ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പുറത്തിറക്കിയ പരസ്യത്തില്‍ ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വ്വീസിന്റെ ഉദ്ഘാടന ചിത്രവും. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ‘ഭാരതത്തിന്റെ ഭാവി ഉജ്ജ്വലം’ പരസ്യമാണ് വിവാദമായിരിക്കുന്നത്. ബുധനാഴ്ച്ച വിവിധ മാധ്യമങ്ങളില്‍ വന്ന പരസ്യത്തിലാണ് ശ്രീലങ്കയിലെ തലൈമന്നാറില്‍ രണ്ട് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുന്ന ചിത്രവും ഇന്ത്യയുടെ അഭിമാനനേട്ടമായി ചിത്രീകരിച്ചിരിക്കുന്നത്.
2015 മാര്‍ച്ച് 14ന് നടന്ന പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു നരേന്ദ്ര മോദി ട്രെയിന്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍ മേഖലയുടെ വികസനം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള റെയില്‍ ശൃംഖലകളുടെ നിര്‍മ്മാണം അതിവേഗത്തില്‍, ആറു പുതിയ നഗരങ്ങള്‍ക്ക് മെട്രോ സൗകര്യം എന്ന വാചകങ്ങള്‍ക്കൊപ്പമാണ ഈ ചിത്രം വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രയിന്‍ സര്‍വ്വീസിന്റെ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതായുള്ള ചിത്രത്തില്‍ വലത്തേ മൂലയില്‍ തലൈമന്നാര്‍ പിയര്‍ എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡ് വ്യക്തമാണ്.
സിംഹളഭാഷയിലും തമിഴിലും ഇംഗ്ലീഷിലുമായാണ് ട്രെയിനിലെ എഴുത്തുകള്‍. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ചിത്രത്തില്‍ മോദിയോടൊപ്പമുണ്ട്. കേന്ദ്ര സര്‍ക്കാരിന് റെയില്‍വേ മേഖലയില്‍ ചൂണ്ടിക്കാണിക്കാന്‍ നേട്ടങ്ങളില്ലാത്തതാണ് ശ്രീലങ്കയിലെ ചിത്രം ഉപയോഗിച്ചതിലൂടെ വ്യക്തമാവുന്നതെന്നാണ് വിമര്‍ശകരുടെ ആരോപണം.
ലണ്ടന്‍: പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നു. ലണ്ടനിലെ മലബാര്‍ ജംഗ്ഷന്‍ ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. കൃത്യം 2 മണിക്ക് തുടങ്ങി 4 മണിക്ക് അവസാനിക്കുന്ന യോഗത്തില്‍ കണ്‍വീനര്‍ ടി. ഹരിദാസ് അധ്യക്ഷത വഹിക്കും. യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുക്കുന്നതോടൊപ്പം മേയര്‍, കൗണ്‍സിലര്‍മാര്‍ സാമൂഹിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.
ഓഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളില്‍ വ്യാപിപ്പിക്കുവാനും കൂടുതല്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടനയെ ശാക്തീകരിക്കുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തു പകരുക വഴി ഭാരതത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുവാന്‍ ഓരോ പ്രവര്‍ത്തകനെയും സജ്ജമാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കും. അതാത് പ്രദേശത്തെ കൗണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഭാഗവാക്കാകുവാനും പ്രവര്‍ത്തകരെ സജ്ജമാക്കുക തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.
പ്രസ്തുത സമ്മേളനത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും കൃത്യം 2 മണിക്ക് തന്നെ എത്തിച്ചേരണമെന്ന് ഓ ഐ സി സി യു കെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ടി ഹരിദാസ് അഭ്യര്‍ത്ഥിച്ചു. ലണ്ടന്‍ റീജിയണല്‍ പ്രസിഡന്റ് ടോണി ചെറിയാന്‍ നന്ദി രേഖപ്പെടുത്തും
വിലാസം
Malabar Junction Restaurant, 107 Great Russell St, Bloomsbury, London WC1B 3NA.
