യുകെയിലെ ടാക്സി ഡ്രൈവര്‍മാരെ പ്രതിസന്ധിയിലാക്കി കൊണ്ട് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ആല്‍ഫ ബാങ്ക്റപ്റ്റ് ആയി പ്രഖ്യാപിച്ചു. കവര്‍ മൈ ക്യാബ്, വണ്‍ ഇന്‍ഷുറന്‍സ് സൊല്യൂഷന്‍, ജെ & എം ഇന്‍ഷുറന്‍സ് സൊല്യൂഷന്‍സ് തുടങ്ങി പല പേരുകളിലായി ടാക്സി ഇന്‍ഷുറന്‍സ് രംഗത്ത് പ്രശസ്തമായ കമ്പനിയില്‍ നിരവധി ടാക്സി ഡ്രൈവര്‍മാര്‍ ആണ് ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത്. കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഇവിടെ ഇന്‍ഷുര്‍ ചെയ്തിട്ടുള്ള ഡ്രൈവര്‍മാര്‍ക്ക് ടാക്സി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥയാണ് സംജാതമായിരികുന്നത്. എഴുനൂറിലധികം ടാക്സി ഡ്രൈവര്‍മാരും പതിനായിരത്തിലധികം മിനി ക്യാബ് ഡ്രൈവര്‍മാരും ലണ്ടന്‍ നഗരത്തില്‍ തന്നെ വാഹനമോടിക്കാന്‍ പറ്റാത്ത അവസ്ഥയിലായി എന്ന് ടാക്സി ഡ്രൈവര്‍സ് അസോസിയേഷന്‍ പറയുന്നു.
ലണ്ടനില്‍ മാത്രമല്ല മറ്റ് നഗരങ്ങളിലും സ്ഥിതി ഇത് പോലെ തന്നെയാണ്. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന രംഗം എന്ന നിലയില്‍ യുകെ മലയാളി സമൂഹത്തെയും ഈ പ്രശ്നം ഞെട്ടിച്ചിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് ജോലി നിര്‍ത്തി വയ്ക്കേണ്ടി വന്ന അങ്കലാപ്പിലാണ് പലരും. ടാക്സി ഇന്‍ഷുറന്‍സ് എടുക്കുന്നത് അത്ര എളുപ്പമല്ലാത്തതിനാല്‍ എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രാന്തിയിലാണ് ഇവര്‍. ഏകദേശം 3000 പൗണ്ടിലധികം ആണ് ഒരു വര്‍ഷം ഇന്‍ഷുറന്‍സ് തുകയായി ടാക്സി ഡ്രൈവര്‍മാര്‍ അടയ്ക്കുന്നത്. ഈ തുകയും ഇന്‍ഷുറന്‍സും ഒരുമിച്ച് നഷ്‌ടമായ അവസ്ഥയിലാണ് പലരും.
ഡെന്മാര്‍ക്ക് ആസ്ഥാനമായ ആല്‍ഫ ഇന്‍ഷുറന്‍സ് യൂറോപ്യന്‍ യൂണിയനില്‍ മൊത്തം പ്രവര്‍ത്തനത്തിന് ലൈസന്‍സ് ഉണ്ടായിരുന്ന കമ്പനിയാണ്. മെയ് നാലിന് കമ്പനി ലിക്വിഡേഷനില്‍ ആയിരുന്നു. ഇന്നലെയാണ് ബാങ്ക്റപ്റ്റ് ആയി പ്രഖ്യാപിച്ചത്.
