22 കാരിയായ എന്‍ആര്‍ഐ യുവതിയെ ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ മാനഭംഗത്തിനിരയാക്കി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ ബുധനാഴ്ച്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 25 കാരനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുഎസില്‍ നിന്ന് പഠനാവശ്യത്തിനായാണ് യുവതി ഡല്‍ഹിയിലെത്തിയത്. സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ ബുധനാഴ്ച്ച തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചെന്നും ഇവരില്‍ രണ്ടു പേര്‍ പുറത്തുപോയ സമയം ഒരാള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാന സ്വദേശിയായ യുവാവ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശപര്യടനം അവസാന ഘട്ടത്തിലാണ്. പര്യടനത്തിലുടനീളം ട്രംപിനെക്കാൾ ഏവരുടെയും ശ്രദ്ധ നേടിയത് യുഎസിന്റെ പ്രഥമ വനിത മെലാനിയ ട്രംപാണ്. ഇപ്പോഴിതാ താൻ അണിഞ്ഞ വസ്ത്രത്തിലൂടെ വീണ്ടും ചർച്ചയായിരിക്കുകയാണ് മെലാനിയ.
ഇറ്റലിയിലെ സിസിലിയിൽ എത്തിയപ്പോഴായിരുന്നു മെലാനിയ ഏവരുടെയും മനം കവരുന്ന കളർഫുൾ വസ്ത്രം അണിഞ്ഞെത്തിയത്. വസ്ത്രം കണ്ട എല്ലാവരും മെലാനിയയെ പുകഴ്ത്തി. എന്നാൽ ഇതൊന്നുമല്ല കാര്യം, വസ്ത്രത്തിന്റെ വിലയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 51,000 ഡോളർ വില വരുന്ന വസ്ത്രമാണത്രേ മെലാനിയ ധരിച്ചെത്തിയത്. അതായത് 32 ലക്ഷത്തിലധികം ഇന്ത്യൻ രൂപ. ടോച്ചേ ആൻഡ് ഗബാന ഡിസൈൻ ചെയ്ത ജാക്കറ്റാണ് മെലാനിയ ധരിച്ചത്. ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം മെലാനിയ എത്തിയത്. മെലാനിയയുടെ വസ്ത്രത്തിന്റെ വില സംബന്ധിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല.
നല്ല രുചിയുള്ള ഭക്ഷണവിഭവങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാൽ ഭക്ഷണത്തിന് രുചി നൽകുന്നതിന് ഭക്ഷണവിഭവങ്ങളില്‍ എരിവിനായി ചേര്‍ക്കുന്നത് വറ്റല്‍മുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. വറ്റല്‍മുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാര്‍. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി എന്നിവ ഉപയോഗിച്ച് പലവിധ അച്ചാറുകള്‍ ലഭ്യമാണ്. ഇന്ന് സാര്‍വത്രികമായി ഉപയോഗിക്കുന്ന അച്ചാറുകള്‍, അധിക അളവില്‍ ഭക്ഷണം കഴിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
അച്ചാറുകള്‍ ദഹനത്തെ തടസ്സപ്പെടുത്തുന്നതു കൂടാതെ, ഭക്ഷണത്തിന്റെ അളവ് അധികമാക്കുക കൂടി ചെയ്യുമ്പോള്‍, ദഹനേന്ദ്രിയങ്ങള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അച്ചാറുകള്‍ ഒഴിവാക്കുക, അല്ലെങ്കില്‍ പച്ചമുളകു കൊണ്ടുള്ള അച്ചാറുകള്‍ മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. ഇഞ്ചി ചേര്‍ത്തുള്ള അച്ചാറുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുന്നത് ദഹനത്തിനും നല്ലതാണ്. എരിവിന്റെ മറ്റൊരുപയോഗം എണ്ണയില്‍ വറുത്ത് ഉപയോഗിക്കുന്ന പലഹാരങ്ങളിലാണ്. മസാലക്കടലകള്‍, ബജ്ജികള്‍ എന്നിവ ഉണ്ടാക്കാനായി കൂടിയ അളവില്‍ വറ്റല്‍മുളക് ചേര്‍ക്കാറുണ്ട്. എണ്ണയില്‍ വറുക്കുന്ന പലഹാരങ്ങള്‍ ഒന്നും ശരീരത്തിന് ആരോഗ്യദായകമല്ല. അതോടൊപ്പം വറ്റല്‍മുളകു കൂടി ചേര്‍ക്കുന്നതോടെ ദോഷം ഇരട്ടിക്കുന്നു.
നമ്മുടെ ദഹനേന്ദ്രിയത്തിന് യോജിച്ചതല്ല എങ്കിലും എരിവ് പൂര്‍ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ല. പക്ഷേ വിവേകപൂര്‍വം എരിവ് പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കും. ഭക്ഷണ വിഭവങ്ങളിലെ എരിവിന്റെ തോത് കുറയ്ക്കുക. അതേപോലെ തന്നെ ദോഷം കുറവുള്ള പച്ചമുളക്, ഇഞ്ചി എന്നിവ മാത്രം ഉപയോഗിച്ച് തീഷ്ണത കൂടുതലുള്ള വറ്റല്‍മുളക് പൂര്‍ണമായും ഒഴിവാക്കുക. കുരുമുളക് മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. വറ്റല്‍മുളക് ഉപയോഗിച്ച് പാകം ചെയ്തു ശീലിച്ച എല്ലാ വിഭവങ്ങളിലും പകരം പച്ചമുളക്, ഇഞ്ചി ഇവ ഉപയോഗിക്കാന്‍ സാധിക്കും.
മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ മഞ്ഞൾപ്രസാദവും പാട്ട് പാടിയ കുഞ്ഞു ഗായികയെ ഓർമ്മയില്ലേ? സമൂഹമാധ്യമത്തിലൂടെ വൈറലായ ആ പാട്ടിന്റെ ശബ്ദത്തിന്റെ ഉടമയെ ചിത്ര നേരിട്ടു കണ്ടു.
രുഗ്മിണിയെന്നാണ് കേവലം രണ്ടരവയസ് മാത്രമുള്ള പാട്ടുകാരിയുടെ പേര്. ശ്രുതിമധുരമായ അവളുടെ പാട്ട് തന്നെ അതിശയിപ്പിച്ചുവെന്നാണ് ചിത്ര ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രയുടെ മുമ്പിൽ പാടാൻ കുഞ്ഞുപാട്ടുകാരിക്ക് നാണമായിരുന്നുവെന്നു ചിത്ര കുറിച്ചു.
കുഞ്ഞുവാനമ്പാടിക്ക് വലിയ വാനമ്പാടി നിറയെ സ്നേഹചുംബനങ്ങൾ നൽകി ഒപ്പം ആയൂരാരോഗ്യസൗഖ്യവും നേർന്നു. രുഗ്മിണിയുമായുള്ള കൂടികാഴ്ച്ചയുടെ ചിത്രം ഫേസ്ബുക്കിലൂടെയാണ് ചിത്ര പങ്കുവച്ചിരിക്കുന്നത്. 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ ഗാനം ചിത്രയുടെ കരിയറിലെ വഴിത്തിരിവ് കൂടിയായിരുന്നു. ഈ പാട്ട് പാടിയ കുഞ്ഞുഗായികയെ കാണണമെന്ന മോഹം ഫേസ്ബുക്കിലൂടെ ചിത്ര കുറിച്ചിരുന്നു.
ക്രിക്കറ്റ് ലോകത്ത് ഒരു സെക്‌സ് വീഡിയോ വിവാദം കത്തിപ്പടരുകയാണ്. സ്വകാര്യവീഡിയോ സംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യക്കെതിരെ ആരോപണവുമായി മുന്‍കാമുകി ലീഗ സിരിസേനഗേ രംഗത്തെത്തി. തന്നോടുള്ള പ്രതികാരം തീര്‍ക്കാനാണ് ജയസൂര്യ തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നാണ് നടി കൂടിയായ ലീഗയുടെ ആരോപണം. സംഭവത്തില്‍ ശ്രീലങ്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്.
ജയസൂര്യയുമായുള്ള ബന്ധം തകര്‍ന്ന ശേഷം ലീഗ, പ്രമുഖ ബിസിനസുകാരനും മാധ്യമ മേധാവിയുമായ വ്യക്തിയെ വിവാഹം ചെയ്തിരുന്നു. തങ്ങളുടെ കുടുംബജീവിതം തകര്‍ക്കാനാണ് ജയസൂര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് ലീഗയുടെ ആരോപണം. അതേസമയം, വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജയസൂര്യ ഇതുവരെ തയ്യാറായിട്ടില്ല.
ജയസൂര്യയുടെ സ്വകാര്യ കിടപ്പറ വീഡിയോ എന്ന പേരില്‍ കഴിഞ്ഞദിവസമാണ് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. രണ്ടുപേരും വളരെ പ്രണയത്തോടെ ഇടപെടുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളല്ലെന്നും വ്യക്തമാണ്. വീഡിയോയിലുള്ള പുരുഷന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.
തിരുകുമാറിനെ അറിയാത്ത ഭക്ഷണ പ്രേമികളുണ്ടാകില്ല ന്യൂയോർക്കിൽ. അത്രമാത്രം പ്രശസ്തനാണ് ദോശമാജിക്കുമായി വിദേശികളുടെ മനം കവർന്ന ഈ ഇന്ത്യക്കാരൻ. ശ്രീലങ്കയിൽ നിന്ന് 1998 ൽ ന്യൂയോർക്കിൽ എത്തുമ്പോൾ നല്ല അസ്സലായി പാചകം ചെയ്യാനറിയും എന്നത് മാത്രമായിരുന്നു തിരുകുമാറിന് കൈമുതൽ. എന്നാൽ സ്വന്തമായി ഒരു തട്ടുകട അങ്ങു തുടങ്ങിയാലോ എന്ന് തിരുകുമാർ അങ്ങ് കരുതി. അതും 44 തരം സ്വാദുകളും പിന്നെ അൽപ്പം മിക്സ് ആൻറ് മാച്ച് സ്വാദുകളും സമന്വയിപ്പിച്ചുള്ള ഒരു കുഞ്ഞ് ദോശക്കട.
പക്ഷെ വാഷിങ്ടൺ സ്ക്വയർ പാർക്കിൽ ദോശയുണ്ടാക്കുന്ന ഉന്തുവണ്ടി ഇടാനുള്ള ലൈസൻസിനായി തിരുകുമാറിന് മൂന്ന് വർഷക്കാലത്തോളം കാത്തിരിക്കേണ്ടി വന്നു. 2001 ൽ വാഷ്ങ്ടൺ ന്യൂ സ്ക്വയറിൽ ന്യൂയോർക്ക് ദോശാസ് എന്ന പേരിൽ ദോശസെന്റർ തുടങ്ങിയ തിരുകുമാറിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഇപ്പോൾ വിദേശികൾ രാവിലെ ഈ ദോശാവാലയുടെ കുഞ്ഞ് തട്ടുകടയ്ക്ക് മുന്നിൽ ക്യൂവാണ്. ഇദ്ദേഹത്തിന്റെ കൈപ്പുണ്യം കണ്ട് ഫാൻസ് ക്ലബ്ബുകൾ പോലും പലരും തുടങ്ങി. രാവിലെ 11.15 മുതൽ വൈകിട്ട് നാല് മണി വരെയാണ് തിരുകുമാറിന്റെ കട പ്രവർത്തിക്കുക. അത്തരത്തിലാണ് ലൈസൻസ്. പക്ഷെ ഈ സമയത്തിനുള്ളിൽ നൂറ് കണക്കിന് പേർ ഈ കടയിൽ വന്നുപോകും. പാഴ്സൽ സർവീസും ലഭ്യമാണ്.
റൊട്ടികൾ, വെറൈറ്റി ദോശകൾ, കറികൾ, പാൻകേക്ക്സ് എന്നിവയെല്ലാം ദോശാ സെന്ററിലുണ്ട്. പക്ഷെ ഫുൾ വെജിറ്റേറിയനും മേലെയാണ് ഈ ദോശക്കട. മൃഗക്കൊഴുപ്പോ നെയ്യോ പോലും ഉപയോഗിക്കാത്ത വീഗൻ ഫൂഡ് സ്്റ്റോൾ ആണിത്. ലോകത്തെ അത്തരത്തിലുള്ള ആദ്യത്തെ ദോശക്കടയെന്ന റോക്കോർഡും തിരുകുമാറിന് സ്വന്തം.
വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കയിലേക്ക് ഇന്ത്യൻ നേവിയുടെ മൂന്ന് കപ്പലുകൾ ദുരിതാശ്വാസത്തിനായി വിട്ടയച്ചു. ബംഗാൾ ഉൾക്കടലിൽ പ്രവർത്തിക്കുകയായിരുന്ന ഐ.എൻ.എസ് കിർച്ച് ഇതിനായി പുറപ്പെട്ടു.
കൊച്ചിയിൽ നിന്നുള്ള ഐഎൻഎസ് ഷാർദുൽ ഇന്ന് രാവിലെ ഏഴ് മണിക്ക് കൊളംബോയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈദ്യസഹായം, ഭക്ഷണം, വസ്ത്രം എന്നിവയാണ് ഈ കപ്പലിലുള്ളത്. ഇന്ന് രാത്രി കപ്പൽ ശ്രീലങ്കയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ കപ്പൽ വേഗത്തിൽ കൊളംബോയിലേക്ക് എത്തിച്ചേരുമെന്നാണ് വിവരം. ഇതിന് പുറമേ മറ്റ് രണ്ട് കപ്പലുകൾ കൂടി കൊളംബോയിലേക്ക് ഇന്ത്യ വിട്ടയക്കുന്നുണ്ട്.
“ഐഎൻഎസ് ജലാശ്വ വിശാഖപട്ടണത്ത് നിന്ന് വെള്ളം, മരുന്ന്, വസ്ത്രം, ഭക്ഷണം എന്നവയുമായി ഉടൻ പുറപ്പെടും. നാളെ ഉച്ചയോടെ ഈ കപ്പൽ കൊളംബോ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്”എന്ന് നാവികസേന വക്താവ് അറിയിച്ചു.
ഈ കപ്പലിൽ വൈദ്യ സംഘത്തെയും ഒപ്പം മുങ്ങൽ വിദഗദ്ധരെയും അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഹെലികോപ്റ്ററും ഈ കപ്പലിൽ അയക്കുന്നുണ്ട്.
കന്നുകാലി കശാപ്പ് നിരോധനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെ ഇറച്ചിക്കോഴി വില കുത്തനെ കൂടി. സംസ്ഥാനത്ത് ഒരു കിലോ കോഴി ഇറച്ചിക്ക് 220 രൂപ വരെ വിലയായി. രണ്ടാഴ്ചയ്ക്കിടെ 80 മുതല്‍ 100 രൂപ വരെയാണ് വില വര്‍ദ്ധിച്ചത്. റമദാന്‍ മാസം കൂടിയെത്തിയതോടെ വില ഇനിയും ഉയരാനാണ് സാധ്യത. നാട്ടിലെ ഫാമുകള്‍ വേനലില്‍ വാടിയപ്പോള്‍ തമിഴ്നാട്ടിലെ ഫാമുകള്‍ക്കാണ് നേട്ടമുണ്ടായിരിക്കുന്നത്. അവസരം മുതലെടുത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന ആരോപണം ശക്തമായിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി ശാഖകളുള്ള വന്‍കിട ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമസ്ഥനെ കാണാനില്ലെന്ന് പരാതി. കുവൈറ്റ്, ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങി പ്രമുഖ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ശാഖകളുള്ള പ്രമുഖ സ്ഥാപനത്തിന്റെ ഉടമയും അറിയപ്പെടുന്ന മലയാളി വ്യവസായിയുമായ വ്യക്തിയെ കാണാനില്ലെന്നാണ് ഗള്‍ഫിലെ സംഘടനകളും പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.
ഗള്‍ഫിലാകമാനം 35 ലേറെ ശാഖകളുള്ള ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നൂറുകണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ജീവനക്കാരാരും അദ്ദേഹത്തെ കണ്ടിട്ടില്ല.
അടുത്ത ബന്ധുക്കളില്‍ ചിലരാണ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നതെങ്കിലും അദ്ദേഹം എവിടെയെന്ന കാര്യത്തില്‍ വ്യക്തമായ ഒരുത്തരം നല്‍കാന്‍ അവര്‍ തയാറല്ലെന്ന് പറയുന്നു. ജീവനക്കാരോ സുഹൃത്തുക്കളോ അഞ്ചു മാസത്തിലധികമായി ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചിട്ടില്ലെന്നും പറയുന്നു.
നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. ഇദ്ദേഹം അപ്രത്യക്ഷനായതുമുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. ഗള്‍ഫിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഇദ്ദേഹവുമായി ബന്ധപ്പെടാനോ എവിടെയുണ്ടെന്നറിയാനോ മാസങ്ങളായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സഹായം തേടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകര്‍.
ജീവിതത്തില്‍ ഇപ്പോഴും എല്ലാത്തിനും ഭാഗ്യം നിങ്ങള്‍ക്കൊപ്പം ഉണ്ടാകണം എന്നില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്‌താല്‍ സൗഭാഗ്യങ്ങള്‍ നിങ്ങളെ വിട്ടുപോകില്ല എന്നാണു ശാസ്ത്രം പറയുന്നത്. നിത്യജീവിതത്തിലെ പലകാര്യങ്ങളും വാസ്തു നോക്കി ചെയ്യുന്നവരാണ് നമ്മളില്‍ പലരും.
വാസ്തുവും ഭാഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നതു തന്നെ ഇതിന് കാരണം. അങ്ങനെയെങ്കില്‍ ഇനി കിടയ്ക്കയുമായി ചുറ്റിപ്പറ്റിയുള്ള കുറച്ച് കാര്യങ്ങള്‍ക്കൂടി ശ്രദ്ധിച്ചോളൂ…കൂടുതല്‍ ഭാഗ്യം നിങ്ങളെ തേടി എത്തട്ടേ… സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ചന്ദനം എന്നിവയ്ക്ക് ഭാഗ്യത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ടു തന്നെ ഇവ കിടയ്ക്കയ്ക്ക് അടിയില്‍ കരുതുന്നത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. സ്വര്‍ണ്ണവും വെള്ളിയും നിങ്ങളുടെ ദോഷങ്ങളെ അകറ്റുകയും ഭാഗ്യം കൊണ്ടുവരികയും ചെയ്യും. അതിനാല്‍ സ്ത്രീകള്‍ സ്വര്‍ണ്ണപാദസ്വരം അണിയുന്നതും ഭാഗ്യം കൊണ്ടുവരും. വെള്ളിപ്പാത്രത്തില്‍ അല്‍പ്പം വെള്ളം നിറച്ച് കട്ടിലിനടിയില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം ഉത്തമമാണ്.
ചന്ദനത്തിന്റെ കഷ്ണങ്ങള്‍ തലയിണയ്ക്ക് അടിയില്‍ സൂക്ഷിക്കുന്നത് സൗഭാഗ്യങ്ങള്‍ നിങ്ങളെ വിട്ടകലാതിരിക്കാന്‍ സഹായിക്കും. നമ്മുടെ സൗഭാഗ്യങ്ങളെ തട്ടിത്തെറിപ്പിക്കുന്നതില്‍ ദേഷ്യത്തിന് വലിയ പങ്കുതന്നെ ഉണ്ട്. അതുകൊണ്ട് തന്നെ ദേഷ്യത്തെ അകറ്റിയാല്‍ തന്ന ജീവിതത്തില്‍ ഐശ്വര്യം വന്നുചേരും. ദേഷ്യത്തെ അകറ്റാനായി കിടക്കയ്ക്ക് അരുകില്‍ ചെമ്പുപാത്രം സൂക്ഷിക്കുന്നത് വാസ്തുപ്രകാരം ഉത്തമമാണ്.