Latest News

സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തു. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി.

2 കോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങി. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി. പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി. ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നസറുള്ള വഴി 7 ലക്ഷം രൂപ എ.പി. അനില്‍ കുമാര്‍ കൈപ്പറ്റി. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വർഗീയ പരാമർശങ്ങളടങ്ങിയ ഓഡിയോ വിവാദം മേജർ രവിയുടെ പ്രതികരണം ഭാരതീയം എന്ന സംഘപരിവാർ അനുകൂല വാട്സാപ്പ് ഗ്രൂപ്പിൽ തന്നോട് പാർത്ഥ സാരഥി ക്ഷേത്രവിഷയത്തിൽ ഹിന്ദുക്കൾക്കു വേണ്ടി മുന്നോട്ട് വരണം എന്ന് പറഞ്ഞവരോട്, ‘താൻ മുന്നോട്ട് വന്നിട്ട് ആരും വളരേണ്ടതില്ലെന്നും നിങ്ങൾക്ക് വളരണമെങ്കിൽ നിങ്ങൾ തന്നെ മുന്നോട്ട് വരണമെന്നും‘ പറഞ്ഞ മറുപടിയാണു ആ ഓഡിയോ എന്നാണു മേജർ രവി വിശദീകരിക്കുന്നത്. എന്നാൽ താൻ ആരെയോ തെറിവിളിക്കുന്നതായോ കൊല്ലാൻ ആഹ്വാനം ചെയ്തതായോ ഒക്കെയാണു ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നതെന്നും മേജർ രവി പറയുന്നു.

“ഒരു ഗ്രൂപ്പിൽ നിന്നും നാലു പ്രാവശ്യം നമ്മൾ തന്നെ എക്സിറ്റ് ചെയ്തിട്ടും പിന്നെയും വലിച്ചു കയറ്റിയിട്ട് അവിടെ നടക്കുന്ന ഡിസ്കഷനിൽ ഒരാൾ ചോദിക്കുന്ന ചോദ്യത്തിനു ഞാൻ നൽകിയ ഉത്തരമാണു ഞാൻ ഓഡിയോയിൽ നൽകിയിരിക്കുന്നത്. എന്നാൽ എന്താണു ചോദിക്കുന്നത് എന്ന് അവർ പുറത്തുവിട്ടിട്ടില്ല. ‘സാറു മുന്നിൽ നിൽക്കണം‘ എന്നു ആവശ്യപ്പെടുന്നയാളോട് ‘ഞാ‍ൻ നിൽക്കില്ല‘ എന്നു വിശദീകരിക്കുന്ന ഓഡിയോ ആണത്. നിങ്ങളുടെ അവകാശങ്ങൾ നിങ്ങൾക്ക് തന്നെ നേടിയെടുക്കാൻ അറിയില്ലെങ്കിൽ പിന്നെ ഞാനെന്തിനാണു നിൽക്കുന്നത് എന്നാണു എന്റെ ചോദ്യം. അപ്പോഴേയ്ക്കും ഞാൻ സംഘിയായി. ഞാൻ വർഗീയനായി,” മേജർ രവി പറയുന്നു.

ഹിന്ദുവികാരം ഉണരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓഡിയോയിൽ പറഞ്ഞതല്ലേ അത്തരം ട്രോളുകൾ ഉണ്ടാകാൻ കാരണമെന്ന ചോദ്യത്തിനു മേജർ രവിയുടെ മറുപടി ഇങ്ങനെ:

“നിങ്ങളുടെ അമ്പലം കൈവിട്ടുപോകുന്നതിൽ നിങ്ങൾക്ക് വികാരം ഇല്ലെങ്കിൽപ്പിന്നെ നിങ്ങളെന്തിനാണു നിങ്ങൾ എന്നോട് പറയുന്നതെന്നാണു ഞാൻ അതിൽ പറയാൻ ശ്രമിക്കുന്നത്. ഞാനല്ല മുന്നിൽ നിൽക്കേണ്ടത്, നിങ്ങളായിട്ട് ചെയ്യൂ എന്നാണു ഞാൻ പറയുന്നത്. ഞാൻ ആദ്യം ചോദിച്ചത് ഇതാണു. ദേവസ്വം ബോർഡ് അമ്പലം ഏറ്റെടുത്താൽ എന്താണു പ്രശ്നം? അപ്പോൾ അവർ പറയുന്നത് ഈ പൈസ സർക്കാർ എടുക്കുന്നു, അതു ഹജ്ജ് സബ്സിഡി ആയിക്കൊടുക്കുന്നു എന്നൊക്കെയാണു. ഇതൊക്കെ വളരെ ദുർബ്ബലമായ വാദങ്ങൾ ആണു. വിവരാവകാശക്കമ്മീഷനിൽപ്പോലും ചോദിച്ചാൽ അങ്ങനെ ഒന്നിനും ഈ ഫണ്ടിംഗ് ഉപയോഗിക്കുന്നില്ല എന്നാണു അറിയാൻ കഴിയുക. വിവരമുള്ളവർക്ക് അതറിയാം. ഇനി മറ്റൊരു സമുദായക്കാരനു അവന്റെ വിശ്വാസപ്രകാരമുള്ള തീർത്ഥയാത്രയ്ക്ക് ഹിന്ദുമതത്തിന്റെ പൈസ ഉപയോഗിക്കുന്നു എന്നുതന്നെ കരുതുക. അങ്ങനെയാണെങ്കിൽ അതു നല്ലതല്ലേ? അതിനെന്തിനാണു ഈ വലിയ സനാതനധർമ്മവാദം പറയുന്നവർ അസ്വസ്ഥരാകുന്നത്? ഇതൊക്കെയാണു ഞാൻ ആ ഗ്രൂപ്പിൽ ആദ്യം ചോദിച്ചത്. ഇതവർക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാകാം ഇപ്പോൾ എന്റെ ഓഡിയോ ഇത്തരത്തിൽ പുറത്തുവിട്ടത്. അതിൽ ഞാൻ ആദ്യം പറഞ്ഞ ഭാഗങ്ങൾ ഒന്നും അവർ പുറത്തുവിടില്ല.”

ഹിന്ദു ഐക്യത്തിനുവേണ്ടി വാദിക്കുന്നവർ അമ്പലങ്ങളിലും ഭരനസമിതികളിലും ഇപ്പോഴും തുടരുന്ന ജാതീയതയെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മേജർ രവി ആരോപിക്കുന്നു.

“അമ്പലങ്ങളിൽ ഇപ്പോഴും അപ്പർ കാസ്റ്റ് , ലോവർ കാ‍സ്റ്റ് എന്നിങ്ങനെയുള്ള വേർതിരിവുണ്ട്. ഇപ്പോ ഞാൻ ഒരു അപ്പർ കാസ്റ്റ് ആയതുകൊണ്ട് എനിക്കത് അനുഭവവേദ്യമാകാത്തതാകാം. എന്റെ എത്രയോ സി പി എം അനുഭാവികളായ സഹോദരന്മാരുണ്ട്. അവർ എന്നോട് പറഞ്ഞിട്ടുണ്ട്. രവിയേട്ടാ അതങ്ങനെയല്ല. അമ്പലങ്ങളിൽ പല പ്രശ്നങ്ങളുമുണ്ട്. അപ്പോ ഹിന്ദുവിന്റെ ഉള്ളിലുള്ള പ്രശ്നങ്ങൾ തീർക്കാനും ഞാൻ പറഞ്ഞു. ഹിന്ദുക്കളിൽത്തന്നെ താഴ്ന്ന ജാതിക്കാരെ അകത്തുകയറ്റാത്ത എത്രയോ അമ്പലങ്ങൾ ഇപ്പോഴും ഉണ്ട്. ഇതൊക്കെ ചോദിക്കുമ്പോൾ അവർക്ക് മറുപടിയില്ല. ഇതൊക്കെ അവർക്ക് അസ്വസ്ഥയുണ്ടാക്കിക്കാണും,” മേജർ രവി പറയുന്നു.

