സ്വന്തം ലേഖകന്‍
ഡെല്‍ഹി : സഞ്ജയ് സിംഗ് എന്ന ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് എന്തുകൊണ്ടും ആപ്പിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ യോഗ്യനായ ഒരു നേതാവ് ആണെന്ന് നിസ്സംശയം പറയാം . കെജ്രിവാളല്ലാതെ വേറെ വല്ലോനുമുണ്ടോ ആം ആദ്മി പാര്‍ട്ടിയെ നയിക്കാന്‍ എന്ന് ചോദിച്ച് പരിഹസിച്ചവരോടെല്ലാം ഇനി ധൈര്യവുമായി പറയാം സഞ്ജയ് സിംഗ് എന്ന നല്ലൊരു നേതാവുണ്ട് ആപ്പിനെ നയിക്കാനെന്ന് . കെജ്രിവാള്‍ , മനീഷ് സിസ്സോദിയ , ഗോപാല്‍ റായ് തുടങ്ങിയ മുന്‍നിര നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ച വ്യക്തിയാണ് താനെന്ന് രാജ്യസഭയിലെ കന്നിപ്രസംഗം കൊണ്ടും , നാളിതുവരെ നടത്തിയ പ്രവര്‍ത്തങ്ങള്‍കൊണ്ടും സഞ്ജയ് സിംഗ് തെളിയിച്ചു കഴിഞ്ഞു.
പഞ്ചാബില്‍ ആം ആദ്മി നേടിയ ഐതിഹാസിക വിജയത്തിന്റെ അമരക്കാരനായിയിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ അംഗമായ സഞ്ജയ് സിംഗ് . ഈ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ കന്നിപ്രസംഗം ഒന്നുകൊണ്ടുമാത്രം ലോകം മുഴുവനും ലക്ഷകണക്കിന് ആരാധകരെയാണ് സഞ്ജയ് സിംഗും , ആം ആദ്മി പാര്‍ട്ടിയും നേടിയെടുത്തത്. പാരമ്പരാഗത പാര്‍ട്ടികള്‍ എന്ന അവകാശപെട്ട രാജ്യസഭ അംഗങ്ങളുടെ തൊലി ഉരിയിച്ചു കളഞ്ഞു ശരിക്കും സഞ്ജയ് സിംഗ് തന്റെ കന്നിപ്രസംഗത്തിലൂടെ.
ഇതാണ് പ്രസംഗം . ഇത് ക്രിക്കറ്റ് കളിക്കാരനോ . സിനിമാ നടനോ അല്ല , സാധാരണകാരനുവേണ്ടി പോരാടുന്ന വെറും ഒരു സാധാരണകാരൻ ശബ്ദം . പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാജ്യസഭയിലും , ലോകസഭയിലും മൃഷ്ടാനം തിന്നും കുടിച്ചും , കിടന്നുറങ്ങിയവർ കണ്ടു പഠിക്കട്ടെ സഞ്ജയ് സിംഗിനെ . ബിജെപി പാളയത്തിൽ വെപ്രാളം വിതച്ചു കൊണ്ട് അരങ്ങേറ്റ പ്രസംഗത്തിൽ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായരുടെ തട്ടകമായ രാജ്യസഭ ഇളക്കി മറിച്ചു.
സഞ്ജയ് സിംഗിനെ ആം ആദ്മിയുടെ രാജ്യസഭ അംഗമായി നിയോഗിച്ചത് വെറുതെയായില്ലെന്ന് മാധ്യമങ്ങൾക്ക് എഴുതേണ്ടിയും വന്നു. ഫാസിസ്റ്റുകള്‍ക്കെതിരെ തീപന്തമായി മാറി രാജ്യസഭയില്‍ സഞ്ജയ് സിംഗ് . ഇടിനാദം പോലെ മുഴങ്ങി സഞ്ജയ് സിംഗ് എന്ന ആം ആദ്മിയുടെ ശബ്‌ദം രാജ്യസഭയില്‍ . ഉറക്കവും , സുഖചികിത്സയും , ലോകപര്യടനവും നടത്തി വാഗ്ദാനങ്ങൾ മാത്രം നൽകി സാധാരണക്കാരനെ വിഡ്ഢികളാക്കുന്ന മോഡി സർക്കാരിന്റെ കപടമുഖം ഓരോന്നായി സഞ്ജയ് സിംഗ് അഴിഞ്ഞു വീഴ്ത്തും എന്നതിൽ ഒരു സംശയവും വേണ്ട.
എനിക്ക് പറയാനുണ്ടായിരുന്നത് മുഴുവൻ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ് തന്റെ രാജ്യസഭയിലെ കന്നിപ്രസംഗത്തിലൂടെ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ എനിക്ക് സഭയിൽ അനുവദിച്ച സമയം കൂടി ഈ ആം ആദ്മി എം പി ക്ക് പ്രസംഗിക്കാന്‍ കൊടുക്കണമെന്ന് മുസ്ലിം ലീഗ് എം പിയായ പി വി അബ്ദുൽ വഹാബ് രാജ്യസഭയിൽ സഞ്ജയ് സിംഗിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
സഞ്ജയ് സിംഗിന്റെ രാജ്യസഭയിലെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ കാണുക.
രാജ്യത്ത് ഏറ്റവും ഗൗരവമുള്ള ശബ്ദം ഓരോ സാധാരണകാരന്റേതാണ് . അതിനെ അവഗണിച്ചതാണ് മൂന്നംകിട രാഷ്ട്രീയക്കാർ ഇപ്പോൾ ഡെൽഹിയിൽ അനുഭവിക്കുന്നത്. രാഷ്ട്രീയ കച്ചവടക്കാരുടെ ഇടയിലേക്ക് സാധാരണക്കാരന്‍ വന്ന് ഭരണം തുടങ്ങിയപ്പോൾ പലരുടെയും മുട്ട് വിറച്ചു തുടങ്ങി. പതിനെട്ട് അടവും പയറ്റി നോക്കി അവര്‍ ആം ആദ്മി രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ നോക്കിയിട്ടും ഇന്ത്യയിലും , ലോകം മുഴുവനിലും ഈ രാഷ്ട്രീയത്തിന് ജനപ്രീതി കൂടി വരുന്നതാണ് പാരമ്പരാഗത പാര്‍ട്ടികളെ വെട്ടിലാക്കുന്നത്.
സാധാരണക്കാരനെ ഇനിയെങ്കിലും വില കുറച്ച് കാണരുത് . അവരെ പ്രകോപിപ്പിച്ചാൽ ഡെല്‍ഹി ഇനിയും പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ആവർത്തിക്കും എന്നുറപ്പാണ് . ആം ആദ്മി പാർട്ടിയുടെ ആശയങ്ങളും , പ്രവര്‍ത്തികളും ഇന്നിന്റെ ഇന്ത്യക്ക് അനിവാര്യമാണ് . അതീവ ഗൗരവമുള്ളതാണ് ആപ്പ് മുന്നോട്ടു വയ്ക്കുന്ന ചോദ്യങ്ങളും . അതുകൊണ്ട് തന്നെ സഞ്ജയ് സിംഗിന്റെ വാക്കുകള്‍ ഇന്നു നിലവിലുള്ള മറ്റ് രാഷ്ട്രീയക്കാരുടെ വാക്കുകളെക്കാള്‍ പ്രതീക്ഷ നൽകുന്നുണ്ട് . സഞ്ജയ് സിംഗിനെ പോലെയുള്ള ആയിരങ്ങളെയാണ് രാജ്യത്തിന് വേണ്ടത്. അല്ലാതെ കട്ട് മുടിക്കുകയും , പാവപ്പെട്ടവന്റെ മേലിൽ കുതിര കേറുകയും ചെയ്യുന്ന ധിക്കാരികളെയല്ല .
സഞ്ജയ് സിംഗിന്റെ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ ഇന്ത്യൻ ജനാധിപത്യം ബലി കഴിക്കപ്പെട്ടിട്ടില്ല എന്ന ചെറിയൊരു പ്രത്യാശ നല്‍കുന്നു . സാധാരണക്കാരന്റെ ഈ ചങ്കൂറ്റത്തിനു മുന്നിൽ ഇന്നല്ലെങ്കില്‍ നാളെ കപട രാഷ്ട്രീയ പാർട്ടികള്‍ക്ക് മുട്ടു മടക്കേണ്ടി വരും എന്നുറപ്പാണ് . ഇവരെപ്പോലെയുള്ളവരെയാണ് നമ്മുടെ നാടിനാവശ്യം.
