പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിക്കും സംഘത്തിനും സന്ദര്‍ശനാനുമതി. ഈ മാസം 19ന് പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന് അറിയിപ്പ് ലഭിച്ചു. ഭക്ഷ്യസുരക്ഷ, കോച്ച് ഫാക്ടറി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. നേരത്തെ നാലുതവണ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗം പ്രമേയവും പാസാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു ഒാര്‍ത്തഡോക്സ് വൈദികന്‍കൂടി അറസ്റ്റില്‍. മൂന്നാംപ്രതി ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വൈദികനാണ് ജോൺസൺ വി. മാത്യു. നേരത്തെ ഫാദര്‍ ജോബ് മാത്യു അറസ്റ്റിലായിരുന്നു. പ്രതികളോടു ഉടൻ കീഴടങ്ങാൻ അന്വേഷണം സംഘം മുന്നറിയിപ്പ് നൽകിയിരുന്നു.
ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. കേസിലെ രണ്ടാംപ്രതിയായ ഫാ. ജോബ് മാത്യു കീഴടങ്ങിയത് വലിയതോതിലുള്ള സമ്മര്‍ദമാണ് മറ്റു പ്രതികൾക്കു സൃഷ്‌ടിച്ചത്. കേസന്വേഷണവുമായി സഹകരിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാനേതൃത്വം വൈദികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് അന്വേഷണസംഘം. കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷമുള്ള അന്വേഷണസംഘത്തിന്‍റെ നിലപാട് പ്രതികളായ വൈദികര്‍ക്ക് ഒളിവില്‍പ്പോകുന്നതിനുള്ള അവസരമുണ്ടാക്കിയെന്ന് ആക്ഷേപമുണ്ട്.
എന്നാല്‍ ഹൈക്കോടതിപോലും അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇത്തരം ആക്ഷേപങ്ങള്‍ പരിഗണിക്കേണ്ടതില്ലായെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം നിലവില്‍ കസ്റ്റഡിയില്‍ വാങ്ങില്ല. ചോദ്യംചെയ്യലും തെളിവ് ശേഖരണവും പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് തീരുമാനം. ഫാ.ജോബ് മാത്യുവിനെതിരെ ആവശ്യമായ തെളിവുകളെല്ലാം ലഭിച്ചുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ബാക്കി പ്രതികളെക്കൂടി അറസ്റ്റ് ചെയ്തതിനുശേഷം ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം
ഇടുക്കി കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ആറ്റുകാട് സ്വദേശിനി വിജിയുടെയും പാറത്തോട് സ്വദേശിനി സന്ധ്യയുടെയും കുടുംബങ്ങള്‍. ഇരുവരെയും കാണാതായ വേദന മാറും മുമ്പാണ് ശരീരഭാഗം കണ്ടെത്തിയെന്ന വാര്‍ത്ത പരന്നത്. ജീര്‍ണിച്ച് തുടങ്ങിയ അവസ്ഥയില്‍ ഒരു കാല്‍ മാത്രമാണ് തീരത്തടിഞ്ഞത്. കഴിഞ്ഞ മാസം ഒമ്പതിനാണ് വിജിയെ കാണാതാവുന്നത്. രാവിലെ പത്തിന് പള്ളിവാസല്‍ ആറ്റുകാട് തോട്ടിലെ പാറക്കെട്ടില്‍നിന്നു വെള്ളത്തിലേക്ക് നിരങ്ങിയിറങ്ങി വിജി അപ്രത്യക്ഷയാവുകയായിരുന്നെന്നാണ് അമ്മാവന്‍ മരുകേശ് പറഞ്ഞത്. വെള്ളത്തിലിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും കിണഞ്ഞ് ശ്രമിച്ചിട്ടും വിജിയെ കണ്ടെത്താനായില്ല. ആത്മഹത്യ എന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് മൂന്നാര്‍ സിഐ സാം ജോസ് പറഞ്ഞു.
