Latest News

ഗാന്ധിനഗര്‍: ബാലിശമായ പ്രസ്താവനകള്‍ നടത്തിയ സോഷ്യല്‍ മീഡയയില്‍ ബിജെപി നേതാക്കള്‍ പരിഹാസ്യരാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രമുഖ സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളിനെപ്പോലെയായിരുന്നു നാരദ മഹര്‍ഷിയെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞിരിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ മണ്ടന്‍ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂപാണിയുടെ നാരദ മഹര്‍ഷി ഗൂഗിള്‍ താരതമ്യം പുറത്തുവന്നിരിക്കുന്നത്.

‘ഇന്ന് ഗൂഗിളിന് അറിയാവുന്നതു പോലെ നാരദ മഹര്‍ഷിക്ക് അന്നത്തെ ലോകത്തെ കുറിച്ച് മുഴുവന്‍ അറിയാമായിരുന്നു. ഒരുപാട് അറിവുള്ളയാളായിരുന്നു നാരദ മഹര്‍ഷി. മുഴുവന്‍ ലോകത്തെയും കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ആ വിവരങ്ങള്‍ അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മാനവകുലത്തിന്റെ നന്മയ്ക്കു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ധര്‍മം’- രൂപാണി പറഞ്ഞു.

വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് രൂപാണി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നേരത്തെ ബിപ്ലബ് കുമാര്‍ ദേബിനെതിരെ സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്.

മുംബൈ: ഭാര്യയും ഭര്‍ത്താവും തമ്മില്‍ ശാരീരിക ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 9 വര്‍ഷം നീണ്ട വിവാഹബന്ധം ബോംബെ ഹൈക്കോടതി റദ്ദാക്കി. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ശാരീരിക ബന്ധമില്ലാത്തതാണ് ബന്ധം റദ്ദാക്കാന്‍ കാരണമായി ഹൈക്കോടതി ചൂണ്ടി കാണിച്ചത്. ജസ്റ്റിസ് മൃദുല ഭട്കറാണ് കേസ് പരിഗണിച്ചത്.

കോലാപ്പുര്‍ സ്വദേശികളായ യുവതിയും യുവാവും വിവാഹം കഴിച്ചിട്ട് ഏതാണ്ട് 9 വര്‍ഷം പിന്നിട്ടെങ്കിലും ഇവര്‍ അകന്നാണ് താമസിക്കുന്നത്. തട്ടിപ്പിലൂടെയാണ് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചതോടെയാണ് ഇരുവരും തമ്മില്‍ അകന്നു താമസിക്കാന്‍ തുടങ്ങിയത്. ഏറെ നാളുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്.

യുവതിയുടെ ആരോപണം തെളിയിക്കാന്‍ പാകത്തിനുള്ള തെളിവുകള്‍ ലഭ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ഇരുവരും തമ്മില്‍ ലൈഗികബന്ധം നിലനിന്നിരുന്നതായിട്ടുള്ള ഭര്‍ത്താവിന്റെ വാദവും കോടതി തള്ളി. വിവാഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ലൈംഗിക ബന്ധമെന്ന് കോടതി പറഞ്ഞു. അത് നടക്കാത്ത സാഹചര്യത്തിലാണ് വിവാഹമോചനം നല്‍കുന്നതെന്നും ജസ്റ്റിസ് മൃദുല ഭട്കര്‍ വ്യക്തമാക്കി.

2011 സുനാമി തകര്‍ത്തെറിഞ്ഞ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായ പദ്ധതി ആവിഷ്‌കരിച്ച് ജപ്പാന്‍ എന്‍വയോണ്‍മെന്റ് മിനിസ്ട്രി. ഇതിനായി റേഡിയേഷന്‍ മാലിന്യങ്ങളടങ്ങിയ വസ്തുക്കള്‍ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പുതിയ പദ്ധതി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആശങ്കയിലാണ് ജനങ്ങള്‍. പുതിയ പദ്ധതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ച അധികാരികളോട് ജനങ്ങള്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതാവുമെന്നും റേഡിയേഷന്‍ ബാധിക്കാന്‍ കാരണമാകുമെന്നും ജനങ്ങള്‍ വാദിച്ചു. എന്നാല്‍ ഇവ ഉപയോഗിക്കുന്നത് മൂലം യാതോരു റേഡിയേഷന്‍ പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും സുരക്ഷിതമായിരിക്കുമെന്നും അധികൃതര്‍ പറയുന്നു.

