Latest News

കത്വയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ വീഡിയോ കാണാന്‍ ആളുകള്‍ പോണ്‍ സൈറ്റില്‍ സെര്‍ച്ച് ചെയ്യുന്നു. ആസിഫയുടെ പേരാണ് പ്രമുഖ പോണ്‍സൈറ്റായ എക്‌സ് വീഡിയോസിന്റെ ട്രെന്‍ഡിംഗ് കീവേര്‍ഡുകളിലൊന്ന്. രാജ്യം മുഴുവന്‍ ആസിഫയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ആ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

പോണ്‍ സൈറ്റുകളില്‍ ആളുകള്‍ വ്യാപകമായി സെര്‍ച്ച് ചെയ്താല്‍ മാത്രമാണ് ഒരു കീവേര്‍ഡ് ട്രെന്‍ഡിംഗ് ആവുക. ഇന്ത്യന്‍ പോണ്‍സൈറ്റുകളില്‍ ഏറെ പ്രചാരമുള്ള സൈറ്റാണ് എക്‌സ്‌വീഡിയോസ്. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന സൈറ്റില്‍ കീവേര്‍ഡ് ട്രെന്‍ഡിംഗ് ആയതിന് പിന്നില്‍ ഇന്ത്യക്കാരുടെ ക്രൂരമുഖമാണ് വെളിപ്പെടുന്നത്.

ഞരമ്പുരോഗികളായ ചിലര്‍ കാമപൂര്‍ത്തീകരണത്തിനായി ഇത്തരം ബലാല്‍സംഗ വീഡിയോകള്‍ തെരെഞ്ഞടുക്കുന്നത് വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. പീഡന വീഡിയോകള്‍ വില്‍ക്കുന്നതിനായി ഇന്ത്യയില്‍ പ്രത്യേക സംഘങ്ങള്‍ വരെയുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ന്യൂഡല്‍ഹി: എംജി സര്‍വകലാശാല വിസി സ്ഥാനത്ത് ഡോ.ബാബു സെബാസ്റ്റിയന് മെയ് 4 വരെ തുടരാന്‍ അനുമതി. സുപ്രീം കോടതിയാണ് ഈ അനുമതി നല്‍കിയത്. ബാബു സെബാസ്റ്റിയനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയത്. വിസിയുടെ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നും വൈസ് ചാന്‍സലറെ തിരഞ്ഞെടുത്ത നടപടികളില്‍ അപാകതകളുണ്ടായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധം പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസ് മെയ് നാലിന് വീണ്ടും പരിഗണിക്കും.

മദ്യലഹരിയില്‍ നില്‍ക്കുന്ന പുരുഷന്‍മാര്‍ക്ക് സ്ത്രീകള്‍ ലൈംഗിക വസ്തുക്കളായി തോന്നുന്നുവെന്ന് പഠനം. പുരുഷന്‍മാര്‍ സ്ത്രീകളെ ലൈംഗികമായി സമീപിക്കുന്ന കാര്യത്തില്‍ മദ്യം നടത്തുന്ന ഇടപെടലിനെക്കുറിച്ചാണ് പഠനം പറയുന്നത്.

പുരുഷന്റെ കാമാസക്തിക്കു തൃപ്തി നല്‍കുകയും പുരുഷനുവേണ്ടി കുട്ടികളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഉപകരണമായി സ്ത്രീ മാറ്റപ്പെടുന്നു. ലൈംഗികതയില്‍ സ്ത്രീയുടെ … ഈ ഘട്ടത്തില്‍ സ്ത്രീകള്‍ ആത്മീയതയെ വാരിപ്പുണര്‍ന്നു നിര്‍വൃതി തേടുമ്പോള്‍ പുരുഷന്‍മാര്‍ മദ്യത്തിലും തത്തുല്യമായ സംതൃപ്തികളിലും അഭയം തേടുന്നു. … അപരനെ സ്വന്തം സുഖത്തിനുള്ള വസ്തുവായി കാണുന്നിടത്തു ലൈംഗികബന്ധം വെറും ശാരീരിക പ്രക്രിയയായി, കാമം മാത്രമായി തീരുന്നു.

20-കളില്‍ പ്രായമുള്ള പുരുഷന്‍മാരെ ഉള്‍പ്പെടുത്തിയാണ് പഠനം നടന്നത്.ഇവരെ രണ്ട് ഭാഗമായി തിരിച്ച് ഒരു ഭാഗത്തിന് മത്ത് പിടിക്കാന്‍ മാത്രവും, മറുഭാഗത്തുള്ളവര്‍ക്ക് ചുരുങ്ങിയ അളവിലും മദ്യം നല്‍കി. ഇതിന് ശേഷം 80 സ്ത്രീകളുടെ ചിത്രങ്ങള്‍ നല്‍കി വിലയിരുത്താന്‍ ആവശ്യപ്പെട്ടു. കാഴ്ചയെ ട്രാക്ക് ചെയ്യുന്ന ടെക്‌നോളജി കൂടി പ്രയോജനപ്പെടുത്തിയ ശേഷമാണ് പഠനം നടത്തിയത്.

സ്ത്രീകളുടെ ബാഹ്യരൂപം നോക്കിയുള്ള പുരുഷന്‍മാരുടെ വിലയിരുത്തലില്‍ മുഖത്തേക്കാളേറെ ശരീരഭാഗങ്ങളിലേക്ക് ഇവരുടെ കാഴ്ച എത്തിയത്. താരതമ്യേന ചെറിയ അളവില്‍ കുടിച്ചവരാകട്ടെ സൗഹൃദപരമായാണ് കാര്യങ്ങളെ സമീപിച്ചത്.എത്രത്തോളം മദ്യം അകത്താക്കുന്നു എന്നതിന് പുറമെ സ്ത്രീയുടെ ആകര്‍ഷണീയതയും കൂടി നോക്കിയാണ് ലൈംഗിക മനോഭാവം കൂടുതലായി പ്രകടമാകുന്നത്. മദ്യം കൂടുതലുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ ലൈംഗിക വസ്തുക്കളായി വിലയിരുത്തപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഇതോടെ വ്യക്തമായി.

ആവിഷ്കാരം മാത്രം പോര, അത് നടപ്പിലാക്കാനുള്ള ഇഛ ശക്തി കൂടി വേണം.  സ്ത്രീത്വത്തെ പറ്റി പുരുഷന്മാരില്‍ അവഭോദം സൃഷ്ട്ടിക്കുക്ക. സ്ത്രീത്വം ബെഹുമാനിക്കപെടെണ്ടതും, ആദരിക്ക പെടെണ്ടതും ആണ് എന്നുള്ള ബോധം പുരുഷന്‍ മാരില്‍ ഉളവക്കണം. അത് പീഡിപ്പിക്കാനും, കാമവെറി പൂണ്ടു നശിപ്പിക്കനുള്ളതും അല്ല എന്നാ ചിന്ത പുരുഷന്മാരില്‍ ഉണ്ടാകണം. ഭുരിഭാഗം പുരുഷന്മാര്‍ക്കും സ്ത്രീ എന്നാല്‍ വെറും ലൈംഗിക ഉപകരണം മാത്രമാണ്.

കത്വവ പെണ്‍കുട്ടിയുടെ കൊലപാതകം ഭയപ്പാടുണ്ടാക്കുന്നതായും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രശസ്ത മോഡലും തമിഴ് നടിയുമായ നിവേദ പെതുരാജ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിഡിയോയിലാണ് തെന്നിന്ത്യന്‍ നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കത്വവ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രതിഷേധത്തിലാണ്. ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖര്‍ സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.

അഞ്ചുവയസുളളപ്പോഴാണ് താന്‍ ലൈംഗിക പീഡനത്തിന് ഇരയായത്. അന്ന് അതെങ്ങനെയാണ് അച്ഛനമ്മാരോട് പറയുകയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നും പോലും എനിക്ക് മനസിലായിരുന്നില്ല. ഇത്തരം അനുഭവങ്ങള്‍ കുട്ടികള്‍ അധികം നേരിടേണ്ടി വരുന്നത് അപരിചതരില്‍ നിന്നല്ലെന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തക്കളില്‍ നിന്നും അയല്‍പക്കത്തുള്ളവരില്‍ നിന്നുമൊക്കെയാണ് നിവേദ പറയുന്നു.

കുട്ടികളും സ്ത്രീകളും അക്രമിക്കപ്പെടുന്നത് തടയിടാന്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് നടി വ്യക്തമാക്കുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ഭയമാണ്. ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണം എന്നൊന്നും അറിയാത്ത അവസ്ഥ. ഈ അവസ്ഥ മാറണം. ഇത് പുരുഷന്മാരോടുള്ള അഭ്യര്‍ഥനയായി കണക്കാക്കണമെന്നും താരം പറഞ്ഞു.

നിവേദ പെതുരാജിന്റെ വാക്കുകള്‍.

