Latest News

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കേസില്‍ അറസ്റ്റിലായ സുനിൽ കുമാര്‍ മൊഴി നല്‍കി. സംഭവത്തിൽ ദിലീപിന് മുന്നറിവുണ്ടായിരുന്നു എന്ന് സുനില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ജയിലിലെ ചോദ്യം ചെയ്യലിലാണ് സുനില്‍ ദിലീപിനെതിരെ മൊഴി നല്‍കിയത്. സുനിലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലിനുള്ളിൽവെച്ച് നാലു തവണ ചോദ്യം ചെയ്തു. കത്തിലെ വിശദാംശങ്ങൾ അന്വേഷണസംഘത്തിന് മുമ്പാകെയും സുനിൽ കുമാർ ആവർത്തിച്ചു. സുനിൽ കുമാറിന്റെ മൊഴിയുടെ സത്യാവസ്ഥ തേടിയാണ് നിലവിലെ അന്വേഷണം. അതുകൊണ്ടാണ് ബ്ലാക്മെയില്‍ ചെയ്തുവെന്ന ദിലീപിന്റെ പരാതിയിൽ പ്രത്യേകം കേസെടുക്കാത്തത്.അങ്കമാലി കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണസംഘത്തിന്റെ നടപടികള്‍. കേസിലെ ഗൂഡാലോചന പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

ഉറുമ്പിന്റെ കടിയേറ്റ മലയാളി യുവതി മരിച്ചു. കണ്ണൂർ താണ പോസ്റ്റോഫീസിനു സമീപം ‘സറീനി’ൽ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യ സംറീൻ സഹേഷാണ് (36) വിഷ ഉറുമ്പിന്റെ കടിയേറ്റ് മരിച്ചത്. ഉറുമ്പു കടിയേറ്റാൽ അലർജിയുണ്ടായിരുന്ന യുവതിയെ രാത്രി വീടിനു പുറത്തുവച്ച് ഉറുമ്പു കടിക്കുകയായിരുന്നു. ശ്വാസതടസ്സമനുഭവപ്പെട്ടതിനെത്തുടർന്ന് ഉബൈദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച അർധരാത്രിയോടെ മരിച്ചു.

ഇൻഷുറൻസ് കമ്പനി ജീവനക്കാരനായ ഭർത്താവിനൊപ്പം വർഷങ്ങളായി റിയാദിലെ വില്ലയിൽ താമസിക്കുകയായിരുന്നു. മുൻപ് ജിദ്ദയിലും താമസിച്ചിരുന്നു.കണ്ണൂർ മടക്കര സ്വദേശിനിയാണ്. അൽറാജ്ഹി മസ്ജിദിൽ മയ്യിത്ത് നമസ്‌കാരത്തിനുശേഷം നസീം ഖബർസ്ഥാനിൽ കബറടക്കി. ജിദ്ദ സ്‌പോർട്‌സ് ക്ലബ് സോക്കർ അക്കാദമി സ്ഥാപകനും മുൻ യൂണിവേഴ്‌സിറ്റി താരവുമായ കണ്ണൂർ അബ്ദുൽ റഫീഖിന്റെ മകനാണ് സഹേഷ്

ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴു വർഷം മുൻപ് സിനിമാരംഗത്തെ ചിലർ രചിച്ച തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നതെന്ന് നടൻ സലിം കുമാർ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണ് വെളിവാക്കുന്നത്. ജീവിതത്തിൽ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾ. ഒരിക്കൽ പോലും ഫോണിൽ ബന്ധപെട്ടിട്ടില്ലാത്ത പൾസർ സുനി എന്നൊരാൾക്ക് ഒരു നടിയുടെ വിഡിയോക്ക് വേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്ന് പറയാൻതക്ക വിവരമില്ലാത്തവനാണ് ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും പറയില്ല. ഒരു കാര്യം സത്യമാണ് എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയിൽ ഇരുന്ന് ചിരിക്കുന്നുണ്ടെന്നും സലിം കുമാർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ദിലീപ് കുറ്റവാളി ആണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കിൽ നമ്മൾ ഏൽപ്പിച്ച കളങ്കങ്ങൾ കഴുകി കളയേണ്ട ബാധ്യതയും നമുക്ക് തന്നെയാണ്. ഇത് ഒരു സ്നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ല വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോർക്കണമെന്നും സലിം കുമാർ പറയുന്നു.

