Latest News

റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം? . ഒരു മുദ്രാവാക്യം മൂലം ഈ പെണ്‍കുട്ടികളുടെ വ്യത്യസ്തമായ സമരം വൈറലായി മാറി. സമരത്തേക്കാള്‍ ഉപരിയായി അതിലെ മുദ്രാവാക്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വനിത ഹോസ്റ്റല്‍ അടച്ച്‌ പൂട്ടിയതിനെതിരെ പാറശാല ചെറുവാരക്കോണം സിഎസ്‌ഐ ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് സമരം ചെയ്തത്.

റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം… അയ്യോ പോയേ കിടപ്പാടം പോയേ… എന്ന് പോകുന്നു മുദ്രാവാക്യങ്ങള്‍. ഹോസ്റ്റലിലെ ഭക്ഷണശാലയിലെ വൃത്തിയില്ലായ്മയും ഈച്ച ശല്യവും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനയ്ക്കെത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയും ചെയ്തതോടെ ഹോസ്റ്റല്‍ നവീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇതിനെ തുടര്‍ന്ന് അടുക്കള നവീകരിക്കാന്‍ എന്ന പേരില്‍ കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിടുകയും പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ മൊബൈലില്‍ അശ്ലീല സിനിമകള്‍ കാണുന്നു എന്ന് കോളേജ് അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുട്ടികള്‍ റേഞ്ചില്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം? എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ പ്രചരിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ തുണ്ട് പടം കാണാന്‍ സമരം ചെയ്യുന്നത് പോലെയായി. ആ രീതിയില്‍ അത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. തങ്ങള്‍ പരാതി നല്‍കിയതിലുള്ള പകപോക്കലാണ് പെട്ടന്നുള്ള ഈ അടച്ചുപൂട്ടല്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇതിനെതിരെയാണ് സമരം നടക്കുന്നത്. ഏതായാലും അടര്‍ത്തി മാറ്റിയ മുദ്രാവാക്യം മൂലം സമരം വൈറല്‍ ആയി മാറി.

 

 

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അധികൃതര്‍ ചികിത്സ നിഷേധിച്ച യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു ആശുപത്രിയിലാണ് സംഭവം. മുന്നിയെന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ ഒരു നഴ്‌സിനേയും ഡോക്ടറേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

പ്രസവ വേദന ആരംഭിച്ചതോടെ മുന്നിയുമായി ഭര്‍ത്താവ് ബബ്ലു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു. മുന്നിയെ അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തണമെന്ന് ഗൈനക്കോളജിസ്റ്റ് നിര്‍ദേശിച്ചു. തുടര്‍ന്ന് സ്‌കാനിംഗ് നടത്തുന്നതിനായി ആശുപത്രിയിലെ തന്നെ ലാബിലെത്തിയ ബബ്ലുവിനോട് ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഇല്ലാതെ സ്‌കാനിംഗ് ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡിന്റെ നമ്പരും ഹാജരാക്കാമെന്ന് ബബ്ലു പറഞ്ഞെങ്കിലും സ്‌കാനിംഗ് നടത്താന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല.

സ്‌കാനിംഗ് ചെയ്യാന്‍ അധികൃതര്‍ വിസമ്മതിച്ചതോടെ രണ്ട് മണിക്കൂറോളം ലാബിന് പുറത്ത് കാത്തിരുന്ന മുന്ന ആശുപത്രി വരാന്തയില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഗര്‍ഭിണിയായ ശേഷം മുന്ന അത്യാവിശ്യ പരിശോധനകള്‍ക്ക് വിധേയമായിരുന്നെല്ലെന്നും അതിനാലാണ് സ്‌കാനിംഗ് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഇല്ലാതായിട്ടില്ലെന്നും അല്‍ഖൈ്വദയുമായി ചേര്‍ന്ന് പാശ്ചാത്യ ലോകത്തിന് നേരെ ആക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പുമായി മൊറോക്കോയുടെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ജുഡിഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് തലവന്‍ അബ്ദുല്‍ഹഖ് ഖിയാമി. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഐസ് തീവ്രവാദികള്‍ സഹേല്‍-സഹേറ പ്രദേശങ്ങളിലേക്കോ ലിബിയയിലേക്കോ പലയാനം ചെയ്തിരിക്കുകയാണ്. രാഷ്ട്രിയ അസ്ഥിരതയുള്ള പ്രദേശങ്ങളാണ് ഐസ് ലക്ഷ്യംവെക്കുന്നത്. ഇവര്‍ മൊറോക്കോയ്ക്ക് മാത്രമല്ല നിലവിലെ എല്ലാ പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് അബ്ദുല്‍ഹഖ് ഖിയാമി പറഞ്ഞു.

