പെരുമ്പാവൂർ: ബൈക്കിൽ സഞ്ചരിച്ച യുവവൈദികന് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ടു മരിച്ചു. സിഎംഐ കൊച്ചി തിരുഹൃദയ പ്രവിശ്യയിലെ വൈക്കം പൊതി സേവാഗ്രാം ഭവനാംഗമായ ഫാ. ബിജോ കരിക്കരപ്പള്ളി (32) ആണു മരിച്ചത്. സംസ്കാരം നാളെ 2.30ന് കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് സെമിത്തേരിയിൽ.
ഇന്നലെ ഉച്ചയ്ക്ക് 1.45 ന് എഎം റോഡില്‍ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിക്കു മുമ്പിലായിരുന്നു അപകടം. ആലുവയില്‍നിന്നു പെരുമ്പാവൂരിലേക്കു വന്ന ഫാ. ബിജോ സഞ്ചരിച്ച ബൈക്ക്, ഇതേദിശയില്‍ പോയ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡില്‍ മറിയുകയായിരുന്നു. എതിരേ വന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ സഡൻ ബ്രേക്കിട്ടപ്പോൾ ബൈക്കിന്റെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ബസിനടിയില്‍പ്പെട്ട വൈദികന് തത്ക്ഷണം മരിച്ചു. കൂടാലപ്പാട് സെന്റ് ജോര്‍ജ് പള്ളിയുടെ കപ്പേളയില്‍ തിരുനാളിനോടനുബന്ധിച്ചു പ്രസംഗിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് സേവാഗ്രാം ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ എട്ടു മുതല്‍ കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലും പൊതുദര്‍ശനമുണ്ടാകും.
വൈക്കം ചെമ്മനത്തുകര ഇടവകയിലെ കരിക്കരപ്പള്ളി ജോസഫ്-ആലീസ് ദമ്പതികളുടെ ഇളയ മകനാണ് ഫാ. ബിജോ. 2017 ജനുവരി ഒന്നിനാണു പൗരോഹിത്യം സ്വീകരിച്ചത്. നീലീശ്വരം അസംപ്ഷന്‍ മൊണാസ്ട്രി പള്ളിയില്‍ സഹവികാരിയായി സേവനം ചെയ്തിട്ടുണ്ട്. പൂത്തോട്ടയിലെ സ്വകാര്യ കോളജില്‍ ബിഎഡ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങൾ: ബിജു, സിജു.
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ‘ഗജ’ എന്ന് പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം കനത്ത മഴയോടൊപ്പം 100 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് കാലാസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഈ മാസം 14ന് അര്‍ദ്ധരാത്രിയില്‍ തമിഴ്‌നാട്ടിലെ വടക്കന്‍ തീരപ്രദേശമായ കാരയ്ക്കലിനും ഗൂഡല്ലൂരിനും ഇടയിലായി കാറ്റെത്തിച്ചേരുമെന്നാണ് അറിയിപ്പ്.
തിങ്കളാഴ്ചയോടെ കാറ്റ് ശക്തമാകുമെന്നും വടക്കന്‍ തമിഴ്നാടിന്‍റെയും തെക്കന്‍ ആന്ധ്രയുടെയും ഇടയ്ക്കുള്ള തീരപ്രദേശം വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റിന്‍റെ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യതൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്ത് പൊകരുതെന്ന് കർശന മുന്നറിയിപ്പുണ്ട്.
അഗളി: ആദിവാസി യുവാവ് മധുവിനെ അട്ടപ്പാടിയില്‍ മര്‍ദിച്ചു കൊന്ന കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. അഭിഭാഷകന് കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണത്താലാണ് നടപടിയെന്നാണ് വിശദീകരണം.
പാലക്കാട്ടുകാരനായ പി.ഗോപിനാഥിനെ സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ച തീരുമാനമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള ഫീസ് അഭിഭാഷകന്‍ അംഗീകരിക്കാത്തതു കൊണ്ടാണ് നിയമനം റദ്ദാക്കുന്നതെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. പകരം മണ്ണാര്‍ക്കാട് എസ്‌സി എസ്ടി സ്‌പെഷല്‍ കോടതിയിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍ ഹാജരാക്കുമെന്നാണ് കഴിഞ്ഞമാസം 22 ന് പുറത്തിറങ്ങിയ ഉത്തരവിലുളളത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്.
16 പേര്‍ അറസ്റ്റിലായ കേസില്‍ അഗളി ഡിവൈഎസ്പി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ തുടങ്ങാനിരിക്കെയുളള സര്‍ക്കാര്‍ നടപടി കേസിനെ ബാധിക്കും. കോടതിയിലെ മറ്റ് നിരവധി കേസുകള്‍ക്കൊപ്പം മധു കേസും ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. കേസില്‍ സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നത് ആദിവാസി സംഘടനകളും മധുവിന്റെ കുടുംബവും ആവശ്യപ്പെട്ടതാണ്. ഇതുപ്രകാരം നിയമമന്ത്രി എ.െക.ബാലന്‍ നല്‍കിയ ഉറപ്പും മന്ത്രിസഭാ തീരുമാനവുമെല്ലാം ഇപ്പോള്‍ വെറുതെയായി.