ആറ്റുകാട് പത്തുമുറിലയം മണികണികണ്ഠന്റെ മകളായ വിജി (35)വിവാഹിതയും പ്ലസ്വണ്ണിനും നാലിലും പഠിക്കുന്ന കുട്ടികളുടെ മാതാവുമാണ്. ചെന്നൈ സ്വദേശി അലക്‌സാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷത്തിലേറെയായി. വിവാഹശേഷം ഭര്‍ത്താവുമൊന്നിച്ച് ചെന്നൈയിലായിരുന്നു താമസം. ഒന്നരവര്‍ഷം മുമ്പാണ് ഇവര്‍ വിജിയുടെ ആറ്റുകാലിലെ വീട്ടിലേയ്ക്ക് താമസം മാറിയത്. ഇതിനു ശേഷം ഹോംസ്റ്റേയില്‍ സഹായിയായി ജോലി നോക്കി വരികയായിരുന്നു. താന്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നൈയില്‍ പോയ സമയത്താണ് വിജി കടുംകൈ ചെയ്തതെന്നും തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ചെന്നൈയിലുള്ള അലക്‌സ് പറഞ്ഞു. പാറത്തോട് അരീക്കല്‍ ബിനീഷിന്റെ ഭാര്യ സന്ധ്യ(30)യെ കാണാതായിട്ട് രണ്ടാഴ്ചയോളമായി. കഴിഞ്ഞമാസം 29ന് മരുന്നുവാങ്ങാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സന്ധ്യ ഉച്ചകഴിഞ്ഞ് രണ്ടു വരെ അടിമാലിയില്‍ ഉണ്ടായിരുന്നതായി വെള്ളത്തൂ വല്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നെത്താന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബിനീഷ് കൂലിപ്പണിക്കാരനാണ്. ദമ്പതികള്‍ക്ക് നാലു വയസുള്ള മകനുണ്ട്. പുഴയില്‍നിന്നു കിട്ടിയ ശരീരഭാഗം പോലീസ് ഡിഎന്‍എ ടെസ്റ്റിന് അയച്ചു.
യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള രണ്ട് വൈദികര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് നിയമോപദേശം. ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസ്, നാലാംപ്രതി ഫാദര്‍. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചത്. കീഴടങ്ങളാതെ ഒളിവില്‍ കഴിയുന്ന ഇവര്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. അതേസമയം മൂന്നാംപ്രതി ഫാദര്‍ ജോണ്‍സണ്‍ വി. മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ തേടി ബന്ധുക്കളുടേതടക്കം പല വീടുകളിലും പരിശോധന നടത്തി.
മുന്‍പ് പല പീഡനക്കേസുകളിലും സുപ്രീംകോടതി മുന്‍ജാമ്യം നല്‍കിയിട്ടില്ല. അതിനാല്‍ ഏറെ വിവാദമായ ഈ കേസിലും ലഭിക്കാന്‍ സാധ്യതയില്ല. പ്രതികള്‍ വൈദികരായതിനാലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഇത്തരം കേസുകളില്‍ ഇരയ്ക്ക് അനുകൂലമായ നിലപാടുകളേ കോടതികള്‍ സ്വീകരിക്കൂ. കൊച്ചിയില്‍ നടിയ ആക്രമിച്ച സംഭവത്തിലും ഇങ്ങനെയായിരുന്നു. നിരവധി തവണ ജാമ്യംനിഷേധിച്ച ശേഷമാണ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദിലീപിന് ജാമ്യം ലഭിച്ചത്. അതും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാലാണ് നല്‍കിയത്. ഇക്കാര്യങ്ങളെല്ലാം അഭിഭാഷകര്‍ വൈദികരെ അറിയിച്ചിട്ടുണ്ട്.
കുമ്പസാരരഹസ്യം മറയാക്കി യുവതിയായ വീട്ടമ്മയെ അഞ്ച് വൈദികര്‍ പലതവണ പീഡിപ്പിച്ചെന്ന് കാട്ടി ഭര്‍ത്താവ് മേയ് ആദ്യമാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പരാതി നല്‍കിയത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ് പരാതിക്കാരന്‍. സഭ അധ്യക്ഷന്‍മാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. അപ്പോഴും യുവതി പരാതി നല്‍കിയിരുന്നില്ല. പിന്നീടാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്. തന്നെ നാല് പേര്‍ പീഡിപ്പിച്ചെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് നാല് പേര്‍ക്കെതിരെ കേസ് എടുത്തത്.
