അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും. സംഭവത്തില്‍ പെണ്‍കുട്ടി കൊല്ലം ശൂരനാട് പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. പിന്നില്‍ പ്രതികളുടെ സുഹൃത്തുക്കളാണെന്നാണ് സംശയം. സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുകയും പിന്നെയും അപമാനിക്കപ്പെടുകയും ചെയ്ത പെണ്‍കുട്ടിയുടെ സുഹൃത്ത് അനീഷ് നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.
ഒരുത്തന്‍ ചത്തു ഇനി അവനെ തേടി പോകേണ്ട കാര്യമില്ല, ഇവളെക്കൂടി ചേറില്‍ താഴ്ത്തണമെന്നാണ് പ്രതികളുടെ സുഹൃത്തുക്കള്‍ എന്ന് സംശയിക്കുന്ന ചിലര്‍ ഭീഷണി മുഴക്കിയതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പോലീസിൽ പരാതി നൽകി.കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു അനീഷും ശൂരനാട് സ്വദേശിനിയായ പെണ്‍കുട്ടിയും അഴീക്കൽ ബീച്ചിൽ വെച്ച് സദാചാര ഗുണ്ടകളൂടെ അക്രമത്തിന് ഇരയായത്. പ്രതികള്‍ രംഗം ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കേസില്‍ പെണ്‍കുട്ടികയെ കൂടി ഇല്ലാതാക്കിയാല്‍ കേസിലെ തെളിവുകള്‍ ഇല്ലാതാകുമെന്ന് ഇവര്‍ വിലയിരുത്തിയതായുമാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. കേസില്‍ ധനേഷ്, രമേശ് എന്നീ രണ്ടു പേര്‍ക്കെതിരേ നേരത്തേ കേസെടുത്തിരുന്നു.
കാമുകനൊപ്പം അവധിക്കാലം അടിച്ചു പൊളിക്കാന്‍ യു എ ഇയില്‍ എത്തിയ ഉക്രൈന്‍ യുവതി ഇപ്പോള്‍ ജയിലില്‍ . യു എ ഇയില്‍ എത്തിയ ഉക്രൈന്‍ യുവതിയ്ക്കാണ് ഈ ദുരനുഭവം .വിവാഹത്തിനു മുന്പ് ഗര്‍ഭിണിയായി എന്നതാണ് യുവതി ചെയ്ത കുറ്റം .അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ യുവതിക്ക് ഒരു വയറുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വന്നപ്പോഴാണ് അവിവാഹിതയായ യുവതി ആണ് ഗര്‍ഭിണി ആയതു എന്ന് അധികൃതര്‍ അറിഞ്ഞത്.
യുവതി ഗര്‍ഭിണിയാണെന്നും ഇവര്‍ വിവാഹതരല്ലെന്നും അറിഞ്ഞ ഡോാക്ടര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിനാണ് ഇവര്‍ ജയിലിലായത്.വിവാഹപൂര്‍വ ലൈംഗികബന്ധം യു എ ഇയില്‍ കുറ്റകരമാണ്. യുവാവ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. 2014 മുതല്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. അവധിക്കാലം ആസ്വദിക്കുന്നതിനു വേണ്ടിയായിരുന്നു യുവാവ് കാമുകിയെ യു എ ഇയില്‍ കൊണ്ടു വന്നത്. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായാല്‍ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വരുന്ന നിയമമാണ് യു എ ഇയ്ക്കുള്ളത്.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കൈവശം എപ്പോഴും ഒരു പഴ്‌സ് ഉണ്ടാകാറുണ്ട്. യാത്രകളിലും വിരുന്നുകളിലും ചര്‍ച്ചകളിലുമെല്ലാം ഈ പഴ്‌സ് ഉണ്ടായിരിക്കും. രാജ്യത്തെയും രാജകുടുംബത്തെയും സംബന്ധിച്ച പ്രധാനവിവരങ്ങളോ മേക്കപ്പ് സാധാനങ്ങളോ ഒക്കെയാണ് അതിനുള്ളിലെന്നായിരുന്നു ഇതുവരെ പലരും കരുതിയത്. എന്നാല്‍ ഈ ധാരണ തെറ്റാണെന്നു രാജകുടുംബത്തിന്റെ ജീവചരിത്രകാരനായ ഹ്യൂഗോ വിക്കേഴ്‌സ് വെളിപ്പെടുത്തുന്നു.
തന്റെ ജീവനക്കാര്‍ക്കുള്ള രഹസ്യ സന്ദേശങ്ങളാണ് രാജ്ഞി ഇതിലൂടെ നല്‍കുന്നത്. സംസാരിക്കുന്നതിനിടെ പഴ്‌സ് ഒരു കൈയില്‍നിന്നും മറുകൈയിലേക്ക് മാറ്റുന്നത് സംഭാഷണം അവസാനിപ്പിക്കാന്‍ സമയമായതിന്റെ സൂചനയാണ്. ഭക്ഷണത്തിനിടെ പഴ്‌സ് മേശപ്പുറത്ത് വയ്ക്കുന്നത് ഉടന്‍ ഭക്ഷണം അവസാനിപ്പിക്കുമെന്ന സന്ദേശമാണ്. സംഭാഷണത്തിനിടെ പഴ്‌സ് മേശപ്പുറത്ത് വെയ്ക്കുന്നത് അത്യാവശ്യമായി മറ്റാരോ സംസാരിക്കാന്‍ കാത്തുനില്‍ക്കുന്നുവെന്ന വ്യാജേന തന്നെ ഇവിടെനിന്നും മാറ്റണമെന്നുള്ളതിന്റെ സൂചനയാണെന്നും സംസാരത്തിനിടെ വിവാഹമോതിരം തിരിക്കുന്നത് സംഭാഷണം തുടരാന്‍ താല്‍പര്യമില്ലെന്നും തന്നെ എത്രയും വേഗം അവിടെനിന്നും രക്ഷപ്പെടുത്തണം എന്നുമാണെന്നും വിക്കേഴ്‌സ് വെളിപ്പെടുത്തുന്നു.
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഇളക്കി മറിക്കുന്ന സുചിലീക്ക്‌സ് നിരവധി സെലിബ്രിറ്റികളെയാണ് ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും നടിമാരുടെയും നടന്‍മാരുടെയും രഹസ്യ വീഡിയോകളും ചിത്രങ്ങളും പുറത്തുവിട്ട് സുചിലീക്ക്‌സ് ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. എന്നാല്‍ സെലിബ്രിറ്റികള്‍ക്ക് എതിരായ ഇത്തരം ആക്രമണം ഇപ്പോള്‍ തുടങ്ങിയതല്ല. സോഷ്യല്‍ മീഡിയകള്‍ സജീവമാവുന്നതിന് വളരെ മുമ്പ് തന്നെ ഇത്തരം വ്യക്തിഹത്യ നടന്നിരുന്നതായി പ്രമുഖ നടി ചൂണ്ടിക്കാട്ടുന്നു. തനിക്കു നേരിട്ട ആരോപണങ്ങളെക്കുറിച്ചും ഇവയെ അതിജീവിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തുന്നു.
കാഞ്ചി മഠത്തിലെ ആചാര്യമാരില്‍ ഒരാളുമായി നടിക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. അന്നു സ്വര്‍ണമാല്യ വിവാഹമോചിത ആയിരുന്നുവെന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഒരു സ്ത്രീക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുക എളുപ്പമാണ്. ഈ സ്ത്രീ ഒരു നടിയോ കലാകാരിയോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇതാണ് സമൂഹത്തിന്റെ ചിന്താഗതിയെന്നും സ്വര്‍ണമാല്യ പറഞ്ഞു. ഒരു സ്ത്രീക്കെതിരേ ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ സത്യമുണ്ടോയെന്നു പരിശോധിക്കാനൊന്നും ആരും തയ്യാറാവില്ല. മറിച്ച് ആ സ്ത്രീയെ ഒരു വേശ്യയെപ്പോലെയാണ് ജനങ്ങള്‍ കാണുക. ജനങ്ങളുടെ ഈ ചിന്താഗതിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നു നടി വിശദമാക്കി.
അന്നു പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്നുനിന്നപ്പോള്‍ ഒരാള്‍പ്പോലും തനിക്കു വേണ്ടി സംസാരിച്ചില്ലെന്ന് സ്വര്‍ണമാല്യ പറഞ്ഞു. 2004ല്‍ എനിക്ക് 21 വയസ്സ് മാത്രമുള്ളപ്പോഴാണ് ഈ ആരോപണങ്ങള്‍ നേരിട്ടത്. ഇന്നത്തേതുപോലെ എന്റെ ഭാഗം വിശദീകരിക്കാന്‍ സോഷ്യല്‍ മീഡിയകളുടെ സഹായവും അന്നു ലഭിച്ചിരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. കടുത്ത മനോവിഷമം മൂലം താന്‍ അന്നു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി നടി വെളിപ്പെടുത്തി. വിവാഹമോചനത്തിനു പിന്നാലെ ഇത്തരമൊരു ആരോപണം കൂടി നേരിടേണ്ടി വന്നത് മാനസികമായി തന്നെ തകര്‍ത്തതായും സ്വര്‍ണമാല്യ പറഞ്ഞു.
ഒരു ദിവസം വിമാനത്താവളത്തില്‍ വച്ച് തനിക്കൊപ്പം നില്‍ക്കുകയായിരുന്ന അമ്മയ്‌ക്കെതിരേയും കുറച്ചു സ്ത്രീകള്‍ കൂടിനിന്ന് മോശപ്പെട്ട കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാനിടയായത് തന്നെ ഉലച്ചുവെന്നു നടി വെളിപ്പെടുത്തി. അക്കാലത്തെ മറ്റൊരു ട്രെന്‍ഡായിരുന്നു നടിയുടെ മുഖവുമായി സാമ്യമുള്ള യുവതിയുടെ നഗ്‌നവീഡിയോ നടിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് സ്വര്‍ണമാല്യ പറഞ്ഞു. അന്നു തന്റെ പേരിലും ഇത്തരം വീഡിയോ പ്രചരിച്ചിരുന്നതായി നടി കൂട്ടിച്ചേര്‍ത്തു.
അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂർ ചാലക്കുടി ആളൂരിലെ ജെയിംസ്–ഷൈല ദമ്പതികളുടെ മകൾ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സ്മൃതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബുദാബി മുറൂർ റോഡിലെ അൽഫലാഹ് പ്ലാസക്ക് സമീപമുളള ഗ്ലോബൽ വിങ്സ് റെന്റ് എ കാറിലെ എച്ച് ആർ മാനേജരാണ് സ്മൃതി. രണ്ട് വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്നു. പിതാവ് ജെയിംസ് മുസഫയിലെ സ്വകാര്യ കമ്പനിയിലും അമ്മ ഷൈലജ അബുദാബി എൽ എൽ എച്ച് ആശുപത്രിയിൽ നഴ്സായും ജോലി ചെയ്യുന്നു. അബുദാബി ഹംദാൻ സ്ട്രീറ്റ് ഡു ഓഫീസിന് സമീപം വർഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ച് വരുന്നത്. ഒരു മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
അമേരിക്കയിൽ യുവാവിനെ രണ്ട് തവണ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കി. ലണ്ടനിലെ സൗത്ത് ഷീൽഡിസ് സ്വദേശിയായ കാത്തി ബ്രണ്ണൻ (26) എന്ന യുവതിക്കെതിരെയാണ് കോടതിയിൽ വിചാരണ ആരംഭിച്ചത്. ജനുവരിയിലാണ് കാത്തി ബ്രണ്ണൻ എന്ന യുവതി യുവാവിനെ പീഡിപ്പിച്ചത്.
ബലാത്സംഗക്കേസിൽ യുവതിക്കെതിരായ വിചാരണ നാല് ദിവസമെങ്കിലും നീണ്ടുനിൽക്കുമെന്നാണ് പ്രോസിക്യൂട്ടർ അറിയിച്ചത്. വിചാരണയുടെ ഭാഗമായി ആദ്യദിനം യുവതിയുടെ പേര് സ്ഥിരീകരിക്കൽ മാത്രമാണ് കോടതിയിൽ നടന്നത്. കുറ്റം നിഷേധിക്കാനോ മറ്റോ ഉള്ള അനുമതി യുവതിക്ക് കോടതി നൽകിയില്ല.ആക്രമണത്തിനിരയായ യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ കോടതി പുറത്ത് വിട്ടിട്ടില്ല. കാത്തി ബ്രണ്ണന് ജാമ്യമനുവദിച്ച കോടതി സെപ് തംബർ 25 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. അതേസമയം ബലാത്സംഗക്കേസിൽ അറസ്റ്റിലായ യുവതിയെ കാണാൻ നിരവധി ആളുകൾ കോടതി പരിസരത്ത് എത്തിയിരുന്നു.
നടി ഭാവനയുടെയും പ്രമുഖ കന്നട നിർമാതാവും ബിസിനസ്സുകാരനുമായ നവീനിന്റെയും വിവാഹംനിശ്ചയം കഴിഞ്ഞു.ആഡംബരമൊഴിവാക്കി കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ഹണി ബീ 2–വാണ് ഭാവനയുടേതായി പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക.വിവാഹം എന്ന് ഉണ്ടാകും എന്ന് സ്ഥിരീകരണം വന്നിട്ടില്ല .
വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു യുവതിയെ ഖത്തറിലെത്തിച്ചു പീഡിപ്പിച്ചതായി പരാതി ..കൊല്ലം സ്വദേശിനിയായ യുവതിയാണ് ഇത്തരത്തില്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് .120 പേര്‍ തന്നെ പീഡിപ്പിച്ച് എന്നാണ് യുവതിയുടെ പരാതി .ഒരു പ്രമുഖ ചാനല്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത് .
വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ യുവതിയെ ഖത്തറിലെത്തിച്ചത്. തുടര്‍ന്ന് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് കാണിച്ചു യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ആയിരുന്നു .യുവതിയെ 120ലധികം പേര്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്തു. ഈ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു .ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി പറയുന്നു.
ഇന്നലെ മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാരഗുണ്ടായിസത്തിന്റെ ചുവടു പിടിച്ചു ഇടക്കാലത്ത് വ്യാപകമായ കിസ്സ് ഓഫ് ലവ് മുന്നേറ്റം വീണ്ടും കേരളത്തില്‍ തലപൊക്കുന്നത്.കഴിഞ്ഞ ദിവസം ശിവസേന പ്രവർത്തകർ അക്രമം നടത്തിയ അതേ സ്ഥലത്ത് വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക്, ചുംബന സമരം നടത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കിസ് ഓഫ് ലവ് പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.
നേരത്തെ രാഹുൽ പശുപാലനും ഭാര്യ രശ്മിയുമായിരുന്നു കിസ് ഓഫ് ലൗവിന്റെ മുഖ്യ സംഘാടകർ. ഈ സമരം ദേശീയ തലത്തിൽ തന്നെ ചർച്ചയായി. കേരളത്തിലെ പലയിടത്തും ഇത്തരം സമരം നടന്നു. ദേശീയ തലത്തിലും ചർച്ചയായി. ഇതിനിടെയിൽ പീഡനത്തിന് രാഹുലും ഭാര്യയും അറസ്റ്റിലായി. ഇതോടെ കിസ് ഓഫ് ലൗവിന് നേരേയും ആരോപണങ്ങൾ ഉയർന്നു. കിസ് ഓഫ് ലൗ വീണ്ടും മറൈൻ ഡ്രൈവിലെത്തുമ്പോൾ അതിൽ രാഹുലും രശ്മിയും പങ്കെടുക്കുമോ എന്ന സംശയം വ്യാപകമാണ്. ഇതറിയാനുള്ള ശ്രമം പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തുടങ്ങിയിട്ടുണ്ട്. അതിനിടെ മറൈൻ ഡ്രൈവിൽ കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനമെന്നും സൂചനയുണ്ട്.
പൊലീസിന്റെ കൂടി ഒത്താശയോടെയാണ് മറൈൻഡ്രൈവിൽ സദാചാര ഗുണ്ടായിസം നടന്നതെന്ന് കിസ് ഓഫ് ലവ് പ്രവർത്തകർ ആരോപിച്ചിരുന്നു. ശിവസേനയുടെ അക്രമത്തിന് പൊലീസ് ഒത്താശ ചെയ്യുകയായിരുന്നു. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും സംഘാടകർ പ്രതികരിച്ചു. വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിൽ നടക്കുന്ന ചുംബന സമരത്തിലേക്ക്, സമാന ചിന്താഗതിക്കാരായ എല്ലാവർക്കും സ്വാഗതമെന്നും കിസ് ഓഫ് ലവിന്റെ ഔദ്യാഗിക ഫേസ്‌ബുക്ക് പേജിലൂടെ ആഹ്വാനവും നടത്തിയിട്ടുണ്ട്.
മെല്‍ബണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മോനിഷയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു.മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മയുടെ പരാതിയില്‍ ഓസ്‌ട്രേലിയയിലുള്ള ഭര്‍ത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അമ്മ നല്‍കിയ ഭര്‍തൃപീഡന പരാതിയിലാണു കേരള പോലീസ് മോനിഷയുടെ ഭര്‍ത്താവ് അരുണിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്വന്തം വീട്ടില്‍ വച്ചായിരുന്നു ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പ് പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഇവര്‍. ആദ്യം രജിസ്റ്റര്‍ വിവാഹം കഴിച്ചു എങ്കിലും പിന്നീടു ബന്ധുക്കള്‍ ഇടപെട്ടു മതാചാരപ്രകാരം വിവാഹം കഴിക്കുകയായിരുന്നു. പൊന്‍കുന്നം പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് പരേതനായ മോഹന്‍ദാസിന്റെയും സുശീലദേവിയുടേയും മകളാണ് മോനിഷ.
ഓസ്‌ട്രേലിയയില്‍ എംബിഎ എച്ച്ആര്‍ കഴിഞ്ഞ് ഹോസ്പ്പറ്റില്‍ അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്യുകയായിരുന്നു എന്നാണു വിവാഹത്തിനു മുമ്പ് അരുണ്‍ മോനിഷയേയും കുടുംബത്തേയും ധരിപ്പിച്ചിരുന്നത്. വിവാഹത്തിനു മുമ്പു തന്നെ ഓസ്‌ട്രേലിയയിലേയ്ക്കുള്ള വീസ സംഘടിപ്പിക്കാന്‍ എന്നു പറഞ്ഞു നിര്‍ബന്ധപൂര്‍വ്വം മോനിഷയുടെയും അരുണിന്റെയും പേരില്‍ വസ്തുവിന്റെ ഏതാനം ഭാഗം എഴുതി വാങ്ങിരുന്നു. ഇതുകൂടാതെ അടുത്തനാളില്‍ 20 ലക്ഷം രൂപ കൂടി സ്ത്രീധനം വേണമെന്ന് അരുണ്‍ ആവശ്യപ്പെട്ടിരുന്നു. മോനിഷയുടെ അമ്മ സര്‍വീസില്‍ നിന്നും വിരമിക്കുന്ന സമയമായതിനാല്‍ ഈ സമയം ഒരു വലിയ തുക കിട്ടുമെന്ന് അരുണിന് അറിയാമായിരുന്നു. മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ നേരത്തെ തന്നെ ഇയാള്‍ ഈ തുക ആവശ്യപ്പെടുകയായിരുന്നു.
നിര്‍ബന്ധപൂര്‍വ്വം മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഈ പേരില്‍ മകള്‍ ബുദ്ധിമുട്ടുന്നത് തിരിച്ചറിഞ്ഞ അമ്മ ബാക്കി തുക കൂടി നല്‍കാന്‍ വേണ്ടി ബാങ്ക് ലോണിന് അപേക്ഷിച്ചിരിക്കെയായിരുന്നു മോനിഷയുടെ മരണം. മോനിഷയുടെ മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും മുമ്പേ ഭര്‍ത്താവ് അരുണ്‍ മുങ്ങി എന്നു ബന്ധുക്കള്‍ പറയുന്നു. പോലീസ് സംരക്ഷണയിലായിരുന്നു അരുണ്‍ സംസ്‌കാര ചടങ്ങിന് എത്തിയത്. അരുണിനേ അന്വേഷിച്ച് അടുത്ത ദിവസം തന്നെ പോലീസ് വീട്ടില്‍ എത്തി എങ്കിലും ഇതിനോടകം അരുണ്‍ ഓസ്‌ട്രേലിയയിലേയ്ക്കു പോയിരുന്നു. മരിക്കും മുമ്പ് മോനിഷ അമ്മയേ വിളിച്ചു താന്‍ പീഡിപ്പിക്കപ്പെടുന്നതായും ഗ്യാസ് ചേമ്പറില്‍ എന്ന പോലെയാണു താന്‍ ഇവിടെ കഴിയുന്നത് എന്നും പറഞ്ഞിരുന്നതായും മോനിഷയുടെ അമ്മ എസ് സുശീലദേവി പറയുന്നു.