നടിയും ഡബ്ബിങ്ങ് ആർടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂർത്തി നിര്യാതയായി. 90 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയാണ്. മുത്തശി കഥാപാത്രങ്ങളിലൂടെയാണ് അവർ ശ്രദ്ധ പിടിച്ചുപറ്റിയത്. ആകാശവാണിയിൽ അവതാരികയായി ജോലി ചെയ്തു. പഞ്ചാഗ്നിയാണ് ആദ്യ ചിത്രം. തൂവൽ കൊട്ടാരം, ഈ പുഴയും കടന്ന്, കളിയൂഞ്ഞാൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ കേശുവാണ് അവസാന ചിത്രം.
ശരീരത്തിൽ കൃത്രിമമായി മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നവർ പലപ്പോഴും ദാരുണമരണത്തിന് കീഴടങ്ങിയ വാർത്തകൾ ഇതിനു മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ലൈംഗികാവയവത്തില്‍ അമിത തോതിൽ സിലിക്കോണ്‍ കുത്തിവച്ച ഇരുപത്തിയെട്ടുകാരൻ മരിച്ചു. ജാക്ക് ചാംപൻ എന്ന ഓസ്ട്രേലിയൻ പൗരനാണ് ഇത്തരത്തിൽ ശരീരം പരീക്ഷണവസ്തുവാക്കിയത്.
വാഷിങ്ടണിലെ സീറ്റിലില്‍ സ്ഥിര താമസക്കരാനായ ജാക്ക് അമിതമായി അളവിൽ സിലിക്കണ്‍ ലൈംഗികാവയവത്തിൽ കുത്തിവയ്ക്കുകയായിരുന്നു. ഇതേതുടർന്നുണ്ടായ സിലിക്കോണ്‍ ഇന്‍ജെക്ഷന്‍ സിന്‍ഡ്രോമാണ് ജാക്ക് ചാംപന്‍ എന്ന യുവാവിന്റെ മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ഇയാളുടെ ശ്വാസകോശം തകരാറില്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സ്വവര്‍ഗാനുരാഗിയായിരുന്ന ജാക്ക് ഇത്തരക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു. വിവിധ പരിപാടികള്‍ക്കായി കൃത്രിമരീതികളിലൂടെ ഇയാൾ ശരീരത്തില്‍ ഇതിനുമുൻപും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പങ്കാളിയുടെ താല്‍പര്യപ്രകാരമായിരുന്നു ജാക്ക് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് ജാക്കിന്റെ അമ്മയുടെ ആരോപണം. എന്നാല്‍ ജാക്കിന് മേല്‍ ഇത്തരം കൃത്രിമ രീതികള്‍ സ്വീകരിക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിരുന്നില്ലെന്നാണ് പങ്കാളിയുടെ പക്ഷം.
ലണ്ടൻ: യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഗതാഗതമന്ത്രി ജോ ജോൺസൺ രാജിവച്ചു. യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്നും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് വരുന്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോൾ ബ്രിട്ടൻ നേരിടുന്നതെന്നും ജോ ജോൺസൺ പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് ജോ ജോൺസന്റെ സഹോദരൻ ബോറിസ് ജോൺസണും പദവി ഒഴിഞ്ഞിരുന്നു. വിദേശകാര്യ സെക്രട്ടറി സ്ഥാനമാണ് ബോറിസ് രാജിവച്ചത്.
തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനി തീപിടിച്ചത് കേരളം വളരെ ഞെട്ടലോടെയാണ് കണ്ടത്. ഒരു രാത്രി മുഴുവന്‍ ഫയര്‍ഫോഴ്‌സ് ശ്രമിച്ചിട്ടാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. ഏതാണ്ട് അഞ്ചൂറ് കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കരുതുന്നത്. ഈ തീപിടത്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ് കണ്ടെത്തിയത്. ചെറിയൊരു തീപിടുത്തമുണ്ടാക്കി മുതലാളിയെ ഞെട്ടിപ്പിക്കാന്‍ ശ്രമിച്ചത് കൈവിട്ടുപോയെന്നാണ് സൂചന.
മണ്‍വിള വ്യവസായ എസ്‌റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീപിടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായെന്നാണ് കരുതുന്നത്. ചിറയിന്‍കീഴ് കഴക്കൂട്ടം സ്വദേശികളാണ് പോലീസ് കസ്റ്റഡിയിലുളളത്. ഇരുവരും ഫാക്ടറിയിലെ ജീവനക്കാരാണ്. ഫാക്ടറിയിലെ ജീവനക്കാരാണ്. ഫാക്ടറിക്കെട്ടിടത്തിന്റെ മുകള്‍ നിലയിലെ സ്‌റ്റോറില്‍ നിന്നാണ് തീ പടര്‍ന്നത്.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവരെ അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായി അറിയുന്നു. സിറ്റി പോലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. ശമ്പളക്കുറവും ആനുകൂല്യങ്ങള്‍ നല്‍കാത്തതുമാണ് ഇവരെ ഫാക്ടറിക്കു തീ കൊളുത്തുന്നതിലേക്ക് പ്രേരിപ്പിച്ചത്. എന്നാല്‍ കെട്ടിടം പൂര്‍ണമായും കത്തുമെന്നും ഇത്രയും വലിയ ദുരന്തമായി മാറുമെന്നും ഇവര്‍ പ്രതീക്ഷിച്ചിരുന്നില്ല.
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചപ്പോള്‍ മുതല്‍ ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കമ്പനി ജീവനക്കാരായ മൂന്നു പേരെയും മുമ്പ് പിരിച്ചു വിട്ട രണ്ടു പേരെയും കഴിഞ്ഞ ദിവസം കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലള്ള പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ഡ്യൂട്ടിയിലില്ലായിരുന്ന മൂന്നു പേരെ ഒക്ടോബര്‍ 31 ന് തീപിടിക്കുന്നതിനു മുമ്പ് കാന്റീനു സമീപം കണ്ടിരുന്നതായി കമ്പനിയില്‍ നിന്ന് പോലീസിനു വിവരം കിട്ടിയിരുന്നു.
മൂന്നു കെട്ടിടങ്ങളിലായിട്ടാണ് ഉല്‍പാദനം നടന്നിരുന്നുത്. രണ്ടു കെട്ടിടങ്ങളും അവയിലെ യന്ത്രങ്ങളും സാധനങ്ങളുമാണ് കത്തി നശിച്ചത്. മൂന്നാമത്തെ കെട്ടിടത്തിനു തീ പിടിക്കാതെ തടയാന്‍ കഴിഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച വൈദ്യുതി ബന്ധം ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. അതേസമയം ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വൈകും
സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ഇന്ന് കൊല്ലത്തു കീഴടങ്ങുമെന്നു വ്യക്തമായ സൂചന. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിച്ചത് . നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ആണത്രേ കൊല്ലത്തെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നത് .എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിര്‍ദ്ദേശം. ഇതിനിടെ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതിൽ നെയ്യാറ്റിൻകരയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.
സനൽ മരിച്ചെന്നറിഞ്ഞാണ് ഹരികുമാർ ഒളിവിൽ പോയത് . രക്ഷപ്പെട്ടത് സ്വകാര്യ വെള്ള സ്വിഫ്ട് കാറിൽ ആണെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചു. പൊലീസ് നീക്കങ്ങള്‍ ഹരികുമാർ കൃത്യമായി അറിഞ്ഞിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. സനലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സ്ഥലത്തെ പോലീസ് ആശുപത്രിയിൽ എത്തിയിരുന്നു. സനലിന്‍റെ മരണം മെഡിക്കൽ കോളേജ് പൊലീസിൽ നിന്നും പൊലീസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാർ അറിഞ്ഞത്.
റൂറൽ എസ് പി അശോക് കുമാറിനെ ഫോൺ വിളിച്ച് മാറിനിൽക്കുകയാണെന്ന് ഹരികുമാര്‍ അറിയിച്ചിരുന്നു. മരണവിവരം അറിഞ്ഞ ഉടനെ ഹരികുമാറിന്റെ ഔദ്യോഗിക ഫോൺ സ്വിച്ഡ് ഓഫ് ആക്കിയിരുന്നു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ടത് സ്വകാര്യ ഫോണിൽ നിന്നുമായിരുന്നു. ഹരികുമാറിന്റെ രണ്ടു ഫോണുകളുടെയും കാൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്ന് പല ഉന്നതരുമായും ഹരികുമാർ കൊലയ്ക്കു ശേഷം ബന്ധപ്പെട്ടിരുന്നു എന്ന തെളിവ് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളിലുള്ള സ്വാധീനവും പൊലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്‍റെ ശക്തമായ പിന്തുണയുമാണ് ഹരികുമാറിനെ ഇത്രയും നാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. ഹരികുമാറിന്‍റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ച് എസ്പി കെ.എം.ആന്‍റണിയുടെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം.
കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ബുധനാഴ്ച രാവിലെ അഞ്ചിന് കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടമുണ്ടായത്.
സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഗാന്ധിനഗര്‍ എ.എസ്ഐ യായിരുന്ന ടി.എം. ബിജു, മൂന്നുവര്‍ഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ബിജുവിന്റെ പരിക്ക് ഗുരുതരമാണ്. കെവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന പ്രതിയായ ഷാനു ചാക്കോയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഗാന്ധിനഗര്‍ എ.എസ്.എെയായിരുന്ന ടി.എം. ബിജുവിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തത്. ഈ തുകയുടെ ഒരു വിഹിതം ജീപ്പ് ഡ്രൈവറായ അജയകുമാറിന് നല്‍കിയിരുന്നു.
ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഭാര്യ വീടുവിട്ടിറങ്ങി.ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നുമാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഭാര്യയുടെ കുറിപ്പ് കണ്ട് ഭയന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എന്നാല്‍, ഭാര്യ പോയത് കാമുകനൊപ്പമാണ്. കാമുകനെ വിവാഹവും ചെയ്തു.കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖാണ് ഭാര്യ തന്‍സിയുടെ ആത്മഹത്യകുറിപ്പ് കണ്ട് ഭയന്ന് ജീവനൊടുക്കിയത്.
ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ഇരുപത്കാരിയായ തന്‍സി കാമുകനായ അജയകുമാറിനൊപ്പം ചേര്‍ത്തലയിലുള്ള ക്ഷേത്രത്തിലെത്തി വിവാഹം ചെയ്തത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ബന്ധുക്കള്‍ക്കൊപ്പം വിട്ടു.ഒരു ബന്ധുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് തന്‍സി അജയകുമാറിനെ പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍വിളികളിലൂടെ ഇവര്‍ അടുപ്പത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഇത്തവണത്തെ നെഹ്റുട്രോഫി ജലോല്‍സവത്തിന്റെ സിഗ്നേച്ചര്‍ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് കോളജ് വിദ്യാര്‍ഥിയായ ഗൗതം വിന്‍സെന്റാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മയും എം.ജി.ശ്രീകുമാറും ഈ പാട്ടിന് പകിട്ടേകുന്നു. ഇതാദ്യമായാണ് നെഹ്റു ട്രോഫി ജലോല്‍സവത്തിന് ഔദ്യോഗിക ഗാനം ഇറങ്ങുന്നത്. യുവസംഗീത സംവിധായകനായ ഗൗതം വിന്‍സെന്റിന്റെ രണ്ടാമത്തെ വള്ളംകളി പാട്ടാണ് ആര്‍പ്പോ. വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ മനോഹരമായ വരികളില്‍ പാട്ടിന്റെ ആവശേം നിറയ്ക്കുന്നു
കലിഫോർണിയയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ. വടക്കന്‍ മേഖലയിലും ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറുമാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. ഇതുവരെ ഒമ്പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നരലക്ഷം പേരെ വീടുകളില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വാഷിംഗ്ടണില്‍ നിന്നുളള നൂറോളം അഗ്നിശമനാസേനാ ജീവനക്കാരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. കലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്.

വൂല്‍സീ കാട്ടുതീയാണ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പ്രധാനപാതയായ ഹൈവേ 101 ലാണ് തീ പടര്‍ന്നിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് 14,000 ഏക്കര്‍ ഭൂമി കത്തിനശിച്ചിട്ടുണ്ട്. അഞ്ച് പേരെ വെന്തുമരിച്ച നിലയില്‍ കാറിനുളളില്‍ നിന്നാണ് കണ്ടെത്തിയത്. മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം തീ പടര്‍ന്നു. ഇവിടെ പല വീടുകളും കത്തി നശിച്ചു. നഗരത്തിലേക്കും തീ പടര്‍ന്നതോടെ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതലുണ്ടായത്.

കലബാസിൽ, മലിബു എന്നിവടങ്ങളിലാണ് സിനിമാ ടെലിവിഷൻ മേഖലയിലെ പല പ്രമുഖരും താമസിക്കുന്നതും. കിം കര്‍ദാഷിയാന്‍ അടക്കമുളള നിരവധി പ്രമുഖ താരങ്ങള്‍ താമസിക്കുന്ന ഈ പ്രദേശങ്ങളിൽ കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമല്ല. നഗരത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് കിം കർദിഷിയാൻ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു. മാലിബുവിലുളള വീട്ടില്‍ നിന്നും മാറി താമസിച്ചതായി ഗായിക ലേഡി ഗാഗ വ്യക്തമാക്കി. ഓസ്കര്‍ പുരസ്കാര ജേതാവായ സംവിധായകന്‍ ഗില്ലെര്‍മോ ഡെല്‍ ടോറേയും പ്രദേശത്ത് നിന്നും മാറി താമസിച്ചതായി അറിയിച്ചു.കഴിഞ്ഞ ദിവസം 12 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടന്ന ബാര്‍ സ്ഥിതി ചെയ്യുന്ന പ്രദേശവും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.

ബുട്ടെ കൗണ്ടിയിലെ ക്യാംപ് കാട്ടുതീയില്‍ പെട്ടുപോയ കാറിനുള്ളില്‍ നിന്നാണ് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മലിബു പട്ടണവും അഗ്നിക്കിരയായി. നിരവധി വീടുകളും വാഹനങ്ങളും ഇതിനകം കത്തിനശിച്ചു. ശക്തമായ കാറ്റ് തീ അതിവേഗം പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുന്നുണ്ട്. ലൊസാഞ്ചലസിനു നാൽപതു മൈൽ ബോർഡർ ലൈൻബർ ആൻഡ് ഗ്രില്ലിലുണ്ടായ വെടിവെപ്പില്‍ അക്രമിയും പൊലീസ് ഓഫിസറും ഉൾപ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് മറ്റൊരു ദുരന്തം കൂടി കലിഫോർണിയയെ പിടിച്ചു കുലുക്കുന്നത്. സംഭവത്തിൽ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ഇരുനൂറിലധികം പേർ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് നൈറ്റ് പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്.
#WoolseyFire; #Firefighters rush to save multiple structures on fire or threatened including this #GoodNiteInn hotel near the 101 fwy and Lost Hills Rd. pic.twitter.com/ptbfniaFzj
— Erik Scott (@PIOErikScott) November 9, 2018
A ‘firenado’ tore through this Northern California town as the ‘Camp Fire’ quickly spread through Butte County pic.twitter.com/ijA5XiNRmX
— NowThis (@nowthisnews) November 9, 2018
തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപ്പിടിത്തം അട്ടിമറിയെത്തുടര്‍ന്നെന്ന് സൂചന. സംശയത്തെത്തുടര്‍ന്ന് രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയാണ് തീപ്പിടിത്തത്തില്‍ നശിച്ചത്. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് പിടിയിലായത്. ഇരുവരുടെയും ശമ്പളം വെട്ടിക്കുറച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതായിരിക്കാം പ്രകോപനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പനിയുടെ ഭാഗത്തുനിന്ന് തൊഴിലാളി വിരുദ്ധ നടപടികളുണ്ടായെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. സിറ്റി പോലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.
പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റര്‍ ഉപയോഗിച്ചാണ് ഇവര്‍ തീ കൊളുത്തിയിതെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്ര വലിയ തീപ്പിടിത്തമാകുമെന്ന് കരുതിയിരുന്നില്ല. ഫാക്ടറിയുടെ മുകള്‍നിലയിലെ സ്റ്റോര്‍ മുറിയില്‍നിന്നായിരുന്നു തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു കരുതിയിരുന്നത്. തീപ്പിടിത്തത്തെ കുറിച്ചുള്ള ഇലക്ട്രിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നവംബര്‍ പത്ത് ശനിയാഴ്ച ലഭിക്കും. ഇതിനു ശേഷമേ പിടിയിലായവരെ അറസ്റ്റ് ചെയ്യൂ.