മോർച്ചറിയിൽ വച്ച മൃതദേഹങ്ങൾ തമ്മിൽ മാറിപ്പോയി. ആളു മാറിയതറിയാതെ ബന്ധുക്കൾ അതിലൊരാളുടെ മൃതദേഹം സംസ്കരിച്ചു. സംഭവം പുറത്തറിഞ്ഞപ്പോൾ ആ മൃതദേഹം കല്ലറയിൽനിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം.
മുട്ടിക്കടവ് സ്വദേശിനി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹങ്ങളാണു മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. അഞ്ചാം തീയതി ഏലിയാമ്മയുടെ ബന്ധുക്കൾ വന്നപ്പോൾ ആശുപത്രിക്കാർ കൊടുത്തുവിട്ടത് മറിയാമ്മയുടെ മൃതദേഹമാണ്. അവർ സംസ്കാരച്ചടങ്ങുകൾ നടത്തുകയും ചെയ്തു. അബദ്ധം മനസ്സിലാക്കിയ ആശുപത്രി അധികൃതർ കല്ലറ പൊളിച്ച് ഇന്നലെ മൃതദേഹം തിരിച്ചെത്തിച്ചു. മറിയാമ്മയുടെ സംസ്കാരം നാളെയാണു നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് അവരുടെ മക്കൾ ആശുപത്രിയിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. ഇരുവരുടെയും ബന്ധുക്കൾ ആശുപത്രിയിലുണ്ട്.
അമേരിക്കൻ വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ നിന്നു പിൻവാങ്ങിയതു വലിയ വാർത്തയായിരുന്നു. ഏറെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചായിരുന്നു കമ്പനിയുടെ പിൻമാറ്റ പ്രഖ്യാപനം. പ്രത്യേകിച്ചും, ഷെവർലെ ഉപഭോക്താക്കൾക്ക്. ഡിസംബറോടെ വിപണിയിൽ നിന്നു പിൻമാറുന്ന കമ്പനി വിറ്റുപോകാത്ത വാഹനങ്ങൾക്കു വൻ ഓഫറുകളാണ് നൽകുന്നത്. ചെറു കാറായ ബീറ്റിന് 1 ലക്ഷം രൂപ കിഴിവ് നൽകുമ്പോൾ പ്രീമിയം സെഡാനായ ക്രൂസിന് 4 ലക്ഷം വരെയാണ് വിലക്കുറവ്. അതായത് ഷെവർലെ ക്രൂസ് വാങ്ങിയാൽ കിട്ടുന്ന ഡിസ്കൗണ്ട് പണം കൊണ്ട് മറ്റൊരു ബീറ്റു വാങ്ങാൻ സാധിക്കും.
നിലവിലെ ഡിസ്കൗണ്ടുകള്‍ വീണ്ടും ഉയർന്നേക്കുമെന്നാണു ഡീലർഷിപ്പുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ബീറ്റിലെ എല്ലാ മോഡലിനും ഒരു ലക്ഷം മുതലും ക്രൂസിന് 4 ലക്ഷം മുതൽ എസ് യു വിയായ ട്രെയിൽബ്ലേസറിന് 4 ലക്ഷം മുതലുമാണ് കമ്പനി നൽകുന്ന ഡിസ്കൗണ്ടുകൾ. ഡിസംബറിനു മുമ്പ് വാഹനങ്ങളെല്ലാം തന്നെ വിറ്റുതീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണു കമ്പനി വൻ ഓഫറുകൾ നൽകുന്നത്. കമ്പനി ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറിയാലും സർവീസ് നെറ്റ്‌വർക്കുകൾ ഉണ്ടായിരിക്കുമെന്ന ഉറപ്പാണു ഷെവർലെ ഉപഭോക്താക്കൾക്കു നൽകുന്നത്.
സർവീസ്
ഇന്ത്യയിൽ നിന്നുള്ള പിൻമാറ്റം പ്രഖ്യാപിച്ചു കൊണ്ടു പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇന്ത്യയിൽ തുടരുന്ന സർവീസ് നെറ്റ്‌വർക്കുകളെക്കുറിച്ചുള്ള കമ്പനിയുടെ പദ്ധതി ജനറൽ മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നു. പ്രധാന നഗരങ്ങളിലെല്ലാം സർവീസ് സെന്ററുകളുണ്ടാകും എന്നാണ് അറിയിപ്പ്. ഇന്ത്യയിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ സ്പെയർപാർട്സുകൾക്ക് ക്ഷമമുണ്ടാകില്ല എന്നു കരുതാം. എന്നാൽ ഈ വാഹനങ്ങളുടെ വിൽപന രാജ്യാന്തര വിപണിയിൽ നിന്നു പിൻവലിക്കുകയോ പുതിയ മോഡലുകൾ പുറത്തിറക്കുകയോ ചെയ്താൽ സ്പെയർ പാർട്സുകളുടെ ലഭ്യത കുറയാം.
