അര്‍ജന്റീന ക്രൊയേഷ്യയ്ക്കെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ കേരളത്തിലെ ഫാന്‍സുകാരെല്ലാം നിരാശരാണ്. കടുത്തനിരാശ കാരണം കോട്ടയത്ത് ഒരു ആരാധകന് ആത്മഹത്യ ചെയ്തു. ഇതില്‍ നിന്ന് എങ്ങനെ അതിജീവിക്കുമെന്ന് അര്‍ജന്റീനയുടെ ചങ്ക് ഫാന്‍സിന് അറിയില്ല. ബ്രസീല്‍ ഫാന്‍സുകാര്‍ സോഷ്യല്‍മീഡിയയിലൂടെയും അല്ലാതെയും അര്‍ജന്റീനയെ ട്രോളുകയാണ്. ചില ട്രോളുകള്‍ കാരണം പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥ പോലുമുണ്ട്. മെസി നല്ല നടനാണെന്നാണ് പ്രധാന ട്രോള്‍. എന്നാല്‍ എങ്ങനെയും തിരിച്ചുവരുമെന്നും കപ്പടിക്കുമെന്നും മെസി പറഞ്ഞതിനെ യോദ്ധയിലെ ജഗതിയുടെ, തൈപ്പറമ്പില്‍ അപ്പുക്കുട്ടന്റെ വീരവാദത്തോടാണ് ബ്രസീല്‍ ആരാധകരും മറ്റും ഉപമിച്ചത്.
അതോടെ അര്‍ജന്റീന ഫാന്‍സിന് വാശിയായി. എങ്ങനെയും ബ്രസീലിനെ വീഴ്ത്തണം. ബ്രസീലും അവരുടെ ചങ്കായ നെയ്മറും തകരണം. അതിനായി കൊല്ലത്തെ അര്‍ജന്റീന ഫാന്‍സ് വഴിപാട് കഴിച്ചിരിക്കുകയാണ്. ബ്രസീല്‍ തോല്ക്കാന് കൊല്ലം ചവറ, പന്മന കാട്ടില്‍മേക്കതില്‍ ശ്രിദേവി ക്ഷേത്രത്തിലാണ് അര്‍ജന്റീന ആരാധകര്‍ അര്‍ച്ചന വഴിപാട് നടത്തിയത്. വഴിപാട് കഴിച്ചതിന്റെ രസീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും അര്‍ജന്റീനയുടെ ആരാധകപ്പട മറന്നില്ല. നൈജീരിയയ്ക്കെതിരെ ഇന്ന് അര്‍ജന്റീനയ്ക്ക് നിര്‍ണായക മത്സരമാണ്. അതിനുള്ള പ്രര്ത്ഥനകളും ഫാന്‍സ് നടത്തുന്നുണ്ട്. ഇന്നൂടെ ജയിച്ചില്ലെങ്കില്‍ പിന്നെ വീരവാദം മുഴക്കാന്‍ കാവിലെ പാട്ട് മത്സരം പോലുമില്ലെന്നാണ് ബ്രസീല്‍ ആരാധകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോട്ടയം സ്വദേശിനിയായ വീട്ടമ്മയുമായി കിടപ്പറ പങ്കിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മൂന്ന് വൈദികര്‍ കൂടി കുടുങ്ങുമെന്ന് സൂചന. നേരത്തെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. വീട്ടമ്മയെ പരസ്പരം കാഴ്ചവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് അവരുടെ ഭര്‍ത്താവ് സഭയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം, ഇതുവരെ പൊലീസില്‍ ആരും പരാതി നല്‍കിയിട്ടില്ല. ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും സജീവം. വൈദിക വൃത്തിയില്‍ നിന്ന് ഇവരെ പുറത്താക്കാനും സാദ്ധ്യതയുണ്ട്. സഭാ ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സഭാ പട്ടം തിരിച്ചെടുക്കാമെന്ന സമ്മത പത്രം മുദ്രപത്രത്തില്‍ എഴുതി വാങ്ങിയാണ് വൈദികരെ നിയോഗിക്കുന്നത്.
തിരുവല്ലയ്ക്കടുത്ത് ആനിക്കാട്ടില്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ ലൈംഗികചൂഷണത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവായ പ്രവാസി മലയാളിയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഭര്‍ത്താവ് പരാതിപ്പെട്ടിട്ടും സ്ത്രീപീഡകരായ വൈദികര്‍ക്കെതിരെ ചെറുവിരല്‍ പോലുമനക്കാതിരുന്ന സഭ സംഭവം വിവാദമായതോടെയാണ് അഞ്ച് വൈദികരെ താത്കാലികമായി ചമതലകളില്‍ നിന്ന് മാറ്റി നിറുത്തിയത്.
