Latest News

അടിവസ്ത്രം അണിഞ്ഞ് 19 യുവതികളെ തെരുവില്‍ കണ്ട പൊലീസുകാര്‍ ആദ്യം അമ്പരന്നെങ്കിലും, ഇവരെ ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് സംഭവം എന്താണെന്ന് പിടികിട്ടിയത്. പ്രമുഖ ലോഞ്ചറി നിര്‍മ്മാതാക്കളായ ബ്ലൂബെല്ലയുടെ വ്യത്യസ്ത ക്യാമ്പയിന്റെ ഭാഗമായാണ് മോഡലുകള്‍ അടിവസ്ത്രം മാത്രം ധരിച്ച് തെരുവിലെത്തിയത്. ലണ്ടനിലെ സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള അടിവസ്ത്രബ്രാന്‍ഡാണ് ബ്ലൂബെല്ല. നഗരങ്ങളില്‍ കൂടുതല്‍ തിരക്ക് ഉണ്ടുാകുമെന്നറിഞ്ഞത് കൊണ്ട് തന്നെ ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ ഭാഗമായി മോഡലുകളെ പുലര്‍ച്ചെയാണ് തെരുവിലിറക്കിയത്.

ഒരു കമ്പനി ഉടമയും നാല് വിദ്യാര്‍ഥികളും രണ്ട് നടിമാരും ഉള്‍പ്പെടുന്ന സംഘമാണ് ബ്ലൂബെല്ലയ്ക്ക് വേണ്ടി മോഡലുകളായത്. സ്ത്രീകളില്‍ ശരീരത്തെക്കുറിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിന്‍ തയ്യാറാക്കിയതെന്ന് ബ്ലൂബെല്ല ചീഫ് എക്‌സിക്യൂട്ടീവ് എമിലി ബെന്‍ഡല്‍ പറഞ്ഞു. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഈ തെരുവ് ഷോ സഹായിച്ചെന്ന് ക്യാമ്പയിനില്‍ പങ്കെടുത്ത ലക്‌സി ബ്രൗണ്‍ പറയുന്നു.

അടിവസ്ത്രം മാത്രമണിഞ്ഞ് ലണ്ടന്‍ തെരുവില്‍ നില്‍ക്കാനാവുമോ എന്ന ചിന്തയാണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്ന് ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായ റേച്ചല്‍ ഏതര്‍ലി കിംഗ് പറഞ്ഞു. സ്വന്തം ശരീരത്തെക്കുറിച്ച് സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് കമ്പനി അധികൃതര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ബ്ലൂബെല്ലയുടെ ഈ ആശയത്തിന് ഇന്‍സ്റ്റഗ്രാമിലൂടെ വലിയ പിന്തുണയാണ് ലഭിച്ചത്

സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും അഭിനേതാവുമായ കണ്ണന്‍ പട്ടാമ്പി അറസ്റ്റില്‍. വീട്ടില്‍ കയറി ജല അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ക്രൂരമായി ആക്രമിച്ച കേസിലാണ് താരം പിടിയിലായത്. പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ ജൂലൈ 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പൈപ്പ് പൊട്ടി തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കാന്‍ ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിരുന്നു. ജല അതോറിറ്റി ജീവനക്കാരന്‍ മാര്‍ട്ടിനാണു വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആക്രമണത്തില്‍ പരിക്കേറ്റ ജല അതോറിറ്റി ജീവനക്കാരന്‍ കുന്നംകുളം ഇന്‍ഡ്രസ്റ്റിയല്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന കുരിശിങ്കല്‍ മാര്‍ട്ടിന്‍, പെരുമ്പിലാവ് അറക്കല്‍ ചന്ദ്രന്‍, ഭാര്യ എന്നിവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേജര്‍ രവി പ്രചാരകനായ പ്രീ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മേധാവികളാണ് കണ്ണനൊപ്പം സംഘത്തിലുണ്ടായിരുന്നത്.

