സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷങ്ങൾ തുറന്നു പറയുന്ന കാലമാണ് ഇപ്പോൾ. അത്തരത്തിലുള്ള മീ ടു ക്യാംപെയ്‌നില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി നിത്യ മേനോന്‍. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്കു പോരാടാനാണെന്ന് നിത്യ പറയുന്നു. ‘എനിക്ക് പരസ്യ പ്രതികരണങ്ങള്‍ നടത്താന്‍ മറ്റു മാര്‍ഗങ്ങളുള്ളതിനാലാണ് മീ ടു ക്യാംപെയ്‌നില്‍ പങ്കെടുക്കാതിരുന്നത്. പ്രതികരിക്കാന്‍ എനിക്ക് എന്റേതായ മാര്‍ഗങ്ങളുണ്ട്. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്ക് നിശബ്ദ പ്രതികരണം നടത്താനാണ്’ നിത്യ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് രൂപീകരിച്ച വനിതാ ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘടനയില്‍ അംഗമാവാന്‍ തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിത്യ. ‘സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എനിക്കു മനസ്സിലാക്കാന്‍ സാധിക്കും. അതിനെ അനുകൂലിക്കുന്നതു കൊണ്ടോ പ്രതിഷേധിക്കാത്തതിനാലോ അല്ല മൗനം പാലിക്കുന്നത്.
എന്റെ ജോലി തന്നെയാണ് ഞാന്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. എങ്ങനെ ജോലി ചെയ്യുന്നു എന്നതിലൂടെയും സഹതാരങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിലുടെയുമാണ് പ്രതിഷേധം അറിയിക്കുന്നത്. എനിക്കു പ്രശ്‌നമായി തോന്നിയിട്ടുള്ള സെറ്റുകളില്‍നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ലൈംഗിക ആവശ്യങ്ങളോടെ പലരും സമീപിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇതിനെയൊക്കെ നിശബ്ദമായി മാത്രമേ ഞാന്‍ സമീപിക്കാറുള്ളൂ. ഇതിന്റെ പേരില്‍ പല സിനിമകളോടും നോ പറഞ്ഞിട്ടുമുണ്ട്.’ – നിത്യ വ്യക്തമാക്കി
ഷിബു മാത്യൂ
ബ്രിസ്റ്റോള്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോത്സവം ബ്രിസ്‌റ്റോളില്‍ പുരോഗമിക്കുകയാണ്. ആയിരത്തി ഇരുന്നൂറോളം മത്സരാര്‍ത്ഥികളും, മല്‍സരം വീക്ഷിക്കാനെത്തിയവരുമുള്‍പ്പെടെ മൂവായിരത്തില്‍പ്പരം വിശ്വാസികള്‍ ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ എത്തിയതോടെ മത്സര വേദികള്‍ കേരളത്തിന്റെ തനി പകര്‍പ്പായിരിക്കുകയാണ്. ജനങ്ങളുടെ സഹകരണവും സമര്‍പ്പണവും വളരെയധികം പ്രതീക്ഷ നല്കുന്നതാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ദിച്ച പ്രതികരണം ലഭിച്ചത് ബൈബിള്‍ കലോത്സവത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സായത്തമാക്കുന്നതില്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്ന തിന്റെ വ്യക്തമായ തെളിവാണ്. ബൈബിള്‍ കലോത്സവുമായി ബന്ധപ്പെട്ടിട്ടുള്ള മലയാളം യുകെ സീനിയര്‍ എഡിറ്റര്‍ ജോജി തോമസ്സിന്റെ ചോദ്യങ്ങള്‍ക്ക് കലോത്സവ നഗരിയില്‍ വെച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മറുപടി നല്‍കി.
ചോ. വളരെ വലിയ പ്രതികരണമാണ് ബൈബിള്‍ കലോത്സവത്തിന് ലഭിച്ചിരിക്കുന്നത്. ഇത്രയും വലിയ പരിപാടി നടത്താനുള്ള സംഘാടകശക്തിയും ശേഷിയും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് മാത്രമാണുള്ളത്. ഈ സംഘടനാ ശക്തി മറ്റേതെങ്കിലും മേഘലകളില്‍ ഉപയോഗിക്കാന്‍ രൂപത താല്പര്യപ്പെടുന്നുണ്ടോ?