അനീഷ് ജോര്‍ജ്
യുകെ മലയാളികള്‍ കാത്തിരിക്കുന്ന മഴവില്‍ സംഗീത സായാഹ്നത്തിന് ഇനി ഏതാനും മണിക്കുറുകള്‍ മാത്രം. ജൂണ്‍ 3 (നാളെ) ഉച്ചകഴിഞ്ഞd 3.30 നു ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ മഴവില്‍ സംഗീതം സംഗീത മഴ പെയ്യിക്കുന്നതു കേള്‍ക്കാന്‍ എല്ലാ സംഗീത പ്രേമികളും കാതോര്‍ത്തിരിക്കുകയാണ്. ഈ അഞ്ചാം വാര്‍ഷികത്തില്‍ മഴവില്‍ സംഗീതത്തിന്റെ മുഖ്യ ശില്‍പി അനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നിര്‍വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായകന്മാരായ വില്‍സ് സ്വരാജും, ഡോ. ഫഹദ് മുഹമ്മദും, യുകെയിലെ കലാ സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യവും മികച്ച അഭിനേതാവും വാഗ്മിയുമായ സി എ ജോസഫ്, യുക്മ ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിയിക്കും.
അതിനു ശേഷം മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷിന് ശ്രി. വില്‍സ് സ്വരാജും ഡോ. ഫഹദും ചേര്‍ന്ന് ‘പ്രണാമം’ അര്‍പ്പിക്കുന്നു. ജനശ്രദ്ധ ആകര്‍ഷിച്ച മനസ്സിലുണരും രാഗ വര്‍ണ്ണങ്ങളായി എന്ന തീം സോങ്ങിന്റെ ദൃശ്യാവിഷ്‌കാരത്തിനായി പ്രശസ്ത നര്‍ത്തകിയും അധ്യാപികയുമായ ജിഷ സത്യന്റെ നേതൃത്വത്തില്‍ ഒരു സംഘം നര്‍ത്തകര്‍ തയാറായി കഴിഞ്ഞു. പ്രശസ്ത കീബോര്‍ഡിസ്റ്റ് സന്തോഷ് നമ്പ്യാര്‍ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. അതേ പോലെ മഴവില്‍ സംഗീതത്തിലെ ഗായകരായ അനീഷ് ജോര്‍ജും ടെസ്സമോള്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘ആഷികി ഫോര്‍ എവര്‍’ എന്ന പ്രണയകാവ്യം ഏവരിലും ആകാംക്ഷയുണര്‍ത്തുന്നു.

ഈ സംഗീത സായാഹ്നത്തിന് മാറ്റു കൂട്ടാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായകര്‍ എത്തിച്ചേരുന്നു. കൃത്യം 3.30ന് ജോസ് ആന്റണിയുടെ ഈശ്വര പ്രാത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങില്‍ ജെയ്ക്ക് ജോര്‍ജ് (മഴവില്‍ സംഗീതം) ഷാജു ഉതുപ്പ് (ലിവര്‍പൂള്‍) ജിഷ ബിനോയ് (സ്റ്റോക്ക് ഓണ്‍ ട്രെന്റ്) അനുചന്ദ്ര (സ്വിന്‍ഡന്‍) സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍), ഉണ്ണികൃഷ്ണന്‍ നായര്‍ (ഗ്രേസ് മേലോഡീസ് ഹാംപ്ഷയര്‍), ഡാനി ഇന്നസെന്റ്, അനൂപ് ശശി, ആല്‍മ ഗ്രേസ് ജോണ്‍, രഞ്ജിത നന്ദകിഷോര്‍(ശ്രുതിലയ ലണ്ടന്‍), ജോണ്‍സന്‍ ജോണ്‍ (സിയോണ്‍ ഓഡിയോസ് ഹോര്‍ഷം), സന്ദീപ് കുമാര്‍ (ബ്രിസ്റ്റോള്‍), ഡെന്ന