അഞ്ച് സംസ്ഥാനങ്ങളിലെ അന്തിമവിധി പുറത്തുവരുമ്പോൾ ഓഹരിവിപണിയിൽ ഇടിവ്. ആദ്യഫലങ്ങളിലെ അതൃപ്തിയാണ് ഇടിവ് സൂചിപ്പിക്കുന്നത്. സെൻസെക്്സ് 508 പോയിന്റ് താഴ്ുന്നു 34482ൽ എത്തി. നിഫ്റ്റി 144 പോയിന്റ് താഴ്ന്ന് 10344ൽ എത്തി.

ആദ്യമണിക്കൂറിലെ ഫലം പുറത്തുവരുമ്പോൾ രണ്ടിടത്ത് കോൺഗ്രസ് മുന്നേറ്റം. രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ മധ്യപ്രദേശിൽ ബിജെപിക്കാണ് ലീഡ്. തെലങ്കാനയിൽ ടിആര്‍എസും മിസോറാമിൽ എംഎൽഎഫുമാണ് ലീഡ് ചെയ്യുന്നത്.

മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം. 110 സീറ്റിൽ ബിജെപിയും 109 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. ആദ്യമണിക്കൂറിൽ കോൺഗ്രസ് മുന്നിലായിരുന്നെങ്കിൽ ഇപ്പോൾ ബിജെപി ലീഡ് നിലനിർത്തുന്നു. ബിഎസ്പി രണ്ടിടത്ത് ലീഡ് ചെയ്യുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശിൽ. 116 ആണ് മധ്യപ്രദേശിൽ അധികാരത്തിന് വേണ്ട കേവലഭൂരിപക്ഷം.

രാജസ്ഥാനിൽ വ്യക്തമായ ലീഡുയർത്തിയാണ് കോൺഗ്രസ് മുന്നേറ്റം. 90 സീറ്റിൽ കോൺഗ്രസും 78 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നു. ജനവിധി തേടിയ പ്രമുഖരെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ ജൽറാപതൻ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസിന്റെ സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ മുന്നിലാണ്. സർദാർപുരയിൽ അശോക് ഗെഹ്‍ലോട്ട് ആണ് ലീഡ് ചെയ്യുന്നത്.

തെലങ്കാനയിൽ ടിആർഎസ് ലീഡ് തിരിച്ചുപിടിച്ചു. വ്യക്തമായ മുന്നേറ്റം നേടി 85 സീറ്റിൽ ടിആർഎസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടമി പിന്നിലാണ്. 119 സീറ്റിൽ 85 ഇടത്ത് ടിആർഎസും മഹാകൂട്ടമി 17 ഇടത്തും ലീഡ് ചെയ്യുന്നു. ബിജെപിക്ക് അഞ്ചിടത്ത് ലീ‍ഡ് ചെയ്യുന്നു.

മിസോറാമിൽ എംഎൻഎഫ് മുന്നേറ്റം. 40 സീറ്റിൽ 23 ഇടത്ത് എംഎൻഫും കോൺഗ്രസ് പത്തിടത്തും ലീഡ് ചെയ്യുന്നു. രണ്ട് സീറ്റിൽ ബിജെപിക്ക് ലീഡ്.