 

സലിം കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
നടൻ ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴു വർഷം മുൻപ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരിസഹോദരന്മാരാൽ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മൾ 2013 -ൽ കണ്ടതാണ്. ദിലീപ് -മഞ്ജു വാരിയർ ഡിവോഴ്സ്. പിന്നീട് പലരാൽ പല വിധത്തിൽ ആ കഥയ്ക്ക് മാറ്റം വരുത്തി. ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ വരെ ദിലീപിന്റെ പേര് വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണ് വെളിവാക്കുന്നത്. സംഭവം നടന്നു അഞ്ചു മാസങ്ങൾക്ക് ശേഷം ഇപ്പോഴാണ് മറ്റൊരു വഴിത്തിരിവിൽ എത്തി ചേർന്നിരിക്കുന്നത്. പൾസർ സുനി ജില്ലാ ജയിലിൽ വെച്ച് ജയിലറിന്റെ സീലോടു കൂടി എഴുതിയ ഒരു കത്ത് ഇന്നലെ മുതൽ ചില ചാനലുകൾ തുടരെ തുടരെ കാണിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത എന്നെപോലുള്ളവർക്ക് ചില സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിലൊന്ന് ജില്ലാ ജയിലിൽ വെച്ച് ജയിലറിന്റെ സീലോടുകൂടി പൾസർ സുനി എഴുതി എന്ന് പറയപ്പെടുന്ന ബ്ലാക്ക്മെയിലിങ് സ്വരമുള്ള ഈ കത്ത് ആദ്യം ഏൽപ്പിക്കേണ്ടത് പൊലീസിനെയോ മജിസ്‌ട്രേറ്റിനെയോ അല്ലേ , അല്ലാതെ ചില ചാനലുകൾക്ക് സംപ്രേഷണം ചെയ്യാൻ കൊടുക്കുകയാണോ വേണ്ടത് ?
ഇതിനിടയിൽ ദിലീപിനെ ഈ കേസിൽ അകപ്പെടുത്തുവാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ രണ്ടു മൂന്ന് നടി നടന്മാരുടെ പേരുകളും കേൾക്കുന്നുണ്ട്. ഇതും ഞാൻ വിശ്വസിക്കുന്നില്ല കാരണം ” പൾസർ സുനി അന്തം വിട്ട പ്രതിയാണ്. അയാൾ എന്തും പറയും “.
ഈ സംഭവത്തിൽ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചു വെച്ചിട്ടില്ല , നാദിർഷാക്കും അപ്പുണ്ണിക്കും ( ദിലീപിന്റെ പി എ ) വന്ന വിഷ്ണു എന്നയാളുടെ ഫോൺ റെക്കോർഡും വാട്സാപ്പിൽ വന്ന കത്തും ഡിജിപിക്ക് കൈമാറി കഴിഞ്ഞു.
ജീവിതത്തിൽ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾ. ഒരിക്കൽ പോലും ഫോണിൽ ബന്ധപെട്ടിട്ടില്ലാത്ത പൾസർ സുനി എന്നൊരാൾക്ക് ഒരു നടിയുടെ വീഡിയോക്ക് വേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്ന് പറയാൻതക്ക വിവരമില്ലാത്തവനാണ് ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും പറയില്ല. ഒരു കാര്യം സത്യമാണ് എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയിൽ ഇരുന്ന് ചിരിക്കുന്നുണ്ട്. അത് ഇവിടെയിരുന്നുകൊണ്ട് എനിക്ക് കാണാം.
