Latest News

സിഎ വിദ്യാർഥിനി മിഷേൽ ഷാജി വർഗീസിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന നിലപാടിലുറച്ച് പോലീസ്. പെണ്‍കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് ആത്മഹത്യ സ്ഥിരീകരിക്കുന്നത്. ഈ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് ജീവനൊടുക്കലിനു കാരണമെന്നാണു പോലീസ് നിലപാട്.
പിറവം സ്വദേശിയായ യുവാവിനെ ഛത്തീസ്ഗഡിൽനിന്നു വിളിച്ചു വരുത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. മാർച്ച് അഞ്ചിന് വൈകുന്നേരം മിഷേലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതിനുമുന്പ് അവസാനമായി വന്ന കോൾ ഈ യുവാവിന്‍റെയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഇയാളെ ചോദ്യം ചെയ്തത്.മിഷേലുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടെന്നു യുവാവ് ചോദ്യം ചെയ്യലിൽ മൊഴി നൽകി. താൻ ചില തീരുമാനങ്ങളെടുത്തെന്നും അത് എന്താണെന്നു തിങ്കളാഴ്ച അറിയാമെന്ന് മിഷേൽ പറഞ്ഞിരുന്നതായും യുവാവ് പറഞ്ഞു. നാലാം തിയതി മിഷേലിന്‍റെ ഫോണിലേക്ക് യുവാവ് 57 സന്ദേശങ്ങൾ അയച്ചതായി പോലീസ് കണ്ടെത്തി. നാലു തവണ വിളിക്കുകയും ചെയ്തു. അഞ്ചാം തീയതി യുവാവ് മിഷേലിന് 32 എസ്എംഎസുകൾ അയച്ചതായും പോലീസ് കണ്ടെത്തി. പോലീസ് ചോദ്യം ചെയ്ത യുവാവ് മിഷേലിന്‍റെ അകന്ന ബന്ധുവാണെന്നു പോലീസ് സ്ഥിരീകരിച്ചു. യുവാവിനെതിരേ ആത്മഹത്യാ പ്രേരണ കേസ് ചുമത്താനും പോലീസ് ആലോചിക്കുന്നുണ്ട്.

ഈ മാസം അഞ്ചിനാണ് പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർഥിനിയായ മിഷേലിനെ കാണാതാവുന്നത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽനിന്നു കലൂർ പള്ളിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും, പിറ്റേദിവസം വൈകുന്നേരം കായലിൽനിന്നു മൃതദേഹം ലഭിക്കുകയായിരുന്നു. കായലിൽനിന്നു മിഷേലിന്‍റെ മൃതദേഹം കണ്ടെത്തുന്പോൾ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. 24 മണിക്കൂറോളം വെള്ളത്തിൽ കിടന്നിരുന്നെങ്കിൽ മൃതദേഹത്തിൽ മീൻ കൊത്തുകയും, ആത്മഹത്യയാണെങ്കിൽ വയറ്റിൽ വെള്ളം കയറുകയും ചെയ്യുമായിരുന്നെന്നാണ് വിദഗ്ധർ പറയുന്നത്. മിഷേലിന്‍റെ മുഖത്ത് നഖങ്ങൾ കൊണ്ട് ഉണ്ടായതുപോലുള്ള മുറിവുകളുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

Also read.. സ്വന്തം പിതാവിനെ കൊണ്ടുപോകാൻ വേണ്ടി ഒരു പ്രവാസി മലയാളിയുടെ ത്യാഗം ലോകമലയാളികൾക്ക് മാതൃക..

 
 

 

 

 

 

 

ഡൽഹിയിലെ പാണ്ഡവ് നഗറിൽ 28കാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. രണ്ട് കുട്ടികളുടെ അമ്മയായ നേപ്പാളി യുവതിയെയാണ് അഞ്ചംഗ സംഘം അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച്‌ ബലാത്സംഗം ചെയ്തത്. പീഡനത്തിനിടെ  യുവതി അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അർദ്ധനഗ്നയായി റോഡിൽ കിടക്കുകയായിരുന്ന യുവതിയെ പോലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ബാൽക്കണിയിൽ നിന്നും ചാടിയതിനെ തുടർന്ന് യുവതിയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികളെ തിരിച്ചറിയുകയും ഇവരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

രാവിലെ 5.30 നായിരുന്നു സംഭവം. കോള്‍ സെന്റർ ജീവനക്കാരായ നവീന്‍ കുമാര്‍, പ്രതീക് കുമാര്‍, വികാസ് മെഹ്‌റ, സര്‍വ്ജീത്, ലക്ഷ്യ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാൽ തങ്ങളിൽ നിന്നും പണം വാങ്ങിയാണ് യുവതി അപാർട്ട്മെന്റിൽ വന്നതെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. എന്നാല്‍ തന്നെ കാമുകന്‍ പാര്‍ട്ടിയ്ക്ക് എന്ന് വിശ്വസിപ്പിച്ചു കൊണ്ട് വന്നു കൂട്ടുകാരുമായി ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത് .അതേസമയം യുവതി വേശ്യയാണെങ്കിൽ പിന്നെ എന്തിനാണ് ബാൽക്കണിയിൽ നിന്നും ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ചാടിയതെന്ന കാര്യം സംഭവത്തിൽ ദുരൂഹതയുണർത്തുന്നു.

സി.എ വിദ്യാര്‍ഥിനി കായലില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലൂര്‍ പള്ളിയില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ രണ്ടുപേര്‍ പിന്തുടരുന്ന തരത്തില്‍ സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതിനിടെ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി മുങ്ങിമരിച്ചതാണെന്നാണ് പറയുന്നത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞു. ‘‘പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരിച്ചതാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഞങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ വിശ്വസിക്കുന്നില്ല’’ എന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാല്‍, ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനാല്‍ പോസ്റ്റ്മോര്‍ട്ടം എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറയും പെണ്‍കുട്ടി ഗോശ്രീ പാലത്തിലൂടെ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ട ആളുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ആത്മഹത്യയാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പൊലീസ് നിഗമനം. അതേസമയം, പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് സൂചന. പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫാകുന്നതിനുമുമ്പ് അവസാനം വിളിച്ചത് ഇയാളാണ്. മരണത്തിന് ഒരാഴ്ച മുമ്പ് തന്നെ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്തതായി പെണ്‍കുട്ടി വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കലൂര്‍ പള്ളിയില്‍നിന്ന് പെണ്‍കുട്ടിയെ പിന്തുടര്‍ന്നത് ഇവരാകാനും സാധ്യതയുണ്ട്. ഇവരെ കണ്ടപ്പോള്‍ പെണ്‍കുട്ടി എതിര്‍ദിശയിലേക്ക് നടന്നുപോകുന്നത് പെണ്‍കുട്ടിക്ക് ഇവരെ നേരത്തേ അറിയാമെന്നതിന് തെളിവാണ്. കായലില്‍ 24 മണിക്കൂറിലേറെ കിടന്നിട്ടും മൃതദേഹം ജീര്‍ണിക്കാതിരുന്നതാണ് സംശയം ജനിപ്പിക്കുന്ന പ്രധാനഘടകം.

സംവിധായകന്‍ ദീപന്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. പുതിയമുഖം, ഡോള്‍ഫിന്‍ ബാര്‍, ഹീറോ, ഡി കമ്പനി-ഗ്യാങ്‌സ് ഓഫ് വടക്കുംനാഥന്‍, സിം, ലീഡര്‍ എന്നിവയടക്കം ഏഴുചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എ.കെ സാജന്റെ തിരക്കഥയില്‍ ജയറാമിനെ നായകനാക്കി ഒരുക്കിയ സത്യ എന്ന ചിത്രം അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനുണ്ട്. ഇതിന്റെ റിലീസിങ് തിരക്കുകള്‍ക്കിടയിലാണ് വൃക്കരോഗത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടുന്നത്.

നാളെ സ്വദേശമായ തിരുവനന്തപുരത്താണ് ദീപന്റെ ശവസംസ്‌കാര ചടങ്ങുകള്‍. ഷാജി കൈലാസ് ഉള്‍പ്പെടെയുളള നിരവധി സംവിധായകരുടെ അസിസ്റ്റന്റ് ആയിട്ടാണ് ദീപന്‍ സിനിമയിലേക്ക് എത്തുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ പുതിയമുഖവും, ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചുംബിക്കാന്‍ ശ്രമിക്കുന്ന ആരാധകനെ തട്ടിമാറ്റുന്ന വീഡിയോ വൈറലാകുന്നു. മോഹന്‍ലാല്‍ ആരാധകരെ കെട്ടിപിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യാറുണ്ട് എന്നു പറയുന്ന ആരാധകര്‍ എവിടെ പോയി എന്ന ചോദ്യത്തോടെയാണു വീഡിയോ പ്രചരിക്കുന്നത്. വിദേശത്തു വച്ചു നടന്ന സംഭവമാണെന്നു പറയുന്നു.
സള്‍ട്ട് ആന്റ് പേപ്പര്‍ ലുക്കിലായിരുന്നു മോഹന്‍ലാല്‍. ചിത്രമെടുക്കാനായി എത്തുന്നവരുടെ കൂടെ നിന്നു ഫോട്ടോ എടുക്കുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീടു വരുന്ന ഒരു ആരാധകന്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോഴാണു മോഹന്‍ലാല്‍ തട്ടിമാറ്റിയത്. മമ്മുക്ക എം മിഥുന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

സിഎ വിദ്യാർത്ഥി മിഷേൽ ഷാജിയുടെ മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിവിൻ പോളി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നിവിൻ മിഷേലിന്റെ മരണത്തക്കുറിച്ച് പ്രതികരിച്ചത്.
ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നങ്ങളുമാണ് മിഷേലിന്റെ വിയോഗത്തിലൂടെ തകർന്നത്. കുടുംബം അന്വേഷണം ആവശ്യപ്പെടുന്നു. നീതിയ്‌ക്ക് വേണ്ടിയുളള അവരുടെ പോരാട്ടത്തെ പിന്തുണക്കണം. നമ്മുടെ ചെറിയ ശബ്‌ദങ്ങൾ മാറ്റങ്ങളുടെ വലിയൊരു ലോകം സൃഷ്‌ടിച്ചേക്കാം. അധികാരികളേ ഉണരുക… ദൈവത്തിന്റെ മക്കളൊന്നും ഇങ്ങനെ വ്യർത്ഥമായി മരിച്ചു പോകരുത്”- നിവിൻ പോസ്റ്റിൽ കുറിക്കുന്നു.

ഈ വാർത്ത ഞെട്ടിച്ചുവെന്ന് ടൊവിനോ പോസ്റ്റിൽ പറയുന്നു. ഇതൊക്കെ “ആർക്കോ” സംഭവിക്കുന്ന കാര്യമല്ലേ എന്നോർത്ത് സമാധാനിക്കുന്നവരോട് ഒന്നേ പറയാനുളളൂ, നമ്മളും മറ്റുളളവർക്ക് “ആരോ” ആണ് എന്നാണ് ടൊവിനോയുടെ പോസ്റ്റ്.

പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജിയെ കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതായത്. പിറ്റേന്ന് വൈകിട്ട് ഐലൻഡിലെ വാർഫിനടുത്ത് കായലിൽ മിഷേലിന്റെ മൃതദേഹം കണ്ടെത്തി. പിറവം ഇലഞ്ഞി സ്വദേശിയാണ് മിഷേൽ ഷാജി. മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധത്തിന് തയാറെടുക്കുന്നത്.

അതേസമയം, സംഭവ ദിവസം കലൂർ പള്ളിയിൽനിന്നും പെൺകുട്ടി പുറത്തേക്ക് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. എന്നാൽ പള്ളിയിൽ നിന്ന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളിൽ മിഷേലിന് മാനസിക പിരിമുറക്കമുള്ളതായി തോന്നുന്നില്ലെന്നും മിഷേൽ വെള്ളത്തിൽ വീണ് മരിച്ചതിന്റെ അടയാളങ്ങളില്ലെന്നും ബന്ധുക്കൾ പറയുന്നു.

പ്രേതപേടികാരണം ബ്രസീലിയന്‍ പ്രസിഡണ്ട് മൈക്കല്‍ ടെമറും ഭാര്യയും വീട് മാറി. താമസത്തിന് അനുയോജ്യമല്ല എന്ന കാരണം ചൂണ്ടിക്കാണിച്ച് റിയോഡി ജനീറോയിലെ ഔദ്യേഗിക വസതിയാണ് മൈക്കല്‍ ടെമറും 33കാരിയായ ഭാര്യ മെര്‍ക്കലയും മാറിയത്. തലസ്ഥാനത്തെ അല്‍വരാഡ വസതിയില്‍ താമസിക്കുമ്പോള്‍ പ്രസിഡണ്ടിനും ഭാര്യയ്ക്കും ‘നെഗറ്റീവ് എനര്‍ജി’ അനുഭവപെട്ടതാണ് പെട്ടെന്നുള്ള വീട് മാറ്റത്തിന് കാരണമെന്ന് ബ്രസീലിയന്‍ ന്യൂസ് വീക്കിലി റിപ്പോര്‍ട്ട് ചെയതു.

അല്‍വരാഡ കൊട്ടാരത്തിലെ താമസത്തിന് വിരാമമിട്ട് പ്രസിഡണ്ടും മുന്‍ സൗന്ദര്യറാണിയായ ഭാര്യയും ഏഴ് വയസുകാരനായ മകനും വൈസ് പ്രസിഡന്റിന്റെ കൊച്ചു വസതിയിലേക്കാണ് താമസം മാറിയത്.ചാപ്പല്‍, സിമ്മിങ്ങ് പൂള്‍, ഫുട്‌ബോള്‍ മൈതാനം, മെഡിക്കല്‍ സെന്റര്‍, പൂന്തോട്ടം തൂടങ്ങി എല്ലാ സൗകര്യങ്ങളുമടങ്ങിയതാണ് ബ്രസീലിയന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി. ‘പ്രഭാതം’ എന്നര്‍ത്ഥം വരുന്ന അല്‍വരാഡ വസതി രൂപ കല്‍പന ചെയ്തത് ബ്രസീലിയന്‍ ആര്‍ക്കിടെക്റ്റ് ഓസ്‌കാര്‍ നെയ്മറാണ്. അല്‍വരാഡ കൊട്ടാരത്തില്‍ പ്രേതബാധ തോന്നിപ്പിക്കുന്ന പല അനുഭവങ്ങളും ഉണ്ടായതാണ് പ്രസിഡന്റിനെയും ഭാര്യയെയും ഭയപ്പെടുത്തിയതത്രെ.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. പത്ത് ദിവസത്തെ ചോദ്യംചെയ്യലിന് ശേഷവും മുഖ്യപ്രതി പള്‍സര്‍ സുനിയില്‍ നിന്നോ കൂട്ടാളികളില്‍ നിന്നോ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം. സുനിയാണ് മുഖ്യ ആസൂത്രകനെന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കുക. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്ന പള്‍സര്‍ സുനി, വിജീഷ് എന്നിവരെ കാക്കനാട് ജയിലിലേക്ക് മാറ്റി.
ഇരുവരെയും പത്ത് ദിവസം പൊലീസ് ചോദ്യം ചെയ്തിട്ടും ഗൂഢാലോചന, ക്വട്ടേഷന്‍ ബന്ധത്തിലേക്ക് വേണ്ടത്ര തെളിവ് ലഭിക്കാത്തതാണ് അന്വേഷണം അവസാനിപ്പിക്കാന്‍ കാരണം. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തതും സുനി മൊഴിമാറ്റിപ്പറയുന്നതും പൊലീസിന് തലവേദനയുണ്ടാക്കിയിരുന്നു. മൊഴി മാറ്റിപ്പറയുന്ന സാഹചര്യത്തില്‍ നുണപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം പ്രതിയുടെ അഭിഭാഷകന്‍ നിരാകരിച്ചതും പൊലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച അന്വേഷണത്തിനും ഗൂഢാലോചന ബന്ധങ്ങള്‍ കണ്ടത്തൊനായില്ല. അഭിഭാഷകനെ സുനി ഏല്‍പിച്ച മൊബൈല്‍ ഫോണിലെ മെമ്മറി

കാര്‍ഡില്‍ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് പൊലീസിന്റെ അവസാന പിടിവള്ളി. ഇതിന്റെ പരിശോധന ഫലം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോടതിയില്‍ മൊബൈല്‍ ഏല്‍പിച്ച അഭിഭാഷകന്‍, നിലവിലെ അഭിഭാഷകന്‍ എന്നിവര്‍ സുനിയുമായി സംസാരിച്ചു. നടിയെ ആക്രമിച്ച കാറില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍, പിന്തുടര്‍ന്ന ടെമ്പോ ട്രാവലര്‍, സുനിയുടെ സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍, അഭിഭാഷകനെ ഏല്‍പിച്ച മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫോറന്‍സിക്, സാങ്കേതിക പരിശോധനകളുടെ ഫലം പൊലീസിന് ലഭിക്കാത്തതും തലവേദനയാകുന്നു.

ഒന്നരപ്പതിറ്റാണ്ടിലേറെ നിരാഹാര സമരത്തിലൂടെ പൊരുതിയ മണിപ്പൂരിന്‍െറ ഉരുക്കു വനിത ഇറോം ശര്‍മിള തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കൊടുവില്‍ രാഷ്ട്രീയത്തോട് വിടപറയുന്നു. ആയിരങ്ങളുടെ പിന്തുണയില്‍ സമരം നയിച്ച ഇറോമിന്  മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 90 വോട്ടാണ് ആകെ കിട്ടിയത്. എന്നാല്‍ തോല്‍വിയിലും ജനങ്ങളെ തള്ളിപ്പറയാത്ത ഇറോം, മണിപ്പൂര്‍ വിട്ട് കേരളത്തിലേക്ക് പോകാനൊരുങ്ങുകയാണ്.
യോഗചെയ്യാനും മറ്റ് ആത്മീയ കാര്യങ്ങള്‍ക്കുമായി കേരളത്തിലെ ഒരു ആശ്രമത്തില്‍ സമയം ചെലവഴിക്കും.എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി ഇംഫാലില്‍ മലയാളിയായ സിസ്റ്റര്‍ പൗളീന്‍ നടത്തുന്ന ആശ്രമത്തിലായിരുന്നു ഫലപ്രഖ്യാപന ദിവസം മണിപ്പൂരിന്‍െറ വീരവനിത. കുരുന്നുകള്‍ക്കൊപ്പം ചെലവഴിച്ച് സങ്കടം മറക്കുകയാണെന്ന് ഇറോം ശര്‍മിള സൂചിപ്പിക്കുന്നു. ഫലം എന്താകുമെന്ന് ഏറക്കുറെ മനസ്സില്‍ കണ്ടിരുന്നതായി അവര്‍ പറയുന്നു.  വരുന്ന പാര്‍ലമെന്‍റിലും മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇനിയില്ല. ജനങ്ങളുടെ വോട്ടവകാശം പണം കൊടുത്ത് ചിലര്‍ വാങ്ങിയെന്നും ഇറോം ആരോപിക്കുന്നു. ലോകത്തിന്‍െറ ഏത് കോണിലായാലും സൈനിക പരമാധികാര നിയമത്തിനെതിരെ പോരാട്ടം തുടരുമെന്നും ഇറോം ശര്‍മിള പറഞ്ഞു.

കുവൈത്തില്‍ 12ാം ക്ളാസ് വിദ്യാര്‍ഥി നാലാം നിലയിലെ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. മാവേലിക്കര മാണപ്പള്ളില്‍ ഡോ. ജോണ്‍ -ഡോ. ദിവ്യ ദമ്പതികളുടെ മകന്‍ ജോര്‍ദന്‍ ജോണ്‍ (16) ആണ് കാല്‍ വഴുതി വീണ് മരിച്ചത്. ഡി.പി.എസ് സ്കൂളിലെ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാവിലെ ബാല്‍ക്കണിയില്‍നിന്ന് കാല്‍വഴുതി വീണ ജോര്‍ദനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

Copyright © . All rights reserved