നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. സംഭവത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. ഈ മാസം മാര്‍ച്ച് 17നാണ് വീട്ടമ്മയായ സ്ത്രീയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച വീട്ടമ്മയുടെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഫോണ്‍ കളഞ്ഞു കിട്ടുകയും പിന്നീടത് തിരികെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫോണ്‍ തിരികെ നല്‍കുന്നതിന്റെ മുന്‍പ് അതിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥി തന്റെ ഫോണിലേക്ക് മാറ്റിയിരുന്നു.
പിന്നീട് വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സംഘം നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതല്‍ നഗ്നചിത്രങ്ങള്‍ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിനും നിര്‍ബന്ധിക്കുകയും ചെയ്തതോടെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ധാക്ക: ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് കാരണമായതില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളര്‍ റൂബല്‍ ഹുസൈന്. ബംഗ്ലാ കടുവകള്‍ ജയം ഉറപ്പിച്ച മത്സരത്തില്‍ റൂബെല്‍ എറിഞ്ഞ 19ാമത്തെ ഓവറാണ് ഇന്ത്യക്ക് അനുകൂലമായത്. അവസാന രണ്ട് ഓവറില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനമാണ് ടീം ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
‘മത്സരത്തിന് ശേഷം ഞാന്‍ വളരെ നിരാശനാണ്. ജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പരാജയപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. ദയവായി എന്നോട് എല്ലാവരും ക്ഷമിക്കണം റൂബല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മത്സര ശേഷം ഗ്രൗണ്ടില്‍ നിരാശനായി മുട്ടു കുത്തിയിരുന്ന റൂബലിനെ സഹകളിക്കാര്‍ ആശ്വസിപ്പിക്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.
ശ്രീലങ്കയെ കടുത്ത പോരാട്ടത്തില്‍ കീഴടക്കി ഫൈനലിലെത്തിയ ബംഗ്ലാദേശ് മികച്ച പ്രകടം കാഴ്ച്ചവെച്ചങ്കിലും ദിനേശ് കാര്‍ത്തിക്കിന്റെ മിന്നും പ്രകടനം ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. അവസാന രണ്ട് ഓവറില്‍ എട്ടു പന്തുകള്‍ മാത്രം നേരിട്ട ദിനേശ് കാര്‍ത്തിക്ക് 29 റണ്‍സാണ് അടിച്ചുകൂട്ടിയത്. റൂബല്‍ എറിഞ്ഞ 19ാം ഓവറില്‍ 22 റണ്‍സ് വയങ്ങിയിരുന്നു.
ഷിമൊഗ്ഗ: നിധി കണ്ടെത്താനായി കര്‍ണാടകയിലെ ഷിമൊഗയില് നരബലി. അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിനടുത്ത് നിധി നിക്ഷേപമുണ്ടെന്നും നിധി ലഭിക്കാന്‍ നരബലി നടത്തണമെന്നും പറഞ്ഞ പൂജാരിയുടെ വാക്കുകള്‍ വിശ്വസിച്ച മൂന്ന് പേരാണ് നരബലിക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. പ്രദേശവാസിയായ കര്ഷകന് ശേഷനായികിനെ(65)യാണ് ഇവര്‍ ബലി നല്‍കിയത്.
സംഭവത്തില്‍ പ്രദേശവാസികളായ ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവരെ ശിക്കാരിപുര റൂറല്‍ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിലെ പൂജാരിയാണ് പിടിയിലായ ശേഖരപ്പ. നിധി കണ്ടെത്താന്‍ ബലി അത്യാവിശ്യമാണെന്ന് ശേഖരപ്പയുടെ വാക്കുകള്‍ വിശ്വസിച്ച രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവര്‍ സമീപത്ത് പശുവിന് പുല്ല് ശേഖരിക്കുകയായിരുന്ന ശേഷനായികിനെ തലയറുത്ത് കൊലപ്പെടുത്തി.
ഈ മാസം ഏഴിനാണ് ക്രൂരകൃത്യം നടന്നത്. ശേഷപ്പയുടെ മകന് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ശേഷനായിക് കൊല്ലപ്പെട്ട ദിവസം മുതല്‍ ഘോഷ് പീറിനെ കാണാനില്ലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കുറ്റകൃത്യം നടത്തിയ സംഘത്തെക്കുറിച്ച് വിവരം ലഭിക്കരുന്നത്.
അണ്ണാഡിഎംകെ വിമതനേതാവ് വി.കെ.ശശികലയുടെ ഭർത്താവ് എം.നടരാജൻ(76) അന്തരിച്ചു. ചെന്നൈയിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ കരൾ, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ രണ്ടാഴ്ച മുന്‍പാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചത്. മാറ്റിവച്ച വൃക്കയും കരളും പ്രവർത്തനരഹിതമാവുകയും ശ്വാസകോശ അണുബാധ മൂർച്ഛിക്കുകയും ചെയ്തിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവൻ നിലനിർത്തിയിരുന്നത്.
വര്‍ഷങ്ങളായി പൊതുരംഗത്ത് സജീവമല്ലാത്ത നടരാജന് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണ ശേഷമാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. എഐഎഡിഎംകെയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ലെങ്കിലും ഒ.പനീര്‍ശെല്‍വം വിമതസ്വരം ഉയര്ത്തിയപ്പോഴടക്കം ശശികലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അനധികൃതസ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോൾ പാർട്ടി നേതൃത്വം സഹോദരീപുത്രന് ടി.ടി.വി.ദിനകരനെയാണ് ശശികല ഏൽപ്പിച്ചത്.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന ശശികല ഭർത്താവിനെ കാണാനായി പരോൾ അപേക്ഷ നൽകിയിരുന്നു. ഒക്ടോബറില്‍ നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശശികലയ്ക്ക് അഞ്ചുദിവസം പരോള്‍ അനുവദിച്ചിരുന്നു.
ഗാനമേള അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവഗായകന് മരിച്ചു. പൂജപ്പുര മുടവന്മുകള് സ്വദേശി ഷാനവാസ് പൂജപ്പുര (30) ആണ് മരിച്ചത്. കഴിഞ്ഞ 14-ാം തീയതി ശാര്‍ക്കര അമ്പലത്തില്‍ ഗാനമേള അവതരിപ്പിക്കുന്നതിനിടെയായിരുന്നു ഷാനവാസ് കുഴഞ്ഞു വീണത്. രാത്രി പതിനൊന്നൊടെ വേദിയില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആദ്യം ചിറയിന്‍കീഴിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
തലയില്‍ രക്തം കട്ടപിടിച്ചതാണ് നില വഷളാക്കിയത്. ഷാനവാസിന് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തിയശേഷം ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.
തിരുവനന്തപുരം സൂര്യകല, ഒനീഡ തുടങ്ങിയ ട്രൂപ്പുകളിലൂടെ ഗാനമേള രംഗത്ത് ചുവടുവച്ച ഷാനവാസ് കുറച്ചുനാളായി മരുതംകുഴിയിലെ സപ്തസ്വര എന്ന ട്രൂപ്പിലെ സജീവപ്രവര്‍ത്തകനായിരുന്നു. മിമിക്രിയിലൂടെ ഗാനമേള വേദികളിലെത്തിയ ഷാനവാസ് 10 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ആലപിച്ചാണ് ഇദ്ദേഹം വേദികള്‍ കീഴടക്കിയിരുന്നത്.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: ഷംല. മക്കള്‍: നസ്രിയ, നിയ.
ലോകകപ്പിന് ഇനി 87 നാള്. അസൂറിപ്പടയില്ലാത്ത ലോകകപ്പിനാണ് ഇത്തവണ റഷ്യയില്‍ കൊടിയുയരുന്നത്. അറുപത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇറ്റലി യോഗ്യത നേടാതെ പുറത്താകുന്നത്. നിര്‍ണായക പ്ലേ ഓഫ് രണ്ടാം പാദത്തില്‍ സ്വീഡനോട് സ്വന്തം മൈതാനത്ത് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോകകപ്പിന്റെ പടിക്ക് പുറത്താവുന്നത്.
അസൂറിപ്പടയെ മനസിലോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുക 2006ലെ ലോകകപ്പ് ഫൈനല്‍ പോരാട്ടമാണ്. ജയിച്ചുകറിയ നീലപ്പടയെക്കാള്‍ അന്ന് ഫുട്ബോള്‍ ആരാധകരുടെ മനസില്‍ ഇടംപിടിച്ചത് തലകൊണ്ട് മറ്റരാസിയെ ഇടിച്ചു വീഴ്ത്തിയ സിദാനും
പിന്നാലെ ഫ്രാന്‍സിന്റെ നെഞ്ച് തകര്‍ത്ത് പെനല്‍റ്റി ഷൂട്ടൗട്ടില്‍ നീലപ്പടയുടെ വിജയാരവം, 1958നു ശേഷം ഇറ്റലിയില്ലാത ഒരു ലോകകപ്പ് ഇതാദ്യം . യോഗ്യതാ റൗണ്ടെന്ന കടമ്പതട്ടി ആദ്യം വീണു. പ്ലേ ഒാഫ് ജീവശ്വാസം നകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്വീഡനെ മറികടക്കാനായില്ല.
മാര്‍ക്കോ വെരാറ്റിയുടെ വിലക്കും സാസയുടെയും സ്പിന്നസോലക്കിന്റെ പരുക്കും ഇറ്റലിയെ തളര്‍ത്തി.
ആരാധകരുടെ നെഞ്ചില്‍ തീകോരിയിട്ട് യൂറോകപ്പിനുശേഷം വിരമിച്ച ബഫണ് അന്ന് പറഞ്ഞത് രണ്ട് റഷ്യയില്‍ ഇറ്റലിയുടെ വലകാക്കാന്‍ ഞാന്‍ ഉണ്ടാവും എന്നാണ്. പക്ഷെ ബഫന്റെ ആത്മവിശ്വാസം ടീമിനെ രക്ഷിച്ചില്ല. ആന്‍ഡ്രി ബർസാഗ്ലിയും ,ഡാനിയല്‍ റി റോസിയും റഷ്യന്‍ലോകകപ്പ് എന്ന സ്വപ്നം ബാക്കിയാക്കി കരിയർ അവസാനിപ്പിച്ചു.
തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കേന്ദ്രം 2014മുതല്‍ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. 2014-15 കാലയളവു മുതല്‍ 2017- 18 കാലയളവുവരെ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു എത്ര തുക കേന്ദ്രഫണ്ടായി ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. രാജഗോപാലിന്റെ ചോദ്യവും കടകംപള്ളിയുടെ മറുപടിയും പുറത്ത് വന്നതോടെ ബിജെപി എംഎല്‍എയെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത് വന്നു
കേന്ദ്ര ഫണ്ടിനെക്കുറിച്ച് ധാരണയില്ലാതെയാണ് ബി.ജെ.പി എം.എല്‍.എ നിയമ സഭയിലിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു. സഹകരണമേഖലയ്ക്ക് ലഭിച്ച കേന്ദ്രഫണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കണമെന്നും ഫണ്ട അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് ഏതുരീതിയിലാണ് ചെലവഴിച്ചതെന്നുമായിരുന്നു രാജഗോപാലിന്റെ ചോദ്യം. അഥവാ ഫണ്ട് ചെലവഴിച്ചില്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് മന്ത്രി വ്യക്തമാക്കണമെന്നും ബിജെപി എം.എ.എല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് സഹകരണ മേഖലയ്ക്ക് യാതൊരുവിധ ഫണ്ടും 2014ന് ശേഷം ലഭിച്ചിട്ടില്ലെന്ന് കടകംപള്ളി രേഖാമൂലം മറുപടി നല്കി. വാസ്തവത്തില്‍ മന്ത്രിയുടെ മറുപടിക്ക് ശേഷമാണ് കേന്ദ്രം ഫണ്ട് നല്‍കിയിട്ടില്ലെന്ന് ഒ. രാജഗോപാലിന് മനസ്സിലായതെന്ന് നവമാധ്യമങ്ങള്‍ പറയുന്നു.
സ്വാമിവിവേകാനന്ദന് പറഞ്ഞ പോലെ കേരളം ഭാന്ത്രാലയം തന്നെയാണെന്ന് ഈ വീട്ടമ്മയുടെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടാല്‍. കോഴിക്കോട് സ്വദേശിയായ സുജാതാ പത്മനാഭനാണ് മുസ്ലിം സുഹൃത്തുക്കള്‍ തന്റെ സൗഹൃദവലയത്തില്‍ നിന്ന് മാറിപ്പോകണമെന്ന് ഫെയിസ്ബുക്ക് പോസ്റ്റിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ കമന്റ് പിന്‍വലിക്കുകയും ചെയ്തു. സുജാതയുടെ വര്‍ഗീയ വിഷം ചീറ്റലിനെതിരെ മാധ്യമപ്രവര്‍ത്തകയായ സുനിതാദേവദാസ് രംഗത്തെത്തി…
അവരുടെ കുറിപ്പ് വായിക്കാം….
ഇസ്ലാമോഫോബിയ എന്ന് പലരും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കാറുണ്ടെങ്കിലും എനിക്കത് കേരളത്തില്‍ ഉണ്ടോന്ന് വല്യ ഉറപ്പൊന്നുമില്ല . നാം നമ്മെ അടിസ്ഥാനമാക്കിയാണല്ലോ എല്ലാം വിലയിരുത്തുക . എനിക്ക് ജാതി ,മത അടിസ്ഥാനത്തില്‍ ഒരു മനുഷ്യനോടും ഒരു വേര്‍തിരിവുമില്ല . അതേസമയം ഞാന്‍ കണ്ടു വളര്‍ന്നത് കൊണ്ടോ എന്തോ മുസ്ലിംകളോട് , പ്രത്യേകിച്ചും മലപ്പുറത്തെ മുസ്ലിംകളോട് വല്ലാത്ത ഒരിഷ്ടവുമുണ്ട് .
‘ എത്താ മാളെ ‘ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഒരു സ്നേഹമാണ് . പിന്നെ അവരുടെ നിഷ്കളങ്കമായ എല്ലാം എല്ലാം എനിക്കിഷ്ടമാണ് . എനിക്ക് തോന്നുന്നു ഞാന്‍ സംസാരിക്കുന്നത് സുന്നികളെ കുറിച്ചാവും . അല്ലാതെ സോഫിസ്റ്റിക്കേറ്റഡ് ആയ മുസ്ലിംങ്ങളെ കുറിച്ചല്ല .
തൂങ്ങി തൂങ്ങിയ കമ്മല്‍ , കാച്ചി , തട്ടം , പത്തിരി ഒക്കെ ഒരു നൊസ്റ്റാള്‍ജിയ ആണ് . മലപ്പുറം തനി മുസ്ലിം ഭാഷയും വല്ലാത്ത ഒരിഷ്ടമാണ് . മുടി വെട്ടുന്നവര്‍ , മീന്‍ വില്ക്കുന്നവര് , ബസ് ഓടിക്കുന്നവര്‍ , കച്ചവടക്കാര്‍ എന്ന് തുടങ്ങി എല്ലാമെല്ലാം , അവരുടെ പെരുമാറ്റ രീതി , സ്നേഹം ഒക്കെ ഇപ്പോ മനസ്സില്‍ നിറഞ്ഞു കവിയുന്നുണ്ട് . ഒരു വീട് പോലെ ജീവിച്ച എത്രയോ കുടുംബങ്ങള്‍ …പെരുന്നാളുകള്‍ .. നോമ്പ് … നിക്കാഹ് … മൈലാഞ്ചിയിടല്‍ … മനസ്സ് നിറയുന്ന ഓര്‍മകളും സ്നേഹവും …. ഇന്ന് അത്ഭുതത്തോടെയാണ് ഈ പോസ്റ്റ് വായിച്ചത് . ഇതവര് ശരിക്കും എഴുതിയതായിരിക്കുമോ ? അതോ തമാശ ? ശരിക്കും എഴുതിയതാണെങ്കില്‍ അവര്‍ക്ക് മുസ്ലിംങ്ങള്‍ എന്തെന്ന് അറിഞ്ഞു കൂടാ എന്ന് ഞാന്‍ പറയും . അവര്‍ക്ക് കേട്ട് കേള്‍വി മാത്രമേ ഉള്ളു ..
