എട്ടുവർഷം മുമ്പ് കാണാതായ മകനെ ഒരു അച്ഛൻ കാത്തിരിക്കുന്നു. പാലക്കാട് കൊടുവായൂർ സ്വദേശി ബിനോയിയെയാണ് അച്ഛൻ രാധാകൃഷ്ണൻ കാത്തിരിക്കുന്നത്. ബിനോയിയുടെ അമ്മ ജലജ രാധാകൃഷ്ണൻ മാർച്ച് 15ന് ആണ് മരിച്ചത്. മകൻ്റെ തിരിച്ചുവരവിനു വേണ്ടി കാത്തിരിക്കുന്നതായും മാർച്ച് 25ന് മരണാനന്തര ചടങ്ങുകൾ നടക്കുമെന്നും പിതാവ് രാധാകൃഷ്ണൻ പറഞ്ഞു.
രാധാകൃഷ്ണൻ്റെ അയൽവാസിയായ ഷമീർ ചീരക്കുഴിയാണ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബാംഗ്ലൂർ സുഹൃത്തുക്കളുടെ ശ്രദ്ധക്ക് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഷമീറിനെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ഉണ്ട്.എട്ടു വർഷം മുമ്പ് പിതാവിനോട് വഴക്കിട്ട് നാടുവിട്ടതാണ് ബിനോയ്. ഇടയ്ക്ക് സുഹൃത്തുക്കൾ ബിനോയിയെ ബാഗ്ലൂരിൽ വെച്ച് കണ്ടെന്ന് പറഞ്ഞിരുന്നു. തുടർന്ന് ബാംഗ്ലൂരിൽ വിശദമായി അന്വേഷിച്ചെങ്കിലും ബിനോയിയെ കണ്ടെത്താനായില്ല.
ഷമീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ
‘ബാംഗ്ലൂർ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്
കഴിഞ്ഞ എട്ടു വർഷമായി മകനെ കാണാതെ ഹ്യദയം പൊട്ടിമരിച്ച ഒരമ്മയുടെ അന്ത്യാഭിലാഷം പൂർത്തീകരിക്കാന്‍ , അവരുടെ ചിതക്ക് കൊള്ളിവെയ്‌ക്കാന്‍ നിങ്ങളുടെ സഹായം തേടുന്നു
8 വഷങ്ങള്‍ക്ക് മുന്‍പ് പിതാവിനോട് വഴക്കിട്ട് നാടുവിട്ട പാലക്കാട് കൊടുവായൂർ സ്വദേശി ബിനോയ് കഴിഞ്ഞ എതാനും മാസങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍വെച്ച് കണ്ടതായ് സൂചന ലഭിച്ചിട്ടുണ്ട്.
അവന്റെ അമ്മ മരണപെട്ട് അഞ്ച് ദിവസം പിന്നിട്ടിരിക്കുന്നു
ഫ്രീസറില്‍ കിടന്ന് മരവിച്ച് കൊണ്ടിരിക്കുന്ന ആ അമ്മയോട് നീതി പുലർത്താന്‍ നമ്മള്‍ക്ക് കഴിയണം
സുഹുർത്തുക്കളെ ബാംഗ്ലൂരിലെ വിവിധ സോഷ്യല്‍മീഡിയ—,റേഡിയോ—നൃുസ്‌പേപ്പർ—ചാനല്‍ വഴി ബിനോയിയെ കണ്ടെത്തി അവന്റെ അമ്മയെ അവസാനമായി കാണാന്‍ മരണാനന്തര ചടങ്ങ് നടത്താന്‍ നിങ്ങള്‍ സഹായിക്കണം
മകനേ ഈ അച്ഛനോട് പൊറുക്കടാ………!!!!!!!!
മകനെ കാത്ത് കണ്ണീരോടെ ഒരച്ഛൻ;
അറിയിക്കാനുള്ളത് അമ്മയുടെ മരണ വാർത്ത
എട്ട് വർഷം മുമ്പാണ് ബിനോയിയെ രാധാകൃഷ്ണനും ഭാര്യയ്ക്കും നഷ്ടമായത്.
വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിപ്പോകുകയായിരുന്നു ബിനോയ്. ഹോട്ടൽമാനേജ്‌മെന്റ് പഠനം പൂർത്തിയാക്കാതെ ഇടയ്ക്ക് വച്ച് പഠനം നിർത്തിയ മകനെ താൻ ചീത്ത പറഞ്ഞു.
അത് അവന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു.
എന്നാൽ അവൻ ഇറങ്ങിപ്പോകുകയാണുണ്ടായതെന്ന് നിറകണ്ണുകളോടെ രാധാകൃഷ്ണൻ പറഞ്ഞു.
ഇപ്പോൾ ബിനോയ്ക്ക് 28 വയസ്സ്.
ഇടയ്ക്ക് സുഹൃത്തുക്കൾ ബിനോയിയെ ബാഗ്ലൂരിൽ വച്ച് കണ്ടെന്ന് പറഞ്ഞിരുന്നു. തുടർന്ന് ബാഗ്ലൂരിൽ വിശദമായി അന്വേഷിച്ചെങ്കിലും ബിനോയിയെ കണ്ടെത്താനായില്ല.
നിരാശയോടെ മടങ്ങിയെങ്കിലും അവൻ പ്രിയപ്പെട്ട അമ്മയെ കാണാനെങ്കിലും മടങ്ങി വരുമെന്ന് രാധാകൃഷ്ണൻ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ ഇനി അവനെ കാത്തിരിക്കാൻ കൊടുവായൂരിലെ വീട്ടിൽ അമ്മയില്ല. രാധാകൃഷ്ണൻ മാത്രം.
മകന്റെ വേർപാടിലും കൂട്ടായി ഉണ്ടായിരുന്ന ഭാര്യയും മരിച്ചതോടെ നഷ്ടപ്പെട്ട മകനെ അവസാനമായി കാണാൻ വേണ്ടി മാത്രമാണ് രാധാകൃഷ്ണൻ ജീവിക്കുന്നത്.
ഈ കാത്തിരിപ്പിന് അവസാനമുണ്ടാകാൻ,
തന്റെ പ്രിയപ്പെട്ട മകൻ അവന്റെ അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്യണമെന്ന അമ്മയുടെ ആഗ്രഹം സഫലമാക്കുകയാണ് രാധാകൃഷ്ണന്റെ അവസാന ആഗ്രഹം.
ഒടുവിൽ കണ്ണീരോടെ തന്റെ മകനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ച് തരണേ എന്ന് പറയുമ്പോഴും ആ അച്ഛന്റെ കണ്ണിൽ പ്രതീക്ഷയുടെ നേരിയ കിരണം മാത്രം.
Please contact
Thavalathingal
Cheerakuzhy
Pazhayannur ( P.o )
Trissur ( D.t )
Pin 680587
9567297532, 9495007671
Watsapp 9567297532
FB : Shameer Cheerakuzhy
Email : [email protected]’
ജോലിക്കിടയില്‍ അപ്രതീക്ഷിതമായി വീട്ടില്‍ എത്തിയ മലയാളി യുവാവു കണ്ടത് ഭാര്യയുടെ കിടപ്പറയില്‍ ഒരു ബംഗാളിയെ .കുവൈറ്റിലെ സാല്‍മിയയില്‍ ജോലി ചെയ്യുന്ന മലയാളിയുടെ ഭാര്യയാണ് ഭര്‍ത്താവ് ജോലിയ്ക്കു പോയ സമയത്ത് കാമുകനെ കിടപ്പറയിലേക്ക് ക്ഷണിച്ചു വരുത്തിയത്. എന്നാല്‍ അവരുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ജോലിയ്ക്കു പോയ ഭര്‍ത്താവ് ഇടയ്ക്ക് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. കിടപ്പറയില്‍ ഭാര്യയ്‌ക്കൊപ്പം കാമുകനെ കണ്ടതോടെ ഇരുവരെയും പുറത്തിറങ്ങാനോ രക്ഷപെടാനോ അനുവദിക്കാതെ ഭര്‍ത്താവ് തെളിവിനായി അയല്‍വാസിയെ വിളിച്ചു വരുത്തി രംഗം കാണിച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തുമ്പോഴും വസ്ത്രരഹിതരായി നിന്ന ഇരുവരെയും ബെഡ്ഷീറ്റ് പുതപ്പിച്ച് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
പിടിക്കപ്പെട്ടപ്പോള്‍ വസ്ത്രം അണിയാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും അയല്‍ക്കാരനും ചേര്‍ന്ന് വിലക്കുകയായിരുന്നു. വിശേഷങ്ങള്‍ ഒക്കെ പോലീസ് പച്ചയായിതന്നെ അറിയട്ടെ എന്നായിരുന്നു ഇവരുടെ നിലപാട്. യുവതിയ്ക്കും കാമുകനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എന്തായാലും അവസരം കിട്ടിയപ്പോള്‍ പ്രണയം ആഘോഷിക്കാന്‍ കിടപ്പറയില്‍ ഒത്തുചേര്‍ന്ന കാമുകനും കാമുകിയും ഇപ്പോള്‍ ജയിലില്‍ സുഖവാസത്തിലാണ്. കുവൈറ്റിലെ നിയമ പ്രകാരം അവിഹിത വേഴ്ച ഗുരുതരമായ കുറ്റകൃത്യമാണെന്നുള്ളത് ഇവര്‍ക്ക് കനത്തശിക്ഷ ലഭിക്കാന്‍ ഇടയാക്കിയേക്കും.
