Latest News

ധര്‍മ്മശാല: ഹിമാചല്‍ പ്രദേശില്‍ 45 വിദ്യാര്‍ത്ഥികളുമായി സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് അധ്യാപകരും ഡ്രൈവറുമുള്‍പ്പെടെ ആകെ 29 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
നുര്‍പുര്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. കുറച്ചു കുട്ടികള്‍ ഇപ്പോഴും ബസില്‍ കുടുങ്ങിക്കിടക്കുയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സീര്‍ റാം സിങ് പതാനിയ സ്മാരക പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് മുതല്‍ താഴേക്കുള്ള വിദ്യാര്‍ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. അതേസമയം ഇതേവരെ ആളപായം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

100 മീറ്ററിലധികം താഴ്ചയുള്ള കൊക്കയിലാണ് ബസ് കിടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസും ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശവാസികളുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ഒന്‍പതു പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നു ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

കോ​ടി​ക​ൾ ബാ​ങ്കി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്ത​ശേ​ഷം തി​രി​ച്ച​ട​യ്ക്കാ​തെ രാ​ജ്യം​വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യെ പി​ടി​കൂ​ടാ​ൻ ഇ​ന്ത്യ ഹോ​ങ്കോം​ഗു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്ന് ചൈ​ന. കോ​ടി​ക​ൾ ത​ട്ടി​ച്ചു മു​ങ്ങി​യ നീ​ര​വ് മോ​ദി ഹോ​ങ്കോം​ഗി​ലു​ണ്ടെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.

ചൈ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹോ​ങ്കോം​ഗി​ന് സ്വ​ന്ത​മാ​യ ഭ​ര​ണ-​നി​യ​മ​വ്യ​വ​സ്ഥ​ക​ളു​ണ്ടെ​ന്നും അ​തി​നാ​ൽ​ത​ന്നെ ഹോ​ങ്കോം​ഗു​മാ​യി നേ​രി​ട്ട് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​മെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ ഹോ​ങ്കോം​ഗി​നോ​ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യാ​ൽ ന​ട​പ​ടി​ക​ളി​ൽ പൂ​ർ​ണ അ​ധി​കാ​രം ഹോ​ങ്കോം​ഗി​നു കൈ​മാ​റു​മെ​ന്നും ചൈ​നീ​സ് വ​ക്താ​വ് അ​റി​യി​ച്ചു. കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യും ഹോ​ങ്കോം​ഗും ത​മ്മി​ൽ ക​രാ​ർ നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ ചൈ​ന​യു​മാ​യി ഇ​ത്ത​ര​ത്തി​ൽ ക​രാ​റു​ക​ളി​ല്ല.

കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി രാ​ജ്യം​വി​ട്ട നീ​ര​വ് മോ​ദി​ക്കും മെ​ഹു​ൽ ചോ​ക്സി​ക്കു​മെ​തി​രേ ഇ​ന്ത്യ​യി​ൽ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സി​ബി​ഐ​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം മും​ബൈ കോ​ട​തി​യാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. നീ​ര​വ് മോ​ദി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ഇ​ന്ത്യ ഹോ​ങ്കോം​ഗി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ന്‍റും പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും പാ​സ്പോ​ർ​ട്ടു​ക​ൾ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​ന്ത്യ മ​ര​വി​പ്പി​ച്ചി​രു​ന്നു.

ത​ട്ടി​പ്പു ന​ട​ത്തി നേ​ടി​യ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ നീ​ര​വ് മോ​ദി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ​വി​ടെ​യോ നി​ക്ഷേ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​ത്. നീ​ര​വ് മോ​ദി പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്ന് 13,578 കോ​ടി​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യാ​ണ് മു​ങ്ങി​യ​ത്. നീ​ര​വി​ന്‍റെ ഇ​ന്ത്യ​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലും വ​സ​തി​ക​ളി​ലും ന​ട​ന്ന റെ​യ്ഡി​ൽ കോ​ടി​ക​ളു​ടെ സ്വ​ത്ത് ക​ണ്ടെ​ത്തി​യി​രു​ന്നു.