യദുകൃഷ്ണൻ എന്ന ദളിതൻ പൂജാരിയായപ്പോൾ അതിനെതിരെ യോഗക്ഷേമസഭ നിരാഹാരം കിടന്ന സംഭവത്തേയും മേജർ രവി പരാമർശിക്കുന്നു:

“ആ രണ്ടുപേർ പൂജാരിയായ സമയത്ത് ഇനിയെങ്കിലും സമത്വം വരുന്നുണ്ട് എന്നു കാണുന്നതായിരുന്നു സന്തോഷം. പക്ഷെ അവിടേയും ഉള്ളിന്റെയുള്ളിൽ എന്തെല്ലാം പൊളിറ്റിക്സ് നടന്നിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ ഹിന്ദുവെന്നോ മുസ്ലീമെന്നോ കമ്യൂണിസ്റ്റെന്നോ ബിജെപിയെന്നോ ഉള്ളതല്ല. ഇതിവിടുത്തെ മാടമ്പി സ്വഭാവമുള്ള കുറച്ച് ആളുകൾ അമ്പലവും പള്ളിയുമൊക്കെ കുത്തകയാക്കി വെയ്ക്കുന്നതിന്റെ പ്രശ്നമാണു,” അദ്ദേഹം പറഞ്ഞു.

‘ഇന്നവർ നിങ്ങളുടെ അമ്പലങ്ങളിൽ കയറി നാളെ നിങ്ങളുടെ വീട്ടിൽക്കയറും’ എന്ന പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ:

“ പാർത്ഥസാരഥി ക്ഷേത്രത്തിൽ പോലീസ് കയറിയതിനെക്കുറിച്ചായിരുന്നു ആ പരാമർശം. പോലീസ് ഒരു ആരാധനാലയത്തിലും കയറാൻ പാടില്ല എന്നാണു എന്റെ നിലപാട്. അതിപ്പോ അമ്പലത്തിലായാലും പള്ളിയിലായാലും മറ്റേതെങ്കിലും ആരാധനാലയത്തിലായാലും പോലീസ് യൂണിഫോമിട്ടവർ കയറുന്നത് ശരിയായ നിലപാടല്ല. ഈയിടെ തൃശൂരിൽ ഒരു പള്ളിയ്ക്കകത്ത് പോലീസ് കയറി. ഞാൻ അന്ന് അതിനെ എതിർത്തിരുന്നു. ഏത് ആരാധനാലയം ആയാലും എന്റെ നിലപാടിതാണു. അതല്ല ഹിന്ദുവിന്റെ മാത്രം വിശ്വാസത്തെക്കുറിച്ച് ഞാൻ പറഞ്ഞാൽ അപ്പോൾ നിങ്ങൾക്ക് എന്നെ വർഗീയൻ എന്നു വിളിക്കാം. അതല്ലാതെ എന്നെ വെറുതേ വർഗീയനെന്നും സംഘിയെന്നും വിളിച്ചുകൊണ്ടിരിക്കുന്നവരോട് ഒന്നും പറയാനില്ല. “

ബിജെപിയോട് അനുഭാവമുണ്ടോ എന്ന ചോദ്യത്തിനു മേജർ രവിയുടെ മറുപടി ഇങ്ങനെയായിരുന്നു:

“ ഈ കഴിഞ്ഞ ഇലക്ഷനു ബിജെപി സ്ഥാനാർത്ഥിയാകാൻ വേണ്ടി പലരും എന്നെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഞാൻ അതിനു നിന്നിട്ടില്ലല്ലോ? ബിജെപിയുടെ മെമ്പർഷിപ്പും എനിക്കില്ല. പിന്നെ അനുഭാവമുണ്ടോ എന്നു ചോദിച്ചാൽ മോദി സർക്കാർ അധികാരത്തിൽ വന്ന സമയത്ത് ഞാൻ അവരെ പിന്തുണച്ചിരുന്നു. ഇപ്പൊ പിന്തുണയ്ക്കുന്നുണ്ടോ എന്നു ചോദിച്ചുകഴിഞ്ഞാൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ ഒട്ടും കണ്വിൻസ്ഡ് അല്ല. എനിക്ക് ഇന്ററസ്റ്റുമില്ല.”

നോട്ട് നിരോധനത്തെയും താൻ ആദ്യം പിന്തുണച്ചിരുന്നുവെന്നും എന്നാൽ അതു നടപ്പാക്കിയത് ഒരു പ്ലാനിംഗുമില്ലാതെയാണെന്ന് പിന്നീട് മനസ്സിലായെന്നും മേജർ രവി പറയുന്നു. ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. അതുകൊണ്ട് ഫലമെന്തെങ്കിലും ഉണ്ടായോ എന്നതിൽ വ്യക്തതയുമില്ല. ഇപ്പോൾ താൻ അങ്ങനെ അന്ധമായി ഒന്നിനേയും പിന്തുണയ്ക്കുന്നില്ലെന്നും ചിന്തിച്ചും അനലൈസ് ചെയ്തും മാത്രമേ അഭിപ്രായങ്ങൾ രൂപീകരിക്കാറുള്ളൂവെന്നും മേജർ രവി പറഞ്ഞു.

താൻ ഒരു വർഗീയവാദിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വേദനയുളവാക്കുന്നുവെന്നും മേജർ രവി പറഞ്ഞു. താൻ എല്ലാമതത്തിലുള്ളയാളുകളുമായും സഹകരിക്കുന്നയാളാണു. നോമ്പ് സമയങ്ങളിൽ യത്തീം ഖാനകളുടെ നോമ്പുതുറയ്ക്ക് താൻ പങ്കെടുക്കാറുണ്ട്. മുസ്ലീം സുഹൃത്തുക്കളോടൊപ്പം ദർഗ്ഗകളിൽപ്പോയി പ്രാർത്ഥിക്കാറുമുണ്ട്.

“ഇപ്പോൾ അറുപത് വയസ്സായി. ജീവിതത്തിന്റെ അസ്തമയമാണു എന്ന ഫീൽ ആണിപ്പോൾ. അതുകൊണ്ട് ആരെന്തുപറഞ്ഞാലും അതിനോട് പ്രതികരിക്കാൻ ഇല്ല” മേജർ രവി പറഞ്ഞു.

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന നിയമസഭയില്‍ വെക്കും. പ്രത്യേക നിയമസഭാ യോഗത്തിലാണ് റിപ്പോര്‍ട്ട് സഭയില്‍ എത്തുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മറുപടിയായാണ് സഭയില്‍ റിപ്പോര്‍ട്ട് വെക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.

1073 പേജുകളിലായി ഇംഗ്ലീഷില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഈ പരിഭാഷയുടെ കോപ്പി നിയമസഭാംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കാനുള്ള തിരക്കിട്ട നടപടികളാണു നടക്കുന്നത്. നിയമസഭാ, സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും ഈീ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. എന്നാല്‍ സോളാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിയമസഭാ യോഗം പ്രക്ഷുബ്ധമായേക്കുമെന്നും വിവരമുണ്ട്. പ്രതിരോധത്തിനായി തോമസ് ചാണ്ടി വിഷയം പ്രതിപക്ഷം എടുത്തുയര്‍ത്തിയാല്‍ സഭ ബഹളത്തില്‍ മുങ്ങും.

രാവിലെ എട്ടരയ്ക്കു യുഡിഎഫ് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ആദ്യം വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിംലീഗിന്റെ കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാ നടപടികള്‍ ആരംഭിക്കുക. തുടര്‍ന്ന് റി്‌പ്പോര്‍ട്ട് സഭയില്‍ വെക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ തിന്മേലുള്ള വിശദീകരണ പ്രസ്താവന നടത്തുകയും ചെയ്യും. വിഷയത്തില്‍ ചര്‍ച്ചയുണ്ടാകില്ല.