കഴിഞ്ഞ അഞ്ചു വര്‍ഷമായി സാല്‍മിയയില്‍ താമസിക്കുന്ന യുവാവ് വടക്കന്‍ കേരളത്തില്‍ നിന്നുള്ള ആളാണെന്നാണ് അറിയുന്നത്. വിവാഹശേഷം ഭാര്യയെയും കുവൈറ്റിലേക്ക് കൊണ്ടു വരികയായിരുന്നു. രാവിലെ ഏഴു മണിക്കു ജോലിയ്ക്കായി പുറപ്പെട്ടാല്‍ രാത്രി എട്ടു മണി കഴിയാതെ ഇയാള്‍ തിരികെ എത്താറില്ലായിരുന്നു. എന്നാല്‍ അന്നേദിവസം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരന്‍ ലീവിലായതിനാല്‍ പകരം ഓഫീസ് ആവശ്യത്തിനായി താന്‍ താമസിയ്ക്കുന്ന ഫ്‌ളാറ്റിനടുത്തുള്ള പ്രമുഖ ബാങ്കിലേക്ക് വരേണ്ടി വരികയായിരുന്നു. തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് ഭാര്യയെയും കാമുകനെയും കൈയ്യോടെ പിടികൂടിയത്. ഭര്‍ത്താവില്ലാത്തപ്പോള്‍ നിരവധി തവണ ഇയാള്‍ വീട്ടില്‍ വരുന്നത് കണ്ടിട്ടുണ്ടെന്ന് സമീപ ഫഌറ്റിലെ താമസക്കാര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
പ്രസവമുറിയില്‍ മൊബൈലുമായി കയറിയ പുരുഷ ഡോക്ടര്‍ യുവതിയുടെ നഗ്നത പകര്‍ത്തിയതായി പരാതി. മഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ഗൈനക്കോളജിസ്റ്റ് അല്ലായിരുന്നിട്ടു കൂടി പ്രസവമുറിയില്‍ കടന്ന ഡോക്ടര്‍ തന്റെ മേലുണ്ടായിരുന്ന വസ്ത്രം വലിച്ചുമാറ്റി അനാവശ്യമായി പരിശോധിച്ചെന്ന് യുവതി പറയുന്നത്. ഇതു ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഡോക്ടര്‍ ശകാരിച്ചെന്നും മഞ്ചേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
ആശുപത്രിയുടെ ഉടമയും ഡോക്ടറുമായ വ്യക്തിയ്‌ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് യുവതി ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയ കൂടി കഴിഞ്ഞതിനാല്‍ വിശ്രമം വേണ്ടി വന്നു. അതിനാലാണ് പോലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി വ്യക്തമാക്കുന്നു.ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ യുവതിയുടെ പ്രസവ ശേഷം ഒപിയിലേക്ക് പോയിക്കഴിഞ്ഞപ്പോഴാണ് ഈ ഡോക്ടര്‍ പ്രസവ വാര്‍ഡില്‍ കടന്നത്. താല്‍ക്കാലിക വസ്ത്രം മാത്രം ധരിച്ചാണ് ഈ സമയം അമ്മമാര്‍ കിടക്കാറ്. യുവതിയുടെ മേലുണ്ടായിരുന്ന വസ്ത്രം ഇയാള്‍ എടുത്തു മാറ്റുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വസ്ത്രം വലിച്ചുമാറ്റിയ ശേഷം പുരുഷ ഡോക്ടര്‍ ഏറെ നേരം യുവതിയുടെ ശരീരം നോക്കി നിന്നു. ഈ ഡോക്ടര്‍ക്ക് തന്നെ പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ രഹസ്യഭാഗങ്ങള്‍ വരെ ഇയാള്‍ പരിശോധിച്ചുവെന്നും പരാതിയില്‍ പറയുന്നു. അസഹ്യത അനുഭവപ്പെട്ട യുവതി ഭര്‍ത്താവിനെ വിളിക്കാന്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പ്രസവമുറിയാണെന്ന് അറിയില്ലേ എന്നും ഇവിടേക്ക് പുരുഷന്‍ന്മാരെ കയറ്റാന്‍ പാടില്ലെന്നുമായിരുന്നു നഴ്‌സുമാരുടെ മറുപടി.
ഡോക്ടറുടെ പെരുമാറ്റത്തില്‍ യുവതിക്ക് മാനസിക സംഘര്‍ഷം കൂടുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഈ സമയം ഡോക്ടര്‍ തന്റെ ഫോണെടുത്ത് ചിലര്‍ക്ക് വിളിച്ചു. പിന്നീട് മൊബൈല്‍ കാമറയില്‍ തന്റെ നഗ്‌നത പകര്‍ത്തിയെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. ഒപിയിലേക്ക് പോയ ഡോക്ടര്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. രക്തസ്രാവം ഉള്ളതിനാല്‍ ഗര്‍ഭപാത്രം നീക്കണമെന്ന് ഈ ഡോക്ടര്‍ നിര്‍ദേശിച്ചു. വിഷയം പറയാന്‍ ഗൈനക്കോളജിസ്റ്റ് യുവതിയുടെ ഭര്‍ത്താവിനെ അകത്തേക്ക് വിളിപ്പിക്കുകയായിരുന്നു.എന്നാല്‍ അകത്തെത്തിയ ഭര്‍ത്താവ് കണ്ടത് നഗ്നയായി കിടക്കുന്ന യുവതിയെയും ചികിത്സിക്കാനെന്ന മട്ടില്‍ നില്‍ക്കുന്ന പുരുഷ ഡോക്ടറെയുമാണ്. ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തപ്പോള്‍ വേഗം രക്തമെത്തിക്കണമെന്ന് പറഞ്ഞ് ഇയാളെ പുറത്തേക്കു പറഞ്ഞു വിടുകയായിരുന്നു.തുടര്‍ന്ന് ഗര്‍ഭ പാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് യുവതിയെ കൊണ്ടുപോവാനുള്ള നീക്കങ്ങളായി. എന്നാല്‍ അപ്പോഴും ഒരു തുണി പോലും മറക്കാന്‍ നല്‍കിയില്ല. നിലവില്‍ രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ ആശുപത്രിയിലുണ്ട്. ഈ സാഹചര്യത്തിലാണ് പുരുഷ ഡോക്ടര്‍ മൊബൈലുമായി അനാവശ്യമായി പ്രസവമുറിയിലെത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.
പുരുഷ ഡോക്ടര്‍ക്ക് പ്രസവമുറിയിലെന്തു കാര്യമെന്ന് ചോദിച്ച യുവതിയുടെ ഭര്‍ത്താവിനെ പരിഹസിച്ച ഡോക്ടര്‍ ‘പര്‍ദ്ദയിട്ടു കൊണ്ട് അനസ്‌തേഷ്യ’നല്‍കാന്‍ പറ്റുമോ എന്നു ചോദിക്കുകയും ചെയ്തു. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നും മുമ്പ് മറ്റൊരു ചികില്‍സക്കെത്തിയപ്പോഴും ഈ ഡോക്ടര്‍ വളരെ മോശമായി പെരുമാറിയെന്ന് യുവതി പരാതിയില്‍ പറയുന്നു. ഈ ഡോക്ടറുടെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറാന്‍ തന്നെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ മാറ്റി. ഈ പുരുഷ ഡോക്ടര്‍ക്കെതിരേ മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.വിഷയത്തില്‍ മഞ്ചേരി സിഐക്കും മലപ്പുറം പോലീസ് സൂപ്രണ്ടിനും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
കുണ്ടറയില്‍ പീഡനത്തിനിരയായി പത്തു വയസ്സുകാരി മരിച്ച സംഭവത്തിലെ പ്രതി പെണ്‍കുട്ടിയുടെ മുത്തച്ഛനെന്ന് പൊലീസ്. പ്രതിയായ മുത്തച്ഛനെ അറസ്റ്റുചെയ്തു.അമ്മയുടെയും പെണ്‍കുട്ടിയുടെ ചേച്ചിയുടെയും മൊഴികളാണ് പൊലീസിന് പ്രതിയുടെ സൂചന നല്‍കിയത്.കുട്ടിയുടെ മുത്തശ്ശിയുടെ മൊഴിയും നിര്‍ണ്ണായക തെളിവായി. ആത്മഹത്യ ചെയ്ത പേരക്കുട്ടി പലതവണ പരാതിപ്പെട്ടിട്ടുണ്ടെന്ന് മുത്തശ്ശി മൊഴി നല്‍കി.സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിന് പൊലീസിന് ബുദ്ധിമുട്ടുണ്ടായിരുന്നു.കൊല്ലം സെഷന്‍സ് കോടതി തിങ്കളാഴ്ച നുണപരിശോധനയ്ക്ക് ഹാജരാവാന്‍ കുട്ടിയുടെ അമ്മയോടും മുത്തച്ഛനോടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ പൊലീസുമായി സഹകരിക്കാന്‍ തുടങ്ങിയിരുന്നത്.
ഹോളി ആഘോഷത്തിനിടെ ഗോവയില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് യുവതി ഡാനിയേല മക് ലോഗ്ലിന്‍ ഒരു വര്‍ഷമായി കൊലയാളിയായ വികാസിനൊപ്പമായിരുന്നെന്ന് സൂചന. ഡാനിയേലയെ ബലാല്‍സംഗം ചെയ്തു കൊന്ന വി്കാസ് ഭഗത് തന്നെയാണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. താനും ഡാനിയേലയുമായി ഒരു വര്‍ഷമായി പരിചയമുണ്ടെന്നും പലപ്പോഴും തങ്ങള്‍ ഒരുമിച്ചായിരുന്നെന്നും വികാസ് പറഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പൂര്‍ണ നഗ്‌നയായ നിലയില്‍ ഡാനിയേലയുടെ മൃതദേഹം കുളത്തില്‍നിന്ന് കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കകം വികാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറിയപ്പെടുന്ന ക്രിമിനലായ വികാസ്, ഡാനിയേലയെ കൊലപ്പെടുത്തിയത് താനാണെന്ന് പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. ലൈംഗികബന്ധത്തിന് സമ്മതിക്കാതിരുന്നതിലുള്ള വിദ്വേഷമാണ് തന്നെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.
എന്നാല്‍ ഡാനിയേലയെ താന്‍ ബലാല്‍സംഗം ചെയ്തുവെന്ന ആരോപണം വികാസ് നിഷേധിച്ചു. ഡാനിയേലയുമായി ഒരു വര്‍ഷമായി അടുത്തബന്ധമുണ്ടായിരുന്ന തനിക്ക് ബലാല്‍സംഗം ചെയ്യേണ്ട ആവശ്യമില്ലയെന്ന് ഇയാള്‍ പറഞ്ഞതായി കേസന്വേഷിക്കുന്ന എസ്.ഐ ഫ്‌ളോറന്‍സ് കോസ്റ്റ പറയുന്നു. കഴിഞ്ഞ വര്‍ഷം ഗോവയിലെത്തിയപ്പോഴാണ് ഡാനിയേല വികാസിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ഡാനിയേലയുടെ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും പ്രണയത്തിലായിരുന്നോ എന്ന കാര്യം ഗോവക്കാരനായ അഭിഭാഷകന്‍ വിക്രം വര്‍മ സ്ഥിരീകരിക്കുന്നില്ല. ഡാനിയേലയുടെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാണ്. ഡാനിയേല കൊല്ലപ്പെടുന്നതിനു മുമ്പ് പാലോളം ബീച്ചില്‍ ഇരുവരെയും ഒന്നിച്ചു കണ്ടതിന് ദൃക്‌സാക്ഷികളുണ്ട്.
ഡാനിയേല ബലാല്‍സംഗം ചെയ്യപ്പെട്ടതായും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പൊട്ടിയ ബിയര്‍ കുപ്പികൊണ്ട് മുഖത്ത് മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. തിരിച്ചറിയാതിരിക്കാനാണ് ഇപ്രകാരം ചെയ്തതെന്നാണ് വികാസ് മൊഴി നല്‍കിയത്. ചെലവുകുറഞ്ഞ താമസം വാഗ്ദാനം ചെയ്തുകൊണ്ടാണ് വികാസ് ഡാനിയേലയുമായി അടുപ്പം സ്ഥാപിച്ചതെന്നാണ് ഇരുവരുടെയും സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ വികാസിന്റെ വാക്കുകള്‍ പോലീസ് പൂര്‍ണവിശ്വാസത്തിലെടുത്തിട്ടില്ല. ഡാനിയേലയുടെ മൃതദേഹം ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവരുടെ രണ്ട് കുടുംബസുഹൃത്തുക്കള്‍ ഗോവയിലെത്തി.
പ്രമുഖ നടിയെ കൊച്ചിയിൽ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിൽ. വ്യാജ രേഖകളുപയോഗിച്ച് പൾസർ സുനിക്ക് സിം കാർഡ് ലഭ്യമാക്കിയ കേസിലാണ് ഇവർ അറസ്റ്റിലായിരിക്കുന്നത്. പൾസർ സുനിയുടെ സുഹൃത്തും ആലപ്പുഴ സ്വദേശിനിയുമായ ഷൈനി തോമസ്(35), പാലാ സ്വദേശി മോൻസി സ്‌കറിയ(46), വൈക്കം ഉദയനാപുരം കാലക്കോടത്ത് കെ.ജി മാർട്ടിൻ(52) എന്നിവരാണ് അറസ്റ്റിലായത്.
ആറു മാസം മുൻപ് റിയൽ എസ്റ്റേറ്റ് ബിസനിസുമായി ബന്ധപ്പെട്ട് എടുത്ത സിം കാർഡ് ഷൈനി സുനിക്ക് കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സ്റ്റെല്ല പ്ളേസ്മെന്റ് എന്ന ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന മാർട്ടിൻ, സുഹൃത്ത് മോൻസിയുടെ സഹായത്തോടെ വ്യാജ രേഖകളുപയോഗിച്ച് സിം കാർഡ് എടുക്കുകയായിരുന്നു.
സ്ഥാപനത്തിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് എത്തിയ കാഞ്ഞിരം സ്വദേശി ദീപക് സക്സേനയുടെ ആധാർകാർഡിന്റെ കോപ്പിയും ഇയാളോട് സാമ്യമുള്ള മറ്റൊരാളുടെ ഫോട്ടോയും ഉപയോഗിച്ച് തിരുനക്കര ബസ് സ്റ്റാൻഡിലെ മൊബൈൽ ഷോപ്പിൽ നിന്നാണ് ഇയാൾ സിം കാർഡ് സംഘടിപ്പിച്ചത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തട്ടിക്കൊണ്ടുപോകുന്നതിനിടെ ഓടുന്ന കാറിന്റെ ഡിക്കിയില്‍ നിന്ന് യുവതി ചാടി രക്ഷപ്പെടുന്ന രംഗം വൈറലാകുന്നു. കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കയിലുള്ള ആൽബമാ സ്‌റ്റേറ്റിലുള്ള ബര്‍മിംഗ്ഹാം സിറ്റിയിലാണ് സംഭവം ഉണ്ടായത് . പോലീസ് പറയുന്നത് ഇങ്ങനെ.. ഇരുപത്തിയൊന്നുകാരി യുവതി സ്വന്തം അപ്പാർട്മെന്റിലേക്ക് നടന്നുപോകുന്നതിനിടെ അക്രമി തോക്കുകാണിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ കാറിന്റെ ഡിക്കിയില്‍ കയറാൻ അക്രമി ആവശ്യപ്പെടുകയും യുവതി അനുസരിക്കുകയുമായിരുന്നു.
നഗരത്തിലെ പല സ്ഥലങ്ങളിലൂടെ കറങ്ങുന്നതിനിടയിൽ അക്രമി ബിർമിങ്ഹാമിലുള്ള ഒരു പെട്രോൾ സ്റ്റേഷനിൽ കയറുകയും തിരിച്ചു വന്ന് കാറിൽ കയറി പുറപ്പെടുന്നതിനിടയിൽ വേഗത്തില്‍ ഓടുന്ന കാറില്‍ നിന്ന് യുവതി പുറത്തേക്ക് ചാടുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കടയിലേക്ക് ഓടിക്കയറിയ യുവതി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നിസ്സാര പരിക്കുകളോടെ യുവതി പോലീസില്‍ അഭയം തേടി. യുവതി പുറത്തുചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് .
കുട്ടിയെ കുത്തിവെക്കാന്‍ എത്തിയ നഴ്‌സിനെ വളര്‍ത്തുനായ കടിച്ചോടിച്ചു. മൂന്ന് ദിവസത്തെ മെഡിക്കല്‍ ക്യാമ്പിനായി ഇടമലക്കുടിയില്‍ എത്തിയ ആരോഗ്യ വകുപ്പിന്റെ ഉദ്യോഗസ്ഥയായ മെറിന മാത്യുവിനാണ് പട്ടികടിയേറ്റത്.വെള്ളിയാഴ്ചയ്യിരുന്നു സംഭവം. ഇടമലക്കുടിയിലെ മീന്‍കൊത്തിക്കുടിയില്‍ പ്രതിരോധകുത്തിവയ്പ് എടുക്കുന്നതിനാണ് മെറിനയും സംഘവും എത്തിയത്. സൂചി കണ്ടതോടെ കുട്ടി വാവിട്ട് കരയുവാന്‍ തുടങ്ങി. ഇത് കണ്ടു മുറ്റത്ത് നിന്നിരുന്ന നായ കയര്‍ പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് നായ മെറീനയുടെ മേല്‍ ചാടിവീണു. പ്രാണരക്ഷാര്‍ത്ഥം ഓടിയ നഴ്‌സിന്റെ കാലിനാണ് കടിയേറ്റത്. പരിക്കേറ്റ മെറിനയെ സഹപ്രവര്‍ത്തകര്‍ തന്നെ ചികിത്സ നല്‍കി.ദേവികുളം പി.എച്ച്.സിയിലെ ജിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇടമലക്കുടിയിലെത്തിയത്. ഉള്‍പ്രദേശത്തുള്ള ഗ്രാമങ്ങളില്‍ വിദഗ്ദ്ധ പരിശോധനയും രോഗനിര്‍ണയവും നടത്തുന്നതിനാണ് ഇവര്‍ എത്തിയത്.
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി അഡ്വ എം ബി ഫൈസല്‍ മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗവും, ഡിവൈഎഫ്‌ഐ യുടെ ജില്ല പ്രസിഡന്റുമാണ് എം ബി ഫൈസല്‍. ടികെ ഹംസയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യത്തെ മറികടന്നാണ് യുവതലമുറയില്‍പ്പെട്ട ഫൈസലിന് സംസ്ഥാന കമ്മിറ്റി അവസരം ഒരുക്കിയത്.
ഐശ്വര്യ റായിയുടെ അച്ഛൻ കൃഷ്ണരാജ് റായ് നിര്യാതനായി. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സബർബൻ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അച്ഛൻ ആശുപത്രിയിലായതിനെതുടർന്ന് ഐശ്വര്യറായ് ദുബായ് യാത്ര റദ്ധാക്കിയിരുന്നു. ന്യൂയോർക്കിലായിരുന്ന അഭിഷേക് ബച്ചനും കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തിച്ചേർന്നിരുന്നു. ഐശ്വര്യയുടെ അമ്മ വൃന്ദ, സഹോദരൻ ആദിത്യ എന്നിവരും മരണസമയം സമീപത്തുണ്ടായിരുന്നു. അമിതാഭ് ബച്ചൻ, ജയ ബച്ചൻ തുടങ്ങിയവരും ബോളിവുഡ് സിനിമാലോകം മുഴുവനും ആശുപത്രിയിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്.