റെഡിങ് . ലണ്ടന് സമീപം റെഡിങ്ങിൽ താമസിച്ചിരുന്ന മലയാളി വീട്ടമ്മ എലിസബത്ത് ബിജു (38)വിനെ ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . മരണകാരണം എന്താണ് എന്ന് അറിവായിട്ടില്ല , തിരുവല്ല സ്വദേശിയും ബോംബയിൽ സ്ഥിര താമസവുമായിരിക്കുന്ന ബിജു ഏബ്രഹാമിന്റെ ഭാര്യയാണ് . വിപ്രോയിൽ സീനിയയർ ഐ ടി കൺസൾട്ടന്റായി ജോലി നോക്കുന്ന ബിജു അബ്രഹാമിന്റെ ഭാര്യായായ എലിസബത്ത് നേരത്തെ നാട്ടിൽ ഫാർമസിസ്റ്റ് ആയി ജോലി നോക്കിയിരുന്നു . എന്നാൽ ഇപ്പോൾ ഐ ടി അനലിസ്റ്റ് ആയി സ്വന്തമായി ജോലി ചെയ്യുക ആയിരുന്നു . ഇവർക്ക് പന്ത്രണ്ടും എട്ടും വയസുള്ള രണ്ടു പെൺകുട്ടികൾ ആണ് ഉള്ളത് , ഇന്ന് രാവിലെ മൂത്ത കുട്ടിയെ സ്‌കൂളിൽ ആക്കി തിരിച്ചു വന്ന ബിജു സോഫയിൽ മരിച്ച നിലയിൽ കിടക്കുകയായിരുന്ന എലിസബത്തിനെ കാണുകയായിരുന്നു എന്ന് പറയപ്പെടുന്നു.
എലിസബത്ത് ബിജു
ഇന്നലെ രാത്രിയിൽ വയറ്റിൽ വേദന ആയിരുന്നു എന്നും എലിസബത്ത് നേരത്തെ കിടക്കാൻ പോയി എന്നുമാണ് ബിജു സുഹൃത്തുക്കളോട് പറഞ്ഞത്. രാവിലെ പതിവുപോലെ മൂത്ത കുട്ടിയെ റെഡിയാക്കി സ്‌കൂളിൽ കൊണ്ടുപോയി ആക്കിയ ശേഷം ഇളയ കുട്ടിയേയും സ്‌കൂളിൽ ആക്കി തിരികെ വന്നപ്പോഴും ഭാര്യയുടെ അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ ആണ് ബിജു സോഫയിൽ കിടക്കുന്ന എലിസബത്തിനെ ശ്രദ്ധിക്കുന്നത് എന്നും തൊട്ടു വിളിച്ചപ്പോൾ അനക്കം ഇല്ലായിരുന്നു എന്നും ഉടൻ തന്നെ 999 വിളിക്കുകയും, പോലീസും, ആംബുലൻസും എത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു എന്നും ബിജുവിന്റെ സുഹൃത്തുക്കൾ പറഞ്ഞു .
ഇവർ തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു കണ്ടിരുന്നത് എന്നും ഇന്നലെയും വീടിനു പുറത്തു സന്തോഷവതിയായിട്ടാണ് എലിസബത്തിനെ കണ്ടത് എന്നും തദ്ദേശ വാസികളായ അയൽവക്കത്തെ ആളുകളും മരണമറിഞ്ഞു എത്തിയ സുഹൃത്തുക്കളോട് പറഞ്ഞു . ഇന്നലെ രാത്രി ഉറങ്ങാൻ മുറിയിൽ കിടന്ന എലിസബത്ത് എങ്ങനെയാണ് താഴെ സോഫയിൽ എത്തിയത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്. വൈകിട്ട് വയ്യാതെ കിടന്നതിനാൽ രാവിലെയും വിളിച്ചെഴുന്നേൽപ്പിക്കാനോ ശല്യപെടുത്താനോ പോയില്ല , ഓഫീസിൽ പോകുന്നതിനു മുൻപ് വിവരം പറയാൻ വിളിച്ചപ്പോൾ ആണ് അനങ്ങുന്നില്ല എന്ന കാര്യം മനസിലായത് എന്നാണ് ബിജുവിന്റെ ഭാഷ്യം .എലിസബത്തിനു ഗൾഫിൽ ജോലി ചെയ്യുന്ന ഒരു സഹോദരനും , നാട്ടിൽ പ്രായമായ മാതാപിതാക്കളും ആണ് ഉള്ളത് , മരണവിവരം സഹോദരനെ അറിയിച്ചിട്ടുണ്ട് , പോലീസ് എത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് , മരണകാരണം സംബന്ധിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട് .