ലാഹോര്‍: ലണ്ടനില്‍ നിന്നു വീട്ടിലേക്ക് വരുന്ന പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും സ്വീകരിക്കാനുള്ള സംഘം പാകിസ്താനില്‍ തയ്യാറായി. അഴിമതിക്കേസില്‍ പത്തു വര്‍ഷം തടവിന് ശിക്ഷിച്ച ഷെരീഫ് ഉള്‍പ്പെട്ട വിമാനം പാകിസ്താനില്‍ ഇറങ്ങുമ്പോള്‍ തന്നെ കയ്യോടെ പിടികൂടാന്‍ നാഷണല്‍ അക്കൗണ്ടന്‍സി ബ്യൂറോ, (നാബ്) തയ്യാറായി നില്‍ക്കുകയാണ്. ലാഹോറിലെ അലമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇസ്‌ളാമബാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നാബിന്റെ രണ്ടു ടീമാണ് സജ്ജമായി നില്‍ക്കുന്നത്.
എവിടെ ഇറങ്ങിയാലും പിടികൂടണമെന്ന രീതിയിലാണ് നാബിന്റെ രണ്ടു ടീമുകള്‍ സജ്ജമായിരിക്കുന്നത്. അബുദാബിയില്‍ നിന്നുള്ള വിമാന യാത്രമദ്ധ്യേ തന്നെ ഷെരീഫിനേയും മകള്‍ മറിയം നവാസിനേയും അറസ്റ്റ് ചെയ്‌തേക്കുമെന്നും ഹെലികോപ്റ്ററിലേക്ക് മാറ്റി ജയിലിലേക്ക് കൊണ്ടുപോകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിനെ തുടര്‍ന്നുള്ള അത്യാഹിതങ്ങള്‍ പരിഗണിച്ച് 10,000 അധിക പോലീകാരെയാണ് ലാഹോറില്‍ മാത്രം വിന്യസിപ്പിച്ചിരിക്കുന്നത്. ഡസന്‍ കണക്കിന് ഇടങ്ങളില്‍ നടത്തിയ റെയ്ഡിലൂടെ 144 ന്റെ ലംഘനം ആരോപിച്ച് നവാസ് ഷെരീഫിന്റെ 300 ലധികം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് നേരത്തേ പാക് പോലീസ് പൊക്കിയത്. ഇവരെ 30 ദിവസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്.
പിഎംഎല്‍-എന്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്ന് കടുത്ത ട്രാഫിക് നിയന്ത്രണങ്ങളാണ് ലാഹോറില്‍ എമ്പാടും വരുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി തന്നെ വിമാനത്താവളങ്ങളിലേക്കുള്ള റോഡുകള്‍ നഗരത്തിലേക്കുള്ള പാതകള്‍ എന്നിവ ട്രാഫിക് പോലീസ് അടച്ചു. അതിനിടയില്‍ ഷെരീഫിന്റെ ഇളയ സഹോദരനും പിഎംഎല്‍-എന്‍ പാര്‍ട്ടിയുടെ നിലവിലെ പ്രസിഡന്റുമായ ഷെഹ്ബാസ് ഷെരീഫാണ് വിമാനത്താവളത്തിലേക്കുള്ള റാലി നയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. റാലിയില്‍ പാര്‍ട്ടി അണികളെ പ്രചോദിപ്പിക്കാന്‍ ഷെരീഫിന്റെ മാതാവും റാലിയില്‍ പങ്കെടുത്തേക്കും.
ശക്തമായ കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിമാനത്താവളത്തില്‍ അധികൃതര്‍ക്ക് ജനസമുദ്രത്തെ തന്നെ നേരിടേണ്ടി വരുമെന്നാണ് അനുജന്‍ ഷെരീഫ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. റാലികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിയമമെങ്കിലും ഷെഹ്ബാസ് ഷെരീഫ് അനുമതി നേടിയിട്ടില്ല. നവാസ് ഷെരീഫിന്റെ മടങ്ങിവരവില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടെലിവിഷന്‍ ന്യൂസ് ചാനലുകള്‍ പാകിസ്താന്‍ വാര്‍ത്താ വിതരണ അധികൃതരായ പെംറാ വാര്‍ത്ത കൊടുക്കുന്നതിനെതിരേ കടുത്ത മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഗ്‌ളാമറസ് ക്രൈമുകള്‍, നീതിന്യായ വിഭാഗം, പാക് സൈന്യം എന്നിവര്‍ക്കെതിരേ വാര്‍ത്ത കൊടുക്കാന്‍ പെംറാ നിയമം അനുസരിച്ച് അനുവാദമില്ല. അതേസമയം മുന്നറിയിപ്പ് കത്തില്‍ പെംറ മുന്‍ പ്രധാനമന്ത്രിയുടെ പേര് നല്‍കിയിട്ടില്ല. എന്നാല്‍ പെംറ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ മുന്നറിയിപ്പ് നവാസ് ഷെരീഫിന്റെ തിരിച്ചുവരവ് വെച്ച് തന്നെയാണെന്ന് വ്യക്തം.
