Latest News

നവവധുവിനെ കൊലപ്പെടുത്തി തലയറുത്ത് വഴിയിലെറിഞ്ഞു. വര്‍ളി സ്വദേശിയായ പ്രിയങ്ക ഗൗരവ് എന്ന യുവതിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലാണ് സംഭവം. താനെയിലെ സഹാറന്‍പുര്‍-നാസിക് റോഡിലുള്ള വനപ്രദേശത്താണ് യുവതിയുടെ തലഭാഗം കണ്ടെത്തിയത്. ഈ മാസം അഞ്ചിനാണ് പ്രിയങ്കയെ കാണാതായെന്നു കാട്ടി ഭര്‍തൃബന്ധുക്കള്‍ പരാതി നല്‍കിയത്. ഇതിനും അഞ്ചു ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

 

Image result for priyanka gaurav murder case maharashtra thane

ഒരു ദിവസത്തിനുശേഷം യുവതിയുടെ തലയില്ലാത്ത ഉടല്‍ നവി മുംബൈയിലെ അഴുക്കുചാലില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വര്‍ളിയിലെ വീട്ടില്‍നിന്ന് മൃതദേഹത്തിന്റെ കൈകളും കാലുകളും കണ്ടെത്തി. പിന്നാലെ ഭര്‍ത്താവ് സിദ്ധേഷ് ഗൗരവും ഇയാളുടെ മാതാപിതാക്കളും പോലീസ് പിടിയിലായി. പോലീസ് ചോദ്യം ചെയ്യലിലാണ് സിദ്ധേഷ് മൃതദേഹത്തിന്റെ തലഭാഗം ഉപേക്ഷിച്ച സ്ഥലം കാട്ടിക്കൊടുത്തത്. കൊലപാതകത്തിന്റെ കാരണം എന്തെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. തെളിവ് നശിപ്പിക്കാന്‍ സഹായിച്ച കുറ്റത്തിന് സിദ്ധേഷിന്റെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ്

നടി മഞ്ജുവാര്യര്‍ക്ക് മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്ക്. മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കി എടുക്കാന്‍ തീരുമാനിച്ച രണ്ട് സിനിമകളില്‍ നിന്നും പ്രമുഖ യുവ സംവിധായകനടക്കമുള്ളവരാണ് പിന്‍വാങ്ങിയത്. ഒന്ന് സംവിധായകന്റെ തന്നെ പിന്‍മാറ്റമാണെങ്കില്‍ മറ്റേത് നിര്‍മ്മാതാവിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

സിനിമാ മേഖലയിലെ ശക്തരായ വിഭാഗത്തെ പ്രകോപിപ്പിച്ച് മുന്നോട്ട് പോകേണ്ട എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണത്രെ ഈ തീരുമാനം. തിരക്കഥ പൂര്‍ത്തിയാക്കിയ യുവസംവിധായകന്‍ നിര്‍മാതാവുമായി ചര്‍ച്ച നടത്തവെ മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കിയാല്‍ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. എന്നാല്‍ ആരെ അഭിനയിപ്പിച്ചാലും മഞ്ജുവേണ്ടന്ന പിടിവാശിയിലായിരുന്നു നിര്‍മ്മാതാവ്. അതിന് തന്റേതായ കാരണങ്ങള്‍ നിരത്തവെയാണ് മറ്റൊരു സംവിധായകനും മഞ്ജുവിനെ അവസാന നിമിഷം ഒഴിവാക്കേണ്ടി വന്ന കാര്യം അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടിയത്.

താരങ്ങള്‍ക്കിടയില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്നതായ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കെയാണ് അതിനെ സാധൂകരിക്കുന്ന തീരുമാനങ്ങളും ഇപ്പോള്‍ പുറത്തേക്ക് വരുന്നത്. ദിലീപുമായുള്ള വേര്‍പിരിയലിനുശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യര്‍ക്ക് മികച്ച അവസരങ്ങളാണ് ലഭിച്ച് വന്നിരുന്നത്. മോഹന്‍ലാലിന്റെ കൂടെയടക്കം അഭിനയിക്കാനുള്ള അവസരവുമുണ്ടായി. ഇപ്പോള്‍ വീണ്ടും ലാലിന്റെ നായികയായി രണ്ടു സിനിമയിലാണ് ഒരേ സമയം വരുന്നത്.

