Latest News

കൊച്ചിയിൽ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി എ വിദ്യാർഥി മിഷേൽ ഷാജിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ വിദ്യാർഥിനി കൊല്ലപ്പെട്ടതാണെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന വാദവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.
പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ സി എ വിദ്യാർഥിനി, ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയായ മിഷേലിനെ കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതായത്. ഹോസ്റ്റലിൽ നിന്നും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോയ മിഷേലിനെ കാണാത്തതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് മിഷേലിന്റെ മൃതദേഹം പിറ്റേ ദിവസം കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവ ദിവസം പെൺകുട്ടിയെ രണ്ട് പേർ ബൈക്കിൽ പിന്തുടർന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിന് ഒരാഴ്ച മുമ്പ് വഴിയിൽ ഒരു യുവാവ് പെൺകുട്ടിയെ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതായും വിവരങ്ങൾ ലഭിച്ചിരുന്നു. ഒരു യുവാവ് പെൺകുട്ടിയുടെ പിറകേ നടന്ന് പ്രണയാഭ്യർഥന നടത്തിയതായി സുഹൃത്തുക്കളോട് പെൺകുട്ടി നേരത്തെ സൂചിപ്പിച്ചിരുന്നു ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.

രാജ്യത്താകമാനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുമുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ പ്രമുഖ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഭയപ്പെടുത്തുന്ന ഒരു അനുഭവകഥയാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.
വയസറിയിച്ച മകളെ അച്ഛന്‍ അനാവശ്യമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്യും, അമ്മ ഉറങ്ങിക്കഴിയുമ്പോള്‍ അച്ഛന്‍ മകളുടെ അടുത്തുവരുന്നു. എന്നാല്‍ വിവരം അറിഞ്ഞ അമ്മയുടെ പ്രതികരണം വളരെ മോശമായിരുന്നു. വൈരാഗ്യത്തോടെ മകളെ തുറിച്ചു നോക്കി ആ സ്ത്രീ ഇങ്ങനെയാണ് പറഞ്ഞത്. അയാള്‍ ഉണ്ടാക്കിയതല്ലെ അയാള്‍ അനുഭവിക്കട്ടെ, അയാളെ ജയിലില്‍ അടച്ചാല്‍ ഞാനും എന്റെ ബാക്കി മക്കളും അനാഥരാകും എന്നായിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആ കേട്ടതായിരുന്നു. എനിക്ക് പറ്റില്ല ടീച്ചറെ എന്നെ രക്ഷിക്കൂ എന്ന് കരഞ്ഞ പെണ്‍കുട്ടിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തു സ്‌കൂള്‍ അധികൃതരെയും പിടിഎയും അറിയിച്ചു.. അന്നത്തെ എച്ച്എം ഒരു സ്ത്രീ അയാതിനാലാകും..അവര്‍ അത് ചെവി കൊ ണ്ടില്ല..എന്ന് മാത്രമല്ല എതിരായിട്ട് നില്കുകയയും ചെയ്തു. പിടിഎയിലെ ഒരു മനുഷ്യന്‍ കൂടെ നിന്നു. പക്ഷെ ആ അച്ഛനെന്ന പേപ്പട്ടി അവിടത്തെ അറിയപ്പെടുന്ന ഗുണ്ട ആയതിനാല്‍ അദ്ദേഹത്തിനും വിലക്കുണ്ടായി. എന്നും കല ഷിബുകുറിക്കുന്നു

കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് നീതി കിട്ടാത്തതിനെ പറ്റി പറയുന്നു..
എനിക്കുണ്ടായ ഒരു അനുഭവം പറയട്ടെ..
കൊല്ലം ഇരവിപുരം പോലീസ് അതിർത്തിയിൽ പെട്ട ഒരു സ്ഥലത്തെ ഒരു പെൺകുട്ടി 4 വര്ഷം മുൻപ് എന്റെ അടുത്തെത്തി..
അവളുടെ സുഹൃത്തുക്കൾ നിർബന്ധിച്ചു കൊണ്ട് വന്നതാണ്..
പ്രായം അറിയിച്ചതിന്റെ അടുത്ത ദിവസം തൊട്ടു അച്ഛൻ അവളെ ശരീരത്തിൽ അനാവശ്യമായി തൊടുന്നു..
‘അമ്മ ഉറങ്ങി കഴിഞ്ഞാണ് അതെ മുറിയിൽ കിടക്കുന്ന തന്റെ അടുത്ത് അച്ഛൻ വരുന്നത്..
എനിക്ക് ഭയമാകുന്നു ടീച്ചറെ..എനിക്കെന്റെ അച്ഛന്റെ കൂടെ കിടക്കാൻ പറ്റില്ല..എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞ അവളെ ഞാൻ ചേർത്ത് പിടിച്ചു..
അമ്മയെ വിളിച്ചു സാവധാനത്തിൽ മകളുടെ മുന്നിൽ വെച്ച് തന്നെ ഞാൻ കാര്യം അവതരിപ്പിച്ചു..
വൈരാഗ്യം മുറ്റിയ കണ്ണുകളോടെ അവർ മകളെ നോക്കി..
എന്നിട്ട് എന്നോട് പറഞ്ഞു.
.” നിങ്ങൾ മുൻപ് പിടിച്ച കേസ് , അതിലെ പ്രതികൾ ഇന്നെവിടെ? നിങ്ങൾ സുരക്ഷിതമായി താമസിപ്പിച്ച കുട്ടികൾ നിന്ന സ്ഥലത്തു എത്ര സുരക്ഷിതം ഉണ്ടെന്നു നിങ്ങൾക്കറിയാമോ..?അതിലും ഒക്കെ ഭേദം ഇതാ..അങ്ങേരു ഉണ്ടാക്കിയതല്ല..അങ്ങേരു അനുഭവിക്കട്ടെ…അയാളെ പിടിച്ചു ജയിലിൽ ഇട്ടാൽ എന്റെ ബാക്കി മക്കളും ഞാനും അനാഥമാകും..”
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആ കേട്ടതായിരുന്നു.
എനിക്ക് പറ്റില്ല ടീച്ചറെ എന്നെ രക്ഷിക്കൂ എന്ന് കരഞ്ഞ പെൺകുട്ടിയുടെ ശബ്‍ദം റെക്കോർഡ് ചെയ്തു സ്കൂൾ അധികൃതരെയും PTA യും അറിയിച്ചു..
അന്നത്തെ HM ഒരു സ്ത്രീ അയാതിനാലാകും..അവർ അത് ചെവി കൊ ണ്ടില്ല..എന്ന് മാത്രമല്ല എതിരായിട്ട് നില്കുകയയും ചെയ്തു.
PTA യിലെ ഒരു മനുഷ്യൻ കൂടെ നിന്നു.
പക്ഷെ ആ അച്ഛനെന്ന പേപ്പട്ടി അവിടത്തെ അറിയപ്പെടുന്ന ഗുണ്ട ആയതിനാൽ അദ്ദേഹത്തിനും വിലക്കുണ്ടായി.
സ്വന്തം സമുദായത്തിൽ പെട്ട ആളെന്ന നിലയ്ക്കും..പരിമിതികൾ ഉണ്ടായി.
ഇത്രയും ആയപ്പോ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
നട്ടെല്ലില്ലാത്ത ആ സംവിധാനം അവിടെയും കളിച്ചു.
ആക്ടിവിസ്റ് പാർവതി ചേച്ചിയെ എനിക്കറിയില്ല.
പക്ഷെ അവരുടെ നമ്പർ അന്ന് എങ്ങനെയോ എന്റെ കയ്യിൽ എത്തി.
അവരോടു വിളിച്ചു നിയമവും വ്യവസ്ഥിതിയും ഒന്നും നോക്കാതെ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചു..അതെ പോലെ അറിയാവുന്ന പലരോടും.
പാർവ്വതിചേച്ചി പരമാവധി ശ്രമിച്ചിട്ടും അവിടെയും ഒന്നും നടന്നില്ല..
പോലീസ് അധികാരികളോട് സംസാരിച്ചു..
പിന്നെ വിളിച്ചിട്ടു ആരും ഫോൺ എടുത്തില്ല.
സ്നേഹം കൊണ്ട് പറയുക ആണ് , ആവശ്യമില്ലാത്ത പ്രശ്നത്തിന് പോകരുതെന്ന താക്കീതു അല്ലാതെ ഒന്നും കിട്ടിയില്ല.
സർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..” നമുക്ക് TC കൊടുത്തു വിടാം ..അല്ലാതെ ഒന്നും വയ്യ’
വീട്ടിലും മതി നിർത്ത്..എന്ന ശാസന ആയതോടെ ഞാൻ നിസ്സഹായ ആയി..
എന്നിട്ടും ആ പെൺകുട്ടിയെ ഞാൻ കണ്ടു കൊണ്ടേ ഇരുന്നു..
സമ്മതിക്കരുതെന്നു പറഞ്ഞു കൊണ്ടേ ഇരുന്നു,.
പതുക്കെ അവളെന്റെ അടുത്ത് വരാതായി.
പിന്നെ അവളെ കാണുമ്പോ തിളങ്ങുന്ന പട്ടു കുപ്പായവും ചെരുപ്പും ഒക്കെ ഉണ്ടായിരുന്നു..”
അച്ഛൻ വാങ്ങി തന്നത്..പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞ അവൾ നടന്നു,”
സ്കൂൾ ഇൽ നിന്നവൾ പോയി..
എങ്ങോട്ടോ..എനിക്കറിയുകയും വേണ്ട..
ഇത് ആ നാട്ടിലെ പലർക്കും ഇന്നും അറിയാം.
ഒരു കേസ് നടക്കുമ്പോളും ജന വികാരം ആളികത്തും.
പിന്നെ അതിന്റെ കനൽ പോലും ഇല്ല..
പ്ലാറ്റ്ഫോം പ്രഹസനങ്ങൾ മാത്രമാകുന്നു…ഈ പ്രസംഗങ്ങൾ എല്ലാം !

Also read.. സി എ വിദ്യാർഥി മിഷേലിന്റെ മരണം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; പെണ്‍കുട്ടിയെ രണ്ടു യുവാക്കള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

kalashibu

 

മുസ്ലീം ലീഗ് എംപി ആയിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തോടെ ഒഴിവുവന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎമ്മിനുവേണ്ടി സംവിധായകന്‍ കമല്‍ മത്സരിച്ചേക്കുമെന്ന് സൂചന.കമലിനെക്കൂടാതെ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നാലുപേരാണു സാധ്യതാ പട്ടികയില്‍ ഉള്ളത്. അടുത്ത മാസം 12നാണ് ഉപതിരഞ്ഞെടുപ്പ്. 17നു വോട്ടെണ്ണല്‍. ഈ മാസം 23 വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഷൂട്ടിങ് സെറ്റില്‍ നടി കത്രീന കൈഫിന് ഗുരുതര പരിക്ക്. ഭാരമേറിയ വസ്തു കഴുത്തില്‍ വീണതിനെത്തുടര്‍ന്ന് നടിയുടെ കഴുത്തിനും മുതുകിനും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരുന്ന പുതിയ ചിത്രം ജഗ്ഗാ ജസ്സൂസ്സിന്റെ സെറ്റിലാണ് നടിക്കു പരിക്കേറ്റത്. അനുരാഗ് ബസ്സു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജസ്സൂസ്സ് അവസാന ഘട്ടത്തിലായിരുന്നു. പരിക്ക് സാരമായതിനാല്‍ രണ്ടാഴ്ചയോളം നടിക്ക് പൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പിന്നീടും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ താരത്തിന് ഷൂട്ടിങിനെത്താന്‍ സാധിക്കൂ.

സുചിലീക്സ് ഓര്‍ത്ത്‌  സിനിമാലോകം ഒന്നടങ്കം ഞെട്ടി ഇരിക്കുകയാണ് ഇപ്പോള്‍ എന്ന് പറഞ്ഞാല്‍ മതിയല്ലോ .ആരുടെ ചിത്രം ആണ് ഇനി വരാന്‍ പോകുന്നത് എന്ന് അറിയാതെ ദിവസവും ടെന്‍ഷന്‍ അടിച്ചാണ് പലരും കഴിയുന്നത്‌ തന്നെ .മോര്‍ഫ് ചെയ്തതും അല്ലാത്തതും എല്ലാമായി സുചിലീക്സ് തമിഴ് മലയാളം സിനിമാരംഗത്ത് വലിയൊരു കൊടുംകാറ്റു ആണ് അഴിച്ചുവിട്ടിരിക്കുന്നത് .
സുചിത്ര കാർത്തിക് എന്ന പേരുകേട്ടാൽ തമിഴകം വിറയ്ക്കുമെന്ന നിലയിലാണ് കാര്യങ്ങൾ ഇപ്പോൾ. കാര്യം ഗായികയായ സുചിത്രയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെ ഒരോ ദിവസവും തമിഴ് താരലോകത്തെ പലരുടേയും പേരിലുള്ള സ്വകാര്യ വീഡിയോകളും ഫോട്ടോകളും കിടപ്പറ ദൃശ്യങ്ങളുമെല്ലാമാണ് പ്രചരിക്കുന്നത്.അഭിനേതാക്കളുടെ സ്വകാര്യ ചിത്രങ്ങളടങ്ങുന്ന ട്വീറ്റുകളിലൂടെ തമിഴ് സിനിമാ ലോകത്തെ വിറപ്പിച്ച ഗായിക സുചിത്ര കാർത്തികിന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് ആരാണ് പ്രവർത്തിപ്പിക്കുന്നതെന്ന് അറിവില്ല. തന്റേതല്ലെന്നാണ് ഗായിക പറയുന്നത്.

സുചി ലീക്ക്‌സ് എന്ന പേരിൽ തമിഴ് താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടവർ മല്ലു ലീക്ക്‌സ് എന്ന പേരിൽ മലയാള താരങ്ങളുടെ ചിത്രങ്ങൾ പുറത്തുവിടുമെന്നാണ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്.മലയാളി നടിമാരായ നസ്രിയ മഡോണ എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു .അതിനിടയില്‍  പുതിയ നടിമാരുടെ മാത്രമല്ല ഫീല്‍ഡില്‍ നിന്നും പുറത്തായ ചില നടിമാരെയും സുചിലീക്സ് ലക്‌ഷ്യം വെയ്ക്കുന്നു എന്നും സൂചനയുണ്ട് .

ടിവി അവതാരകയായി സിനിമയിലെത്തി പിന്നീട് തമിഴില്‍ വെന്നിക്കൊടി പാറിച്ച നടിയുടെ വീഡിയോ സുചിത്ര പുറത്തുവിട്ടേക്കുമെന്നാണ് സൂചന. ഒരുകാലത്ത് തമിഴ് സിനിമയില്‍ സൂപ്പര്‍ താരമായിരുന്ന ഇവര്‍ ഇപ്പോള്‍ സജീവമല്ല. മലയാളത്തിലും വലിയതോതില്‍ അവസരം കിട്ടാത്ത നടി ഇപ്പോള്‍ ബിസിനസ് രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.കഴിഞ്ഞ ഒരാഴ്ചയോളമായി സുചിത്ര കാര്‍ത്തിക്കിന്റെ പേരിലുള്ള ഇരുപതില്‍പരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി തമിഴിലെ മുന്‍നിര താരങ്ങളും നഗ്‌നവീഡിയോകളും ഫോട്ടോകളും പുറത്തുവന്നുകൊണ്ടിരിആദ്യം സുചിത്ര കാര്‍ത്തിക്കിന്റെ സ്വന്തം അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം, ആ പേജ് ഉപയോഗിച്ച് ധനുഷിന്റെയും തൃഷയുടെയും അനിരുദ്ധിന്റെയുമൊക്കെ ചില സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുകയായിരുന്നു. തുടര്‍ന്ന് സുചിത്രയുടെ പേരില്‍ ധാരാളം വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെടുകയും അത് വഴി നഗ്‌ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിയ്ക്കുകയും ചെയ്തു. അതേസമയം, സുചിത്രയ്‌ക്കെതിരേ തമിഴ് സിനിമലോകത്ത് പ്രതിഷേധം ശക്തമാകുകയാണ്. താരങ്ങളെ വ്യക്തിപരമായി അപമാനിച്ച് പ്രശസ്തി കൊയ്യുകയാണ് ഗായികയുടെ ലക്ഷ്യമെന്നാണ് ആരോപണം

സൈബര്‍ ലോകത്ത് ഏറ്റവുമധികം ആക്രമണങ്ങള്‍ക്കു വിധേയനായ നടനാണ് ദിലീപ്. സിനിമലോകത്ത് ഏതു വിവാദ സംഭവമുണ്ടായാലും ദിലീപിന്റെ പേര് അതിലേക്കു വലിച്ചിഴയ്ക്കാറുണ്ട്. കൊച്ചിയില്‍ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ചിലര്‍ ആദ്യം വിരല്‍ ചൂണ്ടിയതു ദിലീപിന്റെ നേര്‍ക്കായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനു യാതൊരു പങ്കുമില്ലെന്നു പോലീസ് തന്നെ വ്യക്തമാക്കിയതോടെയാണു വ്യാജ ആരോപണത്തില്‍നിന്നു താരം വിമുക്തനാക്കപ്പെട്ടത്.
ഇപ്പോള്‍ മറ്റൊരു ഗോസിപ്പാണ് ഓണ്‍ലൈന്‍ ലോകത്തു പറന്നുനടക്കുന്നത്. ദിലീപും ഭാര്യയായ കാവ്യമാധവനും തമ്മില്‍ തെറ്റിയെന്നും ഇരുവരും രണ്ടു വീട്ടിലാണു താമസമെന്നുമാണ് ഇപ്പോള്‍ പടച്ചുവിട്ട വാര്‍ത്ത. ദിലീപിന്റെ മകള്‍ മീനാക്ഷിയും കാവ്യയും തമ്മിലുള്ള അഭിപ്രായഭിന്നതയാണു പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണു പ്രചരണം. ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ വന്ന പ്രചാരണം ഇങ്ങനെ :

വിദേശ യാത്രയ്ക്കു പിന്നാലെ തന്നെ കാവ്യയും മീനാക്ഷിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ദിലീപിനു മീനാക്ഷിയോടുള്ള അമിത വാത്സല്യം കാവ്യയ്ക്ക് അത്ര ഇഷ്ടമാകുന്നില്ലെന്നാണു വിവരം. മീനാക്ഷിയുടെ സ്വകാര്യതകളില്‍ കാവ്യ ഇടപെടുന്നതു മീനാക്ഷിക്കും ഇഷ്ടമില്ലത്രേ. ഇരുവരും തമ്മില്‍ ആലുവയിലെ വീട്ടില്‍ പരസ്പരം വാക്ക്‌പോര് വരെ നടന്നു. ഈ സമയം ദീലീപ് സിനിമാ സംബന്ധമായ അവശ്യങ്ങളുമായി സ്ഥലത്തുണ്ടായിരുന്നില്ല. വഴക്കിനെ തുടര്‍ന്ന് കാവ്യ വെണ്ണലയിലെ കാവ്യയുടെ വീട്ടിലേക്കു മാറി. ഇപ്പോള്‍ ദിലീപ് വീട്ടിലെത്തുമ്പോള്‍ മാത്രമാണ് കാവ്യയും വീട്ടിലെത്തുന്നതെന്നും…എന്നിങ്ങനെ പോകുന്നു വാര്‍ത്ത .dileep 2

ഏതോ ഏഴുത്തുകാരന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് വ്യാജവാര്‍ത്തയായി പ്രചരിക്കുന്നതെന്നണു സിനിമ മേഖലയുമായി ബന്ധപ്പെട്ടവര്‍തന്നെ വെളിപ്പെടുത്തുന്നത്. ദിലീപിന്റെ പുതിയ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരം തിയറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇത്തരത്തിലൊരു പ്രചാരണമെന്നതു ശ്രദ്ധേയമാണ്. തനിക്ക് ഇത്രമാത്രം ശത്രുക്കളുണ്ടെന്ന് ഇപ്പോഴാണു മനസിലായതെന്നു കഴിഞ്ഞദിവസം ദിലീപ് പറഞ്ഞിരുന്നു.

ആ അപ്പന്റെ ചങ്കുപൊട്ടിയുള്ള കരച്ചിലിന് അറുതിവരുത്തി പത്തനംതിട്ട ജില്ലാ ആശുപത്രിയിൽനിന്നു തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. റാന്നി വെച്ചൂച്ചിറയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പൊലീസ് പിടിയിലായി. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി സ്വദേശിനി ലീനയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കൃത്യമായ ആസൂത്രണത്തോടെ കോഴഞ്ചേരിയിൽ ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതെന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
pathanamthitta-child-missing-02.jpg.image.784.410.jpg.image.784.410

Also read.. ഈ സങ്കടകടൽ ആര് കണ്ടുനിൽക്കും, കുഞ്ഞെവിടെ ? ഒരുനാട്‌ മുഴുവൻ കുഞ്ഞിനെത്തേടി അലയുന്നു !

വി.എം. സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു. അനാരോഗ്യമാണ് കാരണമെന്നാണ് വിശദീകരണം. രാജിക്കത്ത് ഇന്നുതന്നെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയയ്ക്കുമെന്ന് സുധീരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുധീരൻ ഇക്കാര്യം അറിയിച്ചത്. രാജിതീരുമാനത്തിൽ ഉൾപ്പാർട്ടി രാഷ്ട്രീയമില്ലെന്നും സുധീരൻ അറിയിച്ചു. ബദൽ ക്രമീകരണങ്ങൾ ഉടൻതന്നെ എഐസിസി ഏർപ്പെടുത്തുമെന്നും സുധീരൻ വ്യക്തമാക്കി.
അടുത്തിടെ കോഴിക്കോട്ട് ഒരു പരിപാടിക്കിടെ വേദിയിൽ തെന്നിവീണ സുധീരനു വാരിയെല്ലിനു പരുക്കേറ്റിരുന്നു. തുടർന്നു കഴിഞ്ഞ കുറച്ചുദിവസമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ദീർഘകാല ചികിൽസ നടത്തിയെങ്കിൽ മാത്രമേ ഇതു ഭേദമാക്കാൻ സാധിക്കൂവെന്ന് ഡോക്ടർമാർ അറിയിച്ചതായി സുധീരൻ വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങൾ നിമിത്തം മുഴുവൻ സമയവും പാർട്ടിയെ നയിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

സുധീരന്റെ രാജിക്കുപിന്നിൽ സംഘടനാ കാര്യങ്ങളല്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജിയുടെ കാര്യം തന്നെ രാവിലെയാണ് അറിയിച്ചതെന്നും പറഞ്ഞു. രാജി തീരുമാനം അപ്രതീക്ഷിതമാണെന്നും വ്യക്തിപരമായ തീരുമാനമാണ് സുധീരന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, തൽക്കാലം പ്രതികരിക്കാനില്ലെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിയുടെ പ്രതികരണം. എന്നാൽ, സുധീരന്റെ രാജിയെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നു തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെയും കൊണ്ട് യുവതി കുലശേഖരപതിയിൽ എത്തിയതായി ദൃക്സാക്ഷികൾ. കണ്ണങ്കര, കുലശേഖരപതി, കുമ്പഴവടക്ക്, മൈലപ്ര, പള്ളിപ്പടി എന്നിവിടങ്ങളിൽ വ്യാപകമായ തിരച്ചിൽ. നാട്ടുകാരും പൊലീസും ചേർന്ന് ഊടുവഴികളും ആളൊഴിഞ്ഞ വീടുകളും പുരയിടങ്ങളും അരിച്ചുപെറുക്കിയിട്ടും ആരെയും കണ്ടെത്താനായില്ല.
ഉച്ചയ്ക്ക് ഒരുമണിയോടെ സ്വർണ നിറമുള്ള ചുരിദാർ ധരിച്ച യുവതി കൈക്കുഞ്ഞുമായി മുകളിലേക്കു നടന്നു പോകുന്നതു കണ്ടതായി കുലശേഖരപതി പമ്മം വളവിലെ വീട്ടിൽ താമസിക്കുന്ന റംല പറഞ്ഞു. പൊക്കിൾക്കൊടിയുള്ള കുഞ്ഞിന്റെ ദേഹത്ത് തുണി പോലുമില്ലാതെ കൊണ്ടുപോകുന്നതു കണ്ട് ഒന്നുകൂടി നോക്കി. അപ്പോഴേക്കും വേഗം നടന്നുപോയി എന്നാണ് അവർ അറിയിച്ചത്.

ഡിസിസിഎസ് പേവാർഡിനു മുന്നിലൂടെ കുഞ്ഞുമായി പുറത്തേക്ക്. 2. ഓട്ടോറിക്ഷയിൽ കയറി ആശുപത്രിക്കു പുറത്തേക്കു നീങ്ങുന്നു….
രണ്ടരയോടെയാണ് പൊലീസ് തിരഞ്ഞ് എത്തിയത്. ഇതുവഴി യുവതി കുഞ്ഞുമായി പോകുന്നതു കണ്ടോ എന്നു പൊലീസ് ചോദിച്ചപ്പോൾ കണ്ടതായും ലക്ഷണങ്ങളും റംല പറഞ്ഞു. യുവതിക്ക് 25 വയസ്സ് തോന്നിക്കും. കറുത്ത നിറം, അധികം വണ്ണമില്ല. തുടങ്ങിയ അടയാളങ്ങൾ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയുടെ സിസിടിവി ദൃശ്യങ്ങളുമായി യോജിക്കുന്നതായിരുന്നു. ഇതെ തുടർന്ന് ആറന്മുള, പത്തനംതിട്ട സ്റ്റേഷനുകളിലെ പൊലീസ് ഇവിടെ വ്യാപകമായ തിരച്ചിൽ നടത്തി. ഒപ്പം നാട്ടുകാരും കൂടി. ലക്ഷംവീട് ഭാഗത്തു കൂടി കുമ്പഴ വടക്കിലേക്കു കടന്നതായി ഇതിനിടെ വിവരം കിട്ടി. ഉടനെ പൊലീസ് അവിടേക്കു തിരിച്ചു. റബർ തോട്ടങ്ങളും ഇതര സംസ്ഥാനക്കാർ താമസിക്കുന്ന വീടുകളും പൊലീസും നാട്ടുകാരും തിരഞ്ഞു.

pathanamthitta-child-missing-02.jpg.image.784.410

കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്നു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ. 1. കുഞ്ഞിനെ കൈക്കലാക്കാൻ പ്രസവമുറിക്കകത്തു നിന്നു പുറത്തേക്കു വരുന്ന യുവതി. 2. കുഞ്ഞിനെ കൈക്കലാക്കിയ ശേഷം പ്രസവ മുറിക്കകത്തേക്കു തിരികെ കയറുന്നു
കുലശേഖരപതിയിൽ അടഞ്ഞു കിടക്കുന്ന മിൽമ ചില്ലിങ് പ്ലാന്റിന്റെ സ്ഥലത്തും നാട്ടുകാർ മതിൽ ചാടിക്കടന്നു തിരച്ചിൽ നടത്തി. സംഭവം അറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്ന് ഇരുചക്രവാഹനങ്ങളിലും ഓട്ടോയിലും ആളുകൾ എത്തി. ഇതിനിടെ പമ്മം അങ്കണവാടിയോടു ചേർന്നുള്ള ഒറ്റമുറിയിൽ സ്ത്രീയും പുരുഷനും താമസിക്കുന്നുണ്ടെന്നും സിസിടിവിയിൽ കണ്ട യുവതിയുമായി സാമ്യം ഉണ്ടെന്നും ചിലർ പൊലീസിനോടു പറഞ്ഞു.

ഉണ്ടായിരുന്ന മുഴുവൻ പൊലീസിനെയും വിളിച്ചുവരുത്തി വീട് വളഞ്ഞു. അപ്പോഴാണ് അറിയുന്നത് ഒന്നര മണിക്കൂർ മുമ്പ് സ്ത്രീ വീടു പൂട്ടി പുറത്തുപോയെന്ന്. ഇതോടെ പൊലീസിനും നാട്ടുകാർക്കും സംശയം ഇരട്ടിച്ചു. ഇവരെ കണ്ടാൽ അപ്പോൾ തന്നെ അടി കൊടുക്കണമെന്നു വരെ ചിലർ പദ്ധതിയിട്ടു. ഇതിനിടെ ഈ യുവതിയോടൊപ്പം താമസിക്കുന്ന പുരുഷനെ പൊലീസ് കണ്ടെത്തി. കൂടൽ സ്വദേശികളാണെന്നും ഇവിടെ വാടകയ്ക്കു താമസിക്കാൻ തുടങ്ങിയിട്ടു രണ്ടാഴ്ചയേ ആയിട്ടുള്ളൂവെന്നും അദ്ദേഹം പൊലീസിനോടു വിശദീകരിച്ചു. യുവതിയുടെ ഫോണിൽ വിളിപ്പിച്ചപ്പോൾ കോഴഞ്ചേരിയിൽ നിന്നു ബസിൽ അവർ പത്തനംതിട്ടയിലേക്കു വരുന്നതായി വിവരം കിട്ടി. ബസിനു പിന്നാലെ പൊലീസ് കൂടി.

pathanamthitta-child-missing-01.jpg.image.784.410

ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഇവരെ വനിതാ പൊലീസ് തടഞ്ഞു. നേരെ സ്റ്റേഷനിൽ കൊണ്ടുപോയി. യുവതിയെ കണ്ടതായി പറഞ്ഞ റംലയെ പമ്മത്തുനിന്നു പൊലീസ് വരുത്തി ഇവരെ കാണിച്ചു. പക്ഷേ, ഇവരല്ലെന്നും കുറേക്കൂടി കറുപ്പുനിറമുള്ള യുവതിയാണ് കുഞ്ഞിനെയും കൊണ്ടു പോയതെന്നും പറഞ്ഞതിനെ തുടർന്നു വിട്ടയച്ചു. നിരാശയോടെ പൊലീസ് വീണ്ടും തിരച്ചിലിന് ഇറങ്ങി.

സുചിലീക്സ് ഭീഷണി ഒഴിയുന്നില്ല .തമിഴ് താരങ്ങളുടെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ മലയാളി നടിമാരെ ഉന്നം വെച്ചു സുചിലീക്സ് .നസ്രിയയുടെ ചിത്രമാണ് പുതുതായി സുചിത്ര പുറത്തുവിട്ടിരിക്കുന്നത്. ചിത്രം കണ്ടാല്‍ തന്നെ മോര്‍ഫ് ചെയ്തതാണെന്ന് മനസ്സിലാക്കാം.സുചിത്രയുടേതു തന്നെയാണോ അക്കൗണ്ട് എന്ന് ഉറപ്പില്ല. സുചിത്രയുടെ പേരില്‍ വ്യാജ ഐഡികളും ട്വിറ്ററില്‍ സജീവമാണ്.സമാനമായി പ്രേമം നായിക മഡോണയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളും സുചിലീക്സ് പുറത്തുവിട്ടിരുന്നു .ഇതെല്ലം തന്നെ വ്യാജം ആണെന്നാണ് നിഗമനം .
madonna-suchi-leaks

ധനുഷും അനിരുദ്ധ് രവിചന്ദറും ആന്‍ഡ്രിയയും ഉള്‍പ്പെടുന്ന മുന്‍ നിര തമിഴ് സിനിമ പ്രവര്‍ത്തകരുടെ സ്വകാര്യ ചിത്രങ്ങളാണ് ഇതിനോടകം സുചിത്രയുടെ അക്കൗണ്ട് വഴി പുറത്തുവന്നത്. ധനുഷും അനിരുദ്ധും ചേര്‍ന്ന് മയക്കു മരുന്നു നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചു. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ കൈ ധനുഷിന്റെ സംഘത്തില്‍പ്പെട്ടവരില്‍ ആരോ പിടിച്ച് വളച്ച് ചതച്ചുവെന്ന് ആരോപിച്ച് കൈയുടെ ചിത്രമടങ്ങുന്ന ട്വീറ്റുമായാണ് സുചിത്ര ആദ്യമെത്തിയത്. ഇതിനു പിന്നാലെയാണ് കോളിവുഡിനെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ ഒന്നിനു പുറകെ ഒന്നായി എത്തിയത്. എവിടെ നിന്നാണ് സുചിത്രയ്ക്ക് ഇത്തരം ചിത്രങ്ങളും വീഡിയോകളും കിട്ടിയതെന്നെന്നും സുചിത്ര തന്നെയാണോ ചെയ്യുന്നതെന്നുമുള്ള കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇതൊന്നും താനല്ല ചെയ്യുന്നത്, അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നുമാണ് സുചിത്ര പറയുന്നത്.എന്തായാലും സംഭവം വന്‍ വിവാദം ആയിരിക്കുകയാണ് .

RECENT POSTS
Copyright © . All rights reserved