ഏറെ പ്രേക്ഷകരുള്ള ജനപ്രിയസീരിയല്‍ ചന്ദനമഴയില്‍ നിന്നും പുറത്താക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് നടി മേഘ്‌ന വിന്‍സന്റ്. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എന്നാല്‍ സീരിയല്‍ സെറ്റില്‍ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹനീയമായതിനെ തുടര്‍ന്ന് നടിയെ സീരിയലില്‍ നിന്നും പുറത്താക്കിയതായി കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്നെ സീരിയലില്‍ നിന്നും ആരും പുറത്താക്കിയിട്ടില്ലെന്നും ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് സീരിയലില്‍ നിന്നും സ്വമേധയാ ഒഴിവായതാണെന്നും മേഘ്‌ന പറഞ്ഞതായി വനിതാ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ഈ മാസം മുപ്പതാം തിയതിയാണ് എന്റെ വിവാഹം. ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി ലഭിച്ചില്ല. വിവാഹത്തിരക്കുകള്‍ മാറ്റിവയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സ്വമേധയാ ഒഴിവായി. അതുമാത്രമല്ല ഇപ്പോള്‍ ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. പുതിയ പ്രൊജക്ടില്‍ ഒപ്പുവെച്ചിട്ടുണ്ട്. മൂന്ന് മാസത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തും. ഇപ്പോള്‍ പുറത്തുവന്ന അപവാദങ്ങളെ കുറിച്ച് ഒന്നും പറുന്നില്ല. ഏതെങ്കിലും ഒരു വിഷയം കിട്ടിയാല്‍ സോഷ്യല്‍മീഡിയയിലൂടെ നുണപ്രചരണം നടത്തുന്നത് സ്വാഭാവികമല്ലേയെന്നു മാത്രമാണ് മേഘ്‌നയ്ക്ക് പറയാനുള്ളത്
സിനിമസീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോണ്‍ ടോണിയാണ് വരന്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ചന്ദനമഴയില്‍നിന്ന് മേഘ്‌നയെ ഒഴിവാക്കിയതായി വാര്‍ത്ത നല്‍കിയത്. സഹതാരങ്ങളോട് മേഘ്‌നയുടെ മോശം പെരുമാറ്റം കാരണമാണ് സീരിയലിന്റെ അണിയറ പ്രവര്‍ത്തകരെ ഇത്തരമൊരു നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു. വിവാഹത്തോടെ മേഘ്‌ന അഭിനയം നിര്‍ത്തുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
മോഹന്‍ലാലിന്റെ ആരാധികമാരെ എണ്ണിയാല്‍ ഒടുങ്ങില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നായികമാരും ഉണ്ടാകില്ല. ജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെയായിരുന്നു അതു സംഭവിച്ചത്. ജയറാമും ചിത്രത്തിലെ നായികമാരും വേദിയില്‍ ഉണ്ടായിരുന്നു. പരിപാടിക്ക് അതിഥിയായി എത്തിയത് മോഹന്‍ലാലയിരുന്നു. ആ സമയം പരിപാടിയുടെ അവതാരകയായ പേളി മാണിക്ക് ഒരു ആഗ്രഹം. അച്ചായന്‍സിലെ നായികമാര്‍ എല്ലാവരും ചേര്‍ന്ന് മോഹന്‍ലാലിന് ഒരു ഉമ്മ കൊടുക്കണം.
പേളി തന്റെ ആഗ്രഹം തുറന്നു പറഞ്ഞു അതോടെ നായികമാര്‍ എല്ലാവരും മോഹന്‍ലാലിനു ഉമ്മ കൊടുക്കാന്‍ റെഡിയായി വേദിയില്‍ എത്തി. മോഹന്‍ലാലാകട്ടെ ചിരിച്ചു കൊണ്ടു നില്‍ക്കുകയാണ്. അല്‍പ്പം നാണത്തോടെ നിന്ന മോഹന്‍ലാലിനോടു പേളിയറിയിച്ചു പേടിക്കേണ്ട ലാലേട്ടാ ഫ്‌ളൈയിംഗ് കിസാണ് എന്ന്്. മോഹന്‍ലാലിനേ നോക്കി നായികമാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ഉമ്മ… വേദിയില്‍ ഉണ്ടായിരുന്ന ജയറാം ഉടനെ പതിവു ശൈലിയില്‍ നായികകമാര്‍ക്കു മുന്നറിയിപ്പും നല്‍കി, ആരോടാണു മക്കളെ കളിക്കുന്നതെന്ന് ഇവര്‍ക്ക് അറിഞ്ഞു കൂടയെന്ന്. എന്തായാലും സംഭവം പൊട്ടിച്ചിരിക്കുള്ള അവസരമായി.
വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം യുവതി ബന്ധം വേര്‍പെടുത്തി. വധുവിന്റെ അച്ഛനോട് അപമര്യാദയായി പെരുമാറിയതാണു വധുവിനെ പ്രകോപിപ്പിച്ചത്്. ജാര്‍ഖാണ്ഡിലെ റാഞ്ചി ജില്ലയിലായിലെ ചാന്‍ദേവ് ഗ്രാമത്തിലായിരുന്നു സംഭവം. വരന്റെ ആവശ്യപ്രകാരം വധുവിന്റെ പിതാവു ഹീറോ പാഷന്‍ പ്രോ ബൈക്ക് വരനു വാങ്ങി നല്‍കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞപ്പോള്‍ തനിക്ക് ഇതു പോര ബജാജ് പള്‍സര്‍ വേണമെന്നു വാശിപിടിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ വരന്‍ വധുവിന്റെ പിതാവിനോടു മോശമായി പെരുമാറുകയായിരുന്നു. ബന്ധുക്കളും ഗ്രാമവാസികളും വരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും വധുവിനെ കൂട്ടാതെ വരന്‍ വീട്ടിലേയ്ക്കു പോകാന്‍ ഒരുങ്ങി.
സംഭവം അറിഞ്ഞപ്പോള്‍ അച്ഛനെ ബഹുമാനിക്കാത്ത ഒരാളെ തനിക്ക് ആവശ്യം ഇല്ലെന്നും പണത്തോട് ഇത്ര ആര്‍ത്തി മൂത്ത ഒരാളുടെ ഒപ്പം തനിക്കു ജീവിക്കാന്‍ കളിയില്ലെന്നും വധു പറയുകയായിരുന്നു. തുടര്‍ന്നു പുരോഹിതരുടെ സാന്നിധ്യത്തില്‍ വിവാഹം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം യുവതി തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചു. ആദ്യം നല്‍കിയ സ്ത്രീധനം തിരികെ നല്‍കണം എന്നു വധുവിന്റെ കുടുംബം ആവശ്യപെട്ടു എങ്കിലും നല്‍കില്ലെന്നായിരുന്നു വരന്റെ മറുപടി. തുടര്‍ന്നു ഗ്രാമവാസികള്‍ വരന്റെയും സഹോദരന്റയും തലമൊട്ടയടിച്ചു കഴുത്തില്‍ ചെരുപ്പുമാലയണിയിച്ച് എനിക്ക് സ്ത്രീധനത്തോട് ആര്‍ത്തിയാണ് എന്നെഴുതിയ കാര്‍ഡ് കഴുത്തില്‍ തൂക്കി. മാപ്പ് എഴുതി വാങ്ങിയ ശേഷം സ്ത്രീധനം തിരികെ നല്‍കിക്കൊള്ളമെന്ന് ഉറപ്പിന്‍ മേല്‍ ഇവരെ വിട്ടയച്ചു.
അങ്ങനെ കറുത്തമുത്തു സീരിയലിനു മറ്റൊരു ട്വിസ്റ്റ് കൂടി .മറ്റൊന്നും അല്ല നായകന്‍ ഡോക്ടര്‍ ബാലചന്ദ്രന്‍ സീരിയലില്‍ നിന്നും പിന്മാറി . പ്രതിഫലം കൂട്ടിചോദിച്ചത് കൊണ്ടാണ് ബാലചന്ദ്രനെ അവതരിപ്പിക്കുന്ന കിഷോര്‍ സത്യ പിന്മാറുന്നത് എന്നും ചിലര്‍ പറയുന്നുണ്ട് .എന്നാല്‍ കറുത്തമുത്ത് എന്ന മെഗാപരമ്പരയിലെ തന്റെ പിന്മാറ്റത്തെക്കുറിച്ച് കിഷോര്‍ പറയുന്നതു ഇങ്ങനെ :
കറുത്തമുത്ത് എന്ന മെഗാ പരമ്പരയിൽ നിന്ന് താൻ പടിയിറങ്ങുകയാണ് എന്ന് കിഷോർ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഈ വാർത്ത പുറത്തുവന്ന ശേഷം കിഷോർ പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും നിർമാതാവുമായി പിണങ്ങിയെന്നും വരെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എന്താണ് കാര്യം എന്നറിയാനായി നിരവധി ആരാധകർ കിഷോറിനെ വിളിച്ചിരിക്കുകയാണ്. സ്വാഭാവികമായ പിന്മാറ്റം മാത്രമാണിതെന്നാണ് കിഷോറിന്റെ പ്രതികരണം.