സെക്കന്‍ഡ് ഹാൻഡ് കാർ
പുതിയ വാഹനങ്ങളെപ്പോലെ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ ഷെവർലെ കാറുകളുടെ വില കുത്തനെ ഇടിയാൻ പിൻമാറ്റം കാരണമാകും.
തിരുവനന്തപുരം: കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ കേരള നിയമസഭ ചര്‍ച്ച ചെയ്യുന്നതില്‍ സംശയവുമായി കെ.എം.മാണി. കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മാണി നിലപാട് അറിയിച്ചത്. കേരളത്തിന് ബാധകമല്ലാത്ത വിഷയം ചര്‍ച്ച ചെയ്യുന്നത് എന്തിനാണെന്ന് മാണി ചോദിച്ചു. സഭ ആരംഭിച്ചയുടനാണ് മാണി തന്റെ സംശയം പ്രകടിപ്പിച്ചത്.
പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ല. ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം കൂടിയാണ് ഇത്. കേരളത്തിന് ബാധകമല്ലാത്ത കാര്യം സഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമപ്രശ്നമുണ്ടെന്നും പ്രമേയത്തെ താന്‍ അനുകൂലിക്കുന്നുവെന്നും മാണി വിശദീകരിച്ചു.
ആക്റ്റിലെ 1(3) അനുസരിച്ച് കേന്ദ്ര വിജ്ഞാപനം വഴി ആക്റ്റിലെ വ്യവസ്ഥകള്‍ വിവിധ രീതികളില്‍, വിവിധ സംസ്ഥാനങ്ങളില്‍ ബാധകമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. പ്രശ്നം ഈ ആക്റ്റില്‍ ആറ് അധ്യായങ്ങളിലായി 41 വകുപ്പുകളാണുളളതെന്നും മാണി പറഞ്ഞു. പ്രമേയത്തിന്റെ വിശദാംശങ്ങളിലായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നായിരുന്നു സ്പീക്കറുടെ മറുപടി.
കൊല്ലം തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ രണ്ട് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ദിരത്തിന്റെ കോണിപ്പടിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ഇവരുടെ മൃതശരീരംം കണ്ടെത്തിയത്. അർച്ചന , പ്രസീദ എന്നീ രണ്ട് കുട്ടികളാണ് മരിച്ചത്. ഇതിൽ ഒരാൾ പത്താം ക്ലാസിലും മറ്റൊരാൾ പത്താം ക്ലാസ് ജയിച്ച് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. 62 പേരാണ് ഈ അഗതി മന്ദിരത്തിലുള്ളത്.
കൊല്ലം കമ്മീഷണർ അജിത ബീഗം സംഭവസ്ഥലം സന്ദർശിച്ചു. ഇതിനു മുൻപ് ഒരു പെൺകുട്ടിയെ ഈ അഗതി മന്ദിരത്തിൽ നിന്ന് കാണാതായത് വലിയ വാർത്തയായിരുന്നു.
പാലക്കാട് ജില്ലയിലും സമീപ പ്രദേശങ്ങളിലും എല്ലാ ജനകീയ സമരങ്ങളുടെയും മുന്നണി പോരാളി ആയ പ്രൊഫ. പി. എസ് പണിക്കരുടെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ആം ആദ്മി പാര്‍ട്ടി. കക്ഷി രാഷ്ട്രീയത്തിനതീതമായി, ജനങ്ങള്‍ പങ്കെടുത്ത എല്ലാ സമര വേദികളിലും അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചിരുന്നു. പ്ലാച്ചിമട, കഞ്ചിക്കോട് പെപ്സി കോള, ഇരുമ്പുരുക്കു കമ്പനികള്‍, മലമ്പുഴയുടെ സംരക്ഷണം, ഗായത്രിപ്പുഴയുടെ സംരക്ഷണം തുടങ്ങി നിരവധി രംഗങ്ങളില്‍ പണിക്കര്‍ സാറിന്റെ സാന്നിദ്ധ്യം വളരെ ശക്തമായിരുന്നു.
മുഖം നോക്കാതെ തന്റെ നിലപാട് പറയാന്‍ അദ്ദേഹത്തിന് ആര്‍ജവം ഉണ്ടായിരുന്നു. ഇത്ര ശക്തനായ ഒരു പോരാളിയുടെ വേര്‍പാട് വഴി ജനകീയ സമര പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം മുന്നോട്ടു വച്ച ശക്തമായ സമരത്തിന്റെ പാരമ്പര്യം വളര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും ആം ആദ്മി വ്യക്തമാക്കി.
കോട്ടയം: ബിസിനസ് ചെയ്യുന്നവരെയും, പരസ്യം കൊടുക്കാത്തവരെയും പണികൊടുക്കുന്ന ഷാജൻ സ്കറിയക്ക് കേരളാ പോലീസിന്റെ വക മുട്ടൻ പണി. എന്തും എഴുതി, ആൾക്കാരെ കരിവാരിത്തേച്ചു മാത്രം ശീലമുള്ള ഈ പത്രക്കാരൻ തുടങ്ങിയത് യുകെയിൽ നിന്നാണ്. ഒരുപാട് പേരെ കണ്ണീര് കുടിപ്പിച്ച ഇയാൾ സ്വയം കുഴി കുത്തി അതിൽ വീണു എന്നുള്ളത് യാതൃശ്ചികം മാത്രം. പൊലീസ് സേനയെയും തന്നെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഷാജൻ സ്കറിയക്കെതിരെ (മറുനാടൻ മലയാളി) നിയമനടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതു പതിവാക്കിയ, തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റിനെതിരെയാണ് നടപടിക്കു നീക്കം. ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് നിയമനടപടിയുടെ കാര്യം അറിയിച്ചിരിക്കുന്നത്. നഗരത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് ‘കോട്ടയം ജില്ലാ പൊലീസ് മേധാവിയും എഎസ്പി ട്രെയിനി ചൈത്ര തെരേസ ജോണും നേര്‍ക്കുനേര്‍’ എന്ന തരത്തില്‍ ഈ വെബ്‌സൈറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വാര്‍ത്ത, വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് പൊലീസിന്റെ അന്തസ്സിനു കളങ്കം വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. ഈ വാര്‍ത്ത ആരുടെയോ കുബുദ്ധിയില്‍ ഉരുത്തിരിഞ്ഞതും നിക്ഷിപ്ത താല്‍പര്യത്തോടെ ചിലര്‍ പ്രചരിപ്പിക്കുന്നതുമാണ്. ജില്ലാ പൊലീസ് മേധാവിയും എഎസ്പിയും പൊലീസ് ഉദ്യോഗസ്ഥരോട് നിലവിട്ടു പെരുമാറി എന്ന രീതിയില്‍ വന്ന വാര്‍ത്ത, പൊലീസിന്റെ അന്തസ്സിനു കോട്ടം വരുത്തുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതുമാണ്.
ഇത്തരത്തിലുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ജില്ലാ പൊലീസ് മേധാവിയെയോ എഎസ്പി ചൈത്ര തെരേസ ജോണിനെയോ സംഭവവുമായി ബന്ധമുള്ള മറ്റുള്ളവരെയോ സമീപിച്ച് നിജസ്ഥിതി അറിയാന്‍ വെബ്‌സൈറ്റിന്റെ അധികൃതര്‍ തയാറാകേണ്ടതായിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസിന്റെ അച്ചടക്കവും അന്തസ്സും മറ്റും നശിപ്പിക്കുന്ന വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച വെബ്‌സൈറ്റിനെതിരെ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
നഗരത്തിലെ വീടിന്റെ മേൽക്കൂരയിൽ അഴുകിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തോണ്ടിയാർപേട്ട് കനാകർ സ്ട്രീറ്റിലെ കുരുവമ്മാളുടെ വീടിന്റെ മേൽക്കൂരയിലാണു മൃതശരീരം കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നു പരിശോധിച്ചപ്പോഴാണു മേൽക്കൂരയിൽ കാക്കകൾ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്.
അയൽവാസികളുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണു നവജാത ശിശുവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
മ്യാന്മറിൽ നിന്ന് യാത്രക്കാരുമായി പുറപ്പെട്ട് കാണാതായ പട്ടാള വിമാനം ആന്‍ഡമാൻ കടലിൽ തകർന്ന് വീണതായി സംശയം. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ നിന്നും കണ്ടെത്തി. മ്യാന്മറിന്റെ ദക്ഷിണ ഭാഗത്തെ നഗരങ്ങളായ മൈകിനും യാംഗൂനും ഇടയിലാണ് വിമാനം കാണാതായത്. 105 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
ദവൈ നഗരത്തിൽ നിന്നും 20 മീറ്റർ പടിഞ്ഞാറോട്ട് യാത്ര ചെയ്ത ശേഷമാണ് ഉച്ചയ്ക്ക് 1.35 ഓടെ വിമാനത്തിന്റെ ബന്ധം നഷ്ടമായത്. ദവൈ നഗരത്തിൽ നിന്നും 136 മൈൽ അകലെയായാണ് കടലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. നാവികസേന കപ്പൽ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 106 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്ച മെയകിനും യാഗൂണിനും ഇടയിലാണ് വിമാനം കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് വിമാനവുമായുള്ള ബന്ധം പൂര്‍ണമായും നിലച്ചത്.
റയിൽവെ ട്രാക്കിൽ 19 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിയോ പാരലിന്പിക് സ്വർണ മെഡൽ ജേതാവ് തങ്കവേലു മാരിയപ്പനെ പൊലീസ് ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് സതീഷ് കുമാറിനെ റയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സതീഷ് മരിച്ച ദിവസം സതീഷിന്റെ ടു വീലർ മാരിയപ്പന്റെ കാറുമായി കൂട്ടി മുട്ടിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാരിയപ്പനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. മാരിയപ്പനെതിരെ അന്വേഷണം വേണമെന്ന് സതീഷിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടിരുന്നതായും എന്നാൽ മാരിയപ്പനെതിരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ട്ടതായി പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
അതേസമയം, സതീഷിന്റെ മരണവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് മാരിയപ്പൻ വ്യക്തമാക്കി. സംഭവത്തിൽ എന്റെ പേര് വെറുതെ വലിച്ചിഴയ്ക്കുകയാണ്. വരാൻ പോകുന്ന മൽസരങ്ങൾക്കായുളള തയാറെടുപ്പിലാണ് താനെന്നും മാരിയപ്പൻ പിടിഐയോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്നും അതിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും മാരിയപ്പൻ പറഞ്ഞു. റിയോ പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു സ്വര്‍ണ്ണം നേടിയിരുന്നു.
സിപിഐഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. ദില്ലിയിലെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽവച്ചാണ് യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം നടന്നത്. ആർഎസ്എസ് അനുകൂലികളാണ് ആക്രമണത്തിന് പിന്നിൽ. കയ്യേറ്റത്തെത്തുടർന്ന് സീതാറാം യെച്ചൂരി താഴെ വീണു, ആർഎസ്എസ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയാണ് യെച്ചൂരിക്ക് നേരെ ഇവർ ഓടിയടുത്തത്. ഹിന്ദുസേന പ്രവർത്തകർ എന്ന പേരിലുള്ള 4 പേരാണ് ആക്രമണം നടത്തിയത്.
#WATCH One of the 2 protesters who tried to manhandle Sitaram Yechury during his press conf. in Delhi, later beaten up;handed over to Police pic.twitter.com/NRUcrljB2W
— ANI (@ANI_news) June 7, 2017
ഇവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ബീഫ് വിളമ്പുന്നു എന്നാരോപിച്ച് കേരള ഹൗസിൽ അക്രമം നടത്തിയ സംഘടനയാണ് ഹിന്ദുസേന പ്രവർത്തകർ. സിപിഐഎം മൂർദാബാദ് എന്നും , ആർഎസ്എസ് സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്. ശക്തമായ സുരക്ഷ എകെജി ഭവനിലും പരിസരത്തും ഉണ്ടായിരുന്നു. കന്നുകാലി കശാപ്പ് നിയന്ത്രണ ബില്ലിന് എതിരെ സിപിഐഎം എടുത്ത നിലപാട് സംഘപരിവാർ സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു.
സംഘപരിവാറിന്റെ ഗൂണ്ടായിസം കൊണ്ട് തങ്ങളെ നിശബ്ദരാക്കാന്‍ കഴിയുമെന്ന ചിന്ത വേണ്ടെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹി എകെജി ഭവനിൽ ഹിന്ദുസേന പ്രവർത്തകർ കൈയേറ്റം ചെയ്തതിലൂടെ പേടിച്ച് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ്. ഇതില്‍ തങ്ങള്‍ തന്നെ വിജയിക്കുമെന്നും യെച്ചൂരി പറഞ്ഞു.
സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തലിനെ കുറിച്ച് വാർത്താസമ്മേളനം നടത്തുന്നതിനായി യെച്ചൂരി മീഡിയ റൂമിലേക്കു വരുന്പോഴാണ് സംഭവമുണ്ടായത്.
സംഭവത്തെ അപലപിച്ച് ബിജെപി സംസ്ഥാന നേതൃത്വവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
രാജ്യമെമ്പാടും പത്തിവിടർത്തി ആടുന്ന സംഘപരിവാർ ശക്തികൾ എന്തും ചെയ്യാൻ മടിക്കാത്തവർ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് ശക്തികൾ രാഷ്ട്രീയ നേതാക്കന്മാർക്ക് നേരെയും ആക്രമം അഴിച്ചുവിടുന്നത് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണ്. ആശയപരമായി നേരിടാൻ കെല്പില്ലാത്തവരാണ് കായികമായി ആക്രമിക്കുന്നത്. ആർ.എസ്.എസും അവരുടെ പിണിയാളുകളും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നതായും ചെന്നിത്തല പറഞ്ഞു.