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ മന്ത്രി കെ.ടി. ജലീലിന്‍റെ ബന്ധു കെ ടി അദീബ് രാജിക്കത്ത് നല്‍കി. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എംഡിക്ക് ഇ-മെയില്‍ മുഖേനയാണ് രാജിക്കത്ത് നല്‍കിയത്. അദീബിന്‍റെ രാജിക്കത്ത് നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും.
വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീബ്. ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ചാലും അദീബിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളുമുള്ള ജോലിയുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു.
മുസ്ലിം ലീഗും യൂത്ത് ലീഗും വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ചതോടെ പാണക്കാട് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ വന്നാൽ ബന്ധുനിയമന വിവാദത്തിൽ സംവാദം പരിഗണിക്കാമെന്നായിരുന്നു ജലീലിന്‍റെ വിശദീകരണം. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് മന്ത്രി കെ ടി ജലീലിനെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്‍റെ ബന്ധു അദീബിന്‍റെ യോഗ്യതയിൽ സംശയമുള്ളവർക്ക് ന്യൂനപക്ഷ വികസന കോർപ്പറേഷൻ എംഡിയോട് ചോദിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ തന്‍റെ ബന്ധുവായ കെ.ടി അദീബ് ഉള്‍പ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്ക് പത്രപരസ്യം നല്‍കാത്തത്, കോര്‍പറേഷന്‍റെ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി കെ.ടി. ജലീലിന്‍റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു.
സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സാധാരണ തസ്തികകള്‍ വെട്ടിക്കുറയ്ക്കാറാണ് പതിവെങ്കില്‍, അദീബ് ഉള്‍പ്പടെ 22 പേരെ കുത്തിനിറച്ചുള്ള നിയമനം കോര്‍പ്പറേഷനില്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ചെയര്‍മാനും പ്രതികരിച്ചത്. ഇങ്ങനെ വിവാദങ്ങള്‍ തുടരെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനിടെയാണ് അദീബ് രാജിക്കത്ത് നല്‍കിയത്.
നിയമന കാര്യത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ ഡയരക്ടര്‍ തസ്തികയില്‍ നിന്ന് നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു.
ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരത്തിലേറിയാല്‍ സര്‍ക്കാര്‍ വക കെട്ടിടങ്ങളില്‍ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് കോണ്‍ഗ്രസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ പരിസരത്തോ ആര്‍എസ്എസ് ശാഖ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥ്, തിരഞ്ഞെടുപ്പ് പ്രചാരകന്‍ ജ്യോതിരാദിത്യ സിന്ധ്യ, മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
അതേസമയം സര്‍ക്കാരിന് പ്രത്യേക ആധ്യാത്മിക വകുപ്പുണ്ടായിരിക്കുമെന്നും സംസ്‌കൃത ഭാഷാ വികസനത്തിന് പ്രത്യേക പദ്ധതികളൊരുക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. എല്ലാ ഗ്രാമങ്ങളിലും പശു സംരക്ഷണത്തിനായി ‘ഗോശാലകള്‍’ നിര്‍മിക്കുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജി വച്ചു. ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് രാജി. സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറാണ് ജൂബിലി. ജി. സുധാകരന്റെ സല്‍പ്പേരിനു കളങ്കമേല്‍പിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നതായും അവര്‍ ആരോപിച്ചു.
പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ല. തന്നെയും ജി. സുധാകരനെയും അപമാനിക്കാന്‍ ശ്രമം നടക്കുന്നു. തന്നെ കരുവാക്കിക്കൊണ്ടു മന്ത്രിയെ അക്രമിക്കാന്‍ അനുവദിക്കില്ല. സത്യസന്ധരായവരുടെ പിറകേ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താനാണു മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
കേരള സര്‍വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ മേധാവിയായി ജൂബിലി നവപ്രഭയെ നിയമിക്കുന്നതിനു വഴിയൊരുങ്ങിയതു സര്‍വകലാശാലാ ബജറ്റ് മുതല്‍. ഈ നീക്കത്തിനു തുടക്കമിട്ടതു സിപിഎം പ്രതിനിധികളായ സിന്‍ഡിക്കറ്റ് അംഗങ്ങളും. മാനേജ്‌മെന്റ്, എജ്യുക്കേഷന്‍, ടെക്‌നോളജി എന്നീ സ്വാശ്രയ വിഭാഗങ്ങള്‍ക്ക് ഓരോന്നിനും നിലവില്‍ ഡയറക്ടര്‍മാര്‍ ഉണ്ടായിരുന്നു. സര്‍വകലാശാലയില്‍ ജോലിചെയ്യുന്ന മുതിര്‍ന്ന പ്രഫസര്‍മാരെയാണ് ഈ തസ്തികയില്‍ നിയമിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ സര്‍വകലാശാലാ ബജറ്റില്‍ മൂന്നു വിഭാഗവും ഒരു കുടക്കീഴിലാക്കി ഏക ഡയറക്ടറാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിലെ സിപിഎം നേതാവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമായ കെ.എച്ച്.ബാബുജാനാണു ബജറ്റ് അവതരിപ്പിച്ചത്. ഒരു മാറ്റം കൊണ്ടുവരുന്നുവെന്നല്ലാതെ, ആര്‍ക്കെങ്കിലുമുള്ള വഴിയൊരുക്കമാണെന്ന് അന്ന് ആരും കരുതിയില്ല.
തുടര്‍ന്നു സ്വാശ്രയ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള കമ്മിറ്റി ചേര്‍ന്നു ബജറ്റ് തീരുമാനം നടപ്പാക്കണമെന്നു സിന്‍ഡിക്കേറ്റിനു ശുപാര്‍ശ നല്‍കി. തുടര്‍ന്നാണു നിയമന നടപടി ആരംഭിച്ചത്. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, വകുപ്പു മേധാവി തസ്തികകളില്‍നിന്നു വിരമിച്ചവരായിരിക്കണം ഡയറക്ടറായി അപേക്ഷിക്കേണ്ടതെന്നു നിശ്ചയിച്ചു. സര്‍വകലാശാലാ ചട്ടങ്ങളനുസരിച്ചു വൈസ് പ്രിന്‍സിപ്പല്‍, വകുപ്പു മേധാവി എന്നീ പദവികളില്ല. കോളജുകള്‍ അവിടത്തെ ഭരണസൗകര്യാര്‍ഥം സ്വന്തം നിലയ്ക്കു നല്‍കുന്ന സ്ഥാനമാണിത്. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ ഉള്‍പ്പെടെ എട്ടുപേരാണു ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ആലപ്പുഴ എസ്ഡി കോളജില്‍ വൈസ് പ്രിന്‍സിപ്പലും കൊമേഴ്‌സ് അധ്യാപികയുമായിരുന്നു ഇവര്‍.
മാനേജ്‌മെന്റ്, എജ്യുക്കേഷന്‍, ടെക്‌നോളജി വിഭാഗങ്ങളെ നയിക്കാന്‍ കൊമേഴ്‌സ് അധ്യാപികയെ നിയമിക്കുന്നതിലെ യുക്തിയെക്കുറിച്ചു സര്‍വകലാശാലയിലെ ചില ഉന്നതോദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. നിലവിലുള്ള മൂന്നു ഡയറക്ടര്‍മാര്‍ക്കും മതിയായ യോഗ്യതയുണ്ടെന്നും അവര്‍ അനൗദ്യോഗികമായി പറഞ്ഞു. ഡയറക്ടര്‍ക്കു സര്‍വകലാശാല നിശ്ചയിച്ച യോഗ്യതകളുണ്ട് എന്നതു മാത്രം പരിഗണിച്ചാല്‍ മതിയെന്നു സിപിഎം സിന്‍ഡിക്കറ്റ് അംഗങ്ങള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അഭിമുഖം നടത്തി ജൂബിലി നവപ്രഭയെ നിയമിക്കുകയായിരുന്നു.
തൊടുപുഴ: അവന്റെ മാത്രമായിരുന്ന സ്വപ്നം ഒരു നാടാകെ ഒന്നിച്ചു ചേര്‍ന്ന് നടത്തിയതു അവന്‍ കാണുന്നുണ്ടാകും. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം നാടും സുഹൃത്തുക്കളും പാര്‍ട്ടിയും ഒന്നിച്ചു നിന്നു നടത്തി. വട്ടവട കോവിലൂരിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 10.30നായിരുന്നു വിവാഹം. കോവിലൂര്‍ സ്വദേശി മധുസൂദനനാണ് വരന്‍.
