ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചാലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു. യോഗയും മറ്റു വ്യായാമങ്ങളും ചെയുന്ന വീഡിയോ മോദി ട്വിറ്ററില്‍ പങ്കുവച്ചു. എല്ലാ ഇന്ത്യക്കാരും ദിവസവും വ്യായാമം ചെയുന്നതിന് സമയം നീക്കി വയ്ക്കണമെന്ന് മോദി ട്വിറ്റിലെഴുതിയിട്ടുണ്ട്.
‘തന്റെ പുലര്‍കാല വ്യായമങ്ങളിലെ ചില ദൃശ്യങ്ങളും ഇതിന് ഒപ്പം പങ്കുവയ്ക്കുന്നു. യോഗയ്ക്കു പുറമെ പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്‌നി, ജലം, വായു, ആകാശം എന്നിവയെ പ്രതിനിധീകരിക്കുന്ന കൃതിമമായ ട്രാക്കിലൂടെ നടക്കുന്നുണ്ട്. ഇത് മനസിനെ ശുദ്ധീകരിക്കുന്നതായും’ അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
മോദി ഫിറ്റ്‌നസ് ചാലഞ്ചിന് വേണ്ടി മുന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി, ടേബിള്‍ ടെന്നീസ് താരം മാനിക ബത്ര എന്നിവരെ വെല്ലുവിളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് മോദിയെ ഫിറ്റ്‌നസ് ചാലഞ്ചിന് വെല്ലുവിളിച്ചത്. നേരത്തെ വിരാട് കോഹ്ലി 20 സ്‌പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഫിറ്റ്നസ് ചാലഞ്ചിന് വിരാട് മൂന്നു പേരെ ട്വിറ്ററിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ, സഹതാരം എം എസ് ധോണി, പ്രധാനമന്ത്രി മോദി എന്നിവരെയാണ് താരം വെല്ലുവിളിച്ചത്.
ഈ ഫിറ്റ്‌നസ് ചാലഞ്ചിന് തുടക്കമിട്ടത് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ്. പുഷ് അപ്പ് ചെയുന്ന വീഡിയോ സഹിതമായിരുന്നു റാത്തോഡിന്റെ വെല്ലുവിളി. കോഹ്ലി, സൈന നെഹ്വാള്‍, ഹൃത്വിക്ക് റോഷന്‍ എന്നിവരാണ് അദ്ദേഹം വെല്ലുവിളിച്ചത്.
ഹൃത്വിക്കും ഈ വെല്ലുവിളി ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡയയില്‍ ഹൃത്വിക്ക് സൈക്കിംഗ് നടത്തുന്ന വീഡിയോ ഇതിന്റെ ഭാഗമായിട്ട് പങ്കുവച്ചിരുന്നു.
Here are moments from my morning exercises. Apart from Yoga, I walk on a track inspired by the Panchtatvas or 5 elements of nature – Prithvi, Jal, Agni, Vayu, Aakash. This is extremely refreshing and rejuvenating. I also practice
breathing exercises. #HumFitTohIndiaFit pic.twitter.com/km3345GuV2— Narendra Modi (@narendramodi) June 13, 2018
തിരുവനന്തപുരം: കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കുടുംബത്തിന് വീടുവെക്കാനാണ് ധനസഹായം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നീനുവിന്റെ പഠനച്ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചു.
കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ നല്‍കുന്നത്.
കെവിന്റേത് മുങ്ങിമരണമാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ദ്ധ പാനല്‍ യോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മര്‍ദ്ദനത്തില്‍ ബോധരഹിതനായ കെവിനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞതാണോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
കോട്ടയം : രണ്ടാഴ്‌ച മുമ്പുവരെ പിലാത്തറ വീട്ടില്‍ ജോസഫ്, കോട്ടയം ചവിട്ടുവരി ജങ്‌ഷനിലുള്ള വര്‍ക്‌ഷോപ്പിലെ മെക്കാനിക് മാത്രമായിരുന്നു. എന്നാല്‍, ഇന്നു സംസ്‌ഥാനമാകെ അറിയുന്ന ഒരു ദുരന്തനായകന്റെ പിതാവാണ്…പ്രണയത്തിന്റെ പേരില്‍, പ്രണയിനിയുടെ ബന്ധുക്കളുടെ ജാത്യാഭിമാനത്തിന്റെ പേരില്‍, പ്രാണന്‍ നഷ്‌ടമായ കെവിന്റെ പിതാവ്.
എന്നാല്‍, ഇരയുടെ പിതാവ് എന്നതിലുപരി, ഒരുദിവസംപോലും തന്റെ മകനൊപ്പം താമസിക്കാന്‍ ഭാഗ്യമില്ലാതെപോയ യുവതിയെ മരുമകളായി സ്വീകരിച്ച ജോസഫ് കേരളീയസമൂഹത്തിനാകെ മാതൃകയായി. മകന്റെ വിയോഗദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ് മകളെയെന്നപോലെ ചേര്‍ത്തണയ്‌ക്കുന്നതു കണ്ട് വിതുമ്പാത്തവരില്ല.
