Latest News

അഹമ്മദാബാദിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിയുടെ പരീക്ഷ പേപ്പര്‍ കണ്ട് അന്തംവിട്ട് ഹയര്‍സെക്കണ്ടറി ബോര്‍ഡ്. കെമിസ്ട്രി പേപ്പര്‍ നിറയെ പോണ്‍കഥയും സെക്‌സ് വിവരണവും കൊണ്ട് നിറച്ചിരിക്കുകയായിരുന്നു വിദ്യാര്‍ത്ഥി.

ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബോര്‍സാധിലാണ് സംഭവം.ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ ഉത്തരത്തിന് പകരമായി പോണ്‍കഥകളും തന്റെ സഹോദരന്റെ ഭാര്യയോടു തോന്നിയ ലൈംഗിക താല്‍പ്പര്യവും വീട്ടിലെ പാചക കാരിയെ കുറിച്ചും ഒരു പ്രമുഖ സിനിമാ നടിയെ കുറിച്ചുള്ള ലൈംഗിക വര്‍ണനകളുമായിരുന്നു വിദ്യാര്‍ത്ഥി തുറന്നെഴുതിയത്.

മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ കിട്ടിയത് ഒരു അധ്യാപികയ്ക്കായിരുന്നു. പേപ്പര്‍ കണ്ട അധ്യാപിക ഞെട്ടിപോയി. ഉടന്‍ തന്നെ സംഗതി മൂല്യനിര്‍ണ്ണയ ക്യാമ്പ് ഡയറക്ടറെ അറിയിക്കുകയും ചെയ്തു. ഇതിന് പന്നാലെ വിദ്യാര്‍ത്ഥിക്കെതിരെ വഞ്ചന കുറ്റത്തിന് എഫ്.ഐ.ആര്‍ ഫയര്‍ ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ത്ഥിയുടെ ഫലം റദ്ദാക്കാനും ഒരു വര്‍ഷത്തേക്ക് ബോര്‍ഡ് എക്‌സാം എഴുതുന്നതില്‍ നിന്ന് വിലക്കാനും ഗുജറാത്ത് ഹയര്‍സെക്കണ്ടറി എഡ്യൂക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ എ.ജെ ഷാ പറഞ്ഞു. ഒരു ചോദ്യത്തിന് പോലും ഉത്തരം നല്‍കാത്ത വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്കാണ് ലഭിച്ചത്. മറ്റെല്ലാ വിഷയങ്ങളിലും വിദ്യാര്‍ത്ഥി പരാജയപ്പെട്ടതാണെന്നും എഡ്യുക്കേഷന്‍ ബോര്‍ഡ് വ്യക്തമാക്കി.answer sheet

കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റും കെമിസ്ട്രി ഉത്തരപേപ്പറും കാണിച്ചുകൊടുത്തതായി ഷാ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയില്‍ ചില ലൈംഗികവൈകൃത സ്വഭാവങ്ങളുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നും അത് ചികിത്സിക്കേണ്ടതിനും കൂടി വേണ്ടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മാത്രം പത്താം തരവും പന്ത്രണ്ടാം തരവും പരീക്ഷയെഴുതിയ 2000 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് വഞ്ചനാകുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഇതില്‍ പലതും കോപ്പിയടിച്ചതിന്റെ പേരിലും ്അടുത്തിരുന്ന വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ നോക്കിയെഴുതിയതിന്റേയും പേരിലാണ്. കഴിഞ്ഞയാഴ്ച പരീക്ഷാമുറിയിലിരുന്ന് സെല്‍ഫിയെടുത്ത ഒരു വിദ്യാര്‍ത്ഥിക്കെതിരെയും വഞ്ചനാ കുറ്റത്തിന് കേസെടുത്തിരുന്നു.

റോഡരികില്‍ വച്ച് പരിചയപ്പെട്ട വൃദ്ധയോട് യുവതി ചെയ്തത് കൊടും ചതി. പരേതനായ പ്ലാക്കില്‍ ഇട്ടൂപ്പിന്റെ ഭാര്യക്കാണ് റോഡരികില്‍ വച്ച് പരിചയപ്പെട്ട യുവതിയില്‍ നിന്നു ചതിവ് പറ്റിയത്. സംസാരത്തിലൂടെ വൃദ്ധയുടെ വിശ്വാസം സമ്പാദിച്ച യുവതി തന്ത്രപൂര്‍വം വൃദ്ധയുടെ ഒന്നരപവന്റെ സ്വര്‍ണ്ണമാല കൈക്കലാക്കി.

മാള ടൗണില്‍ വച്ചു പരിചയപ്പെട്ട ശേഷം ചേച്ചിയുടെ വീടു കാണണം എന്നു പറഞ്ഞ് വൃദ്ധയോടൊപ്പം യുവതി വീട്ടില്‍ എത്തുകയായിരുന്നു. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് എത്തിയ യുവതി താന്‍ കോടിശ്വരിയാണ് എന്നും വൃദ്ധയുടെ വീടു പൊളിച്ചു പണിയാന്‍ അഞ്ചു ലക്ഷം രൂപ തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു.

തുടര്‍ന്നു യുവതി സ്വന്തം കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണമാല ഊരി വൃദ്ധയ്ക്ക കൊടുത്ത ശേഷം ഇത് അഞ്ചു പവനാണ് എന്നും ഇത് വിറ്റ് വീടു പണി ആരംഭിക്കണം എന്നും പറഞ്ഞു. തുടര്‍ന്നു വൃദ്ധയുടെ കഴുത്തില്‍ കിടന്നിരുന്ന ഒന്നരപവന്റെ സ്വര്‍ണ്ണമാല ഊരി വാങ്ങി സ്വന്തം കഴുത്തില്‍ ധരിച്ചു. വീട് പണിയാനുള്ള ബാക്കി പണം ഭര്‍ത്താവ് വീട്ടില്‍ എത്തിക്കും എന്നും പറഞ്ഞു. യുവതി പറഞ്ഞത് എല്ലാം അതേ പടി വിശ്വസിച്ച് വൃദ്ധ മാല പണയം വയ്ക്കാന്‍ സ്വര്‍ണ്ണക്കടയില്‍ എത്തിയപ്പോഴാണു യുവതി നല്‍കിയിട്ടു പോയ അഞ്ചു പവന്റെ മാല മുക്കു പണ്ടമാണ് എന്ന് വൃദ്ധയ്ക്ക് മനസിലായത്. സംഭവത്തില്‍ മാള പോലീസ് കേസ് എടുത്തു.

ഫസല്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഡിവൈഎസ്പി മാരായ സദാനന്ദനേയും പ്രിൻസ് അബ്രഹാമിനേയും ആണ് സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് വഴി ഭീഷണിപ്പെടുത്തിയത്.

ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താൻ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതിൽ അദ്ഭുതമില്ലെന്നും എന്നാൽ ഡി. വൈ. എസ്. പി മാരായ സദാനന്ദനും പ്രിൻസ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.

“എന്താണ് അവർക്ക് ഈ കേസ്സിലുള്ള താൽപ്പര്യം? അവരെ ഫസൽ കേസ്സ് പുനരന്വേഷിക്കാൻ പിണറായി സർക്കാർ ഏൽപ്പിച്ചിട്ടുണ്ടോ? പ്രസക്തമായ ചോദ്യമാണ് ഞാൻ ചോദിക്കുന്നത്. ഇനി അഥവാ വേറൊരു കേസ്സിൽ ചോദ്യം ചെയ്യുന്നതിനിടയിൽ കിട്ടിയ പ്രതിയുടെ മൊഴിയാണെങ്കിൽ തന്നെ ഇങ്ങനെ നല്ലൊരൊന്നാന്തരം വീഡിയോ ഉണ്ടാക്കി വേറൊരു കേസ്സിൽ കോടതിയിൽ കൊടുക്കുന്ന പതിവ് ഇന്ത്യയിൽ വേറെ ഏതെങ്കിലും കേസ്സിൽ ഉണ്ടായിട്ടുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

“അങ്ങനെയെങ്കിൽ ചന്ദ്രശേഖരൻ കേസ്സ് അന്വേഷിക്കുന്നതിനിടയിൽ ടി. കെ രജീഷ് നൽകിയ മൊഴി എവിടെപ്പോയി? താനാണ് കെ. ടി. ജയകൃഷ്ണൻ മാസ്ടറെ ആദ്യം വെട്ടിയതെന്ന് രജീഷ് മൊഴി നൽകിയതെവിടെ? അപ്പോൾ കാര്യം വളരെ വ്യക്തം. സി. പി. എം കാരായ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സി. ബി. ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ്സിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സി. ഡി നാടകം ഉണ്ടാക്കിയത്. ഇതു സർവീസ് ചട്ടങ്ങൾക്കു നിരക്കുന്നതാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

“ഇവർ ആരുടെ ഇംഗിതമാണ് കണ്ണൂരിൽ നടപ്പാക്കുന്നത്? ഇവർ ചെയ്തത് കുററമല്ലേ? ഇവർക്കെതിരെ നടപടി ആവശ്യമില്ലേ? എടോ സദാനന്ദാ പ്രിൻസേ നീയൊക്കെ പാർട്ടിക്കാരൻമാരാണെങ്കിൽ രാജി വെച്ചിട്ട് ആ പണിക്കു പോകണമെന്നും സുരേന്ദ്രന്‍ പറയുന്നു. “ഇമ്മാതിരി വൃത്തികേടു കാണിച്ചാൽ അത് മനസ്സിലാവാതിരിക്കാൻ ഞങ്ങൾ വെറും പോഴൻമാരൊന്നുമല്ല. സർവീസ് കാലാവധി കഴിഞ്ഞാൽ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാർ തന്നെ. മൈൻഡ് ഇററ്”, എന്ന് ഭീഷണിപ്പെടുത്തിയാണ് സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കണ്ണൂര്‍ ഡിവൈ. എസ്. പി സദാനന്ദന്റെയും തലശ്ശേരി ഡിവൈ.എസ്പി പ്രിന്‍സ് അബ്രഹാമിന്റെയും നേതൃത്വത്തിലുള്ള സംഘം തന്നെ മര്‍ദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് നേരത്തേ പ്രതിയായ സുബീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുബീഷ് പൊലീസിനോട് കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്തുവന്നത്.

ശ്രീനഗറിലുണ്ടായ കാറപകടത്തിൽനിന്നും ദംഗൽ നടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ആമിർ ഖാൻ ചിത്രം ദംഗലിൽ ഗീത ഫൊഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കശ്മീരി സ്വദേശി സൈറ വസിമാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. സൈറ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ദാൽ തടാകത്തിലേക്ക് മറിയുകയായിരുന്നു. കാറിൽ സൈറയ്ക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു.

അപകടമുണ്ടായ ഉടൻതന്നെ നാട്ടുകാർ സൈറയെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി. അപകടത്തിൽ സൈറയ്ക്ക് പരുക്കേറ്റിട്ടില്ലെന്നും സുഹൃത്തിന് ചെറിയ രീതിയിൽ പരുക്ക് പറ്റിയതായും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ദംഗലിലെ അഭിനയത്തിന് സൈറയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. ആമിർ ഖാനൊപ്പം സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിലും സൈറ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ടിരുന്നു. കശ്മീരിലെ ഹവേലി ജില്ലക്കാരിയാണ് സൈറ.

ദംഗലിന്റെ ഓഡിഷന് കൂട്ടുകാർക്കൊപ്പം യാതൊരു പ്രതീക്ഷയുമില്ലാതെയാണ് സൈറ എത്തിയത്. 5000 പെൺകുട്ടികളെ ഓഡിഷൻ നടത്തിയതിൽനിന്നാണ് കുഞ്ഞു ഗീതയായി അഭിനയിക്കാൻ സൈറയെ തിരഞ്ഞെടുത്തത്. സിനിമയിൽ ആദ്യമാണെങ്കിലും പരസ്യ ചിത്രങ്ങളിൽ സൈറ അഭിനയിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ പ്രമുഖനടന്‍ കുടുങ്ങുമെന്ന് ഉറപ്പാകുന്നു. കേസുമായി ബന്ധപെട്ടു ഈ നടനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. നടിയെ അക്രമിച്ച് പകര്‍ത്തിയ വീഡിയോ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടു പോയതും  അവിടെ നിന്ന് നടനിലേയ്ക്ക് അതിന്റെ കോപ്പി എത്തിയ റൂട്ടും പൊലീസിന് വ്യക്തമായി കഴിഞ്ഞു.

കാറിനുള്ളില്‍ വെച്ച് നടി അക്രമിക്കപ്പെടുന്ന  വീഡിയോ മാത്രമാണ് പ്രമുഖന്‍ ആവശ്യപ്പെട്ടിരുന്നത്. അത് അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തില്‍ ഭയപ്പെടുത്താന്‍ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് നടന്‍ കൊടുത്തിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയ്ക്കായി നേരിട്ടും അല്ലാതെയും മൂന്നിലേറെ തവണ സുനിയുമായി നടന്‍ ബന്ധപ്പെട്ടിട്ടുണ്ട്.

നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു കഴിഞ്ഞു എന്നതാണ് ലഭിക്കുന്ന മറ്റൊരു സുപ്രധാനമായ വിവരം. നടിയുടെ വീഡിയോ പ്രമുഖന് എന്ത് ആവശ്യത്തിന് ഉപയോഗിക്കാനാണ് എന്ന് സുനിക്ക് വ്യക്തതയില്ല. ഗൂഢാലോചനയുടെ പിന്നിലെ പ്രമുഖനടന്റെ സാന്നിധ്യവും കൃത്യ നിര്‍വ്വഹണത്തിന്റെ വിവരണവും തനിക്കു ലഭിച്ച തുകയും പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസിനോട് വിവരിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പൊലീസ് തെളിവ് ശേഖരണം നടത്തിവരികയാണ് സൂചനകള്‍ വ്യക്തമാണ്. ജയില്‍ അധികാരികളോടും ജയില്‍ വെല്‍ഫെയര്‍ ഓഫീസറോടും പെട്ടെന്നു പണം ലഭിക്കാന്‍ വേണ്ടിയാണെന്ന് താന്‍ ഈ പ്രവര്‍ത്തനത്തിന് മുതിര്‍ന്നതെന്നും പള്‍സര്‍ സുനി പറഞ്ഞു.

ഈ കേസില്‍ പ്രതിയെന്നു ഏറ്റവുമധികം സംശയിക്കപ്പെടുന്ന പ്രമുഖനടന്‍ അടുത്ത സമയത്തു ഒരു അഭിമുഖത്തില്‍ വാര്‍ത്താമാധ്യമങ്ങളെ പരിഹാസരൂപേണ വിമര്‍ശിക്കുകയും പല പ്രമുഖ മാധ്യമപ്രവര്‍ത്തകരെയും വ്യക്തിപരമായി പേരെടുത്തു ആക്ഷേപിക്കുകയും ചെയ്തിരുന്നു.

Read more.. യുകെ മലയാളി കുടുംബത്തിന് വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക്;  പ്രാർത്ഥന സഹായം അഭ്യർത്ഥിച്ച് ഭർത്താവും സുഹൃത്തുക്കളും..

Also read.. കെമിസ്ട്രി പരീക്ഷയുടെ ഉത്തരപേപ്പറില്‍ സഹോദരഭാര്യയോടുള്ള ലൈംഗികാസക്തിയുടെ വിവരണം; കുട്ടിയ്ക്കെതിരെ എഫ്ഐആര്‍

വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപെട്ട ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഫോട്ടോ പകര്‍ത്തിയ ഈരാറ്റുപേട്ട സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ബോസ് ഈപ്പനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത് .

അരുവിത്തറ സെന്റ് അല്‍ഫോണ്‍സാ സ്‌കൂളിലെ യൂണിഫോമായിരുന്നു രൂപകല്‍പ്പനയുടെ പേരില്‍ വിവാദമായത്. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് പി.ടി.എ മീറ്റിങ്ങ് കൂടുകയും യൂണിഫോം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ തെറ്റുകള്‍ ചൂണ്ടികാണിച്ചതിന് സ്‌കൂള്‍മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഫോട്ടോഗ്രാഫര്‍ ബോസ് ഈപ്പന്‍ പറഞ്ഞു. യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ ചിത്രം മുഖം മറച്ച് നവമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചന്നാരോപിച്ചാണ് ഈരാറ്റുപേട്ട പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്.  സ്‌കൂള്‍ മാനേജ്‌മെന്റ് വേട്ടായാടുകയാണെന്നാരോപിച്ച് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ബോസ് ഈപ്പന്‍. കഴിഞ്ഞ 28വര്‍ഷങ്ങളായി ഫോട്ടോ ഗ്രാഫറായി ജോലി നോക്കുകയാണ് ഈപ്പന്‍.

യുകെ മലയാളികള്‍ സ്വന്തം പ്രോഗ്രാം പോലെ ഏറ്റെടുത്ത് വിജയിപ്പിച്ച മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് വര്‍ണ്ണ മനോഹരമായ പ്രോഗ്രാമുകള്‍ കൊണ്ടും സാങ്കേതിക തികവ് കൊണ്ടും സംഘാടക ശേഷി കൊണ്ടും ഏവരെയും വിസ്മയിപ്പിച്ച അനുഭവമായിരുന്നു. അവാര്‍ഡ് നൈറ്റ് നേരില്‍ കണ്ടവരുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങിയ ഈ പ്രോഗ്രാം കാണാന്‍ കഴിയാതിരുന്നവര്‍ക്ക് കൂടി കാണാനുള്ള അവസരം ഒരുക്കി യുകെ മലയാളികളുടെ ജനപ്രിയ ചാനലായ മാഗ്നാവിഷന്‍ രംഗത്ത് വന്നിരിക്കുകയാണ്. അവാര്‍ഡ് നൈറ്റിന്റെ എല്ലാ ചാരുതകളും മനോഹരമായി ചിത്രീകരിച്ച മാഗ്നാവിഷന്‍ ഇന്നും നാളെയുമായി ആണ് അവാര്‍ഡ് നൈറ്റിന്റെ ഒന്നാം ഭാഗം സംപ്രേഷണം ചെയ്യുന്നത്.

ഇന്ന് രാവിലെ പത്ത് മണി മുതലും വൈകുന്നേരം ആറു മണി മുതലും മാഗ്നാവിഷന്‍ ടിവിയില്‍ അവാര്‍ഡ് നൈറ്റ് ഒന്നാം ഭാഗം സംപ്രേഷണം ചെയ്യുന്നു.

Malayalam UK Excel Award Night 2017
Saturday and Sunday from 10:00 am to 1:00 pm, 6:00 pm to 9:00 pm. Malayalam UK Excel Award Night 2017 on your Magnavision TV.

Watch it FREE on your IOS, Android devices and Roku Box. You can also watch the Magnavision TV channel by visiting our website www.magnavision.co.uk.

Download the FREE applications on your iphones, ipads and android devices. To add Magnavision TV on your Rokubox, just click on the SEARCH button on your Rokubox main menu and type Magnavision. Add the Channel today and enjoy.

ഇടതു ഭരണത്തില്‍ പെരുവഴിയിലായ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ആം ആദ്മി പിന്തുണ. താല്‍ക്കാലിക ജീവനക്കാരായ 180ല്‍പരം പേരെ, മാവേലിക്കര, ആലുവ, എടപ്പാള്‍ തുടങ്ങിയ ബോഡി ബില്‍ഡിംഗ് കേന്ദ്രങ്ങളില്‍ നിന്ന് പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസി ഉത്തരവായിരിക്കുന്നു. പത്തും പന്ത്രണ്ടും വര്‍ഷം ബസ് നിര്‍മാണ മേഖലയില്‍ ജോലി ചെയ്ത ഇവരെ ഇനി ബസ് നിര്‍മാണം ഇല്ല എന്ന പേരിലാണ് പിരിച്ചു വിട്ടിട്ടുള്ളത്. ഇത് കടുത്ത അനീതി ആണ്. താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വേണ്ടി അഖിലേന്ത്യാ ബന്ദ് നടത്തുന്ന പാര്‍ട്ടികളാണ് കേരളം ഭരിക്കുന്നത് എന്നു കൂടി ഓര്‍ക്കുമ്പോളാണ് ഇതിന്റെ ചതി നമുക്ക് മനസിലാകുന്നത്. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ട് സ്വന്തക്കാരെ തിരികിക്കേറ്റാനുള്ള ശ്രമം ഇതിന്റെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇടതുവലതു മുന്നണികളും അവരുടെ യൂണിയനുകളും മാറി മാറി ഭരിച്ച് മുടിച്ച കെഎസ്ആര്‍ടിസി അതിന്റെ ഉത്തരവാദിത്തം, പാവപ്പെട്ട താല്‍ക്കാലിക ജീവനക്കാരുടെ മേല്‍ കേട്ടിവയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നു. താല്‍ക്കാലിക ജീവനക്കാര്‍ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുന്നു. കെഎസ്ആര്‍ടിസിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കാന്‍ അധികാരത്തിലെത്തുന്ന മുന്നണികള്‍ക്കോ അവിടെയുള്ള ട്രേഡ് യൂണിയനുകള്‍ക്കോ കഴിയുകയില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും ആംആദ്മി പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സജീവനെ മാറ്റാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് ആംആദ്മി പാര്‍ട്ടി. അതിനെ നീതിയുടെ വിജയം എന്നു തന്നെ കാണുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് 2010 മുതല്‍ ഇരിക്കുന്ന സജീവന്‍ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടും, ദേശീയ ഹരിത ട്രിബ്യൂണലി എല്ലാവിധ നിര്‍ദേശങ്ങളും ലംഘിച്ചു കൊണ്ട് ആണ് ആ സ്ഥാനത്ത് തുടര്‍ന്നിരുന്നത്. 2016ല്‍ കൃത്യമായും ഹരിത ട്രിബ്യൂണല്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്മാന്റെ യോഗ്യതകള്‍ എന്തായിരിക്കണമെന്നതായിരുന്നു. അതിനു വേണ്ടി ഒരു വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കണം, ആ വിജ്ഞാപനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനെ നിയമിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

മാത്രവുമല്ല ഒരു ടേം ഇരുന്ന ആള്‍ക്ക്, വീണ്ടും ആ പദവി കൊടുക്കാന്‍ പാടില്ല. 6 വര്‍ഷം കഴിഞ്ഞിട്ടും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത്, വീണ്ടും തുടരാന്‍ ഇദ്ദേഹത്തിന് എന്തിനാണ് ഇടതു പക്ഷ സര്‍ക്കാര്‍ അനുമതി നല്‍കിയത് എന്ന ചോദ്യം വളരെ പ്രസക്തം ആണ്. അതിനുള്ള പ്രധാന കാരണം അദ്ദേഹം, കേരളത്തില്‍ എല്ലാ മലിനീകരണത്തിന്റെ ഏജന്റ്മാര്‍ക്കും സംരക്ഷകന്‍ ആയിരിന്നു എന്നുള്ളതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ”മലിനീകരണ ബോര്‍ഡ്” ആക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്. പെരിയാറിന്റെ തീരത്തടക്കം ഉള്ള എല്ലാ മലിനീകരണ കമ്പനികള്‍ക്കും സംരക്ഷണം നല്‍കുന്ന ആളായി ഇദ്ദേഹം മാറി. അതുകൊണ്ട് തന്നെ അവരുടെയൊക്കെ പിന്‍ബലത്തോടെ, രാഷ്ട്രീയ പിന്‍ബലത്തോടെ, കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയി. ഒരു യോഗ്യതയും ഇല്ലാതെ അദ്ദേഹം തുടരുക തന്നെയായിരുന്നു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ആയി ഒരു യോഗ്യതയും ഇല്ലാതെ അദ്ദേഹം തുടരുക വഴി കേരളത്തിന്റെ വെള്ളവും വായുവും മണ്ണും നശിപ്പിക്കുന്നവരുടെ ഏജന്റ് ആയി മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാറി. അതിന്റെ സംരക്ഷകരായി, കേരളത്തിലെ സര്‍ക്കാര്‍ മാറി എന്നതുകൂടി നാം കാണണം. ഇതിന്റെ പിന്നില്‍ വലിയ സാമ്പത്തിക താല്‍പര്യങ്ങളും അഴിമതിയും ഉണ്ട്. അതുകൊണ്ട് തന്നെ സജീവന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അധ്യക്ഷന്‍ ആയിരിന്നുകൊണ്ട് എടുത്ത എല്ലാ തീരുമാനങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്താന്‍ ഉത്തരവിടേണ്ടതാണ്. അദ്ദേഹത്തെ, എല്ലാ നിയമങ്ങളും ലംഘിച്ചു ആ സ്ഥാനത്ത് തുടരാന്‍ എന്ത് കൊണ്ട് ഇടതു പക്ഷ സര്‍ക്കാര്‍ തീരുമാനിച്ചു എന്നത് സംബന്ധിച്ചും കൃത്യമായ അന്വേഷണം നടത്തേണ്ടതാണ്. അതിനുവേണ്ടി നിയമപരമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്.

എന്തുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ പറഞ്ഞതനുസരിച്ച് ഒരു വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നതും പ്രധാനമാണ്. യോഗ്യത ഇല്ലാത്ത ഒരാളെ ഒന്നര വര്‍ഷത്തിലധികം നിര്‍ണ്ണായകമായ ഒരു സ്ഥാനത്ത് ഇരുത്തുക വഴി ഈ സര്‍ക്കാരിന്റെ പരിസ്ഥിതി നയം എന്താണെന്ന് വ്യക്തമാവുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ പരിസ്ഥിതി നയം പരിസ്ഥിതി നാശത്തിന്റെ നയം ആണ് എന്ന് വ്യക്തമായി പറയേണ്ടിയിരിക്കുന്നു. പരിസ്ഥിതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ ഇദ്ദേഹത്തിന്റെ കൈകടത്തലുകള്‍ ഏറെ ഉണ്ട് എന്ന് ആരോപണം ഉയര്‍ന്നിട്ടിണ്ട്, അതും പരിശോധിക്കപ്പെടണം. കാരണം നിരന്തരമായി പരിസ്ഥിതി മലിനീകരണം നടത്തുന്ന കമ്പനികള്‍ക്ക് തന്നെ അവാര്‍ഡ് കൊടുക്കുക എന്ന രീതി ഇദ്ദേഹം ചെയര്‍മാന് ആയിരിക്കുമ്പോള്‍ അവിടെ നടന്നിട്ടുണ്ട്. അതുകൊണ്ട്തന്നെ ഇത്തരത്തില്‍ ഒരു കാര്യം അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവില്ല. പക്ഷെ അതിനു ഹരിത ട്രിബ്യൂണലിനെയോ, ഹൈക്കൊടതിയെയോ സമീപിക്കുന്നതാണ് ആം ആദ്മി പാര്‍ട്ടി എന്നും അറിയിക്കുന്നു.

ഇന്നലെ നടന്‍ വിനീത് ശ്രീനിവാസനു വേണ്ടി സോഷ്യല്‍ മീഡിയ ഒന്നടങ്കം അന്വേഷിച്ച ആ ആനുഗ്രഹീത ഗായകന്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി മുഹമ്മദ്. പ്രജോദ് കടയ്ക്കല്‍ എന്ന പത്ര പ്രവര്‍ത്തകന്‍ മുഹമ്മദിന്റെ ലൈവ് വീഡിയോ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തതോടെ വൈറലായ വീഡിയോയിലെ ഗായകനെ തേടി വിനീത് ശ്രീവനിവാസന്‍ രംഗത്തു വന്നതോടെ അന്വേഷണവുമായി സമൂഹ മാധ്യമം ഒന്നടങ്കം ഇറങ്ങുകയായിരുന്നു.

മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളും  വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ കമന്റ് ബോക്‌സിലെത്തി നിരവധി പേര്‍ അദ്ദേഹത്തിന്റെ പേരും ഫോണ്‍ നമ്പരും ഷെയര്‍ ചെയ്തു. ഇതോടെയാണ് ദിവസം നീണ്ടു നിന്ന് അന്വേഷണത്തിന് പരിസമാപ്തിയായത്.

സിനിമാക്കഥ പോലെ ട്വിസ്റ്റ് നിറഞ്ഞതാണ് 68 വയസുകാരന്‍ മുഹമ്മദിന്റെ ജീവിതകഥയും. 28വര്‍ഷത്തോളം ചുമട്ട് തൊഴിലാളിയായിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചലിലായിരുന്നു ജോലി നോക്കിയത്. ഭാര്യയും മൂന്ന് മക്കളും ഉണ്ട്. ഒരു അപകടത്തെ തുടര്‍ന്ന് ജോലിയ്ക്ക് പോകാനാകാത്ത അവസ്ഥയിലായി, കൂട്ടിന് വാര്‍ദ്ധക്യവുമെത്തി. അതോടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടാതായി. അവഗണന കടുത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നു. ഇപ്പോള്‍ പാട്ടാണ് ഉപജീവന മാര്‍ഗ്ഗം. കവലകളില്‍ കരോക്കെ വച്ച് പാട്ട് പാടും. മെക്ക് സെറ്റും ഓട്ടോ കൂലിയും നല്‍കി ബാക്കിയുള്ളതുമായി ജീവിക്കും. ആറായിരം രൂപ വരെ ചിലദിവസങ്ങളില്‍ ലഭിക്കാറുണ്ടെന്ന് മുഹമ്മദ് പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വഴിയോരങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് മുഹമ്മദ്.

മാര്‍ഗഴിയില്‍ മല്ലിക പൂത്താന്‍ എന്ന ഗാനം എരുമേലി ബസ് സ്റ്റാന്‍ഡിനു വെളിയില്‍ ആലപിച്ചതാണ് പ്രജോദ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ലോകത്തെ കാണിച്ചത്. തുടര്‍ന്ന് നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ അജ്ഞാത ഗായകന്‍ താരമായി മാറി. ഒരു ദിവസം കൊണ്ട് ഏകദേശം ഇരുപത് ലക്ഷത്തോളം പേരാണ് ഗാനം കണ്ടത്.

അങ്ങനെയാണ് ഗാനം നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഈ കലാകാരനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന കുറിപ്പോടെ വിനീത് ഷെയര്‍ ചെയ്തത്. മുന്‍പും ഇദ്ദേഹത്തിന്റെ ഗാനം ആരോ റെക്കോര്‍ഡ് ചെയ്തു യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രമദവനം വീണ്ടും… എന്ന ഗാനം.  പക്ഷേ ശബ്ദം അത്രകണ്ട് കൃത്യമല്ല.

പതിനയ്യായിരത്തില്‍പരം പാട്ടുകളാണ് മുഹമ്മദ് ഹൃദിസ്ഥമാക്കിയിട്ടുള്ളത്. ഏറെയും പഴയ ഗാനങ്ങള്‍. എരുമേലിയില്‍ മൂഹമ്മദിന്റെ മൂന്നു മണിക്കൂര്‍ പ്രകടനം കണ്ടു നാട്ടുകാര്‍ അന്തംവിട്ടു. പ്രായം സംഗീതസാന്ദ്രമായ ആ കണ്ഠത്തെ തൊട്ടിട്ടില്ലെന്ന് പാട്ടു കേട്ടു നിന്ന ജനം കയ്യടിച്ചു സമ്മതിച്ചു. കഴിഞ്ഞ ദിവസം മുക്കൂട്ടുതറയില്‍ മുഹമ്മദ് മൂന്നു മണിക്കൂര്‍ ഇടതടവില്ലാതെ പാടി. എരുമേലിയിലും അങ്ങനെതന്നെ.

ഇടയ്ക്കിടെ പാട്ടിലെ പല്ലവിക്കുശേഷമുള്ള പശ്ചാത്തല സംഗീതത്തിന്റെ ഇടവേളയില്‍ അഞ്ചു രൂപയുടെ നാടന്‍ സോഡ മാത്രം കുടിച്ചു. സിനിമകളിലെ സെമി ക്ലാസിക്കല്‍ ഗാനങ്ങള്‍, നാടക ഗാനങ്ങള്‍, ഗസലുകള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങിയവയെല്ലാം മുഹമ്മദ് പാടി. ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ പ്രായംകൊണ്ടു നടവു കുനിഞ്ഞുപോയെങ്കിലും കണ്ഠം ഇടറിയില്ലെന്ന് കണ്ടു നിന്നവരുടെ സാക്ഷ്യം.

https://www.facebook.com/prajodkadakkal/videos/1813393175642369/

RECENT POSTS
Copyright © . All rights reserved