ഇത് ഒരു സ്നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ല വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോർക്കണം. ഞാൻ എഴുതുന്ന ഈ പോസ്റ്റിനു താഴെ വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ അച്ഛനെയും അമ്മയെയും സ്മരിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും കമന്റ് എഴുതും എന്ന് എനിക്കറിയാം. നിങ്ങൾക്ക് സ്വാഗതം കാരണം പ്രതികരണം ഏതു രീതിയിലും ആവാമല്ലോ.
ദിലീപും നാദിർഷായും എന്റെ സ്നേഹിതന്മാരാണ്. അതിൽ ഞാൻ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളിൽ വെച്ചുകൊണ്ട് തന്നെ ഞാൻ പറയുന്നു. ഇവരെ രണ്ടു പേരെയും ഒരു ശാസ്ത്രീയ നുണ പരിശോധനക്കായി ഞാൻ നിയമത്തിനു മുന്നിൽ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാൻ ശ്രമിക്കുന്നവർ ചെയ്യേണ്ടത് ഒരു കാര്യം മാത്രം പൾസർ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നിൽ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും…അവിടെ തീരും എല്ലാം .
സിനിമാക്കാർക്ക് ഒരായിരം സംഘടനകൾ ഉണ്ട് അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടില്ല. എന്റെ അറിവിൽ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്‌ക്കായി സിനിമ രംഗത്തെ സ്‌ത്രീകൾ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതിൽ പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ദിലീപ് കുറ്റവാളി ആണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കിൽ നമ്മൾ ഏൽപ്പിച്ച കളങ്കങ്ങൾ കഴുകി കളയേണ്ട ബാധ്യതയും നമുക്ക് തന്നെയാണ്.മാധ്യമങ്ങൾ സ്വന്തമായി വാർത്തകൾ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്തു ദിലീപിന്റെ ഈ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുക , ഭയപ്പെടുക , പ്രതികരിക്കുക.
” അവർ ക്രിസ്ത്യാനികളെ തേടി വന്നു
ഞാൻ ഭയപ്പെട്ടില്ല , ഞാൻ ക്രിസ്ത്യാനി അല്ല.
അവർ പ്രൊട്ടസ്റ്റന്റുകളെ തേടി വന്നു
ഞാൻ ഭയപ്പെട്ടില്ല , ഞാൻ പ്രൊട്ടസ്റ്റന്റ് അല്ല.
അവർ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു
ഞാൻ ഭയപ്പെട്ടില്ല, ഞാൻ കമ്മ്യൂണിസ്റ്റ് അല്ല.
അവസാനം അവർ എന്നെ തേടി വന്നു.
അപ്പോൾ എനിക്ക് വേണ്ടി ഭയപ്പെടാൻ ആരുമുണ്ടായില്ല .
എട്ട് വരികൾ മാത്രമെഴുതി ലോക പ്രശസ്തനായ പാസ്റ്റർ നിമോളറുടെ വരികളാണ് ഇത്…
തൽക്കാലം നിർത്തട്ടെ ,
സലിംകുമാർ.

