Latest News

നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സജീവനടക്കമുള്ള പത്തംഗസംഘം അറസ്റ്റിലായി. സന്നിധാനത്തേക്ക് പോകാന്‍ നിബന്ധനകള്‍ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നിബന്ധനകളടങ്ങിയ നോട്ടീസ് കൈപ്പറ്റാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല.

എന്നാൽ ഇന്നലെ രാത്രി സന്നിധാനത്ത് വിലക്ക്് ലംഘിച്ച് നാമജപം നടത്തിയ 82 പേർക്ക് ജാമ്യം അനുവദിച്ചിരുന്നു. മണിയാര്‍ ക്യാംപിലെത്തിച്ച 82പേര്‍ക്കും അനുവദിച്ചത് സ്റ്റേഷന്‍ ജാമ്യമാണ് അനുവദിച്ചത് . തിരുമുറ്റത്തു വാവരുനടയ്ക്കു മുന്നിൽ തീർഥാടകർ കടക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു ഇന്നലെ രാത്രി 10നു ശേഷം നാമജപം തുടങ്ങിയത്. 2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി. കണ്ണനുൾപ്പെടെയുള്ളവർ ഇന്നലെ അറസ്റ്റിലായവരിൽ പെടും

തിരുവനന്തപുരം: മലയാളി പ്രേക്ഷകര്‍ക്ക് ആവേശം തരുന്ന വിശേഷങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റില്‍ നിന്ന് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേ ചിത്രത്തിന്റെ സ്റ്റണ്ട് സീനുകളുടെ ചിത്രീകരണവുമെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പുതിയൊരു വാര്‍ത്തയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് തരുന്നത്.

മോഹന്‍ലാല്‍ സുരേഷ്‌ഗോപി കൂട്ടുകെട്ട് പോലെ മക്കള്‍ പ്രണവ് – ഗോകുല്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ വാര്‍ത്ത വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപതാം നൂറ്റാണ്ട് വന്‍വിജയമാണ് നേടിയത്. അതില്‍ വില്ലനായി വേഷമിട്ടത് സുരേഷ്‌ഗോപിയായിരുന്നു. ഇതേ കൂട്ടുകെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മക്കളാല്‍ ആവര്‍ത്തിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവിനൊപ്പം പ്രധാന വേഷത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നു എന്നതാണ് പുതിയ വിവരം. ഗോകുല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. ലേലത്തിലെയും വാഴുന്നോരിലെയും സുരേഷ്‌ഗോപി കഥാപാത്രങ്ങളെ ഓര്‍മപ്പെടുത്തുന്ന ഗെറ്റപ്പിലുള്ള ചിത്രവും ഗോകുല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി മാസ് ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. രണ്ടു സൂപ്പര്‍ താര പുത്രന്മാര്‍ അണിനിരക്കുന്ന ഈ ചിത്രം ആരാധകര്‍ക്കിടയിലും ഏറെ ആവേശം ഉണര്‍ത്തിയിരിക്കുകയാണ്. വമ്പന്‍ സംഘട്ടന രംഗങ്ങളുള്ള ചിത്രത്തിനായി സ്റ്റണ്ട് ചിട്ടപ്പെടുത്തുന്നത് പീറ്റര്‍ ഹെയ്‌നാണ്. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്.

ചിത്രത്തില്‍ ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാവുക. പുതുമുഖ നടി റേച്ചല്‍ ആണ് ഈ ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്.

തിരുവനന്തപുരം: മലയാളികള്‍ക്ക് നവരസമെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്ന മുഖം ജഗതി ശ്രീകുമാറിന്റേതാണ്. ജഗതിയുടെ മുഖത്ത് മിന്നിമറയുന്ന നവരസങ്ങള്‍ കണ്ട് അത്ഭുതപ്പെടാത്തവരായി ആരും തന്നെ ഇല്ല. അപകടത്തില്‍പെട്ട് വെള്ളിത്തിരയില്‍ നിന്ന് മാറിയ ശേഷം സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് സൂചന നല്‍കുന്ന പല നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരത്തില്‍ നവരസങ്ങളുമായി വന്നിരിക്കുകയാണ് മലയാളികളുടെ സ്വന്തം അമ്പിളിചേട്ടന്‍. അപകടത്തെ ശരീരത്തിനേ തളര്‍ത്താനാകൂ എന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.