ലാലിന്റെ ഈ ‘പോത്സാഹന’ രീതിയോട് ശക്തമായ അമര്‍ഷമാണ് പ്രബല വിഭാഗത്തിനുള്ളത്. മമ്മൂട്ടി പോലും ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാവാതെ ഒഴിഞ്ഞു മാറുന്ന സാഹചര്യത്തില്‍ ലാല്‍ ഇപ്പോള്‍ ചെയ്യുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഈ വിഭാഗത്തിനുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഡാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന് നടനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മഞ്ജു തുറന്നടിച്ചതാണ് പ്രകോപനത്തിന് കാരണമത്രെ.

സ്വന്തം അമ്മയെ കൊന്ന് മൃതദേഹം വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച ശേഷം മുങ്ങിയ മകള്‍ക്കും പേരക്കുട്ടിയ്ക്കും വേണ്ടി പോലീസ് അന്വേഷണം തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പേരക്കുട്ടിയുടെ സുഹൃത്തായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. 21 കാരനായ നന്ദേഷാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് സഞ്ജയ് മാതാവ് ശശികല എന്നിവര്‍ ഒളിവിലാണ്.

നന്ദേഷിന്റെ മൊഴി അനുസരിച്ച് കൊലപാതകം നടന്നത് ആഗസ്റ്റ് 15 2006ലാണ്. സഞ്ജയും നന്ദേഷും പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതിനെ കൊല്ലപ്പെട്ട ശാന്തകുമാരി എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. ദേഷ്യം പൂണ്ട സഞ്ജയ് ശാന്തകുമാരിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അടി കൊണ്ട ശാന്തകുമാരിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശശികലയും മകനും തയാറായില്ല. പോലീസ് കേസിനെ ഭയന്നായിരുന്നു. ഇത്. തുടര്‍ന്ന് സന്ദേഷിന്റെ സഹായത്തോടെ മരിച്ച ശാന്തകുമാരിയുടെ മൃതശരീരം അലമാരയ്ക്കുള്ളില്‍ അടയ്ക്കുകയായിരുന്നു.

ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ അലമാരയുടെ മുന്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു. തുടര്‍ന്ന് വീട് മാറി ശശികലയും മകനും പോയി. ശാന്തകുമാരി സ്വന്തം നാട്ടിലേക്ക് പോയെന്നും വരുത്തി തീര്‍ത്തു. വീടിന്റെ ഉടമസ്ഥന്‍ പിന്നീട് അലമാര പൊളിച്ചപ്പോഴാണ് മൃതശരീരം കണ്ടെത്തിയത്. തുടര്‍ന്ന് സഞ്ജയുടെ സുഹൃത്തായ സന്ദേഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

പഠാൻകോട്ട് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരനും ഭാര്യയ്ക്കും ക്രൂരമായ മർദ്ദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പഠാൻകോട്ട് രക്തസാക്ഷി കുൽവന്ദ് സിങ്ങിന്റെ സഹോദരൻ ഹാർദിപ് സിങ്ങിനും ഭാര്യ കുൽവിന്ദർ ക‍ൗറിനുമാണ് മർദ്ദനമേറ്റത്. സാന്പത്തിക തർക്കത്തെ തുടർന്ന് ട്രാവൽ ഏജന്റുമായി ഉണ്ടായ വാക്കേറ്റത്തിനൊടുവിലായിരുന്നു മർദ്ദനം.

സംഭവം പൊലീസ് വിശദീകരിക്കുന്നതിങ്ങനെ: വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജവാന്റെ സഹോദരൻ ഹർദീപ് സിങ്ങിന്റെ കയ്യിൽ നിന്ന് ട്രാവൽ ഏജന്റ് ഉടമയായ ഗുർനാം സിങ്ങ് ഒൻപത് ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ ഹർദീപിന് ജോലി വാങ്ങിക്കൊടുക്കാൻ ട്രാവൽ ഏജന്റിന് കഴിഞ്ഞില്ല. ഇതോടെ ഹർദീപ് പണം തിരിച്ചു ചോദിച്ചു.