ടി.വിയിലും പത്രത്താളുകളിലും മാത്രം കണ്ടുപരിചയിച്ച നേതാക്കള്‍ ഓരോരുത്തരായി പിലാത്തറ വീട്ടിലേക്ക്, ചെളിനിറഞ്ഞ മണ്‍വഴി താണ്ടിയെത്തിയപ്പോഴും ജോസഫിനു തികഞ്ഞ നിസംഗതയായിരുന്നു. കഴിഞ്ഞ 29-നു കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ മകന്റെ മൃതദേഹത്തിനായി പോരടിച്ചവരും ഇന്നടുത്തില്ല. എങ്കിലും വീട്ടിലെത്തി ആശ്വാസം പകര്‍ന്നവരോടെല്ലാം ജോസഫിനു നന്ദി മാത്രം. രാഷ്‌ട്രീയ-സമുദായനേതാക്കള്‍ക്കൊപ്പം ഫോട്ടോയ്‌ക്കു നിന്നുകൊടുക്കുമ്പോഴും ഈ പിതാവിന്റെ മനസ് മരവിച്ചിരുന്നു.
വന്നവര്‍ക്കെല്ലാം അറിയേണ്ടത് ഒന്നുമാത്രമായിരുന്നു; മകനൊപ്പം ഇറങ്ങിവന്ന നീനുവിന്റെ ഭാവി. അതിനു ജോസഫിന് ഉറച്ച മറുപടിയുണ്ടായിരുന്നു: “അവള്‍ക്കു കെവിന്റെ വീട്ടില്‍ ജീവിച്ചാല്‍ മതി. അവളുടെ ആഗ്രഹം അതാണെങ്കില്‍, അതിനു മാറ്റമില്ല”. നീനുവിന്റെ നിലപാടും മറിച്ചല്ല. “കെവിന്റെ വീട്ടില്‍ ജീവിച്ച്, അച്ചാച്ചനെയും അമ്മയേയും കെവിന്റെ പെങ്ങളെയും പൊന്നുപോലെ നോക്കും”.
ആരോഗ്യമുള്ളിടത്തോളം പഠിച്ച പണി ചെയ്‌ത് കുടുംബം പുലര്‍ത്തുമെന്നു ജോസഫ് പറയുന്നു. ഭാര്യയേയും മകളെയും കെവിനെ വിശ്വസിച്ച് ഒപ്പം പോന്ന നീനുവിനെയും പോറ്റണം. വാടകവീട്ടില്‍നിന്നു സ്വന്തമായി ഒരു വീട്ടിലേക്കു മാറണം. അതിനു ചവിട്ടുവരിയിലെ വര്‍ക്‌ഷോപ്പിലേക്കു മടങ്ങിയെത്തിയേ പറ്റൂ.
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ആത്മീയ ആള്‍ദൈവം ഗുരു ഭയ്യുജി മഹാരാജ് (50)ആത്മഹത്യ ചെയ്തു. തലയ്ക്ക് വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. ഇന്‍ഡോറിലെ വസതിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ആയിരക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമാണ് ഭയ്യൂജി മഹാരാജ്.
ബോംബെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നടന്നിരുന്നുവെന്ന് ഇന്‍ഡോര്‍ അവദേഷ് ഗോസ്വാമി പറഞ്ഞു. ഭയ്യുജി മഹാരാജ് അടക്കം ഏതാനും ആള്‍ദൈവങ്ങള്‍ക്കും സന്യാസിമാര്‍ക്കും ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയിരുന്നു. എന്നാല്‍, ഒരു സന്യാസിക്ക് ഇത്തരംപദവികള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം അത് നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.
2011ല്‍, ലോക്പാല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെനിരാഹാര സമരം നടത്തിയപ്പോള്‍ യു.പി.എ സര്‍ക്കാരും ഹസാരെയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നത് ഭയ്യുജി മഹാരാജ് ആയിരുന്നു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നിരവധി ഭക്തരുള്ള ആളാണ് മഹാരാജ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവീസ്, ഗായിക ലതാ മങ്കേഷ്‌കര്‍ അടക്കം നിരവധി പ്രമുഖര്‍ ഇന്‍ഡോറിലെ ഇദ്ദേഹത്തിന്റെ ആശ്രമത്തില്‍ സന്ദര്‍ശകരാണ്. ഭയ്യുജിയുടെ മരണത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെവെണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ച് മാതാപിതാക്കൾ. വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ചെയ്ത പോയ തെറ്റില്‍ പൂര്‍ണ്ണ പശ്ചാത്താപമെന്ന് അച്ഛനും അമ്മയും പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മാതാപിതാക്കളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷം കുട്ടിയെ വിട്ട് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.
പ്രസവിച്ച് മൂന്ന് ദിവസം തികയുന്നതിന് മുമ്പ് തന്നെ അമ്മയും അച്ഛനുംചേര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിക്കുന്ന രംഗം കേരളക്കരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച വാർത്തയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ പള്ളിയില്‍ കുര്‍ബാന നടക്കുന്ന സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു ദമ്പതികള്‍. വീഡിയോ വൈറലായതോടെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. യുവതി പ്രസവത്തെ തുടര്‍ന്ന് വേഗത്തില്‍ നടക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു. എന്നിട്ടും പതിയെ നടന്നുവന്ന് ഈ ക്രൂരകൃത്യം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചതെന്താണ്. പോലീസ് ചോദ്യം ചെയ്യലില്‍ അവര്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.
സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് ബിറ്റോ. ബീറ്റോയുടെ സിനിമാ മോഹം കുടുംബത്തിന്റെ സാമ്പത്തിക നില തകര്‍ത്തതോടെ നാലാമത്തെ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രവിതയെ വിവാഹം കഴിക്കുന്നത് പ്രണയിച്ചായിരുന്നു. ക്രൈസ്തവ മതക്കാരനായ ബിറ്റോ ഹിന്ദുമതക്കാരിയായ പ്രവിതയെ ഒന്‍പത് വര്‍ഷം മുന്‍പാണ് വിവാഹം കഴിക്കുന്നത്. ഇവർക്ക് എട്ട്, ആറ്, മൂന്ന് വയസ്സുള്ള കുഞ്ഞുങ്ങളും ഉണ്ട്.ഇതോടെ ഇനി കുട്ടികള്‍ വേണ്ട എന്ന നിലപാടായിരുന്നു ബിറ്റോ. ഇതിനിടയില്‍ പ്രവിത വീണ്ടും ഗര്‍ഭിണിയായി. വിവരം ഭര്‍ത്താവായ ബിറ്റോയില്‍ നിന്നും ഒളിച്ചു വച്ചു. എന്നാല്‍ അധിക നാള്‍ ഒളിച്ചു വയ്ക്കാന്‍ പ്രവിതയ്ക്കായില്ല. വിവരം അറിഞ്ഞ ബിറ്റോ കണക്കറ്റ് പ്രവിതയെ ശകാരിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം വരെ നടത്തി. എന്നാല്‍ സമയം അതിക്രമിച്ചതിനാല്‍ കഴിഞ്ഞില്ല. പിന്നീട് ബന്ധുക്കളെ അറിയിക്കാതെ വിവരം മൂടി വയ്ക്കുകയായിരുന്നു.
31ന് പ്രസവ വേദന തുടങ്ങിയതോടെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റാകുന്നത്. പ്രവിത മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റാകുന്ന സമയം ബിറ്റോ കൊച്ചിയിലുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളോട് പ്രവിതയ്ക്ക് പ്രസവ വേദന തുടങ്ങിയെന്നും നിങ്ങള്‍ ആരെങ്കിലും അവിടെ വരെ ചെല്ലാമോ എന്നും ചോദിച്ചതായി സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരും അതിന് തയ്യാറായില്ല. സ്വന്തം ഭാര്യയുടെ പ്രസവത്തിന് പോകാന്‍ പറ്റാത്ത തിരക്ക് നിനക്കില്ലല്ലോ നീ തന്നെ പോയാല്‍ മതി എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണ് 31 ന് രാത്രിയില്‍ ബിറ്റോ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നത്.
അതിന് ശേഷം ജൂണ്‍ ഒന്നിന് 3.30 ന് പ്രവിത പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ ബിറ്റോ കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. എന്നാല്‍ പ്രവിത ഇതിന് തയ്യാറായില്ല. പിന്നീട് ഭീഷണിപ്പെടുത്തിയാണ് അന്ന് ഉച്ചയ്ക്ക് തന്നെ ഇയാള്‍ കുട്ടിയും ഭാര്യയുമായി എറണാകുളത്തേക്ക് യാത്ര തിരിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും ആരുമറിയാതെ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിനിലാണ് എറണാകുളത്തേക്ക് തിരിച്ചത്. നോര്‍ത്ത് സ്റ്റേഷനിലെത്തിയ ശേഷം അവിടെ നിന്നും ബസില്‍ കയറി ഇടപ്പള്ളിയിലെത്തുകയും ഫെറോനോ പള്ളിക്കുള്ളില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുകയുമായിരുന്നു. സുഹൃത്തുക്കളെല്ലാം പറയുന്നത് ഇയാള്‍ ഒരു ഫ്രോഡാണ് എന്നാണ്. നിരവധി പേരില്‍ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്. സിനിമ മേഖലയിലുള്ള ഒരു ബന്ധുവിന്റെ സഹായത്താല്‍ ഒന്നോ രണ്ടോ സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ളതായി പറയുന്നു.
എറണാകുളം ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യ സന്ധ്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്ധ്യയുടെ മുഖത്തും കൈയ്ക്കും വലിയ തോതിലുള്ള ആക്രമണമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. പിടിച്ചുമാറ്റാനെത്തിയ സന്ധ്യയുടെ അമ്മയ്ക്ക് പുറത്ത് വെട്ടേറ്റു. ഇവര്‍ രണ്ടു പേരും ഇപ്പോള്‍ ഐസിയുവിലാണ് ഉള്ളത്.
ഇന്ന് രാവിലെ 7.30 ഓടെ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് മനോജ് ഭാര്യയായ സന്ധ്യയേയും അവരുടെ അമ്മ ശാരദയേയും വെട്ടി പരിക്കേല്‍പ്പിച്ചത്. കൊച്ചിനെ സ്‌കൂളില്‍ വിടാന്‍ ഒരുക്കുന്നതിനിടെ മുഖത്തിന് വെട്ടേറ്റ സന്ധ്യ അലറികരഞ്ഞ് റോഡിലേക്ക് ഇറങ്ങി വരുകയായിരുന്നു. പിന്നാലെ ഇവരുടെ അമ്മയും വെട്ടേറ്റ നിലയില്‍ റോഡിലേക്ക് അലറികരഞ്ഞുകൊണ്ട് ഇറങ്ങി വന്നു. ആരാണ് വെട്ടിയതെന്ന് അമ്മയും മകളും പറയാത്തതിനാല്‍ നാട്ടുകാര്‍ വേഗം ഇവരെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മകളുടെ ഭര്‍ത്താവാണ് വെട്ടിയതെന്നും അയാള്‍ വീടിനകത്ത് ഉണ്ടെന്നും പറഞ്ഞത്.
