വിഗാന്‍: രണ്ടര വയസ്സുകാരന്‍ തനിച്ച് വീട് വിട്ടിറങ്ങി തൊട്ടടുത്തുള്ള ഷോപ്പിലെത്തി. മാഞ്ചസ്റ്ററിന് സമീപം വിഗാനിലാണ് സംഭവം. ഇന്നലെ വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം. രണ്ടിനും മൂന്നിനും ഇടയില്‍ പ്രായം തോന്നിക്കുന്ന കൊച്ചു കുട്ടി തനിയെ കടയിലെത്തിയതിനെ തുടര്‍ന്ന് ആളുകളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. കടയിലെ ജീവനക്കാരുടെയും മറ്റും ചോദ്യങ്ങള്‍ക്ക് ‘മമ്മ’ എന്ന മറുപടി മാത്രമായിരുന്നു കുട്ടി പറഞ്ഞത്.
കടയില്‍ ഷോപ്പിംഗിന് എത്തിയയാള്‍ ഫോണ്‍ ചെയ്തതനുസരിച്ച് തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ഏറ്റെടുക്കുകയും സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് പോവുകയും ചെയ്തു. പോലീസെത്താന്‍ വൈകിയപ്പോള്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചത് ഷോപ്പുടമ ആയ സോഹൈദ് അര്‍ഷാദ് ആയിരുന്നു. കുട്ടിക്ക് ചോക്കലേറ്റും കളിപ്പാട്ടങ്ങളും സമ്മാനിച്ച അദ്ദേഹം പോലീസ് വരുന്നത് വരെ കുട്ടിയെ സംരക്ഷിച്ചു.
സ്റ്റേഷനില്‍ എത്തിച്ച കുട്ടി അതിവേഗം തന്നെ പോലീസുകാരുമായി ചങ്ങാത്തം കൂടുകയും കളിച്ച് തളര്‍ന്നു ഉറങ്ങുകയും ചെയ്തു. ഈ സമയത്ത് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മറ്റ് പോലീസുകാര്‍. ഏതായാലും ഏറെ വൈകാതെ തന്നെ കുട്ടിയുടെ മാതാവിനെ കണ്ടെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തും. കുട്ടിയെ അവഗണിച്ചത് വഴി അപകടത്തിലാക്കി എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടര വയസ്സുകാരന്‍ തനിയെ ഇറങ്ങി നടക്കനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.അന്വേഷണം തീരുന്നത് വരെ കുട്ടിയെ സോഷ്യല്‍ സര്‍വീസുകാരുടെ സംരക്ഷണയില്‍ ആക്കിയിരിക്കുകയാണ്.
സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെ വിമാന യാത്രയ്ക്കിടെ ലൈംഗികാതിക്രമമുണ്ടായതായി റിപ്പോര്‍ട്ട്. വിമാനയാത്രയ്ക്കിടെ അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നു എന്ന് റാന്‍ഡി ആരോപിച്ചു. സംഭവം വിമാന ജീവനക്കാരെ അറിയിച്ചപ്പോള്‍ ഇയാള്‍ സ്ഥിരം യാത്രക്കാരനാണ്, അയാള്‍ക്ക് ഒന്നിനും യാതൊരു മറയില്ല, കൂടുതല്‍ മദ്യം കൊടുക്കൂ എന്നെല്ലാം പറഞ്ഞ് അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിക്കുകയാണുണ്ടായതെന്നും റാന്‍ഡി പറയുന്നു.
തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സിന് നേരിട്ട് റാന്‍ഡി കത്തയക്കുകയായിരുന്നു. അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് സംഭവം. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തന്റെ ദുരനുഭവം റാന്‍ഡി പങ്കുവെച്ചത്. ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിച്ചുകൊടുക്കുകയും യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാനാവില്ലെന്നും റാന്‍ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇതിന് ശേഷം അലാസ്‌ക എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചുവെന്നും ജീവനക്കാരെ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി അറിയിച്ചുവെന്നും റാന്‍ഡി ഫെയ്‌സ്ബുക്ക് പോസ്റ്റ് കൂട്ടിച്ചേര്‍ത്തു.
രാത്രി 11 മണിക്ക് വിളിച്ച ആരാധകനോടുള്ള നടൻ മുകേഷന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എന്നാൽ അതിലെ ഡയലോഗ് എന്ത് എന്ന് കൊല്ലം എം.എൽ.എയായ പഠിപ്പിച്ചു കൊടുത്തിരിക്കെയാണ് കൊല്ലത്തെ മൽസ്യ തൊഴിലാളികൾ.
ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതക്കയത്തിൽ ആയപ്പോൾ ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്നതാണ് മുകേഷിനെതിരെ ജനവികാരം ഉയരാൻ ഇടയാക്കിയത്. എം.എൽ.എയെ കൊല്ലത്ത് കാണാനില്ല എന്ന പരാതി ഉയർന്ന ശേഷം എന്നും കൊല്ലത്തുണ്ടെന്ന അവകാശവാദം പൊളിക്കുന്നതായി കടൽതീരത്തെ രംഗങ്ങൾ. വ്യാഴാഴ്ച്ച ഉച്ച മുതൽ കടലിൽ കാണാതായ മൽസ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോൾ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് മുകേഷ് തീരദേശത്തേക്ക് വന്നത്.
വൈകിട്ട് അടി കുണുങ്ങി ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വന്ന മുകേഷ് ലേല ഹാളിലെ കസേരയിൽ ഇരുന്നു. എം.എൽ.എ സ്ഥലത്ത് എത്താത്തിന്റെ രോഷം മൽസ്യതൊഴിലാളികൾക്കിടയിൽ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്. എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? മൽസ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു. എന്ത് ദുരന്തം എന്ത് വിഷമം ഉടനേ വന്നു തമാശ ബംഗ്ലാവ് സ്റ്റൈൽ കോമഡി. ”നമ്മൾ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ” തമാശ രൂപേണ പരിഹാസം കലർന്ന മറുപടി. ഇതോടെ മൽസ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു. പിന്നെ അവിടെ കേട്ട വാക്കുകൾ എല്ലാം ടൂ ടൂ ടൂ ….. ആയിരുന്നു ഒടുവിൽ സി.പി.എം പ്രവർത്തകരും സംസ്ഥാന സമിതി അംഗം കെ.വരദരാജനും പറഞ്ഞു…അന്തസ് വേണമെട അന്തസ്…. അതില്ലെങ്കിൽ തോമസുകുട്ടി വിട്ടോടാ……..
ദില്ലിയിലെ ലാന്‍ഡ്മാര്‍ക്ക് ജീപ്പ് ഷോറൂമിലാണ് ജീവനക്കാരുടെ ഈ ഗൂണ്ടായിസം നടന്നത്.തലസ്ഥാനത്ത് വാഹനത്തിന് തകരാറുണ്ടെന്ന് പരാതിപ്പെട്ട്, കയര്‍ത്ത യുവാവിന് ഷോറൂമിലെ ജീവനക്കാര്‍ നല്‍കിയത് ഒന്നാന്തരം ഇടി. വിഷയത്തില്‍ പ്രതികരണവുമായി ജീപ്പ് രംഗത്തെത്തിയിട്ടുണ്ട്.
വാഹനത്തിന് സൗത്ത് ദില്ലിയിലെ ജീപ്പ് ഷോറൂമിലാണ് ഉപഭോക്താവിനെ ഇത്തരത്തില്‍ കൈകാര്യം ചെയ്തത്. വാഹനത്തിന് പ്രശ്‌നമുണ്ടായതിനേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ജീപ്പ് ഗുരുഗ്രാമിലേക്ക് അയച്ചിരുന്നു. എങ്കിലും വാഹനത്തിന്റെ കേടുപാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഷോറൂമിലെത്തി ഇദ്ദേഹം പരാതി പറയുകയും ജീവനക്കാരുമായി തര്‍ക്കത്തിലെത്തുകയുമായിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്.
ഇടികിട്ടിയ മനുഷ്യന്റെ സുഹൃത്തുക്കളാണ് വീഡിയോ എടുത്ത് പരസ്യപ്പെടുത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ സംഭംവം ജീപ്പ് ഇന്ത്യയുടെ കണ്ണില്‍പ്പെട്ടു. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നതെന്നും സംഭവം ഗൗരമായാണ് കാണുന്നതെന്നും വിശദീകരണം വന്നു. കുറ്റക്കാര്‍ക്കെതിരെ തക്ക നടപടിയെടുക്കുമെന്നും ജീപ്പ് അറിയിച്ചു. ജീപ്പ് പോലെ അന്താരാഷ്ട്ര തലത്തില്‍ രാജാവായി വാഴുന്ന ബ്രാന്‍ഡിന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച പ്രഹരമാണ് സ്വന്തം ജീവനക്കാര്‍ തന്നെ നല്‍കിയത്.
കോഴിക്കോട് : ഗവേഷക വിദ്യാര്‍ത്ഥിയായ യുവാവിനു നേരെ കോഴിക്കോട് പീഡനശ്രമം. ഗവേഷക വിദ്യാര്‍ത്ഥിയായ ആല്‍ബിന്‍ കിഷോരിക്ക് നേരെയാണ് ഇന്നലെ രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് പീഡനശ്രമം ഉണ്ടായത്. ഇന്നലെ രാത്രി ആല്‍ബിന്‍ കിഷോരി റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ അപരിചിതനോട് വഴി ചോദിക്കുകയായിരുന്നു. താനും ആ വഴിയാണെന്ന പറഞ്ഞയാള്‍ യുവാവിനെ ബൈക്കില്‍ കയറ്റികൊണ്ടു പോവുകയും ചെയ്തു.
സ്റ്റേഷന്‍ കഴിഞ്ഞിട്ടും വാഹനം നിര്‍ത്താതെയായതോടെ ആല്‍ബിന്‍ ബഹളം വെച്ചതോടെ തലയ്ക്ക് അടിച്ച് കൊണ്ടു പോവുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഹോട്ടലിലേക്ക് കൊണ്ടുപോയ പ്രതി പീഡിപ്പിക്കാനും ശ്രമിച്ചു.
അക്രമത്തില്‍ പരിക്കേറ്റ ആല്‍ബിന്‍ സുഹൃത്തിനൊപ്പം രാവിലെ അഞ്ചുമണിയ്ക്ക് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ തന്റെ കൂടെയുണ്ടെന്നതിനാല്‍ ഇത്തരത്തിലുള്ളവരുടെ ഒന്നിച്ച് നടക്കുന്നതിനാലാണ് നിനക്ക് ഇത് നേരിടേണ്ടി വന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. തുടര്‍ന്ന് 12 മണിയോളം ഇവരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു പിന്നീട് മെഡിക്കല്‍ കോളേജില്‍ പോയി വൈദ്യ പരിശോധനയ്ക്ക് വിധേയനാകാനും പൊലീസ് ആവശ്യപ്പെട്ടു.
പിന്നീട് സംഭവം ടൗണ്‍സ്റ്റേഷനിലല്ലെന്നും കസബ സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ കസബ സ്റ്റേഷനിലെത്തിയപ്പോഴും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നതെന്ന് സമൂഹികപ്രവര്‍ത്തകയായ ഗാര്‍ഗി വ്യക്തമാക്കി. പരാതി സ്വീകരിച്ചതിന്റെ റെസിപ്റ്റ് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പരാതി സ്വീകരിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. പിന്നീട് പ്രതിഷേധത്തെത്തുടര്‍ന്ന് സി.ഐ ഇല്ലാത്തതിനാലാണ് പരാതി സ്വീകരിക്കാത്തതെന്നായിരുന്നു പൊലീസ് പറഞ്ഞത്. പിന്നീട് സി.ഐയ്ക്ക് ആല്‍ബിന്‍ പീഡനശ്രമത്തിനു പരാതി നല്‍കുകയും, പൊലീസിന്റെ നിരുത്തരവാദത്തിനെതിരെ കമ്മീഷണര്‍ക്ക് സ്ത്രീകൂട്ടായ്മയായ ‘പെണ്‍കൂട്ട്’പരാതി നല്‍കുകയും ചെയ്തു.
കവരത്തി: കേരളത്തിലും തമിഴ്‌നാട്ടിലും നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്നു. മിനിക്കോയ്,കവരത്തി, കല്‍പേനി, അമിനി, കടമത്ത്, ബിത്ര, ആന്ത്രോത്ത്, അഗതി, കില്‍ട്ടന്‍ ദ്വീപുകളില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും വീടുകള്‍ക്ക് കാര്യമായ തകരാറുകള്‍ നേരിട്ടു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. നൂറിലേറെ വര്‍ഷം പഴക്കമുള്ള ലൈറ്റ്ഹൗസിനു തകരാറുകളുണ്ടായെന്നാണ് വിവരം.
നാവികസേന ദ്വീപിലെ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ വീശിയതിനേക്കാള്‍ ശക്തി പ്രാപിച്ച് അതിതീവ്ര വിഭാഗത്തിലാണ് കാറ്റ് ലക്ഷദ്വീപില്‍ എത്തിയത്. ഇന്ന് 190 കിലോമീറ്റര്‍ വേഗതയില്‍ വരെ ദ്വീപില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കല്‍പേനിയിലെ ഹെലിപ്പാഡും വെള്ളം അടിച്ചു കയറാതിരിക്കാന്‍ തയ്യാറാക്കിയ സംവിധാനങ്ങളും തിരയില്‍ തകര്‍ന്നു.
ലക്ഷദ്വീപില്‍ നിന്ന് ഞായറാഴ്ചയോടെ ഓഖി ഗുജറാത്ത് തീരത്തെത്തുമെന്നാണ് പ്രവചനം. ഇതോടെ കാറ്റ് ശക്തികുറഞ്ഞ ന്യൂനമര്‍ദ്ദമായി മാറും. വമ്പന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
സ്വന്തം ലേഖകന്‍
കൊച്ചി : കേരള പോലീസിന് അഭിമാനമായ ഒരു പൊലീസ്സുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു . കേരളം കൊടുംങ്കാറ്റിലും , പേമാരിയിലും , കടല്‍ ക്ഷോഭത്തിലും പെട്ട് ഉഴലുന്ന അവസരത്തില്‍ ഈ പോലീസ് ഉദ്യോഗസ്ഥനെപ്പറ്റിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് ആഞ്ഞടിക്കുമ്പോള്‍ പ്രതിരോധത്തിനായി കേരള പോലീസ് സുസ്സജ്ജമാണ്. പ്രകൃതിക്ഷോഭത്തെ നിയന്ത്രിക്കാനാവില്ലെങ്കിലും സാധാരണക്കാരില്‍ അതുണ്ടാക്കുന്ന ആഘാതത്തെ ചെറുക്കാനുള്ള കഠിന പരിശ്രമം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു.
അത്തരം ഒരു പോലീസുകാരന്റെ കാഴ്ച്ചയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. കൊച്ചി ചെല്ലാനത്ത് വീടുകളിലേക്ക് കടലിരച്ച് കയറിയപ്പോള്‍ ഒറ്റപ്പെട്ട് പോയ വൃദ്ധനെ തന്റെ ജീവന്‍ പണയംവച്ച് പോലീസുകാന്‍ രക്ഷപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങിയാല്‍ വൃദ്ധന്റെ ജീവന്‍ അപകടത്തിലാകുമെന്ന് മനസിലാക്കിയ പോലീസുകാരന്‍ അദ്ദേഹത്തെ തന്റെ പുറത്ത് കയറ്റി കൊണ്ടുപോവുകയായിരുന്നു. പോലീസ്സുകാരന്റെ സഹായവാഗ്ദാനം നിരസിച്ച വൃദ്ധനെ കാര്യങ്ങളുടെ ഗൗരവം മനസിലാക്കികൊടുത്തശേഷമാണ് പോലീസ് ഉദ്യോഗസ്ഥന്‍ രക്ഷിക്കുന്നത്.
നമ്മുടെ പോലീസുകാരെ കുറ്റം പറയാനും അവരുടെ അനാസ്ഥയെപ്പറ്റി പറയാനും ഇവിടെ എല്ലാവരുമുണ്ട്. എന്നാൽ സ്വന്തം ജീവൻ പോലും പണയം വെച്ച് ആപത്തിൽ പെടുന്നവരെ സഹായിക്കാൻ അവർ കാണിക്കുന്ന മനസ്സ് ആരും കാണുന്നില്ല എന്നതാണ് സത്യം. ഇത് എല്ലാവരും കാണണം… ആ പോലീസുകാരന് ഒരു ബിഗ് സല്യൂട്ട്. ഇതുപോലെയുള്ള പോലീസ്സുകാരാണ് നാടിനാവശ്യാം.
ബര്‍മിംഗ്ഹാമില്‍ ഏഴു വയസ്സുകാരന്‍ കടുത്ത തണുപ്പില്‍ മരവിച്ച് മരണത്തിനു കീഴടങ്ങി. ബര്‍മിംഗ്ഹാമിലെ നെഷേല്സ് കമ്മ്യൂണിറ്റി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹക്കീം ഹുസൈന്‍ (ഏഴ്) ആണ് ദാരുണമായ രീതിയില്‍ മരണമടഞ്ഞത്.
ഞായറാഴ്ച രാവിലെ ഏഴു മുപ്പതിന് ആയിരുന്നു ഹക്കീമിനെ മരിച്ചനിലയില്‍ വീടിനു മുന്‍പിലെ ഗാര്‍ഡനില്‍ കണ്ടെത്തിയത്. കാലത്തെ ഏഴരയോടെ എമര്‍ജന്‍സി കാള്‍ ലഭിച്ചതനുസരിച്ച് ഹക്കീമിന്റെ വീട്ടിലെത്തിയ ആംബുലന്‍സ് സര്‍വീസുകാര്‍ ആണ് ഹക്കീമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാരാമെഡിക് സംഘം എത്തുന്നതിനും ഏറെ മുന്‍പ് തന്നെ ഹക്കീം മരണപ്പെട്ടിരുന്നതായ് വെസ്റ്റ് മിഡ് ലാണ്ട്സ് ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കടുത്ത തണുപ്പു മൂലം ശരീരോഷ്മാവ് കുറഞ്ഞ് ഹൈപോതെര്‍മിയ എന്ന അവസ്ഥ ഉണ്ടായതാണ് ഹക്കീമിന്റെ മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ശരീരോഷ്മാവ് ക്രമാതീതമായ് താഴ്ന്നതിനെ തുടര്‍ന്നുള്ള കാര്‍ഡിയാക് അറസ്റ്റ് മൂലമാണ് ഹക്കീം മരണത്തിനു കീഴടങ്ങിയത് എന്ന് കരുതപ്പെടുന്നു. ഹക്കീമിന്റെ മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം ചെയ്തു കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളു.
ഹക്കീം എങ്ങനെയാണു വീടിനു പുറത്തെ കൊടും തണുപ്പില്‍ ചെലവഴിക്കേണ്ടി വന്നത് എന്നത് വ്യക്തമല്ല. ഹക്കീമിന്റെ അമ്മയുടെ അമ്മാവന്‍ തിമോത്തി ബസ്ക് (56) താമസിച്ചിരുന്ന വീടിനു മുന്‍പിലാണ് സംഭവം നടന്നത്. ഹക്കീമിന്റെ അമ്മ ലോറ ഹീത്തും ഹക്കീമും രണ്ടാഴ്ച മുന്‍പാണ് അമ്മാവന്റെ വീട്ടിലെത്തിയത്. ഹക്കീമിന്റെ മരണത്തിനു ഉത്തരവാദികള്‍ എന്ന നിലയില്‍ അമ്മയെയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. മരണകാരണമായേക്കാവുന്ന രീതിയില്‍ കുട്ടിയെ അവഗണിച്ചു എന്നതാണ് ഇപ്പോള്‍ അവരുടെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്ന കുറ്റം. കൂടുതല്‍ അന്വോഷനങ്ങള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തണമോ എന്ന് തീരുമാനിക്കുകയുള്ളൂ.
ഹക്കീമിന്റെ അമ്മ ലോറ സൂദ് (ഇടത്ത്), അമ്മയുടെ അമ്മാവന്‍ തിമോത്തി ബസ്ക് (വലത്)
പഠനത്തിലും കളിയിലും ഒക്കെ മിടുക്കനായിരുന്ന ഹക്കീമിന്റെ മരണം സഹപാഠികളെയും ബന്ധുക്കളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. കൂട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ഹക്കീമിന്റെ വേര്‍പാട് മൂലം ക്ലാസ്സിലെ മറ്റ് കുട്ടികള്‍ക്ക് ഉണ്ടായ ആഘാതം കുറയ്കുന്നതിനായി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ഹക്കീം പഠിച്ചിരുന്ന നെയ്ഷേല്‍സ് പ്രൈമറി സ്കൂള്‍ ഹെഡ് ടീച്ചര്‍ ജുലി റൈറ്റ് അറിയിച്ചു.
മികച്ച ഭാവി ഉണ്ടായിരുന്ന മിടുക്കനായ കുട്ടിയായിരുന്നു ഹക്കീമെന്ന് ഹക്കീമിന്റെ ആന്‍റിയായ അരൂസ കൗസര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ് ഹക്കീമിന്റെ പിതാവ് ആകെ തകര്‍ന്നിരിക്കുകയാണെന്നും അവന്‍റെ കളിചിരികള്‍ നിലച്ചെന്നു വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നതായും ഇവര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ഒരാഴ്ച ആയിരുന്നു ഇംഗ്ലണ്ടില്‍ കടന്നു പോയത്. വരും ദിവസങ്ങളിലും കടുത്ത തണുപ്പ് തുടരാനും സാദ്ധ്യതയുണ്ട്.
ഒളിക്യാമറാ ഓപ്പറേഷനുകളിലൂടെ ഇന്ത്യയിലെ വന്‍കിട രാഷ്ട്രീയനേതാക്കളെയും കേന്ദ്രമന്ത്രിമാരെയും തിഹാര്‍ ജയിലിലേക്കെത്തിച്ച സ്റ്റിംഗ് ഓപ്പറേഷന്‍ വിദഗ്ധന്‍ മാത്യു സാമുവല്‍ തന്റെ സാഹസിക മാധ്യമ പ്രവര്‍ത്തനത്തിന്റെ കഥകള്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ വെളിപ്പെടുത്തുന്നു. റിപ്പോര്‍ട്ടര്‍ സംപ്രേക്ഷണം ആരംഭിച്ച ‘അന്ന് എന്ത് സംഭവിച്ചു’ എന്ന അന്വേഷണ പരമ്പരയിലെ ആദ്യ എപ്പിസോഡില്‍ മാത്യു സാമുവലാണ് തെഹല്‍കയിലെ ഒളിക്യാമറാ ഓപ്പറേഷന്‍ നാളുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.
പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ രാജിയിലേക്ക് നയിച്ച ആയുധക്കോഴ സ്റ്റിംഗ് ഓപ്പറേഷനില്‍ ഇന്ത്യന്‍ മിലിട്ടറിയിലെ ഉന്നതരില്‍ ചിലര്‍ക്ക് ആയുധഇടപാടിന് പ്രത്യുപകാരമായി സ്ത്രീകളെ എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരനായി നിന്നത് പ്രമുഖ ക്രിക്കറ്റ് താരം മനോജ് പ്രഭാകറാണെന്ന വെളിപ്പെടുത്തലും ഈ എപ്പിസോഡില്‍ മാത്യുസാമുവല്‍ നടത്തുന്നുണ്ട്.
പരിപാടി എല്ലാ ബുധനാഴ്ചയും രാത്രി 7.30 ന്.
ആദ്യ എപ്പിസോഡ് കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക
വിമാര്‍ശിക്കുന്നവരെ എല്ലാം രാജ്യദ്രോഹികളാക്കി പാക്കിസ്ഥാനിലേക്ക് പറഞ്ഞ് അയക്കുന്നതായിരുന്നു കഴിഞ്ഞ കാലം വരെ സംഘപരിവാര്‍ സംഘടനകളുടെ രീതി. എന്നാൽ അത് മാറി ഇപ്പോള്‍ തങ്ങള്‍ക്കെതിരായ കാര്യങ്ങള്‍ പറയുന്നവരുടെ മതവും ജാതിയും രാഷ്ട്രീയവും ചികഞ്ഞ് നോക്കി ആക്രമിക്കുന്ന പുതിയ രീതികള്‍ സംഘ പരിവാർ കണ്ടു പിടിച്ചിരിക്കുന്നു.
സംഘപരിവാറിന്റെയും ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഉള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എറിയ ശേഷം സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുന്നത് നിരന്തര സംഭവമാണ്. തമിഴ്‌നടന്‍ വിജയ് തന്റെ പുതിയ സിനിമയായ മെര്‍സലില്‍ ബി.ജെ.പി സര്‍ക്കാരുകളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് താരത്തിനും സിനിമക്കും നേരിടേണ്ടി വന്നത്. വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്ക് പകരം ആശുപത്രി വേണം എന്നുള്ള ഡയലോഗ് സിനിമയില്‍ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാരത്തിന്റെ വിമര്‍ശനം. വിജയുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നതായിരുന്നു ഇതിന് അവര്‍ കണ്ടെത്തിയ ന്യായം.
എന്നാല്‍ ഈ പ്രചരണത്തെ വിജയ് പ്രതിരോധിച്ചത് ജോസഫ് വിജയ് എന്ന തന്റെ പേരില്‍ നിന്ന് കൊണ്ട് തന്നെയായിരുന്നു. ജീസസ് രക്ഷിക്കട്ടെ എന്ന് ലെറ്റര്‍ പാഡില്‍ ജോസഫ് വിജയ് എന്ന പേരില്‍ നിന്നുകൊണ്ട് തന്റെ പേര് ജോസഫ് വിജയ് എന്നാണ് അതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചു കൊണ്ടായിരുന്നു. ഈ നിരയിലേക്ക് എത്തിയ ആളാണ് മാധ്യമപ്രവര്‍ത്തകയായ ഷാനി പ്രഭാകര്‍. സംഘപരിവാര്‍ സംഘടനകളെയും ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളെയും നിരന്തരം വിമര്‍ശിക്കുന്ന ഷാനി സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്.
നോട്ടു നിരോധനത്തിന്റെ സമയത്ത് ഷാനിയുടെ വീട്ടില്‍ നിന്ന് കള്ളപ്പണം പിടിച്ചെടുത്തെന്നായിരുന്നു ആദ്യ ആരോപണം. ഇത് പൊളിഞ്ഞതോടെ ഷാനി പ്രഭാകറിന്റെ ഭര്‍ത്താവ് ക്രിസ്ത്യാനിയായതുകൊണ്ട് ഷാനി ക്രിസത്യാനിയാണെന്നും അത് കൊണ്ടാണ് ബി.ജെ.പിയെ ഷാനി വിമര്‍ശിക്കുന്നതെന്നുമായിരുന്നു സംഘപരിവാറുകാരുടെ അടുത്ത പ്രചരണം.
ഷാനി പ്രഭാകരന്‍ എന്ന പേര് ഉപയോഗിക്കരുതെന്നും ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് ഷാനി പ്രിജി ജോസഫ് എന്ന് ഉപയോഗിക്കണമെന്നുമാണ് സംഘപരിവാറുകാരുടെ ആവശ്യം. കോട്ടയത്തെ ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് ഷാനിപ്രഭാകര്‍ മതം മാറി അന്ന എന്ന പേര് സ്വീകരിച്ചെന്നും ഹിന്ദു മതത്തെ അപമാനിക്കാനാണ് ഷാനി പ്രഭാകര്‍ എന്ന പേര് ഇപ്പോഴും ഉപയോഗിക്കുന്നതെന്നുമാണ് വിവിധ സംഘ പരിവാര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രചരണം. ‘ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിക്കാന്‍ എറണാകുളം ചമ്പക്കര പള്ളിയില്‍ വച്ച് മതംമാറി അന്നയെന്ന പേര് സ്വീകരിച്ച പെണ്‍കുട്ടിയെ അന്നയെന്ന് വിളിക്കേണ്ടേ എന്നായിരുന്നു പുതിയ പ്രചരണം. മാധ്യമപ്രവര്‍ത്തനരംഗത്തെ ചില തുടക്കക്കാരും ഇത്തരം പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
കഴിഞ്ഞ ദിവസം കൗണ്ടര്‍ പോയിന്റ് എന്ന ഷാനി പ്രഭാകര്‍ അവതാരകയായ ചര്‍ച്ചയില്‍ ഹാദിയ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ ഹാദിയെ അഖില എന്ന പഴയ പേരില്‍ പരാമര്‍ശിച്ച ബി.ജെ.പി നേതാവ് ജെ.ആര്‍ പത്മകുമാറിനെ തിരുത്തിയതാണ് ‘സംഘ ശക്തികളെ’ ഇപ്പോള്‍ ചൊടിപ്പിച്ചത്.
ചര്‍ച്ചക്കിടെ അഖിലയെന്ന് ഉപയോഗിച്ച ജെ.ആര്‍ പത്മകുമാറിനോട് പെണ്‍കുട്ടിയുടെ പേര് ഹാദിയ ആണെന്നും ഹാദിയയുടെ മതം മാറ്റം കോടതി അംഗീകരിച്ചതാണെന്നും വിവാഹം മാത്രമാണ് അംഗീകരിക്കാത്തതെന്നും ഹാദിയ എന്ന് തന്നെ വിളിക്കുന്നതാണ് ആ കുട്ടിയോട് ചെയ്യാന്‍ കഴിയുന്ന ആദരവ് എന്നും ഷാനി പ്രഭാകര്‍ ഓര്‍മിപ്പിച്ചു. തനിക്ക് അഖില എന്നു വിളിക്കാനാണ് താല്‍പര്യമെന്ന് പറഞ്ഞ പത്മകുമാറിനോട് ചര്‍ച്ച ചെയ്യുന്നത് വ്യക്തി സ്വാതന്ത്യത്തെ കുറിച്ചാണെന്നും നമുക്ക് ഇഷ്ടമുള്ള പേര് ഒരാളെ വിളിക്കാന്‍ കഴിയില്ലെന്നും ഷാനി ഓര്‍മിപ്പിച്ചിരുന്നു.
സ്വന്തം താല്‍പര്യപ്രകാരം മുസ്‌ലിം മതം തെരഞ്ഞെടുക്കുകയും ഹാദിയ എന്ന പേരില്‍ അറിയപ്പെടാനാണ് ആഗ്രഹമെന്നും തുറന്ന് പറഞ്ഞ യുവതിയെ ഹാദിയ എന്നുതന്നെ വിളിക്കുന്നതില്‍ എന്താണ് തെറ്റ്. താന്‍ സ്വയം തെരഞ്ഞെടുക്കുന്നത് എന്താണോ അതാണ് തന്റെ പേര്, അങ്ങനെയാണ് താന്‍ വിളിക്കപ്പെടേണ്ടത് എന്നു തീരുമാനിക്കാനുള്ള പൗരന്റെ അവകാശത്തിനുമേല്‍ കടന്ന് കയറാനുള്ള ശ്രമമാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
വ്യക്തികളുടെ പേരുകള്‍ക്കുപോലും മതം വേണമെന്നാണ് സംഘപരിവാറിന്റെ എറ്റവും പുതിയ നിബന്ധന. എന്നാല്‍ സംഘപരിവാറിന്റെ ഇത്തരം പ്രോ അജണ്ടകളെ കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഷാനി പ്രഭാകര്‍ പറയുന്നത്. ഇത്രയും കാലം ഇത്തരം പ്രചരണങ്ങളോട് എങ്ങിനെയാണോ പ്രതികരിച്ചത്. അതേ രീതിയില്‍ മൗനം പാലിക്കാനാണ് താല്‍പര്യമെന്നും ഷാനി പറയുന്നു.
തങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരെ ‘അഹിന്ദുക്കളായ രാജ്യദ്രോഹികളാക്കുന്നത്’ ആദ്യമല്ല. ജെ.എന്‍.യു വിവാദം കത്തി നില്‍ക്കുമ്പോളായിരുന്നു മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍ ദുര്‍ഗ്ഗാ ദേവിയെ വേശ്യയെന്ന് വിളിച്ചെന്നാരോപിച്ച് വ്യാപക സൈബര്‍ ആക്രമണങ്ങളും വധഭീഷണിയും നടത്തിയത്. സംവിധായകന്‍ കമലിനെതിരെയും ഇതേ രീതിയില്‍ ആക്രമണം നടത്തിയിരുന്നു. ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ വിമര്‍ശനമുന്നയിച്ചതിനായിരുന്നു കമലിന്റെ മതം പറഞ്ഞു കൊണ്ട് സൈബര്‍ ആക്രമണം നടത്തിയത്. കമല്‍ എന്ന് കമാലുദ്ധീന്‍ മുസ്‌ലിം ആയത് കൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു സംഘപരിവാറിന്റെ കണ്ടെത്തല്‍.
സംഘപരിവാറുകാര്‍ ബോളിവുഡ് താരങ്ങളായ ആമീര്‍ ഖാനും ഷാരൂഖ് ഖാനും അടക്കം നിരവധി ‘അഹിന്ദു’ക്കളായ വിമര്‍ശകരെ പാക്കിസ്ഥാനിലേക്ക് കയറ്റി അയക്കുന്ന എജന്റുകളാവുന്നതും ശ്രമിക്കുന്നതും ഇതേ തിയറി ഉപയോഗിച്ചാണ്.