Latest News

മലയാളികളുടെ പൊങ്കാലയ്ക്ക് പിന്നാലെ എടുത്തുകളഞ്ഞ അര്‍ണബ് ഗോസ്വാമിയുടെ ഫെയ്സ്ബുക്ക് പേജിന്റെ റിവ്യു റിവ്യു ഓപ്ഷന്‍ വീണ്ടും തിരികെ വന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാധ്യമ പിന്തുണ കൊടുക്കുന്ന റിപബ്ലിക്ക് ചാനലിനെതിരെ മലയാളികള്‍ പണികൊടുത്തിരുന്നു. സത്യസന്ധമായ റിവ്യുകള്‍ ഇട്ട മലയാളികള്‍ ചാനലിന്റെ നിലവാരം പൂജ്യത്തില്‍ താഴെ ആണെങ്കിലും അത് നല്‍കാനുളള ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ ഒരു സ്റ്റാര്‍ മാത്രമാണ് നല്‍കുന്നതെന്ന് അറിയിച്ചു.

കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിനില്‍ വലിയ പങ്ക് വഹിക്കുന്ന റിപ്പബ്ലിക്ക് ചാനലിന്റെ റേറ്റിംഗ് നാലിന് മുകളിലാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇത് കുത്തനെ 2.2ലേക്ക് താണതോടെ ചാനല്‍ ഫെയ്സ്ബുക്കില്‍ നിന്നും റിവ്യു ഓപ്ഷന്‍ ഒളിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ചാനലിനെ രക്ഷിക്കാനും ചിലർ രംഗത്തെത്തി. ഇവര്‍ വ്യാപകമായാണ് ചാനലിന് അഞ്ച് റേറ്റിംഗ് നല്‍കിയത്. എന്നാല്‍ ഒറ്റക്കെട്ടായി മലയാളികള്‍ നിന്നതോടെ ഇവരുടെ ശ്രമം വിഫലമായി.

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തെ ദേശീയതലത്തില്‍ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് മലയാളികളെ ചൊടിപ്പിച്ചത്. ഫേസ്ബുക്കില്‍ വളരെ കുറഞ്ഞ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ തിരിച്ചടിച്ചത്. ഇതോടെയാണ് ഓപ്ഷന്‍ ഒളിപ്പിച്ച് അര്‍ണബ് രക്ഷപ്പെട്ടത്. വീണ്ടും ചാലനിനെതിരെ ഫെയ്സ്ബുക്കില്‍ പൊങ്കാല തുടങ്ങിയതോടെയാണ് വീണ്ടും ഓപ്ഷന്‍ തിരികെ എത്തിയത്.

നേരത്തേ ഓടിക്കൊണ്ടിരിക്കുന്ന കാറിനെ മുന്നോട്ടു പോവാന്‍ അനുവദിക്കാത്ത തെരുവ് പട്ടികളോട് റിപ്പബ്ലിക്ക് ചാനല്‍ ടീമിനെ ശശി തരൂര്‍ ഉപമിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുന്‍പ് ‘തരൂരിന്റെ മിണ്ടാതിരിക്കാനുള്ള അവകാശത്തെ നിങ്ങള്‍ ബഹുമാനിക്കണം.’ എന്ന് തരൂര്‍ ചാനലിനെതിരെ നല്‍കിയ മാനനഷ്ടകേസിന്റെ വാദത്തിനിടെ ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞിരുന്നു.

അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. റേറ്റിംഗിനൊപ്പം ചാനലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും ഫേസ്ബുക്ക് പേജില്‍ കാണാം. ഇതിന് പുറമെ ചാനലിന്റെ ഗൂഗിള്‍ പേജിലും ചാനലിന്റെ നിലവാരം താണതാണെന്ന് കാണിച്ച് റിവ്യൂകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ദിലീപിനെതിരേ നടക്കുന്നത് വന്‍ ഗൂഢാലോചന!..ദിലീപിനെയും ദിലീപിന്റെ ബിസിനസിനെയും തകർക്കുക എന്ന ലക്ഷ്യത്തോടുള്ള വാൻ ഗൂഡാലോചനയാണ് നടന്നിരിക്കുന്നത് എന്നതിന് തെളിവുകള്‍ പുറത്ത് .കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന ചുമത്തി അറസ്റ്റിലായി ആലുവ ജയിലിലാണ് നടന്‍ ദിലീപ്. നടനെ അനുകൂലിക്കുന്നവര്‍ പറയുന്നു ദിലീപ് നിരപരാധിയാണെന്ന് .

നടനെതിരേ ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തുവെന്ന ആരോപണവും ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.നടന്റെ ഭാവി ജീവിതം തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നത് എന്നാണ് ആക്ഷേപം. സിനിമാ മേഖലയിലുള്ളളവര്‍ തന്നെ ഈ നിലപാടുമായി രംഗത്തെത്തിയിരുന്നു. നടന്‍ സ്ഥാപനങ്ങളും ഭൂമിയും എല്ലാം വ്യാജവും അനധികൃതവുമാണെന്ന് വരുത്തി തീര്‍ക്കുന്നത് ആരാണ്. ഇതിന് പിന്നില്‍ ഭരണകൂടത്തിനും പങ്കുണ്ടെന്നാണ് തെളിയുന്ന കാര്യം.ദിലീപിന്റെ കൈവശമുള്ള സ്ഥലങ്ങളെല്ലാം സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചാലക്കുടിയിലേയും കുമരകത്തെയും പറവൂരിലെയും ഭൂമി സംബന്ധിച്ച്‌ ഈ ആരോപണം ഉയര്‍ന്നു.എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച്‌ വിശദമായ പരിശോധന നടത്തി. കുമരകത്തും പറവൂരും ചാലക്കുടിയിലും ഭൂമി കൈയേറ്റം നടന്നിട്ടില്ലെന്ന് വീണ്ടും നടത്തിയ സര്‍വേയില്‍ വ്യക്തമാക്കി.

എന്നാല്‍ അതിനിടെ പൊടുന്നനെയാണ് ദിലീപിന്റെ ഉടമസ്ഥതിയില്‍ ചാലക്കുടിയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റര്‍ സമുച്ചയം മുന്‍സിപ്പാലി അധികൃതര്‍ അടച്ചുപൂട്ടിയത്. നിസാരമായ കാരണം ചൂണ്ടിക്കാട്ടിയായിരുന്നു .ദിലീപിനെതിരേ നിലനില്‍ക്കുന്ന വികാരം മുതലെടുക്കുക എന്ന ഒരു ലക്ഷ്യം ഈ അടച്ചുപൂട്ടലിന് പിന്നിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. ഡി സിനിമാസ് അടച്ചുപൂട്ടിയതില്‍ അധികൃതര്‍ വിവേചനം കാണിച്ചുവെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.അധികൃതരുടെ ഇരട്ട നിലപാടിന്റെ തെളിവുകള്‍ ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ടു. ഡിസിനിമാസ് അടച്ചുപൂട്ടാന്‍ പറഞ്ഞ കാരണം ജനറേറ്ററിന് ലൈസന്‍സ് ഇല്ലെന്നതാണ്. അതാകട്ടെ, തിടുക്കത്തില്‍ അടച്ചുപൂട്ടേണ്ട കാരണവുമല്ല.

മുന്നറിയിപ്പ് പോലും നല്‍കാതെയാണ് അടച്ചുപൂട്ടല്‍ നടന്നതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ നിരവധി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ചാലക്കുടിയില്‍ തന്നെ മറ്റൊരു തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നു. ഇത് അടച്ചുപൂട്ടാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.ഒടുവില്‍ ഈ രണ്ട് കാര്യങ്ങളും ഉയര്‍ത്തി ചാലക്കുടി നഗരസഭക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം ഉയര്‍ന്നപ്പോള്‍ നിയമം ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണമുള്ള തീയേറ്ററിനും ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

എന്നാല്‍ മൂന്ന് ദിവസത്തെ സമയം ഈ തീയേറ്ററിന് അനുവദിച്ചിട്ടുണ്ട്. ഈ പരിഗണന ദിലീപിന്റെ ഡി സിനിമാസിന് ലഭിച്ചില്ലെന്ന് ദിലീപ് ഓണ്‍ലൈനില്‍ കുറ്റപ്പെടുത്തുന്നു. ഡിസിനിമാസ് നിയമവിധേയമായി കഴിഞ്ഞ രണ്ടര വര്‍ഷമായി ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ദിലീപ് ഓണ്‍ലൈന്‍ പറയുന്നു.പകപോക്കല്‍ നടപടിയാണ് ചാലക്കുടി നഗരസഭ സ്വീകരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലെ കുറ്റപ്പെടുത്തല്‍. ചാലക്കുടിയില്‍ തന്നെ മറ്റൊരു പ്രമുഖ തീയേറ്റര്‍ 20 വര്‍ഷമായി പ്രധാന അനുമതികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നും അതടച്ചുപൂട്ടാന്‍ ഇത്ര തിടുക്കം നഗരസഭാ അധികൃതര്‍ സ്വീകരിച്ചില്ലെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.

ഡിസിനിമാസിനെതിരായ നീക്കം പകപോക്കലിന്റെ ഭാഗമാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് ഈ തീയറ്ററിനു നോട്ടീസ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതും മൂന്ന് ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഈ ആനുകൂല്യം ഡിസിനിമാസിന് ലഭിച്ചില്ല. ഇത് ഗുഢാലോനയുടെ ഭാഗമാണെന്നും ദിലീപ് ഓണ്‍ലൈനില്‍ കുറ്റപ്പെടുത്തുന്നു.സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് ഡി സിനിമാസ് നിര്‍മാണത്തിന് വേണ്ടി കൈയേറിയെന്ന് ആരോപിക്കപ്പെടുന്നത്. എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

ഈ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. എട്ടുപേരില്‍ നിന്നാണ് നടന്‍ ഇതു വാങ്ങിയത്. സ്ഥലം വിഭജിച്ച്‌ എട്ടുപേരുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സ്ഥലം മൊത്തമായി ദിലീപ് വാങ്ങിയത്.എന്നാല്‍ നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല. നടന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സര്‍ക്കാര്‍ പുറമ്ബോക്കല്ലെന്ന സത്യവാങ്മൂലവും കളക്ടര്‍ സമര്‍പ്പിച്ചു. ഈ വിവാദം വീണ്ടും പുതിയ പശ്ചാത്തലത്തില്‍ ഉയരുകയും ഭൂമി വീണ്ടും അളക്കുകയും ചെയ്തിരുന്നു.

ആദ്യം കൊല്ലം കൊട്ടാരക്കരയില്‍ തിയറ്റര്‍ സമുച്ചയം ആരംഭിക്കാനായിരുന്നു ദിലീപിന്റെ ലക്ഷ്യമത്രെ. എന്നാല്‍ കലാഭവന്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണ് ഇതു ചാലക്കുടിയിലേക്ക് മാറ്റിയത്.ചാലക്കുടിയിലെ ഈ സ്ഥലം ദിലീപിന് പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്‍കിയതും മണിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ദിലീപിന്റെ പേരിലാണ് ഡിസിനിമാസ് അറിയപ്പെടുന്നത്.

നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ കെട്ടുകഥയല്ലെന്ന് പൾസർ സുനി. മാഡം മലയാള സിനിമ രംഗത്തു നിന്നു തന്നെയുള്ള ഒരാളാണെന്നും പൾസർ സുനി വെളിപ്പെടുത്തി. മാഡത്തെക്കുറിച്ച് ഈ മാസം 16നുള്ളിൽ വിഐപി കാര്യങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ താൻ പറയുമെന്നും സുനി പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പറഞ്ഞു കേട്ടിരുന്നതാണ് മാഡത്തെ പറ്റി. എന്നാൽ ഇത് സുനിയുടെ ഭാവനാ സൃഷ്ടി മാത്രമാണെന്നും കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്നും പൊലീസ് പിന്നീട് പറഞ്ഞു. എന്നാൽ ഇപ്പോൾ സുനി നടത്തിയിരിക്കുന്ന ഈ പ്രസ്ഥാവന പൊലീസിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്.

കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സ്മാരുടെ സമരത്തില്‍ മാനേജ്‌മെന്റിന് സഹായകരമാകുന്ന നിലപാടെടുത്ത കോട്ടയത്തെ ജോസ്‌കോ ജ്വല്ലറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജ്വല്ലറി ബഹിഷ്‌കരിക്കുന്നു. ഇന്നലെ രാത്രി മുതല്‍ ബഹിഷ്‌കരണം ആരംഭിച്ചുവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ അറിയിച്ചു.
സമരം പൊളിക്കാനായി ആശുപത്രിയിലെ നഴ്സിന്റെ ഭര്‍ത്താവിനെ കോട്ടയം ജോസ്‌കോ ജ്വല്ലറിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയതിനെതിരായാണ് പ്രതിഷേധം.
കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സിംഗ് സമരം പൊളിക്കാന്‍ ആശുപത്രി മുതലാളിയുടെ വാക്കു കേട്ട് അവിടുത്തെ നഴ്സിന്റെ ഭര്‍ത്താവിനെ കോട്ടയം ജോസ്‌കോ ജൂവലറിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയ ജോസ്‌കോ ജൂവലറി അധികാരികളുടെ നടപടി മുതലാളി വര്‍ഗ്ഗത്തിന്റെ കാടത്തം ആണ്. എന്ന് യു.എന്‍.എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിബി മുകേഷ് പറയുന്നു.

ഇതില്‍ പ്രതിഷേധിച്ചു ഇനി മുതല്‍ മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജൂവലറിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങില്ല….
ഞങ്ങളുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാവരോടും ഇങ്ങനെ തന്നെ ആയിരിക്കും ഞങ്ങളുടെ പ്രതികരണം…..
ഇത് ജീവിക്കാന്‍ വേണ്ടി ഉള്ള സമരം ആണ് ആരെയും തോല്‍പിക്കാന്‍ അല്ല പക്ഷെ ഞങ്ങളെ തോല്‍പിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജൂവലറി ഇന്ന് മുതല്‍ ബഹിഷ്‌ക്കരിക്കുന്നു’
കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സിംഗ് സമരം പൊളിക്കാന്‍ ആശുപത്രി മുതലാളിയുടെ വാക്കു കേട്ട് അവിടുത്തെ നഴ്സിന്റെ ഭര്‍ത്താവിനെ കോട്ടയം ജോസ്‌കോ ജൂവലറിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയ ജോസ്‌കോ ജൂവലറി അധികാരികളുടെ നടപടി മുതലാളി വര്‍ഗ്ഗത്തിന്റെ കാടത്തം ആണ്.
ഇതില്‍ പ്രതിഷേധിച്ചു ഇനി മുതല്‍ മലയാളി നഴ്‌സുമാര്‍ ജോസ്‌കോ ജൂവലറിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങില്ല….
ഞങ്ങളുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാവരോടും ഇങ്ങനെ തന്നെ ആയിരിക്കും ഞങ്ങളുടെ പ്രതികരണം…..
ഇത് ജീവിക്കാന്‍ വേണ്ടി ഉള്ള സമരം ആണ് ആരെയും തോല്‍പിക്കാന്‍ അല്ല പക്ഷെ ഞങ്ങളെ തോല്‍പിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും
്#boycott_Josco_Jewellery
#support_Bharath_Nurses_Strike

സിബി മുകേഷ്
സ്റ്റേറ്റ് വൈസ് പ്രസിഡന്റ്
യു എന്‍ എ

നടിയെ ഉപദ്രവിച്ച കേസിൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിൻറെ  റിമാൻഡ് കാലാവധി  രണ്ടാഴ്ച്ചത്തേക്ക് നീട്ടി.ഇന്നു വീണ്ടും വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ്  നടനെ കോടതിയിൽ ഹാജരാക്കിയത് . റിമാൻഡ് കാലാവധി തീരുന്ന ഇന്നു കോടതിയിൽ നേരിട്ടു ഹാജരാക്കുന്നതിനു പകരമാണു വിഡിയോ കോൺഫറൻസിങ്ങിലൂടെ കേസ് പരിഗണിച്ചത് .

കൊല്ലം: ചോദിച്ച തുക പിരിവ് നല്‍കില്ലെന്ന് അറിയിച്ചതിന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം ചവറയില്‍ കുടിവെള്ള കമ്പനി നടത്തുന്ന മനോജിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസ്. ബിജെപി ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെതിരെയാണ് കേസെടുത്തത്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.

5000 രൂപ പിരിവ് നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 3000 രൂപ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് മനോജ് അറിയിച്ചു. വര്‍ഷത്തില്‍ ഒരു പിരിവ് മാത്രമാണ് ഉള്ളതെന്നും 5000 വേണമെന്നും നേതാവ് ആവശ്യപ്പെട്ടു. നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ഭീഷണിപ്പെടുത്തിയത്. നേതാവ് അസഭ്യ വര്‍ഷം നടത്തുകയും ചെയ്തിരുന്നു.

ഇതിന്റെ ശബ്ദരേഖ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മനോജ് നല്‍കി. പിന്നീട് വാര്‍ത്താ ചാനലുകള്‍ ഈ ശബ്ദരേഖ സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതോടെ സുഭാഷിനെ ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

രാജ്യവ്യാപകമായി 11.44 ലക്ഷം പാൻ കാർഡുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി. ഒട്ടേറെ വ്യാജ പാൻ കാർഡുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര നടപടി. ഇക്കഴിഞ്ഞ ജൂലൈ 27 വരെ അസാധുവാക്കിയ പാൻ കാർഡുകളുടെ എണ്ണമാണിത്. നിയമമനുസരിച്ച് ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടാകാൻ പാടില്ല. വ്യാജ മേൽവിലാസം നൽകിയും ഇല്ലാത്ത ആളുകളുടെ പേരിലും ഒട്ടേറെ പാൻ കാർഡുകൾ റജിസ്റ്റർ െചയ്തതായി ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിരുന്നു.

അസാധുവാക്കപ്പെട്ടവയ്ക്കൊപ്പം നിങ്ങളുടെ പാൻകാർഡും ഉണ്ടോയെന്ന് പരിശോധിക്കാം:

1. ആദായനികുതി വകുപ്പിന്റെ സൈറ്റിൽ പ്രവേശിക്കുക.

2. ഹോം പേജിലെ Know Your PAN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://incometaxindiaefiling.gov.in/e-Filing/Services/KnowYourPanLinkGS.html

3. തുറന്നു വരുന്ന വിൻഡോയിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ ചേർക്കുക.

4. പാൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിക്കുന്ന ‘വൺ ടൈം പാസ്‌വേഡ്’ സൈറ്റിൽ ചേർക്കുക.

5. പാൻ കാർഡ് അസാധുവാക്കിയിട്ടില്ലെങ്കിൽ നിങ്ങളുടെ വിശദാംശങ്ങൾക്കൊപ്പം ‘ആക്ടീവ്’ എന്ന സന്ദേശം തെളിയും.

നിങ്ങൾ നൽകിയ അതേ വിശദാംശങ്ങളുള്ള ഒന്നിലധികം പാൻ കാർഡുകൾ ഉള്ളപക്ഷം കൂടുതൽ വിശദാംശങ്ങൾ ചേർക്കേണ്ടിവരും.

പാൻ കാർഡ്

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച മാർഗ്ഗമാണ് പാൻ കാർഡ് (Permanent Account Number card). ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ (National Identification Number) ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ്‌ മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ ആവ്യക്തി പാൻ കാർഡ്‌ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ ഇപ്പോൾ ചില ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങാനും ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യാനും പാൻ കാർഡ്‌ നിർബന്ധമാണ്‌ . ഇൻകം ടാക്സ് ഡിപ്പാർട്മെൻറ് ആണ് പാൻ കാർഡ്‌ നൽകുന്നത്

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാൽ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിലക്ക് നീക്കിയത്. ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മേയിലാണ് ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാൻ, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായി. തുടർന്ന്, മൂവരെയും ക്രിക്കറ്റിൽനിന്ന് സസ്പെൻഡ് ചെയ്ത ബിസിസിഐ, അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചതോടെയാണ് താരത്തിന് കളത്തിലേക്കുള്ള തിരിച്ചുവരവിന് അവസരമൊരുങ്ങിയത്.

കരിയറിലെ നിർണായക വർഷങ്ങൾ കവർന്നെടുത്ത വിവാദക്കേസിലെ ഹൈക്കോടതി വിധി കേൾക്കാൻ ശ്രീശാന്ത് കോടതിയിൽ എത്തിയിരുന്നു. ഇക്കാലമത്രെയും ഉറച്ച പിന്തുണ നൽകി കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു.എന്നാൽ, വിലക്കു നീക്കാനാവില്ലെന്ന ബിസിസിഐയുടെ കടുംപിടുത്തം തിരിച്ചുവരവിന് തടസ്സം സൃഷ്ടിച്ചതോടെയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. ബിസിസിഐ വിലക്കു നിലനിൽക്കുന്നതിനാൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയിലെത്തിയത്. അതിനിടെ, സുപ്രീംകോടതി നിയോഗിച്ച പുതിയ ഭാരവാഹികളിൽ നിന്നു നീതി ലഭിക്കുമെന്നു പ്രതീക്ഷയുള്ളതിനാൽ അവരെക്കൂടി കക്ഷിചേർക്കണമെന്ന ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച്, ബിസിസിഐയുടെ നിലവിലെ പ്രസി‍ഡന്റ് വിനോദ് റായിയെയും മറ്റു മൂന്നംഗങ്ങളെയും ഹൈക്കോടതി ഹർജിയിൽ കക്ഷിചേർക്കുകയും െചയ്തു.

മലയാളികളുടെ മനം കവര്‍ന്ന ഭാമയുടെ സിനിമ ജീവിതം തകര്‍ത്തത് ദിലീപാണെന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി. ഒരു വാരികയിലെ പ്രതിവാര പംക്തിയായ അഭ്രലോകത്തിലൂടെ പല്ലിശേരിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ ഒരു സോഴ്‌സ് പറഞ്ഞുവെന്ന് വിശദീകരിച്ചാണ് ഈ കഥ തന്റെ കോളത്തില്‍ പല്ലിശേരി കുറിക്കുന്നത്. സിനിമലോകത്തെ പിടിച്ചു കുലുക്കുന്ന വലിയ ആരോപണമാണ് ദിലീപിനെതിരെ വീണ്ടും പല്ലിശേരി ഉയര്‍ത്തുന്നത്.

പല്ലിശേരിയുടെ കോളത്തിലെ ചില ഭാഗങ്ങള്‍

ഒരു കാര്യം സൂചിപ്പിക്കാനാണ് വിളിച്ചത്. 4 വര്‍ഷം മുമ്പ അമേരിക്കയില്‍ നടന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചു അതില്‍ പങ്കെടുത്ത യുവ നായികനടിക്കു സംഭവിച്ച ദുരന്തത്തെക്കുറിച്ചുമാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ഒരു മാദ്യപാനസദസില്‍ വച്ച് ഞങ്ങള്‍ നാലുപേര്‍ക്കിടയില്‍ ദിലീപും ഉണ്ടായിരുന്നു. കുറെ മദ്യപിച്ചപ്പോള്‍ ദിലീപ് പെട്ടന്ന് പൊട്ടിത്തെറിച്ചു ഉറക്കെ പറഞ്ഞു ” അവള്‍ ഇനി മലയാളസിനിമയില്‍ ഉണ്ടാകില്ല. ഞാനാണ് പറയുന്നത്. എന്നെ പറ്റിക്കാമെന്നാണ് അവള്‍ കരുതിയതെങ്കില്‍ ഈ ദിലീപ് ആരാണെന്ന് അവള്‍ അറിയും’ ‘ആരെക്കുറിച്ചാണ് ദിലീപ് പറഞ്ഞത് ‘ഞങ്ങളിലൊരാള്‍ ചോദിച്ചു. ‘അവളെക്കുറിച്ച്. കോട്ടയംകാരി.

ലോഹിതദാസിന്റെ ചിത്രത്തിലൂടെ വന്നവള്‍ മലയാള സിനിമയില്‍ അവള്‍ ഇനി വേണ്ട. അവളുടെ ചീട്ട് ഞാന്‍ ഈ നിമിഷം കീറിക്കളഞ്ഞിരിക്കുന്നു. നിങ്ങള്‍ അമേരിക്കന്‍ മലയാളികളോട് ഞാന്‍ ചോദിച്ചു. ‘ എന്താ കാരണം? ‘ മറുഭാഗത്തുനിന്നും ചിരി. ‘ എന്തായിരിക്കും ? ഊഹിക്കാമോ? ‘സഹകരണമില്ലായ്മ ?’ ‘ അതെ. അമേരിക്കാന്‍ പ്രോഗ്രമിന് ലക്ഷ്മണനും സംഘവുമാണ് വന്നത്. ലക്ഷ്മണന്‍ എന്നും പറഞ്ഞാല്‍ നാദിര്‍ഷ. ഹനുമാന്‍ എന്നു പറഞ്ഞാല്‍ അപ്പുണ്ണി. ശ്രീ രാമന്‍ ദിലീപ്. ഇവര്‍ മൂന്നുപേരും ചേര്‍ന്നാല്‍ ഒരു രഹസ്യവും പുറത്താകില്ലെന്നും മാത്രമല്ല, പണിയേണ്ടവരെ പണിയുകയും ചെയ്തിരിക്കും.’

കറച്ചുകൂടി വിശദീകരിക്കാമോ? നടിയും സഹോദരിയും ഈ സംഘത്തോടൊപ്പം ഉണ്ടായിുരുന്നു. അതേസമയം ദിലീപിന് പ്രത്യേകിച്ച് പ്രോഗ്രാം ഉണ്ടായില്ല. കേരളത്തില്‍ ഷൂട്ടിഗ് തിരക്കിനിടയില്‍ നിന്നും രണ്ടുദിവസം മുങ്ങയിയിട്ടാണ് അമേരിക്കയില്‍ ചെന്നത്. അതും നാദിര്‍ഷയുടെ പ്രത്യേക താല്പര്യപ്രകാരം. നായികനടിയായിരുന്നു അവരുടെ ലക്ഷ്യം. തന്റെ കൈയില്‍ നിന്നും വഴുതിപ്പോയ ഒരു മീനാണ് അത്. സമയവും സന്ദര്‍ദവും ഒത്തുവന്നിരിക്കുന്നു. എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടി ആ ദിവസം ആഘോഷമാക്കി മറ്റാന്‍ തീരുമാനിച്ചു. നടിയുടെ മുറിലേക്ക് ഫോണ്‍ ചെയ്തു. ഫോണ്‍ അറ്റന്റ് ചെയ്തത് ചേച്ചി. ‘കൊച്ചിരാജാവ് എത്തിയിട്ടുണ്ട്. ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു’ എന്നറിയിച്ചു.

ചേച്ചിക്കു കാര്യം മനസിലായി. ‘ ഞങ്ങള്‍ കൊച്ചിരാജവിനെ കാണാന്‍ വന്നതല്ല. പ്രോഗ്രാം അവതരിപ്പിക്കാനാണ് വന്നത്. അതുകെണ്ട് കാണാന്‍ താല്പര്യമില്ല. ‘ നല്ലോണം ആലോചിച്ചു തീരുമാനിച്ചതാണോ? കൊച്ചിരാജാവ് പ്രസാദിച്ചാല്‍ ഒരുപാടു നേട്ടങ്ങള്‍ ഉണ്ടാക്കും. ഇല്ലെങ്കില്‍ കാര്യം പോക്കാ’. ‘ അതു സാരല്യ…. ആ രീതിയില്‍ ഒരു നേട്ടവും ഞങ്ങള്‍ക്കുവേണ്ട ‘ചേച്ചി എടുത്തടിച്ചു മട്ടില്‍ പറഞ്ഞു. കാര്യം നടക്കില്ലെന്നറിഞ്ഞ നിമിഷം കൊച്ചിരാജാവ് ദേഷ്യപ്പെട്ടു. അങ്ങനെയാണ് മദ്യപാന സദസില്‍ എത്തിയതും നടിയെ മലയാളസിനിമയില്‍നിന്ന് ഇല്ലായ്മ ചെയ്യും എന്ന് പ്രഖ്യാപിച്ചതും.

‘ഒരു കാര്യംകൂടി പറയാം….. അയാളോട് സഹകരിക്കാത്തവരെയല്ലാം ഇല്ലായ്മ ചെയ്തിട്ടുണ്ട്.’ കഴിഞ്ഞ 4 വര്‍ഷമായി മലയാളസിനിമയിലെ അഭിനേതാക്കളെക്കുറിച്ച് പരിശോധിച്ചു. അതില്‍ ഒരെണ്ണത്തില്‍ പോലും ഈ നടി അഭിനയിച്ചിട്ടില്ല. കൊച്ചിരാജാവ് ഒറ്റപ്പെടുത്തുകയായിരുന്നു. ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. ഇങ്ങനെ പലതരത്തുലുള്ള വര്‍ത്തകളാണ് അനുദിനം കൊച്ചിരാജാവിനെക്കുറിച്ചു ലഭിക്കുന്നതെന്നും അഭ്രലോകമെന്ന പംക്തിയില്‍ പല്ലിശേരി എഴുതുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. എന്നാല്‍ വീണ്ടും റിമാന്‍ഡ് ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. നാളെ ജാമ്യാപേക്ഷ നല്‍കുന്നില്ലെങ്കില്‍ കോടതി വീണ്ടും റിമാന്‍ഡ് ചെയ്യാനാണു സാധ്യത. നിലവിലുള്ള അഭിഭാഷകനെ മാറ്റിയാണു ദിലീപ് ജാമ്യത്തിനു നീക്കം നടത്തുന്നത്. അപ്പുണ്ണിയെ കണ്ടെത്തിയില്ലെന്നും നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണു പ്രോസിക്യൂഷന്‍ അന്നു ജാമ്യാപേക്ഷയെ എതിര്‍ത്തത്. െ്രെഡവറും സഹായിയുമായ അപ്പുണ്ണി ഒളിവില്‍ കഴിഞ്ഞ സാഹചര്യത്തിലായിരുന്നു നേരത്തേ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ഈ സാഹചര്യങ്ങള്‍ ഇപ്പോഴില്ല. ഇതാകും കോടതിയില്‍ ദിലീപിനായി ഉയര്‍ത്തുന്ന വാദം. ബി രാമന്‍പിള്ളയാണ് ദിലീപിന്റെ പുതിയ അഭിഭാഷകന്‍. അഡ്വ രാംകുമാറിനെ മാറ്റിയാണ് രാമന്‍പിള്ളയെ നിയോഗിച്ചിരിക്കുന്നത്. നിലവിലെ റിമാന്‍ഡ് കാലയളവില്‍ ഒരുവട്ടം ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ പുതിയ ജാമ്യാപേക്ഷ നാളെത്തന്നെ നല്‍കണോ എന്ന കാര്യത്തില്‍ പ്രതിഭാഗത്ത് ആശയക്കുഴപ്പമുണ്ടെന്നാണു വിവരം. പൊലീസിനു മുന്‍പില്‍ കീഴടങ്ങിയ അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് എങ്ങനെ അനുകൂലമായി ഉപയോഗിക്കാമെന്നാണു രാമന്‍പിള്ള ആലോചിക്കുന്നത്. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദം പ്രോസിക്യൂഷന്‍ ഇനിയും ഉയര്‍ത്തും. വിചാരണ കഴിയും വരെ ദിലീപ് ജയിലില്‍ കിടക്കണമെന്ന നിലപാടാണ് പ്രോസിക്യൂഷനുള്ളത്. അതുകൊണ്ട് തന്നെ ജാമ്യാപേക്ഷയെ ഇനിയും എതിര്‍ക്കും. അതേസമയം ആരോഗ്യനില മോശമാണെന്ന വാദം ജാമ്യം ലഭിക്കാനുള്ള ദിലീപിന്റെ അടവാണെന്നാണ് മറ്റ് തടവുകാരുടെ ആരോപണം. ആരോഗ്യനില വഷളാണെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സഹിതം കോടതിയെ സമീപിക്കാനും അതുവഴി ജാമ്യം നേടാനുമുള്ള ശ്രമമാണ് നടന്‍ നടത്തുന്നതെന്നാണ് സഹതടവുകാരുടേയും ചില വാര്‍ഡന്മാരുടേയും ആരോപണം. കേസില്‍ അനുബന്ധ കുറ്റപത്രം ഒരുമാസത്തിനകം നല്‍കാനാണ് നീക്കം. നിലവില്‍ 11ാം പ്രതിയായ നടന്‍ ദിലീപ് പുതിയ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയാകും. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ഗൂഢാലോചന നടത്തിയവര്‍, തെളിവ് നശിപ്പിച്ചവര്‍ എന്നിങ്ങനെ 13 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടാവുക. കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകള്‍ അടക്കമാണ് സുനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരായ കുറ്റം. ഗൂഢാലോചന തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവും ലഭിച്ചതായി അന്വേഷണസംഘം അവകാശപ്പെടുന്നു. അതിനുമുമ്പ് നിര്‍ണായകമായ രണ്ട് അറസ്റ്റുകൂടി ഉണ്ടാകുമെന്നാണ് അറിയുന്നത്. സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്യലിന് വീണ്ടും വിളിച്ചുവരുത്തും. കാവ്യ മാധവനെയും മാതാവിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതാണ് രണ്ടാംഘട്ട മൊഴിയെടുക്കല്‍ വൈകാന്‍ കാരണം. 20 വര്‍ഷം വരെ തടവ് ലഭിക്കാനുള്ള കുറ്റങ്ങള്‍ ചുമത്തിയായിരിക്കും ദിലീപിനെതിരായ കുറ്റപത്രം തയാറാക്കുന്നത്. ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനി, നടിയുടെ െ്രെഡവറായിരുന്ന മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിക്കൊടുത്ത ചാള്‍സ് ആന്റണി എന്നിവരായിരുന്നു പ്രതികള്‍. എന്നാല്‍ കേസ് അന്വേഷണം അവസാന ഘട്ടത്തിലായതിനാല്‍ ഉടന്‍ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ദിലീപ്. ഇതിനുള്ള പ്രാര്‍ത്ഥനകള്‍ സജീവമാക്കുകയാണ് നടനും കുടുംബവും..

Copyright © . All rights reserved