മാതാവ് റിമാന്റിലായതിനെ തുടര്‍ന്ന് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമില്‍ പ്രവേശിപ്പിച്ച ഇരട്ടക്കുട്ടികളെ മാതാവിനൊപ്പം ജില്ലാ ജയിലിലേക്ക് മാറ്റി. ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ പ്രത്യേക ഉത്തരവുമായെത്തിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സെന്റ് വിന്‍സെന്റ് ഹോമില്‍ നിന്ന് കുട്ടികളെ ഏറ്റുവാങ്ങി ജില്ലാ ജയിലിലേക്ക് മാറ്റിയത്.
കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ കുട്ടികളുടെ മാതാവിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇവര്‍ക്ക് ഒമ്പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം പോലീസ് കോടതിയെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി ഇവരെ റിമാന്റ് ചെയ്യുകയായിരുന്നു. ഇതോടെ പിതാവിനൊപ്പം ഒറ്റപ്പെട്ട കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റിയത്.
ഒമ്പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം മറച്ചുവച്ച് മാതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യിപ്പിച്ച പോലീസ് നടപടി ക്രൂരമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. ഇരട്ട കുട്ടികളുള്ള കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കില്‍ സ്ത്രീയെ ജാമ്യത്തില്‍ വിടുകയോ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്യുമായിരുന്നുവെന്ന് പി മോഹനദാസ് പറഞ്ഞു.
കോയമ്പത്തൂര്‍ സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് കവര്‍ച്ച കുറ്റം ചുമത്തി ജയിലിലടച്ചത്. സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. വിരമിച്ച അസിസ്റ്റന്റ് കമ്മീഷണറുടെ വീട്ടില്‍ മൂന്ന് വര്‍ഷം മുമ്പ് കവര്‍ച്ച നടത്തിയെന്ന കുറ്റം ആരോപിച്ചാണ് കോയമ്പത്തൂര്‍ സ്വദേശിനിയായ ജയ(23)യെ കഴിഞ്ഞ ഏഴാം തിയതി രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കുമ്പോള്‍ പിഞ്ചു കുട്ടികളുള്ള കാര്യം പോലീസ് അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി മാതാവിനെ മാത്രമായി റിമാന്റ് ചെയ്തു. പിതാവ് കുട്ടികളെയും കൊണ്ട് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ നിന്നാണ് കുട്ടികളെ കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റിയത്.
സംഭവത്തില്‍ ശിശുക്ഷേമ സമിതിയും കേസെടുത്തിട്ടുണ്ട്. ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ സി.ജെ. ആന്റണി ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടി. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് മെഡിക്കല്‍ കോളേജ് പോലീസ് യുവതിയെ തിരൂരില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് ആരോപണമുണ്ട്.
ആദിയുടെ നൂറാം ദിനാഘോഷത്തില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചത് താരകുടുംബത്തിന്റെ ഒത്തുകൂടല്‍. മോഹന്‍ലാലും സുചിത്രയും പ്രണവും വേദിയിലൊരുമിച്ചെത്തിയപ്പോള്‍ ആവേശോ ജ്വലമായ കൈയടിയാണ് സദസില്‍ നിന്ന് ഉയര്‍ന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത തന്റെ ആദ്യ ചിത്രം ആദിയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ പ്രണവിന്റെ മറുപടിയാണ് വേദിയെ ഇളക്കി മറിച്ചത്.
രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചവര്‍ക്ക് നന്ദി എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രണവിന്റെ പ്രതികരണം കേട്ട് വേദിയിലുണ്ടായിരുന്ന മാതാവ് സുചിത്രയും അച്ഛന്‍ മോഹന്‍ലാലും പൊട്ടിച്ചിരിച്ചു. സിനിമ കണ്ട പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതോടൊപ്പം സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും പ്രണവ്പറഞ്ഞു.
മകന്റെ അഭിനയത്തെ കുറിച്ചുള്ള അമ്മയുടെ പ്രതികരണമെന്തെന്ന അവതാരകയുടെ ചോദ്യത്തിന് ആദ്യം ബാലാജിയുടെ മകളായി പിറന്നതില്‍ അഭിമാനം തോന്നിയെന്നും പിന്നീട് മോഹന്‍ലാലിന്റെ ഭാര്യയായതില്‍ അതിലേറെ സന്തോഷിച്ചെന്നും ഇപ്പോള്‍ എന്റെ മകനും ഒരു നടനായി കണ്ടതില്‍ അഭിമാനമുണ്ടെന്നും സുചിത്ര പറഞ്ഞു.
സിനിമ റിലീസ് ചെയ്തതിനു ശേഷം പ്രമോഷനുകളില്‍നിന്ന് മാറിനിന്നാണ് പ്രണവ് ഹിമാലയന്‍ യാത്ര നടത്തിയത്. മാധ്യമങ്ങളോട് പ്രതികരണം നടത്താത്ത പ്രണവ് ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ തന്‍റെ സിനിമയെക്കുറിച്ച് സംസാരിച്ചത്.
തിരുവനന്തപുരത്ത് അധ്യാപകരുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് അധ്യാപിക വിദ്യാര്‍ഥിയായ കാമുകനൊപ്പം മുങ്ങിയത്. രണ്ടു ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തിനു പോകുകയാണെന്ന് പറഞ്ഞാണ് അധ്യാപിക കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ നിന്നു ഇറങ്ങിയത്. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അധ്യാപികയെ ഭര്‍ത്താവ് ട്രെയിന്‍ കയറ്റി വിടുകയും ചെയ്തു.
എന്നാല്‍ അധ്യാപിക ട്രെയിനില്‍ നിന്നും കായംകുളത്ത് ഇറങ്ങിയ ശേഷം കാമുകനായ പ്ലസ്ടു വിദ്യാര്‍ഥിക്കൊപ്പം കാറില്‍ വയനാട്ടിലേക്കു യാത്ര തിരിച്ചു. തുടര്‍ന്ന് രാത്രി തിരുവനന്തപുരത്ത് എത്തിയതായും, താമസ സൗകര്യം ഒപ്പം ജോലി ചെയ്യുന്ന അധ്യാപികക്കൊപ്പം ശരിയായതായും അധ്യാപിക ഭര്‍ത്താവിനെ വിളിച്ചു പറയുകയും ചെയ്തിരുന്നു.
എന്നാല്‍ പിറ്റേന്ന് തിരുവനന്തപുരത്ത് ഭാര്യയ്‌ക്കൊപ്പമുണ്ടെന്നു പറഞ്ഞ അധ്യാപികയെ ആലപ്പുഴയില്‍ വച്ച് ഭര്‍ത്താവ് കണ്ടതോടെയാണ് സംഭവം പാളിയത്..
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്നാണ് അധ്യാപികയെയും കാമുകനെയും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ഭര്‍ത്താവ് പിടികൂടിയത്. ആലപ്പുഴയിലെ പ്രമുഖ പബ്ലിക് സ്‌കൂളിലെ മലയാളം അധ്യാപികയും, പ്ലസ്ടു വിദ്യാര്‍ത്ഥിയായ കാമുകനുമാണ് കുടുങ്ങിയത്. സംഭവത്തില്‍ മാനഹാനി ഭയന്ന് രണ്ടു വീട്ടുകാരും പ്രശ്‌നം ഒതുക്കിത്തീര്‍ത്തതായിട്ടാണ് അറിയുന്നത്.