തന്റെ ഭാര്യയെ വൈദികര്‍ ചൂഷണം ചെയ്തതിനെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് ഒരു പരിചയക്കാരനോട് സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വൈദികരുടെ പേരുവിവരങ്ങളും സാഹചര്യങ്ങളും വ്യക്തമായി ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സംഭാഷണത്തില്‍ പറഞ്ഞിരിക്കുന്ന വൈദികരുടെ പടവും വിലാസവും ഫോണ്‍ നമ്ബറുമടക്കം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസയുമായി ബന്ധപ്പെട്ട് നടത്തിയ കുമ്പസാര രഹസ്യം ഭര്‍ത്താവിനോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു വൈദികന് വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.
അതിന്റെ ദൃശ്യങ്ങള്‍ അയാള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ മറ്റൊരു വൈദികന് കൈമാറി. ഈ ദൃശ്യങ്ങള്‍ കാട്ടി ആ വൈദികനും പീഡീപ്പിച്ചു. രണ്ടാമന് ആ ദൃശ്യം മൂന്നാമന് നല്കുന്നു. അയാളും യുവതിയുമൊത്ത് കിടക്ക പങ്കിട്ടു. ഇങ്ങനെ എട്ടോളം പേര് ലൈംഗികമായി വീട്ടമ്മയെ ഉപയോഗിച്ചെന്നാണ് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്ബമണ്, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് ഇപ്പോള്‍ സഭ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ കുറ്റക്കാരായ വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം യുവതിയെ ഉപയോഗിച്ച് ഭര്‍ത്താവിനെതിരെ പരാതി കൊടുക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്.വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ യുവതിയെ ഓര്‍ത്തഡോക്സ് സഭയിലെ പല പുരോഹിതന്മാരും ലൈംഗികമായി ചൂഷണം ചെയ്തതായി ഭര്‍ത്താവ് പറയുന്നു. ബന്ധുവായ ഇയാള്‍ വിവാഹ ശേഷവും ബന്ധം തുടര്‍ന്നു. രണ്ടാമത്തെ മകളുടെ മാമ്മോദീസയുടെ സമയത്ത് ഇതേകുറിച്ചോര്‍ത്ത് കുറ്റബോധം തോന്നിയ സ്ത്രീ ഇടവക വികാരിയുടെ അടുത്ത് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് കുമ്പസാരിച്ചതാണ് വീട്ടമ്മയ്ക്ക് കുരുക്കായത്.
ഭദ്രാസന ബിഷപ്പിന്റെ വലംകൈ ആയിരുന്ന പുരോഹിതനും ഇക്കൂട്ടത്തിലുണ്ട്. നാല്‍പ്പത് വയസുള്ള യുവാക്കളായ അച്ചന്മാരാണിവര്‍. തിരുവനന്തപുരത്തുകാരനായ പുരോഹിതനെക്കുറിച്ചും പരാമര്‍ശമുണ്ട്. ഡല്‍ഹിയിലെ വൈദികന് തന്റെയൊപ്പം ജൂനിയറായി സ്കൂളില്‍ പഠിച്ചയാളാണെന്നും ഭര്‍ത്താവ് പറയുന്നുണ്ട്. അതേസമയം ഭാര്യ ഇരുപത് ശതമാനം കാര്യങ്ങള്‍ മാത്രമാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും വൈദികരെ ഇപ്പോഴും യുവതിക്ക് പേടിയാണെന്നും ഭര്‍ത്താവിന്റെ സംഭാഷണത്തില്‍ പറയുന്നു.
എരുമേലി: ഏഴുവര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഒരു കോടി മുപ്പതു ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ ജീവനക്കാരിയും സഹായിയും പോലീസ് കസ്റ്റഡിയില്‍. എരുമേലി കനകപ്പലം അലങ്കാരത്ത് അജിയുടെ ഭാര്യ ജഷ്ന(30), പണം കൈമാറിയ എരുമേലി വേങ്ങശേരി അബു താഹിര്‍(25) എന്നിവരാണ് അറസ്റ്റിലായത്. തട്ടിയെടുത്ത പണം മുഴുവന്‍ ആണ് സുഹൃത്തുക്കള്‍ക്ക് നല്‍കിയതായും ഭര്‍ത്താവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും ജഷ്ന വ്യക്തമാക്കി.