ഏജന്റ് അഞ്ച് ലക്ഷം രൂപ മാത്രം തിരിച്ചു നൽകുകയും ബാക്കി തുക പിന്നീട് നൽകാമെന്ന് ഉറപ്പ് നൽകുകയുംം ചെയ്തു. എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതോടെ ഇവർ പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചു.

മെയ് 13ന് പൊലീസിൽ പരാതിപ്പെടാൻ പോകുന്പോഴാണ് ഭൈനി മിയാൻ ഖാൻ പൊലീസ് സ്റ്റേഷന് സമീപത്തുള്ള കടയിൽ വച്ചും കടയുടെ പുറത്തു വച്ചും ഹർദീപിനെയും ഭാര്യയെയും ഗുർനാമും ബന്ധുക്കളും മർദ്ദിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മുഖ്യപ്രതി ഗുർനാം സിങ് ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

പഠാൻകോട്ട് എയർബെസിൽ അതിർത്തി കടന്നെത്തിയ ഭീകരർ ആക്രമണം നടത്തിയപ്പോൾ കൊല്ലപ്പെട്ട ഏഴ് ജവാന്മാരിലൊരാളാണ് ഹവീൽദാർ കുൽവന്ദ് സിങ്.

 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങളെ അപമാനിച്ചെന്ന് ജവാൻ പ്രേം സാഗറിന്റെ കുടുംബം. ജവാന്റെ വീട് സന്ദർശിക്കാനെത്തിയ യോഗിക്ക് വേണ്ടി നടത്തിയ വിഐപി ഒരുക്കങ്ങൾ വിവാദത്തിലായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദർശനത്തോടനുബന്ധിച്ച് ജവാന്റെ വീട്ടിൽ എസി, സോഫ, കർട്ടനുകൾ, കാർപെറ്റ്, കസേരകൾ എന്നിവ എത്തിക്കുകയും മുഖ്യമന്ത്രി മടങ്ങിയപ്പോൾ ഇവയെല്ലാം തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി തങ്ങളെ അപമാനിച്ചെന്ന് ജവാന്റെ ബന്ധുക്കൾ ആരോപിച്ചത്.

‘അവർ എസിയും സോഫയും കാർപെറ്റുമെല്ലാം കൊണ്ടുവന്നു. വൈദ്യുതിക്കായി ജനറേറ്ററും കൊണ്ടുവന്നു. അവർ പോയപ്പോൾ എല്ലാം തിരിച്ചു കൊണ്ടു പോവുകയും ചെയ്തു. ഈ നടപടി ഞങ്ങളെ അപമാനിക്കുന്നതായിരുന്നു. ബിഎസ്എഫ് ഉദ്യോഗസ്ഥൻ കൂടിയായ ജവാന്റെ വാക്കുകളാണിത്.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് മാത്രമാണ് ജവാന്റെ വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്തതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഉത്തർപ്രദേശിലെ പിന്നാക്ക പ്രദേശമായ ദിയോറിയയിലാണ് വീരമൃത്യു വരിച്ച ജവാന്റെ വീട്. യോഗി ആദിത്യനാഥ് ജവാന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

മെയ് ഒന്നിനാണ് പൂഞ്ചിൽ വെച്ച് പ്രേം സാഗർ കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹത്തിനോട് പാക്ക് സൈന്യം കാണിച്ച ക്രൂരതകൾ വിമർശന വിധേയമായിരുന്നു.

ഒരു വിവാഹം മുടങ്ങാന്‍ പലകാരണങ്ങള്‍ കേട്ടിട്ടുണ്ട്. ഒരു ചുരിദാര്‍ കാരണം വിവാഹം മുടങ്ങിയത് നാട്ടുകാര്‍ കണ്ടത് ഇന്നലെ നെടുമങ്ങാട് ചുള്ളിമാനൂര്‍ സാഫ് ഓഡിറ്റോറിയത്തിലാണ്. ആറ്റുകാല്‍ കഴക്കുന്ന് സ്വദേശിനിയായ യുവതിയുടെയും വെള്ളയമ്പലം സ്വദേശിയായ യുവാവിന്‍റെയും വിവാഹം മുടങ്ങിയത് വിചിത്രമായ കാരണത്താല്‍.

ഓഡിറ്റോറിയത്തില്‍ എത്തിയ വധു മൂഹുര്‍ത്തമായിട്ടും പുടവയുടുക്കാന്‍ തയാറാകാതിരുന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണമായത്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു രാവിലെ തന്നെ വധുവിന്റെ വീട്ടുകാര്‍ മണ്ഡപത്തില്‍ എത്തി. എന്നാല്‍ അണിയിച്ചൊരുക്കന്‍ എത്തിയവരോടു താന്‍ വിവാഹസാരി ധരിക്കില്ലെന്നു വധു വാശിപിടിച്ചു. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ധരിച്ചിരുന്ന ചുരിദാറായിരുന്നു വധുവിന്റെ വേഷം. അടുത്ത ബന്ധുക്കള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു വരനും വീട്ടുകാരും മണ്ഡപത്തില്‍ എത്തിയത്.  ഇവരെ വധുവിന്റെ സഹോദരന്‍ മാലചാര്‍ത്തി സ്വീകരിച്ചു. തുടര്‍ന്നു കല്യാണത്തിന് എത്തിയവര്‍ക്കു രണ്ടു പന്തിയിലായി ഭക്ഷണം വിളമ്പി. മുഹൂര്‍ത്തമായപ്പോള്‍ വരന്‍ കതിര്‍മണ്ഡപത്തില്‍ കയറി. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും വധുവിനെ മണ്ഡപത്തിലേയ്ക്കു കണ്ടില്ല. ഇതിനെ തുടര്‍ന്നു ബന്ധുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ വധു വിവാഹസാരി ഉടുക്കാതെ പിണങ്ങിയിരിക്കുകയാണ് എന്ന വിവരം പുറത്തായി.

ഒന്നരയോടെ പോലീസെത്തി പെണ്‍കുട്ടിയോടു സംസാരിക്കുകയും ഇതേ തുടര്‍ന്നു പെണ്‍കുട്ടി വിവാഹത്തിനു സമ്മതം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇനി കല്യാണവുമായി തുടര്‍ന്നു പോകാന്‍ താല്‍പ്പര്യം ഇല്ലെന്നു വരനും കൂട്ടരും പറയുകയായിരുന്നു. ഇരുഭാഗത്തുമുണ്ടായ നഷ്ടങ്ങള്‍ പരസ്പരം സഹിക്കമെന്ന് സമ്മതിച്ച് ഇരുകൂട്ടരും ബന്ധത്തില്‍ നിന്നു പിന്മാറി.

കേരളത്തില്‍ സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേര്‍ത്ത് മാസ് പ്രെയര്‍ നടത്താന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ രഹസ്യ ദ്വീപില്‍ വച്ച് പ്രാര്‍ത്ഥന നടത്താനാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും പറയുന്നു. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യമാരെ ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിക്കാനാണു സാത്താന്‍ സേവക്കാര്‍ ഒരുങ്ങുന്നതെന്നും പറയുന്നു. ഇതിനോടകം തന്നെ പല ജില്ലയില്‍ നിന്നുള്ള യുവതി യുവാക്കള്‍ ഇതിന്റെ അംഗങ്ങളായിട്ടുണ്ട്. ഈ സംഘങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ഒത്തുചേരുന്നു എന്നും റിപ്പോര്‍ട്ടകള്‍ പറയുന്നു.

ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യമാരുടെ രക്തം വീഴ്ത്തിയുള്ള പ്രത്യേക പൂജകളാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റ അടിസ്ഥാനത്തില്‍ പോലീസിന്റെ രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളും നിലവില്‍ ഉണ്ട്. കൊച്ചി കേന്ദ്രികരിച്ചുള്ള പ്രധാന സംഘമാണ് സാത്താന്‍ സേവ വിശ്വാസികളെ ഒരുമിച്ച് ചേര്‍ത്ത് പ്രര്‍ത്ഥന നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍.