നവ്യ നായര്‍ക്കൊപ്പം നവരസങ്ങള്‍ ചെയ്യുന്ന വീഡിയോ ആണ് നവ്യ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ജഗതിയുടെ വീട്ടിലെത്തിയ നവ്യ അദ്ദേഹത്തിനൊപ്പം സംസാരിക്കുന്നതും അദ്ദേഹം വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ നവരസങ്ങള്‍ നവ്യയുടെ ആവശ്യപ്രകാരം ചെയ്യുന്നതുമാണ് വിഡീയോയിലുള്ളത്. നവരസങ്ങള്‍ക്ക് പുറമെ അദ്ദേഹം സ്വന്തമായി ആര്‍ജിച്ചെടുത്ത രണ്ട് രസങ്ങളും അദ്ദേഹം ആരാധകര്‍ക്കായി പങ്കുവെച്ചു.

 

 

View this post on Instagram

 

Come back soon …i respect the whole family fr giving him so much of care ..

A post shared by Navya Nair (@navyanair143) on

ഇരു കുടുംബങ്ങളേയും നാട്ടുകാരെയും പാടെ ആശങ്കയിലാഴ്ത്തിയ തിരോധാനത്തിന് ഒടുവിൽ ശുഭകരമായ വാർത്തയെത്തി.രണ്ട് വിദ്യാർത്ഥിനികളെയും പോലീസ് കണ്ടെത്തി.കണ്ണൂർ പാനൂരിൽ നിന്നും അഞ്ചു ദിവസങ്ങൾക്ക് മുൻപ് കാണാതായ സൈന, ദൃശ്യ എന്നിവരെ തിരൂരിലെ ലോഡ്ജിൽ വെച്ചാണ് കണ്ടെത്തിയത്. ഈ മാസം 19നാണ് ഇരുവരെയും കാണാതായത്. പെൺകുട്ടികളെ ഉടൻ നാട്ടിലെത്തിക്കും.

 

ഒരുമിച്ചു വീടുവിട്ട ശേഷം തിരൂരിലെ ഒരു ലോഡ്‌ജിൽ താമസിച്ചു വരികയായിരുന്നു ഇവർ. ഇവിടെ വെച്ച്  ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞതാണ് ഇരുവരെയും കണ്ടെത്താൻ സഹായകമായത്. നാടുവിട്ട അന്ന് നേരെ തിരൂരിൽ എത്തി മുറിയെടുത്തു താമസിക്കുകയായിരുന്നു ഇവർ. മാധ്യമങ്ങളിലെ വാർത്തകൾക്ക് പിന്നാലെ ആളുകൾ തിരിച്ചറിയുകയും, പോലീസ് തിരച്ചിൽ ശക്തമാക്കുകയും ചെയ്തതോടെ ഈ മുറി ഉപേക്ഷിച്ചു ഇന്ന് രാവിലെ ഒരു ഹോം സ്റ്റയിലേക്ക് മാറി.

 

ഇതിനോടകം ഇവിടെയെത്തിയ പാനൂർ പോലീസ് ഇരുവരെയും കണ്ടെത്തി. അനുനയിപ്പിച്ചു വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമം തുടങ്ങി. പത്താം ക്ലാസ് മുതൽ ഒരുമിച്ചു പഠിക്കുന്ന ഇരുവരും നിലവിൽ പാനൂരിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയാണ്. തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം ഉറ്റ സുഹൃത്തുക്കളായ ഇവർ കൂട്ടത്തിൽ ദൃശ്യയുടെ വിവാഹം തീരുമാനിച്ചതോടെനാടുവിടാൻ തീരുമാനിക്കുകയായിരുന്നു.നിലവിൽ വീട്ടിലേക്ക് തിരികെപ്പോകാൻ ഇരുവരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും തുടർ നടപടികൾ.

 

ഒടുവില്‍ വിജയം സത്യത്തിനൊപ്പം തന്നെ നിന്നു. ആത്മാഭിമാനം രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു കൊച്ചിയിലെ ആ വീട്ടമ്മ. തന്റെ നഗ്നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ ആരോപണം. ഒടുവില്‍ ഫോറന്‍സിക് പരിശോധനയിലൂടെ അത് തെറ്റാണെന്ന് വീട്ടമ്മ തെളിയിച്ചു. രണ്ടരവര്‍ഷത്തിലധികമാണ് നിയമപോരാട്ടം നീണ്ടു നിന്നത്. തൊടുപുഴ സ്വദേശിനി ശോഭ സജുവിനായിരുന്നു ദുരനുഭവം ഉണ്ടായത്.

