അമിതഭാരവും അമിതവേഗവുമാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. അമിതവേഗത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ആദ്യം സമീപത്തെ ഇലട്രിക് പോസ്റ്റില്‍ ഇടിക്കുകയും സമരക്കാര്‍ക്കിടയിലേക്ക് ഇരച്ചകയറുകയുമായിരുന്നു.

ട്രക്കിന്റെ ടയറിനടിയില്‍ പെട്ട ചിലര്‍ തല്‍ക്ഷണം മരിച്ചു. ചിലര്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതിനേതുടര്‍ന്ന് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. സമരക്കാരെ ഇടിച്ചിട്ട ട്രക്ക് നിരവധി വാഹനങ്ങള്‍ തകര്‍ത്ത് സമീപത്തുള്ള ഒരു കടയില്‍ ഇടിച്ചുനിന്നു.

അപകടത്തെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ കട കത്തിനശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വാഹനത്തിന്റെ ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു. ആറുപേര്‍ ട്രക്കിനടിയില്‍ പെട്ടും 14 പേര്‍ വൈദ്യുതാഘാതമേറ്റുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 10 പേരുടെ നില അതീവ ഗുരുതരമാണ്.

പരിക്കേറ്റവരെ ചെന്നൈ, വെളളൂര്‍, തിരുപ്പതി എന്നിവിടങ്ങളിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവര്‍ക്ക് അഞ്ചുലക്ഷം രൂപ ആന്ധ്രാ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് പുട്ടലപ്പട്ടു-നായ്ഡുപേട്ട പാതയിലെ ഗതാഗതം തടസപ്പെട്ടു.