പതിനായിരത്തോളം സാത്താന്‍ സേവ അംഗങ്ങളെ ഒരു ചേര്‍ത്തുള്ള മാസ് പ്രെയര്‍ ജൂലൈ അവസാനത്തോടെ നടത്താനാണു പദ്ധതി. ഇതില്‍ പങ്കെടുക്കുന്നവര്‍ പൂര്‍ണ്ണ നഗ്നരാകണമെന്നും ശരീരത്തില്‍ നിന്നു രക്ത വീഴ്ത്തണമെന്നും നിര്‍ദേശമുണ്ട്. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യമാരുടെ രക്തം വീഴ്ത്തിയുള്ള പ്രത്യേക പൂജകളാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റ അടിസ്ഥാനത്തില്‍ പോലീസിന്റെ രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്ന് മഴയില്‍ എന്ന് ഒറ്റ അല്‍ബം കൊണ്ടു മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടയാളാണു മിനി റിച്ചാര്‍ഡ്. 66 വയസായ മമ്മൂട്ടിക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കില്‍, 57 കാരനായ മോഹന്‍ലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ പയ്യന്മാരുമായി അഭിനയിക്കുന്നതില്‍ എന്താണു തെറ്റ് എന്നായിരുന്നു അല്‍ബത്തെ വിമര്‍ശിച്ചവരോടുള്ള മിനിയുടെ മറുപടി.

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയുന്നതു മല്ലു ആന്റിയെന്ന വാക്കാണെന്നു മിനി പറയുന്നു. ഭൂരിഭാഗം ചെറുപ്പക്കാരും തെരയുന്നതു തന്നെക്കാള്‍ പ്രായമുള്ള സ്ത്രീകളെയാണെന്നും മിനി പറയുന്നു. കേരളത്തിലെ സ്ത്രീയും പുരുഷനും ഹാപ്പിയല്ല എന്നും പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന അവര്‍ പലതും കാണുന്നില്ല, വായുവും വെള്ളവും പോലെ അത്യന്താപേഷിതമായ ഒന്നാണു സെക്സ്. അതു മൂടിവയ്ക്കേണ്ട ഒന്നല്ല. ആസ്വദിക്കാത്തവര്‍ മണ്ടന്മാരാണെന്നും മിനി പറയുന്നു. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണു മിനി ഇതു പറഞ്ഞത്.

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെടുന്ന വാക്കുകളില്‍ ഒന്നാണ് മല്ലു ആന്റി എന്നത്. എന്താണ് അതിനര്‍ത്ഥം. എന്തേ മല്ലു ഗേള്‍ എന്നോ മല്ലു ലേഡി എന്നോ ഒന്നും ആരും സേര്‍ച്ച് ചെയ്യാത്തത്. അപ്പോള്‍ അതിനര്‍ത്ഥം ഭൂരിഭാഗം ചെറുപ്പക്കാരും അന്വേഷിച്ചു നടക്കുന്നത് തന്റെയൊക്കെ അമ്മയുടെയും അമ്മായിയുടെയും ഇളയമ്മയുടെയും ഒക്കെ പ്രായമുള്ള പെണ്ണുങ്ങളെയാണ്. ഉദാഹരണമായി എന്റെ പ്രായമുള്ള സ്ത്രീ അല്ലെങ്കില്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അമ്മായി നല്ല സാരിയോ മിഡിയോ ഒക്കെ ധരിച്ചു കേരളം പോലത്തെ സ്ഥലത്തു വിമാനം ഇറങ്ങിയാല്‍ പിന്നാലെ കൂടുന്നതു പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ചെറുപ്പം പിള്ളേരാണ്. എന്റെ ഫെയ്‌സ്ബുക്കിലും സോഷില്‍ മീഡിയകളിലും ഏറ്റവും കൂടുതല്‍ പ്രൊപോസല്‍സ് വരുന്നത് ഈ പ്രായക്കാരില്‍ നിന്നാണ്. അതിനര്‍ത്ഥം അവര്‍ക്കൊക്കെ ആവശ്യം ഒരു മസാല അമ്മായിയെയാണ്. അല്ലാതെ മോഡലിംഗ് നടത്തുന്ന എല്ലും തൊലിയും മാത്രമുള്ള പെണ്‍പിള്ളേരെയല്ല. കുറെ പിന്നോട്ടു നോക്കിയാല്‍ മനസ്സിലാക്കാം. ജയഭാരതിയും ശ്രീവിദ്യയും പോലത്തെ പെണ്ണുങ്ങളല്ലേ മലയാളികള്‍ക്ക് പ്രിയങ്കരം. അവര്‍ക്കു കുറെ ബായ്ക്കും ഫ്രണ്ടും ഒക്കെ കാണണം. എല്ലാം പകല്‍ മാന്യന്മാര്‍ മാത്രം.

പിന്നെ കേരളത്തിന്റെ പൊതുവായ ഒരു കാര്യം പറഞ്ഞാല്‍ അവിടെ ഒരു സ്ത്രീയും പുരുഷനും ഹാപ്പി അല്ല. പണമുണ്ടാക്കുവാനുള്ള നെട്ടോട്ടത്തില്‍ അവര്‍ പലതും കാണുന്നില്ല. സ്ത്രീകള്‍ സൗന്ദര്യം സംരക്ഷിക്കാതെ വയറും ചാടിച്ചു ഭര്‍ത്താവിന്റെ അടുത്തേക്കു ചെല്ലുമ്പോള്‍ ഭര്‍ത്താവു മൂക്കറ്റം കുടിച്ചുകൊണ്ടു ഭാര്യയെ സമീപിക്കും. അവസാനം വഴക്കില്‍ അവസാനിക്കുന്ന ശാരീരിക ബന്ധങ്ങള്‍. ഈ സമയത്തായിരിക്കും സോഷ്യല്‍ മീഡിയയിലോ ഫോണിലോ ഏതെങ്കിലും ഒരു പയ്യന്‍ ഈ സ്ത്രീയുമായി അടുക്കുവാന്‍ ശ്രമിക്കുന്നത്. അതുപോലെ തിരിച്ചും ആണുങ്ങള്‍ വേറെ ആരുടെയെങ്കിലും ഭാര്യയുമായി അടുക്കുവാന്‍ ശ്രമിക്കും. ഇക്കളികളില്‍ മനഃസമാധാനവും സുഖവും കണ്ടെത്തുന്നു. പിന്നെ സെക്സിനെ കുറിച്ചു പറയുകയാണെങ്കില്‍ നമ്മളൊക്കെ മരിച്ചുപോകുന്ന മനുഷ്യരല്ലേ, കൂടി വന്നാല്‍ മുപ്പതോ നാല്‍പ്പതോ വര്‍ഷം കിട്ടിയാല്‍ കിട്ടി. വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതമായ ഒന്നാണു സെക്സും. അതു മൂടിവെക്കപ്പെടേണ്ട ഒന്നല്ല. ആസ്വദിക്കാത്തവര്‍ മണ്ടന്മാര്‍ എന്നല്ലാതെ വേറെ എന്തു പറയുവാന്‍ എന്നും മിനി റിച്ചാര്‍ഡ്സ് അഭിപ്രായപെടുന്നു.

ലോകം ഒന്നടങ്കം വലിയൊരു ഭീതിയിലാണ്. സൈബർ ആക്രമണത്തെ തുടർന്ന് നിരവധി സ്ഥാപനങ്ങളിലെ വിലപ്പെട്ട രേഖകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സൈബർ ആക്രമണത്തെ നേരിടാൻ കേരള പൊലീസിന്റെ സൈബർ ഡോമും െഎടി മിഷെന്റെ സെർട്ട്-കെയും മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കി.

എല്ലാം വിൻഡോസ് കംപ്യൂട്ടറുകളിലും ആന്റി വൈറസുകൾ അപ്ഡേറ്റ് ചെയ്യണമെന്നും ഇമെയിലുകളും സോഷ്യല്‍മീഡിയ ഫയലുകളും സൂക്ഷിക്കണമെന്നും നിർദ്ദേശിക്കുന്നു. വ്യാജ മെയിലുകൾ ലിങ്കുകളും തുറക്കുന്നതും ഡൗൺേലാഡ് ചെയ്യുന്നതും ഒഴിവാക്കുക. വൈറസ് ഫയലുകൾ ഇമെയിൽ വഴിയാണ് പ്രചരിക്കുന്നത്

പ്രധാനപ്പെട്ട നിർേദശങ്ങൾ

∙ ഫെയ്സ്ബുക്ക്, ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകളില്‍ കാണുന്നതും ഇമെയിൽ വരുന്ന അനാവശ്യ ലിങ്കുകളും സൂക്ഷിക്കുക, തുറക്കാതിരിക്കുക

∙ പരിചിതമില്ലാത്ത മെയിലുകൾ തുറക്കരുത്. മെയിലുകളുടെ സ്വഭാവം മനസ്സിലാക്കി ലിങ്കുകള്‍ തുറക്കുക.

∙ ഇമെയിൽ സുരക്ഷിതമാക്കാൻ സാങ്കേതിക ടിപ്സുകളുടെ സഹായം തേടുക.

∙ പഴയ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്ത് സുരക്ഷിതമാക്കുക.

∙ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഓണ്‍ലൈൻ ഡ്രൈവുകളിലോ മറ്റു ഡിവൈസുകളിലോ എല്ലാ ദിവസും ബാക്ക് അപ് ചെയ്യുക.

വൈറസ് മെയിലുകളിലെ സൂക്ഷിക്കേണ്ട പേരുകൾ ഇതാണ്

@[email protected]

@[email protected]

@[email protected]

!WannaDecryptor!.exe.lnk

00000000.pky

00000000.eky

00000000.res

C:\WINDOWSystem32\taskdl.exe

Please Read Me!.txt (Older variant)

C:\WINDOWS\tasksche.exe

C:\WINDOWS\qeriuwjhrf

131181494299235.bat

176641494574290.bat

217201494590800.bat

[0-9]{15}.bat #regex

 

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ മുഖ്യപ്രതിയടക്കം കൊലയുമായി നേരിട്ട് ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി വൈകിയും ഇന്നു പുലര്‍ച്ചയുമായി നടന്ന തിരച്ചിലിലാണ് മുഖ്യപ്രതിയായ റിനീഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ പൊലീസ് വലയിലായത്.

ഇന്നലെ കൊലപാതകം നടത്തിയതിന് പിന്നില്‍ ഏഴംഗ സംഘമാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ റിനീഷടക്കം നാല് പേരാണ് കൊല നടത്തിയതെന്നാണ് ഇപ്പോള്‍ പൊലീസിന്റെ നിഗമനം. മുഖ്യപ്രതിയായ റിനീഷ് മുന്‍പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ അടുത്ത സുഹൃത്താണ്. ധനരാജിന്റെ കൊലയ്ക്കുള്ള പ്രതികാരമായാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ധനരാജ് വധത്തിലെ 12ാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ബിജു.

പിടിയിലായവരെല്ലാം പയ്യന്നൂര്‍ സ്വദേശികളാണ്. കൊലപാതകം സംഭന്ധിച്ച് ഒരു മാസം മുന്‍പ് തന്നെ ഇവര്‍ ഗൂഢാലോചനകള്‍ നടത്തിയിരുന്നു. ഇതിനു മുന്‍പ് ഒരു തവണ ബിജുവിനു നേരെ സംഘം വധശ്രമം നടത്തിയിരുന്നതായും പൊലീസ് പറയുന്നു. കൊലപാതക സമയത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വാഹനം ഒരു മാസം മുന്‍പ് സംഘം വാടകയ്ക്ക് എടുത്തതാണെന്ന് ഉടമയെ ചോദ്യം ചെയ്തതില്‍ നിന്നുും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ഇവര്‍ പ്രദേശം വിട്ട് പോകാന്‍ വഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

Copyright © . All rights reserved