ജോമോന്‍, ജോമോന്‍ മാമൂട്ടില്‍, (7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡ് ബെഡ്‌ഫോര്‍ഡ്), ദ്വിതീഷ് പിള്ള (കൈരളി ട്രാക്സ്), സജി ജോണ്‍ (ഹേവാര്‍ഡ് ഹീത്ത്), റിസ റോമി (ഡോര്‍ചെസ്റ്റര്‍), മനോജ് രാമചന്ദ്രന്‍ (ന്യൂബെറി) ജയ്‌മോന്‍ സ്റ്റീഫന്‍ (യോവില്‍, ബിനോയ് ജോണ്‍ (ഹോര്‍ഷം), അനീഷ ബെന്നി (കാര്‍ഡിഫ്) പ്രവീണ്‍ മാത്യു (നോര്‍ത്താംപ്ടണ്‍), മാത്യു എബ്രഹാം (സൗത്താംപ്ടണ്‍), ജോണ്‍ തോമസ്, ഷൈജ നോബി (മാല്‍വന്‍) ജോസ് ആന്റണി (സാലിസ്ബറി) ഉല്ലാസ് ശങ്കരന്‍, അനിതാ ഗിരീഷ്, ശ്രീകാന്ത്, ബിനോയ് മാത്യു, നേഹ ബിനോയ്, നൈസന്‍ ജോസഫ് (പൂള്‍), ദീപ സന്തോഷ്, അലന്‍ ഫിലിപ്പ് (ബോണ്‍മൗത്ത്), എന്നീ അതുല്യ പ്രതിഭകളുടെ ഗാനങ്ങളിലൂടെയാണ് സംഗീതത്തിന്റെ മഴവില്‍ സംഗീത പ്രേമികളുടെ മനസില്‍ വിരിയിക്കുന്നത്.
സില്‍വി ജോസ്, പദ്മരാജ്, ലക്ഷ്മി മേനോന്‍ എന്നിവര്‍ ആണ് ഈ സംഗീത സായ്ഹ്നത്തിന്റെ അവതാരകര്‍ ഈ മഴവില്ലിലെ ഓരോ വര്‍ണങ്ങളും യുകെയിലെ പ്രശസ്ത ചാനല്‍ ആയ ഗര്‍ഷോം ടി വി ആണ് സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി യുകെ മലയാളികളുടെ ഇടയില്‍ സജീവ സാന്നിധ്യമാണ് ഗര്‍ഷോം ടി വി.

വിനോദ് നവധാര, സന്തോഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഈ സംഗീത സായ്ഹ്നത്തിന്റെ മുഖ്യ ആകര്‍ഷണമാണ്. ഇവരോടൊപ്പം ശബ്ദവും വെളിച്ചവുമായി ബീറ്റ്സ് ഡിജിറ്റല്‍ യുകെയുടെ ബിനു ജേക്കബും കൂടി ചേരുമ്പോള്‍ ഒരു നവാനുഭൂതി ആയിരിക്കും സംഗീത ആസ്വാദകര്‍ക്ക്. ബിജു മൂന്നാനപ്പള്ളി (ബി ടി എം ഫോട്ടോഗ്രാഫി), രാജേഷ് പൂപ്പാറ(ബെറ്റര്‍ ഫ്രെയിംസ്), ജിനു. സി. വര്‍ഗീസ് (ഫോട്ടോ ജിന്‍സ്), വീഡിയോ വിഭാഗം കൈകാര്യം ചെയ്യുന്നത് യുകെമലയാളികള്‍ക്കു ഏറെ പരിചിതനായ ജിസ്‌മോന്‍ പോളും, വെല്‍സ് ചാക്കോയുമാണ്.
മഴവില്‍ സംഗീതത്തിന്റെ വര്‍ണ്ണമനോഹരങ്ങളായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ജെയിന്‍ ജോസ്ഫും (ഡിസൈനേജ്), ബോബി അഗസ്റ്റിനും ചേര്‍ന്നാണ്. വളരെ മിതമായ നിരക്കില്‍ നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുമായി ഡിലൈറ്റ് ഇന്ത്യന്‍ ടേക്ക് എവേയും സംഗീതാസ്വാദകരെ വരവേല്‍ക്കുന്നുണ്ട്. ഈ സംഗീത മാമാങ്കത്തിലേക്കു എല്ലാ സംഗീത പ്രേമികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വിലാസം : കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്റര്‍, മില്‍ഹംസ് റോഡ്, ബോണ്‍മൗത്, BH10 7LH.
