Latest News

അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറി എന്ന ദിവ്യാ ഗോപിനാഥിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടനെതിരെ മറ്റൊരു ലൈംഗികാരോപണം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. ‘മണ്‍സൂണ്‍ മംഗോസ്’ എന്ന മലയാള ചിത്രത്തിന്റെ സെറ്റില്‍ വച്ച് അവിടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയോട് മോശമായി പെരുമാറി എന്നാണ് വെളിപ്പെടുത്തൽ.

ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയ ഫഹദ്, ടൊവീനോ, വിനയ് ഫോര്‍ട്ട് എന്നിവരുള്‍പ്പെടെയുള്ള സിനിമ ക്രൂ മുഴുവന്‍ അലന്‍സിയറിന്റെ പ്രവൃത്തികള്‍ മൂലം അപമാനിതരായെന്നും പേര് വെളിപ്പെടുത്താത്ത ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…..

ആര്‍ട്ടിസ്റ്റ് ബേബി ചീപ്പാണ്.വെറും പന്ന

അലന്‍സിയറെ പോലെ മുതിര്‍ന്ന കലാകാരനും ബഹുമാനിതനും സാമൂഹ്യ ചിന്തകളുമുള്ള ഒരാളില്‍ നിന്നും പ്രതീക്ഷിച്ചതല്ല, സ്ത്രീകള്‍ക്കെതിരായ കടന്നുകയറ്റങ്ങള്‍.

ഒരു  അമേരിക്കൻ സുഹൃത്തില്‍ നിന്നും അയച്ചു കിട്ടിയ ഈ വിവരങ്ങള്‍ കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ അലന്‍സിയര്‍ എന്ന കലാകാരനിലെ അധമത്വം പൂര്‍ണ്ണമായി. പേര് വെളിപ്പെടുത്തുവാന്‍ തല്‍ക്കാലം ആഗ്രഹിക്കാത്ത സുഹൃത്തിന്റെ കത്ത് കുറച്ചു ചുരുക്കിയാണ് കൊടുക്കുന്നത്.

ഈ അലന്‍സിയര്‍ എന്ന ആര്ടിസ്‌റ് ബേബി എത്ര ചീപ് ആണ് ???

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലാണ് ഇയാള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. അമേരിക്കയില്‍ പൂര്‍ണമായും ചിത്രീകരിച്ച മണ്‍സൂണ്‍ മംഗോസ് എന്നചിത്രത്തിലേക്കു സ്റ്റീവ്‌ലോപെസ് ഇറങ്ങുന്നതിനു മുന്‍പുതന്നെ ഇയാള്‍ എങ്ങേനെയോ തിരഞ്ഞെടുക്കപ്പെട്ടു.

ഇവിടുന്നു അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ബാക്കി ക്രൂവിനുമുന്പില്‍ തികച്ചും മാന്യനും ,വിനീതനുമായി പെരുമാറിയ ഇയാള്‍ ,അവിടെ ചെന്നപ്പോള്‍ തന്റെ തനിസ്വഭാവം കാണിച്ചുതുടങ്ങി.

പൂര്‍ണമായും മദ്യത്തിനടിമയായിരുന്ന ഇയാള്‍ രാവിലെതന്നെ അവിടെ പരിചയപ്പെടുന്ന മലയാളികളുടെ വകയായി കിട്ടുന്ന ഓസ് മദ്യം പരമാവധി വലിച്ചുകയറ്റുമായിരുന്നു. തുടര്‍ന്ന് തെറിപ്പാട്ടും ചവിട്ടുനാടകവും പതിവും.

എല്ലാത്തരത്തിലും ഇയാളെ കൊണ്ട് പൊറുതിമുട്ടിയ പ്രൊഡക്ഷന്‍ ടീം, എങ്ങേനെയും ഇയാളുടെ റോളുത്തീര്‍ത്തു നാട്ടിലേക്ക് കയറ്റിവിടാന്‍ തീരുമാനിച്ചു.

ഇവിടുന്നു കയറുമ്പോള്‍ ,പ്രതിഫലത്തേക്കാള്‍ ഇത്തരം അവസരങ്ങള്‍ക്കു വിലകല്പിക്കുന്ന ആളാണ് താനെന്നും, അതുകൊണ്ടു ഈ വേഷം തന്നെ ഭാഗ്യമായി കരുതുന്നു എന്ന് പറഞ്ഞ ഇയാള്‍ അവിടെ ചെന്നതിനുശേഷം കാണിച്ച നന്ദികേടാണ് മലയാളികളെ അന്യനാട്ടില്‍ വിദേശീയരുടെ മുന്‍പില്‍ തൊലിയുരിച്ചത്.

ഇവിടുന്നു ഷൂട്ടിങ്ങിനായി പോയ ഫഹദ് ഫാസില്‍ ,ടോവിനോ തോമസ് ,വിനയ്‌ഫോര്‍ട്ട് തുടങ്ങിയ താരങ്ങളുള്‍പ്പെടെ ,മൊത്തം ക്രൂവിനെ നാണം കെടുത്തിയ ഈ ആഭാസന്‍ ചെയ്ത വൃത്തികേട് ജനം അറിയട്ടെ ..

അമേരിക്കയില്‍ ഷൂട്ടിങ്ങിനുള്ള ടെക്‌നിക്കല്‍ ക്രൂ മുഴുവരും അമേരിക്കക്കാരായിരുന്നു .ഇവിടുന്നു പോയിട്ടുള്ള എല്ലാവരുമായി സെറ്റില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്ന അവര്‍, ഒരിക്കലും ഒരു വിവേചനവും ഇന്ത്യക്കാരോട് ജോലിക്കിടയില്‍ കാണിച്ചിരുന്നില്ല.

ഷൂട്ടിംഗ് ഇല്ലാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ അവര്‍ പലരും മലയാളികള്‍ താമസിക്കുന്ന സ്ഥലത്തുവരികയും ,മലയാളികളുടെ തനതായ രുചിക്കൂട്ടുകള്‍ ആസ്വദിക്കുകയും ചെയ്തിരുന്നു (അവിടെ ജോലിചെയ്ത കോട്ടയംകാരന്‍ കൂക് പറഞ്ഞറിഞ്ഞതാണിത് ).

ലൊക്കേഷനിലേക്കുള്ള മലയാളി ഫുഡ് (ചോറും കറികളും മാത്രം ഇഷ്ടപ്പെടുന്നവരും കൂട്ടത്തിലുണ്ടായിരുന്നു )എന്നും കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ടിരുന്നത് 22 വയസ്സോളം പ്രായം ഉണ്ടായിരുന്ന ഒരു കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയായിരുന്നു .പിതാവ് ഒരു ആക്‌സിഡന്റില്‍ മരണപ്പെട്ട അവള്‍ ഇതുപോലുള്ള പാര്‍ട്ട് ടൈം ജോലിചെയ്തായിരുന്നു പഠിത്തം തുടര്‍ന്നിരുന്നത്.

