Latest News

കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചു. നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാൽ നിലവിൽ സുപ്രധാനമായ ഭരണഘടനാ പദവിയിലേക്കാണ് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള നിർദേശ പ്രകാരണമാണ് ഗവർണർ പദവിയെന്നാണു സൂചന.

നിലവിലെ ഗവർണർ നിർഭയ് ശർമയുടെ കാലാവധി മേയ് 28ന് അവസാനിക്കാനിരിക്കെയാണ് കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ചതെന്ന് രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരൻ 1987ൽ ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായി തിരുവനന്തപുരം ഈസ്റ്റിൽ മൽസരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് സംഘ് പ്രചാരകനായി.  കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂർക്കാവിൽ നിന്നു മത്സരിച്ചു.

1966 ല്‍ ലോകകപ്പ് മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ പ്രശസ്ത ഇറ്റാലിയന്‍ നടി സോഫിയാ ലോറന്‍സിന്റെ 2 ദശലക്ഷം പൗണ്ട് വില വരുന്ന രത്‌നങ്ങളും മരതകങ്ങളും പവിഴക്കല്ലുകളും അടങ്ങിയ ആഭരണം അടിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നു. ലോകകപ്പിന്റെ പഴയ രൂപമായ യൂള്‍സ് റിമേ കപ്പ് മോചനദ്രവ്യത്തിന് വേണ്ടി മോഷ്ടിച്ച കുപ്രസിദ്ധ കള്ളാന്മാരായ സിഡ്‌സി കുഗുലറും സഹോദരന്‍ റെഗ്ഗും തന്നെയാണ് സോഫിയാ ലോറന്‍സിന്റെ സമ്പാദ്യവും അടിച്ചുമാറ്റിയതെന്നാണ് വിവരം.

1960 ല്‍ നടന്ന മോഷണം സോഫിയാ ലോറന്‍സിന് ജീവിതത്തിലുടനീളം ദു:ഖം സമ്മാനിച്ചതും ഒരിക്കല്‍ പോലും തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ കേസായിരുന്നു. ഈ മോഷണത്തിന് പിന്നിലും സിഡ്‌നി ആയിരുന്നെന്നാണ് വിലയിരുത്തല്‍. 1960 ല്‍ പീറ്റര്‍ സെല്ലേഴ്‌സിനൊപ്പം സിനിമ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ആയിരുന്നു സോഫിയയ്ക്ക് ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദു:ഖത്തിന് കാരണമായ മോഷണം നടന്നത്. ഹെര്‍ട്‌സിലെ എല്‍സ്ട്രീയ്ക്ക് സമീപമുള്ള ഹോട്ടലിലെ ഡ്രോയര്‍ തുറന്ന് അതിലെ തുകല്‍ പെട്ടിയില്‍ ഇട്ടിരുന്ന ആഭരണം എടുത്തുകൊണ്ടു പോവുകയായിരുന്നു. ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ ആഭരണ കൊള്ളയായിട്ടും ആരേയും ഇതുവരെ അതിന്റെ രഹസ്യം പുറത്തു വന്നിട്ടില്ല.

ഇറ്റാലിയന്‍ താരം ലോറന് അന്ന് 24 വയസ്സായിരുന്നു പ്രായം. സൂപ്പര്‍ താരവും തന്റെ 185,000 പൗണ്ട് വില വരുന്ന ആഭരണം കണ്ടെത്തുന്നതിനായി 20,000 പൗണ്ടാണ് അന്ന് ലോറന്‍ സമ്മാനം വാഗ്ദാനം ചെയ്തത്. ഭര്‍ത്താവ് കാര്‍ലോ പോണ്ടിയുമായി സംസാരിച്ചു കൊണ്ടിരിക്കെ രാത്രി 8 മണിക്കും 10 നും ഇടയിലായിരുന്നു മോഷണം. കടുത്ത ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്നു വരികയും വന്‍ നടിയായി മാറുകയും ചെയ്ത ലോറന്റെ അദ്ധ്വാനത്തിന്റെ ഏറ്റവും വലിയ അടയാളമായിരുന്നു ആ ആഭരണങ്ങള്‍. വിശ്വവിഖ്യാതമായ മോഷണക്കഥയില്‍ 1994 ല്‍ രണ്ടു പേര്‍ ഈ മോഷണത്തിന്റെ അവകാശം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ അവര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നില്ല. 77 കാരനായ റേ ജോണ്‍സ് എന്നായാള്‍ വടക്കന്‍ ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കുറ്റം ഏറ്റുപറഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ 63 കാരന്‍ പീറ്റര്‍ സ്‌ക്കോട്ടും മോഷണത്തിന്റെ അവകാശം ഏറ്റെടുത്തു. എന്നാല്‍ ഇതെല്ലാം തട്ടിപ്പായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.

1966 ല്‍ സഹോദരന്‍ റെഗ്ഗിനൊപ്പം ലോകകപ്പ് അടിച്ചു മാറ്റിയ സിഡ്‌നിക്ക് സോഫിയയുടെ നിധി കാണാതാകുമ്പോള്‍ 40 വയസ്സായിരുന്നു. ബ്രിട്ടനില്‍ വന്‍കിട മോഷണങ്ങള്‍ മാത്രം നടത്തുകയും പലതവണ ജയിലില്‍ കയറുകയും ചെയ്തിരുന്ന സിഡ്‌നി റെഗ്ഗ് സഹോദരങ്ങള്‍ പക്ഷേ ഇതിനേക്കാള്‍ വലിയ മോഷണമാണ് പ്‌ളാന്‍ ചെയ്തിരുന്നത്. ടവര്‍ ഓഫ് ലണ്ടനില്‍ സുക്ഷിക്കപ്പെട്ടിട്ടുള്ള അമൂല്യ രത്‌നങ്ങള്‍ പതിച്ച രാജകിരീടമായിരുന്നു മോഷ്ടാക്കളുടെ പട്ടികയില്‍ ഏറ്റവും ഉയരത്തില്‍ എത്താനുള്ള വഴിയായി ഇരുവരും കണ്ടെത്തിയിരുന്നത്.

 

കണ്ണൂർ പയ്യന്നൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവനടൻ ലോക്കപ്പിൽ തലകറങ്ങി വീണു. സ്വന്തം പീഡനവാർത്ത പത്രത്തിൽ വായിച്ച ഉടനെ ഇയാൾക്കു ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വയക്കര മഞ്ഞക്കാട്ടെ പി.എം.അഖിലേഷ് മോൻ എന്ന വൈശാഖാണ് അറസ്റ്റിലായത്.

സിനിമയിൽ അവസരം നൽകാമെന്ന് പെൺകുട്ടിക്ക് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഓഡീഷനായി തൃശൂരിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ വെച്ചും ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. നാലോളം സിനിമകളില്‍ വൈശാഖ് എന്ന അഖിലേഷ് മോന്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചില ഷോര്‍ട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രത്തിലും ഇയാള്‍ക്ക് ചെറിയ വേഷമുണ്ട്. ഇതൊക്കെ കാണിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്. സിനിമാ രംഗത്തെ പ്രമുഖരുമായി തനിക്ക് വളരെ അധികം അടുപ്പമുണ്ടെന്നും സ്വാധീനമുണ്ടെന്നും ഇയാള്‍ പെണ്‍കുട്ടിയെ ധരിപ്പിച്ചിരുന്നു.

പയ്യന്നൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വൈശാഖിനെ പിടികൂടിയത്. പ്രതിയെ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ലോക്കപ്പിലായിരുന്ന പ്രതി തന്റെ അറസ്റ്റ് വാര്‍ത്ത കണ്ട് ഞെട്ടി. തുടർന്ന് തല കറങ്ങിയ വൈശാഖിനെ പൊലീസ് പയ്യന്നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴപ്പമൊന്നും ഇല്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്നും ഡോക്ടര്‍ പറഞ്ഞ ശേഷമാണ് പൊലീസുകാര്‍ക്കു ശ്വാസം നേരെ വീണത്.

നടനെയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെയും ബഹളം. യുവനടന്റെ അച്ഛനും അമ്മയും സ്‌റ്റേഷനില്‍ എത്തിയിരുന്നു. മകന്‍ നിരപരാധിയാണ് എന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ ബഹളം വെച്ചത്. വൈശാഖിനെ കണ്ടതോടെ ബഹളം കരച്ചിലേക്ക് മാറി. ഇത് കള്ളക്കേസാണെന്ന് വൈശാഖിന്റെ മാതാപിതാക്കൾ ആരോപിച്ചു. പൊലീസിന് ആള് മാറിയതാണെന്നും മകൻ നിരപരാധിയാണെന്നും മാതാപിതാക്കൾ പറയുന്നു

നിപ്പാ വൈറസ് രോഗബാധയുടെ ഉറവിടം വവ്വാലല്ലെന്ന് പരിശോധനാഫലം. ഭോപ്പാലില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. നാല് സാംപിളുകള്‍ പരിശോധിച്ചതില്‍ നാലും നെഗറ്റീവ്. ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് മൃഗസംരക്ഷണവകുപ്പ്. ചെങ്ങരോത്തെ മൂസയുടെ കിണറ്റിലെ വവ്വാലുകളില്‍ നിന്നുളള നാല് സാംപിളാണ് പരിശോധിച്ചത്.

അതേസമയം നിപ്പ വൈറസ് രോഗ ചികില്‍സയ്ക്ക് കൂടുതല്‍ ഫലപ്രദമായ മരുന്ന് ഓസ്ട്രേലിയയില്‍നിന്ന് ഉടനെത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. നിരീക്ഷണത്തിലുള്ള 21പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ പന്ത്രണ്ടുപേരാണ് മരിച്ചത്. ചികില്‍സയിലുള്ള മൂന്നുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കോഴിക്കോട്ടെ സര്‍വകക്ഷിയോഗത്തിനുശേഷം ആരോഗ്യമന്ത്രി പറഞ്ഞു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കും. നവമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ കണക്കിലെടുക്കാതെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം ആരോഗ്യമന്ത്രി പറഞ്ഞു.

സം​സ്ഥാ​ന​ത്ത് വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഒ​രു ദി​വ​സം 21 സെ​ന്‍റീ​മീ​റ്റ​ർ വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങ​രു​തെ​ന്നും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി.

ബോളിവുഡ് ഉള്‍പ്പെടെ സിനിമാ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും അസ്വാഭാവികത ഇല്ലെന്ന കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്.

ശ്രീദേവിയുടെ മരണത്തില്‍ അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമിയുടെ ആരോപണത്തിനു പിന്നാലെ അതേ ആരോപണം ഉയര്‍ത്തി രംഗത്തു വന്നിരിക്കുകയാണ് ഡല്‍ഹി പോലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍. ശ്രീദേവിയുടെ മരണം പുനസൃഷ്ടിച്ച ശേഷം ദുബായില്‍ പോയി അന്വേഷണം നടത്തി തിരിച്ചു വന്നാണ് മരണത്തില്‍ ദുരൂഗത ആരോപിച്ചിരിക്കുന്നത്. വേദ് ഭൂഷണ്‍ നിലവില്‍ സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തി വരികയാണ്.

ദാവൂദ് ഇബ്രാഹിമിന്റെ ശക്തി കേന്ദ്രമായ ദൂബായില്‍ നടന്ന ശ്രീദേവിയുടെ മരണം ദാവൂദ് അറിഞ്ഞു തന്നെയാകണം എന്നാണ് വേദ് ഭൂഷന്റെ വിലയിരുത്തല്‍. മാത്രമല്ല ശ്രീദേവി താമസിച്ചിരുന്ന ജുമേറ എമിറേറ്റ്‌സ് ടവര്‍ ദാൂവദിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും വേദ് പറയുന്നു. മരണം അന്വേഷിക്കാന്‍ താന്‍ ചെന്ന തനിക്ക് ശ്രീദേവിയുടെ രക്തസാമ്പിളുകളും, ശ്വാസകോശത്തില്‍ എത്രത്തോളം വെള്ളം എത്തിയെന്നതിന്റെ റിപ്പോര്‍ട്ടും നല്‍കാന്‍ ദുബായ് പോലീസ് തയാറായില്ലെന്നും വേദ് ഭൂഷണ്‍ വെളിപ്പെടുത്തി. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ദാവൂദിന്റെ പങ്കിലേയ്ക്കാണെന്നും വേദ് പറയുന്നു.

കടുത്ത സംശയങ്ങള്‍ക്കിടെയാക്കുന്നത് ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ശ്രീദേവിയുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് വേദ് ഭുഷണ്‍. നേരത്തേയും ശ്രീദേവിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച് സംശയം ഉന്നയിച്ച് മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുനില്‍ സിങ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

 

തിരുവനന്തപുരം: നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച ഡോ.കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് വരേണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനാലാണ് അവസാന നിമിഷം യാത്ര റദ്ദാക്കിയതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് സന്ദേശം ലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൗജന്യ സേവനത്തിന് തയ്യാറാണെന്നായിരുന്നു കഫീല്‍ ഖാന്‍ അറിയിച്ചിരുന്നത്.