പട്ടാമ്പി ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ നിര്‍ത്തി എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ കടന്നുപോകാനായി സിഗ്‌നല്‍ നല്‍കിയപ്പോള്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് പുറകില്‍ നിന്നും അമിതവേഗത്തിലെത്തിയ എസ് യു വി കാറിനെ അവിടെയുണ്ടായിരുന്ന മാര്‍ട്ടിന്‍ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ മാര്‍ട്ടിന്റെ കാലിലൂടെ കയറിയിറങ്ങിയെന്ന് പറയുന്നു. ഇതേസമയം എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ എത്തിയപ്പോള്‍ എസ്‌യുവി നിര്‍ത്തേണ്ടിവന്നു. സംഭവം കണ്ട കരാര്‍ ജോലിക്കാര്‍ കൂടി വാഹനത്തിനടുത്തെത്തിയപ്പോള്‍ ഇവര്‍ ജാക്കി ലിവറുള്‍പ്പടെയുള്ള ആയുധങ്ങളുമായി ഇറങ്ങുകയും ചോദ്യ ചെയ്ത മാര്‍ട്ടിനെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്.

രക്ഷപ്പെടാനായി മാര്‍ട്ടിന്‍ തൊട്ടടുത്ത വീട്ടില്‍ കയറി ഒളിച്ചു. എന്നാല്‍ പുറകെ എത്തിയ ഇവര്‍ മാര്‍ട്ടിനെ ഇറക്കിവിടാന്‍ ആവശ്യപെട്ട് ബഹളമുണ്ടാക്കുകയും സമ്മിതിക്കാതിരുന്ന വീട്ടുടമയേയും ഭാര്യയേയും ആക്രമിക്കുകയും ചെയ്തു. വീടിന്റെ മുന്‍പിലെ ചുമരിലെ പ്ലഗ്ഗും സ്വിച്ച് ബോര്‍ഡുകളും ഇവര്‍ അടിച്ചു തകര്‍ത്തു. ഇതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിളിച്ചതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. നിരവധി സിനമയില്‍ അഭിനയിച്ചിട്ടുള്ളയാളാണ് കണ്ണനെന്നതാണ് ആളുകള്‍ ഇയാളെ തിരിച്ചറിയാന്‍ കാരണം. കാറില്‍ സ്ഥാപനത്തിന്റെ പേരും ലോഗോയുമുണ്ടായിരുന്നു.

പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് മൂവരും ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം സംഘടിപ്പിച്ചശേഷം കുന്നംകുളം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ പിന്നീട് മൂവരെയും വിട്ടയച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായും പ്രൊഡക്ഷന്‍ കണ്‍ട്രോളറായും കണ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മേജര്‍ രവി ചിത്രമായ മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ദ ബോര്‍ഡേഴസിലും കണ്ണന്‍ അഭിനയിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവന്‍ ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. അഡ്വ. രാമന്‍പിള്ള വഴിയാണ് കാവ്യ മാധവന്‍ ജാമ്യാപേക്ഷ നല്‍കുന്നത്. കേസിലെ മാഡം കാവ്യയാണെന്നും എന്നാല്‍ ഗൂഢാലോചനയില്‍ കാവ്യയ്ക്ക് പങ്കില്ലെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു.

കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതില്‍ പൊലീസിന് സംശയം ഉണ്ട്. നടി ആക്രമിക്കപ്പെട്ടതിനും മുമ്പും അതിനുശേഷമുള്ള സന്ദര്‍ശക രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്. രജിസ്റ്റര്‍ മനപൂര്‍വ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ കുറിച്ചെന്നായിരുന്നു പള്‍സറിന്റെ മൊഴി. കാവ്യയുമായുള്ള പള്‍സറിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം.

നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതല്‍ നടന്‍ ദിലീപിന്റേയും കാവ്യയുടെയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാന്‍ തുടങ്ങിയിരുന്നു. കാവ്യയുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും ദിലീപ് പലരോടും സംസാരിച്ച കാര്യങ്ങള്‍ ദിലീപിനെതിരെയുള്ള ശബ്ദിക്കുന്ന തെളിവുകളായി. കാവ്യയുടെ അച്ഛന്‍ മാധവന്‍ വിളിച്ചപ്പോള്‍ പോലും, ‘അച്ഛാ.. ദിലീപിട്ടനല്ലച്ഛ. ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ’ എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ഈ കോളുകളുടെ ശബ്ദരേഖ പൊലീസിന്റെ പക്കലുണ്ട്. പലപ്പോഴും അച്ഛനേയും അമ്മയേയും സഹോദരനോടും ഫോണില്‍ പൊട്ടിക്കരയുന്ന ശബ്ദരേഖയും പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ റിയയുമായുള്ള വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘ മാധവേട്ടാാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണ്.

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടില്‍ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണില്‍ ബന്ധപ്പെടുകയും പിന്നാലെ പണം നല്‍കുകയുമായിരുന്നു എന്നാണ് വിവരം. കോടതിയില്‍ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാര്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ രണ്ടാമത് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ ജസ്റ്റിസ്സ് സുനില്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കൈമാറിയിരുന്നു.അതായത്, ദിലീപിന്റെ ക്വട്ടേഷന്‍ 2013 ല്‍ ഏറ്റെടുത്തതിന് ശേഷം ദിലീപുമായും ഇവരുടെ കുടുംബവുമായും പള്‍സര്‍ സുനി നിരന്തരമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഇന്ത്യയെ വര്‍ഗീയമായി വിഭജിച്ചു ഒരു ഹിന്ദു പാകിസ്ഥാന്‍ ആക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ രാഷ്ട്രീയ സമിതി അംഗം അശുതോഷ് പറഞ്ഞു. കൊച്ചിയില്‍ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തെ തന്നെ പൂര്‍ണമായി നിഷേധിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ആയിരക്കണക്കിന് വര്ഷങ്ങളായി നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാനും എല്ലാവര്‍ക്കുമേലും ഭക്ഷണത്തിലും വസ്ത്രത്തിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ഉള്ള തങ്ങളുടെ നിലപാട് അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുക വഴി ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനയും പോലും നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ബിജെപി ഭരണം നടത്തുന്ന ഭീഷണി എന്നതിനാല്‍ അതിനെതിരെ വിശാല ജനാധിപത്യപ്രതിരോധം ഉയര്‍ന്നു വരേണ്ടതുണ്ട്.

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രവും സംഘപരിവാറിന്റെ ഹിംസക്കെതിരെ പ്രതിഹിംസാ പ്രയോഗിക്കുന്നതും വഴി ഇടതുപക്ഷം സ്വയം ദുര്ബലമാക്കപ്പെടുന്നു. കേവല കക്ഷികള്‍ തമ്മിലുള്ള ഐക്യത്തിന് പകരം രാഷ്ട്രീയവും സാംസ്‌കാരികവും ആയ എല്ലാ വൈവിധ്യങ്ങളെയും അംഗീകരിക്കുന്ന ഒരു ജനാധിപത്യ പ്രതിരോധഐക്യനിരയാണ് രൂപപ്പെട്ടു വരേണ്ടത് എന്നദ്ദേഹം പറഞ്ഞു.

ഹിന്ദുത്വമെന്നു ആര്‍എസ്എസിന്റെ നിലപാടുകളെ വിശേഷിപ്പിക്കുന്നത് തന്നെ ശരിയല്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത ദില്ലി എം എല്‍ എ യും മുന്‍ മന്ത്രിയുമായ ആം ആദ്മി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു.ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍ വീനര്‍ സി ആര്‍ നീലകണ്ഠന്‍ പരിപാടിയില്‍ പങ്കെടുത്തു.

ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും ഒരു അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യം ആക്കാനാണ് ശ്രമം നടക്കുന്നത് എന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അശുതോഷ്. ഗൗരി ലങ്കേഷിന്റെ വധത്തിന് മാത്രം ഒരു പ്രത്യേകതയില്ല, അഖ്‌ലാകും കല്‍ബുര്‍ഗിയും ഒക്കെ കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായി ഇതിനെ കാണേണ്ടതുണ്ട്. കൊച്ചിയില്‍ അബാദ് പ്ലാസയില്‍ നടന്ന ‘ അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യത്തിന്റെ ജീവവായു , എന്ന ചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടി നേതാകള്‍ പങ്കെടുത്തത്.

ജനാധിപത്യത്തിന്റെ പ്രാണവായു വൈവിധ്യങ്ങളുടെ നില്‍പ്പാണ്. എവിടെ ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ തക്കമുള്ള ശക്തി ഇന്ത്യയിലെ ജനാധിപത്യ പ്രതിപക്ഷത്തിന് ഇല്ലാതെ പോയതാണ് ഇതിന് ഇതിന് കാരണം എന്ന് അശുതോഷ് പറഞ്ഞു. ഒരു രാജ്യത്തെ ജനങ്ങളുടെ ഭക്ഷണം വസ്ത്രം ആചാരങ്ങള്‍ വിശ്വാസങ്ങള്‍ അവയ്ക്ക് മേലുള്ള കടന്നുകയറ്റം ജനാധിപത്യ വിരുദ്ധമാണ് എന്നതുപോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കേവലം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ അപ്പുറത്തുള്ള ഒന്നാണ്. വിവിധ ശബ്ദങ്ങളുടെ നിലനില്‍പ്പാണ് ജനാധിപത്യത്തിന്റെ ശക്തി എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഭരണാധികാരികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും വിധം ഒരു ജനകീയ അഭിപ്രായ രൂപീകരണം നടക്കേണ്ടതുണ്ട് എന്നു അശുതോഷ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ കാര്യ സമിതി അംഗമാണ് അശുതോഷ്.

ആര്‍ എസ് എസ് ബിജെപി രണ്ടാണെന്ന് പ്രചരണം നടത്തുന്ന ശക്തികള്‍ക്കെതിരെ ജാഗരൂകരായിരിക്കണമെന്നും ഇവ തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ല എന്നും ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രിയും എംഎല്‍എയുമായ സോംനാഥ് ഭാരതി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്തു മുന്‍ കൊച്ചി മേയര്‍ കെ ജെ സോഹന്‍, ജനപക്ഷം ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ദിലീപിനെതിരെ മതിയായ തെളിവുകള്‍ കിട്ടിയെന്നാണ് പൊലീസ് വിലയിരുത്തല്‍. അടുത്ത മാസം പത്തിന് മുമ്പ് കുറ്റപത്രം നല്‍കേണ്ടതിനാല്‍ നാദിര്‍ഷായെ ചോദ്യം ചെയ്ത് അന്വേഷണം അവസാനിപ്പിക്കും.

കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായെയോ കാവ്യ മാധവനേയോ മറ്റാരെയെങ്കിലുമോ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യില്ല. ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ദിലീപിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തിക്കഴിഞ്ഞു. നാദിര്‍ഷായുടെ ജാമ്യ ഹര്‍ജി 18ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അന്ന് ഇക്കാര്യങ്ങളില്‍ കോടതി വ്യക്തത വരുത്തും.

ഗൂഢാലോചന കേസില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമായിരിക്കും പ്രതികള്‍. അറസ്റ്റിലായ അഭിഭാഷകരും പൊലീസുകാരനും മാപ്പുസാക്ഷികളാകാനും സാധ്യതയുണ്ട്. കേസില്‍ വമ്പന്‍ സ്രാവുണ്ടെന്നും ആലുവയില്‍ കിടക്കുന്ന വി.ഐ.പി അതുപറയട്ടെ എന്നുമാണ് പള്‍സര്‍ സുനി പറഞ്ഞിരുന്നത്. വമ്പന്‍ സ്രാവിലേക്ക് അന്വേഷണം നീളില്ല. സിനിമാ മേഖലയിലെ ഉന്നതര്‍ ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട്. കേസില്‍ ദിലീപിനെതിരെ നിരവധി തെളിവുകളും സാക്ഷിമൊഴികളുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന് കേസില്‍ നിന്ന് ഊരിപ്പോകാന്‍ കഴിയില്ല. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി നടന്‍ ദിലീപ് നേരിട്ടാണ് ഗൂഢാലോചന നടത്തിയിരിക്കുന്നതെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്ന നിലപാടിലാണ് പൊലീസ്.

കാവ്യാ മാധവന്റെ കൊച്ചി വെണ്ണലയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം കാവ്യയുമായുള്ള ബന്ധം തെളിയിക്കാന്‍ പൊലീസ് ആശ്രയിച്ചിരുന്ന നിര്‍ണായക തെളിവുകളാണ് നഷ്ടമായത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിനു മുന്‍പും ശേഷവുമുള്ള ദിവസങ്ങളിലെ രജിസ്റ്ററുകളാണ് കാണാതായത്. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യം എത്തിയത്. രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പറും കുറിച്ചിരുന്നുവെന്നും സുനി നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. വെള്ളം വീണ് രജിസ്റ്റര്‍ നശിച്ചെന്നാണ് സുരക്ഷാ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇവ മനഃപൂര്‍വം നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. നേരത്തെ സുനി കീഴടങ്ങുന്നതിന് മുമ്പായി കാവ്യയുടെ സ്ഥാപനത്തില്‍ എത്തിയിരുന്നതായി മൊഴി നല്‍കിയിരുന്നു.

ഇന്നലെ ലണ്ടനിലുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്ലാസ്റ്റിക് ബക്കറ്റിലായിരുന്നു സ്ഥാപിച്ചത്. ഈ വാര്‍ത്തയറിഞ്ഞപ്പോള്‍ ഏറെ ആശങ്കപ്പെട്ടത് തിരുവനന്തപുരത്തുള്ള മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരായിരുന്നു. അതിനൊരു കാരണമുണ്ട്.

11 വര്‍ഷം മുമ്പ് ലണ്ടനിലുണ്ടായ സ്‌ഫോടനത്തിനായി ഉപയോഗിച്ച ബോംബുകള്‍ സ്ഥാപിച്ചത് ഈ സ്ഥാപനത്തില്‍ നിന്നുള്ള പ്ലാസ്റ്റിക് ജാറിലായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം ലണ്ടനില്‍ സ്‌ഫോടനം ഉണ്ടായപ്പോഴും ഇവിടെത്തെ ജീവനക്കാര്‍ പരസ്പരം ചോദിച്ചു ”ഇതും നമ്മുടെ ബക്കറ്റായിരിക്കുമോ” എന്ന്.

2005 ജൂലൈ 21നാണ് ലണ്ടനില്‍ നാല് വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ബോംബുകള്‍ വച്ചതു പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലായിരുന്നു. പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോഴാണ് ‘ഡല്‍റ്റാ 6250’ എന്ന ലേബല്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ശ്രദ്ധിച്ചത്. അങ്ങനെയാണ് അത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സ് ആന്‍ഡ് തെര്‍മോവെയര്‍ എന്ന സ്ഥാപനം നിര്‍മിച്ച ‘ഡല്‍റ്റാ 6250’ പ്ലാസ്റ്റിക് ജാറായിരുന്നു എന്ന് കണ്ടെത്തിയത്. ആറേകാല്‍ ലിറ്റര്‍ സംഭരണശേഷിയുള്ള പ്ലാസ്റ്റിക് ജാറാണ് അത്. തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അന്വേഷിച്ചു വിവരമെടുത്തിരുന്നു.

ലണ്ടനെ നടുക്കിയ ഭീകരാക്രമണത്തില്‍ ഇരുപത്തിയൊന്‍പതു പേര്‍ക്കാണ് പരുക്കേറ്റത്. പശ്ചിമ ലണ്ടനിലെ തിരക്കേറിയ പാര്‍സന്‍സ് ഗ്രീന്‍ സ്റ്റേഷനില്‍ ഭൂഗര്‍ഭ ട്രെയിനിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ലണ്ടന്‍ സമയം രാവിലെ 8.20 നാണു സ്‌ഫോടനം നടന്നത്. സ്റ്റേഷനില്‍ വളരെയധികം തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനം. പൊള്ളലേറ്റാണ് കൂടുതല്‍ പേര്‍ക്കും പരുക്ക്. പരിഭ്രാന്തരായ ജനങ്ങള്‍ രക്ഷപെടാനുള്ള ശ്രമത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ചിലര്‍ക്ക് പരിക്കേറ്റു. 2005 ജൂലൈയിലെ സ്‌ഫോടന പരമ്പരയെ അനുസ്മരിപ്പിക്കുന്നതായിരുന്നു പുതിയ ആക്രമണം. ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് അന്നു നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ അന്‍പത്തിരണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നഗരത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് .

ലണ്ടന്‍ ഭൂഗര്‍ഭ മെട്രോയിലുണ്ടായ സ്‌ഫോടനത്തെതുടര്‍ന്ന് യാത്രാ വിലക്ക് കൂടുതല്‍  കടുപ്പിക്കുമെന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് പുതിയ നീക്കത്തെ പറ്റിയുള്ള സൂചന നല്‍കിയത്. ഭീകരാക്രമണങ്ങള്‍ തടയണമെങ്കില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരര്‍ ആളെ കയറ്റുവാന്‍ ഉപയോഗിക്കുന്നത് ഇന്നും ഇന്റര്‍നെറ്റ് തന്നെയാണ്. ഇത് ഭീകരാക്രമണത്തെ തടയുന്നതിന് സഹായിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇതോടെ ചൈനയ്ക്ക് സമാനമായ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയേക്കുമൊ എന്നാണ് ടെക്കികളുടെ സംശയം. സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിന് വരെ ചൈനയില്‍ വിലക്കുണ്ട്.  സ്‌ഫോടനം ഭീകരമാകാതിരിക്കാന്‍ ലണ്ടന്‍ പോലീസ് തടസപ്പെടുത്തിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. നേരത്തെ ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമാക്കിയുള്ള  തന്റെ യാത്രാവിലക്ക് വ്യാപ്തിയുള്ളതും കടുപ്പമേറിയതും കൃത്യതയുള്ളതുമാണ്. എങ്കിലും ഇത് ഒരുപക്ഷെ ഇത് രാഷ്ട്രീയ ശരികള്‍ ആകില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

മാര്‍ച്ച് ആറിനാണ് ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ വിലക്കികൊണ്ട അമേരിക്ക ഉത്തരവിറക്കിയത്. യാത്രാവിലക്ക് ഈ മാസം കൊണ്ട് കഴിയാനിരിക്കെയാണ് ട്രംപ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഇത് സ്ഥിരപ്പെടുത്തുമോ  എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

ടോം ജോസ് തടിയംപാട്

കഴിഞ്ഞ 12-ാം തിയതി കര്‍ത്താവില്‍ നിദ്രപ്രാപിച്ച ഇംഗ്ലണ്ടിലെ റെഡിങ്ങില്‍ താമസിക്കുന്ന തിടനാട് സ്വദേശി പഴയമഠത്തില്‍ ചാക്കോ ജോര്‍ജ്, ലിറ്റി ചാക്കോ ദാമ്പതികളുടെ മകന്‍ ജോവ ചാക്കോയുടെ (8 വയസ്) ശവസംസ്‌കാരചടങ്ങുകള്‍ വരുന്ന ബുധനാഴ്ച (20/9/ 17) 11 മണിക്ക് റെഡിങ്ങിലെ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍ നടക്കും. തുടര്‍ന്ന് Pangbourne hill സെമിത്തേരിയില്‍ ശവസംസ്‌കാരവും നടക്കും എന്നറിയിക്കുന്നു. ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ അഡ്രസ് താഴെ കൊടുക്കുന്നു.

ജന്മനാ തന്നെ ഒട്ടേറെ ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന ജോവകുട്ടന്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൊണ്ടാണ് മരണത്തിനു കിഴടിങ്ങിയത്. ജോര്‍ജ്., ലിറ്റി ദമ്പതികള്‍ക്ക് ജോവകുട്ടനെകൂടാതെ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തിനടുത്ത് ബാലഗ്രാമില്‍ നിന്നും മുപ്പതു വര്‍ഷംമുന്‍പ് കോട്ടയം തിടനാട്ടിലേക്ക് താമസം മാറിയതാണ് ചാക്കോ ജോര്‍ജിന്റെ കുടുംബം. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ യുടെ ഹൃദയം നിറഞ്ഞ ആദരാജ്ഞലികള്‍.

സെന്റ് ജോസഫ് കത്തോലിക്ക പള്ളി ബെര്‍ക്ക് ഷെയര്‍ ഡ്രൈവ് പോസ്റ്റ് കോഡ് RG315JJ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 60 ദിവസത്തിലധികമായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇതേ കോടതിയില്‍ത്തന്നെ ദിലീപ് നേരത്തേ രണ്ട് തവണ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. അതിനു ശേഷമാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച ശേഷമാണ് വീണ്ടും ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചിരിക്കുന്നത്.

റിമാന്‍ഡ് കാലാവധിക്കിടെ അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദിലീപിന് അങ്കമാലി കോടതി ഇളവ് നല്‍കിയിരുന്നു. വീണ്ടും ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി വിചാരണക്കോടതിയെത്തന്നെ വീണ്ടും സമീപിക്കുകകയായിരുന്നു. നടിയുടെ നഗ്നദൃശ്യം എടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നുത് മാത്രമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റമെന്നും ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയതിനാലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തതിനാലും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.

ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും കോടതിയില്‍ ഹാജരാക്കുക. കേസില്‍ നാദിര്‍ഷയെ ഇന്നലെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ ആലുവ പോലിസ് ക്ലബ്ബിലേക്ക് ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുകയായിരുന്നു. ശക്തമായ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികളിലാണ് പോലീസ്.

RECENT POSTS
Copyright © . All rights reserved