ആ സ്വർണ്ണക്കപ്പിലേക്കു ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൊയേഷ്യയോട് തോറ്റ് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോളില്‍ നിന്നും പുറത്തേക്ക് പോകുന്നത്. ഫ്രീകിക്കിലൂടെ ട്രിപ്പിയറാണ് ഇംഗ്ലണ്ടിനെ ആദ്യം മുമ്പിലെത്തിച്ചത്. അനായാസേന വിജയം കാണുമെന്ന ശരീരഭാഷയോടെ ആദ്യ പകുതി കൈയ്യടക്കിയ ഇംഗ്ലീഷ് നിരയ്ക്ക് എന്നാല്‍ രണ്ടാം പകുതി ഒരു ദുഃസ്വപ്നമായിരുന്നു. നിരന്തര ആക്രമണവുമായി ഇംഗ്ലണ്ട് ഗോള്‍ മുഖത്ത് ക്രൊയേഷ്യയുടെ സുവര്‍ണ തലമുറ അപകടം വിതച്ചു. ഒടുവില്‍ 68-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്റെ മനോഹരമായ ഗോളിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു.
ഇതോടെ ആത്മവിശ്വസം വര്‍ധിച്ച ക്രൊയേഷ്യ വീണ്ടും നിരന്തര ആക്രണം നടത്തി. എന്നാല്‍ കളി നിശ്ചിത സമയം പിന്നിട്ടപ്പോഴും ഗോള്‍ നില സമാസമമായതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.
എകസ്ട്രാ ടൈമില്‍ 98-ാം മിനിറ്റില്‍ ലഭിച്ച കോർണർ ഗോളാക്കി മാറ്റാന്‍ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും പെനാല്‍റ്റി ബോക്സിന് തൊട്ട് മുന്നില്‍ വച്ച് സാല്‍ക്കോ അതിസാഹസികമായൊരു സേവിലൂടെ ക്രൊയേഷ്യയെ രക്ഷിക്കുകയായിരുന്നു. എന്നാല്‍ എക്സ്ട്രാ ടൈമിന്‍റെ രണ്ടാം പകുതിയില്‍ ആ പിഴവ് മാന്‍സുകിച്ച് നികത്തി. പെരിസിച്ചിന്‍റെ ഹെഡ്ഡറിനെ ഇംഗ്ലണ്ടിന്‍റെ ഗോള്‍ വലയിലേക്ക് തിരിച്ചു വിട്ട് മാന്‍സുകിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിക്കുകയായിരുന്നു. കളിയിലെ താരവും പെരിസിച്ചായിരുന്നു.
ആദ്യപകുതിയിലെ പിഴവ്:
ആദ്യ പകുതിയില്‍ ക്രൊയോഷ്യയെ കാഴ്ചക്കാരാക്കി വിജയിക്കും എന്ന പോലെയായിരുന്നു ഇംഗ്ലണ്ട് മുന്നേറ്റങ്ങള്‍. ജെസി ലിംഗാര്‍ഡിന്റെ ചടുലനീക്കങ്ങള്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ ഭയപ്പെടുത്തിയ നിമിഷങ്ങള്‍. റഹീം സ്റ്റെര്‍ലിങ് ഓരോ നൂല്‍പഴുതുകളിലൂടേയും കുതിക്കുന്ന കാഴ്ച. ട്രൈപ്പര്‍ ഗോളടിച്ച് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചതിന് പിന്നാലെ സൂപ്പർ താരം ഹാരി കെയ്ന്‍ ഗോളെന്നുറച്ച സുവർണാവസരം നഷ്ടമാക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
ലിങ്കാര്‍ഡ് നല്‍കിയ പന്ത് ബോക്സിനകത്ത് അടക്കം ചെയ്യാനാകാതെ ഹാരി കൈന്‍ പരാജയപ്പെടുകയായിരുന്നു. രണ്ട് തവണയാണ് മികച്ച ചാന്‍സുകള്‍ ഹാരി കെയ്ന്‍ നഷ്ടമാക്കിയത്. ഇതിന് പിന്നാലെ ലിങ്കാര്‍ഡും മറ്റൊരു അവസരം തുലച്ചു കളഞ്ഞു.