ഒപ്പം പിടിയിലായ അബു താഹിര്‍ ജഷ്ന ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു സമീപമുള്ള പച്ചക്കറിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. നാലരക്കിലോയോളം സ്വര്‍ണാഭരണങ്ങളാണ് യുവതി തട്ടിയെടുത്തത്. പണം സുഹൃത്തുക്കളുടെ കൈവശമാണെന്നാണു യുവതി പോലീസിനോടു പറഞ്ഞിരിക്കുന്നത്. അയല്‍വാസിയായ അനീഷാണ് 50 ലക്ഷം രൂപയും കൈക്കലാക്കിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ഇവരുടെ മൊഴിപ്രകാരം മറ്റ് നാലു പേര് കൂടി പ്രതികളാകും. ഡി.വൈ.എഫ്.ഐ. എരുമേലി മേഖലാ കമ്മിറ്റി സെക്രട്ടറിയാണ് ഭര്‍ത്താവ് അജി. തട്ടിയെടുത്ത പണവുമായി തനിക്കു ബന്ധമില്ലെന്നും വായ്പയെടുത്താണ് താന്‍ വീടു നിര്‍മിക്കുന്നതെന്നും അജി പറഞ്ഞു.
മുന്‍പ് രണ്ടു വര്‍ഷം വിദേശത്തായിരുന്ന അജി എരുമേലിയില്‍ അപ്ഹോള്‍സ്റ്ററി ജോലി ചെയ്തു വരികയായിരുന്നു. അയ്യായിരം രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ജഷ്ന സ്ഥാപനത്തിന്റെ വിശ്വസ്തയായിരുന്നു. അവധിപോലും എടുക്കാതെയാണു ജോലി ചെയ്തിരുന്നത്. ഈ കാലയളവിനിടയില്‍ സ്ഥാപനത്തിലെ പണയ ഉരുപ്പടികള്‍ മറിച്ചുവച്ച് ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയായിരുന്നു എന്ന് കണ്ടെത്തി. യുവതിയുടെ ആണ്‍സുഹൃത്തുക്കളായ മറ്റ് അഞ്ചുപേര്‍ക്കായി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തട്ടിപ്പു പുറത്തറിയുന്നത്. ഏഴു വര്‍ഷമായി മുളമൂട്ടില്‍ ഫിനാന്‍സിന്റെ എരുമേലി ശാഖയില്‍ ജോലി ചെയ്തു വരികയായിരുന്നു ജഷ്ന. മൂന്നു വര്‍ഷം മുമ്പാണ് തട്ടിപ്പു തുടങ്ങിയത്. തിരിച്ചടയ്ക്കല്‍ കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ സുഹൃത്തുക്കളെ ഉപയോഗിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനത്തേിലോ മറ്റു ബാങ്കുകളിലോ പണയം വയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതില്‍ കുറച്ചു സര്‍ണം വിറ്റു. ഇത്തരത്തില്‍ മറ്റു ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയം വച്ച സ്വര്‍ണം പോലീസ് തിരികെയെടുക്കും. കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ക്ക് കൃത്യമായ പലിശയടച്ചിരുന്നതിനാല്‍ സ്ഥാപന ഉടമകള്‍ക്കും സംശയം തോന്നിയിരുന്നില്ല.
ഈദ് അവധിക്ക് ജഷ്ന രണ്ടു ദിവസം അവധിയില്‍ പോയതോടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരി നടത്തിയ പരിശോധനയില്‍ ലോക്കറില്‍ ഇരിക്കുന്നത് സ്വര്‍ണമല്ലെന്നു കണ്ടെത്തുകയായിരുന്നു. സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകള്‍ അഴിച്ചെടുത്ത് സ്വര്‍ണം മാറ്റി പകരം നാണയ തുട്ടുകള്‍ നിക്ഷേപിച്ച് കൃത്യമായ തൂക്കത്തിലാക്കി വച്ചിരുന്നു. പിന്നീട് സ്ഥാപന അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കോടി മുപ്പതു ലക്ഷം രൂപയും സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇവര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ യുവതി ഒളിവില്‍ പോയി.