നേ​ര​ത്തെ ബെ​ൽ​ജി​യ​ത്തി​ലെ നീ​ര​വ് മോ​ദി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​രു​ന്നു. ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ബെ​ൽ​ജി​യം സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ച​ത്. ഫെ​ബ്രു​വ​രി 14നാ​ണു നീ​ര​വ് മോ​ദി​യു​ടെ ത​ട്ടി​പ്പു സം​ബ​ന്ധി​ച്ച ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

ദോശ കഴിച്ച് വണ്ണം കുറച്ചതിനെക്കുറിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് ശ്രീലക്ഷ്മി സ്വന്തമായി തയ്യാറാക്കിയ ഡയറ്റ് വഴി 15 കിലോ കുറച്ച കാര്യം പറഞ്ഞത്. ദുബായിയില്‍ എത്തിയ സമയത്ത് എപ്പോഴും പുറത്ത് നിന്നായിരുന്നു ഭക്ഷണം. ഐസ്‌ക്രീം വലിയ ഇഷ്ടമാണ്.

ഒരുമാസം 22 കിലോ ഐസ്‌ക്രീം വരെ കഴിക്കും. ശരീര ഭാരം കൂടുന്നതിനെ കുറിച്ച് ഒട്ടും ബോധവതിയായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ദുബായില്‍ ഒരു ഷോ ചെയ്യാന്‍ പോയപ്പോള്‍ തന്നോട് മിക്കവാറും പേര്‍ പറഞ്ഞു തടിച്ചല്ലോ എന്ന്. സാരിയുടുത്താണ് അന്ന് ഷോയ്ക്ക് പോയത്. ഷോയുടെ ഫോട്ടോ വന്നപ്പോള്‍ ആകെ തകര്‍ന്നുപോയി. എനിക്ക് തന്നെ ബോറായി തോന്നി എന്റെ ശരീരം.

അപ്പോഴേക്കും പഴയ ഡ്രസ്സൊന്നും ഇടാന്‍ പറ്റാതെയായിരുന്നു. അപ്പോള്‍ ശരിക്കും ചങ്കിടിപ്പ് കൂടി. ഡയറ്റീഷ്യന്റെ സഹായം ഇല്ലാതെയാണ് ഡയറ്റ് തുടങ്ങിയത്. ജോഗിംഗ് മാത്രമാണ് ചെയ്ത വ്യായാമം. ചൂട് കൂടിയ സമയത്ത് ജിമ്മില്‍ പോയി. അവിടെയും ട്രഡ്മില്ല് മാത്രമാണ് ഉപയോഗിച്ചത്. ഭക്ഷണത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.

ദോശ തിന്നാണ് ഞാന്‍ ഇങ്ങനെ മെലിഞ്ഞത്. വയറ് നിറച്ച് ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോഴൊക്കെ ദോശയും സാമ്പാറും അല്ലെങ്കില്‍ ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി കഴിച്ചു. വെള്ളിയാഴ്ചകളില്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. കൊതി വരുമ്പോള്‍ ചിക്കന്‍ കറിയുണ്ടാക്കി അതിലെ കഷണങ്ങള്‍ മാത്രം കഴിച്ചു. ഗ്രേവി പൂര്‍ണ്ണമായും ഒഴിവാക്കി.

എണ്ണയില്ലാതെയാണ് ദോശ ഉണ്ടാക്കാറ്. രണ്ട് ദോശ കഴിക്കും. അല്ലെങ്കില്‍ പുട്ട്. മുളക്പൊടി മല്ലിപ്പൊടി എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ഒരുമാസം കഴിഞ്ഞേ ഇനി വെയ്റ്റ് നോക്കൂ ശ്രീലക്ഷ്മി പറയുന്നു. വണ്ണം കൂടിയതും കുറഞ്ഞതുമായ തന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.

യു.എ.ഇയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. അല്‍ അയ്ന്‍ യൂണിവേഴ്‌സല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന വനിതാ നഴ്‌സാണ് ആത്മഹത്യ ചെയ്തത്. ശമ്പള കുടിശ്ശികയും ജോലിയുടെ അസ്ഥിരതയുമാണ് ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പ്രാഥമിക വിവരങ്ങള്‍. സുജ എന്ന് പേരുള്ള മലയാളി നഴ്സാണ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്

മലയാളികളടക്കം ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍. അബുദാബിയിലും ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ നഴ്‌സുമാര്‍ക്ക് ഇവിടെ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല. ജനറല്‍ നഴ്‌സിംഗ് വിഭാഗത്തിന് ശരാശരി 4000 ദിര്‍ഹവും (ഏകദേശം 70,000 രൂപ) പ്രവൃത്തി പരിചയമുള്ള നഴ്‌സുമാര്‍ക്കും ബിഎസ്സി നേഴ്‌സുമാര്‍ക്കും 5000 മുതല്‍ 7000 വരെ ദിര്‍ഹവും (ഏകദേശം 88,000 മുതല്‍ 1,23,000 രൂപ വരെ) ശമ്പളം നല്‍കാമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഡിസംബര്‍ മുതല്‍ ശമ്പളം ലഭിക്കാതായതോടെ ഉപജീവനത്തിനായി മറുകര തേടിയ നല്ലൊരു ശതമാനം മലയാളി നേഴ്‌സുമാരുടെ ജീവിതം ദുരിതത്തിലായി.

തുടര്‍ന്ന് ഫെബ്രുവരി മാസത്തില്‍ എല്ലാവര്‍ക്കും 1000 ദിര്‍ഹം മാത്രം നല്‍കി ആശുപത്രി അധികൃതര്‍ വാര്‍ത്ത പുറത്തറിയിക്കാതെ സൂക്ഷിക്കുകയായിരുന്നു. തങ്ങളുടെ കണ്‍മുമ്പില്‍ സഹപ്രവര്‍ത്തക ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളവര്‍. നഴ്‌സ് ആത്മഹത്യ ചെയ്തതിനെ പുറത്തറിയിക്കാതെ കൈകാര്യം ചെയ്യാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നത്.

വാഷിങ്ടണ്‍: ലൈംഗികാരോപണമുന്നയിച്ച പോണ്‍ താരത്തെ നിശബ്ദയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരാതി. ആരോപണമുന്നയിച്ച പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന്റെ അഭിഭാഷകനാണ് പരാതി നല്‍കിയത്. ട്രംപിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

2016ലെ തെരഞ്ഞെടുപ്പിനു മുന്‍പ് സ്‌റ്റോമിക്ക് ട്രംപ് 1.30 ലക്ഷം ഡോളര്‍ കൊടുത്തെന്ന ആരോപണം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി. ട്രംപിന്റെ സത്യസന്ധത പരിശോധിക്കണമെന്ന് അഭിഭാഷകനായ മൈക്കല്‍ അവനറ്റി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണു ഹര്‍ജി നല്‍കിയത്. ട്രംപ് യുഎസ് പ്രസിഡന്റാകും മുന്‍പ് അദ്ദേഹവുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നു ചാനല്‍ അഭിമുഖത്തിലാണു നടി വെളിപ്പെടുത്തിയത്.

 

ട്രംപുമായുള്ള ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ തനിക്കു ഭീഷണിയുണ്ടായിരുന്നെന്നും സ്‌റ്റോമി പറഞ്ഞിരുന്നു. ട്രംപ് പണം നല്‍കുകയോ ഇതിനെപ്പറ്റി അറിയുകയോ ചെയ്തിട്ടില്ലെന്നാണു പറയുന്നതെങ്കില്‍, കോടതിക്കു പുറത്തുണ്ടാക്കിയ കരാറിനെപ്പറ്റിയും അറിവുണ്ടായിരിക്കില്ലെന്നു അവനറ്റി പറഞ്ഞു. ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ ട്രംപിന്റെ അഭിഭാഷകന്‍ കോഹന്‍ 1.3 ലക്ഷം ഡോളര്‍ കൊടുത്തെന്നും കരാറില്‍ ഒപ്പുവയ്പിച്ചെന്നും സ്‌റ്റോമി വെളിപ്പെടുത്തിയിരുന്നു.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്‌റ്റോമി കരാര്‍ ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ ട്രംപിന്റെ അഭിഭാഷകന്‍ രണ്ടു കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. അതേസമയം അഭിഭാഷകന്‍ പണം നല്‍കിയത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും അക്കാര്യം കോഹനോടു തന്നെ ചോദിക്കാനുമായിരുന്നു ട്രംപ് പറഞ്ഞത്.

