Latest News

പാറശാല മുണ്ടപ്ലാവിളയിൽ  ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.രണ്ടാം പാപ്പാൻ തൊഴുക്കൽ സ്വദേശി മുരുകനാണ് കൊല്ലപ്പെട്ടത്. പാറശാല മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ശിവശങ്കരനാണ് ഇടഞ്ഞത്. ക്ഷേത്രത്തിനു സമീപം തളച്ചിരുന്ന ആന തീറ്റ കൊടുക്കുന്നതിനിടയിൽ പാപ്പാനെ ആക്രമിക്കുകയായിരുന്നു.  നേരത്തെ രണ്ടുതവണ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പാപ്പാൻമാൻക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.ആനപ്പുറത്ത് ഈ സമയമാത്രയും ഉണ്ടായിരുന്ന സഹായി അത്ഭുതമായി രക്ഷപ്പെട്ടു, ആനയുടെ പുറത്തുനിന്നും തെങ്ങിലേക്കു ചാടികയറിയതിനാൽ ഒരു ജീവൻകൂടി പൊലിഞ്ഞില്ല

ഐപിഎല്‍ 2017 ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ അഭിമുഖം എടുക്കാന്‍ വന്ന ടി വി അവതാരകയുടെ കീറിയ ജീന്‍സില്‍ നോക്കിയിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയുടെ ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അനോണിമസ് എന്ന് പറഞ്ഞ് ഒരാള്‍ ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതാണ് ഈ ചിത്രം. ഐപിഎല്‍ 2017ലെ ആങ്കര്‍മാരില്‍ ഒരാളാണ് അര്‍ച്ചന വിജയാണ് കൊഹ് ലിയെ ഇന്റര്‍വ്യൂ ചെയ്തത്. ഇന്ത്യയിലെ ഗ്ലാമര്‍ ടി വി അവതാരകരില്‍ ഒരാളാണ് അര്‍ച്ചന. ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ ചോദ്യം ചോദിക്കാന്‍ എത്തിയപ്പോഴാണ് കൊഹ്‌ലി അര്‍ച്ചനയുടെ കീറിയ ജീന്‍സില്‍ നോക്കിയത്.

ഐപിഎല്ലിലെ ഗ്ലാമര്‍ അവതാരികമാരില്‍ ഒരാളാണ് 34കാരിയായ അര്‍ച്ചന വിജയ. എന്നാല്‍ കൊഹ് ലിയുടെ നോട്ടത്തിന്റെ ടൈമിങ് കുറച്ച് പിഴച്ചുപോയോ എന്നാണ് സംശയം. കാരണം അര്‍ച്ചന വിജയയുടെ ജീന്‍സിലേക്കാണോ അവരുടെ മടിയില്‍ വെച്ചിരുന്ന ഐ പാഡിലേക്കാണോ കൊഹ്‌ലി നോക്കുന്നത് എന്നും സംശയമുണ്ട്.

അതേസമയം എങ്ങനെയാണ് സെലിബ്രിറ്റികള്‍ വിവാദത്തില്‍ പെടുന്നത് എന്നതിന് മികച്ച ഉദാഹരണമാണ് ഈ സംഭവം എന്നാണ് ആളുകള്‍ പറയുന്നത്.ഐപിഎല്ലില്‍ പത്താം എഡിഷനില്‍ വളരെ സജീവമായി തിരിച്ചെത്തിയിരിക്കുകയാണ് അര്‍ച്ചന വിജയ. സോണി മാക്‌സിന് വേണ്ടിയാണ് അര്‍ച്ചന ഐപിഎല്‍ കവര്‍ ചെയ്യുന്നത്. ഐപിഎല്‍ അല്ലാതെ മറ്റ് പല ഷോകളും അര്‍ച്ചന വിജയ കൈകാര്യം ചെയ്യുന്നുണ്ട്.

പൊതുവേ സമയമത്ര ശരിയല്ലാത്ത കൊഹ്‌ലിയുടെ ബംഗളൂര്‍ ടീം ഇപ്പോള്‍ ആറില്‍ നാല് കളികളും തോറ്റ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

കുടുംബ വഴക്കിനെ തുടര്‍ന്ന് പിണങ്ങിക്കഴിയുകയായിരുന്ന ഭര്‍ത്താവ് ഭാര്യയും കുട്ടികളും വാടകയ്ക്ക് താമസിക്കുന്ന വിട്ടിലെത്തി തീ കൊളുത്തി മരിച്ചു. വീടിന്റെ കതക് തകര്‍ത്ത് അകത്തു കടന്ന് പെട്രോള്‍ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മണര്‍കാട് കുറ്റിയക്കുന്നില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വാകത്താനം കോട്ടപ്പുറം വീട്ടില്‍ മാത്യു (48)വാണ് മരിച്ചത്. ഭാര്യ മിനി വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തുമ്പോള്‍ വീടിന്റെ ഹാളില്‍ മാത്യു കത്തിക്കരിഞ്ഞ് കരിക്കട്ടയായി കിടപ്പുണ്ടായിരുന്നു. ഇയാളുടെ ഫോണ്‍ സമീപത്തു കിടപ്പുണ്ടായിരുന്നു.

ഭര്‍ത്താവിന്റെ നമ്പരിലേക്ക് പോലീസ് ഫോണ്‍ ചെയ്താണ് ആളെ തിരിച്ചറിഞ്ഞത്. മരിച്ച മാത്യു ബിവറേജസ് കോര്‍പറേഷന്റെ എസ്എച്ച് മൗണ്ടിലുള്ള ഗോഡൗണിലെ ഡ്രൈവറാണ്.മാത്യുവും ഭാര്യ പാറമ്പുഴ സ്വദേശി മിനിയും രണ്ടു വര്‍ഷമായി പിണങ്ങിക്കഴിയുകയാണ്. കോടതിയില്‍ കേസും നിലവിലുണ്ട്. രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂത്ത കുട്ടി പത്താം ക്ലാസില്‍ പരീക്ഷ എഴുതി നില്‍ക്കുന്നു. ഇളയ കുട്ടിക്ക് അഞ്ചു വയസുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ:

ഇന്നലെ ഇവരുടെ കേസിന്റെ അവധിയായിരുന്നു. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ മാത്യു ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുന്‍പും പല തവണ ഇത്തരം ഭീഷണിയുണ്ടായിരുന്നു. ഇന്നലെ  പുലര്‍ച്ചെ മൂന്നരയോടെ മാത്യു മിനി താമസിക്കുന്ന കുറ്റിയക്കുന്നിലെ വാടക വീട്ടില്‍ എത്തി. ബൈക്ക് പുറത്തു വച്ചശേഷം വീടിന്റെ ടെറസില്‍ കയറി തടി കഷണം കൈക്കലാക്കി വീടിന്റെ മുന്‍വാതില്‍ തല്ലിത്തകര്‍ക്ക് അകത്തുകയറി. ശബ്ദം കേട്ട് മിനിയും കുട്ടികളും മുറിക്കുള്ളില്‍ കയറി കതകടച്ചു. എന്നാല്‍ ഇവരുടെ മുറിയുടെ കതകും തല്ലിപ്പൊളിക്കാന്‍ ശ്രമം നടത്തി.

മിനിയും കുട്ടികളും ചേര്‍ന്ന് കതകില്‍ തള്ളിപ്പിടിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിലേക്കും കണ്‍ട്രോള്‍ റൂമിലേക്കും വിളിച്ചു. പോലീസിനെ വിളിക്കുന്ന ശബ്ദം കേട്ട് ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പോലീസ് പെട്ടെന്നു തന്നെ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മാത്യു കത്തിക്കരിഞ്ഞു തീര്‍ന്നിരുന്നു. ഹാളില്‍ നിന്ന് പെട്രോള്‍ ഒഴുകി മിനിയും കുട്ടികളും ഇരുന്ന മുറിയിലേക്ക് പടര്‍ന്ന് ഇവരുടെ കാലിലും മറ്റും ചെറിയ പൊള്ളലേറ്റിട്ടുണ്ട്. പോലീസ് എത്തിയാണ് മിനിയെയും കുട്ടികളെയും പുറത്തിറക്കിയത്. മുറിയിലേക്ക് പുകയും മറ്റും പടര്‍ന്ന് ഇവര്‍ക്ക് ശ്വാസ തടസമുണ്ടായിരുന്നതിനാല്‍ പോലീസ് എത്തി ആദ്യം ജനല്‍ പൊട്ടിച്ച് വായു കടത്തിയിരുന്നു. സയന്റിഫിക്, ഫോറന്‍സിക് വിദഗ്ധരും മറ്റും സ്ഥലത്തെത്തി മൃതദേഹം പരിശോധനക്കു വിധേയമാക്കിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പാമ്പാടി സിഐ സാജു വര്‍ഗീസ്, മണര്‍കാട് എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണ ആരംഭിച്ചു.

ദിലീപ് നായകനായെത്തുന്ന രാമലീലയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീല ഒരുക്കുന്നത്. വെളള ഷര്‍ട്ടും മുണ്ടും ധരിച്ച് നല്ല കലിപ്പ് ലുക്കില്‍ കസേരയില്‍ ഇരിക്കുന്ന ദിലീപാണ് പോസ്റ്ററിലുളളത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് രാമലീലയിലെത്തുന്നത്.

ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് രാമലീല. ദിലീപിന്റെ വ്യത്യസ്തമായ വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് ലഭിക്കുന്ന സൂചനകള്‍. അടുത്തിറങ്ങിയ ദിലീപിന്റെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് അടിഞ്ഞിരുന്നു. അതിനാല്‍ തന്നെ ഈ സിനിമ ദിലീപിന്റെ തുടര്‍ കരിയറിന്റെ പിടിവള്ളികൂടിയാണ്.

ramaleela

ഒരേ മുഖം, ഫുക്രി എന്നീ സിനിമകളുടെ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രയാഗ മാര്‍ട്ടിനാണ് സിനിമയില്‍ നായികയായെത്തുന്നത്.സലീം കുമാര്‍, മുകേഷ്, സിദ്ദിഖ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാധികാ ശരത് കുമാറാണ് വളരെ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നത്. വലിയൊരിടവേളയ്ക്ക് ശേഷമാണ് രാധിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നതെന്നതും ശ്രദ്ധേയമാണ്.ടോമിച്ചന്‍ മുളക് പാടമാണ് രാമലീല നിര്‍മ്മിക്കുന്നത്. പുലിമുരുകനെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളക് പാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. സച്ചിയാണ് ഈ ദിലീപ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

ദേവികുളം താലൂക്കിലെ പാപ്പാത്തി ചോലയിൽ അനധികൃതമായി നിർമ്മിച്ച​​ ഭീമൻ കുരിശടി പൊളിച്ചു നീക്കി. ഇരുമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശ് കോൺക്രീറ്റിലാണ് ഉറപ്പിച്ചത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് നീക്കിയത്. ശക്തമായ പൊലീസ് കാവലിലാണ് റവന്യു സംഘത്തിന്റെ ഒഴിപ്പിക്കൽ പുരോഗമിക്കുന്നത്. അതേസമയം കുരിശിന് സമീപമുണ്ടായിരുന്ന താത്കാലിക ഷെഡ് ദൌത്യസംഘം പൊളിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുരിശടിയിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തുന്നുണ്ട്.


മൂന്നാർ വാസികളല്ല പുറത്ത് നിന്നുള്ളവരാണ് ഈ കുരിശടി നിർമ്മിച്ചത് എന്നാണ് റവന്യു സംഘത്തിന്റെ കണ്ടെത്തൽ. പ്രദേശത്ത് പള്ളി നിർമ്മിക്കാനുള്ള ചില പണികളും ഉണ്ടായിരുന്നു. എന്നാൽ ഇവയൊക്കെ റവന്യു സംഘം പൊളിച്ച് നീക്കിയിട്ടുണ്ട്. അതേസമയം കൈയേറ്റ സ്ഥലത്തേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിറുത്തിയിട്ട് കയേറ്റക്കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് അധികൃതര്‍ വാഹനങ്ങള്‍ നീക്കുകയായിരുന്നു.ജനങ്ങള്‍ കൂട്ടംകൂടി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കുരിശ് സ്ഥാപിച്ചുളള കൈയേറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ കൈമാറിയിരുന്നു. തുടര്‍ന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ അന്ന് കുരിശ് പൊളിച്ചുമാറ്റാന്‍ എത്തിയ സംഘത്തെ കയ്യേറ്റക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങല്‍ കല്ലിന്റവിട കടല്‍ തീരത്ത് പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു. ചീഞ്ഞളിഞ്ഞ് വികൃതമായ നിലയിലാണ്. ഇന്നലെ രാവിലെയാണ് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പൂര്‍ണ നഗ്‌നമായ മൃതദേഹത്തിന്റെ തലയറ്റ നിലയിലാണ്. രണ്ടാഴ്ചയിലേറെ പഴക്കമുള്ളതായാണ് കണക്കാക്കുന്നത്. ഈ മേഖലയില്‍ നിന്ന് ആരെയും കാണാതായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടലിലൂടെ ഒഴുകിയെത്തിയ മൃതദേഹം ആളെ തിരിച്ചറിയാനാവാത്ത വിധത്തിലാണുള്ളത്. 18നും മുപ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ മനസിലായതായി ഡി.വൈ.എസ്.പി കെ സുദര്‍ശനന്‍ പറഞ്ഞു. അതേസമയം, താനൂര്‍ ‘ഭാഗത്തും ഇതുപോലെ സമാനമായ രീതിയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. അതിനാല്‍ ബോട്ടുമറിഞ്ഞ് മരിച്ചതാവാമെന്നും സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. റൂറല്‍ എസ്പി കെ.പുഷ്‌കരന്‍, ഡിവൈഎസ്പി കെ.സുദര്‍ശനന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഇതു സംബന്ധിച്ച് എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറിയതായി എസ്.പി അറിയിച്ചു. വടകര എസ്.ഐ ജെ.ഇ.ജയന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഉള്ളത്.

തൃശൂര്‍: കല്യാണ്‍ സാരീസിലെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ഇരിപ്പ് സമരം നടത്തി വിജയം വരിച്ച ജീവനക്കാര്‍ക്കെതിരെ മാനേജ്മന്റിന്റെ പ്രതികാര നടപടി. തൊഴിലാളികളുമായുണ്ടാക്കിയ കരാര്‍ പ്രകാരം അടിസ്ഥാന ശമ്പളം നല്‍കാത്ത മാനേജ്‌മെന്റ് നടപടിയെ ചോദ്യം ചെയ്ത ആറ് ജീവനക്കാരികളെ പുറത്താക്കിയാണ് പ്രതികാരം ചെയ്തത്.  2014 ഡിസംബറിലാണ് ജീവനക്കാരികള്‍ സമരം ചെയ്തത്. സമരത്തെ തുടര്‍ന്ന് ശമ്പള വര്‍ധനവ് നല്‍കാമെന്നും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നു.

2017 മാര്‍ച്ച് മാസം പുതുക്കിയ അടിസ്ഥാന ശമ്പളം തരണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നോട്ടീസ് നല്‍കിയിരുന്നു.  എന്നാല്‍, ഏപ്രില്‍ മാസം 10 മുതല്‍ ജോലിക്ക് വരെണ്ടന്ന് പറഞ്ഞാണ് മാനേജ്‌മെന്റ് മറുപടി നല്‍കി. ഇതോടെ ചൊവ്വാഴ്ച മുതല്‍ തൊഴിലാളികള്‍ എ.ഐ.ടി.യു.സി ഷോപ്പ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കല്യാണ്‍ സാരീസിന് മുന്നില്‍ വീണ്ടും സമരം ആരംഭിച്ചിരിക്കുകയാണ്.

തൊഴിലാളികളെ തിരിച്ചെടുക്കും വരെ സംഘടന സമര രംഗത്ത് ഉണ്ടാവുമെന്നും, വിഷയത്തില്‍ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും എഐടി.യു.സി സംസ്ഥാന സെക്രട്ടറി എ.എന്‍ രാജന്‍ വ്യക്തമാക്കി. സമരത്തിന് പിന്തുണയുമായി മറ്റ് തൊഴിലാളി സംഘടനകളും വരും ദിവസങ്ങളില്‍ എത്തുന്നതോടെ മാനേജ്‌മെന്റ് തീരുമാനം റദ്ദാക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം നടത്താനാണ് തീരുമാനമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

തിരുവനന്തപുരം: വിറ്റു പോകാത്ത വാഹനങ്ങളുടെ നിര്‍മ്മിച്ച മാസവും വര്‍ഷവും മാറ്റി പുതിയ വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റി ധരിപ്പിച്ച് വില്‍പ്പന നടത്തിയ ഒന്‍പത് വാഹന ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് താത്കാലികമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ റദ്ദ് ചെയ്തു.  കോഴിക്കോട് ജില്ലയിലെ വാഹന ഡീലര്‍മാരായ ക്ലാസിക്ക് സ്‌ക്രൂബൈക്ക്‌സ്, എ.കെ.ബി മോട്ടോര്‍സ്, ഫ്‌ളെക്‌സ് മോട്ടോര്‍സ്, കെ.വി.ആര്‍ മോട്ടോര്‍സ്, കോട്ടയം ജില്ലയിലെ എസ്.ജി മോട്ടോര്‍സ്, ടി.വി. സുന്ദരം അയ്യങ്കാര്‍ ആന്റ് സണ്‍സ്, ആലപ്പുഴ ജില്ലയിലെ മീനത്ത് ആട്ടോ സെന്റര്‍ , എ.എസ്.ടി മോട്ടോര്‍സ്, തിരുവനന്തപുരം ജില്ലയിലെ മരക്കാര്‍ മോട്ടോര്‍സ് എന്നിവരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റാണ് റദ്ദ് ചെയ്തത്.

വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച് വില്ക്കുന്നതിനും വില്പപനാനന്തര സേവനങ്ങള്‍ക്കുമായാണ് മോട്ടോര്‍ വാഹന വകുപ്പ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സസ്‌പെണഷന്‍ കാലാവധി തീരുന്നതുവരെ ഈ ഡീലര്‍മാര്‍ക്ക് വാഹനങ്ങള്‍ വില്‍ക്കുന്നതിന് അനുവാദം ഉണ്ടായിരിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

 

കര്‍ദാഷിയാന്‍ സഹോദരിമാര്‍ എപ്പോഴും ലോകത്തുടനീളമുള്ള ആരാധകര്‍ക്ക് ചര്‍ച്ചാവിഷയമാണ്. നഗ്നതാപ്രദര്‍ശനത്തിന് ഒരു മടിയുമില്ല എന്നത് തന്നെ കാരണം. അടുത്തിടെ സ്നാപ്പ്ചാറ്റിലൂടെ രണ്ടു മക്കളുടെ അമ്മയായ കിം ഞെട്ടിച്ചതിന് പിന്നാലെ മൂന്ന് മക്കളുടെ മാതാവായ കോര്‍ട്നി കര്‍ദാഷിയാന്റെ വകയാണ് അടുത്ത സമ്മാനം. 38 വയസ് തികഞ്ഞ ചൊവ്വാഴ്ച താരം ജന്മദിനം ആഘോഷിച്ചത് സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള പൂര്‍ണ്ണ നഗ്‌നചിത്രം ഷെയര്‍ ചെയ്താണ്.

ബര്‍ത്ത്ഡേ സ്യൂട്ടെന്ന ഒന്നാന്തരം അടിക്കുറിപ്പോടെയായിരുന്നു ചിത്രം നല്‍കിയത്. എന്തായാലും ജന്മദിന സമ്മാനം ആരാധകര്‍ക്ക് നന്നായി പിടിക്കുകയും ചെയ്തു. ചിത്രം എത്തി 30 മിനിറ്റുകള്‍ക്കകം 220,000 ലൈക്കാണ് അവരുടെ 56 ദശലക്ഷം ഫോളോവേഴ്സില്‍ നിന്നും ഉണ്ടായത്. പങ്കാളി സ്‌കോട്ട് ഡിസിക്കിനും കോര്‍ട്നിക്കുമായി മൂന്ന് കുട്ടികളുണ്ട്. മകന്‍ മാസന് ഏഴ് വയസ്സും രണ്ടാമന്‍ റെയ്ന് രണ്ടു വയസ്സും മകള്‍ പെനലോപ്പിന് നാലു വയസ്സുമാണ് പ്രായം.

birthday suit

A post shared by Kourtney Kardashian (@kourtneykardash) on

ഈസ്റ്ററിനു തലേന്ന് എറണാകുളം കാരുകുന്നില്‍ പശു ഇറച്ചിയില്‍ മണ്ണുവാരിയിട്ട് അതിക്രമം നടത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഒളിവില്‍. നാല് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് പത്ത് പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന സാഹചര്യത്തിലാണ് പ്രതികള്‍ ഒളിവില്‍ പോയതെന്നാണ് സൂചന.

അനി, ശരത്, ബൈജു, ഗിരീഷ് എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനും, നാശനഷ്ടമുണ്ടാക്കിയതിനും, അസഭ്യവര്‍ഷം നടത്തിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും മതസ്പര്‍ധയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവം വിവാദമായതിനെതുടര്‍ന്ന് ബിജെപി പ്രാദേശികഘടകത്തില്‍ ഭിന്നത രൂക്ഷമാകുകയാണ്. ജില്ലയില്‍ ആര്‍എസ്എസ്സിനും ബിജെപിയ്ക്കും ഏറെ സ്വാധീനമുള്ള സ്ഥലമാണ് കരുമാല്ലൂര്‍ പഞ്ചായത്തിലെ കാരുകുന്ന്. സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പ്രാദേശിക വികാരം എതിരാകുമെന്ന് ഒരുവിഭാഗം വാദിക്കുന്നു. ആക്രമണത്തെ അപലപിച്ച് വിഷയത്തില്‍ നിന്ന് തലയൂരുന്നതാണ് നല്ലതെന്നാണ് മറുവിഭാഗത്തിന്റെ വാദം. നേതൃത്വത്തിന്റെ അറിവോടെയല്ല ആക്രമണം ഉണ്ടായതെന്നായിരുന്നു ബിജെപി കളമശ്ശേരി മണ്ഡലം പ്രസിഡന്റ്  പറഞ്ഞത്.

അതിനിടെ, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബീഫ് വിഷയത്തില്‍ അര്‍എസ്എസ്സിനും ബിജെപിയ്ക്കും കേരളത്തിലടക്കം കൃത്യമായ അജണ്ടയുണ്ടെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. കേരളത്തില്‍ അത് വിലപോകില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്രത്യക്ഷമായ ആക്രമണത്തിലേക്ക് ഇതുവരെ അവര്‍ നീങ്ങാതിരുന്നത്. കരുമാല്ലൂരില്‍ നടന്ന സംഭവം മുളയിലേ നുള്ളി കളയേണ്ട പ്രവണതയാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം കരുമാല്ലൂരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ദേശീയ, സംസ്ഥാന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും നേതൃത്വത്തില്‍ കാരുകുന്നില്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ഗര്‍ഭപാത്രവളര്‍ച്ചയില്ലാത്ത പശുവിനെയാണ് ഇറച്ചിയ്ക്കായി കഴിഞ്ഞ ശനിയാഴ്ച അറുത്തത്. സംഘടിച്ചെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കഷ്ണങ്ങളാക്കി വെച്ചിരുന്ന ഇറച്ചി തട്ടിമറിക്കുകയും അതില്‍ മണ്ണ് വാരിയിട്ട് ഉപയോഗശൂന്യമാക്കുകയുമായിരുന്നു. രോഗം പിടിപെട്ട പശുവിനെ അറുത്തതിനാണ് പ്രതിഷേധമെന്നായിരുന്നു പിന്നീട് പ്രാദേശിക ഘടകം വിശദീകരിച്ചത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപിയുടെ ജില്ലാ-സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.

RECENT POSTS
Copyright © . All rights reserved