2011ലെ സുനാമിക്ക് ശേഷം ഫുക്കുഷിമയുടെ പല ഭാഗങ്ങളും തീര്‍ത്തും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. സുനാമിയും ന്യൂക്ലിയര്‍ പ്ലാന്റ് അപകടവും ഭൂചലനങ്ങളും ഫുക്കുഷിമയുടെ ഭൂപ്രകൃതി തന്നെ മാറ്റി മറിച്ചിട്ടുണ്ട്. എന്നാല്‍ ജപ്പാന്‍ സര്‍ക്കാര്‍ ഫുക്കുഷിമ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് മറ്റു സ്ഥലങ്ങളില്‍ അഭയം പ്രാപിച്ചവരോട് തിരിച്ചുപോകാനാണ് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. മൈലുകള്‍ അകലെ വരെ മാരകമായ റേഡിയേഷന്‍ പടര്‍ന്നതായുള്ള ശാസ്ത്രീയ റിപ്പോര്‍ട്ടുകളെ അവഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

സമീപ പ്രദേശങ്ങളില്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ പടര്‍ന്നതിനാല്‍ ഭക്ഷണത്തിലൂടെ റേഡിയേഷനുണ്ടാകുമെന്ന് വരെ ആളുകള്‍ ഭയപ്പെട്ടിരുന്നു. ജപ്പാനില്‍ നിന്ന് മാരകമായ റേഡിയേഷന്‍ അമേരിക്കന്‍ തീരത്ത് എത്തിച്ചേര്‍ന്നതായി വിദഗ്ദ്ധര്‍ സംശയം രേഖപ്പെടുത്തിയിരുന്നു. ഇത് തെളിവായി ചില മാരക ടോക്‌സിക് വാതകങ്ങള്‍ ഈ പ്രദേശങ്ങളില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫുക്കുഷിമ ന്യൂക്ലിയര്‍ പ്ലാന്റിനെയും സമീപ പ്രദേശങ്ങളെയും തകര്‍ത്തെറിഞ്ഞ സുനാമി വലിയ അളവില്‍ സമുദ്രജലം മലിനപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇത് തന്നെയാണ് അമേരിക്കന്‍ തീരത്തേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സോണി കെ. ജോസഫ്

മൂന്നാര്‍: മൂന്നാറില്‍ സ്വന്തമായി വീടില്ലാതെ ഒരു വൃദ്ധന്‍ സന്മസുള്ളവരുടെ കരുണ തേടുന്നു. കുടിയിറക്കു ഭീഷണിയും ഭൂമികൈയ്യേറ്റവും നടക്കുന്ന മൂന്നാറിലാണ് ആരെയും വേദനിപ്പിക്കുന്ന ഈ ഖേദകരമായ കാഴ്ച. മൂന്നാര്‍ ന്യൂ കോളനിയില്‍ ഗംഗാധരന്‍ എന്ന വൃദ്ധനായ മനുഷ്യനാണ് സ്വന്തമായി വീടില്ലാതെ നാട്ടുകാരുടെ കരുണയാല്‍ കഴിയുന്നത്. ഇവിടെ ആകെയുള്ള 4 സെന്റ് സ്ഥലത്ത് ഒരു കുടുംബം തങ്ങളുടെ കൂടെ ചാക്ക് മറയാക്കി ഷെഡ് അടിച്ചുകൊടുത്താണ് ഈ അനാഥനായ മനുഷ്യനെയും താമസിപ്പിച്ചിരിക്കുന്നത്.

സഹായിക്കുന്ന കുടുംബവും പാവങ്ങളാണ്. ഈ ഒരു കുടുംബത്തില്‍ തന്നെ 6 വീട്ടുകാരാണ് ഉള്ളത്. ഇതിനോട് ചേര്‍ന്ന് നിര്‍മ്മിച്ചു കൊടുത്ത ഷെഡിലാണ് ഈ വൃദ്ധനായ മനുഷ്യന്റെയും താമസം. ഗംഗാധരന് മക്കളില്ല. ഭാര്യ രണ്ട് മാസം മുന്‍പ് മരിച്ചു. മൂന്നാറിലെ കുറെ നല്ല മനുഷ്യരുടെ കാരുണ്യം കൊണ്ട് ഈ വൃദ്ധന്‍ ഇന്ന് മരിക്കാതെ ജീവിക്കുന്നു. വാര്‍ദ്ധക്യ സഹജമായ പല രോഗങ്ങളും ഇയാളെ വലയ്ക്കുന്നുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും പരസഹായം വേണം.