തിരുവനന്തപുരം: മലയാള സിനിമാ താരം സുധീര്‍ കരമനയുടെ പക്കല്‍ നിന്നും അന്യായമായി നോക്ക് കൂലി വാങ്ങിയ തൊളിലാളികള്‍ പണം തിരികെ നല്‍കി മാപ്പ് പറഞ്ഞു. തൊഴിലാളികള്‍ വാങ്ങിയ 25000 രൂപ തിരികെ നല്‍കി തൊഴിലാളികള്‍ മാപ്പു പറഞ്ഞതായി സുധീര്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ട് സുധീറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം ചാക്ക ബൈപ്പാസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സുധീറിന്റെ വീട്ടിലേക്ക് സാധനങ്ങളുമായെത്തിയ വാഹനം തടഞ്ഞിട്ട തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ലോഡിറക്കാന്‍ ആദ്യം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട യൂണിയന്‍കാര്‍ പിന്നീട് 30000 രൂപ മതിയെന്ന തീരുമാനത്തിലെത്തി. എന്നാല്‍ അത്രയും തുക നല്‍കാന്‍ തയ്യാറാവാതിരുന്ന സുധീര്‍ അവസാനം 25000 രൂപ നല്‍കുകയായിരുന്നു.

അന്യായമായി നോക്കുകൂലി വാങ്ങിയ നടപടിയെ തുടര്‍ന്ന് സി ഐ ടി യു അരശുംമൂട് യൂണിറ്റിലെ 14 തൊഴിലാളികളെ സിഐടിയു ജില്ലാ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കര്‍ശന പാര്‍ട്ടി നിര്‍ദേശങ്ങള്‍ വകവെക്കാതെ പല സ്ഥലങ്ങളിലും ഇപ്പോഴും നോക്കുകൂലി വാങ്ങുന്നുണ്ട്.

ഹൈദരാബാദ്: വാഹന പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തിന് നേരെ മദ്യപിച്ചെത്തിയ യുവതിയുടെ ആക്രമണം. ഹൈദരാബാദിലാണ് സംഭവം. അക്രമം നടത്തിയ യുവതിയേയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ സുഹൃത്തായ യുവതിയോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.

വണ്ടിയോടിച്ചിരുന്ന സ്ത്രീ ഉള്‍പ്പെടെ രണ്ടു പേരും അമിതമായി മദ്യപിച്ചതായി കണ്ടെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാഹന പരിശോധന ചിത്രീകരിച്ചുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെയും യുവതി അക്രമിക്കാന്‍ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. എഎന്‍ഐ പുറത്ത് വിട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരാണ് ഇന്നലെ കുടുങ്ങിയത്. സംഭവത്തില്‍ രണ്ട് യുവതികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം.

 

തൃശ്ശൂര്‍: സംസ്ഥാന പോലീസിന് ചെരിഞ്ഞ തൊപ്പിയേര്‍പ്പെടുത്താനുള്ള നിര്‍ദേശത്തില്‍ ഡിജിപിക്ക് തെറിവിളി. പോലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ് തൃശൂരില്‍ നിന്നുള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അസഭ്യവര്‍ഷം നടത്തിയത്. സായുധസേന തൃശൂര്‍ എന്ന ഗ്രൂപ്പിലായിരുന്നു തെറിവിളി.

സിഐ മുതല്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്ക് ചെരിഞ്ഞ തൊപ്പിയേര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസമാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. ഇതേക്കുറിച്ചുള്ള പത്രവാര്‍ത്ത ഗ്രൂപ്പില്‍ ഒരാള്‍ ഷെയര്‍ ചെയ്തതിനു പിന്നാലെയാണ് അസഭ്യ കമന്റ് പ്രത്യക്ഷപ്പെട്ടത്. ആംഡ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥനുള്‍പ്പെടെ അംഗമായ ഗ്രൂപ്പില്‍ തൊപ്പിമാറ്റത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

നിലവില്‍ ഐപിഎസ് ഉദ്യോഗസ്ഥരും ഡിവൈഎസ്പിമാരുമാണ് ചെരിഞ്ഞ ക്യാപ്പുകള്‍ ധരിക്കുന്നത്. സേനയിലെ മറ്റുള്ളവര്‍ക്കും ഈ ക്യാപ്പുകള്‍ നല്‍കാനാണ് പുതിയ നിര്‍ദേശം. സിഐ മുതല്‍ എഎസ്‌ഐ വരെ ഒരു നിറത്തിലുള്ളതും അതിനു താഴേക്കുള്ളവര്‍ക്ക് മറ്റൊരു നിറത്തിലുമുള്ള ക്യാപ്പുകളായിരിക്കും നല്‍കുക.

വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനം സ്തംഭിച്ചു. മിക്ക ജില്ലകളിലും നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ചില സ്ഥലങ്ങളില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ കല്ലേറുണ്ടായി. രാവിലെ പ്രതിഷേധവുമായി എത്തിയ നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അന്യായമായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദളിത് സംഘടനകള്‍ ആരോപിച്ചു.

ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെ നിരവധി പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പല സ്ഥലങ്ങളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. നേരത്തെ ഹര്‍ത്താലിന് പിന്തുണ നല്‍കില്ലെന്ന ബസുടമകളുടെ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളും നിലച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസുകള്‍ രാവിലെ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി. മലപ്പുറം, കൊല്ലം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ വാഹനങ്ങളും കടകളും പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. പാല്‍, പത്രം, ആശുപത്രി വാഹനങ്ങള്‍ തുടങ്ങിയവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ പോലീസ് വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഇനിമുതല്‍ ബ്രിട്ടനിലെ പ്രമുഖ ബോഡിംഗ് സ്‌കുളിലെ ആണ്‍കുട്ടികള്‍ക്ക് പാവാട ധരിച്ച് ക്ലാസുകളിലെത്താം. റൂട്ട്‌ലാന്റിലെ അപ്പിംഗ്ഹാം സ്‌കൂള്‍ അധികൃതരാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റീഫന്‍ ഫ്രൈ, പ്രശസ്ത ഷെഫ് റിക് സ്റ്റെയിന്‍ തുടങ്ങിയവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സ്‌കൂള്‍ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. ക്രോസ് ഡ്രസ്സിംഗിന് അനുമതി ചോദിച്ചെത്തുന്ന സ്‌കൂളിലെ ഏതൊരു ആണ്‍കുട്ടിക്കും പോസിറ്റീവ് മറുപടിയാണ് നല്‍കുകയെന്ന് ഹെഡ്ടീച്ചര്‍ അറിയിച്ചു. ലിംഗവ്യത്യാസമില്ലാതെ ഏതു വസ്ത്രവും തെരഞ്ഞെടുക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. ഏത് വസ്ത്രം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളായിരിക്കണമെന്ന് ഇത്തരം സ്‌കൂള്‍ അധികാരികള്‍ വ്യക്തമാക്കുന്നു.

2016ല്‍ 80 സ്റ്റേറ്റ് സ്‌കൂളുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്രോസ് ഡ്രസ്സിംഗ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൊണ്ടുവന്നിരിക്കുന്നത്. ബ്രൈറ്റണ്‍ കോളേജും ഇത്തരം അധികാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. 170 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ നിയമം പരിഷ്‌കരിച്ചാണ് കോളേജ് ജെന്‍ഡര്‍ ന്യൂട്രെല്‍ ഭേദഗതി കൊണ്ടു വന്നത്. സെന്റ് പോള്‍സ് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആണ്‍കുട്ടികളുടെ പേരിടാനും അവരുടെ വസ്ത്രധാരണ രീതി പിന്തുടരാനും കഴിയും. അപ്പിംഗ്ഹാം സ്‌കൂള്‍ അധികൃതരുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഡേവോണ്‍ കോളേജ് ഹെഡ്ടീച്ചര്‍ ഗാരിയേത്ത് ഡൂഡ്‌സ് രംഗത്ത് വന്നു.

അതേസമയം സ്‌കൂള്‍ പിന്തുടരുന്ന എത്തിക്‌സ് കൂടുതല്‍ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എതിര്‍ ലിംഗത്തിലുള്ളവരുടെ വസ്ത്രങ്ങള്‍ ധരിക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്ന് കുട്ടികളെ ബോധിപ്പിക്കേണ്ടതുണ്ടെന്നും ഡൂഡ്‌സ് പറയുന്നു. 300 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഡേവോണില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ കൊണ്ടുവരാന്‍ പദ്ധതിയുണ്ടായിരുന്നില്ല. പക്ഷേ വസ്ത്രധാരണം ഒരോരുത്തരുടെയും തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ട് ഉണ്ടാവുന്നതാണെന്ന് കുട്ടികളെ ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

RECENT POSTS
Copyright © . All rights reserved