അപ്പോഴേക്കും ഒരുവിധം എല്ലാവരെയും വെറുപ്പിച്ചിരുന്ന അലെന്‍സിറിനെ നാട്ടിലേക്കു പാക്കുചെയ്യുന്ന ദിവസം എത്തി .ഉച്ചക്കുള്ള ഭക്ഷണം എടുക്കാന്‍ ചെന്ന മേല്പറഞ്ഞ പെണ്‍കുട്ടിയോട് പോകുംവഴി ഏറെ അകലെയല്ലാത്ത എയര്‍പോര്‍ട്ടില്‍ അലെന്‍സിയറെ ഡ്രോപ് ചെയ്യണമെന്ന് പ്രൊഡക്ഷന്‍ ഹെഡ് ആയ വെള്ളക്കാരി ലിസ ഖെര്‍വനിസ് ചുമതലപ്പെടുത്തിയിരുന്നു.

ഫുഡും എടുത്തു, ഒപ്പം പിതാവിനേക്കാള്‍ പ്രായവും ഉള്ള അലെന്‍സിയറിന്റെ പെട്ടി വാഹനത്തില്‍ കയറ്റുവാന്‍ സഹായിക്കുകയും ചെയ്ത ആ നല്ല പെണ്‍കുട്ടി ,കാറിന്റെ ഫ്രന്‍ഡ് സീറ്റില്‍ ലോകഫ്‌റോഡ് ആയ ഈ ആഭാസനെയും കയറ്റി എയപോര്‍ട്ടിലേക്കു യാത്രയായി .

അന്ന് ഷൂട്ടിങ് ഏകദേശം ഉച്ചയായപ്പോള്‍ ,പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ വന്നു ക്യാമെറാമാനോടെന്തോ പറയുകയും ഷൂട്ടിങ് ക്രൂവിലെ അമേരിക്കന്‍ ടീം എല്ലാവരും കൂടി മാറിനിന്നെന്തോ സംസാരിക്കുവാനും തുടങ്ങി .അവര്‍ ഷൂട്ടിംഗ് തുടരുന്നില്ലെന്നു മാത്രമല്ല ,ഇനിയും ഈ സിനിമ ക്രൂ ആയി തുടരുവാന്‍ താല്പര്യം ഇല്ല എന്നുപറയുന്നതുവരെ കാര്യങ്ങള്‍ എത്തി.

പിന്നീട് ചീഫ് കോര്‍ഡിനേറ്റര് അലന്‍ സ്മിത്ത് പറയുമ്പോളാണ് കാര്യങ്ങള്‍ എല്ലാവര്‍ക്കും എത്ര ഭീകരമാണെന്നു മനസ്സിലാകുന്നത് .

എയര്‍ പോര്‍ട്ടിലെ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിയ ഉടന്‍ ആട്ടിന്‍തോലിട്ട അലെന്‍സിയര്‍ ആ പാവം പെണ്‍കുട്ടിയെ കടന്നു പിടിച്ചു ,ഞെട്ടിത്തരിച്ചു പോയ ആകുട്ടിയോടു .. ഞാന്‍കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ എനിക്കാനൊന്നു വഴങ്ങിത്തരണം എന്നീ പിശാച് അലറി ..നിലവീണ്ടെടുത്ത പെണ്‍കുട്ടി വയസ്സന്റെ ചെവിക്കല്ല് നോക്കി അഞ്ചാറു പൊട്ടിച്ചു ,തുടര്‍ന്ന് പോലീസിനെ വിളിക്കാന്‍ കാറിന്റെ വെളിയില്‍ ഇറങ്ങി .

എമെര്‍ജന്‍സിപോലീസിനെ വിളിക്കാന്‍ മൊബൈല്‍ എടുത്തു ഡയല് ചെയ്യുമ്പോഴാണ് …,പണിപാളി എന്ന് മനസ്സിലാക്കി ,അറിയാത്ത ഭാഷയില്‍ ചതിക്കരുത് എന്ന് നിലവിളി തുടങ്ങിയ അലെന്‍സിയറിനെ പോലും ഞെട്ടിച്ചുകൊണ്ട് ….ഫോണില്‍ മറ്റെങ്ങോ നിന്നും ഒരു കാള്‍ ഇന്‍കമിങ് ആയിവന്നത് …ഭക്ഷണം എപ്പോള്‍ എത്തുമെന്നറിയാന്‍ വിളിച്ച ലിസ ആയിരുന്നു മറുതലക്കല്‍ .

നടന്ന സംഭവങ്ങള്‍ മുഴുവനും കേട്ട് പകച്ച ലിസ പോലീസിനെ വിളിക്കാന്‍ അല്പം വരട്ടെ ..ഞാന്‍ ഇപ്പോള്‍ തന്നെ ചീഫുമായി ആലോചിച്ചിട്ട് മാത്രം വിളിച്ചാല്‍ മതി എന്നും ആജ്ഞാപിച്ചു .

എല്ലാ ഇന്ത്യക്കാരുടെയും തൊലി ഉരിയിക്കുന്നതായിരുന്നു പിന്നീടങ്ങോട്ട് നടന്നകാര്യങ്ങള്‍.അത്രനാള്‍ തോളില്‍ കയ്യിട്ടുരുന്ന പല വെള്ളക്കാരും ,പ്രത്യേകിച്ച് വനിതകള്‍ പേടിയോടെ മാത്രം ഇന്ത്യക്കാരെ സമീപിക്കാന്‍ തുടങ്ങി . ഒരുവിധത്തില്‍ അലെന്‍സിയറെ കയറ്റിവിട്ടു .ഒരുതെറ്റും ചെയ്യാത്ത പ്രൊഡ്യൂസര്‍ അത്യാവശ്യം നല്ലൊരുതുക ആ പെണ്‍കുട്ടിക്കായി കോമ്പന്‍സേഷന്‍ കൊടുക്കേണ്ടിവന്നു .(നിയമനടിപടിക്കായി ആ കുട്ടി പോയിരുന്നെങ്കില്‍ പ്രോഡ്യൂസര്‍സും അവിടെ തൂങ്ങും .ഈ സാഹചര്യത്തില്‍ ഇവിടെ തുടരാന്‍ കഴിയാത്തതുകൊണ്ട് ജോലി നിര്‍ത്തുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടൊഴിവാക്കുവാനുള്ള തുക മാത്രമേ അവള്‍ വാങ്ങാന്‍ കൂട്ടാക്കിയുള്ളു ).

ഇതിലൊക്കെ ദയനീയം അവിടെ തുടര്‍ന്ന ബാക്കിയുള്ളവരുടെ കാര്യത്തിലായിരുന്നു .മേലില്‍ ഒരിന്ത്യക്കാരന്റെ ഭാഗത്തുനിന്നും ഇങ്ങനൊരു ആക്രമണമോ ,അതിരുവിട്ട പെരുമാറ്റമോ ഉണ്ടാകില്ല, നിങ്ങള്കണ്ട ഏതെങ്കിലും രതിപ്പടത്തിലെ നായികമാര്‍ അല്ല ഇവിടെ മാന്യമായി ജോലിചെയ്യുന്ന അമേരിക്കന്‍ സ്ത്രീകള്‍ എന്ന് തുടങ്ങിവളരെ ഏറെ നിബന്ധനകള്‍ അടങ്ങിയ ഒരു എഗ്രിമെന്റ് പ്രൊഡ്യൂസര്‍ ഒപ്പിടേണ്ടിവന്നു .ഇങ്ങനൊരു അധമനെ സിനിമയില്‍ ഉള്‍പ്പെടുത്തിയതിന്റെ വലിയ പി .

.ഈ എഗ്രിമെന്റ് ഷൂട്ടിംഗ് ക്രൂ താമസിക്കുന്നിടത്തും ,ലൊക്കേഷനില്‍ പലയിടത്തുമായി അവര്‍ പതിച്ചു .തിരിച്ചു പോരുന്നതുവരെ ഇവിടുന്നു പോയമൊത്തം ടീം അംഗങ്ങളും ഈ ഒട്ടിച്ച നോട്ടീസിന്റെ മുന്പില്‍കൂടി നാണം കെട്ടു നടക്കേണ്ടിവന്നു .

ഇയാള്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ അന്ന് സെറ്റിലുണ്ടായിരുന്ന അമേരിക്കന്‍മലയാളികളായ ഞങ്ങള്‍ ,അമേരിക്കന്‍ ക്രൂവിനോട് കഷ്ടപ്പെട്ട് നടത്തിയ പരിശ്രമങ്ങള്‍ക്കും ആ നല്ല മനസ്സിനുടമകളായ അമേരിക്കന്‍ ടീമംഗങ്ങളുടെ ക്ഷമിക്കാനുള്ള മനസ്സും കാരണമാണ് ഇന്ന് ഈ തെമ്മാടി മാന്യരായവരെ അധിക്ഷേപിച്ചിങ്ങനെ കേരളമണ്ണില്‍ വിലസുന്നത്.

ഇയാള്‍ അഭിനയിക്കുന്ന പല സിനിമകളുടെയും സെറ്റില്‍ ഞരമ്പ് രോഗം തെളിയിച്ചിട്ടുണ്ട് ,ആഭാസം എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്നചില പെണ്‍കുട്ടികള്‍ക്കും പല കഥകളും പറയാനുണ്ട് ,പലരും പലതും പുറത്തുപറയാതെ വിഴുങ്ങുന്നു .

മേല്പറഞ്ഞ അമേരിക്കന്‍ സംഭവത്തില്‍ എന്തെങ്കിലും സത്യമില്ലായ്കയോ ,വളച്ചുകെട്ടൊ ഉണ്ടെങ്കില്‍ എല്ലാം സഹിച്ച ,ഫഹദ് ഫാസിലോ ,ടോവിനോ തോമസോ,വിനയ് ഫോര്‍ട്ടു ,ഫിലിം പ്രൊഡ്യൂസര്‍ തമ്പി ആന്റണി എന്നിവര്‍ പ്രതികരിക്കട്ടെ ,അല്ലെന്‍സിയര്‍ നിയമനടപടിക്കൊരുങ്ങട്ടെ ..അപ്പോള്‍ കൂടുതല്‍ തെളിവുകളുമായി ഞങ്ങള്‍ രംഗത്തുവരാം ..

ഏതെങ്കിലും ഷോയ്ക്കുവേണ്ടിയോ,ഷൂട്ടിങ്ങിനുവേണ്ടിയോ താനിനി അമേരിക്കയിലേക്കൊന്നു വന്നു കാണിക്കൂ ..അപ്പോള്‍ കാണാം താന്‍ കാണിച്ച ചെറ്റത്തരത്തിനു ഇവിടുള്ളവര്‍ എങ്ങനെ പ്രതികരിക്കും എന്നുള്ളത് .

ഇപ്പോഴിതാ me too വിവാദത്തിലും ഈ ഞരമ്പിന്റെ പേര് ഒരു സ്ത്രീ വിളിച്ചു പറഞ്ഞിരിക്കുന്നു (ഇനീം പലരും പലതും ഈ തെമ്മാടിയെപ്പറ്റി വെളിപ്പെടുത്തിയേക്കാം ) സത്യാവസ്ഥ മാത്രം പുറത്തറിയിക്കാന്‍ ഇത്തരം ഒരു പോസ്റ്റിടേണ്ടിവന്ന ഒരു അമേരിക്കന്‍ മലയാളി (പേര് മനപ്പൂര്‍വം വെക്കുന്നില്ല )

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നടന്ന അക്രമികൾ തല്ലിത്തകർത്തവയിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ വാഹനവും ഉണ്ടായിരുന്നു. റിപ്പോര്‍ട്ടര്‍ക്കെതിരെ അക്രമികള്‍ മര്‍ദനവും കയ്യേറ്റവും നടത്തി. ഇതിനെതിരെ അര്‍ണബും ചാനലും മന്ത്രി ഷൈലജയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതികരണം തേടിയത് വലിയ വാര്‍ത്ത ആകുകയും ചെയ്തു. വാഹനം തല്ലിത്തകർത്ത സ്ഥലത്തുനിന്നെടുത്ത വിഡിയോയിലെ സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്.

റിപ്പബ്ലിക് ടിവിയുടെ വാഹനമാണെന്ന് അറിയാതെയായിരുന്നു അക്രമമെന്ന് വിഡിയോയിലെ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. ഇത് ആർഎസ്എസിന്റെ ചാനലാണെന്നും അർണബിന്റെ ചാനലാണെന്നുമൊക്കെ വിഡിയോയിൽ ഒരാൾ പറയുന്നത് കേൾക്കാം. ഏത് ചാനലെന്ന് ചോദിക്കുന്നവരോട് ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന റിപ്പബ്ലിക് ചാനലെന്ന് വിശദീകരിക്കുന്നുമുണ്ട്. ഏത് ഗോസ്വാമിയെന്നും ചിലർ ചോദിക്കുന്നു. ഒടുവിൽ നമുക്ക് അങ്ങനെയൊന്നുമില്ലെന്ന് ഒരാൾ പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ വിഡിയോ.

