Latest News

കീത്തിലി. മലയാളം യുകെ എക്‌സല്‍ അവാര്‍ഡിന് തിരശ്ശീല വീണിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ആരവങ്ങള്‍ക്കിപ്പോഴും ഒരു കുറവുമില്ല. അര്‍ഹിക്കുന്നവരെ ആദരിച്ച്  മലയാളം യുകെ മുന്നേറിയപ്പോള്‍ ആതുരസേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച യോര്‍ക്ഷയറിലെ ബിജുമോന്‍ ജോസഫും അതിലൊരംഗമായി. കീത്തിലിയിലെ എയര്‍ഡേല്‍ ഹോസ്പിറ്റല്‍ 2016ല്‍ പ്രഖ്യാപിച്ച മികച്ച കെയററിനുള്ള അവാര്‍ഡ് ജേതാവ് കൂടിയാണ് ബിജുമോന്‍. ആതുരസേവന രംഗത്ത് ബിജുമോന്‍ ജോസഫിന്റെ സംഭാവനകള്‍ വളരെ വലുതാണ്. അടിസ്ഥാനപരമായി ഒരു ഇലക്ട്രീഷ്യന്‍ കൂടിയായ ബിജുമോന്‍ ജോസഫിന്റെ കര്‍മ്മരംഗത്തില്‍ അതീവസന്തുഷ്ടരാണ് കീത്തിലിയിലെ NHS എയര്‍ഡേല്‍ ഹോസ്പിറ്റല്‍ അധികൃതര്‍. ജോലിയോടുള്ള ഉത്തരവാദിത്വബോധം, രോഗികളൊടുള്ള കരുണ, സഹപ്രവര്‍ത്തകരോടുള്ള സമീപനം, വിവരങ്ങളുടെ രഹസ്യ സൂക്ഷിപ്പ് ഇതെല്ലാം മറ്റുള്ളവരില്‍ നിന്നും ബിജുമോനെ വേര്‍തിരിച്ചു. ബിജുമോന്‍ ജോസഫ് ജോലി ചെയ്യുന്ന എയര്‍ഡേല്‍ ഹോസ്പിറ്റലിലെ വാര്‍ഡ് 6 മായി മലയാളം

യുകെയുടെ പ്രതിനിധികള്‍ ബന്ധപ്പെട്ടതനുസരിച്ച് കിട്ടിയ വിവരങ്ങളാണ് ബിജുമോന്‍ ജോസഫിനെ മലയാളം യുകെ ബെസ്റ്റ് കെയറര്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്.

കീത്തിലി മലയാളി അസ്സോസിയേഷന്‍ അംഗമായ ബിജുമോന്‍ ജോസഫ് കേരളത്തില്‍ കൊഴുവനാലിനടുത്തുള്ള കരിമ്പാനി കിഴക്കേ നെടുങ്ങാട്ടില്‍ ജോസഫ് ചിന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ആഗി ബിജു അതേ ഹോസ്പിറ്റലില്‍ തന്നെ ജോലി ചെയ്യുന്നു. മക്കള്‍ നിമ്മിയും അലീനയും. ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ മതബോധന അദ്ധ്യാപകന്‍കൂടിയാണ് ബിജുമോന്‍ ജോസഫ്.

ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന മലയാളം യു കെ, സമൂഹത്തിന്റെ നന്മകള്‍ തിരിച്ചറിയുന്നു. അര്‍ഹിക്കുന്നവരെ ആദരിക്കുന്നു. മലയാളികള്‍ യുകെയില്‍ ഒരു കൊച്ചു കേരളം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ മലയാളം യുകെയും അവരോടൊപ്പം ചേരുന്നു.
മലയാളം യുകെ….  സത്യങ്ങള്‍ വളച്ചൊടിക്കാതെ!

സ്വന്തം ലേഖകന്‍

ബ്രിസ്റ്റോള്‍ : യേശുദാസിന്റെ മുന്‍പില്‍ വച്ച് അദ്ദേഹത്തിന്റെ തന്നെ സ്വരത്തില്‍ പാടി യേശുദാസിന്റെ ഹൃദയം കീഴടക്കിയ വില്‍സ്വരാജ് യുകെ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ എത്തുന്നു. യുകെ മലയാളികള്‍ക്കിടയില്‍ വളരെ നല്ല സ്വീകരണമാണ് വില്‍സ്വരാജിന്റെ സ്റ്റേജ് ഷോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുകെയില്‍ ഇതുവരെ അഞ്ചോളം സ്റ്റേജുകള്‍ ബുക്ക്‌ ചെയ്തു കഴിഞ്ഞു. ബ്രിസ്റ്റോളിലും, കവന്‍ട്രിയിലും, ന്യൂകാസിലും, സ്വിന്‍ഡനിലും, ഗ്ലോസ്റ്ററിലും ഉള്ള മലയാളികള്‍ വില്‍സ്വരാജ് ഷോ ആസ്വദിക്കുവാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