അല്‍ഖൈ്വദയുമായി ചേര്‍ന്ന് ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ തളളിക്കളയാനാവില്ലെന്നും മൊറോക്കോയുടെ ഭീകരവിരുദ്ധ സേനാത്തലവന്‍ പറയുന്നു. സൗത്തേണ്‍ അല്‍ജീരയിലെ പ്രദേശങ്ങളും നോര്‍ത്തേണ്‍ മാലിയിലെ പ്രദേശങ്ങളും അല്‍ഖൈ്വദയും ഐസ് കൈയ്യടിക്കി വെച്ചിരിക്കുകയാണെന്ന് ഓര്‍ക്കണം, അത്തരം അധിനിവേഷങ്ങള്‍ വലിയ അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം പറയുന്നു. അല്‍ഖൈ്വദയുമായി ഐസിന് വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ആശയപരമായി അവര്‍ ഒന്നു തന്നെയാണെ്. വലിയ ദുരന്തം വിതച്ച പാരിസ്, ബ്രസല്‍സ്, ബാഴ്‌സലോണ തുടങ്ങിയ ആക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് യുറോപ്യന് പുറത്തു നിന്നാണ് എന്ന കാര്യം ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം പറയുന്നു. ആക്രമണങ്ങള്‍ നടത്താന്‍ മൊറോക്കോ പൗരന്മമാരുടെ സഹായം ഉണ്ടായിരുന്നു. മൊറോക്കോയിലെ ജിഹാദികള്‍ യുറോപില്‍ ജീവിക്കുമ്പോള്‍ തന്നെ മൗലികവാദിയാക്കപ്പെട്ടവരാണ്.

യൂറോപ്യന്‍ പൊലീസിനെ ഞാന്‍ കുറ്റം പറയുന്നില്ല. എങ്കിലും ഇത്തരം തീവ്രവാദ പ്രശ്‌നങ്ങള്‍ക്ക് ഗുരുതരമായി ബാധിക്കുന്നതിന് കൃത്യമായ കാരണമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ പൊലീസ് സംവിധാനങ്ങള്‍ തമ്മില്‍ വസ്തുകള്‍ കൈമാറുന്നതിനും ഒന്നിച്ചു അന്വേഷണങ്ങള്‍ നടത്തുന്നതിനും ആവശ്യമായ സഹകരണം ഉണ്ടാകുന്നില്ല. ജയിലില്‍ അടക്കപ്പെടുന്ന യുവാക്കളില്‍ പലരും മൗലികവാദികളാകുന്ന ശിക്ഷ അനുഭവിക്കുന്ന സമയത്താണ്. ആ സമയത്തുള്ള അവരുടെ കൂട്ടാളികളില്‍ നിന്നാണ് സൈദ്ധാതികപരമായി അവര്‍ ബ്രയിന്‍വാഷ് ചെയ്യപ്പെടുന്നതെന്നും അബ്ദുല്‍ഹഖ് ഖിയാമി പറയുന്നു. മൊറോക്കോ അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയതായും ബയോമെട്രിക്ക് പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയതായും അബ്ദുല്‍ഹഖ് ഖിയാമി കൂട്ടിച്ചേര്‍ത്തു.

