പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് മാസം നടത്തുന്ന ദേശീയ യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റിലേയ്ക്കുള്ള യുകെ മലയാളി ടീമിന്റെ സിലക്ഷന്‍ നടത്തുന്നു. പാലാ ഫുട്ബോള്‍ ക്ലബ്ബ്, ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ്, യൂണിറ്റി സോക്കര്‍, മുംബൈ എഫ്സി, അല്‍ എത്തിഹാദ്, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ടീമുകളാണ് മാറ്റുരയ്ക്കുന്നത് ബ്രിട്ടീഷ് ബ്ലാസ് റ്റേഴ്സ് ടീമിലേയ്ക്കുള്ള പതിനെട്ട് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ സെലക്ഷന് നോട്ടിംഗ് ഹാമില്‍ വെച്ചാണ് നടത്തുക. താത്പര്യമുള്ളവര്‍ കോച്ച് ആന്റ് റിക്രൂട്ടിംഗ് മാനേജര്‍: Byju Menachery Ph.07958439474, Assistant Manager:Anzar Ph.07735419228, Manager:Joseph Mullakuzhy Ph.07780905819, Coordinator& Technical Manager: Raju George Ph.07588501409, Assistant Coordinator: Jijo Ph.07946597946, co-oridinator: Binoy Thevarkunnel Ph.07857715236. Tiby. Thomas07906763113, George. 07790300500, Giby.07882605030, Joby. 07710984045 Thomas07906763113, Joby. 0782072366 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക
കോഴിക്കോട്: കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മലബാറില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് പ്രദേശങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കോഴിക്കോട് കരിഞ്ചോലയില്‍ 9 വയസുകാരി മരിച്ചു. അപകട സമയത്ത് വീടിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്വകാര്യ വ്യക്തി മലമുകളില്‍ നിര്‍മ്മിച്ച തടയിണ തകര്‍ന്നാണ് 9 വയസുകാരി ദില്‍ന മരിച്ചത്. കൂടരഞ്ഞി കുളിരാമൂട്ടില്‍ വീണ്ടും ഉരുള്‍ പൊട്ടലുണ്ടായി. പ്രദേശത്ത് നിന്ന് 10 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരെച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ ഇവര്‍ ഒഴുകി പോയതാകാമെന്നാണ് സംശയം.
കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി. ദുരന്ത നിവാരണ സേനയുടെയും റവന്യൂ ഉദ്യേഗസ്ഥരുടെയും അടിയന്തര യോഗം ഇന്ന് കോഴിക്കോട് കളക്ട്രേറ്റില്‍ നടക്കും. രക്ഷപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരിക്കും നടക്കുക. കക്കയം ടൗണിന് സമീപവും ഉരുള്‍പൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നു. വയനാട്ടിലെ വൈത്തിരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ – പാല്‍ച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്റെ മതില് കനത്ത മഴയില്‍ ഇടിഞ്ഞു വീണു. കൊട്ടിയൂര്‍ – ബോയ്സ് ടൗണ്‍ – മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ ജില്ലയിലുണ്ടായ പാക് വെടിവെപ്പില്‍ നാല് ജവാന്മാര് വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ ബി.എസ്.എഫ് അസിസ്റ്റന്റ് കമാഡന്റാണ്. ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെയാണ് മേഖലയില്‍ വെടിവെപ്പാരംഭിച്ചത്. ഇത് പുലര്‍ച്ചെ നാലുവരെ നീണ്ടു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായതോടെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.
രാംഗഡ് സെക്ടറില്‍ ഇന്നലെ രാത്രി പാക്കിസ്ഥാന് റേഞ്ചേഴ്സ് യാതൊരു പ്രകോപനവുമില്ലാതെ വെടിവെപ്പ് നടത്തിയെന്നും നാല് ജവാന്മാര് കൊല്ലപ്പെട്ടെന്നും ബി.എസ്.എഫ് ഐ.ജി റാം അവതാര്‍ പറഞ്ഞു. സംഭവത്തില്‍ ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി വൈദ് അനുശോചനം രേഖപ്പെടുത്തി.