സഞ്ജയ് സിംഗിന്റെ രാജ്യസഭയിലെ പ്രസംഗത്തിന്റെ മുഴു നീള ദൃശ്യങ്ങള്‍ കാണുക
നരേന്ദ്രമോദി അധികാരത്തിൽ കയറിയ ശേഷം ബിജെപിയുടെ പൈശാചിക ഭരണത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ എംപിമാരിൽ നിന്ന് ഇതുപോലെയൊരു ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങിയിട്ടില്ല എന്നതാണ് സത്യം. സാധാരണക്കാരനു വേണ്ടി വാദിക്കുവാന്‍ ആപ്പിന്റെ എം പിമാരുടെ കൂടെ ആപ്പിന്റെ പുലികുട്ടി സഞ്ജയ് സിംഗ് കൂടി എത്തുമ്പോള്‍ ഭരണകഷി മാത്രമല്ല പ്രതിപക്ഷവും വിയര്‍പ്പൊഴുക്കെണ്ടി വരും എന്നുറപ്പാണ് ,
തിരുവനന്തപുരം : ഞായറാഴ്ച വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്‌ക്കേണ്ട പ്രതിശ്രുത വരനടക്കം രണ്ടുപേര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. വാമനപുരം ആനാകുടി ഊന്നന്‍പാറ വിഷ്ണുവിലാസത്തില്‍ പ്രതിശ്രുതവരന്‍കൂടിയായിരുന്ന വിഷ്ണുരാജ്(26) സുഹൃത്തും അയല്‍വാസിയും ആറാന്താനത്തെ ഓട്ടോഡ്രവറുമായ ആനാകുടി ഊന്നന്‍ പാറ വാഴവിളവീട്ടില്‍ ശ്യാം(23) എന്നിവരാണ് എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. കിളിമാനൂരില്‍ എം.സിറോഡില്‍ പുളിമാത്ത് വെച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും തടികയറ്റിവന്ന ലോറിയും കുട്ടിയിടിച്ചാണ് അപകടം.
ആനാകുടി വിഷ്ണുവലാസത്തില്‍ പ്രതിരാജ് ജയ ദമ്പതികളുടെ മൂത്തമകനാണ് വിഷ്ണുരാജ്. വിഷ്ണുരാജിന്റെയും കിളിമാനൂര്‍ പഴയകുന്നുമ്മല്‍ പ്രാര്‍ത്ഥനയില്‍ ഉണ്ണിക്കൃഷ്ണ്ണന്‍ ആരാധന ദമ്പതികളുടേയും മകള്‍ അനുപമയുടേയും വിവാഹം നാളെ കിളിമാനൂര്‍ ശ്രീദേവി ആഡിറേറാറിയത്തില്‍ പകല്‍ 9.45 നും 10.15 നകമുള്ള മുഹൂര്‍ത്തത്തിലായിരുന്നു നിശ്ചയിച്ചിരുന്നതും ആള്‍ക്കാരെ ക്ഷണിച്ചിരുന്നതും. വിഷ്ണുരാജിന്റെ വീട്ടിലെ പന്തല്‍ വിവാഹം പ്രമാണിച്ച് ഡക്കറേറ്റ് ചെയ്ത ശേഷം പന്തല്‍ ചമയക്കാരനെ കിളിമാനൂര്‍ തൊളിക്കുഴിയില്‍ വീട്ടില്‍ കൊണ്ട് വിട്ടശേഷം മടങ്ങുമ്പോഴാണ് അപകടം. വിഷ്ണുരാജ് അകടസ്ഥലത്ത് മരിച്ചു. ശ്യാം മെഡിക്കല്‍കോളേജ് ആശുപത്രിയിലും.
ആനാകുടിയില്‍ ശശി സുമതി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ശ്യാം. മരണവിവരം കിളിമാനൂര്‍ പോലീസ്സില്‍നിന്നും അറിഞ്ഞതോടെ വിഷ്ണുരാജിന്റെയും വധു അനുപമയുടേയും വീടുകള്‍ ശോകമയമായി. ഇന്ന് പകല്‍ വധുവിന്റെ വിവാഹത്തലേന്നുള്ള പാര്‍ട്ടി കിളിമാനൂര്‍ ശ്രീദേവി ആഡിറേറാറിയത്തില്‍ വെച്ചിരുന്നു. അതിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വരന്റെ വീട്ടില്‍ നിന്നും വിവാഹത്തിന് ധരിക്കാനുള്ള കല്യാണപ്പുടവ ഇന്ന് ഉച്ചയ്ക്ക് ഏറ്റു വാങ്ങാന്‍ സന്തോഷത്തോടെ കാത്തിരുന്ന വധു കണ്ണീരീരിലാണ്ടു. വധുവിന്റെ വീട്ടില്‍ ബന്ധുമിത്രാദികള്‍ ഓടിയെത്തി സമാശ്വസിപ്പിക്കുന്നകാഴ്ച എല്ലാവരേയും കണ്ണീരിലാഴ്ത്തി. വരന്റെ വീട്ടില്‍ വിവാഹത്തലേന്ന് ആള്‍ക്കാരെ സ്വീകരിക്കാന്‍ പുടുത്തയര്‍ത്തിയ പന്തലില്‍ വിഷ്ണുരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്ന പതഞ്ജലി കമ്പനിയെ ട്രോളി സോഷ്യല്‍ മീഡിയ. നേരത്തെ കഞ്ചാവ് ലഹരിമരുന്ന് മാത്രമല്ല നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ചേരുവയിലൊന്ന് കൂടിയാണെന്ന് പ്രസ്താവിച്ച് പതഞ്ജലി കമ്പനി സിഇഒ ബാലകൃഷ്ണ രംഗത്ത് വന്നിരുന്നു.
കഞ്ചാവ് നിയമ വിധേയമാക്കിയാല്‍ പതഞ്ജലി വില്‍പ്പന നടത്തുമോയെന്ന് ടിറ്റ്വറിലൂടെ ആളുകള്‍ ചോദിക്കുന്നു. കഞ്ചാവ് ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയതോടെ രാജ്യത്തിലെ ജനങ്ങള്‍ക്ക് വലിയൊരു ബിസിനസ്സ് അവസരമാണ് ഇല്ലാതായതെന്ന് ബാലകൃഷ്ണ കഴിഞ്ഞ മാസം ഒരു പൊതു പരിപാടിയില്‍ പ്രസ്താവിച്ചിരുന്നു. ഇതിനെയാണ് ടിറ്റ്വറില്‍ ആളുകള്‍ ട്രോളിയത്.
1985 മുതലാണ് ഇന്ത്യയില്‍ കഞ്ചാവ് വില്പന പൂര്‍ണമായും നിരോധിച്ചത്. രാജ്യത്ത് കഞ്ചാവ് വില്‍ക്കാനോ ഉപയോഗിക്കാനോ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ മറ്റ് പലരാജ്യങ്ങളിലും ഔഷധാവശ്യത്തിനായി കഞ്ചാവ് വളര്‍ത്തുന്നത് നിയമ വിധേയമാണ്. കഞ്ചാവിന് ലഹരി ഉപയോഗമല്ലാതെ നിരവധി ആയൂര്‍വേദ ഗുണങ്ങള്‍ ഉണ്ടെന്നാണ് യോഗ ഗുരു ബാബ രാംദേവിന്റെ കമ്പനി പറയുന്നത്. എന്തായാലും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് പതഞ്ജലിക്കെതിരെ ഉണ്ടാക്കിയിരിക്കുന്നത്.
രാജ്യത്ത് പെണ്‍കുട്ടികളും മദ്യപിക്കാന്‍ തുടങ്ങിയിരിക്കുന്നവെന്ന യാഥാര്‍ഥ്യം തന്നെ ഭയപ്പെടുത്തുന്നതായി ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. ഗോവന്‍ നിയസഭ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പരീഖറുടെ പ്രസ്താവന.
നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ വരെ ബിയര്‍ കഴിച്ചു തുടങ്ങിയിരിക്കുന്നു, ഇത് കാണുമ്പോള്‍ എനിക്ക് ഭയമാണ് തോന്നുന്നത്. ക്ഷമയുടെ എല്ലാ അതിരുകളും അവര്‍ ലംഘിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഞാന്‍ പറയുന്നത് എല്ലാവരെയും കുറിച്ചല്ല പരിഖര്‍ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ച് വരുന്നതായി മുന്‍പ് പരീക്കര്‍ സൂചിപ്പിച്ചിരുന്നു. മയക്കുമരുന്ന ശൃംഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ പൂര്‍ണമായി ഇല്ലാതാകുമെന്ന വിശ്വാസമൊന്നും തനിക്കില്ലെന്നും പരീഖര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 170ല്‍ അധികം പേരെ മയക്കുമരുന്ന് കേസില്‍ പിടിച്ചിരുന്നു. നിലവിലെ ഇന്ത്യന്‍ നിയമ പ്രകാരം കുറഞ്ഞ അളവ് മയക്കുമരുന്നാണ് പിടിക്കപ്പെട്ടതെങ്കില്‍ കുറ്റക്കാര്‍ക്ക് രണ്ടാഴ്ചയ്ക്കോ ഒരു മാസത്തിനോയിടയില്‍ അവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടാകും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞടുത്തു. പരുക്കേറ്റ കേദാര്‍ ജാദവിന് പകരം ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ടീമിലെ ഏകമാറ്റം. സോണ്ടോയ്ക്കു പകരം പരുക്കു മൂലം ആദ്യ മൂന്നു മല്‍സരങ്ങള്‍ നഷ്ടമായ എബി ഡിവില്ലിയേഴ്‌സും ഇമ്രാന്‍ താഹിറിന് പകരം മോണി മോര്‍ക്കലും ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കു തിരിച്ചെത്തി. ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രമായേക്കാവുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന മൽസരം ലൈവ് കാണാം…
[ot-video][/ot-video]
പുറത്തിറങ്ങി മണിക്കുറുകള്‍ക്കകം ഹിറ്റായി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്ക മലരായ പൂവി മഹതിയാം ഖദീജ ബീവി’ എന്ന ഗാനം. ഇന്നലെ യൂടുബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം 10 ലക്ഷത്തിലധികം പേരാണ് കണ്ടത്. റഫീക് തലശ്ശേരിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.
വിനീത് ശ്രീനിവാസന്‍ പാടിയ ഗാനം ക്യാമ്പസ് പശ്ചാത്തലത്തെയാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ക്യാമ്പസിലെ ഒരു പരിപാടിക്കിടയില്‍ നടക്കുന്ന സംഭവങ്ങളെയാണ് ഗാനത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികമാരില്‍ ഒരാളായ പ്രിയയുടെ ഗാനത്തിലെ അഭിനയത്തിന് വലിയ പ്രശംസയാണ് സോഷ്യല്‍ മീഡിയകളില്‍ നിന്ന ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രിയയുടെ ആദ്യ സിനിമയാണ് അഡാറ് ലവ്. ഓഡിഷന്‍ വഴിയാണ് പ്രിയ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
മുംബൈ: ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചന്‍ ആശുപത്രിയില്‍. കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബച്ചന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ അപകടരമായ ഒന്നും തന്നെയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബച്ചന്റെ ആരോഗ്യനില പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയുന്നു. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ബിഗ് ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അറിയുന്നത്. 2008 ലും കടുത്ത വയറുവേദനയെ തുടര്‍ന്ന് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ബിഗ് പിന്നീട് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. തന്റെ പുതിയ ചിത്രമായ 102 നോട്ട് ഔട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ബിഗ് ബി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
തൃശുര്‍ ലോ കോളെജില്‍ വിദ്യാര്‍ഥിയായിരിക്കെ വഴിവിട്ട രീതിയില്‍ മാര്‍ക്ക് തിരുത്തിച്ചെന്ന് കൈരളി വാര്‍ത്തയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം എംഎല്‍എ. ഒരു പാഴ്ജനതയുടെ ജീര്‍ണ്ണാവിഷ്‌ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ചാനലാണ് കൈരളിയെന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം. കൈരളി ചാനല്‍ നല്‍കിയ വാര്‍ത്തയോട് കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിടി ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.
ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവര്‍ക്ക് ഇന്റേണല്‍ അസസ്മെന്റുമായി ബന്ധപ്പെട്ട് അധ്യാപകര്‍ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീര്‍ക്കുന്നത് അറിയാന്‍ സാധിക്കും. അതിന്മേല്‍ പരാതി ഉയരുമ്പോള്‍ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സര്‍വ്വസാധാരണമാണെന്നും വി.ടി പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേവിഷയം സൈബര്‍ സഖാക്കള്‍ ചര്‍ച്ചയാക്കിയ വേളയില്‍ത്തന്നെ വിശദീകരിച്ചിട്ടുണ്ട്. എല്‍.എല്‍.ബിക്ക് യൂണിവേഴ്സിറ്റി തലത്തില്‍ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാന്‍സില്‍ത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലെ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുന്‍പ് സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള, വേറെ രണ്ട് പ്രൊഫഷണല്‍ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയെ കുടുക്കാന്‍ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും ശരിക്ക് മനസ്സിലാകുന്നുണ്ടെന്നും വി.ടി തന്റെ കുറിപ്പില്‍ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
സര്‍ക്കാര്‍ ഭൂമി കയ്യേറിയ, വിദ്യാര്‍ത്ഥിപീഡനങ്ങള്‍ തുടര്‍ക്കഥയാക്കിയ, ദലിത് അധിക്ഷേപങ്ങള്‍ ശീലമാക്കിയ, പാചകറാണിയുടെ സ്വാശ്രയ ലോ കോളേജില്‍ നിന്ന് ക്ലാസില്‍പ്പോലും പോകാതെ എല്‍എല്‍ബി കരസ്ഥമാക്കിയവരും അവരെ ഉളുപ്പില്ലാതെ പിന്താങ്ങുന്നവരുമൊക്കെയാണ് സംസ്ഥാനതലത്തിലെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് വാങ്ങി ഒരു സര്‍ക്കാര്‍ ലോ കോളേജില്‍ പ്രവേശനം നേടി കൃത്യസമയത്ത് തന്നെ വിജയകരമായി പഠനം പൂര്‍ത്തീകരിച്ച് ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയുടെ പത്ത് വര്‍ഷം മുന്‍പത്തെ ഒരു ഇന്റേണല്‍ പരീക്ഷ പേപ്പറിന്റെ മാര്‍ക്കിനേച്ചൊല്ലി വലിയ ബ്രേയ്ക്കിംഗ് ന്യൂസുമായി കോലാഹലമുയര്‍ത്തുന്നത്.
എനിക്കിക്കാര്യത്തില്‍ പറയാനുള്ളത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേവിഷയം സൈബര്‍ സഖാക്കള്‍ ചര്‍ച്ചയാക്കിയ വേളയില്‍ത്തന്നെ വിശദീകരിച്ചിട്ടുണ്ട്. എല്‍എല്‍ബിക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാന്‍സില്‍ത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലെ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുന്‍പ് സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള, വേറെ രണ്ട് പ്രൊഫഷണല്‍ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയെക്കുടുക്കാന്‍ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും ശരിക്ക് മനസ്സിലാകുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവര്‍ക്കറിയാം, ഇന്റേണല്‍ അസസ്മെന്റുമായി ബന്ധപ്പെട്ട് അധ്യാപകര്‍ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നോക്കുന്നതും അതിന്മേല്‍ പരാതി ഉയരുമ്പോള്‍ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സര്‍വ്വസാധാരണമാണെന്നത്.
ഒരുപക്ഷേ ഇനി വി.ടി. ബല്‍റാം അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും …രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ് പുറത്തുവിടുമായിരിക്കും!
ഒരു പാഴ്ജനതയുടെ ജീര്‍ണ്ണാവിഷ്‌ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ഈ ചാനലിനേക്കുറിച്ചും ഇങ്ങനെയൊരു വാര്‍ത്തക്ക് അവര്‍ നല്‍കുന്ന ഈ തലക്കെട്ടിനേക്കുറിച്ചും കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു
തായ്‌വാനിൽ ഭൂകമ്പത്തില്‍ വിറച്ച ആശുപത്രിയിലെ ഇന്‍ക്യൂബേറ്ററില്‍ കഴിഞ്ഞ നവജാത ശിശുക്കളെ സ്വന്തം ജീവന്‍ ത്യജിച്ച് നഴ്‌സുമാര്‍ ചേര്‍ത്തുവയ്ക്കുന്ന വീഡിയോ വൈറലാകുന്നു. ഭൂകമ്പത്തില്‍ നില്‍ക്കുന്ന കെട്ടിടം കുലുങ്ങി വിറയ്ക്കുമ്പോള്‍ സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാനാവും നമ്മളില്‍ ഭൂരിഭാഗവും ശ്രമിക്കുക.
എന്നാല്‍ കെട്ടിടം നിലം പൊത്തിയേക്കാമെന്ന ബോധ്യമുണ്ടായിട്ടും തങ്ങളെ മാത്രം വിശ്വസിച്ചു ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന കുഞ്ഞു മലാഖകളെ ഇരു കൈകള്‍ കൊണ്ടും ചേര്‍ത്തുവയ്ക്കാനാണ് തായ് വാനിലെ ഈ മാലാഖമാര്‍ ശ്രമിച്ചത്. ജനനന്മയ്ക്കായി ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന യഥാര്‍ത്ഥ മാലാഖമാരാണ് ഇവരെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.
ആശുപത്രിയിലെ ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന കുട്ടികളെ ശുശ്രൂഷിക്കുകയായിരുന്നു നഴ്‌സുമാര്‍. പെട്ടെന്നാണ് കെട്ടിടത്തെ പിടിച്ചു കുലുക്കിയ കൂറ്റന്‍ ഭൂകമ്പം ഉണ്ടായത്. കെട്ടിടം പോലും തകര്‍ന്ന് നിലം പൊത്താന്‍ പോന്ന തരത്തിലുള്ള കുലുക്കം. ആരും സ്വന്തം ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സന്ദര്‍ഭം.
ശക്തമായ കുലുക്കത്തില്‍ കുട്ടികള്‍ കിടന്ന ഇന്‍ക്യുബേറ്ററുകള്‍ തെന്നി നീങ്ങാന്‍ തുടങ്ങി. എല്ലാ ഇന്‍ക്യുബേറ്ററുകളും തെന്നി ചിതറി. കുട്ടികള്‍ അതില്‍ നിന്നും നിലത്തേക്ക് വീഴുമെന്ന അവസ്ഥയിലായി കാര്യങ്ങള്‍. എന്നാല്‍ സ്വന്തം ജീവന്‍ പണയം വെച്ചും ഇന്‍ക്യുബേറ്ററില്‍ കിടക്കുന്ന കുഞ്ഞു മക്കളുടെ ജീവന്‍ രക്ഷിക്കാനാണ് ഈ നഴ്‌സുമാര്‍ ശ്രമിച്ചത്. നഴ്‌സുമാര്‍ എല്ലാവരും മറിഞ്ഞു വീഴാന്‍ തുടങ്ങിയ ഇന്‍ക്യുബേറ്ററുകളെ പിടിച്ചു നിര്‍ത്തി. കുഞ്ഞുങ്ങള്‍ക്കൊപ്പം നില കൊള്ളുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ നിര്‍മ്മിച്ച സ്വന്തം നാട്ടില്‍ വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് സാമൂഹിക വിരുദ്ധര്‍ വായനശാലയ്ക്ക് തീയിട്ടത്.
1958ലായിരുന്നു കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിനായി പ്രേം നസീര്‍ വായനശാലക്ക് തറക്കല്ലിട്ടത്. വായനശാലയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു.
ഒരു നാടിനെ തന്നെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, പ്രേം നസീര്‍ അനുസ്മരണ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍.സുഭാഷും, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്‍വര്‍ ഷായും അറിയിച്ചു.
കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയില്‍ തന്നെ ഡിജിറ്റല്‍ ലൈബ്രറിയും, ഡിജിറ്റല്‍ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്