കോണ്‍വാളിലെ പുഷ്പ കൃഷി ഫാമുകളില്‍ അടിമപ്പണി ചെയ്യുന്ന 200 ഓളം പേരെ കണ്ടെത്തി. മാനാക്കാനിലെ പിക്‌ച്ചേര്‍സ്‌ക്യുവിലെ ഗ്രാമത്തില്‍ പൊലീസ് നടത്തിയ റെയിഡിലാണ് അടിമപ്പണി ചെയ്യുന്ന 200 ഓളം പേരെ കണ്ടെത്തിയത്. അടിമപ്പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഈസ്റ്റേണ്‍ യൂറോപില്‍ നിന്നുള്ള പുരുഷന്‍മാരാണ്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 41ഉം 61 ഉം വയസ്സുള്ള രണ്ട് പേരെ അടിമപ്പണിയെടുപ്പിച്ചുവെന്ന കുറ്റത്തിനും ഒരാളെ ജോലിയെടുപ്പിക്കുന്നതിന് മേല്‍നോട്ടം വഹിച്ചെന്ന കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റാരോപിതരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. അടിമപ്പണിയെടുക്കാന്‍ നിര്‍ബന്ധിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ലിത്യനിയ, റോമാനിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ പുരുഷന്‍മാരാണെന്ന് കോണ്‍വെല്‍ പൊലീസ് വക്താവ് അറിയിച്ചു.

പൊലീസ് കണ്ടെത്തിയവരില്‍ 17 മുതല്‍ 40 വയസ്സുവരെ പ്രായമുള്ള കുട്ടികളും സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന 14 അംഗ സംഘത്തെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ലേബര്‍ അഭ്യൂസ് അതോറിറ്റി, എച്ച്.എം.ആര്‍.സി, ഗ്യാഗ് മാസ്റ്റേഴ്‌സ്, ഇന്റര്‍പ്രട്ടേഴ്‌സ്, സ്‌പെഷലിസ്റ്റുകള്‍ തുടങ്ങിയവരുടെ സഹായത്തോടെ ഇന്നലെ രാവിലെയായിരുന്നു റെയിഡ് നടത്തിയത്. ഈ ഫാം നടത്തുന്നത് പ്രദേശത്തെ ഒരു ലോക്കല്‍ കമ്പനിയാണ്. ഓരോ വര്‍ഷവും സീസണുകളില്‍ ഇത്തരം ഫാമുകളില്‍ നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ജോലിക്കായി എത്തുന്നത്. വ്യാഴാഴ്ച നടന്ന റെയിഡില്‍ കണ്ടെത്തിയിട്ടുള്ളവരില്‍ അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടവരെ സംരക്ഷിക്കുമെന്ന് സാല്‍വേഷന്‍ ആര്‍മി മോഡേണ്‍ സ്ലേവറി യൂണിറ്റ് അംഗം കാതറ്യാന്‍ ടെയ്‌ലര്‍ വ്യക്തമാക്കി.

അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടവര്‍ക്ക് നഷ്ടപ്പെട്ട മനുഷ്വത്വത്തില്‍ ഉള്ള വിശ്വാസത്തെ വീണ്ടെടുക്കുന്നതിനാവിശ്യമായ സഹായങ്ങള്‍ ചെയ്യുകയും പുതിയ ജീവിതം തുടങ്ങാന്‍ അവരോടപ്പം ചേര്‍ന്നുനില്‍ക്കുകയും ചെയ്യുകയെന്നതാണ് സാല്‍വേഷന്‍ ആര്‍മിയുടെ ദൗത്യം. കൗണ്‍സിലിംഗ് കൂടാതെ നിയമ, ഇമിഗ്രഷന്‍ സഹായങ്ങളെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പുഷ്പങ്ങളുടെ ഫാമുകളിലെ ജോലിക്കെത്തുന്നവരാണ് ഇത്തരത്തില്‍ കൂടുതലും അടിമപ്പണി ചെയ്യേണ്ടി വരുന്നതായി യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ വീടുകളില്‍ അടിമവേല ചെയ്യേണ്ടി വരുന്നവരും ജോലിസ്ഥലങ്ങളില്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നതായ റിപ്പോര്‍ട്ടുകളുമുണ്ട്.