അജ്മാനിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മുത്തച്ഛനും പേരക്കുട്ടികളുമടക്കം മൂന്നു പേർ മരിച്ചു. റാഷിദിയ്യ ഏരിയയിലെ ആറു നില കെട്ടിടത്തിന്റെ നാലാം നിലയിൽ ‌ഉച്ചയ്ക്ക് 12.06നായിരുന്നു സംഭവം. 69കാരനും ആറും നാലും വയസുള്ള പേരക്കുട്ടികളും കനത്ത പുകയിൽ ശ്വാസം മുട്ടിയാണ് മരിച്ചത്. മൂന്നു പേർക്കും നേരിയ പൊള്ളലുമേറ്റിട്ടുണ്ട്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കിയതായി അജ്മാൻ സിവിൽ ഡിഫൻസ് ഡെപ്യുട്ടി ഡയറക്ടർ ജനറൽ ബ്രി.റാഷിദ് ജാസിം മജ് ലാദ് പറഞ്ഞു.

ഹെൽമെറ്റ് മോഷ്ടിച്ച് പോലീസുകാരൻ എന്ന ക്യാപ്ഷനോടെ പല ഫെയ്സ് ബുക്ക് പേജുകളിലും ഇന്നലെ മുതൽ ഒരു പോലീസുകാരന്റെ ഫോട്ടോ പ്രചരിക്കുന്നുണ്ട് (ഫോട്ടോ മാത്രമല്ല ട്രോളുകളും). എന്നാൽ ആ പോലീസുകാരൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഹെൽമറ്റ് ധരിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് അഗസ്റ്റിൻ ജോസഫ് എന്ന പോലീസുകാരൻ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റ് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.

അഗസ്റ്റിൻ ജോസഫിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്… മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്. അതിൽ നിന്നും രെക്ഷപെടുന്നതിനു അപ്പോൾ കണ്ടത് ഹെൽമെറ്റ്‌ മാത്രമാണ് അതെടുത്തു വെച്ച് അതിൽ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തർ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല… ente കൂടെ ഉള്ള പലരും ഇപ്പോൾ ഹോസ്പിറ്റലിൽ ആണു അവരെ കുറിച്ച് oru മാധ്യമങ്ങളും പറഞ്ഞു കാണില്ല ചർച്ചയും ചെയ്യില്ല.. ജീവനിൽ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെൽമെറ്റ്‌ എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പോലീസിനെ കല്ലെറിയുന്നവരും വീട്ടിൽ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും കുടുംബം ഉണ്ട്.

ഷിബു മാത്യൂ
നിങ്ങളുടെ സ്വകാര്യ രഹസ്യം എന്തിന് ഒരു സമൂഹത്തെ അറിയ്ക്കുന്നു? ഒരമ്പലത്തിലും സ്ത്രീകള്‍ക്ക് ഇത് ആര്‍ത്തവകാലമാണോ എന്ന് കണ്ടുപിടിക്കുന്ന യന്ത്രങ്ങള്‍ ഇതുവരെയും സ്ഥാപിച്ചിട്ടില്ല . നിങ്ങള്‍ പറയാതെ ഒരാളും ഇതറിയാനും പോകുന്നില്ല. ധൈര്യമായി നിങ്ങള്‍ അമ്പലത്തിലേക്ക് പോവുക. എന്നിട്ട് എന്താണ് അവിടെ സംഭവിക്കുന്നതെന്ന് നോക്കുക. ഒന്നും സംഭവിക്കില്ല.! നിങ്ങളെ കണ്ട് ദൈവം ഇറങ്ങിയോടുകയോ ശപിച്ച് ഭസ്മമാക്കുകയോ ചെയ്യില്ല. എങ്കില്‍പ്പിന്നെ സമൂഹം ഞങ്ങളെ പരസ്യമായി മാറ്റി നിര്‍ത്തുന്നത് എന്തിന് എന്ന് നിങ്ങള്‍ അമര്‍ഷത്തോടെ ചോദിക്കുന്നത് എന്തുകൊണ്ട്?

നിങ്ങളോടുള്ള ഈ സമൂഹത്തിന്റെ സ്‌നേഹവും ബഹുമാനവുമാണ് ഈ മാറ്റി നിര്‍ത്തലിനു കാരണം. അത് തിരിച്ചറിയേണ്ട കാലഘട്ടത്തിലാണ് നിങ്ങള്‍ ജീവിക്കുന്നത് എന്ന് നിങ്ങള്‍ മനസ്സിലാക്കണം.
അതുകൊണ്ടുതന്നെയാണ്, സ്ത്രീ ഭൂമിയെ സ്പര്‍ശിച്ച കാലം മുതലേ അവര്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ സമൂഹം സ്‌നേഹത്തോടെ , കരുതലോടെ അവര്‍ക്ക് ഈ ദിവസങ്ങളില്‍ വീടുകളില്‍ വിശ്രമം അനുവദിച്ചിരുന്നത്. പതിവില്‍ കൂടുതല്‍ ചൂടുള്ള ശരീരവുമായി അസ്വസ്ഥതയോടെ ഇരിക്കുന്ന സ്ത്രീകള്‍ക്ക് ഈ സമയത്ത് വീട്ടിലുള്ള മറ്റുള്ളവരുടെ ശല്ല്യം ഉണ്ടാകാതിരിക്കാന്‍ ഒറ്റക്ക് ഒരു മുറിയിലേക്ക് മാറ്റിയിരുത്തിയതും , പ്രത്യേകം പാത്രങ്ങളില്‍ ഭക്ഷണം കൊടുത്തിരുന്നതും , പ്രത്യേകം പായയില്‍ കിടത്തി ഉറക്കിയതുമൊക്കെ. ശാസ്ത്രീയമായ കണ്ടെത്തലുകളേക്കാള്‍ മുകളിലാണ് സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍. ആ യാഥാര്‍ത്ഥ്യങ്ങളുടെ ആകെ തുക സ്ത്രീകളെ, നിങ്ങളോടുള്ള സ്‌നേഹവും ബഹുമാനമാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കണം. അല്ലാതെ ഈ സമയത്ത് നിങ്ങളെ നികൃഷ്ട ജീവികളായും ഭ്രഷ്ട് കല്പിച്ചവരുമായി ഒരു സമൂഹവും കാണുന്നില്ല.

ഇനി ഒന്നു ചോദിക്കട്ടെ.?
ഇങ്ങനെ അസ്വസ്ഥതയോടെ ഇരിക്കുന്ന നിങ്ങള്‍ക്ക് ഒരമ്പലത്തില്‍ പോയാല്‍ എങ്ങനെയാണ് സമാധാനത്തോടെ , സംതൃപ്തിയോടെ , ഏകാഗ്രമായി പ്രാര്‍ത്ഥിക്കാന്‍ കഴിയുക? നിങ്ങളുടെ വിശ്വാസത്തിലെ ദൈവത്തെ കാണാന്‍ കഴിയുക? വെള്ളിയാഴ്ച്ച എന്റെ അടുത്ത് നിര്‍ബന്ധമായും വരണമെന്നും വന്നില്ലെങ്കില്‍ ശപിക്കുമെന്നും കാവിലമ്മ നിങ്ങളോടാരോടെങ്കിലുംപറഞ്ഞിട്ടുണ്ടോ….?ശനിയാഴ്ച്ചകളില്‍ അമ്പലത്തില്‍ വരണമെന്നും വന്നില്ലെങ്കില്‍ നിങ്ങളുടെ മംഗല്ല്യം ഞാന്‍ നടത്തിത്തരില്ല എന്ന് ഭഗവാന്‍ കൃഷ്ണന്‍ നിങ്ങളോടാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ…? ഇനി അങ്ങനെ വല്ലതും കാവിലമ്മയും ശ്രീകൃഷ്ണനും നിങ്ങളോട് പറഞ്ഞതായി നിങ്ങള്‍ക്ക് ദര്‍ശനം കിട്ടിയിട്ടുണ്ടെങ്കില്‍ ആര്‍ത്തവ സമയത്ത് നിങ്ങള്‍ അമ്പലത്തിലേക്ക് പോകുന്നതിനെ കുറ്റം പറയാന്‍ ഒരിക്കലും അര്‍ക്കും സാധിക്കില്ല.

നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന ആദ്യ കല്പന ഒഴിച്ചാല്‍ നിര്‍ബന്ധമായും എന്നെ ഭജിക്കാന്‍ വരണമെന്ന് ഒരു ദൈവവും പറഞ്ഞതായി ഒരു വേദപുസ്തകത്തിലും കേട്ടിട്ടില്ല. ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന് ഒരു വേദപുസ്തകത്തിലും എഴുതിയിട്ടുമില്ല. സര്‍വ്വചരാചരങ്ങളിലും കുടി കൊള്ളുന്ന ദൈവത്തിന് ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ? യഥാര്‍ത്ഥ ഭക്തിയാണ് ക്ഷേത്ര ദര്‍ശനം കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഏതൊരാണും പെണ്ണും ക്ഷേത്ര ദര്‍ശനത്തിന് മുമ്പ് ചില ശുദ്ധികള്‍ പാലിക്കണം . മന:ശുദ്ധിയും ശരീര ശുദ്ധിയും ആചാര ശുദ്ധിയും വാക് ശുദ്ധിയും കര്‍മ്മ ശുദ്ധിയും. ഈ ശുദ്ധികള്‍ തന്നെയാണ് അടിസ്ഥാനപരമായി വിശുദ്ധ ബൈബിളും പരിശുദ്ധ ഖുറാനും പറയുന്നത്. ഈ ശുദ്ധി പാലിച്ച് അമ്പല നടയിലേയ്ക്ക് വലതു കാല് വച്ച് കയറി ഏകാഗ്രതയോടെ ഈശ്വരനെ ഭജിക്കുന്ന ഭക്തനേ അനുഗ്രഹമുണ്ടാകൂ. അവന്റെ ചിന്തയിലും പ്രവൃത്തിയിലും ആ ചൈതന്യം നിലനില്ക്കുകയും ചെയ്യും. ഈശ്വര ദര്‍ശനം കൊണ്ടുദ്ദേശിക്കുന്നതും അതുതന്നെയാണ്.

അസ്വസ്ഥതയും , ശരീരം വൃത്തിയല്ലെന്നുള്ള തോന്നലും സഹോദരനോട് ക്ഷമിക്കാതെയും അമ്പലത്തിലോ കത്തോലിക്കാ ദേവാലയത്തിലോ മുസ്ലീം പള്ളികളിലോ പോയിട്ട് എന്ത് കിട്ടാന്‍??? മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമില്ലേ ഈശ്വരന്‍? ഒന്നുകില്‍ അഞ്ച് ശുദ്ധിയുമായി ആചാരമനുസരിച്ച് ക്ഷേത്രങ്ങളില്‍ പോവുക. അതിന് കഴിയാത്ത സമയം വീട്ടിലിരുന്ന് ഈശ്വരനെ ഭജിക്കുക.

വിശുദ്ധിയില്‍ ജീവിച്ച പൂര്‍വ്വീകരുടെ കര്‍മ്മഫലംകൊണ്ട് തലമുറകള്‍ക്കായി അവര്‍ കരുതിവെച്ച പാരമ്പര്യങ്ങളേയും വിശ്വാസങ്ങളേയും പരിഗണിക്കാതെ പോകരുത്. മനസ്സാക്ഷിയില്ലാതെ…!!!
ദൈവത്തിന്റെ സ്വന്തം നാട് എന്ന് പൂര്‍വ്വികര്‍ വിശേഷിപ്പിച്ച കേരളത്തെ ദൈവത്തിന്റെ പേരില്‍ ഒരു രക്തക്കളമാക്കരുത്.
അതും സൃഷ്ടിയുടെ ഭാഗമായ പ്രകൃതിയുടെ നിയമമനുസരിച്ച്…

കൊച്ചി: കലാപത്തിന് ആഹ്വാനം നല്‍കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍. ആലപ്പുഴ സൗത്ത് പോലീസ് പരജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭാഗിയതയ്ക്കും വൈരമുണ്ടാക്കാനും ശ്രമിച്ചുവെന്നാണ് കേസ്. രാഹുല്‍ ഈശ്വരിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.

അതേസമയം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതല്ലെന്നും ശബരിമല ഭക്തരെ പിന്തുണച്ച് നടക്കുന്ന പ്രതിഷേധങ്ങളില്‍ പൊതുപ്രവര്‍ത്തകനും ശബരിമല തന്ത്രികുടുംബാഗവുമായ താന്‍ സജീവമായി പങ്കെടുക്കുകയാണെന്നുമാണ് രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. ശബരിമല ഭക്തര്‍ക്ക് വേണ്ടിയുള്ള പൊതുജന മുന്നേറ്റത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്നും രാഹുല്‍ പറയുന്നു.

