കൂട്ടുകാരന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോയതിന്റെ ദുഃഖത്തിൽ മോഹനൻനായരുടെ മകൻ പ്രമോദിന്റെ കൂട്ടുകാർ. അനിൽകുമാർ ചെമ്പകപ്പിൽ, ശരത്ത് ശ്യംനിവാസ്, ശ്യാം ശ്യാംനിവാസ്, റജി ഐക്കുന്നം, സുജി വള്ളിത്തറ എന്നിവരുടെ ജീവൻ പണയം വച്ചുള്ള ശ്രമമാണു ഫലം കാണാതെ പോയത്. അപകടത്തെ കുറിച്ച് ഇവർ പറയുന്നതിങ്ങനെ: ശ്വാസ തടസ്സത്തെ തുടർന്നു മോഹനൻ നായരെ ചമ്പക്കുളം ആശുപത്രിയിൽ വൈകിട്ട് 4 ന് എത്തിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് വരുത്തി മോഹൻ നായരെ സ്ട്രെച്ചറിൽ കിടത്തി.
ഭാര്യ സരളമ്മയേയും ഒപ്പം ഇരുത്തി. മോഹനൻ നായരെ ആംബുലൻസിൽ കിടത്തിയ ഉടനെ വാഹനത്തിന്റെ ഡ്രൈവർ സീറ്റിനു പിറകിലിരുന്ന സിലിണ്ടറിൽ നിന്നു തീപടരുകയായിരുന്നു.108 ലെ നഴ്സായ സെയ്ഫുദീന്റെ സഹായത്തോടെ മോഹനൻ നായരെ വലിച്ചു പുറത്തേക്കിടാൻ ശ്രമിച്ചെങ്കിലും ആദ്യം സ്ട്രെച്ചർ ഉടക്കിനിന്നു. ഇൗസമയം കൊണ്ടു തലഭാഗത്തു തീപിടിച്ചു. ഇതിനിടെ നഴ്സിന്റെ കയ്യിലും തീപിടിച്ചിരുന്നു. 5 സെക്കൻഡിനുള്ളിൽ സ്ട്രെച്ചറുമായി പുറത്തേക്ക് ഓടി. ഇതിനിടയിൽ വൻ ശബ്ദത്തോടെ ആംബുലൻസ് പൊട്ടിത്തെറിച്ചു. അടുത്തു കണ്ട ഓട്ടോയിൽ എടത്വയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു ശ്രമിച്ചത്. ഇതിനിടയിൽ ചമ്പക്കുളത്ത് ആംബുലൻസിനു തീപിടിച്ചതറിഞ്ഞ് എടത്വയിൽ നിന്നു മറ്റൊരു 108 ആംബുലൻസ് വരുന്നതു കണ്ടു തായങ്കരിയിൽ വച്ചു തടഞ്ഞു നിർത്തി അതിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. പക്ഷെ മോഹനൻ നായരെ രക്ഷിക്കാനായില്ല.
ചമ്പക്കുളം ഗവ.ആശുപത്രിക്കു മുന്നിൽ ഇന്നലെ വൈകിട്ട് ഓക്സിജൻ സിലിണ്ടർ പൊട്ടിയുണ്ടായ ദുരന്തത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട നെടുമുടി നടുഭാഗം കൂലിപ്പുരയ്ക്കൽ ജോസി വർഗീസ് (32) പറഞ്ഞു. അപകടം നേരിൽക്കണ്ടവരിൽ ഒരാളാണു ജോബി. പനി ബാധിച്ച ഭാര്യയെ ഡോക്ടറെ കാണിച്ചു മരുന്നു വാങ്ങാൻ ക്യൂവിൽ നിൽക്കുകയായിരുന്നു.