സില്‍ജോ സി. കണ്ടത്തില്‍
എടത്വാ: പാള കൊണ്ട് നിര്‍മിച്ച പാത്രത്തില്‍ പുസ്തകത്താലം പിടിച്ചതും ഉച്ചഭക്ഷണം കഴിച്ചതും ഇളം തലമുറയ്ക്ക് വ്യത്യസ്തവും കൗതുകവുമായ അനുഭവമായി. എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ആണ് വിദ്യാര്‍ത്ഥി മനസ്സുകളില്‍ ഇടം പിടിച്ചത്. തോരണങ്ങള്‍ ഒഴിവാക്കി കുരുത്തോല കൊണ്ട് സ്‌കൂള്‍ പരിസരം അലങ്കരിച്ചു. ഹരിത നിയമ ചട്ടങ്ങള്‍ പാലിക്കുന്നതിന് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്രകാരം സ്‌കൂളില്‍ പ്രവേശനോത്സവം നടത്തുവാന്‍ തീരുമാനിച്ചതെന്ന് പി.ടി.എ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു.

പ്രവേശനോത്സവ ചടങ്ങില്‍ പിടി.എ വൈസ് പ്രസിഡന്റ് കെ.ബി.അജയകുമാര്‍ അദ്യക്ഷത വഹിച്ചു. സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി അസി.വികാരി ഫാദര്‍ ജോര്‍ജ് ചക്കുങ്കല്‍ ഉദ്ഘാടനം ചെയ്തു.നവാഗതര്‍ക്ക് മധുരം വിതരണം ചെയ്തു.
31 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച ബേബി ജോസഫിന് യാത്രയയയപ്പും പുതിയ പ്രധാന അദ്ധ്യാപകനായി ചുമതല ഏറ്റെടുത്ത തോമസ് കുട്ടി മാത്യുവിന് ഊഷ്മള സ്വീകരണവും നടന്നു. പി.ടി.എ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഏലിയാമ്മ ജോസഫ്, ജോസ്‌കുട്ടി സെബാസ്റ്റ്യന്‍, ജോസ് ജെ.വെട്ടിയില്‍, ബില്‍ബി മാത്യു കണ്ടത്തില്‍, ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ജര്‍മ്മനി സന്ദര്‍ശിക്കാനെത്തിയ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. രണ്ട് ദിവസത്തിനിടെ താരമിത് രണ്ടാമത്തെ വിവാദത്തിലാണ് ചെന്നു ചാടിയിരിക്കുന്നത്. ആദ്യത്തെ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും റോളുണ്ടായിരുന്നു. മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രം പ്രിയങ്ക സോഷ്യല്‍ മീഡീയയില്‍ പങ്കു വെച്ചതിനു പിന്നാലെയായിരുന്നു വിവാദം തലപൊക്കുന്നത്. താരത്തിന്റെ കാല് ചിത്രത്തില്‍ കണ്ടത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല.
പ്രിയങ്കയോട് പ്രധാനമന്ത്രിയുടെ മുന്നിലെങ്കിലും കാല് മറച്ചിരുന്നുകൂടെ എന്ന് ചിലര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ അമ്മയ്‌ക്കൊപ്പം കാലുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രം പങ്ക് വച്ച് പ്രിയങ്ക വിമര്‍ശനങ്ങളുടെ വായടപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരം വീണ്ടും വിവാദത്തില്‍ ചെന്നു ചാടിയിരിക്കുകയാണ്.


ഇത്തവണയും കാരണം സെല്‍ഫി തന്നെയാണ്. ബെര്‍ലിനിലെ പ്രശസ്തമായ ഹോളോക്കോസ്റ്റ് മെമ്മോറിയലിനു മുന്നില്‍ നിന്നും താരമെടുത്ത സെല്‍ഫിയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഹിറ്റ്‌ലറുടെ ഭരണകാലത്ത് കൊല ചെയ്ത ആറ് മില്ല്യണ്‍ ജൂതരെ അടക്കിയ സ്ഥലമാണിത്.