സംഗീതം, എത്ര പഠിച്ചാലും തീരാത്ത അനന്തസാഗരമാണ്.. ആ സാഗരത്തിന്റെ തിരകള്‍ യുകെയിലേക്കും എത്തുകയാണ്, ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ യുവഗായകന്‍ വില്‍സ്വരാജിലൂടെ. അവിചാരിതമായിരുന്നു വില്‍സ്വരാജിന്റെ സംഗീത നേട്ടങ്ങള്‍. ‘എല്ലാം ദൈവനിശ്ചയം’ എന്ന് പറഞ്ഞ് വിനയാന്വിതനാകുന്ന ഈ ഗായകന്റെ മധുരശബ്ദത്തിനായി ബ്രിസ്റ്റോളിലെയും, കവന്‍ട്രിയിലെയും സംഗീതപ്രേമികള്‍ കാത്തിരിക്കുകയാണ്. വില്‍സ്വരാജിലെ സംഗീതജ്ഞനെ ഒരു പക്ഷെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ തിരിച്ചറിഞ്ഞത് വൈറലായ ഒരു വീഡിയോ വഴിയായിരിക്കും. ‘ഹരിമുരളീരവം’ എന്ന ഗാനം മനംകവരുന്ന രീതിയില്‍ പാടുമ്പോള്‍ ഒരുപക്ഷെ വില്‍സ്വരാജ് പോലും പ്രതീക്ഷിച്ചിരിക്കില്ല തന്നെ കാത്തിരിക്കുന്ന ആരാധകരെക്കുറിച്ച്.

വില്‍സ്വരാജ് പാടിയ ഭക്തിഗാനങ്ങളുടെ വീഡിയോ കാണുക

വില്‍സ്വരാജ് ഇന്ന് ചലച്ചിത്ര പിന്നണി ഗായകനിലേക്ക് ഉയര്‍ന്നു കഴിഞ്ഞു. സംഗീതത്തെ അളവറ്റ് സ്‌നേഹിച്ച ആ പ്രതിഭയ്ക്ക് കൈനിറയെ അവസരങ്ങളും ലഭിച്ചു. പ്രമുഖരായ നിരവധി സംഗീത സംവിധായകര്‍ക്ക് വേണ്ടി ഇദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. പ്രശസ്ത സംഗീത സംവിധായകരായ എം.ജി. രാധാകൃഷ്ണന്‍, ജോണ്‍സണ്‍, എം.കെ. അര്‍ജുനന്‍, വിദ്യാധരന്‍, ജെറി അമല്‍ദേവ്, മോഹന്‍ സിതാര, പ്രേംകുമാര്‍ വടകര തുടങ്ങി സംഗീത സംവിധായകരുടെ ഈണങ്ങള്‍ക്ക് വില്‍സ്വരാജിന്റെ ഗാനമാധുര്യം ജീവനേകി. മലയാളത്തിലെ പ്രതിഭാധനരായ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച വില്‍സ്വരാജിനെ അന്യഭാഷാ സംഗീതജ്ഞരും തേടിയെത്തി.

തമിഴിലെ പ്രമുഖ സംഗീത സംവിധായകരുടെ നിരവധി ഗാനങ്ങള്‍ വില്‍സ്വരാജിന്റെ ശബ്ദത്തില്‍ ലോകം ആസ്വദിച്ചു. കോളിംഗ് ബെല്‍, ഞാന്‍ സഞ്ചാരി, കണി, സുഖമാണോ ദാവീദേ എന്നീ ചിത്രങ്ങളിലും മൊഴി മാറ്റ ചിത്രങ്ങളായ മല്ലനും മാതേവനും, ബ്രഹ്മാണ്ഡം എന്നീ ചിത്രങ്ങളിലും അദ്ദേഹം പാടി. പതിനാറു വര്‍ഷത്തെ സംഗീത ജീവിതത്തിനിടെ ആല്‍ബങ്ങള്‍, ഭക്തി ഗാനങ്ങള്‍ ഉള്‍പ്പടെ 2520 ഗാനങ്ങള്‍ ഇതിനോടകം ആലപിച്ചു കഴിഞ്ഞു.

വില്‍സ്വരാജ് യേശുദാസിന്റെ മുന്‍പില്‍ പ്രമദവനം എന്ന ഗാനം ആലപിക്കുന്ന വീഡിയോ കാണുക

ഏത് ഗായകനും സൗഭാഗ്യമായി കരുതുന്ന സിനിമാ പിന്നണി ഗാനരംഗത്ത് പാടാന്‍ അവസരം ലഭിച്ചതിനേക്കാള്‍ ഈ ഗായകന്‍ വിലകല്‍പ്പിക്കുന്നത് മറ്റൊന്നിനാണ്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പവും, ഹരിഹരന്‍, കെ.എസ്. ചിത്ര തുടങ്ങിയ പ്രമുഖ ഗായകര്‍ക്കൊപ്പം പാടാനും, വേദിപങ്കിടാനും ലഭിച്ച അസുലഭ മുഹൂര്‍ത്തങ്ങളെ ഒരു അനുഗ്രഹമായി വില്‍സ്വരാജ് വിശേഷിപ്പിക്കുന്നു.

ശൈശവം തൊട്ടേ അനുഭവിച്ചു പോന്ന അഗ്‌നിപരീക്ഷണങ്ങള്‍ക്കിടയില്‍ ഈശ്വരന്‍ നല്‍കിയ വരദാനമായിരുന്നു വില്‍സ്വരാജിന് സംഗീതം. അഭൗമമായ ശബ്ദമാധുര്യം തിരിച്ചറിഞ്ഞ അധ്യാപകര്‍ പ്രോത്സാഹനം നല്‍കി. ജില്ലാ കലോത്സവത്തില്‍ ലളിത ഗാനത്തിന് ഒന്നാമതെത്തി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദിയിലുമെത്തി. വിവിധ ജില്ലകളിലെ കലാപ്രതിഭകളെ പിന്നിലാക്കി അവിടെയും ലളിത ഗാന മത്സരത്തില്‍ വിജയം കൈവരിച്ചപ്പോള്‍ അത് തനിക്ക് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്നു തന്ന ഗുരുവിനും സുമനസുകളായ അധ്യാപകര്‍ക്കുമുള്ള ഗുരു ദക്ഷിണയായി സമര്‍പ്പിച്ചു ഈ ഗായകന്‍.

ഇടുക്കി ജില്ലയുടെ അഭിമാനമായി മാറിയ വില്‍സ്വരാജ് എന്ന ഗായകന് പിന്നീട് സംഗീതത്തിന്റെ വിജയരഥത്തിലേറിയുള്ള യാത്രയായിരുന്നു. മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക, അവര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ആലപിക്കുക. എല്ലാവരുടെയും പ്രശംസയും അഭിനന്ദനങ്ങളും ഏറ്റു വാങ്ങുക, ഈ സൗഭാഗ്യങ്ങളെല്ലാം തേടിയെത്തുമ്പോഴും എല്ലാം ദൈവത്തിന്റെ അനുഗ്രഹമായി മാത്രമാണ് വില്‍സ്വരാജ് കരുതുന്നത്.

ഗാനഗന്ധര്‍വ്വന്റെ ഗാനങ്ങള്‍ പുതുമയാര്‍ന്ന ശബ്ദത്തില്‍ വില്‍സ്വരാജ് ആലപിക്കുമ്പോള്‍ വശ്യമായ അനുഭൂതി അനുഭവിച്ചറിഞ്ഞ സദസുകള്‍ ഇദ്ദേഹത്തെ തുടര്‍ച്ചയായി പരിപാടികള്‍ക്കായി ക്ഷണിക്കുന്നു. ഇതിനോടകം അമേരിക്ക, ദുബൈ, കുവൈറ്റ്, സിംഗപ്പൂര്‍, ഖത്തര്‍, ബഹ്‌റൈന്‍, ദോഹ എന്നീ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും ശ്രമത്തിനുമൊടുവിലാണ് വില്‍സ്വരാജിന്റെ സ്വരരാഗമാധുരി യുകെ മലയാളികള്‍ക്ക് അനുഭവിക്കാന്‍ അവസരമൊരുങ്ങുന്നത്.

ജൂണ്‍ 11ന് ബ്രിസ്റ്റോളിലും, 23ന് കവന്‍ട്രിയിലും വില്‍സ്വരാജ് ഗാനങ്ങള്‍ ആലപിക്കും. യുകെയിലേക്കുള്ള വില്‍സ്വരാജിന്റെ പ്രഥമ കാല്‍വയ്പ്പിന് വഴിയൊരുക്കുന്നത് യുകെയിലെമ്പാടും ആഴത്തില്‍ വേരുകളുള്ള, ഫോട്ടോഗ്രാഫിയില്‍ മാന്ത്രിക സ്പര്‍ശം കാഴ്ച വയ്ക്കുന്ന ‘ബെറ്റര്‍ ഫ്രെയിംസ്’ ആണ്. പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്യുന്നത് യുകെയിലെ പ്രഗല്ഭരായ മോര്‍ട്‌ഗേജ് ഇന്‍ഷുറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും, നെപ്റ്റിയൂണ്‍ ട്രാവല്‍ ലിമിറ്റഡും, ലണ്ടന്‍ മലയാളം റേഡിയോയും ചേര്‍ന്നാണ്.

ജൂണ്‍ 11 ബ്രിസ്റ്റോള്‍, ജൂണ്‍ 23 കവന്‍ട്രി, ജൂണ്‍ 25ന് ന്യൂ കാസില്‍, ജൂണ്‍ 30ന് സ്വിന്‍ഡന്‍, ജൂലൈ 9ന് ഗ്ലോസ്റ്റര്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ ബുക്കിങ്ങിനായി രാജേഷ് നടേപ്പിള്ളിയെ (ബെറ്റര്‍ഫ്രെയിംസ് യുകെ) 00447951263954 എന്ന നമ്പരില്‍ ബന്ധപ്പെടുക. ജൂണ്‍ 11ന് ബ്രിസ്റ്റോളില്‍ നടക്കുന്ന വില്‍സ്വരാജിന്റെ പ്രഥമ സംഗീതനിശയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബെറ്റര്‍ ഫ്രെയിംസ് ഡയറക്ടര്‍ രാജേഷ് നാടേപ്പിള്ളി അറിയിച്ചു.

വിശദ വിവരങ്ങള്‍ക്കും പ്രവേശന ടിക്കറ്റിനുമായി ഉടന്‍ ബന്ധപ്പെടുക:
രാജേഷ് നടേപ്പിള്ളി: 00447951263954
രാജേഷ് പൂപ്പാറ: 00447846934328

ബിഗ് ബോസിലെ വിവാദ മത്സരാര്‍ത്ഥിയും സ്ത്രീകളോട് മോശമായ പെരുമാറ്റത്തിന്റെ പേരില്‍ കുപ്രശസ്തനുമായ സ്വാമി ഓമിന് മര്‍ദ്ദനം. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ ഓമിനെയാണ് സംഘാടകര്‍ തന്നെ കൈകാര്യം ചെയ്തത്.

ഡല്‍ഹിയിലെ വികാസ് നഗറില്‍ ഗാഥൂറാം ഗോഡ്സെയുടെ ജന്മദിന ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായാണ് സ്വാമിയെത്തിയത്. എന്നാല്‍ വിവാദ സ്വാമിയെ പരിപാടിയില്‍ പങ്കെടുപ്പിച്ചതും ആദരിക്കുന്നതും ചിലര്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെ പലവട്ടം മോശമായ അഭിപ്രായപ്രകടനങ്ങളുമായി എത്തിയ സ്വാമിയെ പുറത്താക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ എതിര്‍പ്പ് അറിയിക്കുകയും ബഹളം വെക്കുകയും ചെയ്തു.

സംഗതി കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ ഓം സ്വാമി ഉടന്‍ തന്നെ സ്ഥലം വിടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ സംഘാടകര്‍ എത്തി സ്വാമിയെ കൈകാര്യം ചെയ്യുകയായിരുന്നു. അടികിട്ടിയ സ്വാമിയുടെ വെപ്പ് മുടിയും തലയില്‍ നിന്ന് ഊരിപ്പോയി. പിന്നീട് വെപ്പ് മുടിയും കൈയില്‍ എടുത്താണ് വിവാദ സ്വാമി സ്ഥലം വിട്ടത്. തന്നെ ആരാണ് ഈ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് അറിയില്ലെന്ന് പിന്നീട് സ്വാമി പ്രതികരിച്ചു.

നേരത്തേ ഇയാള്‍ക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തിരുന്നു. യുവതിയെ കടന്നുപിടിച്ച് വസ്ത്രം വലിച്ച് കീറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലായിരുന്നു നടപടി. ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഓം സ്വാമി. ഷോയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ഇയാളെ പരിപാടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പേരില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

 

യെമനില്‍ ഭീകരര്‍ തട്ടികൊണ്ടു പോയ മലയാളി വൈദികന്റെ മോചനത്തിനായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ഇ മെയില്‍ പരാതി അയക്കുന്ന ക്യാമ്പയിന് തുടക്കമായി.

മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബിവയലില്‍ നേതൃത്വം നല്‍കുന്ന ഇ മെയില്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനുമായ ഡോ.കെ കെ എന്‍ കുറുപ്പും സാമൂഹിക പ്രവര്‍ത്തകനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളും നിര്‍വ്വഹിച്ചു. ഇതിനോടനുബന്ധിച്ചുള്ള ഹാഷ് ടാഗ് പ്രചരണത്തിന്റെ ഉദ്ഘാടനം നടന്‍ കുഞ്ചാക്കോ ബോബന്‍ നിര്‍വ്വഹിച്ചു. ഫാദര്‍ ഉഴുന്നാലിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളിലും പ്രാര്‍ത്ഥനകളിലും തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഹാഷ് ടാഗ് പ്രചരണ ഉദ്ഘാടനം ചെയ്ത് ചാക്കോച്ചന്‍ പറഞ്ഞു.

ഫാദര്‍ ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ഇന്ത്യക്ക് നേരിട്ട് കഴിയുന്നില്ലെങ്കില്‍ യെമനുമായി ഇടപെടാന്‍ കഴിയുന്ന രാജ്യങ്ങളുടെ സഹായം അടിയന്തരമായി തേടണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു. ആരുടെയും ഇടപെടല്‍ ഫലപ്രദമാകുന്നില്ല എന്ന് പറയുമ്പോള്‍ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടോ എന്ന കാര്യത്തിലും സംശയങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വിദേശ രാജ്യത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കെ ഒരു മലയാളി പുരോഹിതന് അപകടം സംഭവിച്ച പശ്ചാത്തലത്തില്‍ അയാളെ തിരിച്ചു കൊണ്ടുവരിക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഒഴിവാക്കാനാവാത്ത ഉത്തരവാദിത്ത്വമാണ്. ടോം ഉഴുന്നാലിനു വേണ്ടി സംസാരിക്കുന്നത് അദ്ദേഹത്തിന്റെ സഭയില്‍പ്പെട്ടവരോ സഭയുടെ വിശ്വാസികളോ മാത്രമല്ല, രാജ്യത്തെ . .കേരളത്തിലെ . . ജനങ്ങളാകെയാണ്. മോചനം സാധ്യമാക്കുന്നതിനുള്ള ഇടപെടലിന് കേന്ദ്ര സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുന്നതിന് ഈ ക്യാമ്പയിന്‍ സഹായകരമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെ അവിടുത്തെ ഭീകരര്‍ തട്ടികൊണ്ടുപോയപ്പോള്‍ അവരുടെ ശരീരത്തില്‍ ഒരു പോറലു പോലും ഏല്‍പ്പിക്കാതെ തിരികെ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഫാദര്‍ ടോം ഉഴുന്നാലിനെ തിരികെ എത്തിക്കാന്‍ സാധിക്കുമെന്ന് മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബി വയലില്‍ പറഞ്ഞു. ഇതിന് സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ഒരു ലക്ഷം പേരുടെ ഇമെയില്‍ സന്ദേശം പ്രധാനമന്ത്രിക്ക് അയക്കുന്നത്. ഇതിനു ശേഷം ഉപവാസ സമരമുള്‍പ്പെടെയുള്ള മറ്റ് തുടര്‍ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം കാവനാടിന് സമീപം അരവിളയില്‍ മക്കളെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം പിതാവ് തൂങ്ങി മരിച്ചു. അരവിള പള്ളിക്ക് സമീപം പുളിവിള കിഴക്കേതില്‍ അനില്‍ (38) ആണ് തന്റെ മക്കളായ ആദര്‍ശ്(5), ദര്‍ശന്‍(രണ്ട്) എന്നിവരെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം അടുക്കളയില്‍ തൂങ്ങി മരിച്ചത്.

അനിലിന്റെ ഭാര്യ സാലിയ രാവിലെ 7 മണിയോടെ പള്ളിയില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. ബക്കറ്റില്‍ ഹാര്‍പ്പിക് ഒഴിച്ച് വെള്ളവുമായി മിക്‌സ് ചെയ്ത ശേഷം ഇതിലാണ് കുട്ടികളെ മുക്കിയത്. എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതികരിച്ച നടി സുരഭി ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് ലൈവ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്ര തടസ്സപ്പെട്ടതോടെയാണ് സുരഭി സമൂഹമാധ്യമത്തില്‍ തത്സമയ പ്രതികരണവുമായി രംഗത്തെത്തിയത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങളടക്കം കടത്തിവിടാത്ത നടപടിക്കെതിരെ സുരഭി ഫേസ് ബുക്ക് ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു. നിരവധിപ്പേര്‍ സുരഭിയെ പിന്തുണച്ചിരുന്നു. കുറച്ചുപേര്‍ സുരഭിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചതിനെക്കുറിച്ച് സുരഭി പറയുന്നു

ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എറണാകുളത്തു നിന്ന് കോഴിക്കോടേക്ക് പോകുമ്പോഴായിരുന്നു സംഭവം. നമ്മുടെ വണ്ടി ടോളില്‍ ഏഴാമത്തെയായിരുന്നു. ബാക്കിലും കുറെ വണ്ടികളുണ്ട്. അപ്പോള്‍ എന്റെ പുറകിലുള്ള വണ്ടികള്‍ ഹോണടിക്കാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങളുടെ വണ്ടിയും ഹോണടിച്ചു. ഇതോടൊപ്പം അപ്പുറത്തെ വരിയിലും ഇപ്പുറത്തെ വരിയിലുള്ളവരുമെല്ലാം ഹോണടിക്കാന്‍ തുടങ്ങി. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് എഡിഎം ഉറപ്പു നല്‍കിയിട്ടുണ്ട്. ആ നിയമം അറിയാവുന്നതുകൊണ്ടാണ് ആളുകള്‍ ക്ഷുഭിതരായത്.

എന്റെ വണ്ടിയുടെ പിറകിലുള്ള ഒരു വണ്ടിയിലെ പയ്യന്‍ ഇറങ്ങിവന്ന് എല്ലാവരും ഹോണടിക്കുന്നത് കണ്ടില്ലേ, എന്ന് ടോളുകാരോട് ചോദിച്ചു. ആ സമയത്ത് മറ്റുള്ള വണ്ടിക്കാരും ഇറങ്ങി വന്ന് ആകെ കച്ചറയായി. അപ്പോള്‍ അവര്‍ മറ്റുള്ള വണ്ടികള്‍ കടത്തി വിടാന്‍ തുടങ്ങി. അപ്പുറത്തേയും ഇപ്പുറത്തേയും എന്‍ട്രി ബാരിയര്‍ പൊക്കി കൊടുത്തു. അങ്ങനെ എന്റെ വണ്ടി മുന്നിലെത്തി, ആദ്യം പ്രതികരിച്ച പയ്യനെ ടോളിലെ ജീവനക്കാര്‍ വല്ലാതെ ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോള്‍ എനിക്കും എന്റെ സഹോദരനുമൊക്കെ വണ്ടിയില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. ഞാന്‍ പ്രതികരിച്ചപ്പോള്‍ അങ്ങനെയാണെങ്കില്‍ നിങ്ങളുടെ വണ്ടി ടോള്‍ തരാതെ ഇവിടന്ന് പോകില്ലെന്ന് ഭീഷണിപ്പെടുത്തി. മറ്റുള്ള വണ്ടിക്കാര്‍ക്കെല്ലാം വേറെ വഴി തുറന്നുകൊടുക്കാനും തയ്യാറായി. അങ്ങനെ എന്നെ ഒറ്റപ്പെടുത്താനാണ് ശ്രമിച്ചത്. പക്ഷെ അവരൊന്നും എന്നെ ഒറ്റയ്ക്കാക്കി പോയില്ല. ഞങ്ങളുടെ പിന്നില്‍ സുഖമില്ലാത്ത കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോകുന്ന ഒരു കുടുംബമുണ്ടായിരുന്നു. അരമണിക്കൂറില്‍ കൂടുതല്‍ അവിടെ ബ്ലോക്കില്‍പ്പെട്ടപ്പോഴാണ് ടോള്‍ തരാതെ വണ്ടി കടത്തിവിടില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നത്.

പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനാണ് ടോളുകാര്‍ ശ്രമിക്കുന്നത്. ഞാന്‍ ഈ ടോള്‍ കടന്നാണ് എന്റെ വീട്ടിലേക്ക് പോകുന്നത്. 65 രൂപയാണ് ടോള്‍. ദേശീയ അവാര്‍ഡിനു ശേഷം ഒമ്പതു തവണയെങ്കിലും ഈ വഴി പോയിട്ടുണ്ട്. നമ്മളെ പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ഇവിടെ പൈസയുടെ പ്രശ്‌നമല്ല. അവരുടെ പെരുമാറ്റത്തിന്റെ പ്രശ്‌നമാണ്. ഭീഷണിയും ഗുണ്ടാപ്പിരിവുമാണ് അവിടെ നടക്കുന്നത്. ഈ സംഭവത്തിനു ശേഷം ഒരുപാട് പേര്‍ എന്നെ വിളിച്ചു. എപ്പോഴും ഇതു തന്നെയാണ് അവിടുത്തെ അവസ്ഥ എന്നാണ് എല്ലാവരും പറയുന്നത്. ആശുപത്രിക്കേസുപോലും പരിഗണിക്കാതെ അവര്‍ ടോള്‍ പിരിക്കും. അതുകൊണ്ട് ഇനിയെങ്കിലും ഇതിന് എന്തെങ്കിലും നടപടി സ്വീകരിക്കണം.

ചിലര്‍ പറയുന്നത് 65 രൂപയുടെ പ്രശ്‌നമല്ലേ, അത് കൊടുത്ത് പരിഹരിച്ചു കൂടെ എന്ന്. പൈസയുടെ പ്രശ്‌നമല്ല, കാത്തിരിക്കാനും മടിയില്ല. ഞാന്‍ ആദ്യമായല്ല ഈ വഴി പോകുന്നത്. എന്നും ടോള്‍കൊടുത്ത് തന്നെയാണ് സഞ്ചരിക്കുന്നത്. ഇവിടെ നമുക്ക് പ്രതികരിക്കേണ്ട ഒരവസ്ഥവന്നു. ചിലര്‍ പറയുന്നത് പ്രശസ്തിക്കുവേണ്ടി പ്രതികരിച്ചതാണെന്ന്. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ലഭിച്ച പ്രശസ്തിയേക്കാള്‍ എന്താണ് റോഡില്‍ കിടന്ന് തല്ലുകൂടിയാല്‍ ലഭിക്കുന്നത്. 65 രൂപയ്ക്ക് വേണ്ടി തല്ലുപിടിക്കുന്നത് പ്രശസ്തി അല്ല.

നമ്മളുടെ ഒരു ഫോട്ടോ എടുത്ത് സുരഭി ടോള്‍ കൊടുത്തില്ല. അവിടെ ബ്ലോക്കാക്കി എന്നു പറഞ്ഞു ആരെങ്കിലും വാര്‍ത്ത കൊടുത്താല്‍ ഞാന്‍ ഒറ്റപ്പെടും. അതുകൊണ്ടാണ് അപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്തത്. നാഷണല്‍ അവാര്‍ഡ് കിട്ടിയതു കൊണ്ട് അഹങ്കാരിയായി എന്ന് ചിലര്‍ വിലപിക്കുന്നുണ്ട്. അവരോട് പറയാനുള്ളത് പ്രതികരിക്കുന്നത് അഹങ്കാരമാണെങ്കില്‍ ചേട്ടന്മാരെ നിങ്ങള്‍ക്ക് അഹങ്കാരിയായൊരു പെങ്ങള്‍ ഉണ്ട് എന്ന് തന്നെ കരുതിക്കോളൂ.

പ്രതികരിച്ചിരുന്ന ഒരു പയ്യനെ അവര്‍ ഒറ്റയ്ക്കിട്ടു പൊരിച്ചപ്പോള്‍ അവനെ സഹായിക്കാനിറങ്ങിയതാണ് ഞാന്‍. അപ്പോള്‍ നമ്മുടെ വണ്ടി നീങ്ങി മുന്നിലെത്തി. ഞങ്ങളാണ് വണ്ടിയിലെന്ന് കണ്ടപ്പോള്‍ അവര്‍ പ്രശ്‌നം കൂടുതലാക്കി. ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് നിങ്ങളൊന്നും അരി ആഹാരമല്ലേ കഴിക്കുന്നത് എന്നാണ്. പ്രതികരിക്കുന്നവര്‍ പ്രതികരിച്ചോട്ടെ, ഞങ്ങള്‍ പ്രതികരിച്ചാലും അതിന്റെ ഗുണം കിട്ടുന്നത് നിങ്ങള്‍ക്കും കൂടി ആയിരിക്കും.

അവസാനം വാക്കുതര്‍ക്കത്തിനൊടുവില്‍ അവര്‍ക്ക് എന്‍ട്രി ബാരിയര്‍ അവിടെ നിന്നവര്‍ തന്നെ പൊക്കുകയായിരുന്നു, ഇവിടെ 65 രൂപ കൊടുക്കാത്തതിന്റെ വിജയമല്ല, മറിച്ച് ടോള്‍ പ്ലാസകളില്‍ നടക്കുന്ന ഗുണ്ടാപ്പിരിവിന്റെ നേര്‍ചിത്രം കാണിക്കാനാണ് ശ്രമിച്ചത്, സുരഭി പറഞ്ഞു.

വർഷങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്ന സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നൽകിയ മൊഴി ഞെട്ടിപ്പിക്കുന്നത്. വർഷങ്ങളായി ലൈംഗികചൂഷണം നടത്തിയ സ്വാമിയിൽ നിന്ന് രക്ഷപെടാൻ സഹികെട്ട് ആക്രമിക്കേണ്ടിവന്നെന്നാണു പോലീസിനു യുവതി നൽകിയത്. അതേസമയം സംഭവത്തിൽ മാതാവ് അടക്കമുള്ള ബന്ധുക്കൾക്കു പങ്കുണ്ടെന്ന വ്യക്തമായ സൂചനയാണു കോടതിയിൽ നൽകിയ മൊഴിയിൽ യുവതി വ്യക്തമാക്കുന്നത്.

സംഭവദിവസം തന്റെ മുടികുത്തിൽ പിടിച്ചു വലിച്ചിഴച്ചാണ് സ്വാമി മുറിയിലേക്ക് തളളിയത്. ഗംഗേശാനന്ദ തീർത്ഥപാദ സ്വാമി തന്നെ പീഡിപ്പിക്കുമ്പോൾ താൻ ഉറക്കെ നിലവിളിച്ചിരുന്നെന്നും എന്നാൽ മാതാവ് അടക്കം വീട്ടിലുള്ള ആരും തിരിഞ്ഞുനോക്കിയില്ലെന്നും പെൺകുട്ടി മൊഴി നൽകി. സംഭവം നടന്ന ദിവസം തന്നെ പീഡിപ്പിക്കാനുള്ള ശ്രമം താൻ എതിർത്തു. തുടർന്നു മുറിയില്‍ ഉണ്ടായിരുന്ന കത്തി കാട്ടി സ്വാമി പീഡിപ്പിക്കാൻ മുതിർന്നു. ഇതിനിടയിൽ താന്‍ കത്തി പിടിച്ചുവാങ്ങി ലിഗം മുറിച്ചുമാറ്റുകയായിരുന്നുവെന്നും യുവതി മൊഴി നൽകി. സംഭവത്തിൽ മാതാവിനു പങ്കുണ്ടെന്നു താൻ സംശയിക്കുന്നതായും യുവതി കോടതിയെ അറിയിച്ചു.

സ്വാമി വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് ഒന്നും പറയാതിരുന്നതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. യുവതി കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ കുടുംബവുമായി ദീർഘവർഷങ്ങളായി അടുപ്പത്തിലായിരുന്ന ഗംഗേശാനന്ദ മകളെ ദുരുപയോഗം ചെയ്തിരുന്ന കാര്യം അറിയില്ലെന്നായിരുന്നു മാതാവ് നൽകിയ മൊഴി. എന്നാൽ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അതിനിടെ, അറസ്റ്റിലായ ഗംഗേശാനന്ദ തീർത്ഥപാദ സ്വാമിയെ പൊലീസ് ഇന്ന് വിശദമായി ചോദ്യംചെയ്യും. ലിംഗം തുന്നിച്ചേർക്കുന്നതിന്റെ ഭാഗമായി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ പോലീസിനു ഇന്നലെ സാധിച്ചിരുന്നില്ല. ഗംഗേശാനന്ദ എന്നറിയപ്പെട്ടിരുന്ന ശ്രീഹരിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്ന പ്രതീക്ഷയിലാണു അന്വേഷണ സംഘം. തന്റെ ലിംഗം താൻ തന്നെ മുറിച്ചതാണെന്നു കഴിഞ്ഞ ദിവസം സ്വാമി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ഡോക്ടർമാരോട് പറഞ്ഞിരുന്നു.

അതേസമയം സ്വാമിയെ ആക്രമിച്ച യുവതിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. പെണ്‍കുട്ടിക്കെതിരെ കേസെടുത്തതായി പേട്ട പൊലീസ് ഇന്നലെ വൈകുന്നേരം അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഐജി മനോജ് എബ്രഹാം തിരുത്തുകയുണ്ടായി. സ്വാമി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നു അദ്ദേഹം വ്യക്തമാക്കി. അതിനിടെ സ്വാ​മി​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തിട്ടുണ്ട്. പെ​ണ്‍​കു​ട്ടി​യെ നിയമപരമായും അല്ലാതെയും സംരക്ഷിക്കുമെന്ന് ക​മ്മീ​ഷ​ന്‍ അറിയിച്ചു.

കൊല്ലത്തെ പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരിയുടെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചു മാറ്റിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാൾ യുവതിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇപ്പോൾ 23വയസ്സുള്ള യുവതി പ്ലസ് ടുവിനു പഠിക്കുന്നതു മുതൽ ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി നിരന്തരം ലൈംഗിക പീഡനത്തിനു ഇരയാക്കുകയും ചെയ്തു. സ്വാമിയ്ക്ക് കുടുംബം നൽകുന്ന പിന്തുണയും രാഷ്ട്രീയ നേതാക്കളുമായുള്ള സ്വാമിക്കുള്ള ബന്ധവും മൂലം യുവതിയ്ക്കു പീഡനവിവരം പുറത്തറിയിക്കാൻ സാധിക്കാതെ വരികയായിരുന്നു.

Read more.. പ്രതികരിക്കുന്നത് അഹങ്കാരമാണെങ്കില്‍ ഞാന്‍ അഹങ്കാരി തന്നെയാണ്; വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി സുരഭി ലക്ഷ്മി

ലൈംഗികാതിക്രമത്തിനു ശ്രമിച്ച സന്യാസിയുടെ  ലിംഗം  ​േഛദിക്കുന്നതിനു പകരം പെൺകുട്ടിക്ക്​ പോലിസിനെ സമീപിക്കാമായിരുന്നെന്ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ. വേഗത്തിലുള്ള ഇത്തരം നീതി നടപ്പാക്കലിൽ സന്തോഷം തോന്നുമെങ്കിലും നിയമം ​ൈകയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു പെൺകുട്ടിക്ക്​ അഭികാമ്യമെന്ന്​ ശശി തരൂർ പറഞ്ഞു.

എല്ലാവരേയും പോലെ ഞാനും അവളോട്​ സഹതാപമുള്ളവനാണ്​. പ​േക്ഷ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കിൽ ഒരാൾ മാത്രമല്ല, എല്ലാവരും കൈയിൽ കത്തിയുമായി നടക്കേണ്ടി വരുമെന്നും ശശി തരൂർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്​ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച സന്യാസിയുടെ ലിംഗം ​േഛദിച്ചത്​. സംഭവത്തിനു ശേഷം പൊലീസ്​ സ്​റ്റേഷനിലെത്തിയ പെൺകുട്ടി എട്ടു വർഷമായി നിരന്തരം സന്യാസി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും െപാലീസിന്​ മൊഴി നൽകിയിരുന്നു.

കൊല്ലം പത്തനാപുരത്ത് പള്ളി സെമിത്തേരി പൊളിച്ച് മൃതദേഹം കടത്തിക്കൊണ്ടുപോയി. കഴിഞ്ഞ മാസം അന്തരിച്ച കുഞ്ഞേലി എന്ന സ്ത്രീയുടെ മൃതശരീരം ആണ് കടത്തിക്കൊണ്ടുപോയത്.

പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ സെമിത്തേരി പൊളിച്ചാണ് മൃതദേഹം കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് അന്തരിച്ച കുഞ്ഞേലിയുടെ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതശരീരം കണ്ടെത്തി. അന്‍പത്തിയഞ്ച് ദിവസം മുമ്പാണ് കുഞ്ഞേലി മരിച്ചത്.

പളളിയില്‍ ഞായറാഴ്ച പ്രാര്‍ഥനക്കെത്തിയ വിശ്വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പത്തനാപുരത്ത് കെട്ടിടത്തിന് മുകളില്‍ മനുഷ്യശരീരം കത്തിച്ച സംഭവവുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുകയാണ്. പത്തനാപുരത്ത് കഴിഞ്ഞ ആഴ്ചയാണ് കെട്ടിടത്തിന് മുകളില്‍ മനുഷ്യ ശരീരം കത്തിച്ചത്. മൃതദേഹം മോഷ്ടിച്ചതിനു പിന്നില്‍ മകനാണെന്നു പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് മനോരോഗമുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ മഞ്ജു വാര്യരെ തടഞ്ഞുവെന്നും നടിക്ക് നേരെ വധഭീഷണി ഉണ്ടായെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് അറിയിച്ച് മഞ്ജു പത്രക്കുറിപ്പ് ഇറക്കി.

മഞ്ജുവിന്റെ വിശദീകരണം വായിക്കാം:

എന്റെ പുതിയ ചിത്രമായ ‘ഉദാഹരണം സുജാത’യുടെ ചിത്രീകരണം രണ്ടാഴ്ചയായി തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂളയില്‍ നടക്കുകയാണ്. ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ട് ചെങ്കല്‍ച്ചൂള നിവാസികള്‍ ഒപ്പമുണ്ട്. അവരിലാരും വാക്കു കൊണ്ടു പോലും എന്നെ വേദനിപ്പിച്ചിട്ടില്ല. നിറയെ സ്‌നേഹവും ബഹുമാനവും നല്കി പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. അതിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

എന്നാല്‍ ചെങ്കല്‍ച്ചൂള നിവാസികളെ മോശമായി ചിത്രീകരിക്കാനും അവരെ ഞങ്ങള്‍ക്കെതിരാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ലൊക്കേഷനിലുണ്ടായ തീര്‍ത്തും നിസ്സാരമായ സംഭവത്തെ പെരുപ്പിച്ചു കാട്ടിയും അതിലേക്ക് ചെങ്കല്‍ച്ചൂളയിലുള്ളവരെ വലിച്ചിഴച്ചുമാണ് ഈ പ്രചാരണം.

എന്താണ് ഇത്തരം വാര്‍ത്തകളുടെ ലക്ഷ്യമെന്ന് അറിയില്ല. എന്നെ ഒരു പുസ്തക വിതരണച്ചടങ്ങിലേക്ക് ക്ഷണിക്കാനായി ചെങ്കല്‍ച്ചൂളയ്ക്ക് പുറത്തു നിന്നുള്ള ചിലര്‍ ലൊക്കേഷനിലെത്തിയിരുന്നു. കഥാപാത്രത്തിനുള്ള മേക്കപ്പ് ദിവസം മുഴുവന്‍ സൂക്ഷിക്കേണ്ടതിനാല്‍ ചടങ്ങിനെത്താനുളള അസൗകര്യം അണിയറ പ്രവര്‍ത്തകര്‍ മുഖേനയും, ഞാന്‍ നേരിട്ടും അവരെ അറിയിച്ചിരുന്നു. വരണമെന്ന് അവര്‍ ആദ്യം നിര്‍ബന്ധം പിടിക്കുകയും കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ ശാന്തരായി മടങ്ങുകയും ചെയ്തു.

ഇതിനെയാണ് കത്തിമുനയില്‍ നിര്‍ത്തി എനിക്കെതിരായി വധഭീഷണി മുഴക്കിയെന്ന വാര്‍ത്തയാക്കി മാറ്റിയത്. സിനിമയിലുളള ചിലരുടെ ക്വട്ടേഷനാണെന്ന നിറം പിടിപ്പിച്ച നുണ കൂടി അതിനൊപ്പം ചേര്‍ത്തു. എന്നെ ആരും കത്തിമുനയില്‍ നിര്‍ത്തിയിട്ടില്ല. വധഭീഷണിയുമുണ്ടായിട്ടില്ല. സിനിമയിലുള്ള സഹപ്രവര്‍ത്തകര്‍ക്കെതിരായ വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ വേദനാജനകമാണ്. എന്നിലൂടെ ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് എന്തെങ്കിലും മനോവിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു.

Copyright © . All rights reserved