ഡെലെ അല്ലിയുടെ മികവുറ്റ നീക്കം മൂന്ന് ക്രൊയേഷ്യന്‍ പ്രതിരോധക്കാരുടെ ശ്രദ്ധ പിടിച്ചു മാറ്റിയപ്പോഴാണ് വലതു ഭാഗത്ത് ലിങ്കാര്‍ഡ് ഒറ്റപ്പെട്ടത്. ഒറ്റ ഷോട്ടിന് ലിങ്കാര്‍ഡിന് അല്ലി പന്ത് കൈമാറിയെങ്കിലും പോസ്റ്റിന് പകരം പരസ്യ ബോർഡുകള്‍ക്ക് നേരെയായിരുന്നു ലിങ്കാര്‍ഡ് പന്ത് തൊടുത്തുവിട്ടത്. ഈ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ സെമി ഫൈനലിലെ അവസാന ചിരി ഇംഗ്ലീഷ് നിരയുടേത് ആകുമായിരുന്നു.
ഉണർന്നില്ലാത്ത പ്രതിരോധം:
സ്റ്റോണ്‍സ്, വാക്കര്‍, ഹാരി മഗ്വൈര്‍ എന്നിവര്‍ കോട്ട കെട്ടിയ മികച്ച പ്രതിരോധമായിരുന്നു ഇംഗ്ലണ്ടിനെങ്കിലും ആക്രമത്തിലൂന്നി കളിച്ച ക്രൊയോഷ്യയെ മെരുക്കാന്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ ക്രൊയേഷ്യയെ വരിഞ്ഞുമുറുക്കിയ പ്രതിരോധനിര രണ്ടാം പകുതി ആയപ്പോഴേക്കും അയഞ്ഞു പോയി. ക്രൊയേഷ്യ ഒരു ഗോള്‍ തിരിച്ചടിച്ച് സ്കോര്‍ തുല്യമാക്കിയപ്പോള്‍ ഇംഗ്ലണ്ട് പ്രതിരോധം പരിഭ്രാന്തരായി. പന്തുകള്‍ ക്ലിയര്‍ ചെയ്യുക മാത്രമാണ് പിന്നീട് ഹാരി മാഗ്വൈര്‍ ചെയ്തത്. വാക്കറിന്റെ ബാക് പാസുകള്‍ക്ക് ബലം കുറഞ്ഞും പോയി. പിക്ക്ഫോര്‍ഡുമായുളള ആശയവിനിമയത്തില്‍ സ്റ്റോണ്‍സും പരാജയപ്പെട്ടു. എന്നാല്‍ അടിച്ച രണ്ട് ഗോളുകളുടെ മികവ് ക്രൊയേഷ്യയുടെ പോക്കറ്റില്‍ തന്നെയാണ്. അത്രയ്ക്ക് ചടുലമായിരുന്നു ക്രൊയേഷ്യന്‍ നീക്കങ്ങള്‍.
തിരിച്ചുവരാൻ സമയം നഷ്ടപ്പെട്ട എക്സ്ട്രാ ടൈമിലെ വീഴ്ചകള്‍:
ലോകകപ്പിലെ മറ്റേതൊരു ടീമിനേക്കാളാും 90 മിനിറ്റ് കൂടുതല്‍ കളിച്ചവരാണ് ക്രൊയേഷ്യക്കാര്‍. അതായത് മറ്റേതൊരു ടീമിനേക്കാളും എക്സ്ട്രാ ടൈം അനുഭവപാഠം ലഭിച്ചത് ഇവര്‍ക്കാണ്. ഡെന്‍മാര്‍ക്കിനും റഷ്യയ്ക്കും ഇതിരെ 120 മിനിറ്റാണ് ക്രൊയേഷ്യ കളിച്ചിരുന്നത്. ഈ രണ്ട് മത്സരങ്ങളില്‍ അല്ലാതെ എക്സ്ട്രാ ടൈം വരെ ഒരു പകരക്കാരനെ ടീം കളിക്കിടെ ഇറക്കിയിട്ടില്ല. അതായത് തങ്ങളുടെ എതിരാളിയേക്കാളും നന്നായി എങ്ങനെ അവസാനനിമിഷം കളിക്കണമെന്ന പരിശീലനം ലഭിച്ചവരാണ് ക്രൊയോഷ്യന്‍ ടീം.
ലോകകപ്പിലെ മറ്റേതൊരു ടീമിനേക്കാളാും 90 മിനിറ്റ് കൂടുതല്‍ കളിച്ചവരാണ് ക്രൊയേഷ്യക്കാര്‍. അതായത് മറ്റേതൊരു ടീമിനേക്കാളും എക്സ്ട്രാ ടൈം അനുഭവപാഠം ലഭിച്ചത് ഇവര്‍ക്കാണ്. ഡെന്‍മാര്‍ക്കിനും റഷ്യയ്ക്കും ഇതിരെ 120 മിനിറ്റാണ് ക്രൊയേഷ്യ കളിച്ചിരുന്നത്. ഈ രണ്ട് മത്സരങ്ങളില്‍ അല്ലാതെ എക്സ്ട്രാ ടൈം വരെ ഒരു പകരക്കാരനെ ടീം കളിക്കിടെ ഇറക്കിയിട്ടില്ല. അതായത് തങ്ങളുടെ എതിരാളിയേക്കാളും നന്നായി എങ്ങനെ അവസാനനിമിഷം കളിക്കണമെന്ന പരിശീലനം ലഭിച്ചവരാണ് ക്രൊയോഷ്യന്‍ ടീം.
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ താരമാണ് അനുപമ പരമേശ്വരന്‍. അടുത്തിടെ അനുപമ, പ്രകാശ് രാജിനൊപ്പമുള്ള ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ആ തമാശകള്‍’ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. അതത്ര ചെറിയ തമാശകളല്ല.
‘ഹലോ ഗുരു പ്രേമശോകം’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അനുപമയെ സഹതാരം പ്രകാശ് രാജ് ശകാരിച്ചുവെന്നും നടി പൊട്ടിക്കരഞ്ഞുവെന്നും പിന്നീട് വയ്യാതായ അനുപമയെ സെറ്റിലുള്ളവര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമെല്ലാമായിരുന്നു വാര്‍ത്തകള്‍. ചിത്രത്തിന്റെ ഷൂട്ടിങ് പിന്നീട് മൂന്നു ദിവസത്തേക്ക് നിര്‍ത്തിവച്ചു എന്നായിരുന്നു അറിഞ്ഞത്.
സംഭവത്തെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ നക്കിന ത്രിനാഥ റാവു ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞത് ഇങ്ങനെ:
“മുതിര്‍ന്ന താരങ്ങള്‍ യുവതാരങ്ങളെ ഉപദേശിക്കുന്നതൊക്കെ പതിവു കാര്യങ്ങളാണ്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. ഒരു സീനില്‍ അനുപമ കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്ന് തോന്നിയതിനെ തുടര്‍ന്ന് പ്രകാശ് രാജ് അവരെ ഉപദേശിച്ചു. ഒരുപക്ഷെ അനുപമയ്ക്ക് വിഷമം തോന്നിയിരിക്കാം. അത്രയേ സംഭവിച്ചിട്ടുള്ളൂ,” അദ്ദേഹം പറഞ്ഞു.
അനുപമ തലകറങ്ങിവീണത് ഫുഡ് പോയിസണ്‍ മൂലമായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. “രാവിലെ മുതലേ അവര്‍ വളരെ ഡള്ളായിരുന്നു. വിശ്രമിക്കാന്‍ പറഞ്ഞിട്ടും ഷൂട്ട് തുടരാം എന്ന് അനുപമ തന്നെയാണ് പറഞ്ഞത്. പിന്നീട് വയ്യാതായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 10 മിനിറ്റില്‍ തിരിച്ചു പോന്നു. ചിത്രീകരണം നിര്‍ത്തിവച്ചത് അതുകൊണ്ടൊന്നും അല്ല. പ്രകാശ് രാജിന്റെ ഡേറ്റ് അതുവരെയേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടായിരുന്നു. പിന്നീട് ഷൂട്ട് നടത്തുകയും ചെയ്തു,” അദ്ദേഹം വ്യക്തമാക്കി.
ലണ്ടൻ: റാഫേൽ നദാൽ നീണ്ട ഏഴു വർഷത്തെ കാത്തിരിപ്പിനു ശേഷം വിംബിൾഡണിലെ അവസാന നാലിലൊന്നായി. യുവാൻ മാർട്ടിൻ ഡെൽ പെട്രോയോ പരാജയപ്പെടുത്തിയാണ് നദാൽ സെമിയിൽ പ്രവേശിച്ചത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു നദാലിന്റെ വിജയം. സ്കോർ: 7-5, 6-7 (7-9), 4- 6, 6-4 6-4. സെമിയിൽ നൊവാക് ജോക്കോവിച്ചാണ് നദാലിന്റെ എതിരാളി.
നദാൽ തന്റെ മൂന്നാം വിംബിൾഡൺ കിരീടവും ഈ സീസണിലെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം കിരീടവുമാണ് ലക്ഷ്യം വയ്ക്കുന്നത്.
അടിമാലി: കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ നിന്നും മനുഷ്യന്‍റെ ശരീരഭാഗം കണ്ടെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഒരു മാസത്തിനിടെ ഇടുക്കി ജില്ലയിൽ റിപ്പോർട്ട് ചെയ്ത രണ്ടു തിരോധാന കേസുകളുമായി ബന്ധപ്പെടുത്തിയാണ് പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് കുഞ്ചിത്തണ്ണി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി മുതിരപ്പുഴയാറ്റിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയത്. തുടർന്ന് വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങുകയായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ ശരീരഭാഗം ആരുടേതാണെന്ന് കണ്ടെത്താൻ കഴിയുമോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പുഴയിൽ ശരീരഭാഗം കണ്ടെത്തിയതിന്‍റെ സമീപത്ത് പോലീസ് വിശദമായി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജില്ലയിൽ നിന്നും കാണാതായ യുവതികളുടെ ബന്ധുക്കൾ മൃതദേഹത്തിന്‍റെ അവശിഷ്ടം കാണാൻ എത്തിയെങ്കിലും ഒന്നും വ്യക്തമായില്ല.
ജയിലിലിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ഖലിജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ പ്രധാനമായും അറ്റ്ലസ് രാമചന്ദ്രൻ ഊന്നിപ്പറഞ്ഞത് ബിസിനസിൽ സജീവമാകുന്നതിനെ കുറിച്ചായിരുന്നു. ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാനുളള ഊർജ്ജം ഈ എഴുപത്തഞ്ചാം വയസിലും തനിക്കുണ്ടെന്ന് അറ്റല്സ് രാമചന്ദ്രൻ ആ അഭിമുഖത്തിൽ പറഞ്ഞുവെച്ചു. ചാരത്തിൽ നിന്ന് ഉയിരങ്ങളിലേയ്ക്ക് പറക്കാൻ ഒരുങ്ങുകയാണ് രമാചന്ദ്രൻ. കേസുകൾ സംബന്ധിച്ചു ബാങ്കുകളുമായി അന്തിമ ധാരണയിലെത്തിയ അദ്ദേഹം ബിസിനസിൽ സജീവമാകാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ബാങ്ക് പ്രതിനിധികളുമായി അറ്റ്ലസ് രാമചന്ദ്രൻ കൂടിക്കാഴ്ച നടത്തി. ബിസിനസിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത വിഹിതം ബാങ്കുകളിൽ അടയ്ക്കാനും എല്ലാ മാസവും അവലോകന യോഗങ്ങൾ നടത്താനുമാണു തീരുമാനം. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത അറ്റ്ലസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. പത്തുരൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോൾ 154.70 രൂപയുണ്ട്.