പ്രകോപിതനായ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി. ഭാര്യ വയനാട്ടിലാണെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ ഭാര്യയുടെ കോള്‍ ഹിസ്റ്ററിയും എസ്എംഎസ് സന്ദേശങ്ങളും വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. ഇതോടെയാണ് കാമുകനൊപ്പം വിനോദസഞ്ചാരത്തിനായി പോയതാണെന്ന് കണ്ടെത്തിയത്
തുടര്‍ന്നു ഭര്‍ത്താവും സുഹൃത്തുക്കളും വയനാട്ടിലെത്തി ഭാര്യയെയും കാമുകനെയും താമസിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. ഇരുവരെയും ഇയാള്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിദ്യാര്‍ഥിയെ ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം കൈമാറി. ഇരുവരെയും സസ്‌കൂളില്‍ നിന്നു മാനേജ്‌മെന്റ് പുറത്താക്കിയിട്ടുണ്ട്.
പഴനിയിലെ അപകട വാർത്ത വിശ്വസിക്കാനാത്തെ കോരുത്തോട് ഗ്രാമം. ഇന്നലെ ഉച്ചയ്ക്ക് യാത്ര പറഞ്ഞ് മടങ്ങിയവരുടെ മരണവാർത്തയാണ് പുലർച്ചെ നാട്ടുകാരെ തേടിയെത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള പന്ത്രണ്ടു വയസുകാരൻ ആദിത്യനായി പ്രാർഥനകളോടെ കാത്തിരിക്കുകയാണ് നാട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറയിൽ ശശിയും കുടുംബവും പഴനിയിലേക്ക് യാത്ര തിരിച്ചത്. ബന്ധുവും അയൽവാസിയുമായ സുരേഷിനെയും കുടുംബത്തെയും കൂടെ കൂട്ടി. മറ്റു കുടുംബാംഗങ്ങളെയും കൂടെ കുട്ടിയുള്ള തീർഥയാത്ര ഇത് ആദ്യമായിരുന്നു. സ്കൂൾ അവധി ആയതിനാൽ ശശി മകന്റെ മക്കളായ അഭിജിത്തിനെയും ആദിത്യനെയും കൂടെ കൂട്ടി. പഴനിയിൽ എത്തും മുമ്പായിരുന്നു അപകടം. പുലർച്ചെ നാല് മണിയോടെയാണ് നാടും ശശിയുടെ മകനും അപകട വാർത്ത അറിഞ്ഞത്. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ പഴനിയിലേക്ക് പുറപ്പെട്ടു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എംപി രാജീവ് ചന്ദ്രശേഖരൻ നടത്തിയ കുപ്രചരണത്തിനെതിരെ മന്ത്രി തോമസ് ഐസക് രംഗത്ത്. കർണാടക തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിലൂടെ അവാസ്തവ പ്രചാരണം നടത്തിയത്.
2013ൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം സിദ്ധരാമയ്യയ്ക്കെതിരെ രാജീവ് ചന്ദ്രശേഖർ ഉപയോഗപ്പെടുത്തുകയായിരുന്നു. 2013കാലത്ത് കർണാടകത്തിലെ യഡിയൂരപ്പ മന്ത്രിസഭ. ആ മന്ത്രിസഭയ്ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ, സിദ്ധാരാമയ്യയ്ക്കെതിരെ എന്ന പേരിൽ ബിജെപി എംപി പ്രചരിപ്പിക്കുകയായിരുന്നുവെന്നും അതിനു ചില്ലറ ചർമ്മശേഷിയൊന്നും പോരെന്നും തോമസ് ഐസക് കുറിക്കുന്നു.
ഒട്ടേറെ മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ് താനെന്നോ, തന്റെ വിശ്വാസ്യതയ്ക്ക് ഈ മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധമുണ്ടെന്നുള്ള ആധിയോ ഒന്നും അദ്ദേഹത്തിനില്ലെന്നും കിട്ടുന്നതെടുത്ത് ചാമ്പുകയാണെന്നും തോമസ് ഐസക് പരിഹസിക്കുന്നു. സംഘപരിവാറിന്റെ ഐടി സെല്ലിലെ ഏതെങ്കിലും ഒരു വ്യാജ ഐഡി അല്ല പ്രതിസ്ഥാനത്ത്. സാക്ഷാൽ രാജീവ് ചന്ദ്രശേഖർ. ഏഷ്യാനെറ്റ് ന്യൂസ് മുതൽ റിപ്പബ്ലിക് ടിവിയും റേഡിയോ ഇൻഡിഗോയും വരെ നീളുന്ന മാധ്യമസ്ഥാപനങ്ങളുടെ ഉടമ. രാജ്യസഭാ അംഗം. അസംഖ്യം പദവികൾ വേറെ. അദ്ദേഹത്തിന്റെ ട്വിറ്ററിലാണ് ഒരു നാലാംകിട നുണ പ്രത്യക്ഷപ്പെട്ടത്. റീ ട്വീറ്റു ചെയ്തത് സ്മൃതി ഇറാനിയെപ്പോലുള്ള പ്രമുഖർ. ഇതാണിവരുടെ രാഷ്ട്രീയസംവാദത്തിന്റെ നിലവാരം– ഐസക് തുറന്നടിക്കുന്നു.
മണിക്കൂറുകൾക്കകം ഈ പെരുങ്കള്ളം സോഷ്യൽ മീഡിയ പൊളിച്ചു. കള്ളം പ്രചരിപ്പിക്കാൻ സൗകര്യമുള്ളതുപോലെ, അവ പൊളിച്ചടുക്കാനും സോഷ്യൽ മീഡിയ പ്രാപ്തമാണ് എന്ന കാര്യം രാജീവ് ചന്ദ്രശേഖറിന് ഇതേവരെ മനസിലായിട്ടില്ല. ധാരാളം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥനായിട്ടും. ഐസക് പരിഹസിച്ചു
എരുമേലിയില്‍ കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി യുവാവിനൊപ്പം ബെംഗളൂരുവിലെത്തിയതായി റിപ്പോര്‍ട്ട്. ബെംഗളൂരു മഡിവാളയിലെ ആശ്വാസ ഭവനില്‍ താമസസൗകര്യം ചോദിച്ച് എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആശ്വാസ ഭവനില്‍ താമസിക്കാന്‍ മുറി അന്വേഷിച്ചു ചെന്നതായും മുറിയില്ലെന്ന് അറിഞ്ഞതോടെ മൈസൂരുവിലേക്ക് പോയതായും ആശ്രമ അധികൃതര്‍ വ്യക്തമാക്കി. ബൈക്കിലാണ് ജെസ്‌ന എത്തിയതെന്നും കൂടെ ഒരു യുവാവ് ഉണ്ടായിരുന്നതായും അധികൃതര്‍ പറഞ്ഞു.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും കണ്ടതോടെ സംശയം തോന്നിയ ആശ്രമ അധികൃതര്‍ കാഞ്ഞിരപ്പള്ളിയിലെ ഒരു വൈദികനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. ജെസ്‌നയെ കണ്ടെത്താന്‍ കഴിയാത്തതില്‍ പോലീസിന് നേരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തല്‍ വഴിത്തിരിവ് ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
മാര്‍ച്ച് 22-നാണ് എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെസ്ന മറിയ ജെയിംസിനെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കുള്ള യാത്രയില്‍ ജെസ്ന എരുമേലിവരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് യാതൊരു വിവരവും ലഭ്യമായില്ല. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ജെസ്ന. കാണാതാവുന്ന ദിവസം പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രമാണ് അവള്‍ ഒപ്പം കൊണ്ടുപോയതെന്ന് വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ജെസ്നയുടെ മൊബൈല്‍ ഫോണും എ.റ്റി.എം.കാര്‍ഡും വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പി.എസ്.