തൊട്ടടുത്ത് ഒരു ആംബുലൻസ് വന്നുനിന്നു. ഒരു രോഗിയെ അകത്തേക്കു കയറ്റിയപ്പോൾ കാതടപ്പിക്കുന്ന ശബ്ദത്തോടെ ആംബുലൻസിൽ നിന്നു തീ പടർന്നു. നാലുപാടും ഓടുന്നവരെയാണു പിന്നെ കണ്ടത്. ആശുപത്രിയുടെ മുൻഭാഗം കത്തിവീണതോടെ കെട്ടിടവും വീഴുമെന്നു ചിലർ വിളിച്ചുപറഞ്ഞു. ഞങ്ങൾ വന്ന ബൈക്ക് കത്തിച്ചാമ്പലായതിനാൽ അത് ഉപേക്ഷിച്ചു. വള്ളത്തിൽക്കയറി ഭാര്യയെ അക്കരെ ഇറക്കിയിട്ടു തിരികെ വരികയായിരുന്നു. ആശുപത്രിക്കു സമീപമുള്ള താമസക്കാർ വീടുകൾ ഉപേക്ഷിച്ചു പാലത്തിൽ കയറി ഓടുന്നതും കണ്ടു–ജോസി പറഞ്ഞു.
ആശുപത്രിയിലുണ്ടായ പതിനഞ്ചോളം രോഗികളും ഡോക്ടറും ജീവനക്കാരും ജീവൻ കയ്യിലെടുത്താണു നാലുപാടും ചിതറിയത്. ചിലർ ജീവനും കൊണ്ടു സമീപത്തുള്ള ആറ്റിലേക്കു ചാടി. കലക്ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ, ഡിവൈഎസ്പി പി.വി.ബേബി, ഡിഎംഒ സി.മുരളീധരൻപിള്ള, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, തഹസിൽദാർ ആന്റണി സ്കറിയ, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം തുടങ്ങിയവർ സ്ഥലത്തെത്തി.
ആംബുലൻസിന്റെ മുൻ ഭാഗത്തു നിന്നുണ്ടായ പുകയാണു സ്ഫോടനത്തിനു കാരണമായതെന്ന് അഗ്നിരക്ഷാസേന അധികൃതർ. പുക ഉയർന്ന ഉടൻ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആംബുലൻസ് ചിതറി തെറിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.സ്ഫോടനം ഉണ്ടായ ഉടൻ സമീപത്തെ കാറിലും ഓട്ടോ ടാക്സിയിലും ഒരു സ്കൂട്ടറിലും ബൈക്കിലും തീ പടർന്നു പിടിച്ചു പൂർണമായും അഗ്നിക്കിരയായി. രണ്ട് ബൈക്കും ഓട്ടോ ടാക്സിയും ഭാഗികമായി കത്തി നശിച്ചു. എസി റോഡിലെ വെള്ളത്തിലൂടെ കടന്നുവന്ന ആംബുലൻസിൽ തീപ്പൊരിക്കു കാരണം ഷോർട് സർക്യൂട്ടാകാം.
ആലപ്പുഴയിൽ നിന്നു സ്റ്റേഷൻ ഓഫിസർ എം.എ.ജോണിച്ചന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയുടെ മൂന്നു യൂണിറ്റ് രണ്ടു മണിക്കൂറോളം പ്രവർത്തിച്ചു. ചങ്ങനാശേരിയിലെ അഗ്നിരക്ഷാ സേനയും എത്തി. ലീഡിങ് ഫയർമാൻമാരായ കെ.പത്‌മകുമാർ, തോമസ് ഡാനിയൽ, ഫയർമാൻമാരായ സതീഷ് കുമാർ, പി.വി.രഞ്ജിത്ത്, കെ.ആർ.രഞ്ജുമോൻ, വി.ഡി.ഉല്ലാസ്, എം.ജെ.അർജുൻ, വി.ആർ.ബിജു, അർജുൻ, ടി.പ്രജിഷ്, വി.ബിനീഷ് കുമാർ, ഡ്രൈവർമാരായ വി.പ്രവീൺ, വി.ആർ. സുനിമോൻ, കെ.സി.ശെൽവരാജ് എന്നിവരാണു രക്ഷാസംഘത്തിലുണ്ടായിരുന്നത്.
