Latest News

മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ മഞ്ഞൾപ്രസാദവും പാട്ട് പാടിയ കുഞ്ഞു ഗായികയെ ഓർമ്മയില്ലേ? സമൂഹമാധ്യമത്തിലൂടെ വൈറലായ ആ പാട്ടിന്റെ ശബ്ദത്തിന്റെ ഉടമയെ ചിത്ര നേരിട്ടു കണ്ടു.

രുഗ്മിണിയെന്നാണ് കേവലം രണ്ടരവയസ് മാത്രമുള്ള പാട്ടുകാരിയുടെ പേര്. ശ്രുതിമധുരമായ അവളുടെ പാട്ട് തന്നെ അതിശയിപ്പിച്ചുവെന്നാണ് ചിത്ര ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രയുടെ മുമ്പിൽ പാടാൻ കുഞ്ഞുപാട്ടുകാരിക്ക് നാണമായിരുന്നുവെന്നു ചിത്ര കുറിച്ചു.


കുഞ്ഞുവാനമ്പാടിക്ക് വലിയ വാനമ്പാടി നിറയെ സ്നേഹചുംബനങ്ങൾ നൽകി ഒപ്പം ആയൂരാരോഗ്യസൗഖ്യവും നേർന്നു. രുഗ്മിണിയുമായുള്ള കൂടികാഴ്ച്ചയുടെ ചിത്രം ഫേസ്ബുക്കിലൂടെയാണ് ചിത്ര പങ്കുവച്ചിരിക്കുന്നത്. 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ ഗാനം ചിത്രയുടെ കരിയറിലെ വഴിത്തിരിവ് കൂടിയായിരുന്നു. ഈ പാട്ട് പാടിയ കുഞ്ഞുഗായികയെ കാണണമെന്ന മോഹം ഫേസ്ബുക്കിലൂടെ ചിത്ര കുറിച്ചിരുന്നു.

ക്രിക്കറ്റ് ലോകത്ത് ഒരു സെക്‌സ് വീഡിയോ വിവാദം കത്തിപ്പടരുകയാണ്. സ്വകാര്യവീഡിയോ സംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യക്കെതിരെ ആരോപണവുമായി മുന്‍കാമുകി ലീഗ സിരിസേനഗേ രംഗത്തെത്തി. തന്നോടുള്ള പ്രതികാരം തീര്‍ക്കാനാണ് ജയസൂര്യ തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നാണ് നടി കൂടിയായ ലീഗയുടെ ആരോപണം. സംഭവത്തില്‍ ശ്രീലങ്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്.

ജയസൂര്യയുമായുള്ള ബന്ധം തകര്‍ന്ന ശേഷം ലീഗ, പ്രമുഖ ബിസിനസുകാരനും മാധ്യമ മേധാവിയുമായ വ്യക്തിയെ വിവാഹം ചെയ്തിരുന്നു. തങ്ങളുടെ കുടുംബജീവിതം തകര്‍ക്കാനാണ് ജയസൂര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് ലീഗയുടെ ആരോപണം. അതേസമയം, വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജയസൂര്യ ഇതുവരെ തയ്യാറായിട്ടില്ല.

ജയസൂര്യയുടെ സ്വകാര്യ കിടപ്പറ വീഡിയോ എന്ന പേരില്‍ കഴിഞ്ഞദിവസമാണ് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. രണ്ടുപേരും വളരെ പ്രണയത്തോടെ ഇടപെടുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളല്ലെന്നും വ്യക്തമാണ്. വീഡിയോയിലുള്ള പുരുഷന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.

