കാല്‍പ്പന്തിന്റെ ലോകവേദിയില്‍ പട്ടാഭിഷേകത്തിന് ഒരുങ്ങി എട്ടുടീമുകള്‍. റഷ്യയുടെ വിപ്ലവമണ്ണില്‍ നിന്ന് ഒരു പുതുചാംപ്യന്‍ ഉണ്ടാകുമോ എന്നാണ് ഫുട്ബോള്‍ ലോകം നോക്കുന്നത്. നാലു ടീമുകള്‍ ഒരിക്കലെങ്കിലും കിരീടവും ചെങ്കോലും ഏന്തിയവരാണെങ്കില്‍ നാലുപേര്‍ സിംഹാസനത്തിന്റെ അടുത്ത് എത്താവരാണ്. ബ്രസീല്‍, ഫ്രാന്‍സ്, യുറഗ്വായ്, ഇംഗ്ലണ്ട് എന്നീ കിരീടധാരികള്‍ക്കൊപ്പം സിംഹാസനം ലക്ഷ്യമാക്കി പോരാട്ടത്തിന് ഇറങ്ങുന്നത് ബെല്‍ജിയം, സ്വീഡന്‍,റഷ്യ, ക്രൊയേഷ്യ എന്നീ ടീമുകള്‍. അവസാന എട്ടിലെപ്പോര് ഓരോ സെക്കന്‍ഡിലും ആവേശംകൂടും.
ബ്രസീല്‍ X ബെല്‍ജിയം
ഈ ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ ഏറ്റവും അധികം ആക്രമണം അഴിച്ചുവിട്ട രണ്ടു ടീമുകളാണ് ബ്രസീലും ബെല്‍ജിയയവും. ബെല്‍ജിയം ഗോളിലേക്ക് 30 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ബ്രസീല്‍ 29 തവണ എതിരാളിയുടെ വലയിലേക്ക് നിറയൊഴിച്ചു. ഗോള്‍ അടിക്കുന്നതില്‍ ബ്രസീലിലും മുമ്പില്‍ ബെല്‍ജിയമാണ്. എന്നാല്‍ ഗോള്‍ വഴങ്ങുന്നതില്‍ ഈ ജാഗ്രത ബെല്‍ജിയത്തിനുണ്ടായില്ല. ബെല്‍ജിയത്തിന്റെ മുന്നേറ്റനിരയെ ബ്രസീല്‍ പ്രതിരോധം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാവും മല്‍സരത്തിന്റെ ഗതി.
ഏഴുഗോളടിച്ച ബ്രസീല്‍ ഒന്നുമാത്രമാണ് വഴങ്ങിയത്. ഏഡന്‍ ഹസാര്‍ഡും ഡിബ്രൂയനും ഒരുക്കുന്ന വഴികളിലൂടെ പായുന്ന ലുക്കാക്കുവിനെ പിടിച്ചുകെട്ടാന്‍ സില്‍വയും മിറാന്‍ഡയും മാഴ്സെലോയും അടങ്ങുന്ന സഖ്യത്തിന് കഴിഞ്ഞാല്‍ കളി സാംബാബോയ്സിന്റെ വരുതിയിലാവും. എതിരാളിയുടെ പോര്‍മുഖത്തേക്ക് കുതിക്കുമ്പോള്‍ പ്രതിരോധക്കോട്ടയിലെ വാതിലുകള്‍ തുറന്നിടുന്ന ബെല്‍ജിയത്തിന് നെയ്മര്‍, കുടീഞ്ഞോ, വില്യന്‍ എന്നിവരുടെ വേഗവും പാസും പ്രശ്നമാകും. ജപ്പാന്റെ വേഗക്കാറ്റില്‍ ബെല്‍ജിയന്‍ കോട്ടയുടെ ശക്തിക്ഷയം കണ്ടതാണ്. പാസുകളിലെ കൃത്യത ബ്രസീലിന് മുന്‍തൂക്കം നല്‍കുന്നു.