സ്വന്തം നഗ്‌നദൃശ്യങ്ങള്‍ ശോഭ തന്നെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചു പോവുകയായിരുന്നു. സംഭവത്തിന് ശേഷം മുഖം പോലും മറയ്ക്കാതെയായിരുന്നു ശോഭ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ആ ധൈര്യമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. വാട്‌സാപ്പ് വഴി പ്രചരിച്ച നഗ്‌നദൃശ്യങ്ങള്‍ ശോഭയുടേത് അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചു. സൈബര്‍ ഫോറന്‍സിക് കേസുകളില്‍ ഏത് അന്വേഷണ ഏജന്‍സിക്കും അന്തിമ വാക്കാണ് സിഡാക്കിന്റെത്. സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയും ഫലം കണ്ടിരുന്നില്ല.

ശോഭയുടെ ഭര്‍ത്താവും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു നഗ്‌നദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന് ഭര്‍ത്തവ് വിശ്വസിച്ചു. ഒരു അന്വേഷണത്തിനും കാക്കാതെ വിവാഹമോചന ഹര്‍ജി നല്‍കി ഭര്‍ത്താവ്. ഒരു രാത്രി ശോഭ ശോഭ വീട്ടില്‍ നിന്ന് പുറത്തായി.  മൂന്നു കുട്ടികളുണ്ട്, അവരെയൊന്ന് കാണാന്‍ പോലും അന്ന് തൊട്ട് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പോരാട്ടം ഇവിടെ തീരുന്നില്ല.-ശോഭ പറയുന്നു. എവിടെ നിന്നോ വന്ന ഒരു നഗ്‌നദൃശ്യം ശോഭയുടേത് എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ടത് ആരാണ്? ആ ഉറവിടം കണ്ടെത്താതെ തന്റെ ദുരിതം തീരില്ലെന്ന് ശോഭ വിശ്വസിക്കുന്നു

പത്തനംതിട്ട: നിരോധനാജ്ഞ ആദ്യം നടപ്പിലാക്കേണ്ടത് ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂരിലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെയാണ് ജേക്കബ് തോമസ് പരിഹസിച്ചത്. ശബരിമലയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഗതാഗത കുരുക്കുള്ള കുണ്ടന്നൂരിലാണ് ആദ്യം നിരോധനാജ്ഞ നടപ്പിലാക്കേണ്ടത്. നാലോ അഞ്ചോ അംഗങ്ങളുള്ള കുടുംബങ്ങളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും ജേക്കബ് തോമസ് പരിഹാസിച്ചു. താന്‍ വിശ്വാസികള്‍ക്കൊപ്പമാണ്. അപ്പോള്‍ വിശ്വാസികള്‍ക്ക് അത് ഇഷ്ടമാകുകയോ ഇല്ലയോ എന്നൊരു വിഷയം കൂടിയുണ്ട് എന്നത് ഗുരുവായൂരിന്റെ ഉദാഹരണത്തില്‍ പറഞ്ഞതാണ്. സുപ്രീം കോടതി വിധികളെല്ലാം തന്നെ നമ്മളിവിടെ നടപ്പാക്കിയിട്ടുണ്ടോയെന്നും ജേക്കബ് തോമസ് ചോദിച്ചു.

അഴിമതിയുടെ കാര്യത്തില്‍ ഒരെണ്ണമില്ലേ, അതിവിടെ എത്ര നടപ്പാക്കിയെന്നും ജേക്കബ് തോമസ് ചോദിച്ചു. ജേക്കബ് തോമസിന്റെ പരിഹാസം കാര്യമായെടുക്കേണ്ടെന്നായിരുന്നു പസ്താവനയോട് പ്രതികരിച്ചുകൊണ്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. എ.എന്‍ രാധാകൃഷ്ണന്റെ പൊലീസ് പതിപ്പാണ് ജേക്കബ് തോമസെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍: കണ്ണൂർ, പാനൂരിൽ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ മലപ്പുറത്തു നിന്നും പൊലീസ് കണ്ടെത്തി. തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഇവരെ കണ്ടെത്താൻ സാധിച്ചത്. ഈ മാസം പത്തൊമ്പതിനാണ് സഹപാഠികളായ വിദ്യാര്‍ത്ഥിനികളെ ഒരേസമയം കാണാതായത്.