ഈ മാസം രണ്ടാംതവണയാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വലിയ തോതില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. മെയ് 29നാണ് 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ശക്തമായി പാലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ഈ മാസം മൂന്നിനുണ്ടായ വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെടുകയും ഗ്രാമവാസികളടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലോകകപ്പ് കിക്കോഫിന് ഒരു ദിവസം മാത്രം ശേഷിക്കെ, സ്പാനിഷ് കോച്ച് ജുലന് ലോപ്ടെജ്യുയിയെ പുറത്താക്കി. ദേശീയ ടീമുമായി കരാര്‍ നിലനില്‍ക്കെ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡുമായി കരാറിലെത്തിയതിനെ തുടര്‍ന്നാണ് നടപടി. റഷ്യയില്‍ കപ്പുയര്‍ത്താന്‍ സാധ്യത കല്‍പിക്കപ്പെട്ടവരില്‍ മുന്‍നിരയിലുള്ള സ്പാനിഷ് ടീമിനെ കടുത്ത സമ്മര്‍ദത്തിലാക്കുന്നതാണ് ഫുട്ബോള്‍ ഫെഡറേഷന്റെ നടപടി. ജുലന് ചുമതലയേറ്റശേഷം ഒറ്റ മല്‍സരത്തിലും ടീം തോറ്റിട്ടില്ല.
ലോകകപ്പിന് ശേഷം യൂറോപ്യന്‍ ചാംപ്യന്മാരായ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ പരിശീലകനായി ജുലന് ലോപ്ടെജ്യുയി ചുമതലയേല്‍ക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. സിനദീന്‍ സിദാന് പകരക്കാനായി സ്ഥാനമേല്‍ക്കുന്ന കാര്യം റയല്‍ മഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് അഞ്ചു മിനിറ്റ് മുന്‍പ് മാത്രമാണ് ലോപ്ടെജ്യുയി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനെ ഇക്കാര്യം അറിയിച്ചത്.
ഇതാണ് പുറത്താക്കലിന് വഴിയൊരുക്കിയത്. 2020 വരെ സ്പെയിന് ദേശീയ ടീമുമായി കരാറുണ്ടായിരുന്ന ലോപ്ടെജ്യുയിയെ പുറത്താക്കാന്‍ നിര്‍ബന്ധിതമായെന്നാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ വിശദീകരണം. സ്പെയിന് അണ്ടര്‍19, അണ്ടര്‍21 ടീമുകളെ യൂറോ ചാംപ്യന്മാരാക്കിയ ലോപ്ടെജ്യുയിയെ സീനിയര്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത് 2016ലാണ്. സ്പെയിന് ദേശീയ ടീമിന്റേയും ബാര്‍സിലോന, റയല്‍ മഡ്രിഡ് ക്ലബുകളുടേയും മുന്‍ ഗോള്‍കീപ്പറാണ്. സഹപരിശീലകനായ പാബ്ലോ സാന്‍സ് പകരം ചുമതലയേല്‍ക്കുമെന്നാണ് സൂചന.
വാഹനത്തിന് സൈഡ് കൊടുക്കാതിരുന്നതിനെച്ചൊല്ലി കെ.ബി.ഗണേഷ്കുമാര് എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മയെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് അഞ്ചല്‍ അഗസ്ത്യകോട് എന്ന സ്ഥലത്തുവച്ച് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന അമ്മ ഷീനയെ ഇരുവരും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്.
‘നിന്നെ കൊന്നുകളയുെമടാ.. (അസഭ്യം) നീ കേസിനു പോടാ… ഞാനാ ഇവിടെ ഭരിക്കുന്നേ… ഗണേഷ് ആരാണെന്ന് നിനക്കിറിയില്ലേടാ…(അസഭ്യം)..’ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന തല്ലിയെന്ന ആരോപണവുമായി എത്തിയ യുവാവ് പറഞ്ഞതാണ് ഇൗ വാക്കുകള്‍. തന്നോട് പറഞ്ഞത് ഇത്തരത്തിലാണെങ്കില്‍ എന്റെ അമ്മയോട് പറഞ്ഞത് തുറന്നു പറയാന്‍ പറ്റില്ല. അത്രയ്ക്ക് മോശമായ വാക്കുകളാണ് അദ്ദേഹം എന്റെ അമ്മയോട് പറഞ്ഞത്– യുവാവ് പറഞ്ഞു.
എന്റെ മകനെ എന്റെ മുന്നിലിട്ടു ഇങ്ങനെ തല്ലല്ലേ സാറെ എന്ന് കരഞ്ഞുപറഞ്ഞതായി അമ്മയും സാക്ഷ്യപ്പെടുത്തുന്നു.
ഒരു മരണവീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഇൗ സംഭവം. ഇരുകൂട്ടരും മരണവീട്ടിലേക്ക് എത്തിയതാണ്. കഷ്ടിച്ച് ഒരു വാഹനം കടന്നുപോകാനുള്ള വീതിയുള്ള റോഡില്‍ പരാതിക്കാരന്റെ വാഹനം സൈഡ് നല്‍കിയില്ലെന്ന ആരോപിച്ചാണ് മര്‍ദനം. ഉച്ചയ്ക്ക് അഞ്ചല്‍ അഗസ്ത്യകോട് എന്ന സ്ഥലത്തുവച്ച് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച് അഞ്ചല്‍ പൊലീസില്‍ യുവാവ് പരാതി നല്കി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഗണേശ് കുമാറിനെ നേരില്‍ കാണുന്നത്. സാര്‍ എന്നുതന്നെ വിളിച്ചാണ് അമ്മയും ഞാനും സംസാരിച്ചത്.ഞാൻ ബിജെപിക്കാരാണ്, എന്റെ കയ്യില്‍ കിടന്ന രാഖിയാവാം അദ്ദേഹത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് തോന്നുന്നതായി അനന്തകൃഷ്ണന് പറഞ്ഞു.
സാറിന്റെ വാഹനം ഒന്നു പിറകോട്ടെടുത്താല്‍ നമുക്ക് രണ്ടുകൂട്ടര്‍ക്കും സുഖമായി പോകാമല്ലോ എന്ന് അമ്മ ചോദിച്ചതാണ് ഗണേശ് കുമാറിനെ പ്രകോപിപ്പിച്ചത്. പിന്നീട് അദ്ദേഹം ആദ്യം കാറില്‍ നിന്നിറങ്ങി അമ്മയെ തെറി വിളിച്ചു. ഇതിനുശേഷം വാഹനത്തിന്റെ താക്കോല്‍ ഉൗരിയെടുക്കാന്‍ നോക്കി. പക്ഷേ അതിന് കഴിയാതെ വന്നതോടെയാണ് യുവാവിനെ മര്‍ദിച്ചത്. ഗണേശ്കുമാറിന്റെ ഡ്രൈവറും മര്‍ദിച്ചതായി പരാതിക്കാരന് പറഞ്ഞു.
ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിനേയും തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. നിരവധി വീടുകളും റോഡുകളും വെള്ളത്തിൽ.
ജനജീവിതവും ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയാണ്. ഇടറോഡുകൾ ഏറെയും വെള്ളത്തിൽ മുങ്ങി. മിക്ക വീടുകളിലും വെള്ളം കയറിത്തുടങ്ങി. നെൽക്കർഷകരും ആശങ്കയിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ വെള്ളം ഉയർന്നിട്ടുണ്ട്. പ്രധാന നദീതീരങ്ങളും തോടുകളും കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇന്നലെ മഴ അല്പം ശമിച്ചെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് നിലച്ചില്ല. നദികളുടേയും തോടുകളുടേയും തീരങ്ങളിൽ താമസിക്കുന്നവർക്ക് അതാത് പഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകുന്നുണ്ട്.
തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതിനുള്ള നടപടി അധികൃതർ ആരംഭിച്ചിട്ടുണ്ട്. ജെസിബിയും മോട്ടറും അടക്കമുള്ള ഉപകരണങ്ങളുമായി ഇറിഗേഷൻ ഉദ്യോഗസ്ഥർ തോട്ടപ്പള്ളിയിൽ ക്യാന്പ് ചെയ്യുന്നുണ്ട്. കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടും റവന്യു വകുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിക്കാത്തതിനെതിരേ പ്രതിഷേധമുണ്ട്. അന്പലപ്പുഴ, തകഴി, എടത്വ, മുട്ടാർ, തലവടി, വീയപുരം, ചെറുതന പഞ്ചായത്തിലാണ് വെള്ളക്കെടുതി കൂടുതൽ അനുഭവപ്പെടുന്നത്.
വീടുകൾ വെള്ളത്തിലാവുകയും വെള്ളത്തിന്റെ വരവും ശക്തമായതോടെ തൊഴുത്തുകളിൽനിന്നും മൃഗങ്ങളെ കരയിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് പല വീട്ടുകാരും. ചിലയിടങ്ങളിൽ തട്ട് നിർമിച്ചാണ് മ്യഗങ്ങളെ പാർപ്പിച്ചിരിക്കുന്നത്. നീരേറ്റുപുറം-മുട്ടാർ-കിടങ്ങറ, എടത്വ-കളങ്ങര-മാന്പുഴക്കരി, എടത്വ-തായങ്കരി-വേഴപ്രാ, എടത്വ-വീയപുരം എന്നീ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. പല റോഡുകളിലും ഗതാഗതം നിലച്ചു. കാഞ്ഞിരംതുരുത്ത് റോഡ് പൂർണമായും മുങ്ങിയതോടെ കരയുമായുള്ള ബന്ധംതന്നെ നിലച്ച മട്ടാണ്. ജലമാർഗമാണ് ഇവരുടെ ആശ്രയം. വള്ളമില്ലാത്ത കുടുംബങ്ങളുടെ സ്ഥിതി ഏറെ ദയനീയമാണ്. പാടശേഖരത്തിനു നടുവിൽ തുരുത്തിനു സമാനമായി താമസിക്കുന്ന ഒറ്റപ്പെട്ട കുടുംബങ്ങളുടെ സ്ഥിതി വിവരണാതീതമാണ്. നദിയിലെ കുത്തൊഴുക്ക് നിരവധി വീടുകൾക്ക് ഭീഷണിയാണ്. കരയിലേക്ക് ഒഴുക്ക് പതിക്കുന്നതോടെ വൻതോതിൽ കരയിടിഞ്ഞ് നദിയായി രൂപാന്തരപ്പെടുകയാണ്. കരയിടിയുന്നത് വൻതോതിൽ വീടുകൾക്ക് ബലക്ഷയമുണ്ടാക്കും. മാത്രമല്ല കരകൃഷിയേയും സാരമായി ബാധിച്ചു കഴിഞ്ഞിട്ടുണ്ട്.
നൂറു കണക്കിന് നേന്ത്രവാഴകൾ, മരിച്ചീനി, ചേന, ചേന്പ് ഉൾപ്പടെയുള്ള ഇടവിളകളും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ നശിച്ചു. കുട്ടനാട്ടിലെ നെൽക്കർഷകർക്കാണ് കടുത്ത ആശങ്ക. നദി കരകവിഞ്ഞതും മഴ ശക്തിയർജിച്ചതും മൂലം രണ്ടാംകൃഷി ഇറക്കിയ പാടങ്ങളിൽ മടവീഴ്ചയും വെള്ളവും കയറി തുടങ്ങി.
സംരക്ഷണഭിത്തി നിർമിക്കാത്ത ബണ്ടുകൾക്ക് ഉയരക്കുറവുള്ള പാടശേഖരങ്ങളിൽ കർഷകർ പാടത്തു ചുറ്റും ജാഗ്രതയോടുകൂടിയാണ് കാത്തു നിൽക്കുന്നത്. കുട്ടനാട്ടിൽ 2000 ഹെക്ടറോളം പാടത്ത് വിതയിറക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇക്കുറി രണ്ടാംകൃഷി കുറവായിരുന്നു. കഴിഞ്ഞവർഷം 7200 ഹെക്ടറിൽ രണ്ടാംകൃഷി ഇറക്കിയിരുന്നു. മഴ തുടർന്നാൽ ആദ്യ വിത ഉപേക്ഷിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്. രണ്ടാംകൃഷി ഇറക്കിയ പാടത്ത് ഒട്ടുമിക്ക കർഷകരും ചെറുകിടകൃഷിക്കാരും പാട്ടകർഷകരുമാണ്. പണം പലിശയ്ക്കെടുത്തും കടം വാങ്ങിയുമാണ് മിക്കവരും കൃഷി ഇറക്കിയത്. കനത്ത മഴയും വെള്ളപ്പൊക്കവും കർഷകരുടെ പ്രതീക്ഷയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുകയാണ്.
ഉമ്മന്‍ ചാണ്ടിക്കെതിരെ പേരെടുത്തുപറഞ്ഞാണ് ഗുരുതര ആരോപണങ്ങളുമായി വിഎം സുധീരന് രംഗത്തെത്തിയത്.ഉമ്മന്‍ചാണ്ടി തന്റെ നേതാവെന്ന് ആവര്‍ത്തിച്ച്, ചരിത്രത്തിലെ ഏറ്റവും വലിയ വിമര്‍ശന ശരങ്ങളെയ്ത് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. പ്രസിഡന്റായ കാലത്തെ അനുഭവങ്ങള്‍ എണ്ണിപ്പറഞ്ഞ് നടത്തിയ ദീര്‍ഘ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തിപരവും രാഷ്ട്രീയവുമായ വിമര്‍ശനങ്ങള്‍ നിറഞ്ഞു. താന്‍ വന്നത് ഇഷ്ടപ്പെട്ടില്ല താന്‍ കെപിസിസി പ്രസിഡന്റായത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല. വീട്ടില്‍ പോയി കണ്ടിട്ടും നീരസം പ്രകടിപ്പിച്ചു. ചുമതലയേറ്റെടുത്ത ചടങ്ങില്‍ മനപൂര്‍വ്വമാണ് അദ്ദേഹം വരാഞ്ഞത്. ക്രൂരതയോടെയുള്ള നിസംഗതയാണ് അദ്ദേഹം കാണിച്ചത്. തന്റെ ജനരക്ഷാ യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ജാഥാനായകന്റെ പേര് പരാമര്‍ശിക്കാന്‍ മടിച്ചു. രണ്ടാമത്തെ യാത്രയില്‍ തന്റെ പേര് പറയാന്‍ പോലും അദ്ദേഹം മടിച്ചെന്നാണ് തന്റെ ഓര്‍മയെന്നും സുധീരന് തുറന്നടിച്ചു. സമാപനത്തില്‍ രണ്ട് ഗ്രൂപ്പ് നേതാക്കളും വേണ്ടത്ര സഹകരിച്ചില്ല. എന്നിട്ടും ശംഖുമുഖം നിറഞ്ഞുകവിഞ്ഞത് അഭിമാനകരമായ നേട്ടമായിരുന്നുവെന്നും സുധീരന് ഓര്‍മിച്ചു.
ആരു പറഞ്ഞു എല്ലാ ബാറും പൂട്ടാന്‍..?
മദ്യനയമാണ് തോല്‍വിക്ക് കാരണമെന്ന് എ ഗ്രൂപ്പിലെ ചിലര്‍ പറഞ്ഞു. ഞാന്‍ നിയമംപാലിക്കാത്ത ബാറുകള്‍ മാത്രമാണ് പൂട്ടാന്‍ പറഞ്ഞത്. എല്ലാംകൂടി പൂട്ടാന്‍ പറഞ്ഞിട്ടില്ല. ബാറുകള്‍ ഉമ്മന്‍ ചാണ്ടി പൂട്ടിയത് തനിക്ക് ലഭിച്ച ജനപിന്തുണയിലെ അസൂയമൂലമാണ്. പ്രതിപക്ഷം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നില്ലെന്നും സുധീരന് വിമര്‍ശിച്ചു. കോവളം കൊട്ടാരം, ഹാരിസണ്‍ വിഷയങ്ങളില്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല.
ഇന്നലെ കെപിസിസി യോഗത്തില്‍ അവസാനം താന്‍ സംസാരിക്കുമ്പോള്‍ ജൂനിയറായ രണ്ടുപേര്‍ ചാടിവീഴുകയാണ്. ആ രണ്ട് യുവ സുഹൃത്തുക്കളുടെ നടപടി എന്റെ മനസസിന് ഏറ്റവും വിഷമമുണ്ടാക്കി. ആ ആഘാതത്തിലാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രാജിയെപ്പറ്റി പറയേണ്ടിവന്നത്– സുധീരന് പറഞ്ഞു.
പരസ്യവിലക്കിന് ശേഷവും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചും അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് വിഎം സുധീരന്റെ തുറന്നടി. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. യുപിഎയ്ക്ക് ലോക്സഭയില്‍ സീറ്റ് കുറയുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. ഇത് ബിജെപിക്ക് നേട്ടമാകുന്നത് കാണാതിരിക്കാനില്ല. സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയനേതൃത്വവും ഇങ്ങനെ തീരുമാനിക്കില്ലെന്നും രാഹുലിന്റെ പരിശ്രമങ്ങളെ കേരളത്തിലെ നേതാക്കള്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും സുധീരന് ആരോപിച്ചു.
തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പ് മാനേജര്‍മാരാണ്. തന്റെ പ്രസ്താവനകളല്ല അതിന് വഴിവെച്ചത്. ത്രിതല പഞ്ചായത്തില്‍ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചവര്‍ സ്ഥാനാര്‍ഥികളായില്ല. അന്നത്തെ സ്പര്‍ധ നിയമസഭാ തിരഞ്ഞെടുപ്പിനെയും ബാധിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്താല്‍ എട്ടുസീറ്റ് പോയി. കാലുവാരി 11 സീറ്റ് പോയി. ഡൊമിനിക് പ്രസന്റേഷനു പകരം ടോണി ചമ്മിണി മല്‍സരിച്ചെങ്കില്‍ ജയിച്ചേനെയെന്നും സുധീരന് പറഞ്ഞു.
സീറ്റ് നല്‍കിയതില്‍ ഒളി അജന്‍ഡയുണ്ടെന്ന് വ്യക്തമാക്കിയ സുധീരന്, കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് കിട്ടരുതെന്ന താല്പര്യമാണ് മുന്തിനിന്നതെന്നും ആവര്‍ത്തിച്ചു.
പരസ്യപ്രസ്താവന വിലക്ക് ഒറ്റമൂലിയല്ലെന്നും തെറ്റു പറ്റിയാല്‍ തുറന്നു സമ്മതിക്കണമെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ ഓര്‍മിപ്പിച്ചു. താന്‍ വിലക്കിയ അന്ന് ഹസന് പത്രസമ്മേളനം നടത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിയായിരിക്കെ രാജിവച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി. ഹസന് ഇന്നലെ യോഗത്തില്‍ വിലക്കിന്റെ കാര്യം പറഞ്ഞപ്പോള്‍ അതേ മൈക്കില്‍ താന്‍ ഇതൊന്നും നടപ്പാകില്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാണി ചാഞ്ചാട്ടക്കാരനെന്നും സുധീരന് ആവര്‍ത്തിച്ചു. സമദൂരം പറയുന്ന മാണി ബിജെപിയുടെ കൂടെ കൂടില്ലെന്ന് ഉറപ്പുണ്ടോയെന്നും സുധീരന് ചോദിച്ചു. ആര്‍എസ്പിക്ക് സീറ്റ് നല്കിയപ്പോള് യുപിഎയ്ക്ക് പിന്തുണ ഉറപ്പാക്കിയിരുന്നു. എല്ലാവരുമായും ചര്‍ച്ച ചെയ്തുവെന്നും അന്ന് ആരും പ്രതിഷേധിച്ചില്ലെന്നും സുധീരന് ഓര്‍മിപ്പിച്ചു.
വി.എം.സുധീരന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയോടുളള ഓപ്പണ്‍ ചലഞ്ചാണെന്ന് കെ.സി.ജോസഫ് എംഎല്‍എ. സുധീരന് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി. കലാപക്കൊടി ഉയര്‍ത്തുന്നത് വേദനാജനകമാണെന്നും കെ.സി.ജോസഫ് പ്രതികരിച്ചു. സാധാരണപ്രവര്‍ത്തകന്റെ ആത്മാഭിമാനത്തെ മുറിവേല്പിക്കുന്ന നടപടിയാണിതെന്നും കെ.സി.ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരസ്യപ്രസ്താവന വിലക്കിയ സാഹചര്യത്തില്‍ വി.എം സുധീരന് പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് ഡല്‍ഹിയില്‍ പറഞ്ഞു.
മാസങ്ങൾക്കുമുന്‍പ് മധ്യപ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത കാബിനറ്റ് പദവി നിരസിച്ച ആൾദൈവം ഭയ്യു മഹാരാജ് (50) സ്വയം വെടിവച്ചു മരിച്ചു. വലതു നെറ്റിയിൽ സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് ഇൻഡോർ ഡിഐജി എച്ച.സി. മിശ്ര പറഞ്ഞു. മുറി അകത്തുനിന്നു പൂട്ടിയിരുന്നതിനാൽ കതകു പൊളിച്ചാണ് അകത്തുകടന്നത്.
ആശുപത്രിയിലെത്തുംമുന്‍പേ മരണം സംഭവിച്ചു. “വളരെയധികം മാനസിക സമ്മർദം അനുഭവിക്കുന്നുണ്ട്, മടുത്തു, ഞാൻ പോവുകയാണ്. എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലുമൊക്കെ ഏറ്റെടുക്കുക’: ഭയ്യുവിന്റെ മുറിയിൽനിന്നു കണ്ടെത്തിയ കത്തിൽ ഇങ്ങനെ പറയുന്നു. കത്തിലെ കൈയക്ഷരം ഭയ്യുവിന്റേതു തന്നെയാണെന്നു പോലീസ് സ്ഥിരീകരിച്ചു. മരണത്തേക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.
ഉദയ് സിംഗ് ദേശ്മുഖ് എന്നാണു ഭയ്യുവിന്റെ യഥാർഥ പേര്. ഭാര്യ മാധവി 2015 ൽ അന്തരിച്ചതിനുശേഷം കഴിഞ്ഞവർഷം ഏപ്രിലിൽ ശിവപുരി സ്വദേശിനിയായ ഡോ. ആയുഷി ശർമയെ വിവാഹം കഴിച്ചു. ആദ്യവിവാഹത്തിൽ ഒരു മകളുണ്ട്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ബോംബെ ആശുപത്രിക്കു മുന്പിൽ നിരവധിപ്പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പെടുന്ന വലിയൊരു ആരാധകവൃന്ദം ഇദ്ദേഹത്തിനുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മുൻമുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ്, മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ എന്നിവർ പതിവായി ഭയ്യു മഹാരാജിനെ കാണാനെത്തുമായിരുന്നു. 2011ൽ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നടത്തിയ സദ്ഭാവന ഉപവാസം നാരങ്ങാനീരു നല്കി അവസാനിപ്പിച്ചതും, അഴിമതിക്കെതിരേ ഡൽഹിയിലെ രാംലീല മൈതാനത്ത് സാമൂഹികപ്രവർത്തകൻ അന്നാ ഹസാരെ സമരം ആരംഭിച്ചപ്പോൾ ചർച്ച നടത്താൻ യുപിഎ സർക്കാർ നിയോഗിച്ചതും ഭയ്യു മഹാരാജിനെയാണ്. ഭയ്യു മഹാരാജ്, മഹാരാഷ്ട്ര സംസ്ഥാനത്തിൽ ചെയ്ത സാമൂഹികപ്രവർത്തനങ്ങൾ വിസ്മരിക്കാനാവില്ലെന്നു മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ ശിവരാജ് സിംഗ് ചൗഹാന്റെ സർക്കാരാണ് ഭയ്യു മഹാരാജ് ഉൾപ്പെടെ അഞ്ചു സന്യാസിമാർക്ക് സഹമന്ത്രി പദവി നല്കാൻ തീരുമാനിച്ചത്. സന്യാസിക്ക് അത്തരമൊരു പദവി പ്രധാനമല്ലെന്നായിരുന്നു ഭയ്യു മഹാജാരാജ് ശിവരാജ് സിംഗിനെ അറിയിച്ചത്. 1968ൽ മധ്യപ്രദേശിലെ ഷുജൽപുരിൽ കർഷകകുടുംബത്തിലായിരുന്നു ഭയ്യു ജനിച്ചത്.
ഉമ്മന്‍ ചാണ്ടിക്കെതിരെ പേരെടുത്തുപറഞ്ഞ് ഗുരുതര ആരോപണങ്ങളുമായി വിഎം സുധീരന്. താന്‍ കെപിസിസി പ്രസിഡന്റായത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല. വീട്ടില്‍ പോയി കണ്ടിട്ടും നീരസം പ്രകടിപ്പിച്ചു. ചുമതലയേറ്റെടുത്ത ചടങ്ങില്‍ മനപൂര്‍വ്വമാണ് അദ്ദേഹം വരാഞ്ഞത്. ക്രൂരതയോടെയുള്ള നിസംഗതയാണ് അദ്ദേഹം കാണിച്ചത്. തന്റെ ജനരക്ഷാ യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ജാഥാനായകന്റെ പേര് പരാമര്‍ശിക്കാന്‍ മടിച്ചു. രണ്ടാമത്തെ യാത്രയില്‍ തന്റെ പേര് പറയാന്‍ പോലും അദ്ദേഹം മടിച്ചെന്നാണ് തന്റെ ഓര്‍മയെന്നും സുധീരന് തുറന്നടിച്ചു. സമാപനത്തില്‍ രണ്ട് ഗ്രൂപ്പ് നേതാക്കളും വേണ്ടത്ര സഹകരിച്ചില്ല. എന്നിട്ടും ശംഖുമുഖം നിറഞ്ഞുകവിഞ്ഞത് അഭിമാനകരമായ നേട്ടമായിരുന്നുവെന്നും സുധീരന് ഓര്‍മിച്ചു.
പരസ്യവിലക്കിന് ശേഷവും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചും അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് വിഎം സുധീരന്റെ തുറന്നടി. കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. യുപിഎയ്ക്ക് ലോക്സഭയില്‍ സീറ്റ് കുറയുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. ഇത് ബിജെപിക്ക് നേട്ടമാകുന്നത് കാണാതിരിക്കാനില്ല. സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയനേതൃത്വവും ഇങ്ങനെ തീരുമാനിക്കില്ലെന്നും രാഹുലിന്റെ പരിശ്രമങ്ങളെ കേരളത്തിലെ നേതാക്കള്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും സുധീരന് ആരോപിച്ചു.
സീറ്റ് നല്‍കിയതില്‍ ഒളി അജന്‍ഡയുണ്ടെന്ന് വ്യക്തമാക്കിയ സുധീരന്, കോണ്‍ഗ്രസുകാര്‍ക്ക് സീറ്റ് കിട്ടരുതെന്ന താല്പര്യമാണ് മുന്തിനിന്നതെന്നും ആവര്‍ത്തിച്ചു.
പരസ്യപ്രസ്താവന വിലക്ക് ഒറ്റമൂലിയല്ലെന്നും തെറ്റു പറ്റിയാല്‍ തുറന്നു സമ്മതിക്കണമെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ ഓര്‍മിപ്പിച്ചു. താന്‍ വിലക്കിയ അന്ന് ഹസന് പത്രസമ്മേളനം നടത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിയായിരിക്കെ രാജിവച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി. ഹസന് ഇന്നലെ യോഗത്തില്‍ വിലക്കിന്റെ കാര്യം പറഞ്ഞപ്പോള്‍ അതേ മൈക്കില്‍ താന്‍ ഇതൊന്നും നടപ്പാകില്ലെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാണി ചാഞ്ചാട്ടക്കാരനെന്നും സുധീരന് ആവര്‍ത്തിച്ചു. സമദൂരം പറയുന്ന മാണി ബിജെപിയുടെ കൂടെ കൂടില്ലെന്ന് ഉറപ്പുണ്ടോയെന്നും സുധീരന് ചോദിച്ചു. ആര്‍എസ്പിക്ക് സീറ്റ് നല്കിയപ്പോള് യുപിഎയ്ക്ക് പിന്തുണ ഉറപ്പാക്കിയിരുന്നു. എല്ലാവരുമായും ചര്‍ച്ച ചെയ്തുവെന്നും അന്ന് ആരും പ്രതിഷേധിച്ചില്ലെന്നും സുധീരന് ഓര്‍മിപ്പിച്ചു.
ലോകകപ്പ് ആവേശം അതിര് കടന്ന ഒരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കളി ഭ്രാന്ത് മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്. അതിന് എന്തിന് മിണ്ടാപ്രാണികളെ ഇരയാക്കണമെന്ന ചോദ്യം അവിടെ നില്‍ക്കുന്നുണ്ടെങ്കിലും മനുഷ്യന് എപ്പോഴും മനുഷ്യന് തന്നെ!
എതിര്‍ടീമിനെ ബഹുമാനിക്കാനാണ് ഫുട്ബോളില്‍ ആദ്യ പഠിക്കേണ്ട പാഠം. എന്നാല്‍ ബഹുമാനിച്ചില്ലെങ്കിലും ഉപദ്രവിക്കാന്‍ പാടുണ്ടോ. സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനത്തിനിരയാകുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. അര്‍ജന്റീന ജെഴ്സി ഇട്ട ഒരു ആരാധകന് ബ്രസീലിന്റെ മഞ്ഞക്കുപ്പായം ധരിപ്പിച്ച ഒരു പട്ടിയോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരതയാണ് വീഡിയോ.
പട്ടിയുമായി ആദ്യം കളിക്കുന്ന ഈ അര്‍ജന്റീന ആരാധകന് പെട്ടെന്ന് പട്ടിയെ തൂക്കിയെടുത്ത് എറിയുന്നതാണ് വീഡിയോ. വീഡോയോ പങ്കുവെച്ച് നിരവധിയാളുകളാണ് ഇതിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. നിനക്ക് കളിക്കാന്‍ അറിയില്ലേഡാ എന്ന് ചോദിച്ചാണ് പട്ടിയെ ഇയാള്‍ തൂക്കിയെടുത്ത് എറിയുന്നത്. മലക്കം മറിഞ്ഞ് പട്ടി ചെന്ന് വെള്ളത്തിലേക്കാണ് വീണത്. എങ്കിലും യജമാന സ്നേഹം കാണിച്ച് വാലാട്ടി പട്ടി തിരിച്ച് കയുമ്പോഴും പോയി കളി പഠിച്ച് വാ എന്ന് ഈ ആരാധകന് ആക്രോശിക്കുന്നതും കേള്‍ക്കാം