ജൂണ്‍, ജൂലൈ മാസത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്നതിന് മുന്‍പ് ഒരു സുരക്ഷിതമായ മുറി ഇദേഹത്തിന് പണിത് കൊടുത്തില്ലെങ്കില്‍ തണുപ്പും മഴയും സഹിക്കാനാവാതെ ഇയാള്‍ മരണപ്പെടാനും സാദ്ധ്യതയുണ്ട്. കരുണയുള്ള നല്ല മനുഷ്യരുടെ സഹായം തേടുകയാണ് ഈ മനുഷ്യന്‍. സഹായിക്കുവാന്‍ സന്മനസുള്ളവര്‍ സഹായിക്കുക. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ : 9447825748, 9446743873, 9447523540.

മാഞ്ചസ്റ്ററിലെ ബോള്‍ട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെസ്റ്റോറന്റിന്റെ സീലിംഗ് ഇളകി വീണ് ആറ് പേര്‍ക്ക് പരിക്ക്. സിസ്സിലിംഗ് പാലറ്റ് റെസ്റ്റോറന്റിന്റെ സീലിംഗാണ് ഇളകി വീണത്. പരിക്കേറ്റ ആറുപേരും സ്ത്രീകളാണ്. ഇവരില്‍ അഞ്ചു പേര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേ ഏറ്റിട്ടുള്ളു. ഒരാളുടെ കഴുത്തിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വിശദ വിവരങ്ങള്‍ ലഭ്യമല്ല.

സസ്‌പെന്‍ഡഡ് സീലിംഗിന്റെ ചെറിയ ഒരു ഭാഗമാണ് തകര്‍ന്നതെന്നും കാര്യമായ അപകടമൊന്നും ഉണ്ടായില്ലെവന്നും റെസ്റ്റോറന്റ് മാനേജര്‍ അമീര്‍ പറഞ്ഞു. രാത്രി 10.30ഓടെയാണ് സംഭവമുണ്ടായത്. ലെയില്‍ നിന്ന് രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിരുന്നു.

ഫയര്‍ഫൈറ്റര്‍മാര്‍ പ്രദേശത്ത് ഒരു മണിക്കൂറോളം ചെലവഴിച്ചുവെന്നും രണ്ട് പോലീസ് കാറുകള്‍ മാത്രമാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് ഡൈനിംഗ് ഏരിയകളാണ് റെസ്‌റ്റോറന്റിന് ഉള്ളത്. ഏഷ്യന്‍ മെനുവാണ് ഇവിടുത്തെ പ്രത്യേകത.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ ബ്രിട്ടനെടുത്ത തീരുമാനം നികുതിദായകന് ഭാരമാകുമെന്ന് ആശങ്ക. ആറ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ബ്രെക്‌സിറ്റിനായി ഇതുവരെ ചെലവഴിച്ചത് 346 മില്യന്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഈ തുക ഉപകരിക്കുമായിരുന്നു എന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായം പിന്തുടരുന്ന ക്യാംപെയിന്‍ ഗ്രൂപ്പുകളാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അടുത്ത വര്‍ഷത്തോടെ ഈ തുക 1 ബില്യന്‍ പൗണ്ടായി ഉയരുമെന്നാണ് കരുതുന്നത്.

ഒരു ദിവസം ഒരു മില്യന്‍ എന്ന കണക്കിനാണ് പണം ചെലവായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരുന്ന വര്‍ഷങ്ങളില്‍ ഈ നിരക്ക് 2.6 മില്യനായി ഉയരുമെന്നും ഇവര്‍ സൂചന നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഗവണ്‍മെന്റ് ചെലവഴിച്ച തുക 2403 നഴ്‌സുമാര്‍ക്കും 3000ത്തോളം പോലീസുകാര്‍ക്കും 2357 ഫയര്‍ഫൈറ്റര്‍മാര്‍ക്കും വേതനം നല്‍കാന്‍ ഉപയോഗിക്കാമായിരുന്നുവത്രേ! ബ്രെക്‌സിറ്റ് തയ്യാറെടുപ്പുകള്‍ക്കായി വിനിയോഗിക്കുന്ന പണം 2139 പ്രൈമറി സ്‌കൂള്‍ അധ്യാപകരെ നിയമിക്കാന്‍ ഉപയോഗിക്കാമായിരുന്നെന്നും വിലയിരുത്തപ്പെടുന്നു.