തുടര്‍ന്ന് സഹോദരന്റെ മൊബൈലിലേക്കു വന്ന കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മലപ്പുറത്തുള്ള ബന്ധുവിന്റെ വീട്ടിലാണെന്ന് അറിഞ്ഞു. ഞായറാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തു പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ഇമ്മാനുവേല്‍ പോള്‍, സി.ഐ: ടി.ഡി. സുനില്‍കുമാര്‍, എസ്.ഐ. മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വിദേശയാത്രയ്ക്കെത്തിയ അമേരിക്കൻ മലയാളിയായ 52 കാരനാണ് ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയതിനെത്തുടർന്ന് സിഐഎസ്എഫിന്റെ പിടിയിലായി. കൊല്ലം പുനലൂർ സ്വദേശി തോമസ് ബിജു(52)വിന്റെ ബാഗിൽ നിന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ അഞ്ചു വെടിയുണ്ടകൾ കണ്ടെത്തിയത്. കൊച്ചിയിൽ നിന്ന് ഇന്നലെ പുലർച്ചെ മൂന്നിനു സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പുറപ്പെടുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനാണ് തോമസ് ബിജു ഞായറാഴ്ച രാത്രി പതിനൊന്നോടെ നെടുമ്പാശേരിയിലെത്തിയത്. ലഗേജ് പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ യാത്രയും മുടങ്ങി. അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകുകയായിരുന്ന ഇദ്ദേഹം ഏറെക്കാലമായി അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. പക്ഷികളെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന ഉണ്ടകളാണ് ബാഗിൽനിന്ന് കണ്ടെടുത്തത്. നെടുമ്പാശേരി പോലീസിനു കൈമാറിയ ഇയാൾക്ക് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
വടക്കൻ തായ്ലൻഡിലെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ യൂത്ത് ഫുട്ബോൾ ടീമിനെ കണ്ടെത്താനുള്ള ശ്രമം രണ്ടാം ദിവസവും ഫലപ്രദമായില്ല. ബാങ്കോക്കിലെ ചിയാംഗ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആൺകുട്ടികളും പരിശീലകനും കുടുങ്ങിക്കിടക്കുന്നത്. ഇവർ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ശനിയാഴ്ച വൈകുന്നേരം ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴമൂലം ഗുഹാമുഖത്തു മണ്ണും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ നീന്തൽ വിദഗ്ധരുടെ സഹായം തേടിയിരുന്നു.
കണ്ണൂര്‍ പഴയങ്ങാടി പൊലീസിന് ഇപ്പോള്‍ അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ജന തിരക്കേറിയ ടൗണിലെ കട നട്ടുച്ചയ്ക്ക് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ട്ടിച്ചവരെ പിടികൂടിയപ്പോള്‍ തെളിഞ്ഞത് ഒന്‍പത് കേസുകള്‍. അങ്ങനെ ശകാരങ്ങള്‍ അഭിനന്ദനങ്ങളിലേക്ക് വഴിമാറി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ പഴയങ്ങാടി എസ്ഐ പി.എ.ബിനുമോഹനനും സംഘവുമാണ് കേസ് അന്വേഷിച്ചത്.
പുതിയങ്ങാടി സ്വദേശികളായ എ.പി.റഫീഖ്, കെ.വി.നൗഷാദ് എന്നി പ്രതികള്‍ സ്കൂട്ടറില്‍ സഞ്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിലെ വ്യക്തതകുറവും കവര്‍ച്ച നടത്തിയത് ആരാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുകളും ഇല്ലാതിരുന്നത് പൊലീസിനെ വട്ടം കറങ്ങി. ഇരുവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് പ്രതികളെ തുടര്‍ച്ചയായി നിരീക്ഷിച്ചതിലൂടെയാണ് ഇവര്‍ തന്നെയാണ് പ്രതികളെന്ന് ഉറപ്പിച്ചത്. വീണ്ടും ഇരുവരെയും ചോദ്യം ചെയ്തതോടെ ഒന്നല്ല ഒന്‍പത് കുറ്റങ്ങള്‍ സമ്മതിച്ചു. പരാതി ലഭിക്കാത്ത തളിപ്പറമ്പിലെ മോഷണ ശ്രമവും ഏറ്റുപറഞ്ഞു. പഴയങ്ങാടിയിലെ സ്വര്‍ണക്കടയില്‍നിന്ന് മോഷ്ട്ടിച്ച രണ്ട് കിലോ എണ്ണൂറ് ഗ്രാം സ്വർണാഭരണങ്ങളും ഒന്നരലക്ഷം രൂപയും പൊലീസിന് കാണിച്ചുനല്‍കി.
കടയുടമയും തൊഴിലാളികളും ജുമുഅ നമസ്കാരത്തിനായ പോയ സമയത്തായിരുന്നു മോഷണം. പെയിന്റ് തൊഴിലാളികളുടെ വേഷത്തിലെത്തി കടയുടെ മുന്പില് തുണി വലിച്ചുകെട്ടി ഇരുപത്തിയഞ്ചുമിനിറ്റ് കൊണ്ട് കവര്‍ച്ച നടത്തി. തെളിവ് നശിപ്പിക്കാനായി സിസിടിവി ക്യാമറയില്‍ പെയിന്റടിക്കുകയും ഹാര്‍ഡ് ഡിസ്ക് ഊരിയെടുക്കുകയും ചെയ്തു. സമീപത്തുള്ള കടകളിലൊന്നും സിസിടിവികളില്ലെന്ന് ഉറപ്പ് വരുത്തിയശേഷമാണ് പ്രതികള്‍ അകത്ത് കടന്നത്.
കവര്‍ച്ചയ്ക്ക് ശേഷം ഇരുവരും വീടുകളിലെക്ക് മടങ്ങി. ത്രാസ് ഉപയോഗിച്ച് തുല്യമായാണ് ഇരുവരും മോഷണവസ്തുക്കള്‍ വീതംവച്ചെടുത്തത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ റഫീഖ് കവര്‍ച്ച ചെയ്ത ആഭരണങ്ങളും പണവും അടുക്കളിയിലാണ് ഒളിപ്പിച്ചുവച്ചത്. വീടിന് പുറകുവശത്ത് സ്യൂട്ട് കേസിലാക്കി തൊണ്ടിമുതല്‍ നൗഷാദ് കുഴിച്ചിടുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ പെയിന്റ് മാറ്റിയതായും കണ്ടെത്തി. ഇതു കവര്‍ച്ച ചെയ്ത തൊണ്ടിമുതലായിരുന്നു. പ്രതികള്‍ കടന്നുപോയ വഴികളിലെ കടകളിലും വീടുകളിലും സ്ഥാപിച്ച നാല്പത് ക്യാമറകള്‍ പരിശോധിച്ചശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
സമീപവാസികളായ കള്ളന്മാരെ കാണാനായി നൂറുകണക്കിന് ആളുകളാണ് പഴയങ്ങാടി സ്റ്റേഷനിലെത്തിയത്. ജില്ലാ പൊലീസ് മേധാവിയെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്. പ്രതികളുടെ മോഷണ പരമ്പരകേട്ട് നാട്ടുകാരും നിശബ്ദരായി പോയി. എന്നാല്‍ ഈ നേരമെല്ലാം മുഖത്ത് ഒരു ഭാവ വിത്യാസുമില്ലാതെയാണ് പ്രതികള്‍ നിന്നത്. കടയുടമകൂടി സ്റ്റേഷനിലെത്തിയതോടെ പൊലീസ് ലഡു വിതരണം തുടങ്ങി. നാട്ടുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഡു നല്കിയ പൊലീസ് പ്രതികള്‍ക്ക് നേരെ ലഡു നീട്ടിയെങ്കിലും വാങ്ങിയില്ല.
ക്രൊയേഷ്യയ്ക്കെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സാംപോളി ആരെയൊക്കെ ആദ്യ ഇലവനില്‍ ഇറക്കുമെന്നും കണ്ടറിയണം. ആശങ്കയിലാണ് അര്‍ജന്റീന ആരാധകര്‍.ഇനിയും കൃത്യമായ ടീം കോമ്പിനേഷന്‍ ഐസ്ലന്ഡിനെതിരെ ഹോര്‍ഗെ സാംപോളി പരീക്ഷിച്ചത് 4 ഡിഫന്‍ഡര്‍മാരുള്ള 4–2–3–1 ശൈലി. മൂന്ന് ഡിഫന്‍ഡര്‍മാരെ മാത്രം പിന്നില്‍ നിര്‍ത്തി ഹൈപ്രസിങ് ഗെയിം കളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന സാംപോളി ക്രൊയേഷ്യയ്ക്കെതിരെ ഫോര്മേഷന് മാറ്റി. 3 –4–3 ശൈലിയില്‍ തന്ത്രം മെനഞ്ഞു സാംപോളി. എന്നാല്‍ അര്‍ജന്റീന ടീമിന് ഈ മൂന്ന് ഡിഫന്‍ഡര്‍ മന്ത്രം വശമില്ലെന്നും വഴങ്ങില്ലെന്നും ക്രൊയേഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ വ്യക്തമായി. വിങ്ങുകള്‍ തുറന്നിട്ടതു വഴി ക്രൊയേഷ്യ ഇരച്ചു കയറാന്‍ തുടങ്ങിയതോടെ മഷരാനോയ്ക്ക് സ്വാഭാവികമായി പിന്നിലേക്ക് മാറേണ്ടി വന്നു. അങ്ങനെ വന്നപ്പോള്‍ മധ്യനിരയുണ്ടായില്ല അര്‍ജന്റീനയ്ക്ക്. കളിച്ചത് അഞ്ച് ഡിഫന്‍ഡര്‍മാരും അഞ്ച് മുന്നേറ്റക്കാരും. സ്പാനിഷ് മിഡ്ഫീല്‍ഡ് ജനറല്‍ ഇനിയെസ്റ്റയുടെ നിരീക്ഷണമാണിത്.
സാംപോളിക്ക് പക്ഷെ ഇക്കാര്യം മനസിലായോ എന്ന് ഇന്നത്തെ ടീം പ്രഖ്യാപനത്തില്‍ മാത്രമെ വ്യക്തമാവൂ.. ഇനി ടീം സിലക്ഷനിലുമുണ്ട് ആശങ്കകള്‍.. മൗറോ ഇക്കാര്‍ഡിയെ 23 അംഗ സംഘത്തില്‍ നിന്നൊഴിവാക്കിയത് മുതലുള്ള ആക്ഷേപമാണ്. ഐസ്ലന്ഡിനെതിരെ ഗോള്‍ നേടിയ സെര്‍ജിയോ അഗ്യൂറോയെ ക്രൊയേഷ്യയ്ക്കെതിരെ ഒഴിവാക്കിയത് മറ്റൊന്ന്.
ഡിബാല, എവര്‍ ബനേഗ, ഡി മരിയ എന്നിവരെ നേരാംവണ്ണം ഉപയോഗിക്കാന്‍ സാംപോളിക്ക് കഴിഞ്ഞിട്ടുമില്ല. റോഹോ, ബിഗ്ലിയ എന്നിവര്‍ക്ക് പകരം ക്രൊയേഷ്യയ്ക്കെതിരെ അണിനിരത്തിയ മെര്‍ക്കാഡോയും അക്യുനയും വേണ്ട ഗുണം ചെയ്തുമില്ല. കൃത്യമായൊരുെ ഫോര്‍മേഷനും കോമ്പിനേഷനും സാംപോളിക്ക് കണ്ടെത്താനായില്ലെങ്കില്‍ മറഡോണ സൂചിപ്പിച്ചതു പോലെ അര്‍ജന്റീനയിലേക്ക് തിരികെ ചെല്ലേണ്ടി വരില്ല
സിനിമാ തിരക്കഥയെ വെല്ലും രീതിയിലായിരുന്നു താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന പേരില്‍ ആദ്യം മാധ്യമങ്ങളെ പടിക്കു പുറത്തു നിര്‍ത്തി. തങ്ങളുടെ രഹസ്യ ചര്‍ച്ചകളും നീക്കങ്ങളും പുറത്തു പോകാതിരിക്കാന്‍ യോഗം ചേരുന്ന ഹോട്ടലിന് മുംബൈയില്‍ നിന്നുള്ള സ്വകാര്യ സെക്യൂരിറ്റി കമ്പനിയുടെ ഉദ്യോഗസ്ഥരെ കൊണ്ടുവന്നു. അകത്തെ നീക്കങ്ങളും വാഗ്വാദങ്ങളും പുറത്താകാതിരിക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ഒഴികെയുള്ളവരുടെ മൊബൈല്‍ ഫോണുകളും വാങ്ങി വച്ചു.
കഴിഞ്ഞദിവസം ക്രൗണ്‍പ്ലാസയില്‍ നടന്ന അമ്മ ജനറല്‍ ബോഡിയിലെ മുന്നൊരുക്കങ്ങള്‍ മാധ്യമങ്ങളെ ഭയന്നു തന്നെയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ദിലീപിനെ തിരികെയെത്തിക്കാനുള്ള അണിയറനീക്കങ്ങള്‍ ചോരാതിരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നീക്കങ്ങളെല്ലാം. എന്നാല്‍ ദിലീപ് സംഘടനയില്‍ തിരികെയെത്തിയേക്കും എന്ന കിംവദന്തി പരന്നതോടെ പൃഥ്വിരാജും മഞ്ജു വാര്യരും അടക്കം ചില താരങ്ങള്‍ വിട്ടുനിന്നു.
ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അമ്മയ്ക്കെതിരേ മഞ്ജുവിന്റെയും പൃഥ്വിയുടെയും നേതൃത്വത്തില്‍ സമാന്തര കൂട്ടായ്മ വരുന്നുവെന്നതാണ്. ഒരു സംവിധായകനാണ് പുതിയ സംഘടനയ്ക്കു വേണ്ടുന്ന ഉപദേശങ്ങളും നിയമസഹായവും നല്‍കുന്നത്. സൂപ്പര്‍ താരങ്ങള്‍ ഒതുക്കിയ ഒരു മുന്‍കാല നടന് നേതൃസ്ഥാനത്ത് അവരോധിച്ചാകും പുതിയ സംഘടനയുടെ പ്രവര്‍ത്തനം. റിമ കല്ലിംഗലിന്റെ നേതൃത്വത്തിലുള്ള വുമണ്‍ ഇന്‍ കളക്ടീവിന്റെ പിന്തുണയും പുതിയ കൂട്ടായ്മ ഉറപ്പു വരുത്തിയിട്ടുണ്ട്. സിനിമ താരങ്ങള്‍ക്കു പുറമേ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കും ജൂണിയര്‍ താരങ്ങള്‍ക്കും സംഘടനയില്‍ അംഗത്വം ലഭിക്കും.
അമ്മയില്‍ മെംബര്‍ഷിപ്പ് ലഭിക്കാന്‍ വലിയ കടമ്പകള്‍ കടക്കണം. അംഗത്വ ഫീസായി പതിനായിരങ്ങള്‍ നല്‍കണം. കൂടാതെ ഇത്ര സിനിമയില്‍ അഭിനയിക്കുകയും വേണം. ഇതിനെല്ലാം ഉപരി അമ്മയുടെ തലപ്പത്ത് ഉള്ളവരുടെ പ്രീതി നേടുകയെന്നത് അത്യാവശ്യവും. പുതിയ സംഘടന ഈ കീഴ്വഴക്കങ്ങളെല്ലാം തെറ്റിക്കുന്നതാകും. അടുത്തു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
തിരുവല്ല: ലൈംഗീകാരോപണം നേരിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് സഭ സസ്പെന്റ് ചെയ്തു. പീഡനത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് പീഡനാരോപണം ഉന്നയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് സഭ നടപടിയുമായി രംഗത്ത് വന്നത്. ആരോപണ വിധേയരായ അഞ്ച് വൈദികരെയും ചുമതലകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താത്കാലികമായി സസ്പെന്റ് ചെയ്തത്. സുഹൃത്തുക്കളായ ഇവര്‍ യുവതിയെ നിരന്തരം ലൈംഗീകമായി ഉപദ്രവിച്ചതായിട്ടാണ് ആരോപണം. യുവതിയുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.
ആരോപണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടെന്ന് തെളിഞ്ഞാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. അന്വേഷണത്തിനായി പ്രത്യേക സമിതിയെ സഭ നിയമിച്ചിട്ടുണ്ട്. വിഷയത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. യുവതിയുടെ ഭര്‍ത്താവ് പീഡന വിവരം വിവരിക്കുന്ന ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളുടെ പ്രചരിക്കുന്നുണ്ട്. മാമോദീസ രഹസ്യം പുറത്തുപറയുമെന്ന ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയതെന്ന് ഭര്‍ത്താവ് നല്കിയ പരാതിയില്‍ പറയുന്നു.
സ്വന്തം ലേഖകന്‍
ഗ്ലോസ്റ്റര്‍ : ബ്രിട്ടീഷ് റെഡ്ക്രോസ് സൊസൈറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ റോയല്‍ ഇന്റര്‍നാഷണല്‍ പേജന്റ് മത്സരത്തിലെ ഫൈനിലിസ്റ്റായ സിയന് എം ജേക്കബും കൂട്ടുകാരും നടത്തിയ മോപ്പെറ്റ് 2018 എന്ന ചാരിറ്റി ഫാഷിന് ഷോയ്ക്ക് ഗ്ലോസ്സറ്റര്‍ഷെയറിലെ കാണികളില്‍ നിന്ന് നിറഞ്ഞ കൈയ്യടി . മനോഹരമായ ഈ ചാരിറ്റി ഷോ വിജയകരമായി അവസാനിച്ചപ്പോള്‍ ഈ ഷോയ്ക്ക് നേത്രുത്വം നല്കിയ സിയന് എം ജേക്കബിനും , ഈ ഷോയുടെ ഡയറക്റ്റേഴ്സും സിയന്റെ മാതാപിതാക്കളുമായ മനോജ് ജേക്കബിനും , രെശ്മി മനോജിനും ഏറെ അഭിമാനിക്കാം . കാരണം യുകെ മലയാളികള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഒരു വയസ്സ് മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുരുന്നുകള്‍ക്കായി ഇങ്ങനെയൊരു ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കുരുന്നുകളില്‍ നിന്നും , അവരുടെ മാതാപിതാക്കളില്‍ നിന്നും , ചാരിറ്റി ഷോ കാണാന്‍ എത്തിയവരില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ഈ ഷോയ്ക്ക് ലഭിച്ചിരിക്കുന്നത് .
ശില്പ അമീന് കോറിയോഗ്രാഫി ചെയ്ത വെല്‍ക്കം ഡാന്‍സ്സോടും , സിയന് എം ജേക്കബിന്റെ ക്യാറ്റ് വാക്കോടുംകൂടി തുടങ്ങിയ ഈ ഫാഷിന് ഷോയില്‍ ഒരു വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയിലുള്ള 22 മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത് . അതിമനോഹരമായി തയ്യാറാക്കിയ റാമ്പില്‍ കുട്ടികള്‍ നടത്തിയ പ്രകടനങ്ങളെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത് . രണ്ട് റൌണ്ടിലായി നടത്തിയ ഫാഷന്‍ ഷോയില്‍ കുട്ടികളിലെ വിവിധതരം കഴിവുകളെ വിലയിരുത്തിയാണ് വിധികര്‍ത്താക്കള്‍ വിജയികളെ കണ്ടെത്തിയത് . മത്സരാര്‍ത്ഥികളെ അണിയിച്ചൊരുക്കുന്നതിനായി എത്തിയ കഴിവുറ്റ ഹെയര്‍ ഡ്രെസേര്‍സും , മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും മോപ്പെറ്റ് 2018 നെ ഉയര്‍ന്ന നിലവാരമുള്ള ഒരു ഫാഷന്‍ ഷോയാക്കി മാറ്റി.
ഒരു വയസ്സിനും മൂന്ന് വയസ്സിനുമിടയില്‍ പ്രായമുള്ള കുരുന്നുകള്‍ക്കായി നടന്ന മത്സരത്തില്‍ ഗ്ലോസ്റ്ററിലെ ഏറ്റവും പ്രായം കുറഞ്ഞ സുന്ദരിയായി ഹന്നാ സെബാസ്റ്റ്യന്‍ കിരീടം നേടി . നാലിനും ഏഴിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ നിന്ന് അലന് ആലന്‍ചേരിയും , പെണ്‍കുട്ടികളില്‍ നിന്ന് കെയ്റ്റി ജാക്സനും , എട്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ നിന്ന് ബെഞ്ചമിന്‍ സിബിയും , പെണ്‍കുട്ടികളില്‍ നിന്ന് അന്യ ഷെട്ടിയും കിരീടം നേടി .
മിസ്സ് ഗ്യാലക്സി യുകെയായ എമ്മാ ലൂയിസ് ജെയിന്റെ നേതൃത്വത്തില്‍ മിസ്സ് ജൂനിയര്‍ ടീനേജ് ബ്യൂട്ടി യുകെയായ സ്റ്റെഫനി റീസ് , യുകെയിലെ പ്രസിദ്ധ മോഡലും കോറിയോഗ്രാഫറുമായ ഗ്ലൈന് വര്‍ഗീസ്സും , മിസ്സ് ഗ്ലോസ്റ്ററായ റ്റമ്സിന്‍ ഗ്രൈന്‍ചറും , മിസ്സ് വൂസ്റ്റര്‍ഷെയറായ റെയ്ച്ചല്‍ ബേക്കറും അടങ്ങുന്ന ഒരു വലിയ പാനലായിരുന്നു മത്സരങ്ങളുടെ വിധികര്‍ത്താക്കളായി എത്തിയിരുന്നത് .
യുകെ മലയാളികള്‍ക്കിടയില്‍ ജനകീയരായ സ്റ്റാന്‍സ് ക്ലിക്ക് ഫോട്ടോഗ്രാഫിയാണ് ഈ ചാരിറ്റി ഫാഷന്‍ ഷോയിലെ അതിമനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് . ആധുനിക ഫോട്ടോഗ്രഫി രംഗത്തെ ട്രെന്‍ഡായ ഡ്രോണ്‍ ക്യാമറയുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി സ്റ്റാന്‍സ് ക്ലിക്ക് ഫോട്ടോഗ്രാഫിയിലെ നാലോളം ഫോട്ടോഗ്രാഫര്‍മാര്‍ ഈ ഫാഷന്‍ ഷോയിലെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയിരുന്നു .
മോപ്പെറ്റ് 2018 എന്ന ഈ ചാരിറ്റി ഫാഷന്‍ ഷോയില്‍ അവതാരകരായി എത്തിയ ഐറിന് കുഷേലും , എലിസബത്ത് മേരി എബ്രാഹമും ആദ്യാവസാനംവരെ ഈ ഫാഷന്‍ഷോയെ ഹൃദ്യമായ രീതിയില്‍ തന്നെ കാണികളില്‍ എത്തിച്ചു . യുകെയിലെ പ്രശസ്ത ടി വി ചാനലായ മാഗ്നാവിഷനായിരുന്നു മോപ്പെറ്റ് 2018 ന്റെ മീഡിയ പാര്‍ണ്ണര്‍ .
മോപ്പെറ്റ് 2018 ന്റെ വീഡിയോ ദ്രിശ്യങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക .
ഈ ചാരിറ്റി ഫാഷന്‍ ഷോ അതിമനോഹരമായി അണിയിച്ചൊരുക്കാന്‍ പ്രയഗ്നിച്ച മനോജ് ജേക്കബിനെയും , രെശ്മി മനോജിനെയും മത്സരാര്‍ത്ഥികളുടെ മാതാപിതാക്കളും , കാണികളും അകമഴിഞ്ഞ് അഭിനന്ദിച്ചു . കുരുന്നുകളുടെ മാനസിക വളര്‍ച്ചയ്ക്കും , കലാപരമായ വളര്‍ച്ചയ്ക്കും സഹായകമായ ഈ മോപ്പെറ്റ് ഫാഷന്‍ ഷോ വരും വര്‍ഷങ്ങളിലും നടത്തണമെന്ന് അവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.