ചരിത്രസന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പലസ്തീനിലെത്തും. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ജോര്‍‌ദ്ദാന്‍ തലസ്ഥാനമായ അമാനില്‍ നിന്ന് ഹെലികോപ്റ്റര്‍‌ മാര്‍ഗമാണ് മോദി പലസ്തീനിലെ റാമല്ലയിലെത്തുക. വിശിഷ്ട അതിഥിയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കൊട്ടാരം അറിയിച്ചു. പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്ന മോദി പാലസ്തിന്‍ വിമോചന നേതാവ് യാസര്‍ അറാഫത്തിന്റെ സ്മാരക മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തും. ഇവിടെ നടക്കുന്ന അറാഫത്ത് അനുസ്മരണ ചടങ്ങിലും മോദി പങ്കെടുക്കും. രാമല്ലയിലെ ഐ.ടി.പാര്‍ക്കിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി അബുദാബിയിലേക്ക് തിരിക്കും. .

കീമോതെറാപ്പി മെഷീന്‍ വാങ്ങാനുള്ള പണമില്ലെന്ന് ആശുപത്രി അറിയിച്ചപ്പോള്‍ കുറഞ്ഞ വിലയില്‍ ഇകൊമേഴ്‌സ് സൈറ്റില്‍ നിന്ന് സ്വന്തമായി വാങ്ങി രോഗി. സ്റ്റീവ് ബ്രൂവര്‍ എന്ന 62കാരനാണ് 4300 പൗണ്ട് വിലയുള്ള മെഷീന്‍ വെറും 175 പൗണ്ടിന് ഇബേയില്‍ നിന്ന് വാങ്ങിയത്. 2014 മുതല്‍ വന്‍കുടല്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സ തേടുന്നയാളാണ് സ്റ്റീവ് ബ്രൂവര്‍. പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലിലെ നഴ്‌സ് ചികിത്സയ്ക്ക് ആവശ്യമായ ട്രിപ്പിള്‍ പമ്പ് മെഷിനുകള്‍ വാങ്ങിക്കാന്‍ ആശുപത്രിക്ക് കഴിയില്ലെന്ന് ഇയാളെ അറിയിച്ചതോടെയാണ് സ്വന്തമായി ഒരെണ്ണം വാങ്ങാന്‍ ഇയാള്‍ തീരുമാനിച്ചത്.

എന്റെ ആദ്യ കീമോയുടെ സമയത്ത് ട്രിപ്പിള്‍ പമ്പ് ആശുപത്രിയില്‍ ഇല്ലെന്ന് നഴ്‌സ് പറഞ്ഞിരുന്നു. സ്വന്തമായി ഉപകരണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച ശേഷം ഈബേയിലെ ഒരു പരസ്യം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് 175 രൂപയ്ക്ക് അതു വാങ്ങിയതെന്ന് സ്റ്റീവ് പറയുന്നു. ട്രിപ്പിള്‍ പമ്പുകള്‍ ശരീരത്തിലേക്ക് വേഗത്തില്‍ മരുന്നുകള്‍ എത്താന്‍ സഹായിക്കുന്നവയാണ്. കീമോ ചെയ്യുമ്പോള്‍ ഓരോ തവണയും 30 മുതല്‍ 40 മിനിറ്റു വരെ സമയം കുറയ്ക്കാന്‍ ഇവയ്ക്ക് കഴിയും. പീറ്റര്‍ബറോ ആശുപത്രിയില്‍ സ്റ്റീവ് 25 ലധികം തവണ കീമോതെറാപ്പി ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ആശുപത്രിക്ക് 6 പമ്പുകള്‍ കൂടി സംഭാവന ചെയ്യാമെന്ന ലക്ഷ്യത്തോടെ സ്റ്റീവ് 900 പൗണ്ട് സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ മെഷീനുകള്‍ സെക്കന്റ് ഹാന്‍ഡ് ആയതിനാല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതുകൊണ്ട് മെഷീന്‍ നിര്‍മാതാക്കളായ ബാക്‌സ്റ്ററിനെ സമീപിച്ച് ഇവ റീ കമ്മീഷന്‍ ചെയ്യാനുള്ള സാധ്യകള്‍ തേടാനൊരുങ്ങുകയാണ് സ്റ്റീവും ആശുപത്രിയിലെ കീമോ വിഭാഗം നഴ്‌സ് ആഞ്ചലോ ക്വെന്‍കയും.

ദേശീയ പതാക വലിച്ചെറിഞ്ഞ് പെന്തകോസ്ത് പാസ്റ്ററുടെ നൈറ്റ് ഡാന്‍സ്. ഭക്തി തലക്കുപിടിച്ചപ്പോള്‍ കയ്യിലിരുന്ന ദേശീയ പതാക വീശി കളിച്ചും പിന്നെ അത് വലിച്ചെറിഞ്ഞുമായിരുന്നു പാസ്റ്ററുടെ നൃത്തം. സംഭവം കേരളത്തില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റാര്‍ നിലവാരമുള്ള ഓഡിറ്റോറിയത്തില്‍ നൈറ്റ് ഡാന്‍സിനായി നൈറ്റ് ക്ലബ് മോഡലില്‍ ഒരുക്കിയ ലൈറ്റിങ്ങുകള്‍ക്കൊപ്പമാണ് പാസ്റ്റര്‍ ദേശീയപതാക വീശിക്കളിച്ചത്. പാട്ടും, ഡാന്‍സും ഈണവും എല്ലാം നൈറ്റ് കാബറ ഡാന്‍സ് മോഡലിലായിരുന്നു. എന്തായാലും ദേശീയ പതാകയെ അപമാനിച്ചുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ദേശീയ പതാകയെ അപമാനിച്ചു എന്ന് ആരെങ്കിലും കേസ് കൊടുത്താല്‍ ഇതിന്റെ പേരില്‍ അവസാനം കോടതി കേറിയിറങ്ങാനെ പാസ്റ്റര്‍ക്ക് സമയം കാണൂ എന്നാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം.

ന്യൂസ് ഡെസ്ക്

അമേരിക്കൻ മോഡലിംഗ് രംഗത്ത് തരംഗമായി സിസ്റ്റീൻ സ്റ്റാലോൺ. റെഡ് കാർപ്പറ്റിൽ എല്ലാവരും വിസ്മയത്തോടെ നോക്കുന്നത് ഈ പത്തൊമ്പതുകാരിയിലേയ്ക്കാണ്. ഹോളിവുഡ് സ്റ്റാർ സിൽവസ്റ്റർ സ്റ്റാലിൻറെ മകളാണ് സിസ്റ്റീൻ. ന്യൂയോർക്കിൽ നടന്ന എഎംഎഫ്എ ആർ ഗാലയിൽ എല്ലാവരെയും ശ്രദ്ധാകേന്ദ്രം സിസ്റ്റീനായായിരുന്നു. എമറാൾഡ് ഗൗൺ അണിഞ്ഞാണ് യുവസുന്ദരി എത്തിയത്. സിസ്റ്റീൻറെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുവാൻ ക്യാമറക്കണ്ണുകളുടെ മത്സരമായിരുന്നു പിന്നീട്. ദീർഘനേരം വിവിധ പോസുകളിൽ മീഡിയയ്ക്കു മുമ്പിൽ നിൽക്കാനും സിസ്റ്റീൻ തയ്യാറായി. ആഞ്ചലീന ജോളിയുടെ സ്റ്റൈലിനെ അനുകരിച്ചാണ് സിസ്റ്റീൻ പോസു ചെയ്തത്.