വൈദ്യുതി മന്ത്രി എംഎം മണിയുള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തിനെത്തി. സിപിഎമ്മാണ് വിവാഹ ചിലവുകള്‍ വഹിച്ചത്. അഭിമന്യു കൊല്ലപ്പെടുന്നതിന് മുന്‍പ് നിശ്ചയിച്ചതാണ് വിവാഹം. അഭിമന്യു വിടപറഞ്ഞതോടെ സഹോദരന്‍ പരിജിത്ത് വിവാഹകാര്യങ്ങളെല്ലാം നോക്കി. വട്ടവട-കൊട്ടക്കമ്പൂരിലെ ഒറ്റമുറി വീട്ടിലാണ് അഭിമന്യുവിന്റെ കുടുംബം. ഉടന്‍ തന്നെ പാര്‍ട്ടി നിര്‍മ്മിച്ചു നല്‍കുന്ന പുതിയ വീട്ടിലേയ്ക്ക് താമസം മാറും. പഠിച്ചു ജോലി വാങ്ങുക, സഹോദരിയുടെ കല്ല്യാണം എന്നിവയൊക്കെ അഭിമന്യുവിന്റെ വലിയ ആഗ്രഹങ്ങളായിരുന്നു. ഇതാണ് കത്തി മുനയില്‍ നരാധമന്മാര്‍ തീര്‍ത്തത്.
പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിയത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.30 യോടെയാണ് സംഭവം നടന്നത്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയും അതില്‍ മൂന്ന് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. കുത്തേറ്റ അഭിമനന്യു കൊല്ലപ്പെട്ടു. അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്ക് വയറില്‍ ഗുരുതര പരുക്കേറ്റു. വിനീത് എന്ന വേറൊരു വിദ്യാര്‍ത്ഥിക്കും പരുക്കേറ്റിരുന്നു.
ബെംഗളുരു: നിക്ഷേപത്തട്ടിപ്പു കേസില്‍ കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡി അറസ്റ്റില്‍. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് റെഡ്ഡിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആംബിഡന്റ് ഗ്രൂപ്പിനെ നിക്ഷേപത്തട്ടിപ്പില്‍ നിന്ന് ഒഴിവാക്കാനായി കോടികള്‍ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.
കമ്പനിയെ സഹായിക്കാനായി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ കമ്പനിയടമ സയിദ് അഹമ്മദ് ഫരീദിനോട് 21 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇതില്‍ രണ്ടു കോടി രൂപയായും 18 കോടി രൂപയുടെ 57 കിലോ സ്വര്‍ണ്ണമായും നല്‍കിയെന്നുമാണ് സയിദ് അഹമ്മദിന്റെ മൊഴി. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേവാഗസ്ഥന് കൈക്കൂലിയായി ഒരു കോടി നല്‍കിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. കേസില്‍ കമ്പനിയുടമ സയിദ് അഹ്മ്മദ് ഫരീദിനെ ചോദ്യം ചെയ്തപ്പോഴാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ പങ്ക് പുറത്തായത്. ഇന്നലെയാണ് റെഡ്ഡി ചോദ്യം ചെയ്യലിനായി ഹാരായത്.
ഇയാള്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഒളിവിലായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ഇദേഹം വീഡിയോ പുറത്തുവിട്ടിരുന്നു. കര്‍ണാടകയിലെ ബി.എസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു ജനാര്‍ദ്ദന റെഡ്ഡി. ഇല്‍തിനിടെ മൂന്നു വര്‍ഷം അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായിരുന്നു.
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ സുരക്ഷയൊരുക്കുന്നത് 15,000 പോലീസുകാര്‍. അടിയന്തര സാഹചര്യങ്ങളെ നേരിടാനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഇത്രയും വലിയ സന്നാഹമൊരുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നത്. പലഘട്ടങ്ങളിലായിട്ടായിരിക്കും 15000 പോലീസുകാരെ നിയമിക്കുക. 55 എസ്.പി.മാര്‍/എ.എസ്.പി.മാര്‍, 113 ഡിവൈ.എസ്.പി.മാര്‍, 1450 എസ്.ഐ./എ.എസ്.ഐ എന്നിവരും 60 വനിത എസ്.ഐമാരും പോലീസ് സംഘത്തിലുണ്ടാകും.
തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുറന്നപ്പോഴുണ്ടായ അക്രമസംഭവങ്ങളെ കണക്കിലെടുത്ത് സായുധ സേനാവിഭാഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാന്‍ തക്കതായി സുരക്ഷാ സംവിധാനങ്ങളായിരിക്കും സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കുക. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സുരക്ഷയൊരുക്കാന്‍ പ്രേരണയായിട്ടുണ്ട്.
ജലപീരങ്കി ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനങ്ങളും ശബരിമലയിലെത്തിക്കും. ഇതിനൊപ്പം അക്രമികളെ തിരിച്ചറിയാന്‍ മുഖംതിരിച്ചറിയല്‍ സോഫ്റ്റ്വേറുകളും ഉപയോഗിക്കും. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ടു സംഘങ്ങളും സന്നിധാനത്തുണ്ടാകും. ഷാഡോ പോലീസ് ഉള്‍പ്പെടെയുള്ള രഹസ്യ സേന വിഭാഗങ്ങളും ഭക്തര്‍ക്കിടയിലുണ്ടാകുമെന്നാണ് സൂചന. വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തില്‍ ആകാശനിരീക്ഷണം ഉണ്ടാകും.
ല്‍സാര്‍ പിരിയുകയാണ്. 2002 മാര്‍ച്ചുകൊണ്ട് അദ്ദേഹത്തിന്റെ
അധ്യാപനജീവിത്തിന് ഔപചാരികമായ വിരാമമാകു
ന്നു. അദ്ദേഹത്തോടൊപ്പം മറ്റ് ആറുപേരും വിരമിക്കുന്നുണ്ട്. 1970
ജൂലൈ മുതല്‍ അദ്ദേഹം ഉഴവൂര്‍ കോളജിന്റെ ഭാഗമായി. തന്റെ
32 വര്‍ഷത്തെ ജീവിത്തിന്റെ നല്ലകാലം ചെലവഴിച്ചത് ഇവിടെയാണ്.
അദ്ദേഹത്തിന് സമുചിതമായ ഒരു യാത്രയയപ്പ് നല്‍കുവാന്‍
ഞങ്ങള്‍ തീരുമാനിച്ചു. മലയാളം ഹിന്ദി വിഭാഗത്തിന്റെ
സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയത്ത് ഞങ്ങള്‍ ഒരു വിരുന്നൊരുക്കി.
വിന്‍സര്‍കാസില്‍ എന്ന കോടിമതയിലെ നക്ഷത്ര ഹോട്ട
ലിലാണ് ഞങ്ങള്‍ അന്ന് പകല്‍ സമയം ചെലവഴിച്ചത്. മലയാളത്തില്‍
നിന്ന് സോമി ജേക്കബ്, സിസ്റ്റര്‍ ദീപ പിന്നെ ഞാനും.
ഹിന്ദിയില്‍ നിന്ന് വത്സലാ വര്‍മ്മയും അന്നമ്മ സൈമണും
സിന്ധു ടീച്ചറും. ഹിന്ദിയിലെ എന്‍. ജെ. തോമസ് സാര്‍ വിദേശത്തായിരുന്നതിനാല്‍
ക്ഷണിക്കാന്‍ സാധിച്ചില്ല. ആന്റണി
സാറിനെ ക്ഷണിച്ചെങ്കിലും പാലക്കാട്ടുനിന്ന് എത്താന്‍ സാധി
ച്ചില്ല. കൊച്ചുവര്‍ത്തമാനങ്ങളും തമാശകളും പറഞ്ഞ് ഹോട്ട
ലിലെ പുല്‍ത്തകിടികളിലൂടെ നടന്ന് ഞങ്ങളൊരു വേര്‍പാടിനെ
സന്തോഷകരമാക്കി. അന്ന് ഫെയ്‌സ്ബുക്കൊന്നും ഇല്ലാതിരുന്ന
തിനാല്‍ ചിത്രങ്ങളെടുക്കാനോ പോസ്റ്റുചെയ്യാനോ ആരും ശ്രമി
ച്ചില്ല.
മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിലും ഞങ്ങള്‍ ചെറി
യൊരു സമ്മേളനം സംഘടിപ്പിച്ചു. സെമിനാര്‍ഹാള്‍ നിറഞ്ഞ്
കുട്ടികള്‍ വന്നിരുന്നു. പ്രാല്‍സാറിന്റെ മറുപടി പ്രസംഗം കേട്ട്
പ്രാ
കുട്ടികള്‍ പൊട്ടിച്ചിരിച്ചു. മലയാള സമാജത്തിന്റെ പേരില്‍ ചെറിയൊരു
മെമന്‍േറാ അദ്ദേഹത്തിനു സമ്മാനിച്ചു. ചായയും വടയും
കഴിച്ച് കുട്ടികളെല്ലാം പിരിഞ്ഞുപോയി.
മാര്‍ച്ച് മാസത്തിന്റെ അവസാനത്തില്‍ സ്റ്റാഫ് അസോസിയേഷന്റെ
ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സമ്മേളനം നടന്നു. അന്ന്
കോട്ടയം രൂപതയുടെ സഹായ മെത്രാനായിരുന്ന മാത്യു മൂല
ക്കാട്ടാണ് മുഖ്യാഥിതി. അദ്ദേഹം ഉഴവൂര്‍ കോളജില്‍ പ്രീഡി
ഗ്രിയും ബി.എ ്.സിയും പഠിച്ചതാണ്. ഫിസിക്‌സ് ആയിരുന്നു
അദ്ദേഹത്തിന്റെ മുഖ്യവിഷയം. മലയാളം ക്ലാസുകളില്‍ അദ്ദേഹം
പ്രാല്‍ സാറിന്റെ ശിഷ്യനായി. പ്രിന്‍സിപ്പല്‍ വി.പി. തോമസുകുട്ടി
സാറാണ് സ്വാഗതം പറഞ്ഞത്. പിന്നെ കൊച്ചുമെത്രാന്‍
ഉഴവൂര്‍ കോളജിലെ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. 1964ല്‍ ഉഴവൂര്‍
ഇടവകക്കാരാണ് കോളജ് സ്ഥാപിക്കുന്നത്. കോളജിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇടവകക്കാര്‍ വളരെയധികം സഹകരിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന താനും കല്ലുചുമക്കാന്‍
കൂടിയ കഥകളൊക്കെ കൊച്ചുമെത്രാന്‍ സരസമായി വിവരിച്ചു.
ഇനി ഓരോ അധ്യാപകനെക്കുറിച്ച് അവരവരുടെ ഡിപ്പാര്‍ട്ടുമെന്റിലെ
പിന്‍ഗാമി പ്രസംഗിക്കണം. പ്രാല്‍ സാറിനെ അവതരി
പ്പിച്ചുകൊണ്ട് ഞാനാണ് പ്രസംഗിക്കുന്നത്. സാറിനോടുള്ള അടു
പ്പവും സ്‌നേഹവും എന്റെ പ്രസംഗത്തെ ജീവനുള്ളതാക്കി.
അധ്യാപക വര്‍ഗത്തോടുള്ള അദ്ദേഹത്തിന്റെ ശക്തമായ നില
പാടുകളെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചു. പ്രീഡിഗ്രി ബോര്‍ഡ് സമരം,
യു.ജി.സി സമരം എന്നിവയിലെ അദ്ദേഹത്തിന്റെ സജീവ
പങ്കാളിത്തം ഞാന്‍ അനുസ്മരിച്ചു. സ്റ്റാഫ് മീറ്റിംഗുകളില്‍ അധ്യാ
പകര്‍ക്കുവേണ്ടി അദ്ദേഹം വാദിച്ചു. ഒരു സന്ദര്‍ഭത്തില്‍ പ്രിന്‍സി
പ്പല്‍ പുതിയകുന്നേല്‍ ലൂക്കാച്ചന്‍ സ്റ്റാഫ് മീറ്റിംഗ് വിളിക്കുവാന്‍
വിസമ്മതിച്ചപ്പോള്‍ പ്രാല്‍സാര്‍ മുന്‍കൈയ്യെടുത്താണ് സ്റ്റാഫ്
അസോസിയേഷന്റെ വിമത മീറ്റിംഗ് വിളിച്ചത്. ഹിന്ദിയിലെ
എം.ജെ. തോമസ് സാറിനെ അദ്ധ്യക്ഷസ്ഥാനത്തിരുത്തി.
അതൊരു വിപ്ലവകരമായ നീക്കമായിരുന്നു. മറ്റൊരു സന്ദര്‍ഭ
ത്തില്‍ സ്റ്റാഫ് മീറ്റിംഗില്‍ മാനേജ്‌മെന്റിന്റെ ഒരു കാര്യം അവതരിപ്പിക്കുവാന്‍
അന്നത്തെ മാനേജര്‍ ഫാദര്‍ പീറ്റര്‍ ഊരാളില്‍
എത്തി. അധ്യാപകരുടെ സാമ്പത്തികമായ കോണ്‍ട്രിബ്യൂഷനെ
ക്കുറിച്ചുള്ള ഒരു അഭ്യര്‍ത്ഥനയായിരുന്നു അത്. തന്റെ സന്ദേശം
കഴിഞ്ഞും മാനേജര്‍ അച്ചന്‍ സ്റ്റാഫ്മീറ്റിംഗില്‍ ഇരുന്നപ്പോള്‍
പ്രാല്‍സാര്‍ പറഞ്ഞു. ”അച്ചനു പറയാനുള്ളതു പറഞ്ഞുകഴി
ഞ്ഞാല്‍ പോകുന്നതാണ് നല്ലത്. ഞങ്ങള്‍ക്ക് മീറ്റിംഗ് തുടരണം.”
എല്ലാവരും ഒന്ന് അന്തിച്ച് നിന്നെങ്കിലും ”ഓക്കെ ഗുഡ്” എന്നു
പറഞ്ഞു കൊണ്ട് രണ്ടു കോളജുകളുടെ പ്രിന്‍സിപ്പലായിരുന്ന
ഊരാളിലച്ചന്‍ വേദിവിട്ടുപോയത് ഞാനോര്‍മ്മിക്കുന്നു.
സ്റ്റാഫ് മീറ്റിംഗില്‍ കാര്യങ്ങള്‍ പറയുവാന്‍ ഭീരുക്കളായ അധ്യാ
പകര്‍ അവ ഉന്നയിക്കുവാന്‍ പലപ്പോഴും പ്രാല്‍സാറിനെ സമീ
പിക്കുന്നത് ഞാനോര്‍ക്കുന്നു. 1981 ല്‍ ഞാന്‍ ചെല്ലുമ്പോള്‍ പല
അധ്യാപകരും ലേഡീസ് ഹോസ്റ്റലിലാണ് ഊണുകഴിച്ചിരുന്നത്.