ഉ. രൂപതയുടെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും അതിന്റെ ആരംഭ സ്റ്റേജിലാണ്. ദൈവഹിതം മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണ് രൂപതയുടെ ലക്ഷ്യം. ആദ്യം വചനം പ്രഘോഷിക്കപ്പെടട്ടെ! അതു കഴിയുമ്പോള്‍ ബാക്കിയുള്ളവ കൂട്ടിച്ചേര്‍ക്കപ്പെടും.
ചോ. വര്‍ദ്ധിച്ചു വരുന്ന പങ്കാളിത്തം മുന്‍നിര്‍ത്തി വരും വര്‍ഷങ്ങളില്‍ ബൈബിള്‍ കലോത്സവത്തിന് എന്തെങ്കിലും പരിഷ്‌കാരങ്ങള്‍ ലക്ഷ്യമുണ്ടോ?
ഉ. കാലാകാലങ്ങളില്‍ മാറി വരുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വേണ്ട മാറ്റങ്ങള്‍ കലോത്സവത്തിന്റെ സംഘാടനത്തിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
ചോ. ബൈബിള്‍ കലോത്സവത്തിലൂടെ പിതാവും രൂപതയും ലക്ഷ്യമിടുന്ന പ്രധാന നേട്ടങ്ങള്‍ എന്താണ്?
ഉ. വിശുദ്ധ ഗ്രന്ഥത്തേക്കുറിച്ചുള്ള അജ്ഞത ഈശോയേക്കുറിച്ചുള്ള അജ്ഞതയാണ്. ഈശോയെ പ്രഘോഷിക്കുക എന്ന ദൗത്യമാണ് സഭയ്ക്കുള്ളത്. വചനം പ്രഘോഷിക്കുകയാണ് ബൈബിള്‍ കലോത്സവത്തിന്റെ അടിസ്ഥാന ലക്ഷ്യം.
രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്നായി ബഹു. വൈദീകരും സന്യസ്തരുമടക്കം ആയിരക്കണക്കിനാളുകള്‍ രാവിലെ തന്നെ ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ എത്തിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം കൃത്യം ഒമ്പതു മണിക്കു തന്നെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. എട്ടു സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാര്‍ത്ഥികള്‍ കഴിവ് തെളിയിക്കുന്ന ഈ ബൈബിള്‍ കലോത്സവം അഭിവന്ദ്യ പിതാവിന്റെ മേല്‍നോട്ടത്തിലും സംഘാടകരുടെ കര്‍മ്മോത്മുഖമായ പ്രവര്‍ത്തന ശൈലികൊണ്ടും കൃത്യമായ സമയനിഷ്ട പാലിക്കുന്നു എന്നത് ശ്രദ്ധേയമാവുകയാണ്.
എട്ട് സ്റ്റേജുകളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണിപ്പോള്‍. മത്സരത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ മലയാളം യുകെ അപ്‌ഡേറ്റു ചെയ്യുന്നതായിരിക്കും.
മനില: യാത്രയ്ക്കിടെ കുഞ്ഞിനെ എടുത്ത് മുലയൂട്ടുന്ന ഇരുപത്തി നാലുകാരിയായ എയര്‍ഹോസ്റ്റസിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ലോക മാധ്യമങ്ങളിലും നിറയുന്നത്. എയര്‍ഹോസ്റ്റസായ പട്രീഷ്യ ഓഗനോ എന്ന യുവതിയാണ് വിമാന യാത്രിക്കാരിയുടെ കുഞ്ഞിനെ പാലൂട്ടിയത്. ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ പട്രീഷ്യയെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നായി അഭിനന്ദിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഫിലിപ്പീന്‍സ് ഫ്‌ലൈറ്റിലെ ജീവനക്കാരിയാണ് പട്രീഷ.