എയിംസില്‍ നിന്നുള്ള വിഗദ്ധ സംഘം എത്തുന്നതിനാല്‍ വരേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ താന്‍ വിദഗ്ദ്ധ സംഘം വരുന്ന കാര്യത്തിനല്ല എത്തുന്നതെന്നും സൗജന്യ സേവനത്തിനാണെന്നും വ്യക്തമാക്കിയിട്ടും വിശദീകരണം ലഭ്യമായില്ല. ഇന്ന് കൊച്ചിയിലേക്ക് താന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തന്നെ അനുവദിക്കണമെന്ന് കഫീല്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ സ്വാഗതം ചെയ്യുകയും ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദേശം വരട്ടെയെന്നായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണം. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡോ.കഫീല്‍ ഖാന് മറ്റൊരാശുപത്രിയില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്താനാവില്ലെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

നിപ്പ രോഗബാധയ്ക്ക് ഏറ്റവും ഫലപ്രദമെന്നു കണ്ടെത്തിയ ഓസ്ട്രേലിയൻ മരുന്ന് കേരളത്തിൽ എത്തിക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി. ഓസ്ട്രേലിയയിൽ മോണോക്ലോണൽ ആന്റിബോഡീസ് എം 102.4 എന്ന വിഭാഗത്തിൽപ്പെടുന്ന മരുന്ന് ഉപയോഗിച്ച എല്ലാവരും ഹെൻഡ്ര വൈറസ് രോഗബാധ തരണം ചെയ്തിരുന്നു. വൈറസ് രോഗബാധയെ തുടർന്ന് ഓസ്ട്രേലിയ സ്വയം വികസിപ്പിച്ചെടുത്തതാണിത്. കേന്ദ്ര സർക്കാർ ശ്രമം നടത്തിയാൽ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽനിന്നു മരുന്ന് എത്തിക്കാനാകും. ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനു കത്തെഴുതിയിട്ടുണ്ട്.

ഓസ്ട്രേലിയയിലെ ചീഫ് ഹെൽത്ത് ഓഫിസറുമായി ആരോഗ്യ സെക്രട്ടറിയും വിഷയം സംസാരിച്ചു. ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ വഴി മരുന്നു സൗജന്യമായും പെട്ടെന്നും ലഭ്യമാക്കാനുള്ള ശ്രമമാണു നടത്തുന്നത്. ഹെൻഡ്ര വൈറസ് ബാധയെ തുടർന്നാണ് ക്വീൻസ്‌ലൻഡ് ആരോഗ്യവകുപ്പിലെ ഹെൻഡ്ര വൈറസ് ദൗത്യ സംഘം 2013 ൽ മരുന്ന് കണ്ടെത്തുന്നത്. മരുന്നുപയോഗിച്ച 11 പേരിൽ പത്തു പേരും രോഗം തരണം ചെയ്തു. ശരീരത്തിൽ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുവാണിത്.

മരുന്നു കേരളത്തിനു ലഭ്യമാക്കുന്നതു സംബന്ധിച്ചു ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഇന്നലെ ആരോഗ്യ വകുപ്പു അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനുമായി ഫോണിൽ സംസാരിച്ചു. നിലവിൽ റൈബവൈറിൻ എന്ന മലേഷ്യൻ മരുന്നാണു നിപ്പ രോഗബാധിതരായവർക്കു നൽകുന്നത്. റൈബവൈറിൻ പൂർണമായി ഫലപ്രദമല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പു വേറെ മരുന്നിനായി അന്വേഷണം ആരംഭിച്ചത്.

സ്റ്റെ​​​ർ​​​ലൈ​​​റ്റ് ഫാ​​​ക്ട​​​റി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന സ​​​മ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​ള്ള ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം തു​​ട​​രു​​ന്നു. സ​​​മ​​​ര​​​ക്കാ​​​ർ​​​ക്കു ​നേ​​​രേയു​​​ണ്ടാ​​​യ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പിൽ 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യും പോ​​​ലീ​​​സ് വ്യാ​​​പ​​​ക​​​മാ​​​യി അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​കയാണ്. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളെ​​​യാ​​​ണു ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​ ദി​​​വ​​​സ​​​മാ​​​യി പോ​​​ലീ​​​സ് പാ​​​തി​​​രാ​​​ത്രി വീ​​​ടു​​​ക​​​യ​​​റി അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

വെ​​​ടി​​​വ​​​യ്പ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റ് തൂ​​​ത്തു​​​ക്കു​​​ടി ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രെ കാ​​​ണാ​​​നെ​​​ത്തി​​​യ ബ​​​ന്ധു​​​ക്ക​​​ളെ​​​യും ഇന്നലെ കൂ​​​ട്ട​​​ത്തോ​​​ടെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചെ​​​റി​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു​​​മി​​​ട​​​യാ​​​ക്കി. കൂ​​​ടാ​​​തെ ക​​​റു​​​ത്ത ടീ ​​​ഷ​​​ർ​​​ട്ട് ധ​​​രി​​​ച്ചു ന​​​ഗ​​​ര​​​ത്തി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലോ കാ​​​ൽ​​​ന​​​ട​​​യാ​​​യോ സ​​​ഞ്ച​​​രി​​​ച്ച​​​വ​​​രെ​​​യും പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. സ​​​മ​​​ര​​​ത്തി​​നു പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യ​​​വ​​​രാ​​​ണു ക​​​റു​​​ത്ത ടീ ​​​ഷ​​​ർ​​​ട്ട് ധ​​​രി​​​ച്ച​​​തെ​​​ന്ന വാ​​​ദ​​​മാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സി​​​ന്‍റേ​​​ത്. എ​​​ന്നാ​​​ൽ, സ​​​മ​​​ര​​​വു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലാ​​​ത്ത നി​​​ര​​​വ​​​ധി​​​പേരെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 300ൽ ​​​അ​​​ധി​​​കം ആ​​​ളു​​​ക​​​ളെ ഇ​​​പ്പോ​​​ൾ കാ​​ണാ​​നി​​​ല്ലെ​​​ന്നും ഇ​​​വ​​​ർ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ണ്ടെ​​​ന്നു​​​മാ​​​ണു സ​​​മ​​​ര​​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, പോ​​​ലീ​​​സ് ഇ​​​വ​​​രെ​​​ക്കു​​​റി​​​ച്ചു വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി​​​യൊ​​​ന്നും ന​​​ൽ​​​കു​​​ന്നി​​​ല്ല. നി​​​രോ​​​ധ​​​നാ​​​ജ്ഞ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​ൽ ഇ​​​ന്ന​​​ലെ​​​യും തൂ​​​ത്തു​​​ക്കു​​​ടി​​​യി​​​ലെ വ്യാ​​​പ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളൊ​​​ന്നും തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ല്ല. ശ​​​ക്ത​​​മാ​​​യ പോ​​​ലീ​​​സ് സ​​​ന്നാ​​​ഹം ന​​​ഗ​​​ര​​​ത്തി​​​ലു​​​ട​​​നീ​​​ളം ദൃ​​​ശ്യ​​​മാ​​​ണ്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നോ​​​ടെ പു​​​തി​​​യ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പം ചെ​​​റി​​​യ സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ത്തു. വ​​​ൻ പോ​​​ലീ​​​സ് സം​​​ഘം ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യാ​​​ണു രം​​​ഗം ശാ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. സ്റ്റെ​​​ർ​​​ലൈ​​​റ്റ് ഫാ​​​ക്ട​​​റി​​​ക്കു മു​​​ന്നി​​​ൽ ശ​​​ക്ത​​​മാ​​​യ പോ​​​ലീ​​​സ് കാ​​​വ​​​ൽ തു​​​ട​​​രുകയാണ്. ഫാക്ടറി അടയ്ക്കാനുള്ള മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ഫാ​​​ക്ട​​​റി​​​യി​​​ലേ​​​ക്കു​​​ള്ള വൈ​​​ദ്യു​​​തി ബ​​​ന്ധം ഇ​​​ന്ന​​​ലെ വി​​​ച്ഛേ​​​ദി​​​ച്ചു.

തൂ​​​ത്തു​​​ക്കു​​​ടി അ​​​ണ്ണാ ന​​​ഗ​​​റി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ പോ​​​ലീ​​​സ് റെ​​യ്ഡ് ന​​​ട​​​ത്തി. ക​​​ഴി​​​ഞ്ഞ​ ദി​​​വ​​​സം പോ​​​ലീ​​​സി​​​നു നേ​​​ർ​​​ക്കു നാ​​​ട്ടു​​​കാ​​​ർ ക​​​ല്ലേ​​​റു ന​​​ട​​​ത്തി​​​യെ​​ന്ന കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് പു​​​ല​​​ർ​​​ച്ചെ വീ​​​ടു​​​ക​​​ൾ ക​​​യ​​​റി ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തു​​​ക​​​യും പു​​​രു​​​ഷ​​ന്മാ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത്. സമൂഹമാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം വ്യാ​​​പ​​​ക​​​മാ​​​കു​​​ന്നു എ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ തൂ​​​ത്തു​​​ക്കു​​​ടി, ക​​​ന്യാ​​​കു​​​മാ​​​രി, തി​​​രു​​​ന​​​ൽ​​​വേ​​​ലി ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേവനം നിർത്തിവച്ചു.

ഡി​​​എം​​​കെ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ളാ​​​ണ് ഇ​​ന്നു ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ബ​​​ന്ദി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ക്ര​​മ​​​ണം ന​​​ട​​​ക്കുമെ​​​ന്ന് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ള​​​ള​​​തി​​​നാ​​​ൽ ക​​​ന​​​ത്ത സു​​​ര​​​ക്ഷാസം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം പി​ടി​യി​ലാ​യ വി​വാ​ദ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം കാ​ഷ്മീ​രി യു​വാ​വി​നെ ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​യി​ട്ടു വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട മേ​ജ​ർ നി​തി​ൻ ലീ​തു​ൾ ഗൊ​ഗോ​യി​യെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഗൊ​ഗോ​യി​യെ അ​യാ​ളു​ടെ​ത​ന്നെ യൂ​ണി​റ്റി​നാ​ണു കൈ​മാ​റി​യ​തെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കാ​നെ​ത്തി​യ ലീ​തു​ൾ ഗൊ​ഗോ​യ് പി​ടി​യി​ലാ​കു​ന്ന​ത്. ഓ​ണ്‍​ലൈ​നി​ൽ മു​റി ബു​ക്ക് ചെ​യ്ത​ശേ​ഷ​മാ​ണ് ലീ​തു​ൾ ഗൊ​ഗോ​യി ഹോ​ട്ട​ലി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഡ്രൈ​വ​ർ​ക്കും പെ​ണ്‍​കു​ട്ടി​ക്കു​മൊ​പ്പം ഹോ​ട്ട​ലി​ലെ​ത്തി​യ ഗൊ​ഗോ​യി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ഇ​വ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ലീ​തു​ൾ ഗൊ​ഗോ​യി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കി. ഒ​പ്പ​മു​ള്ള പെ​ണ്‍​കു​ട്ടി ബു​ഡ്ഗാം സ്വ​ദേ​ശി​നി​യാ​ണെ​ന്നും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ൽ​നി​ന്നു വ്യ​ക്ത​മാ​യി. ഇ​തേ​തു​ട​ർ​ന്നു ജീ​വ​ന​ക്കാ​ർ ലീ​തു​ൾ ഗൊ​ഗോ​യി​ക്കു മു​റി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​ശേ​ഷം പു​റ​ത്തു​വ​ന്ന ലീ​തു​ൾ ഗൊ​ഗോ​യി​യു​ടെ ഡ്രൈ​വ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ചു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​രും ടാ​ക്സി ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് ലീ​തു​ൾ ഗൊ​ഗോ​യി​യെ​യും ഡ്രൈ​വ​റെ​യും മ​ർ​ദി​ച്ചു. സം​ഭ​വം വ​ഷ​ളാ​യ​തോ​ടെ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി ലീ​തു​ൾ ഗൊ​ഗോ​യി​യെ​യും പെ​ണ്‍​കു​ട്ടി​യെ​യും ഡ്രൈ​വ​റെ​യും കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.

സം​ഭ​വ​ത്തി​ൽ ഇ​തേ​വ​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ദി ​വ​യ​ർ വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വി​ഷ​യം സം​ബ​ന്ധി​ച്ചു പോ​ലീ​സ് പ​ത്ര​ക്കു​റി​പ്പി​റ​ക്കി​യെ​ങ്കി​ലും ലീ​തു​ൾ ഗൊ​ഗോ​യു​ടെ​യോ പെ​ണ്‍​കു​ട്ടി​യു​ടെ​യോ പേ​ര് പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞ​താ​യി പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​മു​ണ്ട്. പെ​ണ്‍​കു​ട്ടി​ക്കു 18 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സൈ​ന്യം ഇ​തു സം​ബ​ന്ധി​ച്ച് ഇ​തേ​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

RECENT POSTS
Copyright © . All rights reserved