ഡിസ്നി സ്റ്റാർ ഗ്രേഗ് സുൾക്കിനെ സിസ്റ്റീൻ ഡേറ്റു ചെയ്യുന്ന എന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് റെഡ് കാർപറ്റിൽ യുവസുന്ദരി തിളങ്ങിയത്. സിസ്റ്റിന് രണ്ടു സഹോദരിമാർ കൂടിയുണ്ട്. 21 വയസുകാരി സോഫിയയും 15കാരി സ്കാർലറ്റും. 2017 ൽ  മൂവരെയും മിസ് ഗോൾഡൻ ഗ്ലോബ്സ് ആയി പ്രഖ്യാപിച്ചിരുന്നു. 2017 ഗോൾഡൻ ഗ്ലോബ്സ് അവാർഡ് നൈറ്റിൽ സ്റ്റേജ് തിളങ്ങി നിന്നത് ഈ സഹോദരികളായിരുന്നു. ഇൻസ്റ്റാഗ്രാമിൽ സിസ്റ്റീന് 712K ഫോളോവേഴ്സ് ഉണ്ട്.

 

 

കടുത്ത തലവേദനയെത്തുടർന്നാണ് ചിക്കമംഗളൂരു സ്വദേശി മഞ്ജുനാഥ് ആശുപത്രിയിലെത്തിയത്. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. അടിയന്തര ശസ്ത്രകിയയും നിർദേശിച്ചു. ബംഗളൂരു വൈറ്റ് ഫീല്‍ഡ് വൈദേഹി ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് തലയോട്ടിയുടെ ഒരു ഭാഗം നഷ്ടമായതറിഞ്ഞത്. വലതുഭാഗമാണ് നഷ്ടമായത്. ഇപ്പോൾ തലയിൽ ഒന്നു തൊടാൻ പോലും സാധിക്കുന്നില്ലെന്നു യുവാവ് പറയുന്നു

ന്യൂറോ സര്‍ജന്‍മാരായ ഡോ. ബി ഗുരുപ്രസാദ്, ഡോ. രാജേഷ് ആര്‍ റായ്കര്‍ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയതെന്നു മഞ്ജുനാഥ് പറയുന്നു. ഇവർക്കെതിരെ ഐ.പി.സി സെക്ഷന്‍ 338 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ആരോപണം ഡോ. ഗുരുപ്രസാദ് നിഷേധിച്ചു. ശസ്ത്രക്രിയയെക്കുറിച്ച് മഞ്ജുനാഥിനു അറിവില്ലാത്തതുകൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ഡോക്ടർ പ്രതികരിച്ചു.

ചെന്നൈ: കുപ്രസിദ്ധ ഗുണ്ടയും പിടികിട്ടാപ്പുള്ളിയുമായ ഗുണ്ട ബിനു എന്നറിയപ്പെടുന്ന ബിന്നി പാപ്പച്ചനെ(45) കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്. തമിഴ്‌നാട് പൊലീസാണ് ഉത്തരവിറക്കിയിരിക്കുന്നത്. 1994 മുതല്‍ തമിഴ്നാട് കേന്ദ്രീകരിച്ച് ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇയാള്‍ 8 ലധികം കൊലപാതക കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരത്ത് വേരുകള്‍ ഉള്ള ബിനുവിനായുള്ള തെരെച്ചില്‍ കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സേലം, കൃഷ്ണഗിരി, വെല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താവളങ്ങളുള്ള ബിനുവിനായുള്ള തെരച്ചില്‍ ശക്തമാക്കിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച ഗുണ്ട ബിനുവിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയ 73 ഓളം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ പൊലീസിന്റെ പിടിയില്‍ നിന്നും ഗുണ്ട ബിനു ഉള്‍പ്പെടെ 20 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു. മാരകായുധങ്ങളുമായി ആഘോഷ ചടങ്ങിനെത്തിയ ഗുണ്ടകളെ തോക്ക് ചൂണ്ടിയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ അറസ്റ്റിലായ മദന്‍ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.

പൊലീസിനെ കണ്ടെയുടന്‍ ഓടി രക്ഷപ്പെട്ട ഗുണ്ടകളില്‍ പലരേയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.

RECENT POSTS
Copyright © . All rights reserved