ബ്രിട്ടീഷ്‌ രാജകുടുംബത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്‌. കഴിഞ്ഞ ദിവസം ഡയാന രാജകുമാരിയുടെ മരണത്തിനു പിന്നില്‍ രാജകുടുംബമാണെന്ന വെളിപ്പെടുത്തല്‍ എം.ഐ5 ഏജന്റ്‌ ജോണ്‍ ഹോപ്‌കിന്‍സ്‌ നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണു ചാള്‍സ്‌ രാജകുമാരന്റെ പെരുമാറ്റ വൈകല്യങ്ങള്‍ ഭാര്യ കാമിലയുടെ സുഹൃത്തുക്കള്‍ പുറത്തുവിട്ടത്‌.

ചാള്‍സ്‌ രാജകുമാരന്റെ മോശം പെരുമാറ്റം വിവരിക്കുന്ന ഡയാനയുടെ ഓഡിയോ ടേപ്പുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കാമിലാ പാര്‍ക്കറിന്റെ സുഹൃത്തുക്കളാണു ചാള്‍സിന്റെ പെരുമാറ്റ വൈകല്യങ്ങള്‍ പെന്നി ജുനൊര്‍ എന്ന എഴുത്തകാരനു മുന്നില്‍ വിവരിച്ചത്‌. കാമിലയുടെ ആദ്യവിവാഹം അറിഞ്ഞു ചാള്‍സ്‌ പൊട്ടിക്കരഞ്ഞെന്നാണു പുസ്‌തകത്തിലുള്ളത്‌. ആന്‍ഡ്രുവുമായുള്ള വിവാഹം മാറ്റിവയ്‌ക്കണമെന്ന്‌ അദ്ദേഹം അപേക്ഷിച്ചത്രേ. ചാള്‍സ്‌ – കാമില ബന്ധത്തെക്കുറിച്ചു രാജ്‌ഞിയെ അടക്കം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു നേരത്തെ ഡയാന രാജകുമാരി വ്യക്‌തമാക്കിയിരുന്നു. ചാള്‍സ്‌ -കാമില ബന്ധത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ രാജകുടുംബത്തിനു തലവേദനയാകും.

ബ്രിട്ടിഷ്‌ ഇന്റലിജന്‍സ്‌ ഏജന്‍സിക്കുവേണ്ടി താന്‍ ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയെന്നു മരണക്കിടക്കയില്‍വച്ചാണു എം.ഐ5 ഏജന്റ്‌ ഹോപ്‌കിന്‍സ്‌(80) പറയുന്നത്‌. ബ്രിട്ടിഷ്‌ ചാരസംഘടനയായ എം.ഐ5 ഏജന്റായി 35 വര്‍ഷമാണ്‌ അദ്ദേഹം പ്രവര്‍ത്തിച്ചത്‌. 1973 ജൂണിനും 1999 ഡിസംബറിനും ഇടയില്‍ ഡയാന രാജകുമാരി അടക്കം 23 പേരെ കൊലപ്പെടുത്തിയെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു രാജകുടുംബം നല്‍കിയ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണു ഡയാനയെ കൊലപ്പെടുത്തിയതെന്നും ഹോപ്‌കിന്‍സ്‌ പറഞ്ഞതായാണു റിപ്പോര്‍ട്ട്‌.

രാജകുടുംബ രഹസ്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നത്രേ കൊലപാതകം. ഈ കേസ്‌ തെളിയിക്കാന്‍ രേഖകളില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഹോപ്‌കിന്‍സിന്റെ വാദം തെറ്റാണെന്നു ചില ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ദിലീപിന്റെ മനേജര്‍ അപ്പുണ്ണിയും സുനിലിന്റെ സഹതടവുകാരന്‍ വിഷ്ണുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ഒന്നരക്കോടി രുപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് സംഭാഷണത്തില്‍ വിഷ്ണു പറയുന്നത് കേള്‍ക്കാം. പള്‍സര്‍ സുനി എഴുതിയ കത്ത് വായിക്കണമെന്നും വിഷ്ണു ദിലീപിന്‍റെ മാനേജരോട് ആവശ്യപ്പെടുന്നുണ്ട്.

കേസിലെ പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്നാണ് ഇപ്പോല്‍ പുറത്തു വന്നിരിക്കുന്ന ഒന്നരമിനുറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖ. പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തിനെക്കുറിച്ചു തന്നെയാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സംഭാഷണത്തില്‍ നിരന്തരം എന്തിനാണ് തന്നെ വിളിച്ച് ശല്യപ്പെടുത്തുന്നതെന്നും ഇക്കാര്യത്തില്‍ തന്നെ വിളിക്കണ്ട നിനക്കിഷ്ടമുള്ളത് ചെയ്തോ എന്ന് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി വിഷ്ണുവിനോട് പറയുന്നുണ്ട്.