അന്ന് കാന്റ്റീനില്‍ ഊണില്ല. ഹോസ്റ്റലിലെ ഭക്ഷണത്തെക്കുറിച്ച്
അധ്യാപകര്‍ പിറുപിറുത്തു. ”പോത്തു വെള്ളത്തില്‍” എന്നു
പറഞ്ഞ് ഗുരുജി പരിഹസിച്ചു. പ്രാല്‍സാറാകട്ടെ തന്റെ സഹപ്ര
വര്‍ത്തക കൂടിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ ജയിംസിനോട്
പരസ്യമായി കലഹിച്ചു. ഉടന്‍ അതിന് പരിഹാരമു
ണ്ടായി.
1981ല്‍ ഞാന്‍ ചെല്ലുമ്പോള്‍ മലയാളവിഭാഗത്തിനാകെ രണ്ടുമേശയും
നാലു കസേരയുമാണുണ്ടായിരുന്നത്. ഒരു മേശക്കിരു
പുറവുമായി ബ്ലാവത്തുസാറും ഞാനും ഇരുന്നു. മറ്റൊരു മേശ
ക്കിരുപുറവുമായി പ്രാല്‍സാറും ചാക്കോസാറും ഇരുന്നു. പിറ്റേ
വര്‍ഷം സോമി ടീച്ചര്‍ എത്തിയപ്പോള്‍ ഇരിക്കുവാന്‍ കസേരയി
ല്ല. എവിടെ നിന്നോ ഒരു കസേര സംഘടിപ്പിച്ച് വത്സലാ വര്‍മ്മടീച്ചറിന്റെ
മേശക്ക് മറുവശത്ത് അവരെ ആസനസ്ഥയാക്കി.
”എല്ലാ വര്‍ക്കും ഓരോ മേശയും കസേ രയും കിട്ടി യി രു ന്നെ
ങ്കില്‍…” ഞാന്‍ നിഷ്‌കളങ്കമായി സിനിമാനടന്‍ ജയനെപ്പോലെ
ഒരാളഹഗതം പറഞ്ഞു. പ്രാല്‍സാര്‍ എന്നെ ക്രുദ്ധനായി നോക്കി.
അടുത്ത സ്റ്റാഫ് മീറ്റിംഗില്‍ പ്രാല്‍സാര്‍ ഈ പ്രശ്‌നം ഉന്നയിച്ചു.
”പട്ടി കൂടിപ്പിടിച്ചു നില്‍ക്കുന്നതുപോലെ ഞങ്ങളും ഒരു മേശ
ക്കുചുറ്റും കൂടിപ്പിടിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇരിക്കാന്‍
മേശയും കസേരയും വേണം.” പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗൊരേത്തി
നടുങ്ങി; അധ്യാപകര്‍ പകച്ചു. പിറ്റേദിവസം പ്രശ്‌നത്തിനു പരിഹാരമായി.
സഹൃദയനായ അധ്യാപകനായിരുന്നു പ്രാല്‍സാര്‍ എന്നു
ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. അദ്ദേഹം കഥകളും നോവലും
പ്രാല്‍സാര്‍ പിരിയുകയാണ്
എഴുതി. പലതിലെയും കഥ കോളജിലേതന്നെ സംഭവങ്ങളായിരുന്നു.
പിഞ്ചണ്ടി മുതല്‍ ആപ്പുവരെയുള്ള അദ്ദേഹത്തിന്റെ കഥകള്‍
ആക്ഷേപഹാസ്യ പ്രാധന്യമുള്ളതായിരുന്നു. അതിലെ കഥാ
പാത്രമെന്ന് സ്വയം ധരിച്ച് ചില അധ്യാപകര്‍ അദ്ദേഹത്തെ പിടി
ക്കാന്‍ പുറകെ ഓടി. ‘വേലപ്പന്‍ വരും വരാതിരിക്കില്ല’ എന്ന
കഥയിലൂടെ മനുഷ്യന്റെ ദുരയെ പ്രത്യേകിച്ച് മധ്യവര്‍ഗത്തിന്റെ
അത്യാര്‍ത്തിയെ അദ്ദേഹം കണക്കറ്റു പരിഹസിച്ചു. വേലപ്പന്റെ
നാഗമ്പടത്തെ കടയില്‍ ടി.വിക്കും ഫ്രിഡ്ജിനും വേണ്ടി ഇന്‍സ്റ്റാള്‍
മെന്റ ് അടയ്ക്കുന്നവരുടെ കൂട്ടത്തില്‍ ഉഴവൂരെയും ബി.സി.എമ്മിലെയും
അധ്യാപകരുമുണ്ടായിരുന്നു. വേലപ്പന്‍ ഒരു ദിവസം
മുങ്ങി.