ഇന്ത്യൻ ടീമിനോടുളള മലയാളികളുടെ സ്നേഹവും ക്രിക്കറ്റിനോടുളള അവരുടെ ആവേശവും തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീം നേരിട്ടനുഭവിച്ച് അറിഞ്ഞതാണ്. മലയാളി ക്രിക്കറ്റ് പ്രേമികൾ നൽകിയ ആവേശത്തിനും പിന്തുണയ്ക്കും കളിക്കളത്തിൽവച്ച് നന്ദി പറയാനും കോഹ്‌ലി മറന്നില്ല.

കോഹ്‌ലി കർക്കശക്കാരനാണെന്നാണ് പൊതുവേയുളള ധാരണ. എപ്പോഴും ഗൗരവം നിറഞ്ഞ കോഹ്‌ലിയുടെ മുഖഭാവമാകാം ആരാധകർക്കിടയിൽ ഈ തോന്നലുളവാക്കാൻ കാരണം. എന്നാൽ ഇന്ത്യൻ നായകന് മറ്റൊരു മുഖം കൂടിയുണ്ട്. ഇന്നലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയവരിൽ ചിലർക്കെങ്കിലും കോഹ്‌ലിയുടെ മറ്റൊരു മുഖം കാണാൻ സാധിച്ചു.

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഇന്ത്യൻ താരങ്ങളുമായി വാഹനം കടന്നുവരികയാണ്. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ഇന്ത്യൻ താരങ്ങളെ വരവേൽക്കാനായി ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘം കാത്തുനിന്നിരുന്നു. ഇന്ത്യൻ ടീം കോച്ച് രവിശാസ്ത്രിയാണ് വാഹനത്തിൽനിന്നും ആദ്യം പുറത്തേക്കെത്തിയത്. അദ്ദേഹം കുട്ടികളെ ശ്രദ്ധിക്കാതെ പെട്ടെന്ന് കടന്നുപോയി.

കോഹ്‌ലിയാണ് അടുത്തതായി എത്തിയത്. പെട്ടെന്നാണ് കോഹ്‌ലിയുടെ കണ്ണുകൾ കുട്ടികളുടെ നേർക്ക് തിരിഞ്ഞത്. അതിൽ ഒരു കുട്ടി കോഹ്‌ലിയുടെ ഓട്ടോഗ്രാഫിനായി കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. കോഹ്‌ലി ഉടൻതന്നെ ഓട്ടോഗ്രാഫ് നൽകി. അതിനുശേഷം മറ്റൊരു കുട്ടിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ബ്രൗഷർ വാങ്ങി അതിൽ ഓട്ടോഗ്രാഫ് കൊടുത്തു. അതിനുശേഷം അവിടെയുണ്ടായിരുന്ന കുട്ടികൾക്കെല്ലാം കൈ കൊടുത്തു. കുട്ടികൾ കൈയ്യിൽ പിടിച്ചിരുന്ന ബ്രൗഷർ വാങ്ങി വായിച്ചു. അത് കൈയ്യിൽ പിടിച്ചു. കുട്ടികൾക്കൊപ്പം നിന്ന് സെൽഫിയെടുത്തു. കുട്ടികൾക്കൊപ്പം ഏറെനേരം ചെലവഴിച്ചശേഷമാണ് കോഹ്‌ലി അവിടെനിന്നും പോയത്.

കോഹ്‌ലിയുടെ ഈ പ്രവൃത്തി ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. കോഹ്‌ലി മുത്താണെന്നും ഗ്രേറ്റ് ക്യാപ്റ്റനെന്നും പറഞ്ഞ് നിരവധി പേരാണ് വിഡിയോ കണ്ടശേഷം കമന്റ് ചെയ്തിരിക്കുന്നത്.

കറുകച്ചാൽ  യാത്രക്കാരനെ ഇടിച്ചിട്ടു നിർത്താതെ പോയ കാർ ആശുപത്രിയിലേക്ക് പോകും വഴി യാത്രക്കാരൻ തന്നെ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു. പോലീസ് കാര് കസ്റ്റഡിയിൽ എടുത്തത് അറിയാതെ മദ്യലഹരിയിൽ കാര് തപ്പി നടന്ന  ഉടമയെ പോലീസ് എത്തി അറസ്റ്റ് ചെയ്തു.മദ്യ ലഹരിയിൽ അപകടം ഉണ്ടാക്കിയതിന് പാമ്പാടി വസ്ത്ര വ്യാപാര സഥാപന ഉടമ കെപി ലാൽജയനെതിരെ കേസ് എടുത്തു.

ഇന്നലെ ഉച്ചക്ക് കറുകച്ചാൽ പോലീസ് സ്റ്റേഷന് എതിർ വശത്തുള്ള ബാങ്കിൽ പോയി മടങ്ങുകയായിരുന്ന പാമ്പാടി  കോത്തല സ്വദേശി രാധാകൃഷ്ണൻ നായരേ നെത്തല്ലൂർ ഭാഗത്തു നിന്നും അമിതവേഗതയിൽ വന്ന കാർ ഇടിച്ചിട്ടു. സംഭവം കണ്ടു നിന്ന ടാക്സി ഡ്രൈവറന്മാർ  ബഹളംവച്ചെങ്കിലും കാര് നിർത്താതെ ചങ്ങനാശേരി ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.

സാരമായി പരുക്ക് പറ്റിയ യാത്രക്കാരനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി കറുകച്ചാൽ ബീവറേജ് ഔട്ട്ലെറ്റ് മുൻപിൽ കാര് കിടക്കുന്നതു രാധാകൃഷ്ണൻ കാണുകയായിരുന്നു. ഡ്രൈവർമാരുടെ സഹായത്താൽ കാര് പരിശോധിച്ചപ്പോൾ താക്കോൽ കാറിൽ തന്നെ കിടക്കുന്നതു കണ്ടു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉടൻ കാര് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആർ സി ബുക്കിൽ നിന്നുമല്ലെ തിരിച്ചറിഞ്ഞു  എങ്കിലും ഉടമ കാര് ഉപേക്ഷിച്ചു പോയതാണ് എന്ന് പോലീസ് കരുതി.

ഈ സമയം കാർ കാണാതെ മദ്യകുപ്പികളുമായി റോഡിലൂടെ തപ്പിനടന്ന ആളെ നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് വന്നു വാഹനത്തിൽ കയറാൻ പറഞ്ഞപ്പോൾ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. മദ്യം വാങ്ങാൻ പോയി വന്നപ്പോൾ തന്റെ കാര് കാണാനില്ലെന്നും തിരിച്ചു പറഞ്ഞു. വഴിയാത്രകാരനെ ഇടിച്ചു നിർത്താതെ പോയത് ചോദിച്ചപ്പോൾ എപ്പോൾ ഇടിച്ചിട്ടത് എന്നായിരുന്നു ഉടമയുടെ മറു ചോദ്യം. ഇടിയേറ്റ രാധാകൃഷ്ണനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.  തുടയെല്ലിനും കൈക്കും സാരമായി പരുക്ക് ഉണ്ട്

 

 

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നൂറ് ഗ്രാം ഹെറോയിന്‍ കടത്തിയ യുവാവ് പിടിയില്‍. ലിംഗത്തില്‍ ഗര്‍ഭ നിരോധന ഉറ ധരിച്ച ശേഷം ഇയാള്‍ അതിനകത്തായിരുന്നു ഹെറോയിന്‍ കടത്തിയത്.

പരിശോധനയ്ക്കിടെയാണ് ലിംഗത്തിന്റെ ആസാധാരണ വലുപ്പം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭനിരോധന ഉറയില്‍ ഹെറോയിന്‍ കണ്ടെത്തിയത്. ഹെറോയിന്‍ വീണുപോവാതിരിക്കാനായി റബ്ബര്‍ബാന്റ് ഉപയോഗിച്ച് കുടുക്കിയിരുന്നു.