എന്നാല്‍ കേസിനെക്കുറിച്ചുള്ള വിശദാംശങ്ങളില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് പിന്നീട പരിഗണിക്കാനായി മാറ്റി. പമ്പയിലും നിലയ്ക്കലിലും വ്യാപക അക്രമമാണ് ശബരിമല ഭക്തരെന്ന പേരില്‍ അക്രിമകള്‍ നടത്തിയത്. മാധ്യമപ്രവര്‍ത്തകരെയും പോലീസുകാരെയും തെരഞ്ഞു പിടിച്ചായിരുന്നു ആക്രമണം.

ശബരിമല കര്‍മസമിതി നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താലിന് ബിജെപി പിന്തുണയുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നാമജപങ്ങളുമായി സമാധാനപരമായ മാര്‍ഗ്ഗത്തില്‍ പ്രക്ഷോഭം നയിച്ച് വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളെ പോലീസ് അതിക്രൂരമായി തല്ലി ചതച്ചതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിന് ദേശീയ ജനാധിപത്യ സഖ്യം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായി മുന്നണി നേതൃത്വവും അറിയിച്ചു.

പത്തനംതിട്ടയില്‍ എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പത്രസമ്മേളത്തിലാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കണെമെന്ന് നേതാക്കള്‍ പറഞ്ഞു.

അയ്യപ്പഭക്തരുടെ വേഷത്തിലെത്തിയത് ആർഎസ്എസ് ക്രമിനലുകളെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ തുറന്നടിച്ചു. സ്ത്രീകൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അനുവദിക്കാനാകില്ല. അക്രമം കാണിച്ചിട്ട് അത് അയ്യപ്പഭക്തന്റെ തലയിൽവെച്ച് കെട്ടാൻ ശ്രമിക്കുന്നുവെന്നും കടകംപള്ളി പറഞ്ഞു.
നിലയ്ക്കലിലെ ഏറ്റുമുട്ടലിന് പിന്നാലെ പമ്പയിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് നിരോധനാഞ്ജ തീരുമാനം വന്നത്. പൊലീസിനുനേരെ വ്യാപക കല്ലേറാണ് ഉണ്ടായത്.

പിന്നാലെ പൊലീസ് ലാത്തിവീശി. സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കിത്തുടങ്ങി. സ്ത്രീകളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. പിരിഞ്ഞുപോകാനുള്ള നിര്‍ദേശം അവഗണിച്ചവരെ ബലംപ്രയോഗിച്ച് നീക്കി.
യുവതീ പ്രവേശനവിരുദ്ധസമരത്തിന്റെ പേരില്‍ നിലയ്ക്കലില്‍ തെരുവുയുദ്ധമാണ് നടന്നത്. വാഹനങ്ങള്‍ ആക്രമിച്ച സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശിയതോടെ മറുപക്ഷത്തുനിന്ന് വന്‍തോതില്‍ കല്ലേറുണ്ടായി. പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. ഓടിപ്പോയവര്‍ പലയിടങ്ങളില്‍ മറഞ്ഞുനിന്ന് ഒരേസമയം പൊലീസിനെ ആക്രമിച്ചു. ക്യാമറയും ഡിഎസ്എന്‍ജിയും ഉള്‍പ്പെടെ മാധ്യമങ്ങളുടെ വാഹനങ്ങളും ഉപകരണങ്ങളും അക്രമികള്‍ തകര്‍ത്തു. രാവിലെ മുതല്‍ സമരക്കാര്‍ വാഹനങ്ങള്‍ക്കുനേരെ നിരന്തരം ആക്രമണം നടത്തിയിരുന്നു.

എട്ട് മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിലയ്ക്കല്‍ വഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെയും കല്ലേറുണ്ടായി. ഉച്ചവരെ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ സമരക്കാര്‍ നിലയ്ക്കലിന്റെ നിയന്ത്രണം കൈവശപ്പെടുത്തുന്ന സ്ഥിതിയായിരുന്നു. ഇതേത്തുടര്‍ന്ന് മുന്നൂറോളം പൊലീസുകാരെ അധികം വിന്യസിച്ചാണ് പൊലീസ് കര്‍ശന നടപടിയിലേക്ക് കടന്നത്.

പലയിടങ്ങളില്‍ മറഞ്ഞുനിന്ന് ഒരേസമയം പൊലീസിനെ ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാവിലെ മുതല്‍ സമരക്കാര്‍ നിരന്തരം വാഹനങ്ങള്‍ ആക്രമിച്ചിരുന്നു. എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരം ആക്രമണമുണ്ടായി. കെഎസ്ആര്‍ടിസി ബസും പൊലീസ് വാഹനവും മാധ്യമങ്ങളുടെ കാറുകളും തകര്‍ന്നു. ഏഴ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. അക്രമികള്‍ എണ്ണത്തില്‍ കൂടുതലായതിനാല്‍ നിലയ്ക്കലേക്ക് കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

സന്നിധാനത്ത് നാമജപപ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതും ആശങ്കയേറ്റി. പതിനെട്ടാംപടിക്കുമുന്നിലാണ് ഹിന്ദുമഹാസഭയുടെ പ്രതിഷേധം.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിവിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍. ല്‍സുപ്രീംകോടതിവിധി നടപ്പാക്കാനാകില്ലെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി. വിധി നടപ്പിലാക്കാനാകാതെ പോയാൽ രാജ്യത്തെ ഒരു കോടതിവിധിയും നടപ്പാക്കാനാകാത്ത സ്ഥിതി വരും. വിധിക്കെതിരെ സുപ്രീംകോടതിയെ തന്നെ സമീപിക്കുകയായിരുന്നു സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർ ചെയ്യേണ്ടിരുന്നതെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

ശബരിമലയിൽ നടക്കുന്ന സംഘർഷത്തിൽ ബിജെപിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് ബിജെപി സംസ്ഥാന നേതാവ് കെസുരേന്ദ്രൻ. അമ്മമാരുടെ പ്രാർഥനാ നിരാഹാര സമരം മാത്രമാണ് ബിജെപി ആഹ്വാനം ചെയ്തത്. ഇപ്പോൾ നടക്കുന്ന അക്രമം അയ്യപ്പഭക്തരുടേതാണ്. ഇതിന് പ്രകോപനമുണ്ടാക്കിയത് സർക്കാരാണ്. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ വേറൊന്നും ചെയ്യില്ലെന്ന് സർക്കാർ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ രാത്രിമുതൽ സർക്കാരും ദേവസ്വം ബോർഡും വിധിനടപ്പാക്കാൻ തിടുക്കം കാട്ടുകയായിരുന്നു.
ബിജെപി സംഘപരിവാർ പ്രവർത്തകർ വളരെ സമാധാനപരമായാണ് സമരം ആഹ്വാനം ചെയ്തത്.

മാധ്യമപ്രവർത്തകരെ ആക്രമിച്ചത് ബിജെപി അല്ല. അക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. ശബരിമലയിൽ തടിച്ചുകൂടിയ അയ്യപ്പഭക്തരുടെ ഉത്തരവാദിത്വം ബിജെപിക്കില്ല. അവരെല്ലാം ആർഎസ്എസും ബിജെപിയുമാണെന്ന് എങ്ങനെ വ്യാഖ്യാനിക്കാനാകും, സുരേന്ദ്രൻ പ്രതികരിച്ചു.
രാവിലെ മുതല്‍തന്നെ പമ്പയും പരിസരവും സംഘര്‍ഷഭൂമിയായി മാറിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലകയറാനെത്തിയ യുവതിയെയും കുടുംബത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു മടക്കിയയച്ചു. പമ്പയില്‍ നാമജപം നടത്തി പ്രതിഷേധിച്ച തന്ത്രി കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഇതില്‍ പ്രതിഷേധിച്ച് അതേസ്ഥലത്ത് ബിജെപി സമരം തുടങ്ങി. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും, 19ന് നടക്കുന്ന യോഗംവരെ ക്ഷമിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മനോരമ ന്യൂസിനോട് പറഞ്ഞു.

40 വയസുകഴിഞ്ഞ ആന്ധ്ര ഗോതാവരി സ്വദേശി മാധവിയാണ് സുപ്രീംകോടതി വിധിക്കുശേഷം മലചവിട്ടിത്തുടങ്ങിയ ആദ്യ യുവതി. മാധവിക്കും കുടുംബത്തിനും ആദ്യം പൊലീസ് സംരക്ഷണം ഒരുക്കി. എന്നാല്‍ പൊലീസ് പിന്‍മാറിയ ഉടന്‍ പ്രതിഷേധക്കാര്‍ യുവതിയെ കൂട്ടമായെത്തി പിന്‍തിരിപ്പിച്ചു. ഭയന്നുപോയ അവര്‍ പമ്പയിലേക്ക് മടങ്ങി. മലചവിട്ടാനെത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പായി ഇതോടെ പഴ്‍വാക്കായി

രാവിലെ മുതല്‍ രാഹുല്‍ ഈശ്വരന്‍റെ നേതൃത്വത്തില്‍ അയ്യപ്പ ധര്‍മസേന പ്രവര്‍ത്തകര്‍ പമ്പയില്‍ നിലയുറപ്പിച്ചു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചശേഷമാണ് മലചവിട്ടാന്‍ അനുദിച്ചത്. അന്തരിച്ച തന്ത്രി കണ്ഠര് മഹേശ്വരരിന്‍റെ ഭാര്യ ദേവകി അന്തര്‍ജനവും കുടുംബാംഗങ്ങളും പന്തളം കൊട്ടാരപ്രതിനിധികളും പിന്നീട് പ്രാര്‍ഥനയില്‍ അണിചേര്‍ന്നു. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇവരെ അറസ്റ്റുചെയ്തു നീക്കി. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അതേസ്ഥലത്ത് സമരം തുടങ്ങി. ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.

യുവതീ പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന സമരത്തിനിടെ വനിതാമാധ്യമപ്രർത്തകർക്കും മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും നേരെ വ്യാപക ആക്രമണം നടന്നിരുന്നു. റിറിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന ഉൾപ്പടെ നിരിവധി ദേശീയ വനിത മാധ്യമ പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രി കെ കെ ഷൈലജയോട് ആർണബ് തന്റെ ചർച്ചയിൽ പ്രതികരണം ആരാഞ്ഞത്. എന്നാൽ മറുപടി പറയാൻ അനുവദിക്കാതിരുന്ന അർണബ് ഗോസ്വാമിക്കെതിരെ മന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചു.

തന്റെ സ്ഥാനപത്തിലെ മാധ്യമ പ്രവർത്തക അക്രമത്തിന് ഇരയാകുമ്പോൾ സർക്കാർ ഉറങ്ങുകയാണോ എന്നും, ഇതിന് സർക്കാരാണ് ഉത്തരവാദിയെന്നും അർണബ് വാദിച്ചു. തുടർന്ന് മറുപടി പറയാൻ ആരംഭിച്ച ഷൈലജയെ കേൾക്കാൻ അർണബ് തയ്യറായില്ല. തുടർന്നാണ് ഇരുവരും തമ്മിൽ തൽസമയം വാഗ്വവാദം ആരംഭിച്ചത്. ചോദ്യം വിണ്ടും ആവർത്തിച്ചിട്ട് കാര്യമില്ലന്നും തനിക്ക് പറയാനുള്ളത് ആർണബ് ശാന്തമായി കേൾക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ഭീഷണിയും ബഹുമാനക്കുറവും തന്നോട് വേണ്ടെന്നും പരിധി വിട്ട് തന്നോട് സംസാരിക്കരുത് എന്നും അദ്ദേഹേം ആവശ്യപ്പെട്ടു. പൊലീസിന്റെ സാനിദ്ധ്യത്തിൽ എങ്ങനെയാണ് റിപ്പബ്ലിക് ടിവിയുടെ റിപ്പോർട്ടർ ആക്രമിക്കപ്പെട്ടത് എന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ബഹളത്തിനിടെ അർണബ് പറയുന്നുണ്ടായിരുന്നു. എന്നെ ശാന്തമാകാന്‍ താങ്കള്‍ പഠിപ്പിക്കേണ്ടെന്നും അര്‍ണബ് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ താൻ പറയുന്നത് കേൾക്കാത്ത ആർണബിനോട് സംസാരിക്കാൻ താൻ തയ്യറാല്ലെന്ന് മന്ത്രി നിലപാട് എടുത്തു. ഒടുവില്‍ മൈക്കുമായി ലൈവില്‍ വന്ന റിപ്പോര്‍ട്ടറോട് മന്ത്രിക്ക് ഇറങ്ങിപ്പോകണമെന്ന് പറയേണ്ടി വന്നു.

എഎംഎംഎയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സിദ്ദീഖും, ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് തുറന്നടിച്ച് ലിബര്‍ട്ടി ബഷീര്‍. ദിലീപിനോടുള്ള അമിതമായ വിധേയത്വം സംഘടനയെ പ്രതിസന്ധിയിലാക്കുമെന്നും ഈ പോക്ക് തുടര്‍ന്നാല്‍ മോഹന്‍ലാല്‍ വൈകാതെ എഎംഎംഎയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

‘എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കം മുതലേയുള്ള കാരണം ഈ നാലഞ്ച് ആള്‍ക്കാരാണ്. ഇന്നസെന്റേട്ടന്‍ അതൊരു വിധത്തില്‍ കൊണ്ടുപോയി. മോഹന്‍ലാല്‍ വന്നപ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. മോഹന്‍ലാലിനേയും സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് ഈ നാലഞ്ച് ആള്‍ക്കാരാണെന്നും’ ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നു.

‘നിലനില്‍ക്കേണ്ട സംഘടനയാണ് എഎംഎംഎ പക്ഷേ, ദിലീപിന്റെ പക്ഷം ചേര്‍ന്ന്, ദിലീപിന് വേണ്ടി വാദിക്കുമ്ബോഴാണ് മോഹന്‍ലാല്‍ അവിടെ നിസ്സാരനായി പോകുന്നത്. മോഹന്‍ലാല്‍ ഒരു സംഘടനയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് നല്ല രീതിയില്‍ കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാലിനെ എനിക്ക് വ്യക്തിപരമായി അറിയാം. അദ്ദേഹം ഇങ്ങനത്തെ ഒരു വൃത്തികേടിനും കൂട്ടുനില്‍ക്കില്ല.

ഈ പോക്ക് ഇങ്ങനെ പോയാല്‍ ചിലപ്പോള്‍ അയാള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജിവച്ച്‌ പോയിക്കളയും. ഇതേ അവസ്ഥ തന്നെയാണ് മമ്മൂട്ടിക്കും ഉണ്ടായത്. രണ്ട് വര്‍ഷം മമ്മൂട്ടി ആ സംഘടനയില്‍ നിന്നു. മമ്മൂട്ടി എന്ന വ്യക്തിയെ ജാതി പറഞ്ഞ് വരെ അന്ന് ആക്ഷേപിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഇന്ന് സംഘടനയില്‍ സാധാരണ മെമ്ബര്‍ഷിപ്പുമായി അയാള്‍ നില്‍ക്കുന്നത്. പല ഓഫറുകളും വന്നിട്ടും മമ്മൂട്ടി സ്വീകരിച്ചില്ല. അന്ന് സ്വയം തടി രക്ഷപ്പെടുത്തിയതാണ്. മോഹന്‍ലാലും നില്‍ക്കില്ലെന്ന് പറഞ്ഞതാണ്. പക്ഷേ മോഹന്‍ലാല്‍ ഇതില്‍ പെട്ടുപോയി, അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്’. ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

‘താനെന്നും ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ക്കൊപ്പമാണെന്നും ഇനിയും തുറന്നുപറച്ചിലുകള്‍ വരാനുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. എഎംഎംഎയ്ക്കെതിരേ പറയുന്ന കാര്യങ്ങളൊന്നും മുഴുവനായി ഡബ്ല്യുസിസി പറഞ്ഞിട്ടില്ല. എന്റെ അഭിപ്രായത്തില്‍ പല മോശം അനുഭവങ്ങളും എഎംഎംഎയിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുണ്ട്. അതൊക്കെ നടക്കുന്നതാണ്. ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് നമ്മള്‍ പ്രൊഡക്ഷന്‍ മാനേജര്‍മാരെ വയ്ക്കുന്നത്.

പക്ഷേ, ഇന്നലെ കണ്ടില്ലേ ബാദുഷയുടെ അസിസ്റ്റന്റ് ആയി നില്‍ക്കുന്ന ഷെറിന്‍ എന്ന വ്യക്തി അര്‍ച്ചന പദ്മിനിയെ ഉപദ്രവിച്ചു എന്ന വാര്‍ത്ത. അത് ബാദുഷ തന്നെ സമ്മതിച്ചു. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റാതാവുകയാണ്. നമുക്ക് എല്ലാ മുറിയുടെയും മുന്നില്‍ കാവല്‍ നില്‍ക്കാനാവില്ല. അതിനായാണ് നാലും അഞ്ചും പ്രൊഡക്ഷന്‍ അസിസ്റ്റന്റ്മാര്‍. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ രണ്ടു കൂട്ടരുടെയും സുരക്ഷയ്ക്ക് ഓരോ ഹോട്ടലിലും ഓരോ ആളെങ്കിലും ഉണ്ടാകും’- ബഷീര്‍ പറയുന്നു.

‘രേവതി പത്ത് മുപ്പത്തിയഞ്ച് വര്‍ഷമായി സിനിമയിലുണ്ട്. അവര്‍ക്കൊക്കെ പല അനുഭവങ്ങളും സെറ്റിലുണ്ടായിട്ടുണ്ട്. അതില്‍ ഒരു 10 ശതമാനം മാത്രമേ അവര്‍ പറഞ്ഞിട്ടുള്ളൂവെന്നും ബഷീര്‍ പറഞ്ഞു. മഞ്ജുവിന്റേത് നിശബ്ദ പോരാട്ടമാണെന്നും അവര്‍ ഡബ്ല്യുസിസി വിട്ടുപോകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഇനിയും പുതിയ പുതിയ ആരോപണങ്ങള്‍ വരും. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ആരോപണങ്ങളില്‍ പെടും. കുറച്ചാളുകള്‍ ധൈര്യം കാണിച്ചാല്‍ മറ്റുള്ളവരും മുന്നോട്ടുവരും. എല്ലാവര്‍ക്കും ധൈര്യമാകും. ചുരുക്കം ചിലര്‍ക്കേ അത്തരം അനുഭവങ്ങള്‍ ഇല്ലാത്തതുള്ളൂ. മറ്റുള്ളവര്‍ അതെല്ലാം നേരിടാന്‍ സഹിച്ചുകൊണ്ടാണ് വന്നിരിക്കുന്നത്- ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെത്തുടർന്ന് മനം നൊന്ത് ഗുരുസ്വാമി ആത്മഹത്യ ചെയ്തു. കൊയിലാണ്ടി പുളിയഞ്ചേരി താഴെ പന്തല്ലൂര്‍ അമൃതയില്‍ രാമകൃഷ്ണന്‍ കക്കട്ട്(85) ആണ് ട്രെയിന് മുന്നില്‍ ചാടി മരിച്ചത്.

‘ഇന്ന് തുലാം ഒന്നാണ്. നട തുറക്കുന്നത് മുമ്പ് എനിക്ക് അവിടെ എത്തണം’- എന്ന് എഴുതിയ കത്ത് മൃതദേഹത്തിൽ നിന്ന് കിട്ടി. ഇത് രാമകൃഷ്‌ണൻ എഴുതിയതാണെന്ന് കരുതുന്നു.

കന്നി അയ്യപ്പന്‍മാരുടെ ഗുരസ്വാമിയായിരുന്ന രാമകൃഷ്‌ണൻ അറുപത് വര്‍ഷമായി ക്ഷേത്ര ദര്‍ശനം നടത്തുന്ന ആളാണെന്ന് പറയുന്നു.

RECENT POSTS
Copyright © . All rights reserved