‘‘കറുത്തമുത്തിൽ കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഡോക്ടർ ബാലചന്ദ്രൻ എന്ന കഥാപാത്രമായി അഭിനയിച്ചു. കഥ പറഞ്ഞ് പോയതും ഇത് വരെ ഡോ. ബാലചന്ദ്രന്റെയും ഭരാ്യ കാർത്തികയുടെയും മകളുടെയും കഥയായിരുന്നു. എന്നാൽ കഥാഗതി മാറുകയാണ്. സീരിയലിന്റെ സ്വാഭാവികമായ പരിണാമത്തിൽ പല കഥാപാത്രങ്ങൾക്കും മാറി നിൽക്കേണ്ടി വരും. റേറ്റിങ്ങിൽ കറുത്തമുത്ത് ഏറെ മുന്നിലാണ് എന്നത് കൊണ്ട് തന്നെ മറ്റൊരു കഥാസന്ദർഭത്തിലൂടെ സീരിയൽ പുരോഗമിക്കും. അതിൽ എനിക്ക് റോളില്ല അത് കൊണ്ട് തന്നെയാണ് പടിയിറക്കം.
പെൺകുട്ടികൾക്കാണെങ്കിൽ അവരുടെ വിവാഹം കുടുംബ ജീവിതം ഒക്കെയായി മറി നിൽക്കേണ്ടി വരും. ഇതൊക്കെ സർവസാധാരണമാണ്. ഒരു സീരിയലിൽ നിന്ന് ഏതെങ്കിലും കഥാപാത്രം മാറുമ്പോൾ അതിന് മറ്റു പല വ്യാഖ്യാനങ്ങളും ദയവു ചെയ്ത് നടത്തരുത്. സിനിമയിൽ ഒരു കഥാപാത്രത്തിന്റെ റോൾ കഴിയുകയോ മരണപ്പെടുകയോ ചെയ്യുന്നതു പോലെയാണ് ഇതും.സീരിയലിന്റെ കഥ സ്നേഹിച്ച് ഞാൻ ചെയ്ത കഥപാത്രത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കെല്ലാം നന്ദി’’ കിഷോർ സത്യ പറയുന്നു.
അപ്രതീക്ഷിതമായി വീട്ടിലെത്തിയ യുവാവ് തന്റെ കാമുകി മറ്റൊരു കാമുകന് ഒപ്പം ഉറങ്ങുന്നത് കണ്ടാല്‍ എന്ത് ചെയ്യും . നമ്മള്‍ കരുതുന്ന പോലെ അടിപിടി ഒന്നുമല്ല അവിടെ നടന്നത് .സംഭവം രസകരം ആണ് .പക്ഷെ അടിച്ചു പൂസായി കിടന്ന രണ്ടു പേര്‍ക്കും ഭര്‍ത്താവ് പണി കൊടുത്തത് ഒരു സെല്‍ഫി എടുത്താണ് .സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയത ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു. ഈ ചിത്രങ്ങൾക്ക് ലോകമെമ്പാടും നിന്ന് പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ഇമോറിയിലാണു സംഭവം. ഇരുപത്തിമൂന്നുകാരനായ ഡസ്റ്റൺ ഹോളോവേ ആണ് കാമുകിയുടെ വഞ്ചനയ്ക്ക് ഇരയായത്. ഡസ്റ്റൺ വീട്ടിലെത്തിയപ്പോൾ കണ്ടത് തന്റെ കിടപ്പുമുറിയിൽ അടിച്ചുപൂസായി മറ്റൊരാൾക്കൊപ്പം കിടന്നുറങ്ങുന്ന കാമുകിയെയാണ്. കാലുമടക്കി ആദ്യമൊന്നു കൊടുക്കാനാണ് ഡസ്റ്റണ് ആദ്യം തോന്നിയത്. എന്നാൽ സമചിത്തതയോടെ പ്രതികരിക്കാൻ തീരുമാനിച്ച ഡസ്റ്റൺ ഇരുവരെയും വിളിച്ചുണർത്താൻപോയില്ല. പകരം രണ്ടുപേരെയും നല്ല കുറച്ചു ചിത്രങ്ങളെടുത്തു. കൂടാതെ ഇവർക്കൊപ്പം സെൽഫിയും എടുത്തു. തുടർന്ന് ഈ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.’നല്ല പുരുഷന്മാർ നല്ല സ്ത്രീകളെ അർഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഡസ്റ്റൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഒരു പുതപ്പിനടിയിൽ കാമുകിയും മറ്റൊരാളും കിടന്നുറങ്ങുന്ന ചിത്രങ്ങളാണിത്.
സോഷ്യൽമീഡിയയിൽ വൈറലായി മാറിയ ചിത്രങ്ങൾക്ക് ലോകമെമ്പാടും നിന്ന് അയിരക്കണക്കിനു പേരുടെ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാമുകി വഞ്ചിച്ചുവെന്നു നേരിട്ടു ബോധ്യപ്പെട്ടിട്ടും സമചിത്തതയോടെ കാര്യങ്ങൾ നേരിട്ട ഡസ്റ്റണെ നിരവധിപ്പേർ അഭിനന്ദിച്ചു. തന്നെ പിന്തുണച്ച എല്ലാവർക്കും ഡസ്റ്റൺ നന്ദി അറിയിച്ചു.
കുഞ്ചാക്കോ ബോബന്‍ എന്നും മലയാളത്തിലെ റൊമാന്റിക്ക് ഹീറോ തന്നെയാണ്. എന്നാല്‍ അടുത്ത കാലത്തായി ചാക്കോച്ചന്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. പല പ്രമുഖനടിമാരും അഭിനയ ജീവിതം തുടങ്ങിയതു ചാക്കോച്ചന്റെ കൂടെയാണ്. അസിനും സ്‌നേഹയുമൊക്കെ അവരുടെ അഭിനയ ജീവിതം തുടങ്ങിയത് ചാക്കോച്ചനൊപ്പമായിരുന്നു. എന്നാല്‍ ഇവരാരുമല്ല തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയ നടിയെന്നു ചാക്കോച്ചന്‍ പറയുന്നു. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണു ചാക്കോച്ചന്‍ ഇക്കാര്യം പറഞ്ഞത്.
പല നടിമാരും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അസിന്‍ ആദ്യ സിനിമ എന്റെയൊപ്പമാണ് ചെയ്തത്. അതു പോലെ സ്‌നേഹ. അവരൊക്കെ ഇപ്പോള്‍ തമിഴിലെ മികച്ച നടിമാരാണ്. അതില്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത് പാര്‍വ്വതി രതീഷാണ്. പഴയ നടന്‍ രതീഷിന്റെ മകള്‍. മധുരനാരങ്ങ എന്ന സിനിമയില്‍ എന്റെ നായികയായിരുന്നു പാര്‍വ്വതി. അതില്‍ വളരെ വ്യത്യസ്ത വേഷമാണ് അവര്‍ ചെയ്തത്. ഒരു പ്രസവ സീന്‍ അതിലുണ്ട്. അത് എത്ര റിയലിസ്റ്റിക്കായാണ് അവര്‍ ചെയ്തത്. ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സുള്ള കുട്ടിയാണ് പാര്‍വ്വതി. പക്ഷേ അവള്‍ക്ക് കിട്ടിയ കഥാപാത്രം ഇത്രയും പക്വമായി കൈകാര്യം ചെയ്തപ്പോള്‍ അത്ഭുതം തോന്നി എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത് .
മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബ ജറ്റ് ചിത്രം വില്ലന്റെ ടീസര്‍ പുറത്തിറങ്ങി. ഫോര്‍ കെയിലും ടുകെയിലുമാണ് ടീസര്‍ എത്തിയിരിക്കുന്നത്. 8 കെ റെസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു സിനിമ പൂര്‍ണമായും 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാകും. വിണ്ണൈ താണ്ടി വരുവായാ, നന്‍പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനില്‍ ഉപയോഗിക്കുന്നത്. സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 2530 കോടിയാണ്. വിഎഫ്എക്‌സിനും സ്‌പെഷല്‍ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെര്‍ഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്‌സ് കൈകാര്യം ചെയ്യുക. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘ഗുഡ് ഈസ് ബാഡ്’ എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. മഞ്ജു വാര്യര്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി വേഷമിടുന്നു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന സിനിമയിലാണ് അവസാനം ഇവര്‍ ഒരുമിച്ചത്. സിനിമയില്‍ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുക. തമിഴ് നടന്‍ വിശാല്‍ ആണ് മറ്റൊരു താരം. കൂടാതെ ഹന്‍സിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു. പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ഈ സിനിമയുടെയും സംഘട്ടനം. സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടര്‍മാരില്‍ ഒരാളാണ്. കഥാപാത്രത്തിനായി പ്രത്യേക തയാറെടുപ്പിലാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. ഇതിനായി ആയുര്‍വേദ ചികിത്സയിലായിരുന്നു അദ്ദേഹം. പൂമുള്ളിയിലായിരുന്നു ചികിത്സ. മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സ തേടാന്‍ അദ്ദേഹം തീരുമാനിച്ചത്. ചിത്രം നിര്‍മിക്കുന്നത് ബജ്രംഗി ഭായിജാന്‍, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങള്‍ നിര്‍മിച്ച റോക്ലൈന്‍ വെങ്കിടേഷ് ആണ്. കലാസംവിധാനം ഗോകുല്‍ ദാസ്. സംഗീതം ഫോര്‍ മ്യൂസിക് (ഒപ്പം ഫെയിം). വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ. മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ആറുമാസം മുമ്പ് കാണാതായ പണിക്കന്‍ കുടി മണിക്കുന്നേല്‍ ലാലി(43)യുടെ മൃതദേഹം വീടിനുപിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. വീടുപണിക്കെത്തിയ മേസ്തിരിപ്പണിക്കാരന്‍ വാഴത്തോപ്പ് സ്വദേശി കിളിക്കല്‍ ജോണി(47) ലാലിയെ കൊലപ്പെടുത്തിയശേഷം ലൈഗിംകാതിക്രമം നടത്തി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ്. പ്രതിയെ കുടകില്‍ നിന്ന് അറസ്റ്റുചെയ്തു. കഴിഞ്ഞ നവംബര്‍ ആദ്യമാണ് വീട്ടമ്മയെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയത്.<br ഭര്‍ത്താവുമായി അകന്ന് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഇവര്‍ നവംബര്‍ ഒന്നാംതീയതി രാത്രി എട്ടുമണിയോടെ വെട്ടിക്കൊലപ്പെടുത്തിയശേഷം വീടിനുപിന്നിലെ ഇടുങ്ങിയ മുറ്റത്ത് നാലടിയോളം ആഴത്തില്‍ കുഴിയെടുത്തു മണ്ണിട്ടുമൂടുകയായിരുന്നു. വീട്ടമ്മയുടെ മകനും ബന്ധുക്കളും വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷനില്‍ നവംബര്‍ ആദ്യവാരം ലാലിയെ കാണാനില്ലെന്നുകാണിച്ച് പരാതി നല്‍കിയിരുന്നു.ലാലിയുടെ വീടുപണിക്കെത്തിയ മേസ്തിരിപ്പണിക്കാരനാണ് ജോണി. ഒരുവര്‍ഷമായി ഇയാള്‍ പണിക്കന്‍കുടിയില്‍ വന്നു താമസിക്കുകയായിരുന്നു. വീടുപണിതതുമായി ബന്ധപ്പെട്ട് പണം ചോദിച്ച് ഇയാള്‍ ലാലിയുമായി വഴക്കുണ്ടാക്കിയിരുന്നു. കൊലനടത്തിയ ദിവസം വൈകീട്ട് മദ്യപിച്ചെത്തിയ പ്രതി വീട്ടമ്മയെ വാക്കത്തികൊണ്ടു വെട്ടിക്കൊലപ്പെടുത്തിയശേഷം ലൈംഗികപീഡനം നടത്തിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് വീടിനുപുറകിലെ ഇടുങ്ങിയ ഇടനാഴിയില്‍ കുഴിച്ചിട്ടു.കുഴിക്കുമുകളില്‍ പ്‌ളാസ്റ്റിക് ഷീറ്റിട്ട് സിമന്റിഷ്ടികകള്‍ എടുത്തുവച്ചിരുന്നു. ഒന്നരമാസംമുമ്പ് പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് കുടകില്‍ നിന്നു പ്രതിയെ പിടികൂടിയത്. കുറ്റം സമ്മതിച്ച ഇയാളെ ചൊവ്വാഴ്ച വൈകീട്ട് പണിക്കന്‍ കുടിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി. വ്യാഴാഴ്ച രാവിലെ ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ മൂന്നാര്‍ ഡിവൈ.എസ്.പി. കെ.എന്‍ അനിരുദ്ധന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. പ്രതി പോലീസിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിനു പിന്നാമ്പുറത്ത് മൃതദേഹം കണ്ടെത്തി.മൃതദേഹം പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാക്കത്തി, കുഴിവെട്ടാന്‍ ഉപയോഗിച്ച തൂമ്പ തുടങ്ങിയ തെളിവുകളും കണ്ടെത്തി. സുനല്‍ സോണിയ എന്നിവരാണ് ലാലിയുടെ മക്കള്‍ മരുമക്കള്‍ ശാലിനി, സന്തോഷ്.
ലണ്ടന്‍: പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ബ്രിട്ടനിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് (വൈ ഇന്റർനാഷണൽ) പ്രശസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ്. 1965 മുതൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് കൊടുത്തുവരുന്ന അവാർഡുകളിൽ ഒന്നാണ് വൈ ഇന്റർനാഷണൽ കരസ്ഥമാക്കിയത്. യുകെയിൽ ഉള്ള ചെറുതും മീഡിയം ബിസിനസ് വിഭാഗത്തിൽ പെടുന്നതുമായ കമ്പനികളെ പ്രോത്സാഹിപ്പിക്കിന്നതിന് വേണ്ടി കമ്പനികളെ നാലായി തിരിച്ചിരിക്കുന്നു. International trade, Innovation, sustainable development and promoting opportunity എന്നിവയാണ്. ഇതിൽ ഇന്റര്‍നാഷണല്‍ ട്രേഡ് വിഭാഗത്തില്‍ ആണ് വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
ബര്‍മിങ്ഹാം ആസ്ഥാനമായ വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനു ലഭിച്ച അവാര്‍ഡ് ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ പ്രചോദനമാകുമെന്ന് എം.എ. യൂസഫലി പറഞ്ഞു. ഈ വര്‍ഷത്തെ ക്യൂന്‍സ് അവാര്‍ഡിന് വൈ ഇന്റര്‍നാഷണല്‍ അര്‍ഹമായത് ഏറെ അഭിമാനകരമായ നേട്ടമാണ്. ബര്‍മിങ്ഹാം സിറ്റി കൗണ്‍സില്‍ നല്‍കിയ 12.5 ഏക്കറില്‍ പുതുതായി ലോകോത്തര ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ്. ഏതാണ്ട് 300 കോടി രൂപയുടെ പദ്ധതിയാണിതെന്നും യൂസഫലി പറഞ്ഞു.
ക്യൂന്‍സ് അവാർഡ് ചിഹ്നം തങ്ങളുടെ പരസ്യത്തിനും മറ്റും ഉപയോഗിക്കുന്നതിന് അവാർഡ് ജേതാക്കൾക്ക് അവകാശം ഉറപ്പുവരുത്തുന്നു. 2017ലെ അവാര്‍ഡ് ജേതാക്കള്‍ക്കു ജൂലൈ മാസത്തിൽ ബക്കിങ്ഹാം കൊട്ടാരത്തില്‍ ഒരുക്കുന്ന പ്രത്യേക സ്വീകരണ പരിപാടിയിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും. എല്ലാ വര്‍ഷവും എലിസബത്ത് രാജ്ഞിയുടെ ജന്മദിനമായ ഏപ്രില്‍ 21നാണ് ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.
അവാർഡിന് അർഹമായ കമ്പനികൾ താഴെ..
International Trade
Fish4Dogs, Rushock
Majestic.com, Birmingham
Mterasens, Malvern
Oakland International, Redditch
Premier Health Products, Covetnry
Thermoseal Group, Birmingham
Vetcric, Alcester
Y International (UK), Birmingham
Innovation
Allsee Technologies, Birmingham
Coachbuilt GB, Atherstone
Conversion Rate Experts, Rugeley
The Smart Actuator Company, Malvern Wells
Titania, Worcester
Sustainable Development
Carillion, Wolverhampton
Travel de Courcey, Covetnry
Oakland International, Redditch
Promoting Opportuntiy
Aspire Housing, Newcastle