പാനൂര്‍ കുന്നോത്തുപറമ്പ് സ്വദേശിനി സയന, പൊയിലൂർ സ്വദേശിനീ ദൃശ്യ എന്നിവരെയാണ് കണ്ടെത്തിയത്. പാനൂരിലെ ഒരു ട്രെയിനിങ് സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതല്‍ ഇവര്‍ വളരെ അടുത്ത സുഹൃത്തുകളാണ്. തമ്മില്‍ പിരിഞ്ഞിരിക്കാനാവാത്ത വിധം ദൃഢമായ സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ ഓർക്കുന്നു. മണിക്കൂറുകളോളം നീണ്ടുപോകുന്ന ഫോണ്‍ സംഭാഷണത്തോടും തമ്മിലുള്ള കൂടിക്കാഴ്ച്ചയോടും വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

രണ്ടുപേരെയും കാണാതായ ദിവസം രാവിലെ ക്ലാസിന് പോയിരിക്കുകയായിരുന്നു സയന. സ്‌കൂട്ടറുമായി ദൃശ്യക്കൊപ്പം സയന സംസാരിച്ച് നിൽക്കുന്നത് പലരും കണ്ടിരുന്നു. സ്‌കൂട്ടര്‍ പിന്നീട് പോലീസിന് കണ്ടെത്താൻ സാധിച്ചു. സംഭവ ദിവസം രാവിലെ പത്തേകാലിന് അമ്മയുടെ ഫോണിലേക്ക് സയന മിസ്സ്ഡ് കാൾ ചെയ്തിരുന്നു. പക്ഷെ ഫോൺ പിനീട് സ്വിച്ച്ഡ് ഓഫ് ചെയ്തു.

ഈ ഫോനിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോൾ അവസാനമായി കണ്ടെത്തിയത് കണ്ണൂരിലെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ്. ദൃശ്യയുടെയൊപ്പം ഫോണും കാണാതായിരുന്നു. ഇതിനിടെ ഇരുവരും സ്ഥലത്തുള്ള ട്രാവല്‍ ഏജന്‍സിയിലെത്തി തിരുവനന്തപുരത്തേക്കുള്ള ഗതാഗത വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.

കൊച്ചി: സിനിമ മേഖലയിൽ ഇന്‍റേർണൽ കംപ്ലയിന്‍റ്സ് കമ്മിറ്റി വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയിൽ നൽകിയ ഹർജിയെ നിയമപരമായി നേരിടുമെന്ന് അമ്മ പ്രസിഡന്‍റ് മോഹൻലാൽ. കൊ​ച്ചി​യി​ൽ അ​മ്മ​യു​ടെ എ​ക്സ്ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്താൻ ഡിസംബർ ഏഴിന് അബുദാബിയിൽ നടത്തുന്ന താരനിശയെ കുറിച്ചാണ് എക്സിക്യുട്ടീവ് കമ്മിറ്റി ഇന്ന് ചർച്ച ചെയ്തത്. മറ്റു വിഷയങ്ങളൊന്നും ചർച്ചയിൽ വന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. അമ്മ ഷോയ്ക്കും ഇന്‍റേർണൽ കംപ്ലയിന്‍റ്സ് കമ്മിറ്റി വേണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു.

നടി റിമ കല്ലിങ്കൽ ഡബ്ല്യുസിസിക്കു വേണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കോടതി ഇത് പരിഗണിക്കും.

രാമക്ഷേത്രനിർമാണം ഉടൻ വേണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി അയോധ്യയിലെ ഹോട്ടലുകള്‍ മുഴുവൻ ബുക്ക് ചെയ്ത് ശിവസേന പ്രവർത്തകർ. ആയിരക്കണക്കിന് ശിവസേന പ്രവർത്തകരാണ് സ്പെഷ്യൽ ട്രെയിനുകളിലായി അയോധ്യയിലെത്തുന്നത്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ നേരത്തെ അയോധ്യയിലെത്തിയിരുന്നു.

പ്രവർത്തകർക്കായി ഒരുമാസം മുൻപെ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ ആരംഭിച്ചിരുന്നു. 80,000ത്തോളം ശിവസേന പ്രവര്‍ത്തകർ അയോധ്യയിലെത്തുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കനത്ത സുരക്ഷയിലാണ് അയോധ്യ.