സുനിലിന്‍റെ സഹതടവുകാരനായ വിഷ്ണു ഇപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. നിരവധി തവണ ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിഷ്ണു എന്നയാള്‍ വിളിച്ചിരുന്നു എന്ന് ഇന്നലെ ദിലീപും നാദിര്‍ഷയും വെളിപ്പെടുത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട വിഷയുമായി ബന്ധപ്പെട്ട കേസിലേക്ക് നടന്‍ മമ്മൂട്ടിയെക്കൂടി വലിച്ചിഴയ്ക്കരുതെന്ന് ദിലീപ്. മമ്മൂക്കയെ കണ്ടിട്ട് തന്നെ കൂറേ നാളായെന്നും ആ മനുഷ്യന്റെ തലയിലേക്ക് വെറുതെ ഓരോന്ന് എടുത്തിടരുതെന്നും ആ പാവത്തിനെ വെറുതെ വിടണമെന്നും ദീലിപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ പ്രതികരണത്തില്‍ ആണ് ദിലീപ് ഇങ്ങനെ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിന്നും താങ്കള്‍ രക്ഷപ്പെട്ടത് മമ്മൂട്ടിയെ കൊണ്ട് മുഖ്യമന്ത്രിയുമായി സംസാരിപ്പിച്ചതിന് പിന്നാലെയായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദീലിപ്. ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തയ്ക്ക് ഒരു സത്യാവസ്ഥയില്ലെന്നും കണ്ണടച്ച് പൂച്ച പാലുകുടിക്കുന്നതുപോലെയാണ് ഓണ്‍ലൈനുകളുടെ വാര്‍ത്തയെന്നും ദിലീപ് പറയുന്നു.

തന്നെ ഇപ്പോള്‍ ടാര്‍ജറ്റ് ചെയ്യുന്നവരുടെ പിന്നില്‍ മഞ്ജുവാര്യരാണോ എന്ന് അറിയില്ലെന്നും അത് ഓണ്‍ലൈന്‍ മീഡിയക്കാരോട് തന്നെ ചോദിക്കണമെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു. പള്‍സര്‍ സുനിയെ താന്‍ ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം എന്ന് മനസിലാവുന്നില്ലെന്നും ദിലീപ് പറയുന്നു. ഓരോ ആള്‍ക്കാര്‍ ഓരോന്നും വാര്‍ത്തയാക്കുന്നു. തനിക്ക് അയച്ചെന്ന് പറുന്ന കത്ത് ഞാനാണ് പൊലീസിന് കൊടുത്തത്. പക്ഷേ മാധ്യമങ്ങള്‍ കണ്ടുപിടിച്ചു എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും ദിലീപ് പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴി എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ മാനേജര്‍, ഡ്രൈവര്‍ എന്നിവരേയും ചോദ്യം ചെയ്യും. ഈ മാസം 29 ന് ശേഷമായിരിക്കും രഹസ്യകേന്ദ്രത്തില്‍ വെച്ച് ദിലീപിന്റെ മൊഴിയെടുക്കുക.

യുവനടിയെ തട്ടിക്കൊണ്ടുപോയി അക്രമം കാണിച്ച സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചുവെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് വ്യക്തമായി. സുനി മുന്‍പ് കോടതിയില്‍ നല്‍കിയ പരാതിയിലേയും കത്തിലേയും കയ്യക്ഷരം വ്യത്യസ്തമാണ്. അങ്കമാലി കോടതിയിലാണ് നേരത്തെ സുനി പരാതി നല്‍കിയത്. രണ്ടിലേയും ഭാഷയിലും ശൈലിയിലും പ്രകടമായ വ്യത്യാസമുണ്ട്. കത്ത് തയ്യാറാക്കിയത് സുനിയുടെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥിയാണ് എന്നാണ് നിഗമനം.

വിഷ്ണുവിന് കത്ത് കൈമാറിയതും സഹതടവുകാരനായ വിദ്യാര്‍ത്ഥി തന്നെയാണ്. ഏപ്രില്‍ 12ന് എഴുതി സഹതടവുകാരനായ വിഷ്ണുവിന്റെ പക്കല്‍ കൊടുത്തുവിട്ട കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലായിരുന്നു കത്ത് എഴുതിയിരിക്കുന്നത്. തന്നെയും ഒപ്പമുള്ള അഞ്ചുപേരെയും രക്ഷിക്കണമെന്നാണ് കത്തില്‍ സുനി ആവശ്യപ്പെട്ടത്. തനിക്ക് വാഗ്ദാനം ചെയ്ത പണം അഞ്ചുമാസത്തിനുള്ളില്‍ നല്‍കണമെന്നും സുനി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ കോടതിയില്‍ കീഴടങ്ങുന്നതിനു മുമ്പ് കാക്കനാടുള്ള ദിലീപിന്റെ കടയില്‍ ചെന്നിരുന്നെന്നും അപ്പോള്‍ എല്ലാവരും ആലുവയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സുനി കത്തില്‍ പറയുന്നു. വളരെ ബുദ്ധിമുട്ടിയാണ് താന്‍ ഈ കത്ത് കൊടുത്തുവിടുന്നതെന്നും ഈ കത്തു കൊണ്ടുവന്നവന് കേസിനെപ്പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നും തനിക്ക് വേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നു മാത്രമേയുള്ളൂവെന്നും കത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, പള്‍സര്‍ സുനി ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാന്‍ തീരുമാനിച്ചു. ദിലീപിനോടു പറയാനുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ നാദിര്‍ഷയുടെ ഫോണിലേക്കാണു വിളികള്‍ വരുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണിലും വിളി വന്നു. എല്ലാം റിക്കോര്‍ഡ് ചെയ്തു രണ്ടു മാസം മുന്‍പുതന്നെ ഡിജിപിക്കു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

പ്രസ്റ്റണ്‍: എഡിന്‍ബര്‍ഗ് അതിരൂപതയില്‍ ശുശ്രൂഷ ചെയ്തിരുന്ന റവ.മാര്‍ട്ടിന്‍ വാഴച്ചിറയുടെ ആകസ്മിക വേര്‍പാടില്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മാര്‍ട്ടിന്‍ അച്ചനെ കാണാതായതു മുതല്‍ എഡിന്‍ബറോയിലെ സീറോ മലബാക് ചാപ്ലിന്‍ റവ.ഫാ.സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി രൂപതാധ്യക്ഷനുമായി നിരന്തരം ബന്ധപ്പെടുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെത്തന്നെ എഡിന്‍ബറോയിലേക്ക് പോകുന്നതും തുടര്‍ന്നുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതുമാണ്.

പാ.മാര്‍ട്ടിനുവേണ്ടി സീറോ മലബാര്‍ സഭയുടെ എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും വി.ബലിമധ്യേ അദ്ദേഹത്തെ ഓര്‍ക്കണമെന്നും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ദേവാലയങ്ങളിലും കുടുംബപ്രാര്‍ത്ഥനയിലും നടത്തണമെന്നും മാര്‍ സ്രാമ്പിക്കല്‍ നിര്‍ദേശിച്ചു. മാര്‍ട്ടിന്‍ അച്ചന്റെ വേര്‍പാടില്‍ രൂപതാ കുടുംബം ഒന്നാകെ അനുശോചിക്കുകയും പ്രാര്‍ത്ഥനാ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നെന്നും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്ക് ആംആദ്മി ആംബുലന്‍സ് നല്‍കുന്നു. പെമ്പിളൈ ഒരുമയ്ക്ക് ആരംഭകാലം മുതല്‍ ആം ആദ്മി പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു. അവരുടെ ശക്തമായ സമരം നടക്കുമ്പോഴും അതിനു ശേഷം എം എം മണി പെമ്പിളൈ ഒരുമൈ സ്ത്രീകളെ അപഹസിച്ചപ്പോഴും എല്ലാം പോരാട്ടങ്ങളിലും നാം ഒപ്പം നിന്നവരാണ്. അവരുടെ ജീവിതം ദുരിതമയം ആണ് എന്ന് നമുക്കറിയാം, മരിച്ചാല്‍ ശവം കൊണ്ടുപോകാന്‍ പോലും അവര്‍ക്ക് വാഹനങ്ങള്‍ ഇല്ലാത്ത അവസ്ഥയുണ്ട്.

തേയില കൊണ്ടുപോകുന്ന പിക്കപ്പുകളില്‍ ആണ് അവര്‍ ശവശരീരം കൊണ്ടുപോയിരുന്നത്. ഏതെങ്കിലും തരത്തില്‍ ഈ പ്രശ്‌നത്തിന് ഒരു ചെറിയ പരിഹാരം നല്‍കാന്‍ കഴിയും എന്ന് ആം ആദ്മി പാര്‍ടിയുടെ പ്രവാസി സംഘടനയായ ആവാസ് സംസാരിച്ചു തീരുമാനിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് കൂടിയായി ഉപയോഗിക്കാന്‍ കഴിയുന്ന വാഹനം, അവര്‍ക്ക് കൈമാറണം എന്ന് തീരുമാനിക്കുകയും ചെയ്തു.

അതിന്റെ കൈമാറ്റചടങ്ങ് ജൂണ്‍ 27 നു വൈകിട്ട് 5.30നു, മൂന്നാറില്‍ വച്ച് നടക്കുകയാണ്. ആം ആദ്മി പാര്‍ടി നല്‍കുന്ന ഈ വാഹനം, കേരളത്തിലെ പുതിയ തൊഴിലാളി പ്രസ്ഥാനത്തിന് ആം ആദ്മി പാര്‍ടി നല്‍കുന്ന പിന്തുണ കൂടിയാണ്.

കൊച്ചി: ദിലീപിന് അയച്ച കത്തിലെ കയ്യക്ഷരം പള്‍സര്‍ സുനിയുട്ത് അല്ലെന്ന് അഭിഭാഷകന്‍. സുനി മുമ്പ് കോടതിയില്‍ എഴുതി നല്‍കിയ പരാതിയിലെയും കത്തിലെയും കയ്യക്ഷരങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് സുനിയുടെ അഭിഭാഷകന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. അങ്കമാലി കോടതിയില്‍ സുനി സ്വന്തം കൈപ്പടയിലെഴുതി നല്‍കിയ പരാതിയിലേയും കത്തിലേയും ഭാഷയിലും ശൈലിയിലും പൊരുത്തക്കേടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

ജയിലില്‍ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമില്ല. സുനിലിന്റെ കയ്യക്ഷരം കണ്ടിട്ടുണ്ട്, അത് ഇത്ര വടിവൊത്ത അക്ഷരമല്ല. മറ്റാരോ എഴുതിയ കത്താണ് സുനിലിന്റെ പേരില്‍ പ്രചരിക്കുന്നതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ദിലീപ് വാഗ്ദാനം ചെയ്ത പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദിലീപിന്റെ രഹസ്യങ്ങള്‍ ഇതുവരെ താന്‍ പുറത്തുവിട്ടിട്ടില്ലെന്നുള്ള ഭീഷണിയും കത്തിലുണ്ടായിരുന്നു.

അതേസമയം, പള്‍സര്‍ സുനി ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചു. സുനിയുടെ കത്തിലെ ആരോപണങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കത്ത് എഴുതിയത് കാക്കനാട് ജയിലില്‍ നിന്ന് നല്‍കിയ പേപ്പറിലാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved