Latest News

മധ്യപ്രദേശിൽ ബിജെപിയെ പിന്നിലാക്കി വീണ്ടും കോണ്‍ഗ്രസ്. കോൺഗ്രസിനെ പിന്നിലാക്കി ലീഡ് പിടിച്ച് ബിജെപി മുന്നിലെത്തിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശിൽ നടക്കുന്നത്. ആകെയുള്ള 230 സീറ്റുകളിൽ 110 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ഒരുഘട്ടത്തിൽ കേവലഭൂരിപക്ഷവും കടന്ന് കുതിച്ച കോൺഗ്രസ് 107 സീറ്റിലൊതുങ്ങുന്ന കാഴ്ചയായിരുന്നു അല്‍പം മുന്‍പ് കണ്ടത്. ബിജെപി 107 സീറ്റിലാണ് ഇപ്പോള്‍ മുന്നില്‍.

8 സീറ്റുകളിൽ ബിഎസ്പിയും മറ്റ് പാർട്ടികള്‍ നാല് സീറ്റിലും മുന്നിലാണ്. ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്പി സ്വാധീനമുള്ള 22 മണ്ഡലങ്ങള്‍ ആണ് ഇനി നിര്‍ണ്ണായകം. ഈ സീറ്റുകളില്‍ ലീഡ് നില അയ്യായിരത്തില്‍ താഴെ മാത്രമാണ്.

നാലാം തവണയും അധികാരത്തിലെത്തുന്നത് സ്വപ്നം കാണുന്ന ബിജെപിക്ക് മധ്യപ്രദേശ് നിർണായകമാണ്. മധ്യ ഇന്ത്യയുടെ മണ്ണിൽ വീണ്ടും വേരോടാൻ കോൺഗ്രസിന് ജയം കൂടിയേ തീരൂ. തൊഴിലില്ലായ്മയും കാർഷികപ്രശ്നങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കി. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 165 സീറ്റ് നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചത്. 58 സീറ്റിലൊതുങ്ങിയ കോൺഗ്രസിന് ആശ്വാസം പകരുന്നതാണ് നിലവിലെ ഫലം.

രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസ് അധികാരമുറപ്പിച്ചു. 199 സീറ്റുകളുള്ള രാജസ്ഥാനിൽ 92 സീറ്റുകളില്‍ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 80 സീറ്റുകളിൽ ബിജെപിയും നാലിടത്ത് ബിഎസ്പിയും മുന്നിലാണ്. മറ്റ് പാർട്ടികൾ 20 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

57 സീറ്റുകളിൽ ലീഡ് ചെയ്യുന്ന കോൺഗ്രസ് ഛത്തീസ്ഗഢിൽ ഭരണമുറപ്പിച്ചുകഴിഞ്ഞു. ബിജെപി 24 സീറ്റിൽ മുന്നിലാണ്.

രണ്ട് സംസ്ഥാനങ്ങളിൽ ബിജെപിയെ അടിതെറ്റിച്ച് മുന്നോട്ടുകുതിക്കുമ്പോഴും ഭരണത്തിലിരുന്ന മിസോറാം കോൺഗ്രസിനെ കൈവിട്ടു. പത്ത് വർഷം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിക്കുന്നു എന്ന സൂചനയാണ് മിസോറാം നൽകുന്നത്.

ആകെയുള്ള 40 സീറ്റുകളിൽ 27 സീറ്റിൽ എംഎൻഎഫ് ലീഡ് ചെയ്യുന്നു. കോൺഗ്രസ് ഏഴിലൊതുങ്ങി. മിസോറാം പീപ്പിൾസ് കോൺഫറൻസ് അഞ്ചിടത്തും ബിജെപി ഒരിടത്തും മുന്നിലാണ്. ഇനിയൊരു തിരിച്ചുവരവ് കോൺഗ്രസിന് അപ്രാപ്യമാണ്.

ലൂസിഫര്‍ ഒരു മണ്ടന്‍ തീരുമാനമാണെന്ന് പറഞ്ഞവരുണ്ടെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവെച്ച് ഇട്ട ഫെ്‌യ്സ്ബുക് പോസ്റ്റിലാണ് ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശദമാക്കി കൊണ്ട് അദ്ദേഹം രംഗത്ത് വന്നത്. റഷ്യയിലായിരുന്നു ഈ അവസാനഘട്ട ചിത്രീകരണം.

‘ഇന്ന് ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന കഥാപാത്രത്തോടും, വിട പറയുകയാണ്. എന്റെ മറ്റ് യാത്രകളില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ലൂസിഫര്‍ പോലെ വലിയ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന വെല്ലുവിളി ഞാന്‍ ഏറ്റെടുത്തപ്പോള്‍ അത് മണ്ടന്‍ തീരുമാനമാകുമെന്നാണ് എന്റെ അഭ്യുദയകാംക്ഷികളില്‍ ഭൂരിഭാഗം പേരും പറഞ്ഞിരുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ സമയം നഷ്ടപ്പെടുത്തി കൊണ്ടുള്ള തീരുമാനമാണിതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ 16 കൊല്ലത്തെ എന്റെ സിനിമാ ജീവിതത്തില്‍ നിന്നു പഠിച്ചതിലും അറഞ്ഞതിലും കൂടുതല്‍ ഈ കഴിഞ്ഞ 6 മാസം കൊണ്ട് ഞാന്‍ പഠിച്ചിട്ടുണ്ട്.

എന്നില്‍ വിശ്വസിച്ച ലാലേട്ടന് നന്ദി. ലാലേട്ടനെ വെച്ചു ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാണ്, ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംമ്പിള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും.’-പൃഥ്വി കുറിച്ചു.

തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ് ലൂസിഫര്‍. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.

വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം കരുനാഗപ്പളിയിൽ ആണ് വീട്ടമ്മയായ ശ്രീകുമാരിയെ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.കൊല്ലപ്പെട്ട ശ്രീകുമാരിയുടെ ഭർത്താവ് അനിൽകുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

ച​​ങ്ങ​​നാ​​ശേ​​രി: കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് യു​വാ​വും മ​ക​ളും മ​രി​ച്ചു. തി​​രു​​വ​​ല്ല കു​​റ്റൂ​​ർ ത​​ല​​യാ​​ർ ക​​ല്ലേ​​റ്റു​​പ​​ടി​​ഞ്ഞാ​​റേ​​തി​​ൽ ഉ​​മേ​​ഷ് (28), ഉ​മേ​ഷി​ന്‍റെ മ​​ക​​ൾ ദേ​​വ​​ർ​​ഷ നാ​​യ​​ർ (ഒ​ന്ന​ര)​​എ​​ന്നി​​വ​രാ​ണു മ​രി​ച്ച​ത്. ഉ​മേ​ഷി​ന്‍റെ ഭാ​​ര്യ ഇ​​ന്ദു​​ലേ​​ഖ (25)യെ ​ഗു​​രു​​ത​ര​ പ​​രി​​ക്കു​​ക​​ളോ​​ടെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. വെ​​ളി​​യ​​നാ​​ട്ടു​​നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി​​ക്കു വ​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് മ​​ന​​ക്ക​​ച്ചി​​റ ഒ​​ന്നാം പാ​​ല​​ത്തി​​ൽ എ​​തി​​രേ വ​​ന്ന ഇ​വ​രു​ടെ ബൈ​​ക്കി​​ടി​​ലി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നാ​​​യി​രു​ന്നു അ​​​പ​​​ക​​​ടം. പാ​​ല​​ത്തി​​ന്‍റെ കൈ​​വ​​രി​​യി​​ൽ ത​​ല​​യി​​ടി​​ച്ചു വീ​​ണ ഇ​​ന്ദു​​ലേ​​ഖ​​യു​​ടെ കൈ​​യി​​ൽ​​നി​​ന്നു കു​​ഞ്ഞ് തെ​​റി​​ച്ചു​​വീ​​ണു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എ​സി റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. മ​ന​യ്ക്ക​ച്ചി​റ ഒ​ന്നാം പാ​ല​ത്തി​ൽ അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും ന​ട​പ​ടി​യു​ണ്ടാ​വാ​ത്ത​തി​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ അന്തിമവിധി പുറത്തുവരുമ്പോൾ ഓഹരിവിപണിയിൽ ഇടിവ്. ആദ്യഫലങ്ങളിലെ അതൃപ്തിയാണ് ഇടിവ് സൂചിപ്പിക്കുന്നത്. സെൻസെക്്സ് 508 പോയിന്റ് താഴ്ുന്നു 34482ൽ എത്തി. നിഫ്റ്റി 144 പോയിന്റ് താഴ്ന്ന് 10344ൽ എത്തി.

ആദ്യമണിക്കൂറിലെ ഫലം പുറത്തുവരുമ്പോൾ രണ്ടിടത്ത് കോൺഗ്രസ് മുന്നേറ്റം. രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ മധ്യപ്രദേശിൽ ബിജെപിക്കാണ് ലീഡ്. തെലങ്കാനയിൽ ടിആര്‍എസും മിസോറാമിൽ എംഎൽഎഫുമാണ് ലീഡ് ചെയ്യുന്നത്.

മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം. 110 സീറ്റിൽ ബിജെപിയും 109 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. ആദ്യമണിക്കൂറിൽ കോൺഗ്രസ് മുന്നിലായിരുന്നെങ്കിൽ ഇപ്പോൾ ബിജെപി ലീഡ് നിലനിർത്തുന്നു. ബിഎസ്പി രണ്ടിടത്ത് ലീഡ് ചെയ്യുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശിൽ. 116 ആണ് മധ്യപ്രദേശിൽ അധികാരത്തിന് വേണ്ട കേവലഭൂരിപക്ഷം.

രാജസ്ഥാനിൽ വ്യക്തമായ ലീഡുയർത്തിയാണ് കോൺഗ്രസ് മുന്നേറ്റം. 90 സീറ്റിൽ കോൺഗ്രസും 78 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നു. ജനവിധി തേടിയ പ്രമുഖരെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ ജൽറാപതൻ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസിന്റെ സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ മുന്നിലാണ്. സർദാർപുരയിൽ അശോക് ഗെഹ്‍ലോട്ട് ആണ് ലീഡ് ചെയ്യുന്നത്.

തെലങ്കാനയിൽ ടിആർഎസ് ലീഡ് തിരിച്ചുപിടിച്ചു. വ്യക്തമായ മുന്നേറ്റം നേടി 85 സീറ്റിൽ ടിആർഎസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടമി പിന്നിലാണ്. 119 സീറ്റിൽ 85 ഇടത്ത് ടിആർഎസും മഹാകൂട്ടമി 17 ഇടത്തും ലീഡ് ചെയ്യുന്നു. ബിജെപിക്ക് അഞ്ചിടത്ത് ലീ‍ഡ് ചെയ്യുന്നു.

മിസോറാമിൽ എംഎൻഎഫ് മുന്നേറ്റം. 40 സീറ്റിൽ 23 ഇടത്ത് എംഎൻഫും കോൺഗ്രസ് പത്തിടത്തും ലീഡ് ചെയ്യുന്നു. രണ്ട് സീറ്റിൽ ബിജെപിക്ക് ലീഡ്.

 

മൂന്നിടത്ത് കോണ്‍ഗ്രസ് ഭരണം ഉറപ്പായതോടെ രാഷ്ട്രീയ നീക്കങ്ങളും സജീവമായി. കോണ്‍ഗ്രസ് മധ്യപ്രദേശ് ഭരിക്കുമെന്ന് കമല്‍നാഥ് വ്യക്തമാക്കി. നേതാക്കളുടെ ബാഹുല്യമാണ് പാര്‍ട്ടി സംസ്ഥാനത്ത് നേരിടുന്ന പ്രശ്നം. ഭരണം വന്നാല്‍ കമല്‍നാഥോ ജ്യോതിരാധിത്യസിന്ധ്യയോ മുഖ്യമന്ത്രിയാകാനാണ് സാധ്യത. ബിഎസ്പി പിന്തുണ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കൂട്ടാകും.

രാജസ്ഥാനിലെ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നായിരുന്നു അശോക് ഗെലോട്ടിന്‍റെ പ്രതികരണം. നേതൃത്വവും എംഎല്‍എമാരും മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് സചിന്‍ പൈലറ്റ‌ും പ്രതികരിച്ചു. രാഹുലിന്‍റെ നീക്കങ്ങള്‍‌ക്ക് ചുക്കാന്‍ പിടിക്കാന്‍ കെ.സി.വേണുഗോപാലിനെ പാര്‍ട്ടി ജയ്പൂരിലേക്ക് അയച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നാളെ ചേരും.

 .കോണ്‍ഗ്രസ് തിരിച്ചുവരവ്

 .രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് ലീഡ് നിലയില്‍ കേവലഭൂരിപക്ഷം

 . രാജസ്ഥാനിലെ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കും: അശോക് ഗെലോട്ട്

 .നേതൃത്വവും എംഎല്‍എമാരും മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് സചിന്‍ പൈലറ്റ്

 . മധ്യപ്രദേശില്‍ ഫോട്ടോഫിനിഷ്

 . മധ്യപ്രദേശില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ് വീണ്ടും പിന്നില്‍

 . ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചു

 . കോണ്‍ഗ്രസ് മധ്യപ്രദേശ് ഭരിക്കുമെന്ന് കമല്‍നാഥ്

 . ഛത്തീസ്ഗഢില്‍ ഭരണമുറപ്പിച്ചു

 . 90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നില്‍, 15 വര്‍ഷം ഭരിച്ച ബിജെപിക്ക് തിരിച്ചടി

 . തെലങ്കാന ടിആര്‍എസിന്

 . തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്, കേവലഭൂരിപക്ഷം ഉറപ്പിച്ചു

 . നേട്ടമുണ്ടാക്കാനാവാതെ മഹാകൂടമി

 . മിസോറമില്‍ എംഎന്‍എഫ്

 . മിസോറം പത്തുവര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് തിരിച്ചടി

 . എംഎന്‍എഫിന് ലീഡ്നിലയില്‍ കേവലഭൂരിപക്ഷം, ഒറ്റയ്ക്ക് അധികാരത്തിലേക്ക്

 . വടക്കുകിഴക്കന്‍ മേഖലയിലെ അവസാന ഇടവും കോണ്‍ഗ്രസിന് നഷ്ടം

 

ജോര്‍ജ് എബ്രഹാം

ഇന്ത്യന്‍ സ്വതന്ത്ര്യപോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ, അദ്ദേഹത്തിന്റെ 143-ാം ജന്മദിനത്തില്‍, പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യയെ ഒരു റിപ്പബ്ലിക് ആക്കി മാറ്റുന്നതില്‍ പട്ടേലിന്റെ അശ്രാന്ത പരിശ്രമത്തെ മുന്‍നിര്‍ത്തി, ‘ഏകതയുടെ പ്രതിമ’ എന്നു പേരിട്ടിരിക്കുന്ന ഈ സ്മാരകം നിര്‍മ്മിക്കുന്നതിന് 3000 കോടിയാണ് ട്രഷറി ഫണ്ടില്‍ നിന്നും മോദി ചെലവഴിച്ചിരിക്കുന്നത്.

നമ്മുടെ ചരിത്രപുരുഷന്മാരെയും നായകന്മാരെയും സ്മരിക്കുക എന്നത് നമ്മുടെ കടമയാണ്; അവരുടെ പൈതൃകമാണ് നമ്മെ മുന്നോട്ടു നയിക്കുന്ന പ്രേരകശക്തി. നാം ഇന്ന് ആസ്വദിക്കുന്ന സ്വാതന്ത്ര്യവും നമ്മുടെ ജീവിതം തന്നെയും അവരുടെ നിസ്വാര്‍ത്ഥ സേവനത്തിലും കഷ്ടപ്പാടുകളിലും പണിതുയര്‍ത്തപ്പെട്ടതാണ്.

സര്‍ദാര്‍ പട്ടേലിനെ ആദരിക്കുന്നതിന്റെ നന്മയെ ഇന്ത്യയിലെ ജനങ്ങള്‍ ചോദ്യം ചെയ്യുകയില്ല. എന്നാല്‍ ഭക്ഷണ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഒരു രാജ്യത്ത് ഇത്തരം ആര്‍ഭാടം സാദ്ധ്യമാകുന്നതെങ്ങനെയെന്നു മാത്രം പിടികിട്ടുന്നില്ല. ജനങ്ങള്‍ക്ക് ആഹാരം ലഭിക്കുന്നതിനുള്ള ‘ദാരിദ്ര്യ’ പട്ടികയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച്, 119 രാജ്യങ്ങളില്‍, 100-ാം സ്ഥാനത്താണ് ഇന്ത്യ.

ഇറാഖ്, ബംഗ്ലാദേശ്, ഉത്തരകൊറിയ എന്നീ രാജ്യങ്ങളേക്കാള്‍ പോലും പിന്നില്‍ എന്നത് പരിതാപകരമായ സത്യം. മാത്രമല്ല, നമ്മുടെ ചരിത്രപുരുഷന്മാരില്‍ ആര്‍ക്കെങ്കിലുവേണ്ടി ഏറ്റവും വലിയ പ്രതിമ നിര്‍മ്മിക്കാന്‍ നാം തീരുമാനിക്കുന്നു എങ്കില്‍, ഏറ്റവും ഒന്നാമതായി പരിഗണിക്കേണ്ട വ്യക്തി, നമ്മുടെ രാഷ്ട്രപിതാവും, തന്റെ അഹിംസാ സിദ്ധാന്തം കൊണ്ട് ലോകപ്രശസ്തനുമായി തീര്‍ന്ന മഹാത്മാഗാന്ധി തന്നെയാണ്. നെല്‍സണ്‍ മണ്ടേല, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തുടങ്ങി പല ലോകനേതാക്കള്‍ക്കും പ്രചോദനവും ഗുരുവുമായ ഗാന്ധിയുടെ പ്രതിമ ലോകരാഷ്ട്രങ്ങളുടെ തലസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.

മറ്റൊരാള്‍ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. നവഭാരത ശില്‍പിയായ അദ്ദേഹം ഒരു ദശാബ്ദ കാലത്തോളം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് ജയിലുകളില്‍ കഴിയുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ്. പട്ടേലിന്റെ ദേശിയോദ്ഗ്രഥന പരിശ്രമങ്ങള്‍ നെഹ്‌റുവിന്റെ ശിഷ്യത്വത്തിലായിരുന്നു എന്നോര്‍ക്കുന്നത് നന്ന്.

80% ജനങ്ങള്‍ക്ക് രണ്ടു നേരത്തെ ആഹാരം സാദ്ധ്യമല്ലാത്ത, 20% മാത്രം സാക്ഷരതയുള്ള, 41 വര്‍ഷം ശരാശരി ആയുസ്സുള്ള ഒരു ജനതയെയാണ് നെഹ്‌റു പിതൃസ്വത്തായി സ്വീകരിച്ചത്. കൂടാതെ, ജാതി-മത-ദേശം-വിശ്വാസങ്ങള്‍ക്ക് അതീതമായി, ഓരോ ഇന്ത്യന്‍ പൗരനും വേണ്ടി സ്വാതന്ത്ര്യം, നീതി, അവസരം തുടങ്ങിയവ നിലനിര്‍ത്തുന്നതിനുവേണ്ടി ബി.ആര്‍. അംബേദ്കറോടൊപ്പം പ്രസ്ഥാനങ്ങള്‍ പണിതുയര്‍ത്തിയത് നെഹ്‌റുവാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പൈതൃകം ഇല്ലാതാക്കുകയും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ മതേതര തത്വങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന എതിര്‍പ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണിന്ന് ബി.ജെ.പി.

സംഘര്‍ഷത്തിന്റെയും കലാപത്തിന്റെയും കാലഘട്ടത്തില്‍, ഒരു ജനാധിപത്യ സമൂഹത്തെ കെട്ടിപ്പടുക്കുകയും അതിന് ലക്ഷ്യവും മാര്‍ഗവും നല്‍കുകയും ചെയ്യുന്നതില്‍ -സ്വാതന്ത്ര്യാനന്തരം- വഹിച്ച നിര്‍ണ്ണായകമായ പങ്ക് നാം മറന്നാല്‍ അത് അനീതി തന്നെയായിരിക്കും.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂല്യങ്ങളെയും ആദര്‍ശങ്ങളെയും ജീവിതകാലം മുഴുവനും സ്വാതന്ത്ര്യ സമരകാലത്തു പിന്നീട് സര്‍ക്കാരിലും മുറുകെപിടിച്ച തികഞ്ഞ ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു സര്‍ദാര്‍ പട്ടേല്‍. നാലുവര്‍ഷം മുമ്പ് കേന്ദ്രത്തില്‍ അധികാരത്തില്‍ കയറിയത് മുതല്‍, തങ്ങളുടെ പാര്‍ട്ടിയ്ക്ക് അന്യമായ ബിംബങ്ങളെയും പാരമ്പര്യങ്ങളെയും കൈവശപ്പെടുത്തി ശ്രദ്ധാപൂര്‍വ്വം മെനഞ്ഞെടുത്ത തന്ത്രമാണ് ബി.ജെ.പി. പ്രയോഗിക്കുന്നത്. തങ്ങള്‍ക്ക് ഇല്ലാത്ത ആഭിജാത്യത്തെകുറിച്ചുള്ള ഇച്ഛാഭംഗം മൂലം അവര്‍ സ്വന്തമായി ഒരു ചരിത്രം സൃഷ്ടിക്കാന്‍ പോലും തയ്യാറാവുകയാണെന്നു വേണം കരുതാന്‍.

മഹാത്മാഗാന്ധി വധിക്കപ്പെട്ടതിനുശേഷം, ആര്‍ എസ്.എസ്സിനെ വിലക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് സര്‍ദാര്‍ പട്ടേലാണ്. ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അദ്ദേഹം 1948 സെപ്തംബര്‍ 11 ന് ഗോള്‍വാക്കര്‍ക്ക് ഇങ്ങനെ എഴുതി: ആര്‍.എസ്.എസിനേയും ഹിന്ദു മഹാസഭയേയും സംബന്ധിച്ച് പറയുകയാണെങ്കില്‍, ഈ രണ്ടു വിഭാഗത്തിന്റെയും, പ്രത്യേകിച്ച് ആദ്യത്തേതിന്റെ, പ്രവര്‍ത്തനങ്ങള്‍ മൂലം രാജ്യത്ത് ഒരു ദാരുണ ദുരന്തം സാദ്ധ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു എന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.

സ്വാതന്ത്ര്യസമരകാലത്ത് ആര്‍.എസ്.എസ്. താല്‍പര്യമില്ലാതെ ഒഴിഞ്ഞുനിന്ന കാര്യം ഏവര്‍ക്കും അറിയുന്ന വസ്തുതയാണ്. ദിവസേന നൂറുകണക്കിന് ജനങ്ങള്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തപ്പോള്‍, ആര്‍.എസ്.എസ്. അതില്‍ പങ്കാളികള്‍ ആയില്ല എന്നു മാത്രമല്ല, ആവശ്യഘട്ടങ്ങളില്‍ അവര്‍ ബ്രിട്ടീഷുകാരുടെ ഒപ്പം യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നാണു ചരിത്രം; ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും മുന്‍കാല നേതാക്കന്മാരുടെ വാക്കുകളും പ്രവര്‍ത്തികളും ഈ ചരിത്രസത്യം സാക്ഷ്യപ്പെടുത്തുന്നു.

ആര്‍.എസ്.എസ്. കരുതലോടെ നിയമസംഹിതയ്ക്കുള്ളില്‍ നില്‍ക്കുകയും ആഗസ്റ്റ് 1942-ല്‍ പൊട്ടിപുറപ്പെട്ട ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയും ചെയ്തുവെന്ന് ബ്രിട്ടീഷുകാര്‍ തന്നെ സമ്മതിക്കുന്നു. ആയതിനാല്‍, ഒരു സ്വാതന്ത്ര്യസമരസേനാനിയും വിശ്വസ്തനായ കോണ്‍ഗ്രസുകാരനും അതിലുപരി ഗുജറാത്തിയുമായ ഒരാളെ ആദരിക്കുന്നതിന് പ്രധാനമന്ത്രിയ്ക്കുണ്ടായ മനോവികാരം എന്തെന്ന് ഒരു ശരാശരി ഭാരതീയന് മനസ്സിലാകുന്നില്ല, പ്രത്യേകിച്ചും അതിനേക്കാള്‍ മഹാനായ ഗുജറാത്തിയെ മറികടന്ന്- മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ !

എന്നാല്‍, ഗാന്ധി, നെഹ്‌റു, പട്ടേല്‍ എന്നിവര്‍ സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ബിംബങ്ങളായി എന്നും ലോകത്തിനു മുമ്പില്‍ നിലനില്‍ക്കും, അവരുടെ മഹിമയെ ഒരു വിധത്തിലും പ്രതിമകളുടെ ഉയരം കുറച്ചുകളയില്ല.

ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകള്‍ അനുസരിച്ച് അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. തെലുങ്കാനയില്‍ തെലുങ്കാന രാഷ്ട്ര സമിതി പാര്‍ട്ടിയാണ് മുന്നില്‍. , 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് സൂചനയാണ് ആദ്യഫലങ്ങള്‍ നല്‍കുന്നത്. നിലവില്‍ കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. ഇവിടെങ്ങളിലെല്ലാം കോണ്‍ഗ്രസാണ് മുന്നേറി കൊണ്ടിരിക്കുന്നത്.

ഛത്തീസ്ഗഢില്‍ 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 30 സീറ്റുകളില്‍ ബി.ജെ.പിയും രണ്ട് സീറ്റില്‍ ബി.എസ്.പിയും മുന്നിലാണ്. നിര്‍ണായക മത്സരം നടക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെക്കുന്നത്. 82 സീറ്റില്‍ കോണ്‍ഗ്രസും 80 സീറ്റില്‍ ബി.ജെ.പിയും ഇവിടെ മുന്നിട്ട് നില്‍ക്കുന്നു. രാജസ്ഥാനില്‍ ബി.ജെ.പി പാളയങ്ങളെ കടന്നാക്രമിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വന്‍ മുന്നേറ്റമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 80 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നേറുന്നത്. 67 സീറ്റുകളില്‍ മാത്രമാണ് രാജസ്ഥാനില്‍ ബി.ജെ.പിക്ക് ലീഡുള്ളത്. മിസോറാമില്‍ എം.എന്‍.എഫാണ് മുന്നില്‍. എം.എന്‍.എഫ് 16 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലുമാണ് ലീഡ് നിലനിര്‍ത്തിയിരിക്കുന്നത്.

തെലുങ്കാനയില്‍ ടി.ആര്‍.എസ്, കോണ്‍ഗ്രസ് പോരാട്ടമാണ് നടക്കുന്നത്. 54 സീറ്റുകളില്‍ ടി.ആര്‍.എസ് മുന്നേറ്റം തുടരുമ്പോള്‍ കോണ്‍ഗ്രസ് 33 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്. രാജസ്ഥാനിലെ വിധി ബി.ജെ.പി പാളയത്തില്‍ കനത്ത ആശങ്ക വിതച്ചിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള റിഹേഴ്‌സല്‍ എന്നറിയപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അടിപതറുന്നത് വലിയ രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനകളാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നേരിട്ട് നയിച്ചത്. വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവയാണ് കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കിയത്. മോഡിയുടെ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പിക്കുണ്ടായ തിരിച്ചടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മധ്യപ്രദേശില്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന് ബിജെപിക്ക് ബോധ്യമാകുന്ന മണിക്കൂറാണ് ആദ്യത്തേത്. അത്യന്തം ഉദ്വേഗഭരിതം. ബിജെപി മുന്നിലെത്തുമ്പോഴും കോണ്‍ഗ്രസ് ഓടിയെത്തുന്ന അവസ്ഥ. ഓടി മുന്നില്‍ കയറുമ്പോള്‍ പിന്നെയും ബിജെപി ഓടിയെത്തുന്ന അവസ്ഥ. അത്ര നാടകീയമായാണ് വോട്ടെണ്ണല്‍ മുന്നോട്ടുപോകുന്നത്.

രാജസ്ഥാന്‍ ഒഴികെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു പാര്‍ട്ടിക്കും പിടിതരാതെ മാറിമറിഞ്ഞാണ് ആദ്യഫലസൂചനകള്‍ എന്ന് വ്യക്തം. മധ്യപ്രദേശില്‍ ഒടുവില്‍‌ വിവരം കിട്ടുമ്പോള്‍ മധ്യപ്രദേശില്‍ ബിജെപിയാണ് മുന്നില്‍. ബിജെപി 35 സീറ്റിലും കോണ്‍ഗ്രസ് 40 സീറ്റിലും മുന്നിലാണ്. രാജസ്ഥാനില്‍ ബഹുദൂരം മുന്നിലാണ്. കോണ്‍ഗ്രസ് 49 സീറ്റിലും ബിജെപി 29 സീറ്റിലും മുന്നിലാണ്. ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ആണ് മുന്നില്‍. 24 സീറ്റിലാണ് മുന്നേറ്റം. ബിജെപി 20 സീറ്റിലും

തെലങ്കാനയില്‍ കോണ്‍ഗ്രസും ടിആര്‍എസും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ഇപ്പോള്‍ മുന്നില്‍ കോണ്‍ഗ്രസാണ്. 18 സീറ്റില്‍ മുന്നേറ്റം.

ജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മുന്നേറ്റം. ആദ്യ ഫല സൂചനകൾ പുറത്തുവന്നതോടെ കോണ്‍ഗ്രസിന്‍റെ മുന്നേറ്റമാണ് തെളിയുന്നത്. ആദ്യ ഫലസൂചനകൾ പ്രകാരം കോണ്‍ഗ്രസ് 25 സീറ്റുകളിൽ മുന്നിട്ടു നിൽക്കുകയാണ്. ബിജെപി ഒൻപത് സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവർ ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയും ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ബിജെപി വിജയിച്ച 14 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടുനിൽക്കുന്നത്. കോണ്‍ഗ്രസ് അഞ്ച് സീറ്റിംഗ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

Copyright © . All rights reserved