ഫ്രാന്‍സ് X യുറഗ്വായ്
ഫ്രാന്‍സിന്റെ മുന്നണിപ്പോരാളികളെയും അവരുടെ വേഗത്തെയും യുറഗ്വായ് പ്രതിരോധം എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചാവും ഈ മല്‍സരത്തിന്റെ സാധ്യത. എംബാപ്പെയുടെയും ഗ്രീസ്മാന്റെയും വേഗത്തെ നേരിടാന്‍, കളിയുടെ വേഗം കുറയ്ക്കാനും പന്തിന്റെ നിയന്ത്രണം കൈവശമാക്കാനും ആയിരിക്കും ലാറ്റിനമേരിക്കന്‍ ടീമിന്റെ ശ്രമം. കവാനിയുമായുള്ള ഈഗോയില്‍ സുവാരസ് വിട്ടുവീഴ്ച ചെയ്യുന്നതാണ് പോര്‍ച്ചുഗലിനെതിരായ പ്രീക്വാര്‍ട്ടറില്‍ കണ്ടത്. എന്നാല്‍ കവാനിയുടെയും സുവാരസിന്റെയും പരുക്ക് ടീമിന്റെ ആക്രമണത്തെ ബാധിക്കുമോയെന്ന് കണ്ടറിയണം.
കവാനി കളിക്കെല്ലന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. ഓരോ പൊസിസഷനിലും പ്രതിഭകളെക്കൊണ്ട് നിറഞ്ഞ ഫ്രഞ്ച് പട ഈ ലോകകപ്പില്‍ ഇതുവരെ തോറ്റട്ടില്ല, പക്ഷെ ആ മികവിനൊത്ത പ്രകടനം പുറത്തേക്ക് എടുക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചിട്ടില്ല. ഗോളടിക്കുന്നതില്‍ ഇരുടീമും മികച്ചുനില്‍ക്കുമ്പോള്‍ ഗോള്‍ വഴങ്ങുന്നതില്‍ ഫ്രാന്‍സിന് ജാഗ്രതയില്ല.
ഇംഗ്ലണ്ട് X സ്വീഡന്‍
റഷ്യയിലേക്കുള്ള യാത്രയില്‍ ഇറ്റലിയെയും നെതര്‍ലന്‍ഡ്സിനെയും വീഴ്ത്തിയാണ് സ്വീഡന്‍ വന്നത്. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ വീഴ്ത്തി. 1994നുശേഷമുള്ള ആദ്യ ക്വാര്‍ട്ടര്‍ഫൈനലിനെത്തിയ സ്വീഡന്റെ ശക്തി മനോബലമാണ്. നല്ലൊരു സ്ട്രൈക്കര്‍ ഇല്ലാത്ത സ്വീഡന്റെ കരുത്ത് പ്രതിരോധത്തിലാണ്. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ആ ശക്തി കണ്ടു. ഗോളിലേക്കുള്ള ഷോട്ട് അടിക്കുന്നതില്‍ ഇംഗ്ലണ്ടിന്റെ ഒപ്പമല്ല. പാസുകള്‍ തീര്‍ക്കുന്നതിലും സ്വീഡന്‍ പിന്നില്‍ത്തന്നെ. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന യുവനിരയുമായിട്ട് എത്തിയ ഇംഗ്ലണ്ട് മുമ്പെങ്ങുമില്ലാത്ത വിധം ഒരുങ്ങിയിട്ടുണ്ട് പട്ടാഭിഷേകത്തിന്.
ഹാരി കെയ്ന്‍ എന്ന ലക്ഷണമൊത്ത സ്്ട്രൈക്കറാണ് കരുത്ത്. ഗോള്‍വര്‍ഷിക്കുന്നതിലും പാസുകള്‍തീര്‍ത്ത് കളിയില്‍ ആധിപത്യം നേടുന്നതിലും ഇംഗ്ലണ്ടാണ് മുന്നില്‍. സ്വീഡന്റെ മനോശക്തിയെ നേരിടുന്നതിനെ ആശ്രയിച്ചാവും ഇംഗ്ലണ്ടിന്റെ സാധ്യത.
റഷ്യ X ക്രൊയേഷ്യ
ഒരുപാട് റെക്കോര്‍ഡുകള്‍ കണ്ട ലോകകപ്പില്‍ മറ്റൊരുറെക്കോര്‍ഡിനുള്ള തയാറെടുപ്പിലാണ് റഷ്യയും ക്രൊയേഷ്യയും. സ്വീഡനെപ്പോലെ മനക്കരുത്തുള്ള ടീമാണ് റഷ്യയും. ഒപ്പം സ്വന്തംനാട്ടുകാരില്‍ നിന്ന് കിട്ടുന്ന പിന്തുണയും അവര്‍ക്ക് ഊര്‍ജമാകുന്നു. റഷ്യയെക്കാള്‍ ആക്രമിച്ചുകളിക്കുന്നതും മധ്യനിരയില്‍ തന്ത്രങ്ങള്‍ക്ക് ആസൂത്രണം നല്‍കുന്നതും ക്രൊയേഷ്യയാണ്. പാസുകളിലെ കൃത്യതയും ക്രൊയേഷ്യയ്ക്ക് ആതിഥേയരെ മറികടക്കാനുള്ള കരുത്ത് പകരുന്നു.
ചങ്ങനാശ്ശേരിയിൽ പൊലീസ് ചോദ്യം ചെയ്യലിനെത്തുടർന്ന് ആത്മഹത്യ ചെയ്ത സുനിൽ കുമാറിന്റെ മൃതദേഹത്തില്‍ പരുക്കില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഇടിവോ ചതവോ ഏറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയില്ല. ചങ്ങനാശേരി തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത് . ദമ്പതികള്‍ മരിച്ചത് പൊലീസ് മര്‍ദനത്തെതുടര്‍ന്നെന്ന ആരോപണമുയര്‍ന്നിരുന്നു
ഇതിനിടെ ദമ്പതികളുടെ ആത്മഹത്യയില്‍ പൊലീസിനെ വീണ്ടും കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നു. ദമ്പതികള്‍ക്കൊപ്പം പൊലീസ് ചോദ്യം ചെയ്ത രാജേഷിനോടും പൊലീസ് പണം ചോദിച്ചു. രാജേഷും എട്ടുലക്ഷം രൂപ നല്‍കണമെന്നു പറഞ്ഞതായി രാജേഷിന്റെ അമ്മ വിജയമ്മ പറഞ്ഞു. പണമില്ലാത്തതിനാല്‍ വീടിന്റെ ആധാരവുമായി സ്റ്റേഷനില്‍ ചെന്നു. അപ്പോഴാണ് ദമ്പതികള്‍ മരിച്ച വിവരം അറിഞ്ഞതെന്ന് വിജയമ്മ പറഞ്ഞു.
മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭ അംഗം സജികുമാറെന്ന് ചങ്ങനാശേരിയില്‍ മരിച്ച ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്‍റെ ഉത്തരവാദിത്തമാണ് തലയില്‍വച്ചു കെട്ടിയതെന്നും കത്തില്‍ ആരോപണമുണ്ട്. നഷ്ട്ടപ്പെട്ട സ്വര്‍ണത്തിന് പകരമായി എട്ട് ലക്ഷം രൂപ നല്‍കാമെന്ന് പൊലീസുകാര്‍ മര്‍ദിച്ച് എഴുതിവാങ്ങിയതായും കുറിപ്പിലുണ്ട്. സുനില്‍കുമാറിന്‍റെ ഭാര്യ രേഷ്മയാണ് ആത്മഹത്യാകുറിപ്പ് തയാറാക്കിയത്.
ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലെന്ന് രേഷ്മ കുറിപ്പിലെ ആദ്യവരിയില്‍ വ്യക്തമാക്കുന്നു. മരണത്തിന് ഉത്തരവാദി സജികുമാറാണ്. 12 വര്‍ഷത്തിലേറെയായി സജികുമാറിന്‍റെ വീട്ടിൽ ഭര്‍ത്താവ് സുനില്‍കുമാര്‍ ജോലി ചെയ്യുന്നുണ്ട്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാര്‍ പരാതി നല്‍കിയത്. ഇതില്‍ 100 ഗ്രാം സ്വര്‍ണം പലപ്പോഴായി സുനില്‍കുമാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് രേഷ്മ കുറിപ്പില്‍ സമ്മതിക്കുന്നു. എന്നാല്‍ ബാക്കിയുള്ള സ്വര്‍ണം സജികുമാര്‍ തന്നെ വീടുപണിക്കായി വിറ്റഴിച്ചു. എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്തവും ഞങ്ങളുടെ തലയില്‍ കെട്ടിവെച്ച് പൊലീസില്‍ പരാതി നല്‍കിയെന്നാണ് കുറിപ്പിലെ ആരോപണം.
എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നൽകാമെന്ന് പൊലീസ് മർദിച്ച് സമ്മതിപ്പിച്ച് എഴുതി വെപ്പിച്ചു. താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതു കൊണ്ട് ഞങ്ങൾ മരിക്കുന്നു. ഞങ്ങൾ മരിക്കാൻ തീരുമാനിച്ചു. എന്നിങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പ് എഴുതിവെച്ച വിവരം ബന്ധുവിനെ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്.
വാകത്താനത്തെ രണ്ട് മുറിയുള്ള വാടക വീട്ടിലെ കിടപ്പുമുറിയിലാണ് ആത്മഹത്യാക്കുറിപ്പും രണ്ട് മൊബൈല്‍ഫോണുകളും കണ്ടെത്തിയത്. സ്വർണ പണിക്കാരനായ സുനിൽ ഒരു വർഷം മുൻപാണ് ചെങ്ങന്നൂർ സ്വദേശിയായ രേഷ്മയെ വിവാഹം കഴിച്ചത്.
റിയാദിൽ 11 വയസുകാരിയെ വേലക്കാരി കുത്തിക്കൊന്നു. സഹോദരനെയും കുത്തിപ്പരിക്കേൽപിച്ചു. നവാൽ എന്ന് പേരുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. നവാലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരൻ അലിക്ക് (14) മുറിവേറ്റത്. സാരമായി പരിക്കേറ്റ അലി തീവ്ര പരിചരണവിഭാഗത്തിലാണ്. റിയാദിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം. മക്കളെ വീട്ടിലാക്കി മാതാവ് ജോലിക്ക് പോയതായിരുന്നു. എേത്യാപ്യക്കാരിയാണ് കുറ്റകൃത്യം ചെയ്തത്. അക്രമം കാട്ടിയ ശേഷം ഇവർ റൂമിൽ കയറി ഒളിച്ചു. സഹോദരിയെ വേലക്കാരി ആക്രമിക്കുന്ന വിവരം സഹോദരൻ മാതാവിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. മാതാവ് ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തുേമ്പാഴേക്കും പെൺകുട്ടി മരിച്ചിരുന്നു.
അലിയെ 14 തവണ വേലക്കാരി കുത്തിയതായി ബന്ധുക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഇഖാമയുടെ കാലാവധി തീർന്നതിനാൽ അവരെ നാട്ടിലയക്കാൻ തീരുമാനിച്ചതായിരുന്നു എന്ന് കുട്ടികളുടെ പിതാവ് അൽ ഖറാനി പറഞ്ഞു.
മകൾ സ്പോർട്സ് ക്ലബിൽ ചേർത്തുതരാൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നുവെന്നും അൽഖറാനി പറഞ്ഞു. ഭാര്യയുമായി ബന്ധം വേർപെടുത്തിയതിനാൽ അൽഖറാനി വേറെയാണ് താമസം.
ന്യൂയോർക്ക് നഗരത്തിലെ പ്രധാന കെട്ടിടങ്ങളിലൊന്നായ പ്ലാസാ ഹോട്ടൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഖത്തർ ഒപ്പു വെച്ചതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡൻറിെൻറ ഉടമസ്ഥതയിലുണ്ടായിരുന്ന പ്ലാസാ ഹോട്ടൽ 600 മില്യൻ ഡോളറിനാണ് കച്ചവടമാക്കിയിരിക്കുന്നത്.
ഖത്തറിലെ കതാറ ഹോൾഡിംഗാണ് ഹോട്ടലിെൻറ മുഴുവൻ ഉടമസ്ഥാവകാശവും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ബിസിനസ് ഗ്രൂപ്പ് സഹാറ ഇന്ത്യൻ പരിവാറിെൻറ 75 ശതമാനം ഓഹരിയും ഇതിലുൾപ്പെടും.
അതേസമയം, ഇത് സംബന്ധിച്ച് കതാറയും സഹാറയും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മുന്നോട്ട് വന്നിട്ടില്ല. ഇരു കൂട്ടുരും തമ്മിലുള്ള കരാർ യഥാർഥ്യമാണെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കടുത്ത ഉപരോധം നിലനിൽക്കുന്ന സമയത്തും വമ്പൻ നിക്ഷേപ പദ്ധതികളാണ് ഖത്തർ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഉപരോധം ആരംഭിച്ചതിന് ശേഷമുള്ള ഖത്തറിെൻറ വെസ്റ്റേൺ േപ്രാപർട്ടി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപമാണ് 600 മില്യൻ ഡോളറിെൻറ പ്ലാസാ ഹോട്ടൽ കരാർ.
1988ലാണ് പ്ലാസാ ഹോട്ടൽ ട്രംപിെൻറ കൈകളിലെത്തുന്നത്. പിന്നീട് രണ്ട് ദശാബ്ദക്കാലം സൗദി രാജകുമാരൻ അൽ വലീദ് ബിൻ തലാലിെൻറ കൈവശമായിരുന്നു ഹോട്ടലുണ്ടായിരുന്നത്.
ഖത്തർ കരാറിലാകുന്ന സമയത്തും ഹോട്ടലിൽ ചെറിയ നിക്ഷേപം തലാലിനുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ വലീദിെൻര കിങ്ഡം ഹോൾഡിംഗ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സഹാറാ ഗ്രൂപ്പ് വർഷങ്ങൾക്ക് മുമ്പ് തന്നെ ഹോട്ടൽ വിൽക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
യു.എ.എയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ടോജോ മാത്യു നാട്ടിലേക്ക് മടങ്ങിയത് 13 കോടിയുടെ ഭാഗ്യവുമായി. ഡൽഹിയിൽ ഭാര്യയുമായി നിൽക്കുമ്പോഴാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 13 കോടിയിലേറെ രൂപ(ഏഴ് ലക്ഷം ദിർഹം) സമ്മാനം ലഭിച്ചെന്ന വിവരം ടോജോ അറിയുന്നത്.
സഹോദരൻ ടിറ്റോ മാത്യുവടക്കം 18 പേരുമായി ചേർന്നാണ് ടോജോ ടിക്കറ്റെടുക്കുന്നത്. ജ്യേഷ്ഠൻ ടിറ്റോയ്ക്കാണ് സമ്മാനം ലഭിച്ച വിവരം ആദ്യം ലഭിച്ചത്. അദ്ദേഹം ഉടൻ ടോജോയെ അറിയിക്കുകയായിരുന്നു. വർഷങ്ങളോളം അബുദാബിയിൽ സിവിൽ സൂപ്പർവൈസറായ 30കാരൻ സമ്മാനം ഏറ്റുവാങ്ങാനായി വീണ്ടും യു.എ.ഇയിലെത്തും. ടോജോയുടെ ഭാര്യ മിനു ഡൽഹിയിൽ നഴ്സാണ്.
കോട്ടയം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മോഷണക്കുറ്റം ചാര്‍ത്തി ജയിലിലടക്കുമെന്ന പോലീസ് ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം. ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവര്‍ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് ഇന്നാണ് പോലീസിന് ലഭിച്ചത്.
മോഷണക്കേസ് ഒതുക്കി തീര്‍ക്കാന്‍ ബുധനാഴ്ച വൈകുന്നേരം നാലിനു മുമ്പ് എട്ട് ലക്ഷം രൂപ സിപിഎം കൗണ്‍സിലറായി സജികുമാറിന് നല്‍കണമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി സുനില്‍ ജ്യേഷ്ഠനോട് പറഞ്ഞിരുന്നു. പണം കൈയ്യിലില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുനില്‍ ഫോണില്‍ വിളിച്ചറിയിച്ചു. സഹോദരനായ അനില്‍ മിനിറ്റുകള്‍ക്കുള്ളില്‍ സുനിലിന്റെ വീട്ടിലെത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍ ഇ.എ.സജികുമാറിന്റെ വീട്ടില്‍ കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി ജോലി ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം കണക്ക് പരിശോധിച്ചപ്പോള്‍ 400 ഗ്രാം സ്വര്‍ണ്ണത്തിന്റെ കുറവ് കണ്ടെത്തിയെന്നും ഇതെടുത്തത് സുനിലാണെന്നും സജി ആരോപിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇന്നലെ ഭാര്യ രേഷ്മയോടപ്പം പോലീസ് സ്റ്റേഷനിലെത്തിയ സുനിലിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വീട്ടിലെത്തിയ ഉടന്‍ ഇരുവരും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യയ്ക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സി പി എം കൗണ്‍സിലര്‍ സജികുമാറാണ്. നഷ്ടപ്പെട്ട സ്വര്‍ണം താന്‍ എടുത്തിട്ടില്ലെന്നും സജി പുതിയ വീട് പണിയാന്‍ വേണ്ടി അവ വിറ്റതാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ആത്മഹത്യയെ തുടര്‍ന്ന് കോട്ടയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. കടകള്‍ അടഞ്ഞു കിടക്കുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
വരാപ്പുഴ പൊലീസ് കസ്റ്റഡി മരണത്തിെൻറ തൊട്ട് കോട്ടയം കെവിൻ മരണത്തിൽ പോലീസ് ഒത്താശ ചെയ്തു കൊടുത്തതിന്റെയും ചൂടാറുംമുമ്പ് സർക്കാറിനെയും പൊലീസിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുകയാണ് ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യ. വരാപ്പുഴ സംഭവത്തിനുശേഷം പ്രതികളെ പ്രതികളെ സ്േറ്റഷനിൽ വിളിച്ചുവരുത്തുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ സംസ്ഥാന പൊലീസ് മേധാവി നൽകിയിട്ടുണ്ടെങ്കിലും ഇവിടെ ഇതെല്ലാം കാറ്റിൽപറത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സി.പി.എം നഗരസഭ അംഗത്തിെൻറ പരാതിയിൽ പൊലീസ് സാമ്പത്തിക ഇടപാടിൽ ഇടനിലക്കാരായി നിന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം….
കാണാതായ ഓരോ ആഭരണത്തിെൻറയും എണ്ണം പറഞ്ഞ് സ്റ്റേഷനിൽ സുനിൽ കുമാറിനെ ക്രൂരമായി മർദിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. ചോദ്യംചെയ്ത് വിട്ടയച്ച പുഴവാത് ഇടവളഞ്ഞിയിൽ സുനിൽ കുമാർ-രേഷ്മ ദമ്പതികളെ പിന്നീട് വീട്ടിൽ ആത്മഹത്യചെയ്ത നിലയിലാണ് കണ്ടെത്തിയത്.
പൊലീസ് അവനെ കൊല്ലാക്കൊല ചെയ്തു – സംഭവത്തെ കുറിച്ച് സഹോദരന്റെ വാക്കുകൾ
പൊലീസിെൻറ ചോദ്യംചെയ്യലിനുപിന്നാലെ തന്നെ വിളിച്ച സുനിൽ, അവർ കൊല്ലാക്കൊല ചെയ്തെന്ന് പറഞ്ഞതായി സഹോദരൻ അനിൽകുമാർ.
സി.പി.എം നേതാവായ അഡ്വ. സജികുമാര്‍ നല്‍കിയ പരാതിയിൽ ചൊവ്വാഴ്ച സുനില്‍കുമാറിനെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ വിളിപ്പിച്ച പൊലീസ് ബുധനാഴ്ച വൈകീട്ട് നാലിന് മുമ്പ്
എട്ടുലക്ഷം രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ സുനിൽ വിളിച്ച് കത്തെഴുതിവെച്ചിട്ടുണ്ടെന്ന് മാത്രം പറഞ്ഞു. ഉടൻ ഇക്കാര്യം താൻ സജിയെ അറിയിച്ചു. ‘‘അവൻ ചത്താലും
എനിക്കൊന്നുമില്ല, പേടിപ്പിക്കാൻ പറയുന്നതായിരിക്കും’’എന്നായിരുന്നു മറുപടി.
ഇതിനിടെ, ബുധനാഴ്ച പണം നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് സുനിൽ ഫോണില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന്, അര കിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്ന താൻ ഇവര്‍ താമസിക്കുന്ന പാണ്ടന്‍ചിറ കുറ്റിക്കാട്ടുനടയിലെ വീട്ടിലെത്തി. കതക്
തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ഇരുവരെയും കട്ടിലില്‍ കിടക്കുന്നനിലയില്‍ കണ്ടെത്തുകയായിരുന്നു.
സുനിലിന് ഈ സമയം ബോധം ഉണ്ടായിരുന്നു. മുറിയുടെ തറയില്‍ രണ്ട് ഗ്ലാസിൽ ലായനി കലക്കിെവച്ചനിലയിലും കണ്ടിരുന്നു. ഉടന്‍ വാകത്താനം പൊലീസില്‍ വിവരം അറിയിച്ചു. വാകത്താനം എസ്.ഐ അഭിലാഷിെൻറ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അവനെ പോലും രക്ഷിക്കാനായില്ലെന്ന് അനിൽ വിതുമ്പലോടെ പറയുന്നു. ‘‘അവൻ നിരപരാധിയാണ്.
മോഷണക്കുറ്റം ആരോപിച്ച് അവനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിെൻറ മനോവിഷമമാണ് അവനെ മരിക്കാൻ പ്രേരിപ്പിച്ചത്’’-അനിൽ പറഞ്ഞു…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു. പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നടത്തി പകരം ഭക്ഷണം കഴിക്കുന്ന ചിത്രമാക്കിയാണ് പ്രചരിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി മേശപ്പുറത്ത് ഇലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത് ബഹുമാനപൂര്‍വം നില്‍ക്കുന്ന രീതിയിലാണ് ചിത്രം എഡിറ്റിംഗ് നടത്തി പ്രചരിപ്പിച്ചത്.
