Latest News

ഓണ്‍ലൈന്‍ പെണ്‍വാണിഭ വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും നല്‍കിയതായി പരാതി. മൈസൂരുവിലെ പ്രമുഖ കോളേജില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ത്ഥിനികളാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്ന ലോക്കാന്റോയിലാണ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും നല്‍കിയിരിക്കുന്നത്. ഈ സൈറ്റില്‍ പെണ്‍കുട്ടികളെ ഫോണ്‍ നമ്പര്‍ കണ്ട നിരവധി പേരാണ് വിദ്യാര്‍ത്ഥിനികളെ ദിവസേന വിളിച്ചിരുന്നത്. അപരിചിതരുടെ ഫോണ്‍ വിളികള്‍ കൂടിയപ്പോഴാണ് നമ്പര്‍ എങ്ങനെ ലഭിച്ചുവെന്ന കാര്യം പെണ്‍കുട്ടികള്‍ അന്വേഷിച്ചത്.മൈസൂരുവിലെ കോളേജില്‍ പഠിക്കുന്ന ചില പെണ്‍കുട്ടികളുടെ ഫോണിലേക്ക് അപരിചിതരുടെ ഫോണ്‍ വിളികള്‍ വര്‍ദ്ധിച്ചതോടെയാണ് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതിപ്പെട്ടത്.

അശ്ലീലച്ചുവയിലാണ് പലരും സംസാരം ആരംഭിച്ചതത്രേ. ഫോണ്‍ വിളിച്ച ചിലരാണ് പെണ്‍വാണിഭ സൈറ്റില്‍ നിന്നാണ് ലഭിച്ചതെന്നും പറഞ്ഞത്.മൈസൂരുവിലെ ഒരു പ്രമുഖ കോളേജില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറുമാണ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്. ഒരേ കോളേജില്‍ നിന്നുള്ള ഇത്രയും വിദ്യാര്‍ത്ഥിനികളുടെ നമ്പറും ചിത്രങ്ങളും നല്‍കിയതിന് പിന്നില്‍ ഒരാള്‍ തന്നെയാണെന്നാണ് പോലീസിന്റെയും നിഗമനം.കോളേജില്‍ അഡ്മിഷന്‍ സമയത്ത് നല്‍കിയ അതേ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളാണ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറയുന്നത്.

ഇന്ത്യക്കാര്‍ക്ക് നേരെ അയർലൻഡിലും വംശീയ അവഹേളനം . ‘ഇന്ത്യയിലേക്കു തിരിച്ചുപോകൂ’ എന്ന് ഏതാനും ഇന്ത്യക്കാരായ സഹയാത്രികരോടു ട്രെയിൻയാത്രയ്ക്കിടെ ഒരു സ്ത്രീ ആക്രോശിക്കുന്നതും വംശീയാധിക്ഷേപം നടത്തുന്നതുമായ വിഡിയോ സമൂഹമാധ്യമത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ലൈംറിക് കോർബർട് സ്റ്റേഷനിൽനിന്നു ലൈംറിക് ജംക്‌ഷനിലേക്കുള്ള യാത്രയ്ക്കിടെ കഴി​ഞ്ഞ ഞായറാഴ്ചയാണു സംഭവമെന്ന് ഐറിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ത്രീയുടെ വംശീയ അധിക്ഷേപം പത്തുമിനിറ്റോളം നീണ്ടു. തടയാൻ ചെന്നവരോടും അവർ കയർത്തു. 16 മിനിറ്റിനുശേഷം അധിക്ഷേപത്തിന് ഇരയായ യാത്രക്കാർ ട്രെയിനിൽനിന്ന് ഇറങ്ങിപ്പോയി.സംഭവത്തിന്റെ ഒന്നിലധികം വിഡിയോകളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വിഡിയോ ഞെട്ടിക്കുന്നതാണെന്നും ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്നും ഐറിഷ് റെയിൽ അധികൃതർ പറഞ്ഞു.

‘നിന്റെ എളിമ, നിന്റെ ഭംഗി… നിന്റെ തലയെടുപ്പ്…
നിന്നോട് മത്സരിക്കാന്‍ ഇവിടെ ആര്‍ക്കു ചങ്കുറപ്പ്…
മലയാളികളുടെ സ്വന്തം DQ എന്നാ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ സിഐഎക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കുഞ്ഞിക്കാ ആരാധകര്‍. ഈ അമല്‍ നീരദ് ചിത്രം സകലമാന യൂത്ത് മൂവികളുടെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ആദ്യമായാണ് ഒരു മുഴുനീള അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്.

ചിത്രത്തിനായി ദുല്‍ഖര്‍ പാടിയ ‘വാനം തിള തിളക്കണ് ..’ എന്ന ഗാനം യൂട്യൂബില്‍ തരംഗമാകുകുമ്പോള്‍
ആ ഗാനത്തിന്റെ ഫാന്‍ വെര്‍ഷന്‍ ഒരിക്കിയിരിക്കുകയാണ് കുഞ്ഞിക്കാ ആരാധകര്‍. മലയാളം റാപ് റീമിക്സ് ശൈലിയില്‍ ഒരുക്കിയ പാട്ടില്‍ തങ്ങള്‍ ഇപ്പോഴും അവരുടെ കുഞ്ഞിക്കയുടെ ഒപ്പം ഉണ്ടാകും എന്നാണ് ആരാധകര്‍ പറയുന്നത്.

പോരായ്മകള്‍ ഒരുപാട് തങ്ങള്‍ക്കു ഉണ്ടെങ്കിലും തങ്ങളാല്‍ കഴിയുന്ന വിധം ഒരുക്കിയ, DQ’വിനുള്ള സമ്മാനമാണ് ഈ റാപ്പ് ഗാനം എന്നാണ് ആരാധകരുടെ ഭാഷ്യം. കുഞ്ഞിക്കാ നീ യൂത്തിന്‍ പ്രതിരൂപമാ… DQ ഫാന്‍സ് ഞങ്ങള്‍ എന്നും നിന്റെ ഒപ്പമാ..’
എന്നിങ്ങനെ പോകുന്നു വരികള്‍…

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെ
നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സംവിധായകന്‍ ദിലീഷ് പോത്തനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. മെയ് അഞ്ചിനാണ് റിലീസ്.

ഫാന്‍ മെയ്ഡ് ഗാനം കേള്‍ക്കാം…

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ നയിക്കാനുള്ള മാനസിക പക്വതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ല സിംഗ്. ഡല്‍ഹി വനിതാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ബര്‍ഖ ശുക്ല സിംഗ് തല്‍സ്ഥാനം രാജിവച്ചു. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് ശുക്ല സിംഗ് രാജിവച്ചത്.

വനിതാ പ്രവര്‍ത്തകരെ അജയ് മാക്കന്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ബര്‍ഖ ആരോപിച്ചു. വനിതാ പ്രവര്‍ത്തകര്‍ നേരിടുന്ന അപമാനത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയോട് പരാതി പറഞ്ഞുവെങ്കിലും അദ്ദേഹം പരാതി അവഗണിച്ചുവെന്നും ബര്‍ഖ പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഒളിച്ചോടുകയാണെന്ന് അവര്‍ ആരോപിച്ചു.

എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രവര്‍രത്തകരില്‍ നിന്നും ഒളിച്ചോടുന്നത്. ചോദ്യം ചോദിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി എന്തിനാണ് ഭയക്കുന്നതെന്നും ഇവര്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാന്‍ മാനസിക പക്വതയില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായമെന്നും ബര്‍ഖ സിംഗ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്കിലൂടെയുളള പ്രണയം മൂത്തപ്പോള്‍ കാമുകനോട്, കാമുകി ഗോവയിലേക്കോ മുംബൈയിലേക്കോ ടൂര്‍ പോകണമെന്നാവശ്യപ്പെട്ടു. കാശില്ലാത്ത കാമുകനാകട്ടെ കാമുകിക്ക് വ്യാജ വിമാനടിക്കറ്റും നല്‍കി. വിനോദയാത്രക്കിറങ്ങിയ ദിവസം ട്രിപ്പ് മുടക്കാന്‍ വിമാനം റാഞ്ചുമെന്ന് ഇമെയിലിലൂടെ കാമുകന്‍ പൊലീസിന് വ്യാജസന്ദേശവും അയച്ചു.

പൊലീസും മറ്റു സുരക്ഷാ സംവിധാനങ്ങളും നെട്ടോട്ടം ഓടിയ ‘വിമാനറാഞ്ചല്‍’ സന്ദേശത്തിന് പിന്നിലെ കഥ ഇങ്ങനെയാണ്.ഹൈദരാബാദ് മിയാപുരിയിലെ ബിസിനസുകാരനായ വംശി കൃഷ്ണയാണ് ടൂര്‍ ഒഴിവാക്കാന്‍ വ്യാജസന്ദേശം അയച്ച് വെട്ടിലായത്. ഭാര്യയും ഒരു പെണ്‍കുഞ്ഞുമുളള വംശി, ഫേസ്ബുക്കിലൂടെയാണ് ചെന്നൈ സ്വദേശിയായ യുവതിയുമായി ചങ്ങാത്തത്തിലായത്. ചാറ്റിങ്ങിനിടെ മുംബൈയിലെക്കോ ഗോവയിലേക്കോ ടൂര്‍ പോകാമെന്ന് പറഞ്ഞ കാമുകി, മുംബൈയില്‍വച്ച് കണ്ടുമുട്ടാമെന്നും ഉറപ്പ് നല്‍കി.  എന്നാല്‍ ഫ്‌ളൈറ്റ് ടിക്കറ്റിന് കാശില്ലാത്ത യുവാവ്, ചെന്നൈയില്‍ നിന്നും മുംബൈയിലേക്കുളള വ്യാജ ടിക്കറ്റ് അയച്ചുകൊടുത്തു.

പിന്നീടാണ് അന്നേ ദിവസം ട്രിപ്പ് മുടക്കാന്‍ വിമാനത്താവളത്തിലേക്ക് വ്യാജസന്ദേശം അയച്ചത്. ഏപ്രില്‍ 15ന് ആറ് പേര്‍ ചേര്‍ന്ന് മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ ഹൈജാക്ക് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു സന്ദേശം. ഐപി അഡ്രസ് പിന്തുടര്‍ന്നെത്തിയ പൊലീസാണ് വംശിയെ പിടികൂടിയത്. എന്നാല്‍ കാമുകിയുടെ വിമാനയാത്ര ഒഴിവാക്കാനായിരുന്നു വളഞ്ഞ വഴിയെന്ന് അറിഞ്ഞതോടെ പൊലീസാണ് ശരിക്കും ഞെട്ടിയത്. വംശി കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Read more.. മൂന്നാറില്‍ കുരിശ് തകര്‍ത്ത നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി; കുരിശ് പൊളിച്ചതില്‍ ഏറെ സന്തോഷിക്കുക യേശുക്രിസ്തു ആണെന്ന് യാക്കോബായ ഭദ്രാസനാധിപന്‍. വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ ശ്രീറാമിന് സ്ഥാനചലനം സംഭവിച്ചേക്കാം

രണ്ട് പെൺകുട്ടികൾ ശബരിമലദർശനം നടത്തുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററിൽ കറങ്ങി നടക്കുകയാണ്. വിഐപി ദർശനം നടത്തുന്നവർക്ക് പ്രായപരിധി ഇല്ല എന്നുളള തരത്തിലുള്ള കമന്റുകളുമായി ഈ ചിത്രം വാട്സ് ആപ്പിലും സജീവമായിരുന്നു. ബിജെപി ഇന്റലിജന്റ്സെൽ കൺവീനർ മോഹൻദാസ് ഈ ചിത്രം തന്റെ ട്വിറ്റർ വോളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ചർച്ച രൂക്ഷമായത്. ചുരിദാർ അണിഞ്ഞ് ക്യൂവിനിടയിലൂടെ മുൻനിരയിൽ പ്രാർഥിക്കുന്ന സ്ത്രീകളുടെ ചിത്രമാണ് മോഹൻദാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏപ്രിൽ 12 ന് ട്വീറ്റ് പുറത്ത് വന്നതുമുതൽ ഇത് സ്ത്രീകളുടെ ശബരിമലദർശനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തി. കൊല്ലത്തെ പ്രശസ്തനായ ഒരു വ്യവസായിയും ശബരിമല വിശ്വാസിയുമായ വ്യക്തിയുടെ സ്വാധീനം ഉപയോഗിച്ചാണ്  ഇവർ വിഐപി ദർശനം നടത്തിയതെന്നുമാണ് പുറത്തുവന്ന വിവരം.

 ഇതിനെതുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അന്വേഷണത്തിന് തിരുമലദേവസ്വം ബോർഡ് വിജിലൻസ് വിങ്ങിന് നിർദേശം നൽകിയിരുന്നു. വിഐപി ദർശന സൗകര്യം ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നത് കർശനമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.  എന്നാല്‍ വിശ്വാസികളെ കടത്തിവിടുന്ന ചുമതലുള്ള പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞത് പെൺകുട്ടികളെന്നു തോന്നിച്ചിരുന്ന സ്ത്രീകൾ 50 വയസിന് മേൽ പ്രായമുള്ളവരാണെന്നാണ് .  അവരുടെ ഐഡി പ്രൂഫും മറ്റ് പ്രായം തെളിയിക്കുന്ന രേഖകളും സമർപ്പിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. അവരുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളും പലരും പുറത്ത് വിട്ടിട്ടുണ്ട്. മോഹൻദാസിന് മറുപടിയുമായി രാഹുൽ ഈശ്വറും ട്വിറ്ററിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്.

കുടുംബകലഹത്തെ തുടർന്ന് മകളുമായി വീട്ടിൽ നിന്നിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽവെച്ച് മകള്‍ക്ക്  വിഷം നല്‍കി സ്വയം വിഷം കുടിച്ചു .തുടര്‍ന്ന് അവശനിലയിലായ ഇരുവരും മാതാപിതാക്കൾ നടത്തുന്ന ചായക്കടയ്ക്ക് മുന്നിലെത്തി കുഴഞ്ഞു വീണുമരിച്ചു .പത്തനംതിട്ട കല്ലറക്കടവ് കിഴക്കേ മട്ടത്തിൽ ആർ. ശ്രീകുമാർ (42), മകൾ അനുഗ്രഹ(അഞ്ച്) എന്നിവരാണ് ഇന്നു രാവിലെ 11 മണിയോടെ മരിച്ചത്.

സംഭവത്തെക്കുറിച്ച് അയൽവാസികൾ പറഞ്ഞത് ഇങ്ങനെ: പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലുള്ള സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ് ശ്രീകുമാർ. ഇതിന് എതിർവശത്തായി തട്ടുകട നടത്തുകയാണ് പിതാവ് രാജൻ നായരും മാതാവ് ഓമനയും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ശ്രീകുമാറെന്ന് പറയപ്പെടുന്നു.കുടുംബസ്വത്ത് പിതാവ് രാജൻ നായർ ശ്രീകുമാറിന്റെ പേരിൽ എഴുതി വച്ചിരുന്നു. എന്നാൽ, അതിൽ മകൾ അനുഗ്രഹയ്ക്ക് കൂടി അവകാശം വച്ചിരുന്നു. ഇതു കാരണം ആധാരം പണയം വച്ച് ബാങ്കിൽ ലോണെടുക്കാനും കഴിഞ്ഞിരുന്നില്ല. മൂന്നുലക്ഷം രൂപയുടെ ബാധ്യതയാണ് ശ്രീകുമാറിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നത്.

ഇതിന്റെ പേരിൽ കഴിഞ്ഞ ഒരാഴ്ചയായി ശ്രീകുമാർ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. ഇന്നു രാവിലെയും ഭാര്യയുമായി വഴക്ക് തുടർന്നു. അതിന് ശേഷം മകളെയും കൂട്ടി രാവിലെ ഒമ്പതരയോടെ വീട്ടിൽ നിന്ന് ഇറങ്ങി. പിന്നെ മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലുള്ള പിതാവിന്റെ ചായക്കടയുടെ സമീപമാണ് ഇരുവരെയും കണ്ടത്.

അവശനിലയിലായിരുന്ന ശ്രീകുമാറും മകൾ അനുഗ്രഹയും ഓട്ടോയിൽനിന്നിറങ്ങി കുഴഞ്ഞുവീഴുകയായിരുന്നു. ഇത് കണ്ട് സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാർ ചേർന്ന് ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

ഭോപ്പാല്‍:  കശ്മീരിലെ കലാപകാരികളുടെ കല്ലേറ് സൈന്യത്തിന് ഭീഷണിയാകുമ്പോള്‍ പ്രതിഷേധക്കാരുടെ ആക്രമണങ്ങളെ നേരിടാന്‍ തങ്ങള്‍ സൈന്യത്തെ സഹായിക്കാമെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള ആദിവാസികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നു.

തങ്ങളുടെ പരമ്പരാഗതമായ ആയുധമായ ഗോഫാന്‍( പ്രത്യേക തരം കവണ) ഉപയോഗിച്ച് കല്ലെറിയുന്ന പ്രതിഷേധക്കാരെ നേരിടാമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ ജാബ്വ ജില്ലയില്‍ ഉള്ള ഭില്‍ ഗോത്രത്തില്‍ പെട്ടവരാണ് പ്രധാനമന്ത്രിക്കയച്ച നിവേദനത്തില്‍ സൈന്യത്തെ സഹായിക്കാമെന്ന് അറിയിച്ചിരിക്കുന്നത്. കശ്മീരില്‍ ആള്‍ക്കുട്ടത്തിന്റെ കല്ലേറില്‍ നിസഹായരായി നില്‍ക്കുന്ന സുരക്ഷാ സൈന്യത്തിന്റെ ഗതികേട് അറിഞ്ഞാണ് ഇവര്‍ നിവേദനം അയച്ചിരിക്കുന്നത്.. കല്ലിനുപകരം കല്ലുപയോഗിച്ച് ഉചിതമായ മറുപടി നല്‍കാമെന്ന് അവര്‍ പറയുന്നു. അങ്ങനെ അവരെ പിന്തിരിപ്പിക്കാമെന്നും നിവേദനത്തില്‍ പറയുന്നു.

ചെറിയ കയര്‍ ഉപയോഗിച്ചു ലളിതമായി നിര്‍മ്മിക്കാവുന്നതാണ് ഗോഫാന്‍ എന്ന കവണ. ഇതിന്റെ മധ്യഭാഗത്ത് റബ്ബര്‍ അല്ലെങ്കില്‍ തോല്‍ ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേക ഭാഗമുണ്ടാകും. ഇതിലാണ് എറിയാനുള്ള കല്ല് വെയ്ക്കുന്നത്. തുടര്‍ന്ന് ഈ കവണ കറക്കുന്നതിനൊപ്പം കയറിന്റെ ഒരുഭാഗം അയച്ചുവിടുന്നു. അപ്പോള്‍ ഇതില്‍ വെച്ചിരിക്കുന്ന കല്ല് വളരെ ശക്തിയില്‍ ലക്ഷ്യത്തിലേക്ക് കുതിക്കും. ആദിവാസികള്‍ വേട്ടയാടാനും ആക്രമണങ്ങളെ പ്രതിരോധിക്കാനുമായാണ് ഗോഫാന്‍ ഉപയോഗിക്കുന്നത്.

ഇത്തരം കവണ ഉപയോഗിക്കുന്ന ബറ്റാലിയന്‍ തന്നെ സൈന്യത്തില്‍ ഉണ്ടാക്കണമെന്നാണ് പ്രധാനമന്ത്രിക്കയച്ച കസത്തില്‍ ആദിവാസികള്‍ ആവശ്യപ്പെടുന്നത്. ഒരാള്‍ കല്ലെറിയുന്നതിനേക്കാള്‍ മൂന്നുമടങ്ങ് വേഗത്തില്‍ ഗോഫാന്‍ ഉപയോഗിച്ച് കല്ലെറിയാന്‍ സാധിക്കുമെന്നും പരിചയസമ്പന്നരായ ഇവര്‍ക്ക് 50 മീറ്ററോളം ദൂരത്തിലുള്ള ലക്ഷ്യത്തിലേക്ക് ഇതുപയോഗിച്ച് കല്ലെറിയാന്‍ സാധിക്കുമെന്നും പോലീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് പതിറ്റാണ്ടുകളായി ഇവര്‍ ഉപയോഗിക്കുന്ന പരമ്പരാഗത ആയുധമാണ് ഗോഫാന്‍.

ജില്ലാകളക്ടറെയാണ് ഇവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം പ്രധാനമന്ത്രിക്കയക്കാനായി ഏല്‍പ്പിച്ചത്. കശ്മിരില്‍ സുരക്ഷാ സൈന്യം നിസഹായരായി നില്‍ക്കുന്നതുകണ്ട് രാജ്യസ്‌നേഹികളായ തങ്ങള്‍ക്ക് സഹിക്കുന്നില്ലെന്നും എത്രയും പെട്ടന്ന് ഒരു ഗോഫാന്‍ ബറ്റാലിയന്‍ രൂപീകരിച്ച് കശ്മീരിലേക്കയക്കണമെന്നും അവര്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പാരമ്പര്യമുള്ള തങ്ങള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ വീണ്ടും അവസരം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

അമേരിക്കയ്ക്ക് പിന്നാലെ വിദേശ പൗരന്മാർക്കുള്ള താൽക്കാലിക തൊഴിൽ വിസ റദ്ദാക്കി ഓസ്‌ട്രേലിയയും. സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി വിസ നിരോധിച്ച നടപടി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മൽകോം ടേൻബൻ ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

95000 വിദേശ പൗരന്മാരാണ് താൽക്കാലിക തൊഴിലുകൾക്കായി ഓരോ വർഷവും ഓസ്‌ട്രേലിയയിൽ എത്തുന്നത്. ഉദ്യോഗാർഥികളുടെ രണ്ട് വർഷത്തെ തൊഴിൽ പരിചയം, ക്രിമിനൽ റെക്കോർഡ് പരിശോധന, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവ പരിശോധിച്ചതിന് ശേഷം മാത്രമേ ഇനി വിസ അനുവദിക്കുകയുള്ളൂ.ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ് അമേരിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും കൈക്കൊണ്ട നടപടി. ഇന്ത്യയിൽനിന്ന് നിരവധി പേരാണ് ഓരോ വർഷവും താൽക്കാലിക വിസയിൽ ഓസ്‌ട്രേലിയയിൽ എത്തുന്നത്.

പാറശാല മുണ്ടപ്ലാവിളയിൽ  ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.രണ്ടാം പാപ്പാൻ തൊഴുക്കൽ സ്വദേശി മുരുകനാണ് കൊല്ലപ്പെട്ടത്. പാറശാല മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ശിവശങ്കരനാണ് ഇടഞ്ഞത്. ക്ഷേത്രത്തിനു സമീപം തളച്ചിരുന്ന ആന തീറ്റ കൊടുക്കുന്നതിനിടയിൽ പാപ്പാനെ ആക്രമിക്കുകയായിരുന്നു.  നേരത്തെ രണ്ടുതവണ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പാപ്പാൻമാൻക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.ആനപ്പുറത്ത് ഈ സമയമാത്രയും ഉണ്ടായിരുന്ന സഹായി അത്ഭുതമായി രക്ഷപ്പെട്ടു, ആനയുടെ പുറത്തുനിന്നും തെങ്ങിലേക്കു ചാടികയറിയതിനാൽ ഒരു ജീവൻകൂടി പൊലിഞ്ഞില്ല

RECENT POSTS
Copyright © . All rights reserved