ചെന്നൈ എന്‍ജിനീയറിംഗ് കോളേജിലെ സ്‌റ്റോര്‍ കീപ്പര്‍ കൊളംബിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. ഇയാളെ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്

സാഹസികതയുടെ പല വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ ജീവൻ തീർച്ചയായും നഷ്ടപെടുമെന്നുള്ള നിലയിലുള്ളത് അധികം കണ്ടു കാണില്ല. ദക്ഷിണാഫ്രിക്കയിെല കേപ് ടൗണ്‍ തീരത്ത് ഒരു യുവാവ് ചെയ്ത കാര്യം കണ്ടാൽ ആരുമിങ്ങനെ ചോദിക്കും.

കടലിൽ നീന്തുകയായിരുന്ന യുവാവിന്റെ അധികം അകലെയല്ലാതെ പെട്ടന്ന് തിമിംഗലങ്ങൾ പ്രത്യക്ഷപ്പെട്ടു. നിരവധിയാളുകൾ കടലിൽ കുളിക്കുന്നുണ്ടായിരുന്നു. കാഴ്ചകണ്ട് പലരും ഭയചകിതരായി. എന്നാൽ ഈ യുവാവ് തിമിംഗലങ്ങൾക്കുനേരെ നീന്തി ചെന്നു. പലരും അരുതെന്ന് വിളിച്ചുപറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കിയില്ല.
അവിടെയുണ്ടായിരുന്ന നാലു തിമിംഗലങ്ങളും ഇയാളുടെ രണ്ടു വശത്തുമായി ചുറ്റാന്‍ ആരംഭിച്ചു. ഈ സമയത്താണ് തിമിംഗലങ്ങളില്‍ ഒന്നിന്റെ പുറത്ത് ഇയാള്‍ കയറിയത്. പുറത്തു കയറിയതോടെ തിമിംഗലം ഇയാളുമായി അൽപനേരം നീന്തി. തിമിംഗലം വെള്ളത്തിലേക്ക് ഊളിയിട്ടതോടെ ഇയാള്‍ വീണ്ടും കടലിലേക്കു ചാടി.

മറൈന്‍ ലൈഫ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ദക്ഷിണാഫ്രിക്കയില്‍ തിമിംഗലങ്ങളെ ശല്യപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇയാളെ തിരിച്ചറിഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇനിയെങ്കിലും ഹിന്ദുക്കള്‍ ഉണരണമെന്ന ആഹ്വാനവുമായി സംവിധായകന്‍ മേജര്‍ രവിയുടെ ശബ്ദരേഖ. ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ ഇട്ട ശബ്ദരേഖയാണ് പുറത്തായത്. ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരും. ഇന്ന് അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ നാളെ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവി പറയുന്നു.

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് മേജര്‍രവിയുടെ ആഹ്വാനം. കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. ഞാന്‍ മുന്‍കൈ എടുത്ത കാലഘട്ടമുണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പ് ദുര്‍ഗാദേവിയെ വേശ്യയെന്ന് ഒരു ചാനല്‍ അവതാരിക വിളിച്ച സമയത്ത്, അവളുടെ മുഖത്ത് കാറിത്തുപ്പുമെന്ന് ഞാന്‍ പറഞ്ഞു. അന്ന് പല ജാതിക്കാരും പാര്‍ട്ടിക്കാരും എല്ലാം എന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ല.

അത് എന്നെ ബാധിക്കുന്നതല്ലല്ലോ എന്ന ആറ്റിറ്റിയൂഡ്. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. ഇതില്‍ നിന്നും മോചനം നേടണമെങ്കില്‍ ശക്തരായി മുന്നോട്ടുപോയില്ലെങ്കില്‍…. അത് എല്ലാവരോടും പറയുകയാണ്. ഇനി എല്ലാവരും കൂടി ഇറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മേജര്‍ രവി പറയുന്നു. മനസ്സു വേദനിച്ചിട്ടുള്ളതുകൊണ്ടാണ് ഗ്രൂപ്പില്‍ കൂടുതല്‍ ഡിസ്‌കഷന് വരാത്തതെന്നും സന്ദേശത്തില്‍ മേജര്‍ രവി പറയുന്നു. ഇനിയും ഒറ്റക്കെട്ടായി ഒരുമിച്ച് നിന്നില്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നും മേജര്‍ രവി പറയുന്നു.

പത്തനംതിട്ട: മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോമോന്റെ മരണത്തിലുള്ള ദുരൂഹത ഏറുന്നു. മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരിക്കുകയായിരുന്നു. ഒക്ടോബര്‍ 28നാണ് സിന്‍ജോ മോന്റെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത ശേഷം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. എന്നാല്‍ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്നു പുറത്തുവിട്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷമാണ് റീ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോര്‍ കാണാനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
തലച്ചോറിന്റെ സ്ഥാനത്ത് കണ്ടെത്തിയ നനഞ്ഞ തുണിയില്‍ ഒന്‍പത് സെന്റിമീറ്റര്‍ നീളത്തില്‍ തലമുടിയുമുണ്ടായിരുന്നു. ഇതുകൂടാതെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ കണാതായിട്ടുണ്ട്. ഒക്ടോബര്‍ 28നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തിലായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചീഫ് ഫോറന്‍സിക് സര്‍ജന്‍ രഞ്ജു രവീന്ദ്രന്‍, കെഎ അന്‍വര്‍, ഐശ്വര്യ റാണി എന്നിവരാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന മെഡിക്കല്‍ ടീമിലുണ്ടായിരുന്നത്.

കഴിഞ്ഞ തിരുവേണനാളിലാണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ സിന്‍ജോമോനെ കണ്ടെത്തുന്നത്. തുടക്കം മുതല്‍ മരണത്തേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു സിന്‍ജോയുടെ മൃതദേഹം ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീങ്ങിയിരുന്നില്ല. സിന്‍ജോയുടെ ബന്ധുക്കളും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്തത്.

വാലിനു തീ പിടിച്ച് അമ്മയാനക്കു പിന്നാലെ ശരീരം മുഴുവന്‍ തീ പിടിച്ച് ആ കുട്ടിയാന വേദനയോടെ ഓടുകയാണ്. സാങ്ചറി വന്യജീവി ഫൗണ്ടേഷന്‍റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രം വേദനയോടെ അനേകം പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കഴിഞ്ഞു. മരണവെപ്രാളത്തോടെ പായുന്ന ആനായ്ക്കു പിന്നിലായ് തീ കൊളുത്തിയതിനു ശേഷം ഓടി രക്ഷപെടുന്ന യുവാക്കളോയും കാണാം.
അമച്വര്‍ ഫോട്ടോഗ്രാഫറായ ബപ്ലബ് ഹസ്‌റയാണു നരകം ഇവിടെയാണ് എന്ന് അടിക്കുറിപ്പോടെ ചിത്രം പങ്കുവച്ചത്. കാടിറങ്ങിയ ആനകള്‍ നാട്ടില്‍ എത്തുന്നതു തടയാന്‍ എന്ന പേരിലാണ് ഇത്രയും വലിയ ക്രൂരത കാണിക്കുന്നത്. കാടിറങ്ങിയെത്തുന്ന ആനകള്‍ക്കു നേരേ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുന്നത്. വന്യജീവി വകുപ്പും ഈ പ്രവര്‍ത്തിക്കെതിരെ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടലോടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പശ്ചിമബംഗാള്‍, അസം, ബീഹാര്‍, ചത്തീസ്ഗഢ് എന്നിവിടങ്ങിളില്‍ വന്യ ജീവികള്‍ക്കെതിരെ കൊടും ക്രൂരതയാണ് അരങ്ങേറുന്നത് എന്ന് ഇതില്‍ നിന്നു വ്യക്തമാണ് എന്ന് ഫോട്ടോഗ്രാഫര്‍ ഹസ്‌റ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved