Latest News

പത്തനംതിട്ട: ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷു ഉത്സവ കാലത്ത് യുവതികളായ സ്ത്രീകള്‍ ദര്‍ശനം നടത്തിയത് വിവാദത്തില്‍. സ്ത്രീ പ്രവേശനം സംബന്ധിച്ച തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുകയും നിയമക്കുരുക്കില്‍ പെട്ടിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഉന്നതരുടെ ഒത്താശയോടെ യുവതികള്‍ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഏപ്രില്‍ 11 ന് ആണ് പാലക്കാട് സ്വദേശികളായ ഒരു സംഘം യുവതികള്‍ ശബരിമലയിലെത്തിയത്. പത്താം തീയതി മുതലാണ് ശബരിമലയില്‍ വിഷു ഉത്സവം ആരംഭിച്ചത്.

പത്തിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല ക്ഷേത്ര സന്നിധിയില്‍ എത്തരുതെന്നാണ് ആചാരം. ഈ കീഴ് വഴക്കം തന്നെയാണ് പിന്‍തുടര്‍ന്നു പോരുന്നതും. എന്നാല്‍ ഇതെല്ലാം ലംഘിച്ച് യുവതികളുടെ സംഘം പമ്പയില്‍ നിന്നും തടസങ്ങളൊന്നുമില്ലാതെ മല കയറി. പമ്പ ഗണപതി കോവിലിനു താഴെയായി കാനന പാത ആരംഭിക്കുന്നതിനു തൊട്ടു മുന്‍പ് യുവതികളായ സ്ത്രീകളെ തടയുന്നതിന് നിയോഗിക്കപ്പെട്ട പോലീസ് ഇവരെ തടഞ്ഞില്ലെന്നാണ് ആക്ഷേപം.

ഇവര്‍ സോപാനത്തെത്തി വിഐപികളെ പോലെ ദര്‍ശനം നടത്തുകയും ചെയ്തു. ഇവര്‍ ദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സന്നിധാനം പോലീസ് ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെങ്കിലും വയസ് തെളിയിക്കുന്നതിനുള്ള വ്യക്തമായ രേഖകള്‍ ഒന്നും ഹാജരാക്കാതെ ഇവര്‍ മടങ്ങിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും ശബരിമലയിലെ സ്ഥിരം സാന്നിധ്യവുമായ ആളാണ് യുവതികളായ സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്തുന്നതിനുള്ള സഹായം ചെയ്ത് കൊടുത്തതെന്നാണ് ആക്ഷേപം.

സിനിമാമേഖലയിൽ നിന്ന് തനിക്കും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി.ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആണ് സുരഭി തന്റെ അനുഭവം തുറന്നു പറയുന്നത് .സംഭവം ഇങ്ങനെ :

ഒരു സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോള്‍ മോശമായ ഒരു മുറിയാണ് എനിക്കും അമ്മയ്ക്കും താമസിക്കാന്‍ തന്നത്. എനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. ശ്വാസം മുട്ടല്‍ വന്നിട്ട് നാല് തവണ ഞാന്‍ മരുന്ന് സ്‌പ്രേ ചെയ്തു. അമ്മ എനിക്ക് കാവലിരിക്കുകയാണ്.ഇത് മാറ്റി നല്ലൊരു റൂം അനുവദിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇനി പോകുന്നത് ഇതിലും മോശമായ സ്ഥലത്തേക്കായിരിക്കുമെന്ന് അവര്‍ പറഞ്ഞു.  അങ്ങനെയാണെങ്കില്‍ പറ്റില്ലെന്ന് ഞാനും പറഞ്ഞു. എന്നാല്‍, നിങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കണ്ടാ എന്ന് അവര്‍ പറഞ്ഞു.അതോടെ  ഞാനും അമ്മയും സിനിമാ ലൊക്കേഷനില്‍ നിന്ന് തിരിച്ചുപോന്നു എന്നും സുരഭി പറയുന്നു .

റോം : ത്യാഗത്തിന്റെയും ഉയിര്‍പ്പിന്റെയും സ്മരണയില്‍ ലോകമെങ്ങും ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശു ലോകത്തിനു നല്‍കിയ വെളിച്ചത്തെ പ്രാര്‍ത്ഥനയായി ഉള്‍ക്കാണ്ട് ലോകമെങ്ങും വിശ്വാസികള്‍ ഈസ്റ്ററിനെ വരവേറ്റു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പോപ്പ് ഫ്രാന്‍സിസ് കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ ബസലിക്കയില്‍ എത്തിച്ചേര്‍ന്നു. ലോകമെങ്ങുമുള്ള ദുരിതമനുഭവിക്കുന്നവര്‍ക്കും സ്ത്രീകള്‍ക്കും അഭയാര്‍ഥികള്‍ക്കും തണലാവണമെന്ന് എല്ലാ ക്രൈസ്തവ വിശ്വാസികളെയും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

ദാരിദ്ര്യം, ചൂഷണത്തിന്റെയും ക്രൂരതയുടെയും ഫലമായുള്ള തീരാദുഃഖം ഇന്ന് നിരവധി സ്ത്രീകളുടെ മുഖത്ത് നാം കാണുന്നുണ്ട്. രാജ്യം നഷ്ടപ്പെട്ട് കുടിയേറി പോയവരും കുടുംബവും വീടും നഷ്ടപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിക്കേണ്ട ചുമതല നമുക്കെല്ലാമുണ്ടെന്നും ഈസ്റ്റര്‍ ദിനത്തില്‍ അദ്ദേഹം പറഞ്ഞു.

മക്കയില്‍ വച്ച് തനിക്കു നേരെ ലൈംഗികാതിക്രമണമുണ്ടായെന്ന് ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥിയും മോഡലുമായ സോഫിയ ഹയാത്. ഉംറയില്‍ പങ്കെടുക്കാന്‍ ആണ്  പ്രതിശ്രുതവരന്‍ വ്ളാദിനൊപ്പമാണ് സോഫിയ മക്കയിലേക്ക് പോയത്.ആള്‍ക്കുട്ടത്തില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുന്ന വീഡിയോ സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇസ്ലാമിനെ ഇത്രയേറെ സ്നേഹിക്കുന്നത്. രണ്ടാം വട്ടമാണ് ഞാന്‍ ഉംറയില്‍ പങ്കെടുക്കുന്നത്. തിരക്കിനിടയില്‍ വച്ചാണ് ഒരാള്‍ മോശമായ രീതിയില്‍ പെരുമാറിയത്. സംഭവം കണ്ടുനിന്ന ചില നല്ല പുരുഷന്മാര്‍ എന്റെ രക്ഷയ്‌ക്കെത്തി- സോഫിയ പറഞ്ഞു.

ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് ആരാധകരെ ആവേശം കൊള്ളിച്ച നടിയും മോഡലുമായ സോഫിയ ഹയാത്ത് ഒരു ദിവസം മനംമാറ്റം മൂലം സന്യാസം ജീവിതം സ്വീകരിച്ചത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. മദര്‍ സോഫിയ എന്നായിരിക്കും താന്‍ ഇനി അറിയപ്പെടുകയെന്ന് സോഫിയ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചാണ് പുതിയ ജീവിതത്തിലേക്ക് കടന്നതും .എന്നാല്‍ പിന്നീട് താന്‍ വിവാഹിതയാകുന്ന കാര്യം സോഫിയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വെളിപ്പെടുത്തുകയായിരുന്നു .

ദിലീപ് തനിക്ക് നേരെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലിബര്‍ട്ടി ബഷീര്‍ .താന്‍ മൂന്ന് കെട്ടിയിട്ടുണ്ടെങ്കില്‍ മൂന്ന് പേരെയും പൊന്നുപോലെ നോക്കുന്നുണ്ടെന്നും മുന്നും നിയമപരമാണെന്നും ആയിരുന്നു ലിബര്‍ട്ടി ബഷീറിന്റെ മറുപടി.മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ബഷീറിന്റെ കുടുംബകാര്യം ദിലീപ് പറഞ്ഞത്. താനൊക്കെ ഒരു ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നും അങ്ങിനെയുള്ള ഒരു കാര്യവും ചെയ്യാന്‍ കൂട്ടാക്കാതെയാണ് അദ്ദേഹം രണ്ടും മൂന്നും വിവാഹം കഴിച്ചതെന്ന് പറഞ്ഞിരുന്നു.

തനിക്ക് ദിലീപുമായി ഒരു വ്യക്തിപരമായ ഒരു പ്രശ്‌നവുമില്ലെന്നും താന്‍ ആരേയും വ്യക്തിഹത്യ നടത്താറില്ല. ഇനിയും അതിന് ഒരുങ്ങില്ലെന്നും ബഷീര്‍ പറഞ്ഞിരുന്നു. തനിക്ക് ബഷീറുമായി ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളയാളാണ് താനെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ചോറാണ് സിനിമയെന്നും അതിന് യാതൊരു മൂല്യവും ഇല്ലെന്ന് വന്ന ഘട്ടത്തിലാണ് സിനിമാ സമരത്തില്‍ താന്‍ ഇടപെട്ടതെന്നും ദിലീപ് പറയുന്നു.

ആരെയെങ്കിലും കരിവാരി തേയ്ക്കാനല്ല അനേകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ സിനിമാ സമരത്തില്‍ ഇടപെട്ടതെന്നും എന്നാല്‍ അതിന്റെ പേരിലും തനിക്ക് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെന്നും ദിലീപ് പറഞ്ഞു. തന്റെ ഡി സിനിമാസില്‍ ടിക്കറ്റിന് കൊള്ള ഈടാക്കുന്നു എന്ന വാര്‍ത്തകളും ഒരു ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. 16 കോടി മുടക്കി നിര്‍മ്മിച്ച അതില്‍ നിന്നും വരുമാനമൊന്നും കിട്ടിയില്ലെന്നും ദിലീപ് പറഞ്ഞു.

പ്രസംഗം കൊഴുപ്പിയ്ക്കാന്‍ സോളാറിലെ വിവാദ നായിക സരിത.എസ്.നായരെ തെരുവ് പട്ടിയെന്ന് അധിക്ഷേപിച്ച്‌ മതനേതാവ്.ഒടുവില്‍ പ്രശ്നത്തില്‍ സരിത നേരിട്ട് ഇടപ്പെട്ടതോടെ മതനേതാവ് വെട്ടിലാകുകയും ചെയ്തു. പ്രസംഗത്തിനിടെ അണികളെ ആവേശപ്പെടുത്താന്‍ വേണ്ടി പറഞ്ഞ് വെട്ടിലായത് കാന്തപുരം സുന്നി വിഭാഗം നേതാക്കളിലെ പ്രമുഖ പ്രാസംഗികനായ വഹാബ് സഖാഫി മമ്ബാടാണ്.

സരിതയെ തെരുവുപട്ടിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സഖാഫി വിവാദത്തിലായത്. എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വിവാദ താരമായി മാറിയിക്കയാണ് വഹാബ് സഖാഫി.

മതപ്രബോധന പ്രസംഗത്തിനിടെയാണ് സരിതയെ വിമര്‍ശിച്ച്‌ വഹാബ് സഖാഫി രംഗത്തെത്തിയത്. കേരളത്തില്‍ ഒരു സരിത ഉണ്ടായിരുന്നു. സിഡിയുണ്ടെന്നും ക്ലിപ്പുകളുണ്ടെന്നും മറ്റും പറഞ്ഞ് ബ്ലാക്മെയില്‍ ചെയ്യലായിരുന്നു അവരെന്നും സഖാഫി പറഞ്ഞു. ആ സരിത കേരളത്തിലെ വേസ്റ്റ് കൊട്ടയില്‍ ചാടി തെരുവിലൂടെ ഓടിയ ഒരു തെരുവു പട്ടിയെ പോലെ കേരളത്തിലെ മുഴുവന്‍ മാന്യന്മാരുടെയും ശരീരത്തില്‍ ചെളി തെറിപ്പിച്ചിട്ടാണ് പോകാന്‍ നോക്കിയതെന്നും പറഞ്ഞു. പ്രസംഗത്തിലെ ഈ ഭാഗമാണ് പിന്നീട് വാട്സ് ആപ്പ് വഴിയും മറ്റും എ പി വിഭാഗം സുന്നികളുടെ എതിരാളികളായ ഇ കെ സുന്നികള്‍ പ്രചരിപ്പിച്ചത്. ഇതോടെയാണ് വിഷയം സരിതയുടെ ശ്രദ്ധയിലും പെടുന്നത്.

ഇത്തരം വിവാദങ്ങളോട് നേരിട്ട് പ്രതികരിക്കുന്ന ശീലമുള്ള സരിത വഹാബ് സഖാഫി മമ്ബാടിനെ നേരില്‍ വിളിക്കുകയായിരുന്നു. ഏത് സാഹചര്യത്തിലാണ് തന്നെ തെരുവു പട്ടിയെന്ന് വിശേഷിപ്പിച്ചത് എന്നു ചോദിച്ചു കൊണ്ടും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടുള്ള സരിതയുമായുള്ള സഖാഫിയുടെ ടെലിഫോണ്‍ സംഭാഷണവും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറാലായി. തന്നെ തെരുവു പട്ടിയെന്ന് വിശേഷിപ്പിച്ചതിനെതിരെ താന്‍ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞാണ് സരിത വിളിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതില്‍ വാസ്തവുണ്ടോ എന്ന് ചോദിച്ചാണ് സരിത സഖാഫിയെ വിളിച്ചത്. എന്നെ തെരുവുപട്ടിയെന്ന് വിശേഷിപ്പിച്ചത് എന്തിനാണെന്ന് പറഞ്ഞു തുടങ്ങിയതോടെ സഖാഫി താന്‍ പ്രസംഗത്തിനിടെ പ്രതിപാദിച്ച വിഷയത്തില്‍ ഒരു ഭാഗം മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിച്ചതാണെന്ന് പറഞ്ഞാണ് സഖാഫി ന്യായീകരണം നടത്തിയത്.

വഹാബ് സാര്‍ എന്നു വിളിച്ചു കൊണ്ടാണ് സരിത തുടര്‍ന്നത്. തങ്ങളുടെ അമ്മയെയും ഭാര്യയെയും പോലെയുള്ള സ്ത്രീയാണെന്നും സരിത വിശദീരിച്ചു. ജാതി മതം തുടങ്ങിയ വിഷയങ്ങളൊന്നും തന്റെ വിഷയമല്ലെന്നും സരിത പറഞ്ഞു. മതപ്രഭാഷണത്തില്‍ എങ്ങനെയാണ് താന്‍ കടന്നുവന്നതെന്ന ചോദ്യവും അവര്‍ ഉന്നയിച്ചു. ഇതോടെ മാഡം എന്ന് അഭിസംബോധന ചെയ്തു കൊണ്ട് മാന്യമായി തന്നെ സംഭാഷണം തുടങ്ങി. പ്രസംഗത്തിനിടെ താന്‍ സംഭവിച്ചതിന് മാപ്പു ചോദിക്കുന്നു എന്നും സഖാഫി പറഞ്ഞു. നിങ്ങള്‍ക്ക് വേദനിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്നു പറഞ്ഞു. ഇതോടെ ഞാന്‍ എന്തും സ്ട്രേറ്റായിട്ട് ചോദിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് നേരിട്ട് വിളിച്ചതെന്നും സരിത പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ആലോചിക്കുന്നതായും പറഞ്ഞാണ് സരിത സംഭാഷണം അവസാനിപ്പിച്ചത്.

ഈ സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഈ സരിതയുമായുള്ള സംഭാഷണവും വൈറലായി. വാട്സ് ആപ്പ് വഴി ഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പുകള്‍ വൈറലായി. ഇതോടെ വഹാഖ് സഖാഫിക്കെതിരെ കടുത്ത വിമര്‍ശനവുമായി ചേളാരി വിഭാഗക്കാരും രംഗത്തെത്തി. വഹാബ് സഖാഫിയെ ഫോണില്‍ വിളിച്ച്‌ സരിത ദീര്‍ഘസമയം നടത്തിയ സംസാരവും ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു ഇതോടെയാണ് സരിതയോട് യാചിച്ചു കൊണ്ട് വഹാബ് സഖാഫി ക്ഷമാപണം നടത്തിയെന്ന വിധത്തില്‍ ചര്‍ച്ചയായത്. ഇതോടെ കാന്തപുരം വിഭാഗത്തെ കൂടുതല്‍ പരിഹാസ്യമാക്കിയിരിക്കുകയാണ്. ഒരു മതപണ്ഡിതന്‍ എങ്ങനെയാവണമെന്ന് സരിത വഹാബ് സഖാഫിയെ പഠിപ്പിച്ചു കൊടുത്തു എന്ന് പറഞ്ഞായിരുന്നു വിമര്‍ശനം കൊഴുത്തത്.

ലാഹോര്‍: മകളെ ലൈംഗികമായി ഉപയോഗിച്ച 15കാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികാവയവം മുറിച്ചെടുത്തും കണ്ണുകൾ ചൂഴ്ന്നെടുത്തും പിതാവിന്‍റെ പ്രതികാരം. പാകിസ്താനിലെ ലാഹോറിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനേയും മൂന്ന് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.

പതിനഞ്ചു വയസ്സുള്ള ആണ്‍കുട്ടി തന്റെ മകളെ ലൈംഗീകപീഡനത്തിനിരയാക്കിയെന്നാരോപിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് ഇത്തരത്തിലൊരു കൃത്യത്തിന് മുതിര്‍ന്നത്. പതിനഞ്ചുകാരന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ പെണ്‍കുട്ടിയുടെ പിതാവാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചുകാരന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തങ്ങളുടെ മകനെ സ്‌കൂളില്‍ നിന്നും തിരിച്ചുവരുന്നതിനിടെ തട്ടിക്കൊണ്ടു പോയി ലൈംഗീകാവയവം ഛേദിച്ചെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുത്തെന്നും ഇവര്‍ ആരോപിക്കുന്നു. ലാഹോറിലെ വിജനമായ റാവി നദിയുടെ ഭാഗത്തു നിന്നാണ് കുട്ടിയെ പിതാവും മൂന്നോളം പേരടങ്ങുന്ന സംഘവും ചേര്‍ന്ന് ആക്രമിച്ചതെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുമായി അടുപ്പത്തിലായതിന്റെ പ്രതികാരമായിരുന്നു ഇതെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു.

മാരകമായ മുറിവുകളേറ്റ ആണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയെലെത്തിച്ചതു കൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്നാണ് കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനേയും സംഭവത്തില്‍ ഉള്‍പ്പെട്ടെന്നു കരുതുന്ന മൂന്നു പേരേയും ലാഹോര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ലീഡ്‌സ്. എന്നും പുതുമകള്‍ തേടുന്ന ലീഡ്‌സ് രൂപതയിലെ സീറോ മലബാര്‍ സമൂഹം കര്‍ത്താവിന്റെ ഉയിര്‍പ്പും പുതുമ നിറഞ്ഞതായി തന്നെ ആഘോഷിച്ചു. ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ശനിയാഴ്ച നടന്ന ഉയിര്‍പ്പ് തിരുന്നാള്‍ ശുശ്രൂഷകള്‍ക്കിടയിലാണ് വിശ്വാസികളെ ഒന്നടങ്കം അതിശയത്തിലാക്കിയ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരം നടന്നത്. ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ഒരു പറ്റം കലാകാരന്മാരുടെ ഭാവനയില്‍ വിരിഞ്ഞ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരം വിശ്വാസികളുടെ മനസ്സിനെ രണ്ടായിരം വര്‍ഷത്തിലധികം പിറകിലെത്തിച്ചു. സഭാ വിശ്വാസത്തെ അടുത്തറിയുവാന്‍ പുതിയ തലമുറയ്ക്ക് ലഭിച്ച ഒരവസരം കൂടിയായി ഈ ആവിഷ്‌ക്കാരത്തെ ലീഡ്‌സ് സമൂഹം കാണുന്നു.

[ot-video][/ot-video]

വൈകിട്ട് ഒമ്പത് മണിക്ക് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ റവ. ഫാ. സിബു കള്ളാംപറമ്പിലിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍, ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ചാപ്ലിന്‍സിയുടെ കീഴിയുള്ള ആറ് വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലായി നൂറുകണക്കിനാളുകള്‍ ഉയിര്‍പ്പുതിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു. ഗായകര്‍ സ്വര്‍ഗ്ഗീയ പൊഴിച്ച ധന്യ നിമിഷത്തില്‍ വൈദീകര്‍ അന്നാപ്പെസഹാ പാടി കര്‍ത്താവിന്റെ ഉയിര്‍പ്പിനായുള്ള ദിവ്യബലി ആരംഭിച്ചു. സുവിശേഷ വായനക്കു ശേഷം ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ നടന്നു. തുടര്‍ന്ന് കത്തിച്ച മെഴുകുതിരികളുമേന്തി പ്രദക്ഷിണം ദേവാലയത്തിന് പുറത്തു നടന്നു.

പ്രദക്ഷിണം ദേവാലയത്തിനുള്ളില്‍ പ്രവേശിച്ചതിനു ശേഷം റവ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ ഉയിര്‍പ്പിന്റെ സന്ദേശം നല്‍കി. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ ശൂന്യമായ കല്ലറ കാണുവാന്‍ നമുക്ക് സാധിക്കണം. ഈശോമിശിഹായുമായിട്ട് ജീവിക്കുന്ന ബന്ധമുണ്ടാകണം. സജീവമല്ലാത്ത ബന്ധങ്ങള്‍ ക്രിസ്തീയ ജീവിതം നിര്‍ജ്ജീവമാക്കും. ഉത്ഥിതനായ ഈശോയില്‍ പൂര്‍ണ്ണമായും വിശ്വാസം അര്‍പ്പിച്ചുള്ള ജീവിതമായിരിക്കണം ക്രൈസ്തവര്‍ക്കുണ്ടാകേണ്ടത്. ഫാ. സ്റ്റാന്‍ലി തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുട്ടികള്‍ക്ക് ഈസ്റ്റര്‍ എഗ് നല്‍കി. തുടര്‍ന്ന് ഫാ. മാത്യൂ മുളയോലില്‍ തന്റെ ഇടവകയിലെ അജഗണങ്ങളുടെ കൂട്ടായ്മയെ പ്രത്യേകം നന്ദിയോടെ സ്മരിച്ചു.

ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ലീഡ്‌സിലെ സീറോ മലബാര്‍ സമൂഹം നോമ്പു മുറിക്കല്‍ ചടങ്ങ് നടത്തി. ചാപ്ലിന്‍സിയിലെ കുടുംബങ്ങളില്‍ നിന്നും കൊണ്ടുവന്ന ആപ്പവും പള്ളിക്കമ്മറ്റി പ്രത്യേകം തയ്യാറാക്കിയ ഇറച്ചിക്കറിയും ഫാ. മാത്യൂ മുളയോലിയും മറ്റ് വൈദീകരും ചെര്‍ന്ന് ആശീര്‍വദിച്ചു വിശ്വാസികള്‍ക്കായി നല്‍കി.

ലീഡ്‌സ് രൂപത, സീറോ മലബാര്‍ വിശ്വാസികളുടെ സ്വതന്ത്ര ഉപയോഗത്തിനായി സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയം അനുവദിച്ചു നല്‍കിയ കാലം മുതല്‍ ദിനംപ്രതി ഈ ദേവാലയത്തില്‍ വിശ്വാസികളുടെ തിരക്കേറുകയാണ്. പ്രത്യേകിച്ച് പീഡാനുഭവയാഴ്ചകളിലെ തിരുക്കര്‍മ്മളില്‍ ദേവാലയം നിറഞ്ഞു കവിഞ്ഞിരിന്നു. സാഹചര്യത്തിന്റെ പരിമിതികളില്‍ ചാപ്ലിന്‍സിയുടെ പല വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും എത്താന്‍ പറ്റാതിരുന്ന വിശ്വാസ സമൂഹവും കൃത്യമായി വിശുദ്ധ കുര്‍ബനയില്‍ പങ്കുകൊള്ളുന്നതും, കൃത്യമായി അടുക്കും ചിട്ടയോടും കൂടി പ്രവര്‍ത്തിക്കുന്ന സണ്‍ഡേ സ്‌ക്കൂളുമെല്ലാം ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയൊലിയുടെ നേതൃത്വത്തില്‍ ലീഡ്‌സിലെ സീറോ മലബാര്‍ സഭയുടെ കൂട്ടായ്മയെയും വളര്‍ച്ചയേയും എടുത്തുകാട്ടുന്നു. രാവേറെയായിട്ടും നടന്ന സ്‌നേഹക്കൂട്ടായ്മ അതിന് വ്യക്തമായ ഉദാഹരണമാണ്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഉയിര്‍പ്പ് തിരുന്നാളിന്റെ ആഘോഷങ്ങള്‍ പൂര്‍ത്തിയായി.

മൂലമറ്റത്തിനടുത്ത് അപകടത്തില്‍പ്പെട്ടത് തന്റെ കാരവന്‍ അല്ലെന്ന് നടന്‍ ദിലീപ്. ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് മറിഞ്ഞ കാരവന്റെ ഉടമയെന്നും സിനിമകളുടെ സെറ്റില്‍ വാടകയ്ക്ക് നല്‍കുന്നതാണിതെന്നും ദിലീപ് വ്യക്തമാക്കി. കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ തങ്ങള്‍ ഈ കാരവന്‍ ഉപയോഗിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.മറിഞ്ഞത് ദിലീപിന്റെ കാരവന്‍ ആണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി ദിലീപ് രംഗത്തെത്തിയത്.

ദിലീപ് പറയുന്നത് ഇങ്ങനെ:

പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച് ഒരു കാരവന്‍ അപകടത്തില്‍ പെട്ടു, ഈ കാരവന്‍ എന്റേതാണു എന്നമട്ടില്‍ സോഷ്യല്‍ മീഡിയായിലും, എന്നെ ‘ഒരുപാട് ‘സഹായിക്കുന്ന ചില പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജുകളിലും വാര്‍ത്തകള്‍ വരുന്നതായും, അതിനു സോഷ്യല്‍ മീഡിയായില്‍ മുഖമില്ലാത്ത ‘ചില മാന്മ്യാര്‍ ‘വേണ്ട രീതിയില്‍ പ്രചരണം നടത്തുന്നതായും അറിഞ്ഞു. അതുകൊണ്ട് എല്ലാവരുടേയും അറിവിലേക്കായ് പറയുന്നു.

എനിക്ക് സ്വന്തമായ് കാരവനില്ല. മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡകഷന്‍ കണ്‍ട്രോളറാണ്. സിനിമകളുടെ സെറ്റില്‍ വാടകയ്ക്കു നല്‍കുന്നതാണിത്. ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഈ കാരവന്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈശ്വരകൃപയാല്‍ അതില്‍ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച് ആശ്വാസം. എല്ലാവര്‍ക്കും ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ വിശുദ്ധ ഈസ്റ്റര്‍ ആശംസകള്‍ .

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രോ​ൺ കാ​മ​റ ഉ​പ​യോ​ഗി​ച്ച് ക്ഷേത്രത്തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച ചൈ​നീ​സ് പൗ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്തു. വെള്ളിയാഴ്ച വൈ​കി​ട്ട് നെ​ട്ടൂ​രി​ലാ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം- ആ​ല​പ്പു​ഴ തീ​ര​ദേ​ശ റെ​യി​ൽ പാ​ത​യോ​ര​ത്തെ നെ​ട്ടൂ​ർ മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​സ​മു​ച്ച​യ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് വി​ദൂ​ര നി​യ​ന്ത്രി​ത റി​മോ​ട്ട് കാ​മ​റ ഉ​പ​യോ​ഗി​ച്ച് ചൈ​ന സ്വ​ദേ​ശി പ​ക​ർ​ത്തി​യ​ത്.

വൈ​കി​ട്ട് ആ​റോ​ടെ ശ്രീ​കോ​വി​ലി​ന്‍റെ താ​ഴി​ക​ക്കു​ട​ത്തി​നു ചു​റ്റും എ​ന്തോ വ​സ്തു വ​ട്ട​മി​ട്ടു പ​റ​ക്കു​ന്ന​ത് ഭ​ക്ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടു. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലിലാ​ണ് റെ​യി​ൽ​വേ ലൈ​നി​നു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്ന് റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ഡ്രോ​ൺ കാ​മ​റാ ചി​ത്രീ​ക​ര​ണം ക​ണ്ടെ​ത്താ​നാ​യ​ത്. കാ​മ​റ നി​യ​ന്ത്രി​ച്ചി​രു​ന്ന ചൈ​നീ​സ് പൗ​ര​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് ചോ​ദ്യം ചെ​യ്തു. വി​വ​രം ല​ഭി​ച്ച് പ​ന​ങ്ങാ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ വി​ദേ​ശി​യെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഇ​യാ​ൾ ത​ന്ത്ര​പൂ​ർ​വം ഒ​ഴി​ഞ്ഞു മാ​റാ​ൻ ​ശ്ര​മി​ച്ച​ത് സം​ശ​യം ജ​നി​പ്പി​ച്ചു. പി​ന്നീ​ട് ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഐ- ​ഫോ​ൺ, കാ​മ​റ എ​ന്നി​വ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ​യും, റെ​യി​ൽ​വേ ലൈ​നി​ന്‍റെ​യും മ​റ്റും ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​രി​ൽ നി​ന്നും, ക്ഷേ​ത്ര സ​മി​തി​ക്കാ​രി​ൽ നി​ന്നും പ​രാ​തി ല​ഭി​ച്ച​തി​നാ​ൽ പ​ന​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് വി​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ചൈനീസ് പൗരനെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഇ​യാ​ളെ​കൂ​ടാ​തെ മൂ​ന്നു​പേ​രു​കൂ​ടി​യു​ണ്ടെ​ന്നും ഇ​വ​ർ നെ​ട്ടൂ​രി​ലെ വി​ല്ലയിൽ അ​ന​ധി​കൃ​ത​മാ​യി വാ​ട​ക​യ്ക്കു താ​മ​സി​ച്ചു വ​രി​ക​യാ​ണെ​ന്നും ബോ​ധ്യ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു മൂ​ന്നു ചൈ​ന​ക്കാ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ് ത​ങ്ങ​ളെ​ന്നാ​ണ് ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ൾ, വീ​ട് വാ​ട​കയ്ക്ക് ന​ൽ​കി​യ​യാ​ൾ എ​ന്നി​വ​രോട് ഇ​ന്ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ചൈ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യാ​ൻ ഉ​ന്ന​ത പോ​ലീ​സ് സം​ഘം ഇ​ന്ന് പ​ന​ങ്ങാ​ട് സ്റ്റേ​ഷനിൽ എത്തും.

RECENT POSTS
Copyright © . All rights reserved