നാട്ടുകാര്‍ വീടുപരിശോധിച്ചപ്പോഴേക്കും ഇയാള്‍ റൂമിന്റെ കതക് പൂട്ടി. വാതില്‍ തുറന്നപ്പോഴേക്കും ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. സന്ധ്യയുടെ മുഖത്തും തോളിനുമാണ് വെട്ടേറ്റത്. ഇവരുടെ നിലഗുരുതരമാണ്. ശാരദയുടെ പുറത്താണ് വേട്ടേറ്റത്. മനോജ് നേരത്തെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സ്റ്റാഫായിരുന്നു. സന്ധ്യ അമൃതയിലെ പീഡിയാട്രിക്ക് വിഭാഗത്തിലെ ന്‌ഴ്‌സിംഗ് സ്റ്റാഫാണ്. ഏറെ നാളായി കുടുംബ വഴക്കിനെ തുടര്‍ന്ന് സന്ധ്യയും മനോജും അകന്ന് താമസിക്കുകയായിരുന്നു. അമൃത ആശുപത്രിയ്ക്ക് സമീപം പോയിഷ റോഡ് അവസാനമുള്ള വാടക വീട്ടിന്റ ഒന്നാം നിലയിലായിരുന്നു സന്ധ്യയും അമ്മയും മകളും താമസിച്ച് വരുന്നത്.
വീഡിയോ കടപ്പാട് : മാതൃഭൂമി ന്യൂസ്
2014 സോച്ചി വിന്റര്‍ ഒളിമ്പിക്സിനായി നിര്‍മിച്ച സ്റ്റേഡിയം. 2017 ഫിഫ കോണ്‍ഫെഡറേഷന്‍സ് മത്സരങ്ങള്‍ ഇവിടെ നടന്നിരുന്നു.
ഫിഷ്റ്റ് പര്‍വതത്തിന്റെ പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്. കോകാസസ് പര്‍വതനിരയിലെ ഉയര്‍ന്ന കൊടുമുടിയാണ് ഫിഷ്റ്റ് പര്‍വതം. റഷ്യയിലെ പ്രാദേശിക ഭാഷയായ അഡ്യാഗെയാനില് ഫിഷ്റ്റ് എന്ന വാക്കിന് വെളുത്ത തലയെന്നാണ് അര്‍ഥം. മഞ്ഞ് നിറഞ്ഞ കൊടുമുടിയുടെ മുകള്‍വശം പോലെ സ്റ്റേഡിയത്തിന്റെ മുകള്‍ത്തട്ട് തോന്നിപ്പിക്കും.
കസാന്‍ അരീന
നഗരം: കസാന്‍,
കപ്പാസിറ്റി: 45,000
2013ലെ സമ്മര്‍ വേള്‍ഡ് യൂണിവേഴ്സിറ്റി ഗെയിംസിനുവേണ്ടി നിര്‍മിച്ചത്. ഗെയിംസ് സമാപിച്ചശേഷം ഫുട്ബോള്‍ ഗ്രൗണ്ടാക്കി മാറ്റി. 2013 ഓഗസ്റ്റില്‍ റൂബന്‍ കസാന്‍-ലോകോമോട്ടിവ് മോസ്കോ മത്സരമാണ് ഇവിടെ ആദ്യം നടന്നത്. കസാന്‍ക നദിയുടെ തീരത്തുള്ള സ്റ്റേഡിയം ഒരു വെള്ളയാമ്പല്‍ പോലെ തോന്നിക്കും.
കളിന്ഗഡ് സ്റ്റേഡിയം
നഗരം: കളിന്ഗഡ്,
കപ്പാസിറ്റി: 35,000
റഷ്യ ലോകകപ്പിനായി ഒക്സ്റ്റിയാബ്രസ്കി ദ്വീപിലാണ് കളിഗഡ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. കളിന്ഗഡിന്റെ കേന്ദ്രഭാഗത്താണ് സ്റ്റേഡിയം. കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈ ദ്വീപിന്റെ വളര്‍ച്ചയെ ഉദ്ദേശിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചത്. ലോകകപ്പിനുശേഷം സ്റ്റേഡിയത്തിനു ചുറ്റും താമസിക്കാനുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കും. ഇവയോടു ചേര്‍ന്ന് പാര്‍ക്കുകള്‍, തുറമുഖങ്ങള്‍, പെര്‍ഗോള നദിയുടെ ചുറ്റും ചിറയും നിര്‍മിക്കും.