ആശുപത്രി പരിസരത്തു പാർക്ക് ചെയ്തിരുന്ന വാഹന ഉടമകൾ പൊട്ടിത്തെറിയിൽ പരിഭ്രാന്തരായി. സൗദിയിൽ നിന്നും അവധിക്കു നാട്ടിലെത്തിയ ചമ്പക്കുളം മുണ്ടകത്തിൽ മെൽസന്റെ കാർ പൊട്ടിത്തെറിയിൽ കത്തിയമർന്നു. കാറിൽ സൗദി ഇക്കാമ്മ, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡുകൾ ഉൾപ്പെടെയുള്ള രേഖകളും കത്തി നശിച്ചു.
ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ യുവ എന്‍ജിയറുടെ ആത്മഹത്യക്ക് പിന്നില്‍ ബ്ലുവെയില്‍ ഗെയിമെന്ന് സൂചന. 22കാരനായ ശേഷാദ്രിയെ ചൊവ്വാഴ്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റെ മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ആത്മഹത്യയ്ക്ക് പ്രേരണയായത് ഇത്തരം പുസ്തകങ്ങളാണെന്നാണ് സൂചന.
ബ്ലുവെയില്‍ ചലഞ്ചിന് സമാനമായ രീതിയിലാണ് ആത്മഹത്യ നടന്നിരിക്കുന്നത്. മരണത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പുകളോ മറ്റു രേഖകളോ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയതിന് ശേഷമെ എന്തെങ്കിലും പറയാന്‍ സാധിക്കുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോണ്ടിച്ചേരിയിലെ മേട്ടുക്കുപ്പത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശേഷാദ്രി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാനുള്ള ശ്രമങ്ങളിലാണ് പോലീസ്. സൈബര്‍ വിംഗിന്റെ സഹായത്തോടെ ഫോണ്‍ പരിശോധിക്കും. ബ്ലെവെയില്‍ ചലഞ്ചാണ് മരണത്തിന് പിന്നിലെങ്കില്‍ ഫോണ്‍ പരിശോധനയില്‍ ഇത് വ്യക്തമാകുമെന്നാണ് കരുതുന്നത്.
നേരത്തെ മറ്റൊരു കൊലയാളി ഗെയിമായ മൊമോ ചലഞ്ച് ബംഗാളില്‍ പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് യുവാക്കളുടെ ആത്മഹത്യ മൊമോ ചലഞ്ചുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഒരു പിറന്നാല്‍ വിരുന്നിനിടെ മീനയെ കണ്ടപ്പോള്‍ ഗണേശന്‍ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ തുടങ്ങിയ മുന്‍നിര നായകന്‍മാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങള്‍ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങള്‍ കൂടുതല്‍.
അങ്ങനെ തെന്നിന്ത്യയില്‍ ധാരാളം ആരാധകരുള്ള അഭിനേത്രിയായി മാറി മീന എന്ന നടി. എക്കാലവും മനസില്‍ പതിഞ്ഞു നില്‍ക്കുന്ന തരത്തിലുള്ള ധാരാളം കഥാപാത്രങ്ങളെ അവര്‍ മലയാളത്തിനും സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മീന എന്ന നടിയോട് പ്രത്യേക അടുപ്പവും സ്‌നേഹവും മലയാളികള്‍ക്കുണ്ട്. ചലച്ചിത്ര മേഖലയില്‍ അടുത്ത കാലത്തായി നിരന്തരം ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള നടി മീനയുടെ അഭിപ്രായമാണ് ഇപ്പോള്‍ സിനിമാലോകത്തിനകത്തും പുറത്തും ചര്‍ച്ചയായിരിക്കുന്നത്. തെലുങ്കിലെ ശ്രീ റെഡ്ഡി വിഷയത്തില്‍ ഒരു ചാനലിനോട് പ്രതികരണം നടത്തവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസം ശക്തമായിട്ടുണ്ടെന്നാണ് മീന വ്യക്തമാക്കിയിരിക്കുന്നത്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും താനൊക്കെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന കാലത്തും അത് സജീവമായിരുന്നു എന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍ മാത്രമല്ല, ഏത് തൊഴിലിടത്തിലായാലും സ്ത്രീകളോട് ഇത്തരം സമീപനം പുലര്‍ത്തുന്നവരുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതായാലും സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന നിലയില്‍ മീനയുടെ ഈ അഭിപ്രായവും ചര്‍ച്ചയ്ക്ക് കൂടുതൽ ആക്കം കൂട്ടും എന്ന കാര്യത്തിൽ തർക്കമില്ല.
ജെബി കൊടുങ്കാറ്റ്. 25 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റില്‍ ഇതുവരെ ഒമ്പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 ലക്ഷം ജനങ്ങള്‍ക്കാണ് സുരക്ഷയുടെ ഭാഗമായി ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. മുപ്പതിനായിരത്തോളം ആളുകള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നോട്ടീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. മണിക്കൂര്‍ പരമാവധി 216 കിലോ മീറ്ററാണ് കാറ്റിന്റെ വേഗം.
ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയെ ആകെ തകര്‍ത്തുകൊണ്ടാണ് ജെബി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. മുന്നറിയിപ്പുകളും സുരക്ഷാ സംവിധാനങ്ങളും എല്ലാം നേരത്തേ തന്നെ ഒരുക്കിയിരുന്നെങ്കിലും അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് കാറ്റ് വീശുന്നത്. ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളക് ക്യോട്ടോ, ഒസാകാ നഗരങ്ങളില്‍ ആണ്. ഇവിടങ്ങളില്‍ എല്ലാ ഗതാഗത സംവ്ധാനങ്ങളും താറുമാറായിരിക്കുകയാണ്.
ഒസാകാ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാരാണ് ഒസാകാ വിമാനത്താവളത്തില്‍ കുടങ്ങിയത്. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
കാറ്റിന്റെ ശക്തി കുറഞ്ഞുവരികയാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ബാക്കിയായി അതി ശക്തമായ മഴയ്ക്കും പ്രളയത്തിനും, കനത്ത മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കൊടുങ്കാറ്റില്‍ വാഹനങ്ങള്‍ റോഡില്‍ നിലതെറ്റി മറഞ്ഞു വീഴുന്നതും, കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നു പോകുന്നതായും മറ്റുമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നുണ്ട്.
Japan’s deadly typhoon is the worst in 25 years https://t.co/45z6Ivveea @ReutersTV pic.twitter.com/Yge7cgCjGQ
— Reuters Top News (@Reuters) September 4, 2018
OSAKA NOW 🙁
Japan hit by strongest storm for 25 years, Stay Strong #Japan 🇯🇵.#Typhoon #台風21号 #TyphoonJebi pic.twitter.com/0923hUVxgB— Obeid Rahemi Mashwani (@engr_raheemi) September 4, 2018
Dozens of cars catch fire during Typhoon Jebi in Japan pic.twitter.com/Cs1y5lBajb
— The Independent (@Independent) September 4, 2018
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരേ നടൻ മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം പാളി. തന്നെ ആർഎസ്എസ് പാളയത്തിൽ കെട്ടുന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നതിൽ പോലും താരം അസ്വസ്ഥനാണെന്ന സൂചനയാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്. എന്നാല്‍, ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ മോഹന്‍ലാല്‍ ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടെന്നും വ്യക്തമല്ല.
മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരില്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന് ആരംഭിക്കുന്ന പാവപ്പെട്ടവര്‍ക്കായുള്ള കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനത്തിനു ക്ഷണിക്കാനും സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുമായി കഴിഞ്ഞ ദിവസം താരം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ ബിജെപിയിലേക്കെന്ന പ്രചരണം വന്നു തുടങ്ങിയത്.
അതേസമയം, സംഘപരിവാര്‍ നേതൃത്വം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ ഇക്കാര്യം ആർഎസ്എസ്-ബിജെപി നേതൃത്വം മോഹൻലാലുമായി സംസാരിച്ചിട്ടില്ല. മോഹന്‍ലാലിനോട് അടുപ്പമുള്ള ആര്‍എസ്എസ് നേതാക്കള്‍ വഴി ലാലിനെക്കൊണ്ട് സമ്മതിപ്പാക്കാനായിരുന്നു പരിവാര്‍ നീക്കം. ഈ നീക്കം തുടക്കത്തിൽ തന്നെ മോഹൻലാൽ നിരുത്സാഹപ്പെടുത്തിയെന്നാണ് വിവരം.
സിപിഎം നേതൃത്വത്തോട്, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി എ.കെ.ബാലൻ തുടങ്ങിയവരോടൊക്കെ വളരെ നല്ല വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. കെപിസിസി നേതൃത്വവുമായും അദ്ദേഹത്തിന് ഊഷ്മള ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ രാഷ്ട്രീയത്തിലേക്കിറങ്ങി സൗഹൃദങ്ങൾ നഷ്ടപ്പെടുത്താൻ താത്പര്യമില്ലെന്നതാണ് മോഹൻലാലിന്‍റെ നിലപാട്.
മോഹൻലാലിനെ ആർഎസ്എസ് ക്യാന്പിൽ എത്തിക്കാനുള്ള നീക്കം ദേശീയ മാധ്യമങ്ങളിലടക്കം മുൻപ് വാർത്തയായിട്ടുണ്ട്. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും എന്ന രീതിയില്‍ ടൈംസ് നൗ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. നോട്ട് നിരോധനത്തെ പിന്തുണച്ച് താരം രംഗത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നത്.
കഴിഞ്ഞ ദിവസം മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയെ അവിസ്മരണീയം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. സാമൂഹ്യപ്രവര്‍ത്തന രംഗത്തെ മോഹൻലാലിന്‍റെ പുതിയ സംരംഭങ്ങള്‍ വളരെ മികച്ചതും പ്രചോദനം നല്കുന്നതുമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.
ചെലൂർ തോട്ടാശേരി വിളഞ്ഞിപ്പുലാൻ നബീല പ്രസവിച്ചത‌് വീടിനുള്ളിലെ ശൗചാലയത്തിലാണ‌്. പ്രസവിച്ചയുടൻ വായിൽ തുണിതിരുകിക്കയറ്റിയും മൂക്ക് പൊത്തിപ്പിടിച്ചും കുഞ്ഞിന്റെ ശബ്ദമില്ലാതാക്കിയശേഷം കുഴിച്ചുമൂടാൻ സഹോദരന് കൈമാറി.മരണം ഉറപ്പാക്കാൻ ഷിഹാബുദ്ദീൻ കുഞ്ഞിനെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി അടുക്കളയിലുപയോഗിക്കുന്ന കത്തികൊണ്ട‌് കഴുത്തറുത്തു. ഉടലും തലയും തലയിണയുറയിലാക്കി കുഴിച്ചുമൂടാമെന്ന ഉദ്ദേശത്തിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു. തുടർന്ന‌്, ദേഹം വൃത്തിയാക്കി അവിടെ നിന്ന് മുങ്ങി. മലപ്പുറം
കൂട്ടിലങ്ങാടി ചെലൂരിൽ നവജാതശിശുവിനെ വീട്ടിനുള്ളിൽ കഴുത്തറുത്ത‌് കൊലപ്പെടുത്തിയ കേസിൽ മനസ് മരവിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. പ്രതിയുമായി പോലീസ് തെളിവെടുപ്പ‌് നടത്തി. കൊലപാതകമുണ്ടായ വീട്ടിലും പരിസരത്തുമായിരുന്നു പ്രതി ഷിഹാബുദ്ദീനുമായി തെളിവെടുപ്പ‌്. കുഞ്ഞിന്റെ ഉമ്മയുടെ സഹോദരനാണ‌് ഇയാൾ.
യുവതി പ്രസവിക്കുന്നസമയം വീട്ടിൽനിന്ന് നവജാതശിശുവിന്റെ കരച്ചിൽകേട്ടിരുന്നു. അൽപ്പസമയത്തിനുശേഷം കരച്ചിൽ കേൾക്കാതായതോടെ അയൽവാസികളും മറ്റും വിവരം അറിയിച്ചത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തിയത‌്. ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മയോടും സഹോദരനോടുമൊപ്പം കൂട്ടിലങ്ങാടി ചെലൂരിലെ വീട്ടിലായിരുന്നു വർഷങ്ങളായി നബീലയുടെ താമസം. ഗർഭിണിയായതും വീട്ടിലെ ശൗചാലയത്തിൽ പരസഹായമില്ലാതെ പ്രസവിക്കുകയുംചെയ‌്തത‌് പുറംലോകം അറിഞ്ഞാലുണ്ടാകുന്ന മാനഹാനി ഭയന്നാണ‌് നവജാതശിശുവിനെ കൊലപ്പെടുത്തിയതെന്ന‌് പ്രതി പൊലീസിനോട‌് സമ്മതിച്ചു. നബീല ആശുപത്രിയിൽ ചികിത്സയിലാണ‌്.
കേരളത്തില്‍ ആദ്യമായി സോയില്‍ സ്റ്റബിലൈസേഷൻ ആന്‍റ് റീ സൈക്ലിങ്ങ് എന്ന ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ റോഡ് നിർമ്മാണം പത്തനംതിട്ടജില്ലയിലെ അടൂരില്‍ തുടങ്ങി. പരീക്ഷണ അടിസ്ഥാനത്തില്‍ അഞ്ച് കിലോമീറ്റർ റോഡാണ് പള്ളിക്കല്‍ പഞ്ചായത്തില്‍ നിർമ്മിക്കുന്നത്. പതിനഞ്ച് വർഷമാണ് റോഡിന്‍റെ ഗ്യാരന്‍റി കാലാവധി
ആനയടി കൂടല്‍ സംസ്ഥാന പാതയിലെ പള്ളിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട അഞ്ച് കിലോമീറ്റർ റോഡാണ് ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിക്ഷണ അടിസ്താനത്തില്‍ നവീകരിക്കുന്നത്. സാധാരണ റോഡ് നിർമാണ സമയത്ത് ഉണ്ടാകാറുള്ള പരിസ്ഥിത് പ്രശ്നങ്ങളും ഈ രീതി ഉപയോഗിക്കുമ്പോള്‍ കുറവാണ്.
നിലവിലെ റോഡിന്‍റെ മുകളിലേക്ക് സിമന്‍റും ജർമ്മന്‍ നിർമ്മിത സ്റ്റബിലൈസറും വിതറും ഇതിന് മുകളിലൂടെ പള്‍വനൈസർ എന്ന യന്ത്രം ഓടിച്ച് റോഡ് ഇളക്കി മറിക്കും മുകള്‍ ഭാഗം ഉറപ്പിച്ചതിന് ശേഷം സിമന്‍റ് ചേർത്ത പ്രത്യേക മ്ശ്രിതം ഉപയോഗിച്ച് ഉപരിതലം ബലപെടുത്തന്നുതോടെ റോഡ് നിമ്മാണം പീർത്തിയാകും.
ഇത്തരത്തില്‍ ഒരുകിലോമീറ്റർ റോഡ് നിർമ്മാണത്തിന് ചെലവ് ഒരുകോടി രൂപയാണ് അഞ്ച് കിലോമീറ്റർ റോഡ് പത്ത് ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് നിർമ്മാണ കമ്പനി പറയുന്നത്. കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ആനയടി കൂടല്‍ റോഡ് നവികരിക്കുന്നത്. പദ്ധതി വിജയിച്ചാല്‍ മറ്റ് റോഡികളും ഇതേസാങ്കേതിക വിദ്യ ഉപയോഗിച്ച് നവികരിക്കും ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് റോഡ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
തമിഴ് യുവ നടൻ സിദ്ധാർഥ് ഗോപിനാഥിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്മൃജയെ ചെന്നൈയിലെ
വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിദ്ധാര്‍ഥും ഭാര്യയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസ്.
സിദ്ധാര്‍ഥിനെ പൊലീസ് ചോദ്യം ചെയ്തു. ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് സിദ്ധാര്‍ഥ് വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ മരിച്ച
ദിവസവും പ്രശ്നങ്ങളുണ്ടായെന്ന് സിദ്ധാര്‍ഥ് മൊഴി നല്‍കി. പ്രശ്നം കലുഷിതമായപ്പോള്‍ സ്മൃജ മുറിയില്‍ കയറി വാതിലടച്ച് കിടന്നു.
രാത്രിയായതിനാല്‍ വിളിച്ചുണര്‍ത്താന്‍ നിന്നില്ലെന്നും രാവിലെ മുറി തുറക്കാത്തതോടെ സംശയമുണ്ടായെന്നും സിദ്ധാര്‍ഥ്
വ്യക്തമാക്കി. പൊലീസിനെ വിളിച്ചറിയിച്ചത് അതുകൊണ്ടാണെന്നും യുവനടന്‍ മൊഴി നല്‍കി.
അതേസമയം കാര്യക്ഷമമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. സിദ്ധാര്‍ഥിനെയടക്കം വീണ്ടും ചോദ്യം ചെയ്യുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. യാഗവരയിനും നാ കാക്ക എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥ് ശ്രദ്ധേയനായത്.
പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തിൽ മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫറിന്റെ പ്രധാനരംഗങ്ങൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപം ഓവർബ്രിജിൽ ചിത്രീകരിച്ചു. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളും മോഹൻലാലും പങ്കെടുത്ത രംഗങ്ങളാണു ചിത്രീകരിച്ചത്. വലിയ സമരം നടക്കുന്നതിനിടയിലേക്കു തന്റെ കറുത്ത അംബാസഡർ കാറിൽ ലാൽ വന്നിറങ്ങുന്ന രംഗങ്ങളാണു ചിത്രീകരിച്ചത്. അതിരാവിലെ മുതൽ ഷൂട്ടിങ് വിവരം അറിഞ്ഞു പെൺകുട്ടികൾ ഉൾപ്പെടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെയും സമീപപ്രദേശങ്ങളിലെയും കെട്ടിടങ്ങളിൽ സ്ഥാനം പിടിച്ചു.
പൊലീസും സമരക്കാരും ബാരിക്കേഡും ഒക്കെയായി സംഘർഷഭൂമിയായ സ്ഥലത്തേക്കു തന്റെ വെള്ളമുണ്ടിലും ഷർട്ടിലും ലാൽ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണു ക്യാമറയിൽ പകർത്തിയത്. മോഹൻലാലിനൊപ്പം കലാഭവൻഷാജോണും പങ്കെടുത്തു. ഈ മാസം മുഴുവൻ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ചത്രീകരണം നടത്തും. നേരത്തേ കനകക്കുന്ന് കൊട്ടാരത്തിൽ മോഹൻലാലും മഞ്ജുവാരിയറും ഉൾപ്പെടുന്ന രംഗങ്ങൾ എടുത്തിരുന്നു.
മുരളിഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വണ്ടിപ്പെരിയാർ, കുമളി, ബെംഗളൂരു, മുംബൈ, എറണാകുളം, എന്നിവയാണു മറ്റു ലൊക്കേഷനുകൾ. സച്ചിൻ ഖഡേക്കർ, ഇന്ദ്രജിത്ത്, സായികുമാർ, സംവിധായകൻ ഫാസിൽ, ടൊവിനോ തോമസ്, സുനിൽ സുഗത, സാനിയ ഇയ്യപ്പൻ, താരാ കല്യാൺ, പ്രവീണ തോമസ്, മാലാ പാർവതി എന്നിവരും അണിനിരക്കുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും പല ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചുണ്ടെങ്കിലും ഒരാൾ അഭിനേതാവും മറ്റൊരാൾ സംവിധായകനായി എത്തുന്നുവെന്നതും ലൂസിഫറിന്റെ പ്രത്യേകതയാണ്.
രാജ്യത്തിന് തന്നെ മാതൃകയായിരുന്ന കേരളമോഡല്‍ ആരോഗ്യരംഗം ഇന്ന് മാരക രോഗങ്ങളുടെ പിടിയിലാണ്. സര്‍വ പ്രതിരോധങ്ങളേയും തകര്‍ത്ത് എലിപ്പനി ഈ വര്‍ഷം നൂറ്റി ഇരുപത്തിയെട്ട് ജീവന്‍ കവര്‍ന്നു. ഡെങ്കിപ്പനി മുപ്പത്തിയഞ്ച് ജീവനെടുത്തു. വരും ദിവസങ്ങളില്‍ ഡങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍.സരിത പറഞ്ഞു. മാലിന്യനീക്കം ഫലപ്രദമല്ലാത്തതും കുടിവെള്ള സ്രോതസുകള്‍ മലിനമായതും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.
പകര്‍ച്ചപ്പനികളുടേയും ജലജന്യരോഗങ്ങളുടേയും പിടിയിലമര്‍ന്നിരിക്കുന്നു സംസ്ഥാനം. ഈ വര്‍ഷം എലിപ്പനി മരണം സ്ഥിരീകരിച്ചത് 42 പേരുടെ. രോഗലക്ഷങ്ങളോട മരിച്ചത് 86 പേരും. നാലു ദിവത്തിനിടെ 258 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 422 പേര്‍ ലക്ഷണങ്ങളോടെ ചികില്‍സയിലാണ്. ഇന്നലെ ഒററദിവസം 115 പേര്‍ക്ക് എലിപ്പനി കണ്ടെത്തി. അടുത്ത ഭീഷണി ഡെങ്കിപ്പനിയാണ്. നാലുദിവസത്തിനിടെ 147 പേര്‍ ഡങ്കിലക്ഷണങ്ങളോടെ ആശുപത്രികളിലെത്തി.
ഇരുപതു പേരുടെ ജീവന്‍ നഷ്ടമായ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുടരുന്നു. മലയോരമേഖലയില്‍ ഭൂരിഭാഗം സ്ഥലത്തും പ്രതിരോധ മരുന്ന് വിതരണം ചെയ്യാനുള്ള നടപടിയെടുത്തില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോലിക്കാരും ക്ഷീരകര്‍ഷകരും ഏറെയുള്ള കോളനികളില്‍ പനിയുടെ മരുന്ന് പോലും കിട്ടിയിട്ടില്ലെന്നാണ് പരാതി. മരുന്നിന് കാര്യമായ ക്ഷാമം നേരിടുന്നതിനാല്‍ വിതരണം ശ്രദ്ധയോടെ മതിയെന്നാണ് ഡി.എം.ഒയുടെ നിര്‍ദേശം.
നാലുദിവത്തിനിടെ നൂറ്റി പതിനൊന്ന് പേര്‍ മഞ്ഞപ്പിത്ത ബാധിതരായി. വളരെ നിസാരമെന്നു കരുതുന്ന വയറിളക്കം ബാധിച്ച് ഈ വര്‍ഷം മരിച്ചത് പതിനൊന്ന് പേര്‍. വയറിളക്കരോഗങ്ങള്‍ക്ക് എട്ടുമാസത്തിനിടെ ചികില്‍സ തേടിയത് അഞ്ചുലക്ഷം പേരും. ചിക്കുന്‍ഗുനിയ, ചെളളുപനി, കോളറ ബാധിതരുടെ എണ്ണവും നിസാരമല്ല. സര്‍ക്കാര്‍ ആശുപത്രികളിലെത്തിയവര്‍ മാത്രമാണ് ഇത്രയധികം.