രാമക്ഷേത്ര രാഷ്ട്രീയം ആളിക്കത്തിച്ച് ബിജെപിയെ സമ്മര്‍ദത്തിലാക്കുകയാണ് ശിവസേനയുടെ ലക്ഷ്യം. മുപ്പതു മിനിറ്റുകൊണ്ട് നോട്ട് നിരോധിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മാണത്തിന് വൈകുന്നത് എന്തുകൊണ്ടെന്ന് ഉദ്ധവ് താക്കറേ ചോദിച്ചു. ശിവസേനയുടെ പ്രതിഷേധത്തിന് പിന്നാലെ വിശ്വഹിന്ദ് പരിഷത്തിന്‍റെ റാലി നാളെ നടക്കാനിരിക്കെ അയോധ്യ മുള്‍മുനയിലാണ്. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ആദ്യം രാമക്ഷേത്രം പിന്നെമതി സര്‍ക്കാര്‍. ഈ മുദ്രാവാക്യവുമായി ശിവസേന അയോധ്യയില്‍ നടത്തുന്ന അശീര്‍വാദ് സമ്മേളനെന്ന രണ്ടു ദിവസത്തെ പരിപാടിയുടെ ലക്ഷ്യം ബിജെപിയെ വെട്ടിലാക്കുക. 2019 ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ രാമക്ഷേത്ര വിഷയം സജീവമാക്കി നിര്‍ത്തുക. നാലായിരത്തോളം പ്രവര്‍ത്തകരെയാണ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിച്ചിട്ടുള്ളത്. അയോധ്യയില്‍ രാമക്ഷേത്രം എപ്പോള്‍ നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ഉദ്ധവ് താക്കറേ ആവശ്യപ്പെട്ടു. വാജ്പേയ് സര്‍ക്കാരിന് സഖ്യകക്ഷികളുടെ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മാണം നടത്തുന്നത് ഇനിയും വൈകരുതെന്ന് ഉദ്ധവ് താക്കറേ പറഞ്ഞു.

ക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി ധര്‍മ സന്‍സദ് എന്ന പേരില്‍ നാളെ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടുലക്ഷം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിഎച്ച്പി നേതൃത്വം അറിയിച്ചിട്ടുള്ളത്. 1992 നുശേഷം ഏറ്റവും അധികം ആളുകളെ അണിനിരത്തുകയാണ് ലക്ഷ്യം. അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 42 കമ്പനി സായുധസേനാംഗങ്ങളെയാണ് നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. പട്ടാളത്തെ ഇറക്കണമെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിക്കായി കാത്തിരിക്കാതെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ച് സമാജ്‍വാദി പാര്‍ട്ടിയും ബിഎസ്പിയും രംഗത്തുവന്നു.

കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായിട്ട് ആറ് ദിവസമായിട്ടും തുമ്പ് കിട്ടാതെ പൊലീസ്. തിങ്കളാഴ്ചയാണ് ദൃശ്യ (20), സയന (20) എന്നിവരെ കാണാതായത്. പതിവുപോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ രാത്രിയായിട്ടും കാണാത്തതോടെ രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിഷനില്‍ പരാതി നല്‍കി. പൊലീസ് ഇവരുടെ മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അവസാന സിഗ്നലോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയത്. പിന്നീട് ഇതുവരെ ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല.

മൈസൂര്‍, തളിപ്പറമ്പ്, എറണാകുളം, തിരുവനന്തപുരം ഇവിടങ്ങളില്‍ നിന്ന് ഇവരുടെ മുഖച്ഛായ ഉള്ളവരെ പലയിടത്തും കണ്ടതായി വിവരങ്ങളുണ്ട്. എന്നാല്‍, ഇവരാണെന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. വേര്‍പിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്ന് സയനയുടെ മാതാപിതാക്കള്‍ പറയുന്നു. മണിക്കൂറുകളോളം ഇവര്‍ ഫോണില്‍ സംസാരിക്കുന്നത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ദൃശ്യയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതായും വിവരമുണ്ട്. സയനയുടെ സ്‌കൂട്ടറിലാണ് ഇരുവരും പാനൂരില്‍ എത്തിയത്.

റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ സ്‌കൂട്ടി കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് ഇവര്‍.

കാണാതായ അന്ന് ഇരുവരും പാറാട് ട്രാവല്‍ ഏജന്‍സിയില്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ വിവരം ചോദിച്ചതായി വിവരമുണ്ട്. തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

RECENT POSTS
Copyright © . All rights reserved