ആലപ്പുഴ: 1973ല്‍ പുറത്തിറങ്ങിയ എം.ടി വാസുദേവന്‍ നായരുടെ നിര്‍മ്മാല്യം സിനിമക്കെതിരെ പരാമര്‍ശങ്ങളുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല. നിര്‍മ്മാല്യം പുറത്തിറങ്ങിയ സമയത്ത് കേരളത്തിലെ ഹൈന്ദവ സംഘടനകള്‍ ശക്തരായിരുന്നെങ്കില്‍ എതിര്‍പ്പുണ്ടാവുമായിരുന്നു. വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നതടക്കമുള്ള ചിത്രത്തിലെ രംഗങ്ങള്‍ അതിനാലാണ് അന്ന് എതിര്‍പ്പുകളില്ലാതെ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതെന്നും ശശികല പറഞ്ഞു. മാവേലിക്കരയില്‍ ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ശശികലയുടെ പരാമര്‍ശം.
നിര്‍മ്മാല്യത്തിന്റെ ക്ലൈമാക്‌സില്‍ ഗുരുതിക്കിടെ വെളിച്ചപ്പാട് ദേവിയുടെ നേര്‍ക്ക് തുപ്പിക്കൊണ്ട് ഉറഞ്ഞുതുള്ളുന്നതാണ് രംഗം. തന്റെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയുടെ ചലച്ചിത്ര രൂപമായ നിര്‍മ്മാല്യം ഒരുപക്ഷേ ഇന്നാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ തന്റെ തല കാണില്ലായിരുന്നു എന്ന് എം.ടി മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നു. ലോക ഗുരുവായ വ്യാസന്റെ പവിത്രമായ രചനയാണ് മഹാഭാരതം. അതിനാല്‍ തന്നെ രണ്ടാമൂഴം എന്ന കഥ സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടേണ്ട ആവശ്യമില്ലെന്നും ശശികല വ്യക്തമാക്കി.
1973 ലാണ് എം.ടി തന്നെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് തന്റെ കഥയായ പള്ളിവാളും കാല്‍ച്ചിലമ്പും നിര്‍മ്മാല്യം എന്ന പേരില്‍ സിനിമയാക്കി പുറത്തിറക്കിയത്. ഏറെ പ്രതീക്ഷയോടെയായിരുന്നു അന്ന് ആ സിനിമ ചെയ്തതെന്നും അതിലെ രംഗങ്ങളിലെല്ലാം പൂര്‍ണ്ണമായും താന്‍ തൃപ്തനായിരുന്നെന്നും എം.ടി പറഞ്ഞിരുന്നു. പ്രതീക്ഷകളെ ഒട്ടും തന്നെ തെറ്റിക്കാതെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തില്‍ വെളിച്ചപ്പാടിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച പി.ജെ ആന്റണിക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
ലിംഗം മുറിച്ചത് ഉറക്കത്തിലെന്ന് മൊഴി മാറ്റി ചികിത്സയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദ. താന്‍ രാത്രിയില്‍ നിദ്രയില്‍ ആയിരുന്നുവെന്നും ആ സമയത്ത് യാതൊരു പ്രകോപനവും കൂടാതെ പെണ്‍കുട്ടി പെരുമാറുകയായിരുന്നു എന്നുമാണ് സ്വാമിയുടെ പുതിയ മൊഴി. താന്‍ സ്വയം ലിംഗം മുറിച്ചു മാറ്റിയെന്നായിരുന്നു സ്വാമിയുടെ ആദ്യ മൊഴി.
ഇതിനിടെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിയെ പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ ഇതിന് മാറ്റമുണ്ടെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു
ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഗംഗേശാനന്ദ സൗഹൃദത്തിലായത്. ഇതിന് അഡ്വാന്‍സ് നല്‍കാന്‍ എന്ന പേരിലാണ് ഇയാള്‍ പത്തുലക്ഷം രൂപ കൈപ്പറ്റിയത്. സ്വാമിയെ അത്രയേറെ വിശ്വാസം ആയതിനാല്‍ വാങ്ങിയ സ്ഥലം പോലും കാണാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഭൂമി വാങ്ങാനുള്ള ബാക്കി പണം സംബന്ധിച്ച് സംസാരിക്കാനാണ് സംഭവ ദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്.
ഐ.എസ്. ബന്ധം ആരോപിക്കപ്പെട്ട സംഭവത്തില്‍ ഇസ്ലാമിലേക്കു മതംമാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി. മകളെ നിര്‍ബന്ധിച്ചു മതംമാറ്റിയെന്നും തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
യുവതിയെ മാതാപിതാക്കള്‍ക്കെപ്പം വിട്ടയച്ച കോടതി ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന നിലയില്‍ വിവാഹക്കാര്യം മാതാപിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ തീരുമാനിക്കണമെന്നും അസാധാരണ ഉത്തരവില്‍ വ്യക്തമാക്കി.
വൈക്കം സ്വദേശി അശോകന്‍ നല്‍കിയ ഹര്‍ജിയിലാണ് മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന വിവാഹം അസാധുവാണെന്ന നിരീക്ഷണം കോടതി നടത്തിയത്. അശോകന്റെ ഹര്‍ജിയില്‍ വിധി പുറപ്പെടുവിച്ച കോടതി അഖില എന്ന ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു. മതപരിവര്‍ത്തനം നടത്തി മകളെ ഐ.എസില്‍ ചേര്‍ക്കാനായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു അശോകന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. മകള്‍ തീവ്രവാദ ഗ്രൂപ്പിന്റെ തടവിലാണെന്നും മതം മാറ്റി സിറിയയിലേയ്ക്ക് കൊണ്ടു പോകാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് അശോകന്‍ നല്‍കിയിരുന്നത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ കെ. സുരേന്ദ്ര മോഹന്‍, എബ്രാഹം മാത്യൂ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന വിവാഹം അസാധുവാണെന്ന വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി പെണ്‍കുട്ടി വിവാഹിതയായത്. ഹര്‍ജിയെത്തുടര്‍ന്ന് കോടതിയില്‍ ഹാജരായ പെണ്‍കുട്ടി താന്‍ ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി വീടു വിട്ടിറങ്ങിയതാണെന്നും തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും പറഞ്ഞെങ്കിലും മാതാപിതാക്കള്‍ വിവാഹസമയത്ത് ഉണ്ടായില്ല എന്ന് നിരീക്ഷിച്ച കോടതി വിവാഹം റദ്ദാക്കുകയായിരുന്നു. അശോകന്‍ പെരിന്തല്‍മണ്ണ, ചേര്‍പ്പുളശേരി പൊലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയിട്ടുള്ള പരാതി സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കണമെന്ന് കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. വിവാഹത്തിന് പുറകില്‍ ഉണ്ടായവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നാലുമാസം മുമ്പു വിവാഹിതയായ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ചു സംഭവത്തില്‍ യുവതി എഴുതിയത് എന്നു കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസിനു കിടപ്പു മുറിയില്‍ നിന്നു ലഭിച്ചു. ഗര്‍ഫില്‍ ജോലി ചെയ്യുന്ന് വെള്ളിക്കോത്തെ വിപിന്‍ ദാസിന്റെ ഭാര്യ തോതി(19)യേയാണു ബുധനാഴ്ച കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിഗ്രിക്കു പഠിക്കുന്ന തോതി മുള്ളേരിയയിലെ സ്വന്തം വീട്ടില്‍ നിന്നും ചൊവാഴ്ച്ച വൈകുന്നേരം ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിരുന്നു.
ഭര്‍ത്താവ് വിപിന്‍ ദാസ് ഒരുമാസം മുമ്പാണു ഗള്‍ഫില്‍ പോയത്. എന്റെ മരണത്തിനു കാരണം വിപിനേട്ടനാണ് എന്ന് ഒരു നോട്ട്ബുക്കില്‍ എഴുതിയ കുറിപ്പാണു പോലീസ് കണ്ടെത്തിയത്. മരിക്കും മുമ്പ് പെണ്‍കുട്ടി ഗര്‍ഫിലുള്ള ഭര്‍ത്താവു വിപിനുമായി സംസാരിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. കിടപ്പു മുറിയില്‍ നിന്നു ട്യൂബ് രൂപത്തിലുള്ള എലിവിഷവും പോലീസ് കണ്ടെത്തി. തൂങ്ങി മരിക്കുന്നതിന് മുമ്പ് യുവതി എലിവിഷം കഴിച്ചു മരിക്കാന്‍ ശ്രമിച്ചിരുന്നതായും സംശയിക്കുന്നു. പരിയാരം മെഡിക്കല്‍ കോളേില്‍ നടത്തിയ പോസ്റ്റമോര്‍ട്ടത്തില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചതാണെന്നു സ്ഥീരികരിച്ചു.
അനധികൃതമായി ബെംഗളൂരുവില്‍ തങ്ങിയ മുന്ന് പാക് പൗരന്‍മാരും ഒപ്പമുണ്ടായിരുന്ന മലയാളി യുവാവും അറസ്റ്റില്‍. ബെംഗളൂരു കുമാരസ്വാമി ലേഒൗട്ടില്‍ നിന്ന് ഇന്നലെ രാത്രിയാണ് സിറ്റി ക്രൈം ബ്രാഞ്ച് പ്രതികളെ പിടികൂടിയത്. ഇവര്‍ക്ക് തീവ്രവാദബന്ധമില്ല എന്നാണ് പ്രാഥമിക നിഗമനം. വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇവരില്‍ നിന്ന് കണ്ടെടുത്തു
മലയാളിയായ മുഹമ്മദ് ഷിഹാബ് ഭാര്യയും കറാച്ചി സ്വദേശിയുമായ സമീറ സുഹൃത്തുക്കളായ കിരണ്‍ , ഷംസുദ്ദീന്‍ എന്നിവരെയാണ് ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഒന്‍പത് മാസമായി വ്യാജ പേരുകളിലാണ് ഇവര്‍ ബെംഗളുരുവില്‍ കഴിഞ്ഞിരുന്നത്. വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഖത്തറിലെ ജോലിസ്ഥത്തുവെച്ചാണ് മുഹമ്മദ് ഷിഹാബും സമീറയും അടുപ്പത്തിലാകുന്നത്. വിവാഹിതരായെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെ തുടന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യയിലേയ്ക്ക് വരുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കി.
മസ്ക്കറ്റില്‍ നിന്ന് കാഠ്മണ്ഡുവില്‍ വന്ന് തുടര്‍ന്ന് റോഡ് മാര്‍ഗമാണ് ബെംഗളൂരുവില്‍ എത്തിയത്. പ്രാഥിമിക അന്വേഷണത്തില്‍ പിടിയിലായവര്‍ക്ക് തീവ്രവാദബന്ധമില്ലെന്നാണ് സൂചന. എങ്കിലും സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
അസമിൽ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനം പറത്തിയത് കോഴിക്കോട് സ്വദേശി. പന്തീരാങ്കാവ് പന്നീയൂർകുളം സ്വദേശിയായ അച്ചുദേവ്(25) ആണ് കണാതായവരിലൊരാൾ. തേസ്പൂരില്‍ നിന്നും പുറപ്പെട്ട വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായിരുന്നു. രണ്ട് പൈലറ്റുകളാണ് വിമാനത്തിലുണ്ടായിരുന്നത്. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡറാണ് മറ്റെയാള്‍. വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.
അച്ചുദേവിനെ കാണാനില്ലെന്ന് അറിഞ്ഞതോടെ രക്ഷിതാക്കൾ അസമിലേക്ക് തിരിച്ചിട്ടുണ്ട്. പന്നീയൂർകുളം വള്ളിക്കുന്ന് പറമ്പിൽ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. ഇവർ തിരുവനന്തപുരത്താണ് സ്ഥിരതാമസം.
ചൈന അതിര്‍ത്തിക്ക് സമീപത്ത് വെച്ചാണ് റഡാര്‍ ബന്ധം നഷ്ടപ്പെട്ടതെന്നാണ് വിവരം. മാര്‍ച്ചില്‍ സുഖോയ്-30എംകെഐ ജെറ്റ് വിമാനം രാജസ്ഥാനിലെ ബര്‍മറില്‍ തകര്‍ന്ന് വീണിരുന്നു. വിമാനം നിലംപതിക്കും മുമ്പ് രണ്ട് പൈലറ്റുകളും സാഹസികമായി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.
ഹിന്ദുനസ്ഥാന്‍ എയറോനോട്ടിക്സിന്റെ ലൈസന്‍സോടെ റഷ്യയുടെ സുഖോയ് ആണ് വിമാനം നിര്‍മ്മിക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തര സാഹചര്യത്തെ തുടർന്നു ഇടിച്ചിറക്കി. മുഖ്യമന്ത്രിയും ഒപ്പമുണ്ടായിരുന്നവരും അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ ലാത്തുരിൽ വച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുൾപ്പെടെ നാല് പേർ ഹെലികോപ്റ്ററിലുണ്ടായിരുന്നു. സാങ്കേതിക തകരാറ് മൂലമാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
തങ്ങൾ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽ പെട്ടെന്നും താനുൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ഫഡ്നാവിസ് ട്വീറ്റ് ചെയ്തു. തനിക്ക് മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളുടെ പ്രാർഥനയുണ്ടെന്നും അതിനാലാണ് യാതൊരു പരുക്കുകളും കൂടാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം നടത്തുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ 40 കുട്ടികളുമായി പോയ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. പൂഞ്ചിലെ മുഗള്‍ റോഡില്‍ നിന്നുമാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. കുട്ടികള്‍ അടക്കം 38 പേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം.
രജൗരിയിലെ ഒരു സ്വകാര്യ സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. ബസ് നിയന്ത്രണം വിട്ടാണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടം ഉണ്ടാകാന്‍ ഇടായായ കാരണം വ്യക്തമായിട്ടില്ല.
ഇന്ത്യയ്ക്ക് വേണ്ടി ടീമംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ എം.എസ്.ധോണിക്ക് നൽകുന്നതുപോലെയുളള പരിഗണന തനിക്ക് നൽകുന്നില്ലെന്ന് ഹർഭജൻ സിങ്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ധോണിയെ ഉൾപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ഹർഭജന്റെ പരാമർശം. ധോണിയെപോലെ തന്നെ താനും മുതിർന്ന കളിക്കാരനാണെന്നും പക്ഷേ തന്റെ കാര്യം വരുമ്പോൾ ഇതൊന്നും പരിഗണിക്കുന്നില്ലെന്നും ഹർഭജൻ എൻഡിടിവിയോട് പറഞ്ഞു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ഹർഭജൻ സിങ്ങിന്റെയോ ഗൗതം ഗംഭീറിന്റെയോ പേരുകൾ ചാമ്പ്യൻസ് ട്രോഫിക്കായുളള ടീം സെലക്ഷൻ സമയത്ത് പരാമർശിച്ചിരുന്നില്ല.
”ബാറ്റിങ്ങിനു പുറമേ മറ്റു തരത്തിലും ധോണി ടീമിനുവേണ്ടി നിരവധി ചെയ്തിട്ടുണ്ടെന്നതിൽ ഒരു സംശയവുമില്ല. അത് ഫോമിലാണെങ്കിലും അല്ലെങ്കിലും. ധോണി ക്യാപ്റ്റനാണ്. ധോണിക്ക് കളിയെക്കുറിച്ച് നന്നായി അറിയാം. ചില സമയത്ത് പല യുവതാരങ്ങൾക്കും ധോണിയുടെ പിന്തുണ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. എന്നാൽ ധോണിക്ക് ലഭിക്കുന്നതുപോലെയുളള പ്രത്യേക പരിഗണന എന്നെ പോലുളളവർക്ക് നൽകുന്നില്ല”.
”ഞാനും വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നു. ചില മൽസരങ്ങൾ വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്തു. രണ്ടു ലോകകപ്പുകൾ നേടിയതിൽ എനിക്കും പങ്കുണ്ട്. അങ്ങനെയെങ്കിൽ ചിലർക്കു മാത്രമല്ലാതെ മറ്റു ചില കളിക്കാർക്കും ആനുകൂല്യം നൽകണം. അതർഹിക്കുന്നവരിൽ ഒരാൾ ഞാനാണ്. പക്ഷേ എന്നിട്ടും കിട്ടാത്തതെന്താണെന്ന് മനസ്സിലാകുന്നില്ല. ഇതിനു മറുപടി നൽകേണ്ടത് സെലക്ടർമാരാണ്. അവർ ടീം ഇന്ത്യയ്ക്കു നൽകുന്നതുപോലെയുളള സംഭാവനകൾ ഞങ്ങളും നൽകുന്നുണ്ട്. ഞങ്ങളും രാജ്യത്തിനുവേണ്ടി കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്”.
”ഒരാൾ നന്നായി കളിക്കുന്നുണ്ടെങ്കിൽ അയാൾക്ക് അർഹമായ പരിഗണന നൽകണം. ഒന്നുകില്ലെങ്കിലും ടീം സെലക്ട് ചെയ്യുമ്പോൾ അയാളെ പരിഗണിക്കുകയെങ്കിലും ചെയ്യണം. രണ്ടു വ്യക്തികൾക്ക് രണ്ടു നിയമങ്ങൾ വയ്ക്കുന്നത് എന്തിനാണ്?. ഈ കാരണങ്ങൾകൊണ്ടാണ് നിങ്ങളെ തിരഞ്ഞെടുക്കാത്തതെന്നു പറഞ്ഞാൽ നമുക്ക് മനസ്സിലാകും. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല. നിങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നു പറഞ്ഞാൽ എനിക്ക് അതിന് അനുസരിച്ച് കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും”- ഹർഭജൻ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ വിലമതിക്കാനാവാത്ത സ്വത്താണ് ധോണിയെന്നായിരുന്നു ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിനായുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്ന അവസരത്തിൽ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് പറഞ്ഞത്. കളിയിൽ നിർണായകമായ പല സന്ദർഭങ്ങളിലും ധോണിയുടെ ഉപദേശം ടീമിന് ഏറെ ഗുണകരമായിട്ടുണ്ട്. വിരാട് കോഹ്‌ലിയെ നല്ല രീതിയിൽ നയിക്കാൻ പറ്റിയ വ്യക്തി ധോണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദുബായിലെ ഇന്ത്യക്കാരെ മുഴുവന്‍ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന എമിറേറ്റ്സ് ഹില്ലിലാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. ഇന്ത്യന്‍ കുടുംബം താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ദുബായിലെ എമിറ്റേറ്റ്സ് ഹില്ലില്‍ നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടുത്തെ ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ വില്ലയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. നേപ്പാള്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ട യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വില്ലയിലെ ശുചീകരണത്തൊഴിലാളിയായ യുവാവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ വീടിനകത്ത് വെച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തുള്ള കാട്ടില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട നേപ്പാളി യുവതിയെ ഇയാള്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ രാത്രി എത്തിച്ചതായിരുന്നു. ഇരുവരും ഒരുമിച്ച് രാത്രി ചിലവഴിച്ചു. ഒരു ടാക്സിയില്‍ യുവതി വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഇരുപത്തിയൊന്നാം തിയ്യതിയാണ് കൊലപാതകം നടന്നത്. സംഭവ ദിവസം പ്രതിയും യുവതിയും തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവിലാകാം കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല നടത്തിയത് എങ്ങനെയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. കാട്ടിലൊളിപ്പിച്ച യുവതിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മറ്റു തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും പോലീസ് പിടികൂടി.