സി കോച്ചിംഗ് ക്‌ളാസിന് തലസ്ഥാനത്ത് എത്തിയ രഹ്‌ന വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ചാടിമരിച്ച സംഭവത്തിനു പിന്നില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിസമ്മതിച്ചതിനാൽ. ഇന്നലെ രാവിലെ പതിനൊന്നോടെ പനവിള ജംഗ്ഷന് സമീപത്തെ വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുന്നിലായിരുന്നു സംഭവം.ഫാത്തിമ രഹ്ന പി.എസ്.സി കോച്ചിംഗ് ക്‌ളാസിന് പോവുകയായിരുന്നു. മകളുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതോടെ വീട്ടുകാര്‍ പലപ്പോഴും ഉപദേശിച്ചെങ്കിലും അവരെ അനുസരിക്കാന്‍ ഫാത്തിമ രഹ്ന തയാറായിരുന്നില്ല. പെണ്‍കുട്ടിയിലെ സ്വഭാവമാറ്റം കാരണം രക്ഷിതാക്കള്‍ വിദേശത്തേക്ക് കൊണ്ടുപോകാനും മടിച്ചു.
തനിക്ക് ആണാകണമെന്നും അതിന് വീട്ടുകാരുടെ സമ്മതം വേണമെന്നും രഹ്ന ആവശ്യപ്പെട്ടിരുന്നതായി പൊലീസ്. ഇതുസംബന്ധിച്ച് വീട്ടുകാരുമായി പലപ്പോഴും ഫോണിലൂടെ വഴക്കിടുമായിരുന്നതായി രഹ്നയുടെ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്കായി പെണ്‍കുട്ടി ഭിന്നലിംഗക്കാരുടെ സംഘടന വഴി ഡോക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിന് വീട്ടുകാരുടെ സമ്മതം വേണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനായി പലതവണ ഫാത്തിമ രഹ്ന അച്ഛനെയും അമ്മയെയും ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല. ഇതോടെ പെണ്‍കുട്ടി നല്ല മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരണയായതെന്നുമാണ് പൊലീസ് നിഗമനം. ഫാത്തിമ രഹ്ന ആണുങ്ങള്‍ ധരിക്കാറുള്ള വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ബനിയനും ത്രീഫോര്‍ത്തുമാണ് സ്ഥിരം വേഷം.
അതെ സമയം ഹോസ്റ്റലിൽ മറ്റു സുഹൃത്തുക്കൾ നൽകുന്ന വിവരം രഹ്‌നയുടെ ഉറ്റ സുഹൃത്തിന്റെ വിവാഹം വീട്ടുകാര്‍ നിശ്ച്ചയിച്ചതോടെ കൂട്ടുകാരിയുമായി പിരിയാതിരിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയക്കായി വീട്ടുകാരോട് സമ്മതം ചോദിക്കുകയും എന്നാൽ വീട്ടുകാര്‍ അത് നിരസിക്കുകയും ചെയ്തതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ്. വഴിയാത്രക്കാരാണ് പെണ്‍കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്. ഈ വിവരം ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ പനവിളയിലെ വനിതാ ഹോസ്റ്റലിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.
ഇക്കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ വനിതാ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി താമസിച്ചിരുന്ന മുറി പോലീസ് സീല്‍ ചെയ്തു. പെണ്‍കുട്ടിയുടെ മരണ വിവരം മാതാപിതാക്കളെ അറിയിച്ചുവെന്ന് കന്റോണ്‍മെന്റ് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫാത്തിമ രഹ്നയുടെ രക്ഷിതാക്കളും സഹോദരന്‍ രജിനും വര്‍ഷങ്ങളായി വിദേശത്താണ്. ഒരു സഹോദരി രിന്‍സി നിംസ് ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്.