ഫ്‌ലൈറ്റ് പുറപ്പെട്ട് അധികം വൈകാതെ ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം പട്രീഷയുടെ ശ്രദ്ധയിൽ പെട്ടത്. അടുത്ത് ചെന്ന് കുഞ്ഞിന്റെ അമ്മയോട് എന്താണ് കരയുന്നതിന്റെ കാരണം തിരക്കിയ പട്രീഷ്യ, വിശന്നിട്ടാണ് കുട്ടി കരയുന്നതെന്നു മനസിലാക്കി. പാലില്ലെന്നും ഫോര്‍മുല മില്‍ക്ക് കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നും അന്വേഷിക്കുകയായിരുന്നു കരയുന്ന കുട്ടിയുടെ അമ്മ. തലേദിവസം രാത്രി ഒന്പത് മണി മുതൽ വിമാനത്താവളത്തിൽ കുഞ്ഞിനേയും ആയി യാത്രക്കെത്തിയ യുവതി കരുതിയ ഫോർമുല മിൽക്ക് തീർന്നു പോയ കാര്യം എയർ ഹോസ്റ്റസിനെ അറിയിക്കുകയായിരുന്നു. വെളിപ്പിനു 5.10 ന് പുറപ്പെട്ട വിമാനത്തിൽ ഫോർമുല മിൽക്ക് ഇല്ല എന്ന് അറിയാവുന്ന പട്രീഷ്യ സ്വയം സഹായിക്കാമെന്നറിയിച്ചു.
അമ്മയെയും കുഞ്ഞിനേയുമായി വിമാനത്തിന്റെ ഗള്ളിയിലേക്ക് പോയി പട്രീഷ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറാവുകയായിരുന്നു. ‘അത് മാത്രമേ കുഞ്ഞിന്റെ വിശപ്പ് മാറ്റാന്‍ എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത്’ എന്നാണ് പട്രീഷ പറഞ്ഞത്. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചത്. അമ്മയെയും കുഞ്ഞിനെയും തിരികെ സീറ്റിലിരുത്തി സ്വന്തം ജോലിക്കായി പുറപ്പെടുമ്പോൾ കുഞ്ഞിന്റെ അമ്മ പട്രീഷയോട് നന്ദിയും പറഞ്ഞു. തീന്നില്ല വിമാന യാത്ര പൂർത്തിയാക്കി ഇറങ്ങാൻ നേരവും തികെ വന്ന് നന്ദി പറഞ്ഞു കുഞ്ഞിന്റെ ‘അമ്മ.. എല്ലാമറിഞ്ഞ വിമാനക്കമ്പനി പാട്രിഷയുടെ ജോലിയിൽ പ്രൊമോഷനും നൽകി.
വിശന്നു കരയുന്ന കുഞ്ഞിന് ഒന്നും നൽകാനില്ലാത്ത ഒരമ്മയുടെ ദുരവസ്ഥ നാന്നായി അറിയാവുന്നത് കൊണ്ടാണ് സഹായിച്ചത് എന്ന് പറഞ്ഞ പട്രീഷ്യ.. മുലപ്പാല് എന്നത് ഒരമ്മയുടെ ഏറ്റവും വലിയ അനുഗ്രഹവുമാണ് എന്ന് പറയാൻ മടികാണിച്ചില്ല എന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയില്‍ പായിപ്പാട് ചുണ്ടന്‍ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പായിപ്പാട് ചുണ്ടന്‍ തുഴഞ്ഞത്.
ചമ്പക്കുളം, ആയാപറമ്പ്, മഹാദേവിക്കാട് വള്ളങ്ങളെ പിന്തള്ളിയാണ് പായിപ്പാട് ചുണ്ടന്‍ ജലരാജാവായത്. ഇത് നാലാം തവണയാണ് പായിപ്പാട് ചുണ്ടന്‍ നെഹ്രു ട്രോഫി നേടുന്നത്. ആലപ്പുഴ ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനാണ് രണ്ടാംസ്ഥാനം.
യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനത്തെത്തി. എന്‍സിഡിസി ബോട്ട് ക്ലബ് കുമരകത്തിന്റെ ചമ്പക്കുളം ചുണ്ടനാണ് നാലാം സ്ഥാനത്ത്
നടിയും ഡബ്ബിങ്ങ് ആർടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂർത്തി നിര്യാതയായി. 90 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയാണ്. മുത്തശി കഥാപാത്രങ്ങളിലൂടെയാണ് അവർ ശ്രദ്ധ പിടിച്ചുപറ്റിയത്. ആകാശവാണിയിൽ അവതാരികയായി ജോലി ചെയ്തു. പഞ്ചാഗ്നിയാണ് ആദ്യ ചിത്രം. തൂവൽ കൊട്ടാരം, ഈ പുഴയും കടന്ന്, കളിയൂഞ്ഞാൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ കേശുവാണ് അവസാന ചിത്രം.
ശരീരത്തിൽ കൃത്രിമമായി മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നവർ പലപ്പോഴും ദാരുണമരണത്തിന് കീഴടങ്ങിയ വാർത്തകൾ ഇതിനു മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ലൈംഗികാവയവത്തില്‍ അമിത തോതിൽ സിലിക്കോണ്‍ കുത്തിവച്ച ഇരുപത്തിയെട്ടുകാരൻ മരിച്ചു. ജാക്ക് ചാംപൻ എന്ന ഓസ്ട്രേലിയൻ പൗരനാണ് ഇത്തരത്തിൽ ശരീരം പരീക്ഷണവസ്തുവാക്കിയത്.
വാഷിങ്ടണിലെ സീറ്റിലില്‍ സ്ഥിര താമസക്കരാനായ ജാക്ക് അമിതമായി അളവിൽ സിലിക്കണ്‍ ലൈംഗികാവയവത്തിൽ കുത്തിവയ്ക്കുകയായിരുന്നു. ഇതേതുടർന്നുണ്ടായ സിലിക്കോണ്‍ ഇന്‍ജെക്ഷന്‍ സിന്‍ഡ്രോമാണ് ജാക്ക് ചാംപന്‍ എന്ന യുവാവിന്റെ മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ഇയാളുടെ ശ്വാസകോശം തകരാറില്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സ്വവര്‍ഗാനുരാഗിയായിരുന്ന ജാക്ക് ഇത്തരക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു. വിവിധ പരിപാടികള്‍ക്കായി കൃത്രിമരീതികളിലൂടെ ഇയാൾ ശരീരത്തില്‍ ഇതിനുമുൻപും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പങ്കാളിയുടെ താല്‍പര്യപ്രകാരമായിരുന്നു ജാക്ക് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് ജാക്കിന്റെ അമ്മയുടെ ആരോപണം. എന്നാല്‍ ജാക്കിന് മേല്‍ ഇത്തരം കൃത്രിമ രീതികള്‍ സ്വീകരിക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിരുന്നില്ലെന്നാണ് പങ്കാളിയുടെ പക്ഷം.
ലണ്ടൻ: യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഗതാഗതമന്ത്രി ജോ ജോൺസൺ രാജിവച്ചു. യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്നും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് വരുന്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോൾ ബ്രിട്ടൻ നേരിടുന്നതെന്നും ജോ ജോൺസൺ പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് ജോ ജോൺസന്റെ സഹോദരൻ ബോറിസ് ജോൺസണും പദവി ഒഴിഞ്ഞിരുന്നു. വിദേശകാര്യ സെക്രട്ടറി സ്ഥാനമാണ് ബോറിസ് രാജിവച്ചത്.
തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനി തീപിടിച്ചത് കേരളം വളരെ ഞെട്ടലോടെയാണ് കണ്ടത്. ഒരു രാത്രി മുഴുവന്‍ ഫയര്‍ഫോഴ്‌സ് ശ്രമിച്ചിട്ടാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. ഏതാണ്ട് അഞ്ചൂറ് കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കരുതുന്നത്. ഈ തീപിടത്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ് കണ്ടെത്തിയത്. ചെറിയൊരു തീപിടുത്തമുണ്ടാക്കി മുതലാളിയെ ഞെട്ടിപ്പിക്കാന്‍ ശ്രമിച്ചത് കൈവിട്ടുപോയെന്നാണ് സൂചന.
മണ്‍വിള വ്യവസായ എസ്‌റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീപിടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായെന്നാണ് കരുതുന്നത്. ചിറയിന്‍കീഴ് കഴക്കൂട്ടം സ്വദേശികളാണ് പോലീസ് കസ്റ്റഡിയിലുളളത്. ഇരുവരും ഫാക്ടറിയിലെ ജീവനക്കാരാണ്. ഫാക്ടറിയിലെ ജീവനക്കാരാണ്. ഫാക്ടറിക്കെട്ടിടത്തിന്റെ മുകള്‍ നിലയിലെ സ്‌റ്റോറില്‍ നിന്നാണ് തീ പടര്‍ന്നത്.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവരെ അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായി അറിയുന്നു. സിറ്റി പോലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. ശമ്പളക്കുറവും ആനുകൂല്യങ്ങള്‍ നല്‍കാത്തതുമാണ് ഇവരെ ഫാക്ടറിക്കു തീ കൊളുത്തുന്നതിലേക്ക് പ്രേരിപ്പിച്ചത്. എന്നാല്‍ കെട്ടിടം പൂര്‍ണമായും കത്തുമെന്നും ഇത്രയും വലിയ ദുരന്തമായി മാറുമെന്നും ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ല.
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചപ്പോള്‍ മുതല്‍ ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കമ്പനി ജീവനക്കാരായ മൂന്നു പേരെയും മുമ്പ് പിരിച്ചു വിട്ട രണ്ടു പേരെയും കഴിഞ്ഞ ദിവസം കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലള്ള പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ഡ്യൂട്ടിയിലില്ലായിരുന്ന മൂന്നു പേരെ ഒക്ടോബര്‍ 31 ന് തീപിടിക്കുന്നതിനു മുമ്പ് കാന്റീനു സമീപം കണ്ടിരുന്നതായി കമ്പനിയില്‍ നിന്ന് പോലീസിനു വിവരം കിട്ടിയിരുന്നു.
മൂന്നു കെട്ടിടങ്ങളിലായിട്ടാണ് ഉല്‍പാദനം നടന്നിരുന്നുത്. രണ്ടു കെട്ടിടങ്ങളും അവയിലെ യന്ത്രങ്ങളും സാധനങ്ങളുമാണ് കത്തി നശിച്ചത്. മൂന്നാമത്തെ കെട്ടിടത്തിനു തീ പിടിക്കാതെ തടയാന്‍ കഴിഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച വൈദ്യുതി ബന്ധം ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. അതേസമയം ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വൈകും
സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ഇന്ന് കൊല്ലത്തു കീഴടങ്ങുമെന്നു വ്യക്തമായ സൂചന. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിച്ചത് . നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ആണത്രേ കൊല്ലത്തെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നത് .എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിര്‍ദ്ദേശം. ഇതിനിടെ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതിൽ നെയ്യാറ്റിൻകരയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.
സനൽ മരിച്ചെന്നറിഞ്ഞാണ് ഹരികുമാർ ഒളിവിൽ പോയത് . രക്ഷപ്പെട്ടത് സ്വകാര്യ വെള്ള സ്വിഫ്ട് കാറിൽ ആണെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചു. പൊലീസ് നീക്കങ്ങള്‍ ഹരികുമാർ കൃത്യമായി അറിഞ്ഞിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. സനലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സ്ഥലത്തെ പോലീസ് ആശുപത്രിയിൽ എത്തിയിരുന്നു. സനലിന്‍റെ മരണം മെഡിക്കൽ കോളേജ് പൊലീസിൽ നിന്നും പൊലീസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാർ അറിഞ്ഞത്.
റൂറൽ എസ് പി അശോക് കുമാറിനെ ഫോൺ വിളിച്ച് മാറിനിൽക്കുകയാണെന്ന് ഹരികുമാര്‍ അറിയിച്ചിരുന്നു. മരണവിവരം അറിഞ്ഞ ഉടനെ ഹരികുമാറിന്റെ ഔദ്യോഗിക ഫോൺ സ്വിച്ഡ് ഓഫ് ആക്കിയിരുന്നു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ടത് സ്വകാര്യ ഫോണിൽ നിന്നുമായിരുന്നു. ഹരികുമാറിന്റെ രണ്ടു ഫോണുകളുടെയും കാൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്ന് പല ഉന്നതരുമായും ഹരികുമാർ കൊലയ്ക്കു ശേഷം ബന്ധപ്പെട്ടിരുന്നു എന്ന തെളിവ് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളിലുള്ള സ്വാധീനവും പൊലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്‍റെ ശക്തമായ പിന്തുണയുമാണ് ഹരികുമാറിനെ ഇത്രയും നാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. ഹരികുമാറിന്‍റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ച് എസ്പി കെ.എം.ആന്‍റണിയുടെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം.
കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ബുധനാഴ്ച രാവിലെ അഞ്ചിന് കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടമുണ്ടായത്.
സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഗാന്ധിനഗര്‍ എ.എസ്ഐ യായിരുന്ന ടി.എം. ബിജു, മൂന്നുവര്‍ഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ബിജുവിന്റെ പരിക്ക് ഗുരുതരമാണ്. കെവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന പ്രതിയായ ഷാനു ചാക്കോയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഗാന്ധിനഗര്‍ എ.എസ്.എെയായിരുന്ന ടി.എം. ബിജുവിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തത്. ഈ തുകയുടെ ഒരു വിഹിതം ജീപ്പ് ഡ്രൈവറായ അജയകുമാറിന് നല്‍കിയിരുന്നു.