കൊച്ചി : എറണാകുളം മഹാരാജാസ് കോളജില്‍ കടന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഭിമന്യുവിനെ വധിച്ചതു പരിശീലനം സിദ്ധിച്ച കില്ലര്‍ ഗ്രൂപ്പ്. അക്രമിസംഘത്തിലെ നീല ഉടുപ്പിട്ടയാളാണ് അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയതെന്നാണു പോലീസിനു ലഭിച്ച മൊഴി. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഒറ്റക്കുത്തിന് ആളെക്കൊല്ലാന്‍ കില്ലര്‍ ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്ന പ്രത്യേകതരം കത്തിയാണ് അഭിമന്യുവിനും സുഹൃത്ത് അര്‍ജുനും നേരേ പ്രയോഗിച്ചത്. അഭിമന്യുവിന്റെ ഹൃദയഭാഗത്തും അര്‍ജുന്റെ കരളിനുമാണു കുത്തേറ്റത്. അഭിമന്യുവിനെ കുത്തിയശേഷം മരണം ഉറപ്പാക്കുന്നവിധത്തില്‍ മൂന്നു സെക്കന്റിനുള്ളില്‍ കത്തി തിരിച്ചെന്നാണു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരിശീലനം സിദ്ധിച്ച കൊലയാളികള്‍ ഇരയുടെ മരണം ഉറപ്പാക്കാന്‍ നടപ്പാക്കുന്ന രീതിയാണിത്.
ആക്രമണത്തിനുശേഷം പ്രതികളില്‍ ഭൂരിഭാഗത്തെയും നാടുകടത്തിയതു മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമാണ്. രാത്രിതന്നെ പ്രതികളെക്കുറിച്ചു വിവരം ലഭിച്ചെങ്കിലും ലുക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതില്‍ കാലതാമസമുണ്ടായതും പ്രതികള്‍ക്കു സഹായകമായി. അഭിമന്യു വധക്കേസില്‍ ഏഴുപേരാണു പോലീസ് കസ്‌റ്റഡിയിലുള്ളത്. അക്രമം നടന്ന ദിവസംതന്നെ മൂന്നുപേരെ പിടികൂടിയിരുന്നു. ഇവരില്‍ രണ്ടുപേരെ ഹോസ്‌റ്റലിലെ വിദ്യാര്‍ഥികളാണു പിടികൂടി പോലീസിനു കൈമാറിയത്. ഒരാളെ കോട്ടയത്തുനിന്നു പോലീസ് പിടികൂടി. ബാക്കിയുള്ളവര്‍ നാടുവിട്ടതായാണു വിവരം. കോട്ടയം പത്തനാട് കങ്ങഴ ചിറയ്‌ക്കല്‍ ബിലാല്‍ (19), പത്തനംതിട്ട കുളത്തൂര്‍ നാലകത്തിനാംകുഴിയില്‍ ഫറൂഖ് (19), കൊച്ചി കല്‍വത്തിഫോര്‍ട്ട് പുളയാണ്ടി വീട്ടില്‍ റിയാസ് (37) എന്നിവരുടെ അറസ്‌റ്റാണു രേഖപ്പെടുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവര്‍.
കേസിലെ മുഖ്യപ്രതി, മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും വടുതല സ്വദേശിയുമായ മുഹമ്മദാണ്. ഇയാളും കുടുംബവും കഴിഞ്ഞദിവസം രാത്രിതന്നെ നാടുവിട്ടു. വടുതലയിലെ വീട് പൂട്ടിയിട്ട നിലയിലാണ്. വാട്‌സ്‌ആപ് ഗ്രൂപ്പിലൂടെ പരസ്‌പരം ബന്ധപ്പെട്ടശേഷമാണു വിവിധ സ്‌ഥലങ്ങളിലുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒരുമിച്ച് മഹാരാജാസിലെത്തിയത്. അതിനു മുമ്പ് എറണാകുളം നോര്‍ത്തിലുള്ള ഒരു വാടകവീട്ടില്‍ ഇവര്‍ യോഗം ചേര്‍ന്നതായും പോലീസിനു വിവരം ലഭിച്ചു. പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലുള്‍പ്പെട്ടവര്‍ അഭിമന്യു വധത്തിനു പിന്നിലും പ്രവര്‍ത്തിച്ചതായി സൂചനയുണ്ട്. ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്കു പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത ചിലരും മഹാരാജാസ് ക്യാമ്പസിലെത്തി.
ക്യാമ്പസ് കൊലപാതകം അന്വേഷിക്കാന്‍ കോളജ് പ്രത്യേകസമിതിയെ നിയോഗിച്ചു. സംഭവത്തില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദിനെയും കോളജില്‍ പുതിയതായി പ്രവേശനം ലഭിച്ച ഫറൂഖിനെയും സസ്‌പെന്‍ഡ് ചെയ്‌തു. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്റെ നില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ അര്‍ജുന്റെ കരളിന് ആഴത്തില്‍ കുത്തേറ്റതിനാല്‍ തിങ്കളാഴ്‌ച പുലര്‍ച്ചെതന്നെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി. ഇന്നലെ വെന്റിലേറ്ററില്‍നിന്നു മാറ്റിയ അര്‍ജുന്‍ ഇപ്പോള്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്.
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ദമ്പതികൾക്ക് പൊലീസ് മർദ്ദനമേറ്റെന്ന് ബന്ധുക്കൾ ആരോപിച്ചതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.
സിപിഎം നഗരസഭാംഗത്തിന്റെ പരാതിയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട ചങ്ങനാശ്ശേരി സ്വദേശികളായ ദമ്പതികളെയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്വര്‍ണ്ണപ്പണിക്കാരായ ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയിൽ സുനിൽ കുമാർ, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. വാകത്താനത്തെ വാടക വീട്ടിൽ തൊട്ടടുത്ത് താമസിക്കുന്ന സഹോദരനെ ഫോണിൽ വിളിച്ച ശേഷമായിരുന്നു ആത്മഹത്യ. ഇവരെ മോഷണക്കുറ്റത്തിനാണ് ചോദ്യം ചെയ്തത്. സ്വര്‍ണ്ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പൊലീസ് ഇവരെ വിളിച്ചുവരുത്തിയത്.
വിഷം കഴിച്ചാണ് ചങ്ങനാശ്ശേരിയിലെ ദമ്പതികള്‍ ആത്മഹത്യ ചെയ്തത്. സ്വര്‍ണ്ണപ്പണിക്കാരായ സുനി കുമാര്‍, രേഷ്മ എന്നിവരാണ് മരിച്ചത്. ഇവരെ മോഷണക്കുറ്റത്തിനാണ് ചോദ്യം ചെയ്തത്. സ്വര്‍ണ്ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പൊലീസ് ഇവരെ വിളിച്ചുവരുത്തിയത്
ചെങ്ങനാശ്ശേരി നഗരസഭാംഗവും സിപിഎം ലോക്കൽകമ്മിറ്റി അംഗവുമായ സജി കുമാറിൻറെ പരാതിയിലാണ് പോലീസ് ചോദ്യംചെയ്തത്. സജി കുമാറിന്റെ വീട്ടിൽ സ്വർണപ്പണിക്കാരനായിരുന്നു സുനിൽ കുമാറും രേഷ്മയും. സജികുമാർ നിർമ്മിച്ച് നൽകാൻ ഏൽപ്പിച്ച 600 ഗ്രാമോളം വരുന്ന 44 വളകൾ നഷ്ടമായെന്നായിരുന്നു പരാതി. ഇ രു വരേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ് ഐ പി എ ഷമീർ ഖാൻ ചോദ്യം ചെയ്തു. സ്വർണം തിരിച്ച് കൊടുക്കാമെന്ന ഉറപ്പിലാണ് ഇരുവരേയും വിട്ടയച്ചതെന്നും മർദ്ദിച്ചിട്ടില്ലെന്നും എസ് ഐ വിശദീകരിച്ചു. എന്നാൽ മർദ്ദനമേറ്റെ ന്നാണ് ബന്ധുക്കളുടെ പരാതി. ആത്മഹത്യാക്കുറിപ്പ് പൊലീസ് മറച്ചുവെച്ചുവെന്നും പരാതിയുണ്ട്.
പൊലീസ് മര്‍ദ്ദനമാരോപിച്ച് കോൺഗ്രസും ബിജെപിയും ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കേസില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവം വിവാദത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി എസ്ഐ ഷമീര്‍ഖാനെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കിൽ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംഭവത്തില്‍ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തുമെന്ന് എസ്പി പറഞ്ഞു.