കുട്ടികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു പ്രാല്‍സാര്‍. നര്‍മ്മത്തിന്റെ
താക്കോല്‍ ഉപയോഗിച്ച് അദ്ദേഹം കഥകളുടെയും കവിതകളുടെയും
ഹൃദയത്തിലേക്കിറങ്ങി.. ഞങ്ങളുടെയൊക്കെ പ്രിയ
ശിഷ്യന്‍ പിറവം സണ്ണി പറഞ്ഞ ഓരോര്‍മ്മയാണ്. സുന്ദരനും
സുമുഖനുമായ സണ്ണി പെണ്‍കുട്ടികളുടെ ഓമനയായിരുന്നു.
പ്രാല്‍സാര്‍ ക്ലാസില്‍ ശാകുന്തളം പഠിപ്പിക്കുന്നു. ദുഷ്യന്തനെ
വര്‍ണിക്കുന്നു. അപ്പോഴാണ് വരാന്തകളിലലഞ്ഞ് ക്ഷീണിതനായി
വൈകിയെത്തിയ സണ്ണി വാതില്‍ക്കല്‍ മുഖം നീട്ടി ”സാറെ! കേറിക്കോട്ടെ”
എന്ന് ചോദിക്കുന്നത്. ”കേറിക്കോ! കേറിക്കോ! നിന്റെ
കാര്യം ഇപ്പോള്‍ പറഞ്ഞതേയൊള്ളു.” കുട്ടികള്‍ ആര്‍ത്തുചിരി
ച്ചു. 40 വര്‍ഷത്തിനുശേഷം തന്നെ പ്രാല്‍സാര്‍ ദുഷ്യന്തനോടുപമി
ച്ചതിനെ ഓര്‍ത്ത് സണ്ണി സന്തോഷിക്കുന്നു.
ജീവിതം സന്തോഷിക്കാനുള്ളതാണെന്നും സായാഹ്നങ്ങള്‍
മധുരോദരമാക്കാനുള്ളതാണെന്നും പ്രാല്‍ സാര്‍ വിശ്വസിച്ചു.
മുന്തിയ ഇനം പാനീയങ്ങളുടെ രുചിക്കൂട്ടുകള്‍ ആസ്വദിച്ച്
അദ്ദേഹം സന്ധ്യകള്‍ക്ക് സിന്ധൂരം ചാര്‍ത്തി. മധുരമനോജ്ഞ
പ്രണയഗാനങ്ങള്‍ പാടി. വീട്ടിലെത്തുന്ന സഹപ്രവര്‍ത്തകരെയും
അതിഥികളെയും അദ്ദേഹം ആദരിച്ച് സല്‍ക്കരിച്ചു. കഥാകൃത്തു
ക്കളും കവികളും സിനിമാ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ
സുഹൃത്തുക്കളായിരുന്നു. തന്റെ മറുപടി പ്രസംഗത്തില്‍ എന്റെ
പ്രസംഗത്തെ അദ്ദേഹം അനുമോദിച്ചു. ഞാന്‍ ഉന്നയിച്ച മൂന്നു
കാര്യങ്ങളും അംഗീകരിച്ചുകൊണ്ട് സ്വതന്ത്ര മനസിന്റെയും ആളഹബോധത്തിന്റെയും
പ്രാധാന്യം അദ്ദേഹം ശക്തമായി ഉന്നയിച്ചു.
മാര്‍ച്ച് 31ാം തീയതി ഒരു ടൊയോട്ട ക്വാളിസില്‍ ഞങ്ങള്‍
അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുചെന്നാക്കി. ഒരു ടൊയോട്ട ക്വാളീസ്
ഒരു ദിവസത്തേക്ക് വാടകയ്‌ക്കെടുത്ത് ഞാന്‍ തന്നെയാണ്
അത് ഓടിച്ചിരുന്നത്. ഞാനും പ്രാല്‍സാറും മുന്നില്‍. പെണ്ണുങ്ങളൊക്കെ
പുറകില്‍. 32 വര്‍ഷത്തിനു ശേഷമുള്ള മടക്കയാത്ര.
റോസമ്മ ടീച്ചറും കുട്ടികളും പ്രാല്‍ സാറിനെ സ്വീകരിച്ചു. സമൃ
ദ്ധമായ ഉച്ചഭക്ഷണം. ഞങ്ങള്‍ കൈകള്‍ വീശി യാത്രയായി. ”സ
ന്ധ്യക്കു വരണം. രാത്രിയില്‍ വേറെ കൂട്ടായ്മയുള്ളതറിയാമല്ലോ.”
പ്രാല്‍സാര്‍ അടുത്ത സല്‍ക്കാരത്തെക്കുറിച്ചോര്‍മ്മിപ്പിച്ചു.
ഒീിലേ്യെ ശ െവേല ളശൃേെ രവമുലേൃ ശി വേല യീീസ ീള ണശറെീാ.
ഠവീാമ െഖലളളലൃീെി