തന്റെ സഹോദരന്‍ സിദ്ധാര്‍ത്ഥിനൊപ്പമുള്ള ചിത്രമായിരുന്നു പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘ഹോളോകോസ്റ്റ് മെമ്മോറിയത്തില്‍ നിന്നും സിദ്ധാര്‍ത്ഥിനൊപ്പം, ഒരു പ്രത്യേക ശാന്തതയുണ്ടിവിടെ’ എന്നായിരുന്നു ചിത്രത്തിന് പ്രിയങ്ക നല്‍കിയ തലക്കെട്ട്. ഇതാണ് വിവാദത്തിന് കാരണമായത്. പ്രിയങ്കയുടേത് ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണെന്നും സ്മാരകത്തോടുള്ള അനാദരവാണെന്നുമൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്താണ് പ്രിയങ്ക തടിയൂരിയത്.
ഒരു ദിവസം മുഴുവൻ പരിശ്രമിച്ചിട്ടും പൂർണ്ണമായും തീയണക്കാൻ സാധിക്കാതിരുന്ന ചെന്നൈ സിൽക്സിന്റെ മുകളിലെ മൂന്ന് നിലകൾ തകർന്നുവീണു. പുറം ചുവർ ഒഴികെ കെട്ടിടത്തിന് അകത്തെ ഏഴ് നിലകളും തീപിടിച്ച് തകർന്നിട്ടുണ്ട്. കെട്ടിടം പൂർണ്ണമായും നിലംപൊത്തിയേക്കുമെന്ന ഭീതിയിലാണ് ഇപ്പോൾ സുരക്ഷ സേനയും നാട്ടുകാരും.
ഇന്നലെ പുലർച്ചെയാണ് ചെന്നൈ ടി നഗറിലെ ചെന്നൈ സിൽക്സിന്റെ ഏഴ് നില കെട്ടിടത്തിന് തീ പിടിച്ചത്. 24 മണിക്കൂർ അഗ്നിശമന സേന പരിശ്രമിച്ചിട്ടും തീയണക്കാൻ സാധിച്ചില്ല. ഏഴ് നില കെട്ടിടത്തിന്റെ ഓരോ നിലയുടെയും അകത്തെ തറകൾ ഇന്ന് പുലർച്ചെയോടെയാണ് താഴേക്ക് പതിച്ചത്.

ഇതേ തുടർന്ന് ഇവിടെ അടുത്തുള്ള രണ്ട് ഫ്ലാറ്റ് കെട്ടിടങ്ങളിലെ താമസക്കാരോട് ഇവിടെ നിന്നും ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നാല് നില കെട്ടിടം മാത്രം പണിയാൻ അൻുമതി ഉള്ള സ്ഥലത്ത് ചെന്നൈ സിൽക്സ് ഏഴ് നില കെട്ടിടം പണിഞ്ഞെന്ന് നഗരസഭ അധികൃതർ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ ചെന്നൈയിലെ അനദികൃത കെട്ടിട നിർമ്മാണങ്ങൾ സംബന്ധിച്ച കേസുകൾ വേഗത്തിൽ വാദം കേൾക്കാമെന്ന് മദ്രാസ് ഹൈക്കോടതി ഉറപ്പുനൽകി.
ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് നടത്തിയ സമരത്തിനിടെ മധ്യവയസ്കന് ക്രൂരമർദ്ദനം. കോഴിക്കോടെ കായണ്ണ പഞ്ചായത്തിലെ ഊളേരിയിലാണ് സംഭവം. സമരക്കാരോട് ‘ കുടിക്കുന്നവര്‍ കുടിച്ചോട്ടെ, അല്ലാത്തവര്‍ കുടിക്കാതിരുന്നാല്‍ പോരെ’ എന്ന് സൗഹൃദപരമായി ചോദിച്ചപ്പോഴാണ് മര്‍ദ്ദനം ഉണ്ടായെതെന്നാണ് പരാതി. ക്രൂരമർദ്ദനമേറ്റ കുഞ്ഞിരാമൻ എന്ന വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സമരക്കാരെ അസഭ്യം പറഞ്ഞതിനാണ് മർദ്ദിച്ചത് എന്നാണ് സമരക്കർ പറയുന്നത്. ബിജെപി, കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്ത് ബിവറേജ് സ്ഥാപിക്കുന്നതിന് എതിരെ സമരം നടത്തുന്നത്. മർദ്ദനമേറ്റയാളുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ ഔട്ട്‌ലെറ്റിലേക്ക് മദ്യവുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞിരുന്നു. സത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ റോഡ് ഉപരോധിച്ചാണ് ലോറികൾ തടഞ്ഞത്.