അടുത്ത വര്‍ഷം ബ്രെക്‌സിറ്റിനു വേണ്ടി വകയിരുത്തിയിരിക്കുന്ന തുക 6310 നഴ്‌സുമാരെയും 7411 പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നതിന് വിനിയോഗിക്കാമായിരുന്നതാണെന്നും കണക്കുകള്‍ പറയുന്നു. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന അനാവശ്യ ചെലവുകളേക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ സര്‍വേ നല്‍കുന്നതെന്ന് ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ സിഇഒ എലോയ്‌സ് റ്റോഡ് വ്യക്തമാക്കി. പൊതുമേഖല സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോളാണ് ബ്രെക്‌സിറ്റിന്റെ പേരില്‍ ഈ അനാവശ്യ സാമ്പത്തിക ബാധ്യതകള്‍ രാജ്യം ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിമര്‍ശനം.

മഞ്ചേരിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് സുബൈദ. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആരോ ആസിഡ് ഒഴിച്ചെന്നാണ് ആദ്യം നല്‍കിയ മൊഴി. പിന്നീട് ചോദിച്ചറിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ചില സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതാണ് കൊലപാതകത്തിലെത്തിയതെന്നും സുബൈദ പറഞ്ഞു. കൊലപാതകത്തിന് തൊട്ടുമുമ്പും ഇരുവരും വഴക്കുണ്ടായി. ആസിഡ് സുബൈദ വാങ്ങിയതാണോ എന്നും സംശയമുണ്ട്.

ഇരുപതാം തീയതി അര്‍ദ്ധരാത്രിയാണ് സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ വാടക വീട്ടില്‍ ഭാര്യ സുബൈദയ്ക്ക് ഒപ്പം കിടന്നുറങ്ങവേ ബഷീറിന് മേല്‍ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖവും നെഞ്ചും ഉള്‍പ്പെടെ ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു.ചോദ്യം ചെയ്യലില്‍ സുബൈദ കുറ്റം ഏറ്റുപറയുകയായിരുന്നു. മലപ്പുറത്ത് മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തി വരികയായിരുന്നു ബഷീര്‍.

2018 മാര്‍ച്ച് 14 രാവിലെ 7.30 വിദേശവനിത ലിഗയെ പോത്തന്‍കോട്ടെ ആയുര്‍വ്വേദ ആശുപത്രിയില്‍ നിന്നും കാണാതായി.ബന്ധുക്കള്‍ ആദ്യം അന്വേഷണം നടത്തുന്നു. കാണാനില്ലെന്ന പരാതി കോവളം പൊലീസ് സ്റ്റേഷനിവും പോത്തന്‍കോട് പൊലീസിനും ലഭിച്ചത് അന്ന് വൈകുന്നേരം മാത്രം.

കേരളത്തെ കുറിച്ച് പോലും അറിവില്ലാത്ത ബന്ധുക്കളാണ് ആദ്യം അന്വേഷണം നടത്തിയത്. അതിന് അവര്‍ക്ക് പരിമിതി ഉണ്ടാവുകയും ചെയ്യും. ഒരു പകല്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് പൊലീസ് വിവരം അറിയുന്നത്. വിലപ്പെട്ട സമയം നഷ്യമാക്കിയത് ആരാണ്..? സമയം പൊലീസ് നഷ്ടമാക്കി എന്ന് പറയാന്‍ ആകുമോ..? ആ പകല്‍ കൊണ്ട് ലിഗ എത്തേണ്ടിടത്ത് എത്തിക്കാണും. അതിനേക്കാള്‍ ഗുരുതരമായ ഒരു പ്രശ്‌നമുണ്ട്, ഒരു സ്ഥാപനത്തില്‍ താമസിക്കുന്ന ഒരു വിദേശവനിതയെ കാണാതായാല്‍ ആ സ്ഥാപനത്തിന്റെ ആളുകള്‍ പൊലീസിനെ വിവരം അറിയിക്കണം, എന്നാല്‍ അതുണ്ടായില്ല. അവിടെ ആ സ്ഥാപനത്തിന് സംഭവിച്ച ഗുരുതരമായ പിശകിനം നമുക്ക് കണ്ടില്ലെന്ന് നടിച്ച പോകാനാകുമോ,,?

സത്യത്തില്‍ കാണാനില്ലെന്ന വിവരം യഥാസമയം അറിയിക്കാത്തതല്ലേ പ്രധാനവീഴ്ച. ?

ആ സ്ഥാപനം മറ്റൊരു വീഴ്ച കൂടി വരുത്തിയിരുന്നു, ഒരു വിദേശി താമസിക്കാനെത്തിയാല്‍ സി ഫോം വഴി വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഇവിടെ ആ സ്ഥാപനം അതും ചെയ്തിട്ടില്ല.

 പോലീസിന് വീഴ്ച പറ്റിയോ ..?

പരാതി കിട്ടിയപ്പോള്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കാണാനില്ലെന്ന വയര്‍ലെസ് സന്ദേശം എല്ലാ സ്റ്റേഷനുകളിലേക്കും നല്‍കി. ക്രൈംകാര്‍ഡും എല്ലാ സ്റ്റേഷനിലും അയച്ചു. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെട്ട സംഘം, കോവളം ബീച്ചിലും പരിസരത്തും അന്ന് തന്നെ പരിശോധന നടത്തി. പുലര്‍ച്ചെ രണ്ട് മണി വരെയാണ് അന്ന് പരിശോധന നടന്നത്.

കോവളം പൊലീസും ടുറിസം പൊലീസും സഹായിക്കാന്‍ ഉണ്ടായിരുന്നു. കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത് മാര്‍ച്ച് 15 ന്. നമ്മുടെ മാധ്യമങ്ങള്‍ കാണാനില്ല എന്ന തലക്കെട്ടില്‍ ലോക്കല്‍ പേജില്‍ ഒറ്റക്കോളത്തില്‍ അപ്രധാനമായി ഈ വാര്‍ത്ത നല്‍കി.

റുറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ അവര്‍ മുമ്പ് താമസിച്ചിരുന്ന അമൃതപുരിയിലും വര്‍ക്കലയിലെ ഹോട്ടലിലും അന്വേഷണം നടത്തി. തിരിച്ചിലില്‍ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 19 ന് അന്വേഷണസംഘം വിപുലീകരിച്ചു. വീണ്ടും അന്വേഷണം തുടര്‍ന്നു. ഈ ഘട്ടത്തില്‍ കാണാതായ വിദേശവനിതയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേയും സംസ്ഥാനപൊലീസ് മേധാവിയേയും സന്ദര്‍ശിച്ച് അന്വേഷണം ശക്തമാക്കണമെന്നു് ആവശ്യപ്പെട്ടു.

മാര്‍ച്ച് 22 ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേകഅന്വേഷണസംഘത്തെ നിയമിച്ചു. തിരുവനന്തപുരം ഡിസിപി, മൂന്ന് ഡിവൈഎസ്പിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പത്തംഗസംഘം. വിക്ട്രിം ലെയ്‌സണ്‍ ഓഫീസറായി കുടുംബത്തെ സഹായിക്കുന്നതിന് ഡിജിപി ഓഫീസിലെ ഒരു ഡിവൈഎസ്പിയേയും നിയമിച്ചു. കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

അന്വേഷണം തുടര്‍ന്നു. കടലില്‍ വീണുപോയിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് തിരച്ചലിന് നേവിയുടെ സഹായം തേടി. നേവിയുടെ സ്‌കൂബാ ടീം കോവളത്തെത്തി കടലില്‍ പരിശോധിച്ചു.. സംസ്ഥാനത്തിന് പുറത്തുള്ള പ്രധാനകേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. രാമേശ്വരം, മംഗലാപുരം, ഗോവ, വേളാങ്കണ്ണി എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. കോവളത്തെ 245 ഹോട്ടലുകളിലാണ് അന്വേഷണം നടത്തിയത്. നാല്‍പത് സിസിടിവികളുടെ ഡീറ്റയില്‍സാണ് പൊലീസ് പരിശോധിച്ചത്.

പൊലീസിന് കണ്ടെത്താന്‍ കഴിയാതിരുന്നതു കൊണ്ട് പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി എന്നു പറയാനാകുമോ..? നിര്‍ഭാഗ്യവശാല്‍ മൃതദേഹമാണ് കണ്ടെത്തിയത്. മഡതദേഹം കണ്ടെത്തും വരെ ആ മേഖലയിലും എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത ആര്‍ക്കെങ്കിലും തോന്നിയിരുന്നോ..? ഇല്ല.

എന്നാല്‍ മരണം സ്ഥിരീകരിക്കപ്പെട്ടതോടെ പൊലീസ് അന്വേഷണം ഉപേക്ഷിച്ചില്ല. കേസന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. തിരുവനന്തപുരം കമ്മീഷണര്‍ക്ക് അന്വേഷണചുമതല നല്‍കി. അന്വേഷണം അന്തിമഘട്ടത്തിലെത്തി. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായില്ല, മാത്രവുമല്ല അന്വേഷണത്തില്‍ ബന്ധുക്കള്‍ പൂര്‍ണ്ണതൃപ്തി ആണ് രേഖപ്പെടുത്തുന്നത്.

കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, വഴി അറിയാതെ പൊലീസ് തുടങ്ങിയ തലക്കെട്ടുകള്‍ സ്വാഭാവികമാണ്.. കഴിഞ്ഞ കുറേ കോസുകള്‍ എടുക്കൂ.. ആര്‍ജെ രാജേഷ് കൊലപാതകം, ഒരു തെളിവും ബാക്കി ഉണ്ടായിരുന്നില്ല. രണ്ടു ദിവസം മാധ്യമങ്ങള്‍ പൊലീസിന് പൊങ്കാലയിട്ടു. എന്നാല്‍ അതെല്ലാം പൊലീസ് തന്നെ തിരുത്തിച്ചു. ഈ കേസിലും എല്ലാ വിമര്‍ശനങ്ങളേയും പൊലീസ് മരികടക്കും..

കാര്യങ്ങൾ കൈവിട്ടിപോകും മുൻപ് എല്ലാവരും ഓര്‍ക്കുക.

ആരെ എങ്കിലും കാണാതായാല്‍ ആദ്യം പൊലീസിനെ അറിയിക്കണം. നമ്മള്‍ അന്വേഷണം നടത്തി വൈകിയ ശേഷം പൊലീസിനെ അറിയിച്ചാല്‍ അത് ഗുണപ്രദമാവില്ല. പിന്നീട് പൊലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

വിദേശികള്‍ ഹോട്ടലിലോ മറ്റ് ആശുപത്രികളിലോ ഒക്കെ താമസിക്കാന്‍ എത്തിയാല്‍ പൊലീസിനെ വിവരം അറിയിക്കുക.

ഇടുക്കി പാന്പാടുംപാറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം എടപ്പാൾ സ്വദേശി കെ.വി. സാജിർ ആണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂഡല്‍ഹി: തൊഴിലിന് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളുടേയും നേതാക്കളുടേയും പിന്നാലെ പോകാതെ സ്വന്തമായി പാന്‍ കട തുടങ്ങിയാല്‍ മതിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്. സിവില്‍ സര്‍വീസിന് മെക്കാനില്‍ക്കല്‍ എജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എഞ്ചിനിയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ചൂടാറും മുന്‍പാണ് പുതിയ പരാമര്‍ശം നടത്തിയിരിക്കുന്നത്.

ഒരു സര്‍ക്കാര്‍ ജോലി കിട്ടാനായി യുവാക്കള്‍ വര്‍ഷങ്ങളോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പിന്നാലെ അലയുകയാണ്. ജീവിതത്തിലെ നിര്‍ണായക സമയം പാഴാക്കാതെ പാന്‍ ഷോപ്പ് തുടങ്ങിയാല്‍ വര്‍ഷം 5 ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് ഉണ്ടാക്കാം. ബാങ്കില്‍ നിന്നും 75000 രൂപ വായ്പയെടുത്ത് കച്ചവടം തുടങ്ങിയാല്‍ 25000 രൂപ മാസം സമ്പാദിക്കാം. ത്രിപുര വെറ്റിനറി കൗണ്‍സിലില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്ത് ബിപ്ലബ് ദേവ് പറഞ്ഞു.

യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ മോദി സര്‍ക്കാര്‍ മുദ്ര യോജന എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രയോജനപ്പെടുത്തണമെന്നാണ് അദ്ദേഹം ഈ വാക്കുകള്‍കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വിശദീകരണമുണ്ട്. അതേ സമയം നേരത്തെ നടത്തിയ മെക്കാനിക്കല്‍ എന്‍ജിനീയര്‍ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹാസ പോസ്റ്റുകള്‍ക്ക് കാരണമായിരുന്നു.

RECENT POSTS
Copyright © . All rights reserved