വത്തക്ക , ഫാറൂഖ് കോളേജ് , ആട് മേക്കല്‍ , ഐസിസ് ഇതൊന്നുമല്ല കേരളത്തിലെ മുസ്ലിംങ്ങളില്‍ ഭൂരിഭാഗവും . അവര്‍ നിഷ്കളങ്കരായ ഹൃദയത്തില്‍ നന്മയുള്ള മനുഷ്യരാണ് .മുസ്ലിംങ്ങളെ ഞാന്‍ സ്നേഹിക്കുന്നു . എന്നോളം തന്നെ .. എന്റെ മക്കളോളം … ചില സാഹചര്യത്തില്‍ ഇത് നാം ഉറക്കെ വിളിച്ചു പറയേണ്ടതുണ്ട് . ഞാന്‍ പറയുന്നു . വളരെ കുറച്ചു വിരലിലെണ്ണാവുന്ന മതഭ്രാന്തന്മാരും അന്യമത വിദ്വേഷികളുമല്ല കേരളത്തിലെ മുസ്ലിംങ്ങള്‍ . അവര്‍ , എനിക്കറിയാവുന്നവര് നൂറു ശതമാനവും നല്ല മനുഷ്യരാണ് . ഞാന്‍ അവരെ സ്നേഹിക്കുന്നു . ആ സ്ത്രീയുടെ ഫേസ് ബുക്കില്‍ നിന്നും മതത്തിന്റെ പേരില്‍ പുറത്താവുന്ന നിങ്ങള്‍ക്കൊക്കെ എന്റെ ഹൃദയത്തില്‍ ഒരിടമുണ്ട് . വരൂ ….
ന്യൂഡല്‍ഹി: ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 2014ല്‍ മൊസൂളില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി. ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ജോലി തേടി ഇറാഖിലെത്തിയവരാണ് കൊല്ലപ്പെട്ടത്.
കൂട്ടക്കൊല നടത്തിയതിനു ശേഷം മൃതദേഹങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ തന്നെ കുഴിച്ചുമൂടിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധകാലഘട്ടങ്ങളില്‍ ഇറാഖില്‍ നിന്നും കാണാതായ ഇന്ത്യക്കാരുടെ ഡിഎന്‍എ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിരുന്നു. മൊസൂള്‍ തീവ്രവാദികളില്‍ നിന്നും മോചിപ്പിച്ച ശേഷം അവരുടെ ക്യാമ്പുകളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇന്ത്യക്കാരാണെന്ന് മനസ്സിലാവുന്നത്.
കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും പഞ്ചാബ് സ്വദേശികളാണ്. ഒരു ആശുപത്രി നിര്‍മ്മാണ സ്ഥലത്ത് നിന്ന് പിടികൂടിയ ഇന്ത്യക്കാരെ പല സ്ഥലങ്ങളിലായി തടവില്‍ പാര്‍പ്പിച്ച ശേഷമാണ് ഭീകരര്‍ വധിച്ചത്. കാണാതായ കൂടുതല്‍ ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര ഏജന്‍സികള്‍.
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം. പുതുക്കോട്ടയില്‍ സ്ഥാപിച്ചിരുന്ന പ്രതിമയുടെ തല അജ്ഞാത സംഘം അറുത്ത് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്.എസ്.എസ് അനുകൂലികളാവാം ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
നേരത്തെ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടില്‍ അരങ്ങേറിയത്. സംഭവത്തിന് ശേഷം ബിജെപി ഓഫീസിന് നേരെ പെരിയാര്‍ അനുകൂലികള്‍ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു.
ത്രിപുരയില്‍ ബിജെപി സഖ്യം വിജയിച്ചതിന് ശേഷമാണ് രാജ്യത്തെ നവോത്ഥാന നായകരുടെ പ്രതിമകള്‍ ആക്രമിക്കപ്പെടുന്നത്. ത്രിപുരയിലെ കോളേജ് ക്യാംപസില്‍ സ്ഥാപിച്ച ലെനിന് പ്രതിമ തകര്‍ത്ത ബിജെപിയുടെ നടപടി പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ജാതീയ വേര്‍തിരിവിനെതിരെയും ബ്രാഹ്മണ്യത്തിനെതിരെയും പോരാടിയ മഹാനായ സാമൂഹിക പരിഷ്കര്‍ത്താവാണ് ഇ.വി. രാമസ്വാമിയെന്ന പെരിയാര്‍.
തമിഴ് ജനതയുടെ ജാതീയ പോരാട്ടങ്ങള്‍ അടിത്തറ പാകിയ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. ആര്‍എസ്എസ് അനുകൂല സംഘ്പരിവാര്‍ സംഘടനകള്‍ പെരിയാറിനെ ശത്രു തുല്ല്യനായിട്ടാണ് കാണുന്നത്. പല അവസരങ്ങളിലും അദ്ദേഹത്തെ വിമര്‍ശിച്ച് ഇത്തരം സംഘടനകള്‍ രംഗത്ത് വന്നിരുന്നു.