[ot-video][/ot-video]
മാക്സിം മാഗസിന്റെ ഹോട്ട് വനിതകളുടെ പട്ടികയിൽ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ഇടം നേടിയതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ താരസുന്ദരികളുടെ പട്ടികയിലെ സ്ഥാനത്തെക്കുറിച്ച് വിവരം ഒന്നുമില്ലായിരുന്നു. ലോകമാകമാനമുളള 100 വനിതകളുട പട്ടികയിലാണ് ഇരുവരും സ്ഥാനം പിടിച്ചത്. ഇരുവരിലും ആരായിരിക്കും ഹോട്ട് എന്നെറിയാൻ താാരസുന്ദരികളുടെ ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ വർഷത്തെ ഹോട്ടസ്റ്റ് വനിതയാരാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് മാഗസിൻ.

പ്രിയങ്ക ചോപ്രയെ കടത്തിവെട്ടി ഹോട്ടസ്റ്റ് വനിതയായി മാറിയിരിക്കുകയാണ് ദീപിക പദുക്കോൺ. ഹെയ്‌ലി ബാൾഡ്വിൻ, എമ്മ വാട്സൺ, എമ്മ സ്റ്റോൺ, കെൻഡാൽ ജെന്നർ തുടങ്ങി പലരെയും പിന്നിലാക്കിയാണ് ദീപിക ഒന്നാം സ്ഥാനം നേടിയത്. മാഗസിൻ അവരുടെ ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ഇതിനു പിന്നാലെ ദീപിക മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ദീപികയുടെ ഹോളിവുഡ് ചിത്രം ത്രിപ്പിൾ എക്സ് താരത്തിന് രാജ്യത്തിനുപുറത്തുനിന്നും നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു. കൂടാതെ മെറ്റ് ഗാലയിലും, കാൻ ഫിലിം ഫെസ്റ്റിവലിലും പങ്കെടുത്തതിലൂടെ താരം കൂടുതൽ പ്രശസ്തയായി. ദീപികയ്ക്ക് കൂടുൽ വോട്ട് ലഭിക്കാൻ ഇടയാക്കിയതും ഇതൊക്കെയാണെന്നാണ് വിലയിരുത്തൽ.
പ്രവാസി മലയാളികള്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ച എന്‍ആര്‍ഐ കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടുന്നതിനാവശ്യമായ അംഗങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണിത്. ഈ മാസം 12 വരെയെ കമ്മീഷന്‍ പ്രവര്‍ത്തിക്കൂ എന്നാണ് സൂചന.
കമ്മീഷന്‍ ചെയര്‍മാന് മൂന്നു മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും കമ്മീഷന് ആവശ്യമായ ഓഫീസും, ജീവനക്കാരെയും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് എന്‍ ആര്‍ ഐ കമ്മീഷന്‍ രൂപീകരിച്ചത്. റിട്ടയേര്‍ഡ് ജസ്റ്റിറ്റ്സ് പി ഭവദാസന്‍ ഉള്‍പ്പടെ, നാലു പേര്‍ അംഗങ്ങളായിട്ടാണ് കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രവാസി യുവ വ്യവസായിയും യുഎഇയിലെ ഡോക്ടറുമായ ഷംഷീര്‍ വയലില്‍, ബഹ്റൈനിലെ മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, പ്രവാസി വെല്‍ഫെയര്‍ ഫണ്ട് മുന്‍ ചെയര്‍മാന്‍ അഡ്വ. പി എം എ സലാം, മുന്‍ പ്രവാസി കെ ഭഗവത് സിങ് എന്നിവരായിരുന്നു മറ്റു അംഗങ്ങള്‍. ഇതില്‍, സോമന്‍ ബേബിയും ഭഗവത് സിങ്ങും, തുടക്കത്തിലെ പ്രായം സംബന്ധിച്ച മാനദണ്ഡങ്ങളാല്‍, അയോഗ്യരായി.
എന്നാല്‍, കമ്മീഷന്‍ അംഗങ്ങളുടെ വയസിന്റെ പരിധി 65 എന്ന മാനദണ്ഡ പ്രകാരം, ഈ മാസം 12 ന് അഡ്വ. പി എം എ സലാമിനും ഈ നിയമം ബാധകമാകും. ഇതോടെ, എന്‍ ആര്‍ ഐ കമ്മീഷനില്‍ ആകെ രണ്ടു പേര്‍ മാത്രമായി ചുരുങ്ങും. ഇതുവഴി കമ്മീഷന് ഇനി യോഗം ചേരാന്‍ ആവശ്യമായ ക്വാറം തികയില്ല. ഇതോടെ, ഈ മാസം 12 മുതല്‍ എന്‍ ആര്‍ ഐ കമ്മീഷന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ട അവസ്ഥയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ്, ദുബായിലെത്തി, നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, കമ്മീഷന് ആവശ്യമായ സൌകര്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
കമ്മീഷന് ആവശ്യമായ ഓഫീസ് , ജീവനക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരു മാസത്തിനകം നല്‍കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശം വന്ന് ഏഴ് മാസം തികഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവ് ഇനിയും നടപ്പാക്കിയില്ല. കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ എറണാകുളത്തെ തന്റെ വീട്ടിലാണ് ഇടയ്ക്ക് യോഗം ചേര്‍ന്നതെന്നും മാര്‍ച്ച് മാസം മുതല്‍ ഇതുവരെയായി ശമ്പളം പോലും ലഭിച്ചിട്ടില്ലെന്നും റിട്ട. ജസ്റ്റിസ് പി ഭവദാസന്‍ പറഞ്ഞു.
വ്യാജ വാർത്തയിലൂടെ സിനിമാ താരങ്ങളെ ‘കൊല്ലുക’ എന്നത് ഇപ്പോൾ പതിവാണ്. കേരളത്തിൽ സലിം കുമാർ, വിജയരാഘവൻ എന്നിങ്ങനെ നിരവധി താരങ്ങളെ ഇത്തരത്തിൽ വ്യാജ വാർത്തയിലൂടെ കൊന്നിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് താരം ശ്വേത തിവാരിയും മരിച്ചു എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയെ നടുക്കിയിരിക്കുന്നത് ഒരു ഫ്രഞ്ച് മാധ്യമം പുറത്ത് വിട്ട വാർത്തയാണ്. ബോളിവുഡിലെ കിങ്ങ് ഖാൻ എന്ന് വിശേഷിപ്പിക്കുന്ന ഷാറുഖ് ഖാൻ മരിച്ചു എന്നാണു വാര്‍ത്ത.
ഒരു ഫ്രഞ്ച് മാധ്യമമാണ് സംഭവത്തിന് തുടക്കമിട്ടത്. പാരിസിലെ വിമാനാപകടത്തിൽ ഷാരൂഖ് ഖാൻ കൊല്ലപ്പെട്ടുവെന്നാണ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തത്. മകളുടെ പിറന്നാൾ ആഘോഷിക്കാനും ബിസിനസ് ആവശ്യങ്ങൾക്കുമായി പോയ ഷാരൂഖ് മോശം കാലാവസ്ഥയെ തുടർന്ന് വിമാനം തകര്‍ന്നു മരിച്ചു എന്നായിരുന്നു വാര്‍ത്ത. മരണത്തിൽ ഫ്രഞ്ച് സിവിൽ ഏവിയേഷൻ ഖേദം രേഖപ്പെടുത്തിയെന്നും വാര്‍ത്തയിലുണ്ട്.