അക്രമം. അക്രമത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കാനുള്ള വിദ്യാര്‍ത്ഥികളുടെ ശ്രമം
വൈസ് ചാന്‍സലറും ഹോസ്റ്റല്‍ വാര്‍ഡനും ചേര്‍ന്ന് തടഞ്ഞതായും വിദ്യര്‍ത്ഥികള്‍ ആരോപിച്ചു. ബീഫ് കഴിക്കുന്നവരും ദേശദ്രോഹികളും ജെഎന്‍യു ബന്ധമുള്ളവരുമെന്ന് ആരോപിച്ചാണ് മര്‍ദ്ദനം.

പരാതി നല്‍കിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. അതേസമയം, വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഇടപെടാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എ.ബി.വി.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

35ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്.
മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണമുണ്ടായതായി വൈസ് ചാന്‍സലര്‍ അശോക് ഐമ പിന്നീട് പറഞ്ഞു. കാമ്പസില്‍ എ.ബി.വി.പി – ആര്‍.എസ്.എസ് തേര്‍വാഴ്ചയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ലാല്‍സലാം എന്ന വാക്കു പോലും ഉച്ചരിക്കാന്‍ പാടില്ലെന്നും സംഘപരിവാര്‍ നിര്‍ദേശമുണ്ട്. മാസങ്ങളായി മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ജമ്മു സര്‍വകലാശാലയില്‍ ആക്രമണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സെപറ്റംബറില്‍ വിദ്യാര്‍ത്ഥികള്‍ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

മലപ്പുറം കൂട്ടിലങ്ങാടി ദേശീയപാതയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് മൂന്നു മരണം. രണ്ടു പേരുടെ നില ഗുരുതരം.പശ്ചിമ ബംഗാളുകാരായ എസ്.കെ. സാദത്ത് , എസ്.കെ. സബീർ അലി, സെയ്ദുൽ ഖാൻ എന്നിവരാണ് മരിച്ചത്. കോൺക്രീറ്റ് ജോലിക്ക് പോയ തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്സ് ഓട്ടോ ടാങ്കർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അപകടം.

മരിച്ച മൂന്നു പേരുടേയും മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരുക്കേറ്റവരെ സ്വകാര്യശുപത്രികളിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ജഡേജയുടെ ഭാര്യ റിവ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നിത്. ഇപ്പോള്‍ രവീന്ദ്ര ജഡേജയും തന്റെ രാഷ്ട്രീയ കാഴ്ചപാട് വ്യക്തമാക്കിയിരിക്കുകയാണ്. ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ജഡേജ ട്വിറ്റില്‍ കുറിച്ചിട്ടു.

ട്വീറ്റ് ഇങ്ങനെ… ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു. ട്വീറ്റിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. കുറച്ചു ദിവസം മുമ്പാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപി അംഗത്വമെടുത്തത്. പിന്നാലെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ പ്രവേശിക്കുകയായിരുന്നു.

ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിങ്ങിന്റെ സാന്നിധ്യത്തില്‍ മൂത്ത സഹോദരി നൈന കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്നും നൈന വ്യക്തമാക്കി.ഭാര്യ റിവ മാര്‍ച്ചിലാണ് ബിജെപി അംഗത്വമെടുത്തത്. കര്‍ണിസേന ഗുജറാത്ത് ഘടകത്തിന്റെ വനിത വിങ് പ്രസിഡഡന്റായിരുന്നു റിവ.

RECENT POSTS
Copyright © . All rights reserved