നമ്മുടെ രാജ്യത്ത് നിയന്ത്രിക്കാനാകാത്ത ഒത്തിരി കാര്യങ്ങള്‍ ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാവുന്ന ഒരു പ്രശ്‌നമാണ് സ്ത്രീകളുടെ സുരക്ഷിതത്വം. ഈ വിഡിയോ കാണുന്ന സ്ത്രീ പുരുഷന്‍മാരില്‍ വലിയൊരു ശതമാനം ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുണ്ടെന്ന് ഉറപ്പുളളതു കൊണ്ടാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. അഞ്ചുവയസുളളപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത്. അന്ന് അതെങ്ങനെയാണ് അച്ഛനമ്മാരോട് പറയുകയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നും പോലും എനിക്ക് മനസിലായിരുന്നില്ല. ഇത്തരം അനുഭവങ്ങള്‍ കുട്ടികള്‍ അധികം നേരിടേണ്ടി വരുന്നത് അപരിചതരില്‍ നിന്നല്ലെന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തക്കളില്‍ നിന്നും അയല്‍പക്കത്തുള്ളവരില്‍ നിന്നുമൊക്കെയാണ്.

If not from 2-3 years.. atleast start from 4 years.. vid 2 – link in bio

A post shared by N (@nivethapethuraj) on

തെറ്റായ സംസാരവും തെറ്റായ സ്പര്‍ശനവും എന്താണെന്ന് കുട്ടികളെ പഠിപ്പിക്കണം. ഇത്തരം വേദനയിലൂടെയും മറ്റും അവര്‍ക്ക് എപ്പോഴാണ് കടന്നു പോകണ്ടി വരികയെന്ന് നമുക്കറിയില്ല. സ്‌കൂളിലും ട്യൂഷന്‍ ക്ലാസിലും അയല്‍ വീടുകളിലുമൊക്കെ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കറിയാം. ഒരോ തെരുവിലും എട്ടും പത്തും ആള്‍ക്കാര്‍ അടങ്ങുന്ന ചെറുസംഘങ്ങള്‍ ഉണ്ടാക്കി ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനുളള സംവിധാനങ്ങള്‍ ഉണ്ടാകണം. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ചോദ്യം ചെയ്യണം. ഞങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി നിങ്ങള്‍ ഇത് ചെയ്യൂ.

If not from 2-3 years.. atleast start from 4 years.. vid 2 – link in bio

A post shared by N (@nivethapethuraj) on

പൊലീസ് സുരക്ഷയൊരുക്കാറുണ്ട്. എപ്പോഴും നമുക്കവരെ ആശ്രയിക്കാനാവില്ല. നമ്മുടെ സുരക്ഷയും സംരക്ഷണവും നമ്മളുടെയും നമുക്കു ചുറ്റുമുള്ളവരുടേയും ഉത്തരവാദിത്തമാണ്. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ഭയമാണ്. ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണം എന്നൊന്നും അറിയാത്ത അവസ്ഥ. ഈ അവസ്ഥ മാറണം. ഇത് പുരുഷന്മാരോടുള്ള അഭ്യര്‍ഥനയായി കണക്കാക്കണം.

Vid 3.. thanks all – link in bio

A post shared by N (@nivethapethuraj) on

നെടുമ്പാശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളത്തിലൂടെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 17.13 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​സ്റ്റം​സ് എ​യ​ർ ഇന്‍റലിജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഞായറാഴ്ച ജി​ദ്ദ, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യാ​ത്ര​ക്കാ​രിൽ നിന്നാണ് സ്വർണം പിടിച്ചത്.

പുലർച്ചെ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ജി​ദ്ദ​യി​ൽനി​ന്നും എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും അഞ്ചര ലക്ഷത്തിലധികം രൂ​പ വി​ല വ​രു​ന്ന 199.800 ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല​യാ​ണ് പി​ടി​കൂ​ടി​യ​ത്. ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ന​ക​ത്താ​ണ് ഇ​യാ​ൾ സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

​റി​യാ​ദി​ൽ നി​ന്നും ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും 402.100 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.​ ഇ​തി​ന് 11.5 ലക്ഷം രൂ​പ വി​ല വ​രും.​ മാ​ല, ക​മ്മ​ൽ, വ​ള, മോ​തി​രം തു​ട​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​യാ​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊല്‍ക്കത്ത മെട്രോ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. ഞായറാഴ്ച രാത്രി 9.30 നാണ് സംഭവം. പരിഭ്രാന്തരായ യാത്രക്കാര്‍ കോച്ചിന്റെ ചില്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങി. കവി സുബ്ഹാസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന മെട്രോ നേതാജി ഭവന്‍ സ്റ്റേഷന് സമീപം കുടുങ്ങുകയായിരുന്നു.