കളിന്ഗഡ് സ്റ്റേഡിയം വിവിദോദ്ദേശ്യ സ്റ്റേഡിയമാണ്. ഫുട്ബോളിനു പുറമെ മറ്റ് കായിക വിനോദങ്ങള്‍, സംഗീത പരിപാടികള്‍ എന്നിവയും നടത്താനാകും
വോള്ഗോഗ്രഡ് അരീന
നഗരം: വോള്ഗോഗ്രഡ്,
കപ്പാസിറ്റി: 45,000
പഴയ സെന്‍ട്രല്‍ സ്റ്റേഡിയം ഇടിച്ചുനിരത്തിയ സ്ഥാനത്താണ് വോള്ഗോഗ്രഡ് അരീന നിര്‍മിച്ചിരിക്കുന്നത്. പ്രസിദ്ധമായ വോള്‍ഗ നദിയുടെ തീരത്താണ് സ്റ്റേഡിയം. മാമായേവ കുര്‍ഗാന്‍ യുദ്ധ സ്മാരകത്തിന്റെ അടിവാരത്തിലാണ് സ്ഥിതിചെയ്യുന്നത്. പ്രാദേശിക ഫുട്ബോള്‍ ആരാധകരുടെ മെക്കയെന്നാണ് അറിയപ്പെട്ടത്.
നിഷ്നി നോവ്ഗോറോഡ് സ്റ്റേഡിയം
നഗരം: നിഷ്നി നോവ്ഗോറോഡ്,
കപ്പാസിറ്റി: 45,000
രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഡിയം. വോള്‍ഗാ നദിയുടെയും ഒകാ നദിയുടെയും സംഗമസ്ഥാനത്ത്, അലക്സാണ്ടര്‍ നെവ്സ്കി കത്തീഡ്രലിന് അടുത്താണ് സ്റ്റേഡിയം. ഒകാ നദിയുടെ മറുകരയിലുള്ള നിഷ്നി നോവ്ഗോറോഡ് ക്രെംലിന്റെ മനോഹാരിതയും ഈ പ്രദേശം വാഗ്ദാനം ചെയ്യുന്നു.
എകാടെറിന്‍ബര്‍ഗ് അരീന
നഗരം: എകാടെറിന്‍ബര്‍ഗ്,
കപ്പാസിറ്റി: 35000
രാജ്യത്തെ പഴക്കമുള്ള ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ എഫ്സി ഉറാലിന്റെ ഹോം ഗ്രൗണ്ട്. 1953ലാണ് സ്റ്റേഡിയം നിര്‍മിച്ചത്. സ്റ്റേഡിയത്തിനു പല അറ്റുകുറ്റപ്പണികളും നടത്തിയെങ്കിലും ഒരിക്കലും ചരിത്രപ്രസിദ്ധമായ മുഖവാരം പൊളിച്ചുമാറ്റിയില്ല. നിര്‍മിതിയിലുള്ള പൈതൃകം അധികൃതര്‍ സംരക്ഷിച്ചുപോന്നു.
സെന്റ് പീറ്റേഴ്സബര്‍ഗ് സ്റ്റേഡിയം
നഗരം: സെന്റ് പീറ്റേഴ്സ്ബര്‍ഗ്,
കപ്പാസിറ്റി: 67,000
ക്രെസ്റ്റോവ്സ്കി ദ്വീപിലെ കിരോവ് സ്റ്റേഡിയത്തിന്റെ സ്ഥാനത്താണ് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പുതിയ സൂപ്പര്‍ മോഡേണ്‍ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത ജാപ്പനീസ് ആര്‍ക്കിടെക്ട് കിഷോ കുറോസാവയാണ് സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നേടിയത്. 2017 കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഉദ്ഘാടന മത്സരവും ഫൈനലും ഇവിടെയായിരുന്നു. ഗള്‍ഫ് ഓഫ് ഫിന്‍ലാന്‍ഡിന്റെ തീരത്ത് സ്പെയ്സ്ഷിപ്പ് ഇറങ്ങുന്നതുപോലെയുള്ള കാഴ്ചയാണ് സ്റ്റേഡിയം നല്‍കുന്നത്. ഏഴു നിലകളുള്ള സ്റ്റേഡിയത്തിന് 79 മീറ്റര്‍ ഉയരമാണുള്ളത്.
ലോകത്തെ ഏറ്റവും ആധുനികവും സാങ്കേതികത്തികവുമുള്ള സ്റ്റേഡിയം. ഉള്ളിലേക്കു മടക്കിവയ്ക്കാവുന്ന മേല്‍ക്കൂരയും ചെരിക്കാവുന്ന ഫുട്ബോള്‍ പിച്ചുമാണ്. വര്‍ഷത്തില്‍ എല്ലാ കാലത്തും ഏതു തരത്തിലുള്ള മത്സരവും ഇവിടെ നടത്താനാകും. സ്റ്റേഡിയത്തിനുള്ളിലെ താപനില എപ്പോഴും 15 ഡിഗ്രി സെല്‍ഷസാണ്.
ലുഷ്നികി സ്റ്റേഡിയം
നഗരം: മോസ്കോ,
കപ്പാസിറ്റി: 80,000
റഷ്യ ലോകകപ്പിന്റെ പ്രധാന സ്റ്റേഡിയം. 1956ല്‍ നടന്ന സ്പാര്ടാകിഡിന് ആതിഥേയത്വം വഹിക്കുന്നതിനാണ് ഈ സ്റ്റേഡിയം നിര്‍മിച്ചത്. റഷ്യന്‍ ഫുട്ബോള്‍ ടീമിന്റെ മത്സരങ്ങളെല്ലാം ഇവിടെയാണ് നടക്കുന്നത്. 1999ലെ യൂറോപ്പ ലീഗ്, 2008ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരങ്ങള്‍ നടന്നത് ഇവിടെയായിരുന്നു. ലോകകപ്പിനായി ഇതിന്റെ നിര്‍മാണം 2013ലാണ് ആരംഭിച്ചത്. സ്റ്റേഡിയത്തിലെ അത്ലറ്റിക്സ് ട്രാക്ക് എടുത്തു മാറ്റി.
സ്പാര്ട്ക് അരീന
നഗരം: മോസ്കോ,
കപ്പാസിറ്റി: 45,000
ജനങ്ങളുടെ ടീം എന്നറിയപ്പെടുന്ന റഷ്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ സ്പാര്‍ടക് മോസ്കോയുടെ ഹോം ഗ്രൗണ്ട്. 1922ല്‍ ക്ലബ് സ്ഥാപിതമായപ്പോള്‍ സ്വന്തം ഗ്രൗണ്ടില്ലായിരുന്നു. 2010ല്‍ മോസ്കോയുടെ മുന്‍ വിമാനത്താവളം നിലനിന്ന ടുഷിനോ ജില്ലയില്‍ സ്പാര്‍ടക് സ്വന്തമായി 45000 പേരെ ഇരുത്താവുന്ന സ്റ്റേഡിയം നിര്‍മിച്ചു. റഷ്യയുടെ അഭിമാന സ്റ്റേഡിയമാണിത്. സ്റ്റേഡിയത്തിന്റെ മുഖപ്പില്‍ നൂറിലേറെ ചെറിയ വജ്രങ്ങളില്‍ സ്പാര്ടകിന്റെ ലോഗോ തെളിക്കുന്നു.
സമാര അരീന
നഗരം: സമാര,
കപ്പാസിറ്റി: 45,000
റേഡിയോറ്റ് സെന്റര്‍ ജില്ലയിലെ സമാരാ അരീനയുടെ നിര്‍മാണം 2014 ജൂലൈ 21നാണ് ആരംഭിച്ചത്. സ്ഫടിക കുംഭഗോപുരം പോലെയാണ് സ്റ്റേഡിയത്തിന്റെ ആകൃതി.
റോസ്റ്റോവ് അരീന
നഗരം: റോസ്റ്റോവ് ഓണ്‍ ഡോണ്‍,
കപ്പാസിറ്റി: 45,000
ഡോണ്‍ നദിയുടെ ഇടതുകരയിലാണ് റോസ്റ്റോവ് അരീന സ്ഥിതി ചെയ്യുന്നത്. നദിയില്‍ ചുറ്റിത്തിരിയുന്നതായി തോന്നുംവിധത്തിലാണ് സ്റ്റേഡിയത്തില്‍ മുകള്‍ത്തട്ട്. ഗാലറിയുടെ ഉയരക്കൂടുതല്‍ മത്സരം കാണിക്കുന്നതിനൊപ്പം റോസ്റ്റോവ് ഓണ്‍ ഡോണിന്റെ സൗന്ദര്യവും കാണികള്‍ക്കു നല്കുന്നു.
മോര്‍ഡോവിയ അരീന
നഗരം: സാരാന്സ്ക്,
കപ്പാസിറ്റി: 44,000
2010ലാണ് മോര്‍ഡോവിയ അരീനയുടെ നിര്‍മാണം ആരംഭിച്ചത്. ഈ വര്‍ഷമായിരുന്നു മോര്ഡോവിയന് ജനത റഷ്യയിലെ മറ്റു വംശങ്ങള്ക്കൊപ്പമുള്ള ഏകീകരണത്തിന്റെ 1000-ാമത്തെ വാര്‍ഷികം. നഗരത്തിന്റെ കേന്ദ്രത്തിലുള്ള സ്റ്റേഡിയം ഇന്‍സാര്‍ നദിയുടെ തീരത്താണ്. മുട്ടയുടെ ആകൃതിയിലാണ് സ്റ്റേഡിയം. മോര്‍ഡോവിയ വംശത്തിന്റെ ബഹുമാനാര്‍ഥം അവരുടെ സവിശേഷമായ ഓറഞ്ച്, ചുവപ്പ്, വെള്ള എന്നിവ സംയോജിപ്പിച്ചുള്ള നിറമാണ് സ്റ്റേഡിയത്തില്‍ പൂശിയിരിക്കുന്നത്. ലോകകപ്പിനുശേഷം സ്റ്റേഡിയത്തിന്റെ താത്കാലിക ഭാഗങ്ങള്‍ പൊളിച്ചുനീക്കി 25,000 പേരെ ഉള്‍ക്കൊള്ളിക്കുന്ന വിധത്തിലാക്കി ചുരുക്കും.
ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സംസ്ഥാന പ്രൊജക്ട് ഓഫീസറായ ശ്യാമ പ്രഭയെ പി.സി.ജോർജ് എംഎല്‍എ അപമാനിച്ചതായി ആക്ഷേപം. മന്ത്രി കെ.കെ. ശൈലജയെ സന്ദർശിക്കാനായി നിയമസഭയിൽ എത്തിയ ശ്യാമയോട് അപഹസിച്ച് പെരുമാറിയെന്നാണ് ആക്ഷേപം. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ വിധികർത്താവായി എത്തിയത് പിസി ജോർജായിരുന്നു. ആ പരിചയംവെച്ച് സംസാരിക്കാൻ ചെന്നപ്പോഴാണ് അപമാനം നേരിട്ടത്. തിക്താനുഭവത്തെക്കുറിച്ച് ശ്യാമ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിന് പിന്നാലെ സാമൂഹ്യപ്രവര്‍ത്തകരടക്കം രോഷം രേഖപ്പെടുത്തി രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി ട്രാൻസ്ജെൻഡർ സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ട്.
‘നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ..’ എന്റെ മറുപടി ഞാനൊരു ട്രാൻസ് ജെൻഡർ വ്യക്തി ആണ് എന്നതായിരുന്നു– ശ്യാമ എഴുതുന്നു.
ശ്യാമയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ജൂൺ 14ന് നടക്കുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചറിനെ കാണുന്നതിനായി ഇന്ന് നിയമസഭയിൽ പോകേണ്ടി വന്നിരുന്നു . ആദ്യമായാണ് നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യക്രമങ്ങൾ നേരിൽ കാണുന്നതും അനുഭവിക്കുന്നതും. ആ സന്തോഷത്തിൽ പുറത്തേക്ക് വരുന്ന അവസരത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം എം എൽ എ പി സി ജോർജിനെ കാണാനിടയായി. മാന്യമഹാജനങ്ങളേ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്ന അവസരത്തിൽ വിധികർത്താവായി വന്ന പിസി ജോർജിനെ വീണ്ടും കണ്ട സന്തോഷത്തിൽ സംസാരിക്കാൻ മുതിർന്നപ്പോൾ അദ്ദേഹത്തിൻറെ മറുപടി ഇപ്രകാരമായിരുന്നു, “നീ ആണല്ലേ..? എന്താ ഇവിടെ? എന്തിനാണ് വേഷം കെട്ടിയിരിക്കുന്നത്? മീശ അറിയുന്നുണ്ടല്ലോ”…. എൻറെ മറുപടി ഞാനൊരു ട്രാൻസ് ജെൻഡർ വ്യക്തി ആണ് എന്നതായിരുന്നു. ഞാൻ തിരികെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ “എനിക്ക് തിരക്കാണ്…. അതാണ്… ഇതാണ്… പിന്നെ”… എന്നുപറഞ്ഞ് തടിയൂരി പോകാനുള്ള ശ്രമമാണ് നടത്തിയത്. ഒരുപക്ഷേ സുഹൃത്തുക്കൾ കൂടെയുള്ളതുകൊണ്ട് ആയിരിക്കും. എന്നാലും എന്തിനാണ് ഈ വേഷം കെട്ടൽ കാണിക്കുന്നത് എന്നുള്ളതായിരുന്നു വീണ്ടും അദ്ദേഹത്തിൻറെ മറുപടിയും മുഖത്തുള്ള ഭാവവും. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിൻറെ നിലപാടിനോട് വീക്ഷണത്തോട് കടുത്ത വിയോജിപ്പാണ് ഈ അവസരത്തിൽ പ്രകടിപ്പിക്കാനുള്ളത്. കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹം വേഷം കെട്ടി നടക്കുന്നവരാണ് എന്നുള്ള ധ്വനിയാണ് ആ മാന്യൻറെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നുള്ളതിൽ അതിയായ ദുഃഖമുണ്ട്. സമൂഹത്തിൽ നടക്കുന്ന സാമാന്യം വിഷയങ്ങളെക്കുറിച്ചോ ഇത്തരം ജീവിതങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെ മുൻവിധിയോടുകൂടി സമീപിക്കുന്ന ഇത്തരം ജനപ്രതിനിധികളോട് പുച്ഛം മാത്രമാണ് ഈ അവസരത്തിൽ രേഖപ്പെടുത്താൻ ഉള്ളത്.
ഒരു വിഭാഗത്തിന് മുതൽക്കൂട്ടാകുന്ന പ്രതികരണമാണ് ഈ സാമാജികൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വ്യക്തി എന്താണെന്നും, ജീവിതം എന്താണെന്നും, മനുഷ്യർ അനുഭവിക്കുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകൾ എന്താണെന്നും, എത്രത്തോളം മാനസികസംഘർഷം നേരിടുന്ന വ്യക്തികളാണ് ട്രാൻസ്ജെൻഡർ സമൂഹത്തിലുള്ള വരെന്നും ഇനിയും പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.. ഇന്ന് വലിയ രീതിയിലുള്ള അപമാനമാണ് എൻറെ സ്വത്വബോധത്തിൽ ഉറച്ചു നിൽക്കുന്ന അവസരത്തിൽ എനിക്ക് നേരിടേണ്ടി വന്നത്. ഇത്തരം നിലപാടുകളുള്ള പിസി ജോർജ് എംഎൽഎ യോട് കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ പ്രതിനിധി എന്നുള്ള നിലയിൽ കടുത്ത വിദ്വേഷവും പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നു. എന്റെ വ്യക്തിത്വത്തെ, ജൻഡർ ഐഡന്റിറ്റിയെ ചോദ്യം ചെയ്ത പി സി ജോർജ് എം എൽ എ നിങ്ങൾക്ക് ആള് തെറ്റി.
അടിയന്തരമായി സർക്കാർ ഇടപെട്ടു കൊണ്ട് ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് സാമാജികർക്ക് അവബോധം നൽകേണ്ടത് അനിവാര്യമാണ്. നിയമസഭയ്ക്കുള്ളിൽ വെച്ച് അപമാനം നേരിടേണ്ടി വന്ന സാഹചര്യത്തിൽ പൊതു നിരത്തിലേക്ക് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ? നിയമസഭയ്ക്കുള്ളിൽ വച്ച് ട്രാൻസ്ജെൻഡർ വ്യക്തിയോട് ഇത്തരത്തിൽ പെരുമാറുന്ന ഒരു ജനപ്രതിനിധിക്ക്, തൻറെ സ്വന്തം മണ്ഡലത്തിൽ ഉള്ള ട്രാൻസ്ജൻഡർ സമൂഹത്തിനോടുള്ള പേരുമാറ്റം എത്തരത്തിലുള്ളതായിരിക്കും എന്ന് ഊഹിക്കാമല്ലോ… നിയമപരമായി നാം അർഹിക്കുന്ന അവകാശങ്ങൾ പോലും ഒരുപക്ഷേ നമുക്ക് ലഭിക്കുകയില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം എടുത്തിരിക്കുന്ന പ്രതിജ്ഞക്ക് വിപരീതമായി, ഭരണഘടനയുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്.ഇത് ഗൗരവപൂർവ്വം കാണേണ്ട ഒരു വസ്തുതയാണ്
ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി, ഉടമ പൊന്മുടി കോലത്ത് ബേബി മാത്യു (ബേബിച്ചൻ–52) വെന്തുമരിച്ചു. വെള്ളത്തൂവൽ – കൊന്നത്തടി റോഡിൽ ലക്ഷ്മിവിലാസം ജംക‌്‌ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഏലത്തോട്ടം ഉടമ കൂടിയായ ബേബി, പള്ളിവാസലിലെ തോട്ടത്തിൽ പോയി വീട്ടിലേക്കു മടങ്ങുകയായിരുന്നു. ബേബി മാത്രമാണു വാഹനത്തിലുണ്ടായിരുന്നത്.
വാഹനത്തിന്റെ നിർത്താതെയുള്ള ഹോൺ കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ ജീപ്പിൽ തീപടരുന്നതാണു കണ്ടത്. ചാറ്റൽമഴയുമുണ്ടായിരുന്നു. അയൽവാസികൾ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചു. വാഹനം പരിശോധിച്ചപ്പോഴാണു ഡ്രൈവിങ് സീറ്റിൽ ബേബിച്ചനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വെള്ളത്തൂവൽ പൊലീസ് എത്തി സ്ഥലം സീൽ ചെയ്തു. ജനറേറ്ററിൽ ഉപയോഗിക്കാൻ ആനച്ചാലിൽ നിന്നു ഡീസൽ വാങ്ങി ബേബി മാത്യു, വാഹനത്തിൽ സൂക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഡീസൽ സൂക്ഷിച്ചിരുന്ന കന്നാസിനു തീപിടിച്ചതാകാം അപകടകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടുക്കിയിൽ നിന്നു ഫൊറൻസിക് വിഭാഗം പരിശോധനയ്ക്കായി ഇന്ന് എത്തും. അമ്പഴച്ചാൽ പരേതരായ കോലത്തു മത്തച്ചൻ–റോസക്കുട്ടി ദമ്പതികളുടെ മകനാണു ബേബി മാത്യു. ഭാര്യ: പൊന്മുടി കദളിക്കാട്ടിൽ ആശ. മക്കൾ: അമൽബേബി, ജോസഫ് ബേബി.
സ്‌കൂളില്‍ നിന്നു വിദ്യാലക്ഷ്മി വരുന്നതു കാത്തു ഇരുന്ന് അമ്മ കേട്ടതു മകളുടെ മരണവാര്‍ത്ത. ഏറെ കാത്തിരുന്നു ജനിച്ച മകളുടെ ജീവന്‍ 100 മീറ്റര്‍ അകലെ വച്ചു നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞു മാനസികമായി തകര്‍ന്നു പോയി വിദ്യയുടെ അമ്മ. കുഞ്ഞിന്റെ വീടും അപകടം നടന്ന സ്ഥലവും തമ്മില്‍ നൂറുമീറ്ററിന്റെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഏറെ നാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷമാണു കാക്കനാട് വാഴക്കാല സ്വദേശികളായ സനല്‍കുമാറിനും സ്മിജയ്ക്കും വിദ്യാലക്ഷ്മി ജനിച്ചത്. ആ കുരുന്നു ജീവന്‍ കണ്‍വെട്ടത്തു പൊലിഞ്ഞത് ഈ മാതാപിതാക്കള്‍ക്കു സഹിക്കാവുന്നതും അപ്പുറമാണ്. അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മരടിലെ നാട്ടുകാര്‍. നാട്ടുകാരുടെ സമയോജിതമായ ഇടപെടലു കൊണ്ടാണ് അഞ്ചു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.