Read more.. ന്യൂയോർക്കിൽ പോയി തട്ടുകട തുടങ്ങിയ ഇന്ത്യക്കാരന്‍; ഇത് തിരുകുമാര്‍ സ്റ്റൈല്‍; വീഡിയോ കാണാം

തിരുകുമാറിനെ അറിയാത്ത ഭക്ഷണ പ്രേമികളുണ്ടാകില്ല ന്യൂയോർക്കിൽ. അത്രമാത്രം പ്രശസ്തനാണ് ദോശമാജിക്കുമായി വിദേശികളുടെ മനം കവർന്ന ഈ ഇന്ത്യക്കാരൻ. ശ്രീലങ്കയിൽ നിന്ന് 1998 ൽ ന്യൂയോർക്കിൽ എത്തുമ്പോൾ നല്ല അസ്സലായി പാചകം ചെയ്യാനറിയും എന്നത് മാത്രമായിരുന്നു തിരുകുമാറിന് കൈമുതൽ. എന്നാൽ സ്വന്തമായി ഒരു തട്ടുകട അങ്ങു തുടങ്ങിയാലോ എന്ന് തിരുകുമാർ അങ്ങ് കരുതി. അതും 44 തരം സ്വാദുകളും പിന്നെ അൽപ്പം മിക്സ് ആൻറ് മാച്ച് സ്വാദുകളും സമന്വയിപ്പിച്ചുള്ള ഒരു കുഞ്ഞ് ദോശക്കട.

പക്ഷെ വാഷിങ്ടൺ സ്ക്വയർ പാർക്കിൽ ദോശയുണ്ടാക്കുന്ന ഉന്തുവണ്ടി ഇടാനുള്ള ലൈസൻസിനായി തിരുകുമാറിന് മൂന്ന് വർഷക്കാലത്തോളം കാത്തിരിക്കേണ്ടി വന്നു. 2001 ൽ വാഷ്ങ്ടൺ ന്യൂ സ്ക്വയറിൽ ന്യൂയോർക്ക് ദോശാസ് എന്ന പേരിൽ ദോശസെന്റർ തുടങ്ങിയ തിരുകുമാറിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഇപ്പോൾ വിദേശികൾ രാവിലെ ഈ ദോശാവാലയുടെ കുഞ്ഞ് തട്ടുകടയ്ക്ക് മുന്നിൽ ക്യൂവാണ്. ഇദ്ദേഹത്തിന്റെ കൈപ്പുണ്യം കണ്ട് ഫാൻസ് ക്ലബ്ബുകൾ പോലും പലരും തുടങ്ങി. രാവിലെ 11.15 മുതൽ വൈകിട്ട് നാല് മണി വരെയാണ് തിരുകുമാറിന്റെ കട പ്രവർത്തിക്കുക. അത്തരത്തിലാണ് ലൈസൻസ്. പക്ഷെ ഈ സമയത്തിനുള്ളിൽ നൂറ് കണക്കിന് പേർ ഈ കടയിൽ വന്നുപോകും. പാഴ്സൽ സർവീസും ലഭ്യമാണ്.

റൊട്ടികൾ, വെറൈറ്റി ദോശകൾ, കറികൾ, പാൻകേക്ക്സ് എന്നിവയെല്ലാം ദോശാ സെന്ററിലുണ്ട്. പക്ഷെ ഫുൾ വെജിറ്റേറിയനും മേലെയാണ് ഈ ദോശക്കട. മൃഗക്കൊഴുപ്പോ നെയ്യോ പോലും ഉപയോഗിക്കാത്ത വീഗൻ ഫൂഡ് സ്്റ്റോൾ ആണിത്. ലോകത്തെ അത്തരത്തിലുള്ള ആദ്യത്തെ ദോശക്കടയെന്ന റോക്കോർഡും തിരുകുമാറിന് സ്വന്തം.

Also read… തന്നോടുള്ള പ്രതികാരം തീര്‍ക്കാന്‍ ജയസൂര്യ സ്വകാര്യവീഡിയോ പ്രചരിപ്പിച്ചു; ആരോപണവുമായി മുന്‍കാമുകി

https://www.facebook.com/KarriedNews/videos/404042726648623/

 

വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കയിലേക്ക് ഇന്ത്യൻ നേവിയുടെ മൂന്ന് കപ്പലുകൾ ദുരിതാശ്വാസത്തിനായി വിട്ടയച്ചു. ബംഗാൾ ഉൾക്കടലിൽ പ്രവർത്തിക്കുകയായിരുന്ന ഐ.എൻ.എസ് കിർച്ച് ഇതിനായി പുറപ്പെട്ടു.

കൊച്ചിയിൽ നിന്നുള്ള ഐഎൻഎസ് ഷാർദുൽ ഇന്ന് രാവിലെ ഏഴ് മണിക്ക് കൊളംബോയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈദ്യസഹായം, ഭക്ഷണം, വസ്ത്രം എന്നിവയാണ് ഈ കപ്പലിലുള്ളത്. ഇന്ന് രാത്രി കപ്പൽ ശ്രീലങ്കയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Image result for sri-lanka-floods-three-indian-navy-ships-to-colombo

ഈ കപ്പൽ വേഗത്തിൽ കൊളംബോയിലേക്ക് എത്തിച്ചേരുമെന്നാണ് വിവരം. ഇതിന് പുറമേ മറ്റ് രണ്ട് കപ്പലുകൾ കൂടി കൊളംബോയിലേക്ക് ഇന്ത്യ വിട്ടയക്കുന്നുണ്ട്.

“ഐഎൻഎസ് ജലാശ്വ വിശാഖപട്ടണത്ത് നിന്ന് വെള്ളം, മരുന്ന്, വസ്ത്രം, ഭക്ഷണം എന്നവയുമായി ഉടൻ പുറപ്പെടും. നാളെ ഉച്ചയോടെ ഈ കപ്പൽ കൊളംബോ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്”​എന്ന് നാവികസേന വക്താവ് അറിയിച്ചു.

ഈ കപ്പലിൽ വൈദ്യ സംഘത്തെയും ഒപ്പം മുങ്ങൽ വിദഗദ്ധരെയും അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഹെലികോപ്റ്ററും ഈ കപ്പലിൽ അയക്കുന്നുണ്ട്.

കന്നുകാലി കശാപ്പ് നിരോധനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെ ഇറച്ചിക്കോഴി വില കുത്തനെ കൂടി. സംസ്ഥാനത്ത് ഒരു കിലോ കോഴി ഇറച്ചിക്ക് 220 രൂപ വരെ വിലയായി. രണ്ടാഴ്ചയ്ക്കിടെ 80 മുതല്‍ 100 രൂപ വരെയാണ് വില വര്‍ദ്ധിച്ചത്. റമദാന്‍ മാസം കൂടിയെത്തിയതോടെ വില ഇനിയും ഉയരാനാണ് സാധ്യത. നാട്ടിലെ ഫാമുകള്‍ വേനലില്‍ വാടിയപ്പോള്‍ തമിഴ്നാട്ടിലെ ഫാമുകള്‍ക്കാണ് നേട്ടമുണ്ടായിരിക്കുന്നത്. അവസരം മുതലെടുത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന ആരോപണം ശക്തമായിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ശാഖകളുള്ള വന്‍കിട ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമസ്ഥനെ കാണാനില്ലെന്ന് പരാതി. കുവൈറ്റ്, ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങി പ്രമുഖ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ശാഖകളുള്ള പ്രമുഖ സ്ഥാപനത്തിന്റെ ഉടമയും അറിയപ്പെടുന്ന മലയാളി വ്യവസായിയുമായ വ്യക്തിയെ കാണാനില്ലെന്നാണ് ഗള്‍ഫിലെ സംഘടനകളും പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.

ഗള്‍ഫിലാകമാനം 35 ലേറെ ശാഖകളുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നൂറുകണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ജീവനക്കാരാരും അദ്ദേഹത്തെ കണ്ടിട്ടില്ല.
അടുത്ത ബന്ധുക്കളില്‍ ചിലരാണ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നതെങ്കിലും അദ്ദേഹം എവിടെയെന്ന കാര്യത്തില്‍ വ്യക്തമായ ഒരുത്തരം നല്‍കാന്‍ അവര്‍ തയാറല്ലെന്ന് പറയുന്നു. ജീവനക്കാരോ സുഹൃത്തുക്കളോ അഞ്ചു മാസത്തിലധികമായി ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചിട്ടില്ലെന്നും പറയുന്നു.
നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. ഇദ്ദേഹം അപ്രത്യക്ഷനായതുമുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. ഗള്‍ഫിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഇദ്ദേഹവുമായി ബന്ധപ്പെടാനോ എവിടെയുണ്ടെന്നറിയാനോ മാസങ്ങളായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സഹായം തേടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകര്‍.

ജീവിതത്തില്‍ ഇപ്പോഴും എല്ലാത്തിനും ഭാഗ്യം നിങ്ങള്‍ക്കൊപ്പം ഉണ്ടാകണം എന്നില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്‌താല്‍ സൗഭാഗ്യങ്ങള്‍ നിങ്ങളെ വിട്ടുപോകില്ല എന്നാണു ശാസ്ത്രം പറയുന്നത്. നിത്യജീവിതത്തിലെ പലകാര്യങ്ങളും വാസ്തു നോക്കി ചെയ്യുന്നവരാണ് നമ്മളില്‍ പലരും.

വാസ്തുവും ഭാഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നതു തന്നെ ഇതിന് കാരണം. അങ്ങനെയെങ്കില്‍ ഇനി കിടയ്ക്കയുമായി ചുറ്റിപ്പറ്റിയുള്ള കുറച്ച് കാര്യങ്ങള്‍ക്കൂടി ശ്രദ്ധിച്ചോളൂ…കൂടുതല്‍ ഭാഗ്യം നിങ്ങളെ തേടി എത്തട്ടേ… സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ചന്ദനം എന്നിവയ്ക്ക് ഭാഗ്യത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ടു തന്നെ ഇവ കിടയ്ക്കയ്ക്ക് അടിയില്‍ കരുതുന്നത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. സ്വര്‍ണ്ണവും വെള്ളിയും നിങ്ങളുടെ ദോഷങ്ങളെ അകറ്റുകയും ഭാഗ്യം കൊണ്ടുവരികയും ചെയ്യും. അതിനാല്‍ സ്ത്രീകള്‍ സ്വര്‍ണ്ണപാദസ്വരം അണിയുന്നതും ഭാഗ്യം കൊണ്ടുവരും. വെള്ളിപ്പാത്രത്തില്‍ അല്‍പ്പം വെള്ളം നിറച്ച് കട്ടിലിനടിയില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം ഉത്തമമാണ്.

ചന്ദനത്തിന്റെ കഷ്ണങ്ങള്‍ തലയിണയ്ക്ക് അടിയില്‍ സൂക്ഷിക്കുന്നത് സൗഭാഗ്യങ്ങള്‍ നിങ്ങളെ വിട്ടകലാതിരിക്കാന്‍ സഹായിക്കും. നമ്മുടെ സൗഭാഗ്യങ്ങളെ തട്ടിത്തെറിപ്പിക്കുന്നതില്‍ ദേഷ്യത്തിന് വലിയ പങ്കുതന്നെ ഉണ്ട്. അതുകൊണ്ട് തന്നെ ദേഷ്യത്തെ അകറ്റിയാല്‍ തന്ന ജീവിതത്തില്‍ ഐശ്വര്യം വന്നുചേരും. ദേഷ്യത്തെ അകറ്റാനായി കിടക്കയ്ക്ക് അരുകില്‍ ചെമ്പുപാത്രം സൂക്ഷിക്കുന്നത് വാസ്തുപ്രകാരം ഉത്തമമാണ്.

ഒരു ലിപ്ലോക്ക് ചുംബനം കൊണ്ട് മലയാളത്തെ എല്ലാ അര്‍ഥത്തിലും ഞെട്ടിച്ച നടിയാണ് രമ്യ നമ്പീശന്‍. ആ അര്‍ഥത്തില്‍ ചാപ്പാക്കുരിശ് ഒരു വിപ്ലവം തന്നെയായിരുന്നു. രമ്യ എന്ന നടിയുടെ ബോള്‍ഡ്‌നസ് സിനിമാലോകം അറിഞ്ഞ സിനിമ കൂടിയായിരുന്നു അത്. എന്നാല്‍, ഈ രമ്യയുമായി ഒരു ലിപ്‌ലോക്ക് സീനിന് വിസമ്മതിച്ച നടനുണ്ട്, തമിഴ് താരം സിബിരാജ്.

പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തില്‍ രമ്യയും സിബിരാജും ചേര്‍ന്നൊരു ലിപ്‌ലോക്ക് സീനുണ്ടായിരുന്നു. ഈ സീനിനിന് രമ്യയ്ക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, സിബിരാജ് അതിന് വഴങ്ങയില്ല. രമ്യയ്‌ക്കൊപ്പം അത്തരമൊരു സീനില്‍ അഭിനയിക്കാന്‍ ഒരുക്കമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു സിബിരാജ്.Image result for remya nambeesan sibiraj liplock

സംവിധായകന്‍ പ്രദീപ് തന്നെയാണ് ഒരു ചടങ്ങില്‍ വച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ സിബിരാജിനോടുള്ള തന്റെ നീരസം മറച്ചുവച്ചതുമില്ല പ്രദീപ്. രമ്യയ്‌ക്കൊപ്പമുള്ള ലിപ്‌ലോക്ക് സീനിന് വിസമ്മതിക്കാന്‍ സിബിരാജ് പറഞ്ഞ ന്യായമാണ് രസകരം. മകന്‍ ഈ സിനിമ തിയേറ്ററില്‍ പോയി കാണുമ്പോള്‍ അത്ര സുഖകരമായ അനുഭവമായിരിക്കില്ല എന്നാണ് സീനില്‍ നിന്ന് പിന്‍മാറാനായി സിബിരാജ് പറഞ്ഞ ന്യായം. സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ആ സീനിനുവേണ്ടി സിബിരാജിന്റെ മനസ്സ് മാറ്റാന്‍ സംവിധായകന്‍ ഏറെ പണിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ ആ സീന്‍ ഉപേക്ഷിക്കേണ്ടിവന്നു സംവിധായകന്. തെലുങ്ക് ഹിറ്റ് ചിത്രം ക്ഷണത്തിന്റെ തമിഴ് റീമേക്കാണ് ക്രൈം ത്രില്ലറായ സത്യ. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതാണ് കഥ. ഒരു ക്രൈമിനെ സാധാരണക്കാരനായ ഒരാളുടെ കണ്ണില്‍ക്കൂടി നോക്കിക്കാണുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നാഗ്പൂരിൽ മലയാളി യുവാവിന്റെ ദൂരൂഹ മരണത്തിൽ ഭാര്യയ്ക്ക് പങ്കുള്ളതായി സൂചന. പാലക്കാട്ടുകാരിയായ യുവതിയെ തേടി മഹാരാഷ്ട്ര പൊലീസ് അന്വേഷണം തുടങ്ങി. കായംകുളം സ്വദേശി നിതിൻ നായരുടെ മരണം കഴുത്തു ഞെരിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് വ്യക്തമായത്.

മധ്യപ്രദേശിലെ ബേതുളിൽ താമസിക്കുന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിൻനായരെ കഴിഞ്ഞ ഏപ്രിൽ 29 നാണ് നാഗ്പൂരിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. പാലക്കാട് തേങ്കുറുശി വിളയംചാത്തന്നൂർ ഗീതാലയത്തിൽ സ്വാതിയാണ് നിതിന്റെ ഭാര്യ. തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.

എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചാണ് മരണമെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് നിതിന്റെ മരണത്തിൽ സ്വാതിയുടെ പങ്ക് പുറത്തായത്. സ്വാതിയും കുടുംബവും ഒളിവിലാണ്. മഹാരാഷ്ട്ര പൊലീസ് പാലക്കാട്ടെത്തിയെങ്കിലും സ്വാതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മറ്റൊരു ബന്ധത്തിൽ വിവാഹമോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു നിതിനും സ്വാതിയും തമ്മിലുളള വിവാഹം. പിതാവ് രമേശ്നായരുടെ ചികിൽസയ്ക്കുവേണ്ടിയാണ് നിതിൻ നാഗ്പൂരിൽ വാടകവീടെടുത്തത്. നിതിന്റെ മരണത്തിനു പിന്നാലെ പിതാവ് രമേശ്നായരും മരിച്ചു. നാഗ്പൂരിലെ ബജാജ് നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ സ്വാതിക്ക് മറ്റൊരു യുവാവുമായും ബന്ധമുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനേട് പറഞ്ഞു.

ട്രാന്‍ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സൂര്യ അഭിക്കു നേരെ സദാചാരഗുണ്ടകളുടെ ആക്രമണം. തിരുവനന്തപുരത്തു വച്ചായിരുന്നു സംഭവം. തിരുവനന്തപുരം പി എം ജി ബസ് സ്‌റ്റോപ്പില്‍ വച്ചു മൂന്നു പേര്‍ അടങ്ങിയ സംഘമാണു സൂര്യയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ സൂര്യ പ്രതികരിച്ചത് ഇങ്ങനെ.

എന്റെ ജീവിതത്തില്‍ ഇന്നുവരെ നേരിട്ടതില്‍ വച്ച് ഏറ്റവുമധികം ദുഃഖം ഉണ്ടായ ഒരു സംഭവമാണ് ഇന്ന് എനിക്കുണ്ടായത്. PMG ബസ്റ്റോപ്പില്‍ ബസ് കാത്തുനിന്ന എന്നെ മൂന്ന് വ്യക്തികള്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. ചുറ്റും നിന്ന ആളുകള്‍ പ്രതികരിച്ചതേയില്ല.. ഒച്ചവെച്ചു അലറിയ എന്നെ അതുവഴി പട്രോളിങ്ങിന് വന്ന പോലീസ് കാണുകയും സ്ഥലത്തേക്ക് എത്തുകയും ഉണ്ടായി. പക്ഷെ ഇവന്മാര്‍ ഓടി രക്ഷപ്പെട്ടിരുന്നു. എന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു.

ഒപ്പം ഒരു സ്ത്രീയായ എന്നെ പരസ്യമായി ആക്രമിച്ചിട്ടും നോക്കി നിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുന്നു. ഞാന്‍ ലൈംഗിക വൃത്തി ചെയ്തു ജീവിക്കുന്നവളെന്നു എവനെങ്കിലും ധാരണയുണ്ടേല്‍ അത് നിര്‍ത്തിക്കോളൂ. മാന്യമായ് അദ്ധ്വാനിച്ചു തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ട് കാമവെറിതീര്‍ക്കാന്‍ ആരും വരണ്ട, നിന്നെയൊക്കെ ഉണ്ടാക്കിവിട്ട ആളോടുതന്നെ ചോദിക്ക് ചിലപ്പോ നടക്കും. ഒറ്റയ്കായ്‌പ്പോയ സ്ത്രീ എത്ര ദുര്‍ബലയാണെന്ന് ഞാന്‍ മനസിലാക്കുന്നു. പിന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ലൈംഗിക വൃത്തിചെയ്തു ജീവിച്ചിരുന്നത് പഴംകഥയാണ്. ഇപ്പൊ അതും പറഞ്ഞു ചെന്നാല്‍ കയ്യിന്റെ ചൂടറിയും… കേട്ടോ നെറികെട്ട സമൂഹമേ..

<

RECENT POSTS
Copyright © . All rights reserved