വൈദ്യുത തകരാറാണ് മെട്രോ തുരങ്കത്തില്‍ കുടുങ്ങാന്‍ കാരണമായത്. വൈദ്യുതി നിലച്ചതോടെ കോച്ചുകളില്‍ ഇരുട്ടായി. തകരാറിനെത്തുടര്‍ന്ന് ട്രാക്കില്‍ നിന്ന് തീപ്പൊരികളും ഉണ്ടായി. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരാകുകയും കുഞ്ഞുങ്ങള്‍ കരയുവാനും തുടങ്ങി. തുടര്‍ന്ന് യാത്രക്കാര്‍ കോച്ചിന്റെ ചില്ലുകള്‍ തകര്‍ത്ത് വെളിയില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ ആര്‍ക്കം പരുക്ക് ഏറ്റിട്ടില്ലെന്നും 20 മിനിറ്റ് കൊണ്ട് യാത്രക്കാരെ എല്ലാവരെയയും സുരക്ഷിതാമയി പുറത്തെത്തിക്കാന്‍ കഴിഞ്ഞെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. തകരാറിനെ തുടര്‍ന്ന് മെട്രോ സര്‍വ്വിസുകള്‍ കുറച്ചു നേരത്തേക്ക് തടസപ്പെട്ടു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേക്ഷിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് ലോക റെക്കോര്‍ഡ് തുകയ്ക്ക് കൂടുമാറിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ കുറ്റസമ്മതം ഫ്രഞ്ച് ക്ലബ്ബില്‍ പുതിയ വിവാദത്തിലേക്ക്. അഞ്ച് മാസം മുമ്പ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കവാനിയുമായി താന്‍ പരസ്യമായി പോരിലേര്‍പ്പെട്ടിരുന്നുവെന്നും അത് പിന്നീട് പരിഹരിച്ചുവെന്നുമാണ് നെയ്മര്‍ ഖേദം പ്രകടിപ്പിച്ചത്.

സ്‌പോട്ട് കിക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നെയ്മറും കവാനിയും തമ്മില്‍ മൈതാന മധ്യത്ത് വെച്ച് പരസ്യമായി കൊമ്പു കോര്‍ത്തിരുന്നു. തുടര്‍ന്ന് പിഎസ്ജിയില്‍ താരങ്ങള്‍ തമ്മില്‍തല്ലാണെന്നും നെയ്മറിന് പ്രത്യേക പരിഗണന നല്‍കുന്നുവെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത്തരത്തില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ക്ലബ്ബില്‍ ഇല്ലെന്ന് പിഎസ്ജി വ്യക്തമാക്കിയിരുന്നു.

എന്തായിരുന്നു പ്രശ്‌നം എന്നതിനേക്കാള്‍ വലിയ സംസാരമാണ് പുറത്ത് നടന്നത്. കവാനിയുമായി ആ സമയത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍, പിന്നീട് അതെല്ലാം പരിഹരിച്ചുവെന്നാണ് ടിവി ഗ്ലോബോ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ വ്യക്തമാക്കിയത്. പ്രശ്‌നവുമായി ബന്ധപ്പെട്ട് താനും കവാനിയും സംസാരിച്ചുവെന്നും ആരുടെയും ഇടപെടല്‍ ഇല്ലാതെ പ്രശ്‌നം പരിഹരിച്ചുവെന്നും നെയ്മര്‍ വ്യക്തമാക്കി.

അതേസമയം, ക്ലബ്ബില്‍ നെയ്മറിന് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ടെന്ന വാദം ഇതോടെ ശക്തമായി. സ്‌പോട്ട് കിക്ക് ഡ്യൂട്ടികള്‍ കവാനിയില്‍ നിന്നും നെയ്മര്‍ തര്‍ക്കിച്ച് വാങ്ങിയത് താരത്തിന് ടീമിലുള്ള മേധാവിത്വം തെളിയിക്കുന്നതാണെന്നാണ് വിലയിരുത്തലുകള്‍.

ഹര്‍ത്താലിന്റെ പേരില്‍ ആളുകള്‍ റോഡില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് നടി പാര്‍വതി. തന്റെ ട്വിറ്ററിലാണ് പാര്‍വതി ഇക്കാര്യം കുറിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്വയില്‍ 8 വയസുകാരയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ചിലര്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല ഭാഗങ്ങളിലും അക്രമം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹര്‍ത്താല്‍ അനുകൂലികളാണ് പാര്‍വതിയുടെ വാഹനവും തടഞ്ഞിരിക്കുന്നത്.

ഹര്‍ത്താലിന്റെ പേരില്‍ ചിലര്‍ തെമ്മാടിത്തം നടത്തുകയാണ്. വഴി തടയുകയും റോഡിലിറങ്ങി ആളുകള്‍ അസഭ്യം പറയുകയും ചെയ്യുകയാണ്. കോഴിക്കോട് വിമാനത്താവളം, ചെമ്മാട്, കൊടിഞ്ഞി, താനൂര്‍ റോഡിലാണ് പ്രശ്‌നം. ഈ സന്ദേശം എത്രയും പെട്ടന്ന് ആളുകളില്‍ എത്തിക്കണമെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും പാര്‍വതി ട്വീറ്റ് ചെയ്തു. പൊലീസ് സ്ഥലത്തെത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ ഹര്‍ത്താല്‍ പ്രചരണത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബസുകള്‍ തടയുകയും കടകള്‍ വ്യാപകമായി അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡ് ഉപരോധിച്ച് ടയറുകള്‍ കത്തിച്ചു. അക്രമ സാധ്യതയുള്ള പ്രദേശങ്ങള്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെവിട്ടു. 2007ലുണ്ടായ സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് വിധി. 10 പ്രതികളില്‍ 5 പേര്‍ മാത്രമായിരുന്നു വിചാരണ നേരിട്ടത്. കേസ് തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. പ്രത്യേക എന്‍ഐഎ കോടതിയില്‍ കഴിഞ്ഞയാഴ്ച തന്നെ വിചാരണ പൂര്‍ത്തിയായിരുന്നു.

ചാര്‍മിനാറിനു സമീപമുള്ള മക്ക മസ്ജിദില്‍ 2007 മെയ് 18നാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിയവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ചതിനു ശേഷമാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. സ്വാമി അസീമാനന്ദ എന്ന നബ കുമാര്‍ സര്‍ക്കാര്‍, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ എന്ന ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയമാക്കിയത്.

സന്ദീപ് വി ദാങ്കെ, രാംചന്ദ്ര കല്‍സങ്ക്ര എന്നീ പ്രതികള്‍ അന്വേഷണത്തിനിടെ ഒളിവില്‍ പോയിരുന്നു. സുനില്‍ ജോഷി എന്നയാള്‍ ഇക്കാലയളവില്‍ മരിച്ചു. രണ്ടു പേര്‍ക്കെതിരായി അന്വേഷണം തുടരുകയാണ്. 226 സാക്ഷികളുണ്ടായിരുന്ന കേസില്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പടെ 64 പേര്‍ പിന്നീട് മൊഴി മാറ്റിയിരുന്നു. മുസ്ലിം തീവ്രവാദമാണ് സംഭവത്തിന് പിന്നിലെന്നാരോപിച്ച് പൊലീസ് മുസ്ലിം യുവാക്കളെ കുറ്റാരോപിതരാക്കി കേസെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്‍.ഐ.എ കേസ് ഏറ്റെടുത്തതോടെയാണ് ഹിന്ദുത്വ സംഘടനകളുടെ പങ്ക് പുറത്തു വന്നത്.

കൊച്ചി: കത്വവയില്‍ 8 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചിലര്‍ സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത വ്യാജ ഹര്‍ത്താലില്‍ വ്യാപക അക്രമം. കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് മിഠായി തെരുവിലെ കടകള്‍ പ്രതിഷേധക്കാര്‍ ബലമായി അടപ്പിച്ചു. കണ്ണൂരിലെ പ്രതിഷേധ പ്രകടനം നടത്തിയ 15 ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. കണ്ണൂര്‍ ടൗണ്‍ പരിസരങ്ങളിലെ കടകളില്‍ ഭൂരിഭാഗവും അടഞ്ഞു കിടക്കുകയാണ്.

മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. ബസുകള്‍ തടയുകയും കടകള്‍ വ്യാപകമായി അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡ് ഉപരോധിച്ച് ടയറുകള്‍ കത്തിച്ചു. അക്രമ സാധ്യതയുള്ള പ്രദേശങ്ങള്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം തെക്കന്‍ ജില്ലകളില്‍ പ്രതിഷേധം കുറവാണ്. ഇവിടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ചെയ്യുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved