നിഷാം കൊലവിളി തുടരുന്നു .ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം സഹോദരന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഭീഷണി സംബന്ധിച്ച് നിസാമിന്റെ സഹോദരന്‍മാന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതി പരിശോധിക്കുന്ന സംഘമാണ് ഇക്കാര്യം സ്ഥീരികരിച്ചത്. സംഭവത്തില്‍ തുടരന്വേഷണം നടത്താനാണ് ക്രൈബ്രാഞ്ചിന്റെ തീരുമാനം മുഹമ്മദ് നിസാം വധഭീഷണി ഭീഷണി മുഴക്കുന്നതില്‍ നടപടി ആവശ്യപ്പെട്ട് സഹോദര്‍മാരായ അബ്ദുള്‍ റസാഖ്, അബുദുള്‍ നിസാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് തൃശൂര്‍ യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ നിസാം ജയിലിനുള്ളില്‍ നിന്ന് വധഭീഷണി മുഴക്കിയെന്ന ആരോപണം വാസ്തവമാണെന്ന് കണ്ടെത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഭീഷണിയുണ്ടെന്ന ആരോപണത്തിന് പുറമെ ജയിലില്‍ കഴിയുന്ന രണ്ട് ഗുണ്ടകള്‍ക്ക് നിസാം കൊട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. പണം കൈമാറ്റം ചെയ്തതിന്റെ ബാങ്ക് രേഖകള്‍ സഹിതമായിരുന്നു ഇവര്‍ പരാതി നല്‍കിയത്. നിസാം മാനേജിംഗ് പാര്‍ട്ണര്‍ ആയ കമ്പനി നിലവില്‍ നടത്തുന്നത് സഹോദരന്‍മാരാണ്. നടത്തിപ്പിലെ അതൃപ്തിയും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കങ്ങളും മൂലമാണ് നിസാം സഹോദരന്‍മാരെ ഭീഷണിപ്പെടുത്തിയതെന്നാണ സൂചന. ജയില്‍ അധികൃതരുടെ ഒത്താശയോടെ സന്ദര്‍ശകരായി എത്തുന്നവരിലൂടെയാണ് ഭീഷണിയെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്. മുമ്പ് പോലീസും മുഹമ്മദ് നിസാമിന്റെ ഭീഷണി സംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്തിയിരുന്നു.
അഞ്ച് വിക്കറ്റ് നേട്ടവുമായി തന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള കടന്നു വരവിന് വഴി തെളിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകന്‍ അര്‍ജുന്‍. മധ്യപ്രദേശിനെതിരായ അണ്ടര്‍ 19 കൂച്ച് ബെഹര്‍ ട്രോഫിയിലാണ് അര്‍ജുന്‍ മുംബൈയ്ക്കായി അഞ്ച് വിക്കറ്റ് പിഴുത് ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ ശ്രദ്ധ തന്നിലേക്ക് എത്തിക്കുന്നത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇടം കയ്യന്‍ പേസറായ അര്‍ജുന്‍ 26 ഓവറില്‍ 95 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും അര്‍ജുന്‍ നേടിയിരുന്നു.
ലോര്‍ഡ്‌സില്‍ ലോക കപ്പ് ഫൈനലിന് മുന്‍പ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടി നെറ്റ്‌സില്‍ ബോള്‍ ചെയ്യാന്‍ അര്‍ജുന്‍ എത്തിയിരുന്നു. അതിന് പുറമെ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്ക് മുന്‍പ് കോഹ് ലി ഉള്‍പ്പെടെയുള്ള മുന്‍ നിര താരങ്ങള്‍ക്കായി അര്‍ജുന്‍ നെറ്റ്‌സിന്‍ ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു.
മധ്യപ്രദേശിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്‌സിലെ ലീഡ് മുംബൈയ്ക്ക് മൂന്ന് പോയിന്റ് നേടിക്കൊടുത്തു.
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ യാത്രക്കാരന്‍ കുത്തേറ്റു മരിച്ചു. സ്‌കൂള്‍ യൂണിഫോം ധരിച്ചെത്തിയ ആറംഗ കൗമാരക്കാരാണ് ആക്രമണം നടത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ മഥുര റോഡില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണം നടന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് കുട്ടിപ്പട യാത്രക്കാരനെ ആക്രമിച്ചതെന്ന് കരുതുന്നു.
ഇരുപത് വയസ്സിനു മേല്‍ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡിസിപി റൊമില്‍ ബാനിയ പറഞ്ഞു. ഇയാളില്‍ നിന്ന് ഒരു തിരിച്ചറിയല്‍ രേഖയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ആക്രമണം നടക്കുമ്പോള്‍ ബസില്‍ 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് കണ്ടക്ടര്‍ പറയുന്നു. ബസ് ആശ്രമം സ്‌റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ യുവാവ് പോക്കറ്റില്‍ പരതുന്നുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മോഷണം പോയതായും അറിയിച്ചു. ഇതിനിടെയുണ്ടായ ബഹളത്തിനിടെ ഒരു കുട്ടി യുവാവിന്റെ കഴുത്തില്‍ കുത്തി. മറ്റുള്ളവര്‍ അയാളെ പിടിച്ചുനിര്‍ത്തി. വെള്ള ഷര്‍ട്ടും നേവി ബ്ലൂ പാന്റ്‌സുമായിരുന്നു വിദ്യാര്‍ത്ഥികളുടെ വേഷം. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് സംശയിക്കാന്‍ കാരണം ഇതാണെന്നും കണ്ടക്ടര്‍ പറയുന്നു. 13നും 16നും മധ്യേ പ്രായമുള്ളവരാണ് വിദ്യാര്‍ത്ഥികള്‍.
കുത്തേറ്റ യുവാവ് ബസിനുള്ളില്‍ കുഴഞ്ഞുവീണു. ഈ സമയത്തിനുള്ളില്‍ കുട്ടികള്‍ ബസില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ട്രാഫിക് കുരുക്ക് ഉള്ളതിനാല്‍ ബസ് സാവധാനമാണ് പോയിരുന്നത്.
അതേസമയം, ഇവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണോ എന്ന് പോലീസിന് സംശയമുണ്ട്. പോക്കറ്റടിക്കാര്‍ നിയോഗിച്ചിരിക്കുന്ന കുട്ടികളാണോ ഇവരെന്നും സംശയമുണ്ട്. കുട്ടികളുടെ വസ്ത്രം അന്വേഷണത്തിന് നിര്‍ണായകമാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ജയ്പൂര്‍: വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി 114 യാത്രക്കാരെ എയര്‍ ഇന്ത്യ വലച്ചത് ആറു മണിക്കൂര്‍. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോകാന്‍ തയാറായി നിന്ന യാത്രക്കാരാണ് വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി ആറു മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വന്നത്.
കഴിഞ്ഞ ബുധനാഴ്ച 1.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനമാണ് രാത്രി എട്ടു മണി വരെ വെകിയത്. ടയറിന്റെ കാറ്റു പോയി എന്നും അത് മാറിയ ശേഷം വിമാനം പുറപ്പെടുമെന്നുമാണ് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരോട് അധികൃതര്‍ അറിയിച്ചത്. ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ടയറിന്റെ തകരാര്‍ സംഭവിച്ചിരുന്നുവെങ്കിലും ടേക്ക് ഓഫിന് സമയമായപ്പോള്‍ മാത്രമാണ് തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഡല്‍ഹി ജോധ്പൂര്‍ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ടയര്‍ എത്തിക്കുകയായിരുന്നു. വിമാനം മണിക്കൂറുകള്‍ വൈകിയതോടെ യാത്രക്കാര്‍ രോഷാകുലരാകുകയും, 30 പേര്‍ യാത്ര റദ്ദാക്കുകയും ചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം മാരായിമുട്ടത്ത് ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. ജെസിബി ഡ്രൈവറായ ധര്‍മ്മകുടി സ്വദേശി സതീശ് (29) ആണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ക്വാറിയിലുണ്ടായിരുന്ന ജെസിബിയിലേക്ക് വലിയൊരു പാറക്കഷണം പതിച്ചു.
പൂര്‍ണ്ണമായി തകര്‍ന്ന ജെസിബിയുടെ ഉള്ളിലുണ്ടായിരുന്ന സതീശ് അപകടസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്.
മൂന്ന് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തേത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്വാറി അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു വേണ്ടി വിമാനം വൈകിയതില്‍ ക്ഷുഭിതയായ വനിത ഡോക്ടര്‍ മന്ത്രിയോട് തട്ടികയറി. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. മന്ത്രിയോട് തട്ടികയറുന്ന വനതി ഡോക്ടറുടെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടു.
ഗുരുതര നിലയില്‍ രോഗിയെ ചികിത്സിക്കാന്‍ പട്‌നയിലേക്ക് പോവുന്നതിനിടയൊണ് ഡോക്ടര്‍ സഞ്ചരിച്ച ഫ്‌ളൈറ്റ് മന്ത്രിക്ക് വേണ്ടി വൈകിപ്പിച്ചത്. 2.45ന് പുറപ്പെടേണ്ട വിമാനം വൈകിയതാണ് യുവതിയെ പ്രകോപിതയാക്കിയത്.
ഇനി ഒരിക്കലും വിമാനം മന്ത്രിക്ക് വേണ്ടി വൈകിപ്പിക്കില്ലെന്ന് എഴുതി തരണമെന്ന് ഡോക്ടറായ യുവതി മന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്. അതേ സമയം യുവതിയെ ശാന്തയാക്കാന്‍ മന്ത്രി ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
WATCH:Angry passenger shouts at Union Minister KJ Alphons at Imphal Airport after flights were delayed due to VVIP arrival schedule #Manipur pic.twitter.com/0EWHjIA30n
— ANI (@ANI) November 22, 2017
ഒമ്പത് വര്ഷങ്ങളുടെ വിളക്കുകൾക്കു ശേഷം സംവിധായകന്‍ വിനയന്‍ സിനിമയിലേക്ക് തിരിച്ചുവരുകയാണ്. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിനയന്‍.
വിലക്ക് നേരിട്ട സമയത്ത് കൂടെ നിന്ന വ്യക്തിയാണ് നടന്‍ തിലകന്‍ എന്ന് വിനയന്‍ പറയുന്നു. അദ്ദേഹത്തെയും പരമാവധി താഴ്ത്തികെട്ടിയിരുന്നു. അത്ഭുത ദ്വീപില്‍ അഭിനയിക്കുന്ന സമയത്ത് പൃഥ്വിയ്ക്കും വിലക്കുണ്ടായിരുന്നു. നായകന്‍ പക്രുവാണെന്ന് കള്ളം പറഞ്ഞാണ് ജഗതിയുള്‍പ്പെടെയുള്ള താരങ്ങളുമായി കരാറിലേര്‍പ്പെട്ടത്. വിനയന്‍ പറഞ്ഞു
വിനയന്റെ വാക്കുകള്‍:
പൃഥ്വിരാജ് വളരെ ബോള്‍ഡായ ചെറുപ്പക്കാരനാണ്. അദ്ദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണ്. അത്ഭുതദ്വീപിന്റെ സമയത്ത് പൃഥ്വിരാജിനെതിരെ വിലക്കുണ്ടായിരുന്നു. പൃഥ്വി അഭിനയിക്കുന്ന പടങ്ങളില്‍ മറ്റുള്ളവര്‍ അഭിനയിക്കില്ല എന്ന അവസ്ഥ. പക്രു എന്ന അജയകുമാര്‍ ആണ് അത്ഭുതദ്വീപ് എന്ന സിനിമ ഉണ്ടാകാന്‍ കാരണക്കാരന്‍. അദ്ദേഹം പറഞ്ഞ ഒരു ആവശ്യത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ആശയം. ചിത്രത്തില്‍ നായകനായി എന്റെ മനസ്സില്‍ രാജു ആയിരുന്നു. അമ്പിളിച്ചേട്ടനെയാണ് ചിത്രത്തിലേക്ക് ആദ്യം വിളിക്കുന്നത്. ‘രാജു ആണ് നായകനെങ്കില്‍ പ്രശ്‌നമാണ്, രാജുവിന്റെ ഒപ്പം അഭിനയിക്കേണ്ട എന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പക്രുവാണ് നായകനെന്ന് പുറത്തു പറഞ്ഞാല്‍ മതിയെന്ന് കല്‍പന പറഞ്ഞു. ഞാന്‍ ചെറിയൊരു പ്ലേ നടത്തി എന്നുള്ളത് സത്യമാണ്. പക്രുവാണ് നായകനെന്ന് പറഞ്ഞു എല്ലാവരെയും കൊണ്ട് കരാര്‍ ഒപ്പു വയ്പ്പിച്ചു. പിന്നീട് പൃഥ്വിരാജാണ് നായകനെന്ന് അനൗണ്‍സ്‌മെന്റും നടത്തി. നേരത്തെ കരാര്‍ ഒപ്പു വച്ചതിനാല്‍ ആര്‍ക്കും പ്രശ്‌നമുണ്ടായില്ല. അങ്ങനെയാണ് ആ വിലക്ക് പൊളിക്കുന്നത്.
മുഖത്തു നോക്കി കാര്യങ്ങള്‍ വിളിച്ചു പറയുന്ന ആളായിരുന്നു തിലകന്‍. നിലപാടുകളുള്ള ആളായിരുന്നു. എന്നെ വിലക്കിയപ്പോള്‍ അദ്ദേഹമാണ് എന്നോട് പറഞ്ഞത് വിനയന്റെ പടത്തില്‍ എനിക്ക് അഭിനയിക്കണം എന്ന്. ഞാന്‍ വേഷം കൊടുത്തു. അദ്ദേഹം അഭിനയിച്ചു. ആരും അദ്ദേഹത്തോട് അഭിനയിക്കരുത് എന്നു പറഞ്ഞതുമില്ല. പക്ഷേ അദ്ദേഹം അഡ്വാന്‍സ് വാങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പോലുള്ള സിനിമകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി. സോഹന്‍ റോയിയുടെ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അദ്ദേഹമായിരുന്നു അഭിനയിക്കേണ്ടത്. ഷൂട്ടിങ്ങിന്റെ തലേന്ന് കണ്ടപ്പോള്‍ അദ്ദേഹം സിനിമയിലെ ഇംഗ്ലീഷ് ഡയലോഗൊക്കെ എന്നെ പറഞ്ഞു കേള്‍പ്പിച്ചു.
പിറ്റേന്നാണ് തിലകന്‍ അഭിനയിച്ചാല്‍ ഫെഫ്കയിലെ ഒറ്റ ടെക്‌നീഷ്യന്മാരും സഹകരിക്കില്ല എന്ന അറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. അത് അദ്ദേത്തിന് വലിയ ഷോക്കായി. എന്തിനായിരുന്നു ഇവര്‍ അന്ന് അദ്ദേഹത്തോട് അങ്ങനെ ചെയ്തത് ? അന്ന് ഈ താരങ്ങള്‍ക്ക് ഉണ്ണിക്കൃഷ്ണനെ പോലുള്ളവരെ വിളിച്ച് തിലകനോട് അങ്ങനെ ചെയ്യരുത് എന്ന് പറയാമായിരുന്നല്ലോ? ഇയാളിലെ നടന്‍ മരിച്ചിരിക്കുന്നു എന്നാണ് അന്ന് അവര്‍ പറഞ്ഞത്.
അദ്ദേഹം പിന്നീട് സീരിയലില്‍ അഭിനയിക്കാന്‍ പോയി. അഡ്വാന്‍സ് മേടിക്കേണ്ട അന്ന് നിര്‍മാതാവ് വന്നു പറഞ്ഞു. ”ക്ഷമിക്കണം സാര്‍. താങ്കള്‍ അഭിനയിച്ചാല്‍ മറ്റു സീരിയല്‍ താരങ്ങള്‍ അഭനയിക്കില്ല എന്നാണ് പറയുന്നത്.” എന്നെ സിനിമയില്‍ അഭിനയിപ്പിക്കില്ല, ഇനി സീരിയലിലും അഭിനയിപ്പിക്കില്ല എന്നാണോ ? അദ്ദേഹം ചോദിച്ചു. സിംഹത്തെ പോലെ ഗര്‍ജിച്ചിരുന്ന അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് അന്നു ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. അന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് തോല്‍ക്കാന്‍ പറ്റില്ല, ഞാന്‍ നാടകം കളിക്കും എന്ന്. വിനയൻ പറഞ്ഞു നിർത്തി …..
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയുടെ മകള്‍ മലിയയുമായി ചുംബനത്തില്‍ ഏര്‍പ്പെട്ട അജ്ഞാത യുവാവിനെ തപ്പി നടന്ന പാപ്പരാസികൾ ഒടുവിലാണ് റോറി ഫര്‍ഖുഹാഴ്സണ്‍ എന്ന ഇംഗ്ളീഷ് വിദ്യാര്‍ത്ഥിയാണെന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച ന്യൂഹാവനില്‍ ഫര്‍ഖ് ഹാഴ്സന്റെ ഹാര്‍വാര്‍ഡും മലിയയുടെ യേലും തമ്മിലുള്ള വാര്‍ഷിക ഫുട്ബോള്‍ മത്സരത്തിന് മുമ്ബായിരുന്നു ഇരുവരുടേയും ചുംബനം. ബ്രിട്ടനിലെ പ്രമുഖ റഗ്ബി സ്കൂളിന്റെ പ്രതിനിധിയായ റോറി. ഹാര്‍വാര്‍ഡിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍. ഇത് തുടങ്ങിക്കഴിഞ്ഞു എന്ന കമന്റോടെ മസ്സാച്യുവറ്റ്സിലെ കേംബ്രിഡ്ജില്‍ നിന്നുള്ള ഫോട്ടോകള്‍ നേരത്തെ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ബാരാക് ഒബാമയുടെ മൂത്ത പുത്രിയുമൊത്തുള്ള ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തരംഗമായതൊന്നും ഇയാള്‍ അറിഞ്ഞിട്ടില്ല. ഇംഗ്ളണ്ടിലെ പ്രമുഖ റഗ്ബി സ്കൂളിന്റെ പ്രധാന താരമായിരുന്നു റോറി. യേലില്‍ നിയമവിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ മലിയാ ഒബാമ. മലിയയും സാഷയും ഡേറ്റിംഗ് തുടങ്ങിയിട്ടുണ്ടെന്ന് ബാരാക് ഒബാമ പറഞ്ഞത് കഴിഞ്ഞ വര്‍ഷമായിരുന്നു. സീക്രട്ട് സര്‍വീസ് പ്രൊട്ടക്ഷന്‍ ഉള്ളതിനാല്‍ തനിക്ക് ഇക്കാര്യത്തില്‍ ചെറിയ ആശ്വാസമുണ്ടെന്നും ഒബാമ പറഞ്ഞിരുന്നു. ലണ്ടനിലെ വന്‍ പണക്കാരില്‍ ഒരാളായ ലണ്ടനിലെ ഒരു പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവും ഡയറക്ടറുമാണ് ഫര്‍ഖ് ഹാര്‍സന്റെ പിതാവ് ചാള്‍സ് ഫര്‍ഖ്ഹാഴ്സണ്‍. പിതാവിന്റെ പാതയിലൂടെ ബാങ്കിംഗ് മേഖലയിലേക്ക് തന്നെയെത്തണം എന്നാണ് റോറിയൂടേയും താല്‍പ്പര്യം. മലിയ തൊട്ടടുത്ത് വന്നിട്ട് ആറടി ഉയരമുള്ള ഇയാളുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് ചുംബിക്കുന്നതിന്റെ വീഡിയോയാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ഒത്ത ഉയരമുള്ള സുന്ദരനെ കണ്ടെത്താന്‍ മാധ്യമങ്ങള്‍ പരക്കം പായുകയായിരുന്നു.
പോലീസ് പൊതുജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ സംസ്ഥാന പോലീസിന് തന്നെ മാതൃകയായി കണ്ണൂരില്‍ ജനങ്ങളുടെ കൈയ്യടി നേടിയിരിക്കുകയാണ് ഈ പോലീസ് സേന. വര്‍ഷങ്ങളായി തരിശ്ശ് ഭൂമിയായി കിടന്നിരുന്ന 2.5 ഏക്കര്‍ സ്ഥലമാണ് ചക്കരക്കല്‍ പോലീസ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേര്‍ന്ന് കൃഷി ഇറക്കിയിരിക്കുന്നത്.
മുണ്ടേരി പഞ്ചായത്തിലെ കര്‍ഷക കൂട്ടായ്മയായ ഒരുമയാണ് ഈ കൂട്ട്കൃഷിക്ക് മുന്‍കൈയെടുത്തത്. വരും ദിവസങ്ങളില്‍ തരിശായി കിടക്കുന്ന 77 ഏക്കറോളം ഭൂമിയിലും കൃഷിയിറക്കാന്‍ ഇവര്‍ ലക്ഷ്യം വെക്കുന്നു. കര്‍ഷക കൂട്ടായ്മക്കിടയില്‍ മികച്ച അഭിപ്രായം ലഭിച്ച ഈ പദ്ധതിയുമായി സഹകരിക്കാന്‍ പോലീസ് ഇങ്ങോട്ട് ആഗ്രഹം പ്രകടപ്പിക്കുകയായിരുന്നു എന്നാണ് ഒരുമയുടെ പ്രവര്‍ത്തകര്‍ പറയുന്നത്.
ഈ നാടിന്റെ കാര്‍ഷികവൃത്തി സംസ്‌കാരം വീണ്ടെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചക്കരക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി ബിജു പറഞ്ഞു.2.5 ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കാനുള്ള പൂര്‍ണ്ണ ചിലവും ചക്കരക്കല്‍ പോലീസ് തന്നെയാണ് വഹിക്കുന്നത്.
സ്റ്റോക്ക് ഹോം: മൈനിംഗ് എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും മനസ്സില്‍ ഓടിയെത്തുന്നത് ഇരുമ്പ്, സ്വര്‍ണ്ണം, കല്‍ക്കരി തുടങ്ങിയവ ഖനനം ചെയ്തെടുക്കുന്ന സംവിധാനം ആയിരിക്കും. എന്നാല്‍ സാമ്പത്തിക രംഗത്ത് ഇന്ന് ‘മൈനിംഗ്’ വഴി ഖനനം ചെയ്തെടുക്കുന്നത് യഥാര്‍ത്ഥ പണം തന്നെയാണ്. സാങ്കേതിക വിദ്യ വളര്‍ന്നതിലൂടെ ആണ് കറന്‍സി മൈന്‍ ചെയ്തെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നത്. ലോകമെമ്പാടും ബിറ്റ് കോയിന്‍ ഇടപാടുകള്‍ പ്രാബല്യത്തില്‍ വന്നതിലൂടെയാണ് കറന്‍സി ഖനനം ചെയ്തെടുക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.
ലോകത്തിലെ പ്രധാനപ്പെട്ട പല സാമ്പത്തിക സ്ഥാപനങ്ങളുടെയും ആസ്ഥാന കേന്ദ്രമായ സ്വീഡന്‍ തന്നെയാണ് ഈ പുതിയ സാമ്പത്തിക വിപ്ലവമായ ബിറ്റ് കോയിന്‍ ഖനനത്തിലും നമ്പര്‍ വണ്‍ സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആഗോള ബിറ്റ് കോയിന്‍ മാര്‍ക്കറ്റിലെ അതികായന്മാരായി സ്വീഡന്‍ വളര്‍ന്നത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. പരമ്പരാഗത കറന്‍സികള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ബിറ്റ് കോയിന്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ആദ്യം മടിച്ച് നിന്ന രാജ്യങ്ങള്‍ എല്ലാം ഇന്ന് ഈ ക്രിപ്റ്റോ കറന്‍സിക്ക് പിന്നാലെ പോകുന്ന കാഴ്ചയാണ് കാണുന്നത്.
സ്റ്റോക്ക് ഹോം സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിറ്റ് കോയിന്‍ ആന്‍ഡ് അദര്‍ ക്രിപ്റ്റോ കറന്‍സീസ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന ക്ലെയര്‍ ഇന്‍ഗ്രാം ബോഗസിന്റെ നിരീക്ഷണത്തില്‍ സ്വീഡന്‍ ഈ രംഗത്ത് ലോകരാജ്യങ്ങളുടെ മുന്‍പന്തിയില്‍ എത്തിക്കഴിഞ്ഞു.
2009ല്‍ ആണ് ബിറ്റ് കോയിന്‍ എന്ന നൂതന ഡിജിറ്റല്‍ കറന്‍സി ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടത്. പിയര്‍ റ്റൂ പിയര്‍ നെറ്റ് വര്‍ക്കിംഗ് അടിസ്ഥാനമാക്കിയുള്ള ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെയാന്‍ ബിറ്റ് കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സി വിനിമയം ചെയ്യപ്പെടുന്നത്. ബ്ലോക്ക് ചെയിന്‍ ടെക്നോളജി കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങുന്നതോടെ ലോകവ്യാപകമായി ബിറ്റ് കോയിന്‍ വിനിമയോപാധിയായി മാറുമെന്ന് കരുതപ്പെടുന്നു. ഏതായാലും കറന്‍സി വിനിമയ രംഗത്തെ പുതിയ വിപ്ലവത്തിന് ചുവപ്പ് പരവതാനി വിരിച്ച സ്വീഡന്‍ ഈ രംഗത്ത് വളരെയേറെ മുന്നേറിക്കഴിഞ്ഞു.
ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് സ്വീഡനുള്ള മേല്‍ക്കോയ്മ തന്നെയാണ് ക്രിപ്റ്റോ കറന്‍സി വിനിമയ രംഗത്ത് പെട്ടെന്ന് മുന്നേറാന്‍ സ്വീഡനെ സഹായിച്ചത്. സാങ്കേതിക കാര്യങ്ങളിലെ അറിവ് നിര്‍ണ്ണായകമായി മാറിയിരിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ കറന്‍സി പോലുള്ള വിനിമയ മാര്‍ഗ്ഗത്തെ സാമ്പത്തിക രംഗത്ത് ഉപയോഗിക്കാതിരിക്കാന്‍ ഒരു ജനതയ്ക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെ നടത്തുന്ന ബിറ്റ് കോയിന്‍ വിനിമയം തിരുത്തുവാനോ പിന്‍വലിക്കുവാനോ കഴിയില്ല എന്നതിനാല്‍ ഇതിന് മറ്റ് തരത്തിലുള്ള വിനിമയ സംവിധാനങ്ങളെക്കാള്‍ വിശ്വാസ്യതയും സുരക്ഷിതത്വവും ഉണ്ട് താനും. ബ്ലോക്ക് ചെയിന്‍ ടെക്നോളജിയെ ക്രിപ്റ്റോ കറന്‍സി വിനിമയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിംഗ് പോലുള്ള രംഗങ്ങളിലും ഉപയോഗിച്ച് സ്വീഡന്‍ സ്വീകരിച്ചിരിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പുത്തന്‍ കാല്‍വയ്പ് തന്നെയാണ്.