വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാന താല്‍പര്യത്തിന് അനുഗുണമായി തിരുത്താനും കരാറിലെ അഴിമതിയ്ക്ക് ഉത്തരവാദികളായരെ അഴിമതി നിരോധന നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും വേണ്ട ശുപാര്‍ശ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള നിയമസഭാ സമിതി ചെയര്‍മാന്‍ സി. ദിവാകരന്‍ എം എല്‍ എ യ്ക്ക് നിവേദനം നല്‍കി. മുന്‍ സി.എ.ജി സീനിയര്‍ ഓഡിറ്റര്‍ തുളസീധരന്‍ പിള്ള, മെല്‍വിന്‍ വിനോദ്, സാജു ഗോപിദാസ്, സൂസന്‍ ജോര്‍ജ്, അഡ്വ സോമനാഥന്‍, സുമല്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

വിഴിഞ്ഞം പദ്ധതി വഴി കേരളത്തിന്റെ തീരവും, സമ്പത്തും, കടലും അദാനിക്ക് തീറെഴുതി കൊടുത്തിരിക്കുന്നു എന്ന പൊതു അഭിപ്രായം തന്നെയാണ് കേരളത്തില്‍ എല്ലാവര്‍ക്കും ഉള്ളത്. മറ്റൊരു അഭിപ്രായം തങ്ങള്‍ക്കും ഇല്ല എന്ന സൂചനയാണ് ഇതു നല്‍കിയപ്പോള്‍ ചെയര്‍മാന്‍ നല്‍കിയത്. തീര്‍ച്ചയായും ഈ റിപ്പോര്‍ട്ട് വളരെ ഗൌരവത്തില്‍ പരിശോധിച്ച് കൃത്യമായ നടപടികള്‍ സ്വീകരിക്കും എന്ന് തന്നെയാണ് സഭ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയത്. സമതിയിലെ മറ്റു അംഗങ്ങള്‍ക്കും ഇതിന്റെ കോപ്പി ആം ആദ്മി പാര്‍ട്ടി കൈമാറി.